ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 1

ഗാന്ധിജി പിറന്ന നാട്ടിൽ .ഭാഗം 1 . ശങ്കരനാരായണൻ ശംഭു .  

   എത്രയെത്ര കഥകളാണ് നാം കുട്ടിക്കാലം മുതൽ കേട്ടു വരുന്നത്. കഥകളുടെ സാരാം ശം ഒരു ഗുണപാഠമായി ജീവിതത്തിൽ പക ർത്തുന്നതിലേക്കു വരെ അവയുടെ സ്വാധീ
നം നമ്മളുടെ മേൽ ചെലുത്താൻ കഴിവുള്ള
ധാരാളം കഥകൾ ഉണ്ട്. എന്നാൽ ഞാനിപ്പോ ൾ പറയുന്ന കഥ അധികം പേരും കേട്ടതായി രിക്കണമെന്നില്ല.

     ഹരിവംശമെന്ന ഒരു കൃതിയുണ്ട് ഇതിൽ
 ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ
സഹോദരനാണ് സമുദ്രവിജയനെന്നവൃഷ്ണി
വംശ രാജാവ്. ശിവാദേവി അദ്ദേഹത്തിന്റെ
രാജ്ഞിയും. അവരുടെ പുത്രനായിരുന്നു നെമി. ഈ കുട്ടിയെ ഗർഭംധരിച്ച നാൾ മുത ൽ അവരുടെ കുടുംബത്തിൽ യാതൊരുവിധ
പ്രശ്നങ്ങളും ഇല്ലാതെ സുഗമമായി ജീവിച്ച തു കാരണം അരിഷ്ടനേമി എന്നും ഈ കുട്ടി
ജനിച്ചപ്പോൾ ഒരു പേര് വന്നു. 

     അഹിംസയും ധർമ്മമാർഗ്ഗവുമായിരുന്നു
നെമിയുടെ സിദ്ധാന്തങ്ങൾ. ഇടക്കിടെ ധ്യാന
വും പതിവായിരുന്നുവത്രെ. ശ്രീകൃഷ്ണനട ക്കം അഹിംസ ഉപദേശം നൽകിയതു നിമി
യാണ് എന്നു സങ്കൽപ്പിക്കുന്നവർ ഉണ്ട്. വി
വാഹ പ്രായമായപ്പോൾ രാജിമതി എന്നകുമാ രിയുമായി നെമിയുടെ വിവാഹം നിശ്ചയിക്ക പ്പെട്ടു. രാജുൾ എന്ന വിളിപ്പേരുള്ള സുന്ദരി യായ അവളെ നെമിക്കു വളരെ സ്നേഹമാ യിരുന്നു.

     എന്നാൽ വിവാഹ തലേന്ന് വിധി മറ്റൊരു
രൂപത്തിൽ അവരുടെ ജീവിതത്തിൽ വിളയാ ടി പോലും. പതിവിനു വിപരീതമായി കൊട്ടാര മുറ്റത്തു നിന്നും നിരവധി മൃഗങ്ങളുടേയും പ ക്ഷികളുടേയും ദയനീയമായ കരച്ചിൽ നെമി
കേട്ടു. അതിന്റെ കാരണം അറിയാനായി അ
വിടെ എത്തിയ നെമി കണ്ടത് ബന്ധനത്തിലു ള്ള കിടാങ്ങളേയും പക്ഷികളേയുമാണത്രെ.

     ഇവയുടെ ഈ സ്ഥിതിക്കു കാരണമെന്താ
ണെന്ന് അവയുടെ സൂക്ഷിപ്പുകാരനെ വിളിച്ച്
അന്വേഷിച്ചപ്പോൾനെമിക്കുനടുക്കമുണ്ടാക്കു ന്ന മറുപടിയാണ് അയാൾ പറഞ്ഞത്. പിറ്റേ ന്ന് വിവാഹ സൽക്കാരത്തിന് വരുന്ന വീരന്മാ
രാ അതിഥികൾക്കു വിളമ്പാനായി നിർത്തിയ
മൃഗങ്ങളും പക്ഷികളുമാണത്രെ അവ.

