കൈലാസ് മാനസരസ്സ് ഭാഗം - 4
പ്രഭാതകൃത്യങ്ങൾ വളരെ വേഗം കഴിച്ചു. മനസ്സു മുഴുവൻ അപ്പോൾ തുടങ്ങാൻ പോകുന്ന കൈലാസ യാത്ര യെക്കുറിച്ചു ള്ള ആകാംക്ഷ തന്നെ യായി രുന്നു. ഒരു ജീവിതാഭിലാഷമാണ് നിറവേ റാൻ പോകുന്നത്.
മുന്നോട്ടുള്ള യാത്ര എങ്ങനെ ആയി രിക്കും. കേരളീയർക്കു ശീലമില്ലാത്ത അതി കഠിനമായ തണുപ്പിനെ പ്രതിരോ ധിക്കാനാകുമോ. കമ്പിളി വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും എല്ലാം ബാഗി ൽ വെച്ചിട്ടുണ്ട്. കിറ്റിൽ പെട്ടെന്നു വേണ്ടി വന്നാൽ ഉപയോഗിക്കുന്നതിനുള്ള മങ്കി ക്യാപ്പ് ഉണ്ട്. ചില മരുന്നുകളും ഡ്രൈ ഫ്രൂ ട്ട്സും ഉണ്ട്.
തലേന്ന് തമലിൽ കുളിക്കാനുള്ള ചുട്ടി തോർത്ത് അന്വേഷിച്ചു നടന്ന സമ യത്തെ ക്കുറിച്ച് ഓർത്തപ്പോൾ ചിരി വന്നു. ഇന്ത്യൻ ടവൽ എന്ന ടർക്കി ടവൽ പോലും ഇവിടത്തുകാർക്ക് ആവശ്യമില്ല. മൂന്നു കിലോമീറ്റർ തമൽ മാർക്കറ്റിൽ നടന്നു എങ്കിലും ഒരു ടർക്കി കിട്ടിയതു കൊണ്ട് രക്ഷപ്പെട്ടു.
പർവ്വതാരോഹണത്തിന് ഇത്രയും
സാധ്യതകൾ, അനുബന്ധ കച്ചവടങ്ങൾ ഉണ്ട് എന്നതു മനസ്സിലായതും തമലിൽ കണ്ടപർവ്വതാരോഹണ സാമഗ്രികളുടെ നൂറുകണ ക്കിന് കടകൾ കണ്ടപ്പോഴാണ്. നൂറുകണക്കി ന് എന്നതിൽ അതിശയോ ക്തി തോന്നാം.എന്നാൽ നമ്മുടെ നാട്ടിൽ കൊടുവള്ളിയിലെ സ്വർണ്ണ കടകൾ കണ്ട വർക്ക് അത്‌ഭുതം ഉണ്ടായിക്കൊള്ളണ മെന്നില്ല.
ഞാൻ നോർത്ത് പോളിന്റെ റെയിൽ കോട്ടു വാങ്ങിയത് തമലിൽ നിന്നാണ്. എ ത്ര വ്യത്യസ്തമായ നിർമ്മിതി,ഏതൊക്കെ തരം വസ്തുക്കളാണ് തമലിൽ ഉള്ളത് . നേപ്പാളിലെ കൊടുമുടികൾ പർവ്വതാരോ ഹകർക്കു പ്രിയപ്പെട്ടവയാണ്. ലോകത്തി ലെ പ്രധാന കൊടുമുടികൾ എല്ലാം ഈ രണ്ടു മൂന്നു രാജ്യങ്ങളിൽ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.
നേപ്പാളിലെ അന്നപൂർണ്ണ ട്രക്കിങ്ങ് പ്രസിദ്ധമാണ്. മറ്റൊരു പ്രത്യേകത ഇവി ടെഉള്ള ഷേർപ്പകളാണ്. ഷേർപ്പകളെക്കു റിച്ച്പറയാതെ കൈലാസ യാത്രയെക്കു റിച്ച് പറഞ്ഞാൽ അത് ഒരു അപമര്യാദ യായിരിക്കും. കാരണം ഒരു കൈലാസ യാത്രയിൽ യാത്രികർക്കുള്ള എല്ലാ വിധ സൗകര്യങ്ങളുംഒരുക്കുന്നതിനു പിന്നിൽ ഷേർപ്പകളുടെകൈകൾ ആണ് .
