കൈലാസ് മാനസരസ്സ് ഭാഗം - 4
കൈലാസ് മാനസരസ്സ് ഭാഗം - 4 പ്രഭാതകൃത്യങ്ങൾ വളരെ വേഗം കഴിച്ചു. മനസ്സു മുഴുവൻ അപ്പോൾ തുടങ്ങാൻ പോകുന്ന കൈലാസ യാത്ര യെക്കുറിച്ചു ള്ള ആകാംക്ഷ തന്നെ യായി രുന്നു. ഒരു ജീവിതാഭിലാഷമാണ് നിറവേ റാൻ പോകുന്നത്. മുന്നോട്ടുള്ള യാത്ര എങ്ങനെ ആയി രിക്കും. കേരളീയർക്കു ശീലമില്ലാത്ത അതി കഠിനമായ തണുപ്പിനെ പ്രതിരോ ധിക്കാനാകുമോ. കമ്പിളി വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും എല്ലാം ബാഗി ൽ വെച്ചിട്ടുണ്ട്. കിറ്റിൽ പെട്ടെന്നു വേണ്ടി വന്നാൽ ഉപയോഗിക്കുന്നതിനുള്ള മങ്കി ക്യാപ്പ് ഉണ്ട്. ചില മരുന്നുകളും ഡ്രൈ ഫ്രൂ ട്ട്സും ഉണ്ട്. തലേന്ന് തമലിൽ കുളിക്കാനുള്ള ചുട്ടി തോർത്ത് അന്വേഷിച്ചു നടന്ന സമ യത്തെ ക്കുറിച്ച് ഓർത്തപ്പോൾ ചിരി വന്നു. ഇന്ത്യൻ ടവൽ എന്ന ടർക്കി ടവൽ പോലും ഇവിടത്തുകാർക്ക് ആവശ്യമില്ല. മൂന്നു കിലോമീറ്റർ തമൽ മാർക്കറ്റിൽ നടന്നു എങ്കിലും ഒരു ടർക്കി കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു. പർവ്വതാരോഹണത്തിന് ഇത്...