     ക്രൂരതകൾ ഇഷ്ടമല്ലാത്ത അഹിംസാ വാ ദിയായ നെമിക്ക് ആലോചിക്കാൻ പോലുമാ കാത്ത ഹിംസയാണ് തന്റെ വിവാഹം മൂലം
ഉണ്ടാകാൻ പോകുന്നതെന്നറിഞ്ഞ് നെമി അ
ടുത്തുള്ള രേവതക പർവ്വതത്തിലേക്ക് വിവാ ഹം ഉപേക്ഷിച്ച് നടന്നു പോയി. രജുൾ വരനും കൂട്ടരും വരുന്നത് നോക്കി ഇരിപ്പാണ്.സമയം കഴിഞ്ഞും കാണാതായപ്പോൾ വിവാഹം മുട ങ്ങിയതായി അറിഞ്ഞു.അവളുടെസഹോദരി മറ്റൊരാളെ വരനായി സ്വീകരിക്കാൻ പറഞ്ഞ തൊന്നും അവൾക്കു ബോധിച്ചില്ല.

    രജുൾ നെമിയെ അന്വേഷിച്ച് പർവ്വതത്തി ലേക്കു കയറി. കുറെ തിരഞ്ഞ ശേഷം ഒരിട ത്ത് മരച്ചുവട്ടിൽ ഇരിക്കുന്ന നെമിയെക്കണ്ട
രജുൾ ഇങ്ങനെ ചോദിച്ചു. " പ്രിയനെ നമ്മളു ടെ വിവാഹ നിശ്ചയത്തെക്കുറിച്ച് മറന്നു പോ
യോ എന്താണ് ഇവിടെ വന്നിരിക്കുന്നത് " എ
ന്ന്. " മറക്കുകയോ ഒരിക്കലുമില്ല. നമ്മുടെ സ്നേഹത്തെക്കുറിച്ച് ഓർമ്മയില്ലാതെ അല്ല
മറിച്ച് നമ്മളുടെ വിവാഹത്തിനു വരുന്നഅതി ഥികളെ സൽക്കരിക്കാനായി കശാപ്പു നടത്ത  പെടുന്ന കിടാങ്ങളെക്കുറിച്ച് ഓർത്തു കരയു ന്ന മൃഗങ്ങളെ ഓർത്താണ് ". എന്നു പറഞ്ഞു.

     ഇത്തരം ക്രൂരത തന്റെ ജീവിതവുമായി
ചേർത്ത് നടന്നു കൂടാ എന്നതുകൊണ്ടാണ്
എല്ലാം വേണ്ടെന്നു വെച്ച് മലകയറിയത് എ ന്ന് രജുൾ നെമിയിൽ നിന്നറിഞ്ഞപ്പോൾ മുൻ ജന്മത്തിൽ ജീവിത പങ്കാളിയായിരുന്ന നെമി യുടെ വഴി രജുൾ സ്വീകരിച്ചു സന്യാസിനി ആയി. നെമി ഇരുപത്തി രണ്ടാമത്തെ തീർത്ഥങ്കരനായി. ഇരുപത്തിനാലു തീർത്ഥ ങ്കരന്മാരിൽ ഇരുപത്തി നാലാമത്തെ ആളാ
ണ് വർദ്ധമാന മഹാവീരൻ.

     നെമി കയറിപ്പോയ രേവതക പർവ്വതമാ ണ് ഗിർനാർ. ഗുജറാത്തിലെ ജുനഗഢിൽ നി
ന്ന് എട്ടു കിലോമീറ്റർ ദൂരത്തായി മൂവായിര ത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള മല ഒ
രു പർവ്വതശൃംഖലയുടെ ഭാഗമാണ്.
    
       രാത്രി പതിനൊന്നു മണിയോടടുത്ത് ഞങ്ങൾ അഞ്ചു പേരും ഗിർനാറിലെ തെരു വിൽക്കൂടി നടക്കുകയാണ്. രാത്രി വൈകി എത്തിയ ശേഷം ഭാരതി ആശ്രമത്തിൽ മുറി എടുത്ത് അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറപ്പെട്ടതാണ്.