തിബത്തിലെ ഖാം എന്ന സ്ഥലം സി ചുവാൻ എന്നും അവിടം അറിയപ്പെടുന്നു.
അവിടെ നിന്ന് നേപ്പാളിലെ സോലുഖുംബ യിലേക്ക് 13, 14 നൂറ്റാണ്ടുകളിൽ കുടിയേ റിയ നാടോടി വർഗ്ഗത്തിലെ ആളുകളാണ് ഷേർപ്പകളുടെ പൂർവ്വികർ. നാങ്ങ്പാല പാസ്സിൽക്കൂടി നടന്നാണ് ഇവരുടെ കുടി യേറ്റമുണ്ടായത് . മഞ്ഞുമൂടിയ ഈ വഴി യെയാണ് കാലങ്ങളായിതിബറ്റുംനേപ്പാളു മായി ഉള്ള ബന്ധം ഉണ്ടായിരുന്നത്.
നേപ്പാളിലെത്തിയ ഷെർപ്പകൾ നാലു വിഭാഗമായി . മിൻയഗ്പ , തിമ്മി, സെർത വ, ഛാവ എന്നിവയായിരുന്നു വിഭാഗങ്ങ ൾ. പിന്നീട് അവ ഇരുപത് ഉപ വിഭാഗങ്ങ ളായി മാറി.
മഹായാന ബുദ്ധമത വിഭാഗവും വജ്റായന ബുദ്ധ വിഭാഗവും തമ്മിലെ ചേർച്ച ഇല്ലായ്മയും ഈ കുടിയേറ്റത്തിന് കാരണമായി പറയപ്പെടുന്നു. ഷേർപ്പൻ
ഭാഷയിൽ 'ഷ്യർ ' എന്നാൽ കിഴക്കും 'പ' എന്നാൽ ആളുകൾ എന്നുമാണത്രെ.
കിഴക്കുള്ള ആളുകൾ എന്ന അർത്ഥത്തി ൽ വിളിച്ചുവന്നതാണ് ഷെർപ്പകൾ എന്ന പേര്. സോലുഖുംബ നേപ്പാളിന്റെ കിഴക്കു ഭാഗമാണ്.
കുറച്ചു പേർ ഹെലാമ്പു ഭാഗത്തും കുറച്ചു പേർ ഗൗരീശങ്കര കൊടുമുടിക്കടു ത്തുള്ള റോൽവലിങ്ങ് താഴ്വരയിലും ഉണ്ട്.
2011 ലെ നേപ്പാൾ സെൻസസ്സ് പ്രകാരം 312946 ഷേർപ്പകൾ ആണ് ഉള്ളത്. ഇതി ൽ 90% ത്തിലധികം പേർബുദ്ധമതവിശ്വാ സികളാണ്കുറച്ചുപേർ ഹിന്ദു വിശ്വാസി കളും . കൂടാതെ കുറച്ച്ബോൺ മതക്കാ രും കുറച്ച് കൃസ്ത്യൻ മതക്കാരുമത്രെ.
ഗൗരിശങ്കർ പർവതത്തിൽ രണ്ടു ശിഖ രങ്ങൾ ആണ്. 23406 അടി ഉയര മുള്ള ഇതിന്റെ തെക്കുഭാഗത്തെ വലിയ ശിഖരത്തിന്ശങ്കർ എന്നും തെക്കുഭാഗ ത്തെ ചെറിയശിഖരം ഗൗരി എന്നും അറി യപ്പെടുന്നു. നേപ്പാൾ സ്റ്റാൻഡേർഡ് ടൈം ഇവിടെ സൂര്യൻ എത്തു ന്ന സമയമനുസ രിച്ചാണ് കണക്കാക്കപ്പെടു ന്നത്.
നേപ്പാളിലെ സപ്ത കോശി നദി കളിലെ തമ കോശി നദി സോലുഖുംബ പ്രദേശത്താ ണ്. മഞ്ഞുമൂടിയ ഒരു തടാ കത്തിൽ നിന്നാ ണ് ഇതിന്റെ ഉത്ഭവം . ഈ പ്രദേശത്ത് ഉള്ള പഴക്കമേറിയ ബുദ്ധ വിഹാരമാണ്ത്യാങ്ങ്ബോച്ചെ , എവറസ്റ്റി ൽആദ്യം കാലുകുത്തിയ ടെൻസിങ്ങ് നോർഗേ ഇതിനടുത്ത ഗ്രാമമായ തനി എന്ന ഗ്രാമക്കാരനാണ്. അദ്ദേഹം ബുദ്ധ
ഷെർപ്പകൾ തിബത്തൻ പാരമ്പ ര്യം പേറുന്നവരായതു കൊണ്ട്. പർവ്വത പ്രദേശ ങ്ങളിൽ തണുപ്പിനെ അതിജീവി ക്കുന്ന 30 ൽ അധികം ജനിതക സവിശേ ഷതകൾ അവരിൽ കണ്ടെത്താൻ ആയി ട്ടുണ്ട്. സൂപ്പർ അത്ലറ്റിക് ജീൻആണ്അത്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവി ൽ വർദ്ധന വരുത്തുന്ന ശരീരത്തിൻ്റെ സ്വ ഭാവം മൂലം ഓക്സിജന്റെ ഉപയോഗത്തി ലെ ക്രമീകരണം ഇവരിൽ വ്യത്യസ്തമാ ണ്. അതാണ് ഇവരെ മികച്ചപർവ്വതാരോ ഹകർ ആക്കുന്നത്. ടെൻസിങ്ങ്നോർഗേ യുംപിൻഗാമികളായആയിരക്കണക്കിന് ഷെർപ്പാ യുവാക്കളും ഈ നിഗമനം ശരി വെക്കുന്ന പ്രകടനം കാഴ്ച വെച്ചവർ
ഇവരുടെ പരമ്പരാഗതവസ്ത്രധാരണ രീതിതിബറ്റിലെവസ്ത്രധാരണവുമായിബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാർ സുമാർ മുട്ടൊറ്റമെത്തുന്ന കിറ്റികാ എന്ന കൈയ്യു ള്ള കുപ്പായവും, അതിനുള്ളിൽ രാടുക് എന്ന നാടൻ സിൽക്കിന്റെ ഉൾക്കുപ്പായ വും,തേലുങ്ങ്എന്ന കോട്ടു പോലെയുള്ള തും ധരിക്കും , ഇവ ശരീരത്തിന്റെ മുക ൾഭാഗം മറക്കാൻ ഉപയോഗിക്കുന്നു. കാനം എന്ന ട്രൗസർ അതിനു മുകളി ൽ
രോമത്തിന്റെ ഛുബ എന്ന വസ്ത്രം , അത്അല്ലെങ്കിൽ ആട്ടിൻ തോലിന്റെ ലോക്‌പ എന്നവസ്ത്രം ധരിക്കുന്നു. അത് അരയിൽ ഉറപ്പിക്കാൻ കാര എന്ന തുണി കൊണ്ടുള്ള അരപ്പട്ട കെട്ടുകയും അതി ൽ തൊലുങ്ങ് എന്ന ഒരു മടക്ക് ഉള്ള ഭാഗം ചെറിയ സാധനങ്ങൾ വെക്കാൻ ഉണ്ടായിരിക്കുകയും ചെയ്യും.
സ്ത്രീകളാകട്ടെ രാടുക് എന്ന ബ്ലൗസിനു മുകളിൽ ടോങ്ങ് കോക്ക് എന്ന കൈയുള്ള രോമക്കുപ്പായം ധരി ക്കും. അത് കാലിന്റെ അടിവരെ എത്തു ന്നതാണ് . ചിലപ്പോൾ കൈയ്യിനു നീള ക്കുറവുള്ള അങ്കി എന്ന നീളൻ വസ്ത്ര മായിരിക്കും. ഒരു ഏപ്രൺ മുന്നിൽ കെട്ടും. ഇവ തമ്മിൽ ബന്ധിപ്പിക്കാനായി കേടിഗ് എന്ന വെള്ളി ക്ലിപ്പാണ് ഇവർ ഉപയോഗിക്കുക.