           ഞങ്ങളുടെ ഉദ്ദേശം പുലർച്ചെ രണ്ടു മണിക്ക് തുടങ്ങേണ്ട ഗിർനാർ മല കയറ്റം തുടങ്ങുന്ന സ്ഥലം കണ്ടു പിടിച്ചു വെക്കുക എന്നതാണ്.  ഭാരതി ആശ്രമത്തിലെഗോപുര ത്തിനുമുന്നിലായി മറ്റൊരു ഷെഡ്ഡിൽ അപ്പോ ഴും അന്നദാനം നടന്നുകൊണ്ടിരിക്കുകയാ ണ്. ഗിർനാറിലെ ഭവനാഥ് മഹാദേവ ക്ഷേ ത്രത്തിന്നു വലതു വശത്തുകൂടിയുള്ള റോഡി ലാണ് ഞങ്ങൾ എത്തിപ്പെട്ടത്.

     ശിവരാത്രി നാളിൽ ദശനാമി അഖാഡക
ളിൽ നിന്നും കൂട്ടമായി നാഗസന്യാസിമാർ
ഇവിടെ എത്തും. സർവ്വാഭരണവിഭൂഷിതന്മാ
രായി ആനപ്പുറത്തും മറ്റും മഠാധിപതിമാരും
കാൽ നടയായി അനുയായികളുമായി നാഗ
സന്യാസിമാരുടെ ഘോഷയാത്രയും ആയുധാ
ഭ്യാസ പ്രകടനവും ഞങ്ങൾ ഈ നിൽക്കുന്നി ടത്ത് അർദ്ധരാത്രിയിലാണത്രെ എത്തുക.

    ശാഹിസ്നാൻ എന്ന സന്യാസിമാരുടെ കു ളി ഈ ഭവനാഥ് മന്ദിറിലെ മൃഗകുണ്ഡ് എന്ന തീർത്ഥ കുളത്തിൽ നടക്കും. അന്നു മുതൽ
അഞ്ചു നാളുകൾ ഭവനാഥിൽ മേളയാണ്. ചെറിയ കുംഭമേള എന്നാണ് ചിലർ ഇതിനെ
വിശേഷിപ്പിക്കാറുള്ളത്. ലക്ഷക്കണക്കിന് ജനങ്ങൾ ഇവിടെ എത്തി നിറയും.

     മുപ്പത്തി ആറു കിലോമീറ്റർ ദൂരം വരുന്ന
ഗിർനാറിനെ വലം വെക്കുന്ന ചടങ്ങിനാണ് അവർ പ്രായവ്യത്യാസമില്ലാതെ സകുടുംബം
എത്തുന്നത്. അവർ രാപകൽ ഭേദമില്ലാതെ
നടന്ന് പ്രദക്ഷിണം നടത്തും. സിംഹങ്ങൾ വ ഴി നടക്കുന്ന ഇടമാണെന്ന്ഓർക്കണം.നടക്കു ന്നവർക്ക് സൗജന്യഭക്ഷണം നൽകാനും ആ
ശ്രമങ്ങളും സന്നദ്ധ സംഘടകളും ഉണ്ട്.

    കടകളും, വഴിവാണിഭക്കാരും, എല്ലാം കൂടി
കോടികളുടെ കച്ചവടം ആ അഞ്ചു ദിവസ ത്തെ മേളയിൽ നടക്കാറുണ്ട്. മലമുകളിലേ ക്ക് കയറി ഇറങ്ങുന്നവരും നിരവധിയാണ്. ആ മലയിൽ ദത്താത്രേയ മഹർഷിയടക്കം എട്ടു പുണ്യപുരുഷന്മാരും എൺപത്തിനാല്
സിദ്ധൻമാരും വസിക്കുന്നുവത്രെ.