കുന്നിൻ ചെരിവുകളിലെ നിരപ്പുള്ള സ്ഥലത്ത് വീടുകൾ വെക്കുന്നു. മക്കൾ കല്യാണം കഴിച്ചാൽ അവർക്കായി അടു ത്ത് വേറെ വീടു കെട്ടുന്നു. മൃഗങ്ങൾക്കും വീടുകളിൽ മുറി ഉണ്ടാകും. ഒരു പ്രാർത്ഥ നാമുറിയും കാണും. മഞ്ഞുകാലത്തേക്ക് നെരിപ്പോടും ചിമ്മിണിയും വീടുകളിൽ നിർബന്ധമാണ്.
യാഗ്‌സി എന്ന പാർട്ടിയാണ് ഇവരു ടെപ്രത്യേകത. നേരത്തേ മുതൽ തീറ്റയും കുടിയും തുടങ്ങും. ആളുകളുടെ സമൂഹ ത്തിലെ സ്ഥാനത്തിനനുസരിച്ചാണ് ഇരി പ്പിടം ഒരുക്കു ക. കേമന്മാർക്ക് നെരിപ്പോ ടിനടുത്തും സമൂഹത്തിലെ വില കുറഞ്ഞ വർക്ക് വാതിലിനടുത്തും എന്നാണ് രീതി. സ്ത്രീകൾക്ക് മുറിയുടെ മദ്ധ്യത്തിൽ വേർ തിരിവില്ലാതെ ഇരിക്കാം.
ഞങ്ങൾക്കായി മുപ്പതോളം ഷെർപ്പക ൾ അതിരാവിലെ തന്നെ ശങ്കർ ഹോട്ടലി ൽ എത്തിച്ചേർന്നിരുന്നു. ബാഗുകൾ സാധനങ്ങൾ തുടങ്ങിയവ വണ്ടികളിൽ കയറ്റാൻ അവർ ഉത്സാഹിച്ചു. നല്ല ചുറു ചുറുക്കുള്ള ചെറുപ്പക്കാർ . അവർ വന്ന തോടെ യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി എന്നല്ല ഒന്നു കൊഴുത്തു എന്നു പറയാം. അരി , പലചരക്ക് സാധനങ്ങൾ, സ്റ്റൗവുക ൾ, വെള്ളം വരെ ഇവിടെ നിന്നു കൊണ്ടു പോകണം.തിരിച്ചെത്തുന്നആഗസ്റ്റ്മാസം
കാലത്ത് പ്രാർത്ഥന ഹോട്ടൽ ഗാർ ഡനിൽ എല്ലാവരും ചേർന്ന് നടത്തി. പ്രഭാത ഭക്ഷണത്തിന് കേരള മട്ടിൽ ഇഡ്ഡ ലി ദോശ തുടങ്ങിയവയും ഉണ്ടായിരുന്നു ബ്രെഡ്ഡ് , കോൺഫ്ലേക്സ് തുടങ്ങിയവ വേണ്ടവർക്ക് അതും ഒരുക്കിയിട്ടുണ്ട്.
അവിടത്തെ തേനാണ് വളരെ ആകർഷണീയമായത്. അത്രയും കട്ടി യുള്ള തേൻ ഇവിടങ്ങളിൽ കണ്ടിട്ടില്ല. സ്വർണ്ണ വർണ്ണമാണ് അതിന്. ഹിമാല യൻ ഹണി പേരു കേട്ടതാണ് . രസകര മായി തോന്നിയത് എന്താണെന്നു വെച്ചാ ൽ ബ്രെഡ്ഡിനൊപ്പം ബട്ടറും ജാമും ഒക്കെ വെച്ചിട്ടുണ്ടെങ്കിലും ഈ തേനാണ് കൂടു തൽ പേരും ഉപയോഗിക്കുന്നതായി കണ്ടത്.
ഡൈനിങ്ങ് ഹാളിന്നരികിലായി മുത്ത്, പവിഴം, രുദ്രാക്ഷം എന്നിവയുടെ ഒരു ഡീലർ ചെറിയ ഒരു സ്റ്റാൾ ഒരുക്കി യിരുന്നു. പലരും അവർക്കിഷ്ടപ്പെട്ട പലതും വാങ്ങിയിരുന്നു.
പ്രാതൽ കഴിഞ്ഞ് ബാഗുകൾ ഹോട്ട ൽ ക്ലോക്ക് റൂമിൽ ഏല്പിച്ചു .യാത്രാ ബാഗ് ബസ്സിൽ ഏല്പിച്ചു .അത്യാവശ്യ സാധന ങ്ങൾ കിറ്റിൽ ആക്കി കൈവശം വച്ചു. ഞങ്ങൾ ഐതിഹാസികമായ ഒരു യാത്ര ക്ക് തയ്യാറായി.
7.30 ന് പുറപ്പെട്ട ബസ്സുകൾ അര മണിക്കൂറോളം പട്ടണപ്രദേശത്തുകൂടി ഓടി .തുടർന്ന് നാട്ടിൻ പുറങ്ങളിലൂടെ. അങ്ങി ങ്ങായി അടുക്കി വെച്ച മണൽ ചാക്കുക ൾക്കു പുറകിൽ പട്ടാളക്കാർ യന്ത്ര തോക്കു കളുമായി നിൽക്കുന്നതു കാണാം.
പൊതുവെ അക്കാലത്ത് നേപ്പാളിൽ പ്രക്ഷോഭങ്ങൾ അടിക്കടി ഉണ്ടാകാറു ണ്ടത്രെ. കണ്ണുകൾക്കു വിരുന്നൂട്ടുന്ന ഗ്രാമീണ ഭംഗി. തട്ടുകളായി കൃഷിചെയ്യു ന്നപാടങ്ങൾ .നെല്ല് ആണ് പ്രധാന ധാന്യ വിള .ചോളവും കാണാനുണ്ട്.വീടുകൾ അധികവും 2 നിലകളിലായാണ് പണിതി ട്ടുള്ളത് .മുകൾ നിലയിൽ വരാന്തകളിൽ ചോളം പുറത്തെ തോൽ കളഞ്ഞ് കുല കളാക്കി തൂക്കിയി ട്ടിരിക്കുന്നു.
പച്ചക്കറികൾ രാജ്മ പയർ എന്നിവയും കൃഷിചെയ്തിരി ക്കുന്നു. വീട്ടുമുറ്റങ്ങളിൽ ചെണ്ടുമല്ലി ചെടികൾ ക്കിടയിൽ കഞ്ചാ വുചെടികളും ചില സ്ഥലങ്ങളിൽ കണ്ടു.
വെയിൽ കുറവായ പ്രദേശമാണ് കാറ്റു തട്ടി ഉണങ്ങാനാണ് ഇങ്ങിനെ തൂക്കി ഇടുന്നത്. അരി പോലെ ചോളവും ഇവരു ടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാണ്. വീടുകളിൽ ഗ്ലാസ് ജനാലകൾ ആണ്. മഞ്ഞുകാലത്ത് വീടിനകത്ത് പ്രകാശം കൂടുതൽ കിട്ടാനാണ് ഇത്.
ധാരാളം പേർ വയലുകളിൽ വേല ചെയ്യുന്നുണ്ട്. വളവും തിരിവുകളും ഉള്ള റോഡായതിനാൽ പതുക്കെ പോകാനെ കഴിയൂ. ഉർവ്വശീ ശാപം ഉപകാരം എന്നതു പോലെ കാഴ്ചകൾ കാണാനുള്ള സുവർ ണ്ണാവസരം കൈ വന്ന സന്തോഷം. കടക ളിൽ സ്ത്രീകളാണ് കച്ചവടക്കാരികൾ. ഇവിടെ പുരുഷന്മാർ പൊതുവെ മടിയ ന്മാർ ആണ് എന്നു തോന്നുന്നു.
ഇന്നാട്ടുകാരുടെ ചില രീതികൾ വളരെ ശ്രദ്ധേയമാണ് .ബസ് കാത്തു നില്ക്കു ന്നിടത്തായാലും വെറുതെ സൊറ പറയു ന്നിടത്തായാലും നാലാൾ കൂടുന്നിടത്ത് ഇവർ നിലത്ത് കുന്തിച്ചിരി ക്കുന്നു. നമ്മുടെ നാട്ടുകാർക്ക് കൈമോ ശം വന്നത് നിലത്തിരിക്കൽ തന്നെ .