       കുറെ ദൂരെ നിന്നു കാണാവുന്ന ഒരു ശിവലിംഗ രൂപം കെട്ടിടത്തിന്റെ താഴെ മുത ൽ ഏഴാം നില വരെ പൊക്കത്തിൽ നിൽ ക്കുന്ന കെട്ടിടത്തിനു മുന്നിലാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.  ഇത് മഹാദേവ് മന്ദിറി നു പുറകിൽ റോഡിനു മറുവശത്താണ് .ജുന അഖാഡ ഹനുമാൻ ജി മന്ദിർ ആണ് അത്.

   ദശനാമി പഞ്ചദശനാം ജുനാ അഖാഡയു ടെ ഭാഗമാണ് ഈ കെട്ടിടവും അതോടനുബ ന്ധമായുള്ള ഹനുമാൻ ക്ഷേത്രവും . തൊട്ടു വലതു വശത്തായി അടഞ്ഞുകിടക്കുന്ന ഗെ യ്റ്റിൽ ഇരുവശത്തും വാളുകളും പരിചയും   പതിച്ചു വെച്ചതായി കാണാം. 

    ആ കമാനത്തിൽ എഴുതിക്കാണാം.  പഞ്ച ദശനാം ജുന അഖാഡ എന്ന്. ഇന്ത്യയിൽ പല യിടത്തായി വ്യാപിച്ചുകിടക്കുന്ന നാലു ലക്ഷ ത്തിലധികം സന്യാസിമാർ ഉള്ള ഒരു ആശ്രമ ത്തിന്റെ ജുനഗഢ് ശാഖക്കു മുന്നിലാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.

    ആയോധനകലകളും ഗുസ്തിയും മറ്റും അഖാഡകളിൽ പരിശീലിപ്പിക്കാറുണ്ട്. നഗ്ന സന്യാസ സമൂഹമാണ് പ്രധാനമായും ഇവരു ടേത്.  സനാതന ധർമ്മ സംരക്ഷകർ എന്ന സ്ഥാനവും ഇവർക്കുണ്ട്.

      കുംഭമേളകളിൽ ശാഹി സ്നാൻ എന്ന പുണ്യ മുഹൂർത്ത സ്നാനത്തിന് ആദ്യമായി ഇറങ്ങാൻ  അവകാശമുള്ള അഖാഡകളിൽ ഉൾപ്പെട്ടതാണ് ജുന അഖാഡ .

            ഗുരു ദത്താത്രേയ മഹർഷിയുടെ പരമ്പരയിൽപ്പെട്ട ഈ സന്യാസ സമൂഹം പ്രസിദ്ധമാണ്. മഹാദേവ   ക്ഷേത്രത്തിനും അഖാഡക്കും മദ്ധ്യേയായി ഒരു ജഗദ്ഗുരു ആദി ശങ്കരാചാര്യ പ്രതിമ ഉണ്ട് .

   അതിനു കീഴേയാണ് കനൽക്കട്ട പോലെ തീഷ്ണമായ ദൃഷ്ടിയും ഉറച്ച ശരീരവും ഉള്ള ആ  സന്യാസിയെ കണ്ടത്.ഞങ്ങൾ കടന്നു പോകുമ്പോൾ ആ നോട്ടം ഞങ്ങളിലൂടെ കടന്നുപോകുന്നതായി  തോന്നി .ജടാ ഭാരം കെട്ടിവെച്ചിട്ടുണ്ട്. താടി മാറിലേക്ക് വീണു കിടക്കുന്നു. പ്രായം കണക്കാക്കാനാവില്ല.

 രുദ്രാക്ഷമാലകൾ മുടി മുതൽ കണങ്കാൽ വരെ ധരിച്ചിട്ടുണ്ട്. ഒരു കാവി ഉടുത്തിട്ടും കാവി നിറത്തിലുള്ള ഒരു ഉടുപ്പ് ഇട്ടിട്ടുമുണ്ട്. ലോഹത്തിലുള്ള നിരവധി നാഗരൂപങ്ങൾ
കൈകളിലും മറ്റും ചുറ്റി വെച്ചിരിക്കുന്നു. 

       ഒരു കമണ്ഡലു ദണ്ഡ് മുതലായവയും ഇരിപ്പിടത്തിന്  അടുത്തു തന്നെ ആയി ഉണ്ട്. ഒറ്റ നോട്ടത്തിൽ അടുത്തു ചെല്ലാൻ ഭയം തോന്നിപ്പിക്കുന്ന നോട്ടവും കൂടിയായപ്പോൾ ഒരു വേറിട്ട വ്യക്തിത്വം തന്നെ എന്നു മനസ്സി ലായി .

 സിദ്ധനോ ,അവധൂതനോ , അഘോരിയോ ആർക്കറിയാം.  ഗിർനാർ അത്തരം വ്യത്യ സ്തരായ  ആളുകളെ കാണുന്ന പ്രദേശം തന്നെയാണ്.  ശിവരാത്രിയോടടുത്ത് നിര വധി ഭക്തർ ഗിർനാർ മലനിരകളെ പ്രദക്ഷി ണം ചെയ്യാനായി എത്തുന്ന സമയത്ത്,  ഇതു പോലെ അനുഗ്രഹ ദാതാക്കളായ സന്യാസി മാർ ആ പ്രദക്ഷിണ വഴിത്താരകളിൽ ഉണ്ടാ കും. നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാ തെ നടന്നു നീങ്ങാം. എന്നാൽ ബഹുഭൂരി പക്ഷം വരുന്ന വിശ്വാസികൾ അവരുടെ അ ടുക്കൽ ചെന്ന് വന്ദിച്ച് എന്തെങ്കിലും ഒക്കെ ഭിക്ഷ നൽകി അവരുടെ അനുഗ്രഹത്തോടെ പരിക്രമ നടത്താൻ ആഗ്രഹിക്കുന്നവരാണ്. 

      ഞങ്ങൾ കടന്നു പോകുന്നതിനിടെ ഒരു കാറ് അവിടെ വന്നു നിൽക്കുകയും അതിൽ നിന്നി റങ്ങിയ രണ്ടു പേർ സന്യാസിയെ സമീ പിച്ച് ഒരു പുതിയ കമ്പിളി പുതപ്പ് അദ്ദേഹ ത്തിന്റെ കൈകളിൽ വച്ച് ബാബാ ഇത് സ്വീ കരിച്ചാലും എന്നു പറയുന്നതു കേട്ടു .

     അവരുടെ വരവോ പ്രവർത്തിയോ സന്യാ സിയിൽ പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.  കാറിൽ വന്നവർ വന്ദിച്ച് മടങ്ങിപ്പോകുന്നതു കണ്ടു.  ഞങ്ങളും മലയി
ലേക്കുള്ള വഴി കണ്ടുപിടിച്ചു കഴിഞ്ഞു. വഴി യിലുടനീളം വൈദ്യുത വിളക്കുകൾ ഉള്ള ചെ റിയ പാത മലമുകളിലേക്ക് ഇവിടെ തുടങ്ങു ന്നു. നേരത്തെ പുറപ്പെടണം  . എന്നാലെ വെ യിൽ മൂക്കുമ്പോഴേക്ക് മുകളിൽ എത്താൻ പറ്റൂ . പതിനായിരം പടിക്കെട്ടുകൾ കയറാനു ള്ളതാണ്. 

     അൽപ്പം വിശ്രമം തേടി അന്തി പാർക്കാ നായി ഞങ്ങൾ ഉടനെ ഭാരതി ആശ്രമത്തിലേ ക്കു മടങ്ങി. തിരിഞ്ഞു നടക്കുമ്പോഴും സന്യാ സിയുടെ നോട്ടം പിൻതുടരുന്ന പോലെ  മന സ്സിൽ തറഞ്ഞു നിൽക്കുന്നതു പോലെ തോ ന്നി .(തുടരും) by Sankaranarayanan Sambhu ( ഫോട്ടോ കടപ്പാട്)

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4