യൂറോപ്യൻ ക്ലോസററും ഊൺ മേശയും എല്ലാം പരിഷ്ക്കാര ചിഹ്ന ങ്ങൾ ആണെങ്കിലുംആരോഗ്യപരമായിനോക്കി യാൽ മുട്ടു മടങ്ങാത്ത നമ്മൾ നഷ്ടപ്പെടു ത്തിയത് നമ്മുടെ മെയ് വഴക്കം തന്നെയ ല്ലേ.
ചില സ്ഥലങ്ങളിൽ ഇങ്ങനെ കുന്തിച്ചി രുന്ന് ചീട്ടുകളിയിൽ ഏർപ്പെട്ടവരേയും കണ്ടു. ബസ് ഗ്രാമപ്രദേശവും വിട്ട് മല കയറ്റം തുടങ്ങി. ഇടതൂർന്ന വൻമരങ്ങള്‍ ധാരാളം ഉണ്ട്. ബസ്സിൽ ചിലർ ശിവ സഹസ്രനാമം ചൊല്ലുന്നുണ്ടായിരുന്നു. വീണ്ടും ജനവാസ മേഖലയിൽ എത്തിയ ബസ്സ് ഒരു പാലത്തി ലേക്ക് പ്രവേശിച്ചു .
ദൊലാൽ ഘട്ട് എന്ന സ്ഥലമാണ് ഇത് ഇവിടെ വെച്ച് സൺ കോശി നദി ഇന്ദ്രാ വതി നദിയുമായി ചേരുന്നു. പാലം ആ സംഗമ ത്തിനും കുറെക്കൂടി മുകളിൽ ആണ്. ഇന്ദ്രാവതി നദിയിലാണ് പാലം. നല്ല ഒഴുക്കും കാണുന്നുണ്ട് .
സൺ കോഷി എന്നും പറ യും. ഈ നദി തിബറ്റിലെ മഞ്ഞു തടാക ത്തിൽ നിന്നും ഉൽഭവിച്ച് . നേപ്പാളിൽ കൂടി ഒഴുകുന്നു . പാലം കടന്നാൽ ഇനി റോഡ് ഈ നദിക്കു സമാന്തരമായി ഒഴുകുന്നു. ഇതിൽ റബ്ബർ ബോട്ടുകളിൽ സാഹസിക യാത്ര നടത്താൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്.
കയാക്കിങ്ങും റാഫ്റ്റിങ്ങും ഇതിൽ നടത്താറുണ്ട്. നിറയെ ചുഴികളും മലരി കളും ചെറു വെള്ള ച്ചാട്ടങ്ങളുമുള്ള നദി യാണ് ഇത്. രണ്ടു ഭാഗ ത്തും ഉയർന്നു നിൽക്കുന്ന മല നിരകൾക്കിടക്കാണ് പാത . മലയിടിച്ചിൽ തടയാൻ ചില സ്ഥല ങ്ങളിൽ കൽക്കെട്ടുകൾ കാണാം. ഗാബി യോൺ സങ്കേതത്തിൽ ഇരുമ്പു വലകൾ ക്കുള്ളിൽ പാറകൾ പടുത്ത് വല കൊണ്ടു മൂടുന്ന രീതിയാണ് ഇവിടെ അവലംബിച്ചി രിക്കുന്നത്.
സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് .കൊച്ചു വെള്ളച്ചാട്ട ങ്ങൾ ഇടക്കിടെ കാണാൻ കഴിയുന്നത് ആനന്ദകരം തന്നെ. കൊഡാരിയിലാണ് നേപ്പാൾ തിബത്ത് അതിർത്തി. സൺ കോഷി നദിയിലെ സൗഹൃദ പാലം കട ന്നാൽ ടിബറ്റ് ആയി. ചില ചെറു നദികളും ചേർന്ന സൺകോഷി നദിയിൽ അവർ വൈദ്യുത നിലയങ്ങൾ പണിതിട്ടുണ്ട്. തമ കോഷി എന്നും ഈ നദിയെ നാട്ടുകാർ വിളിക്കുന്നു.
ഉച്ചക്ക് 2 മണി കഴിഞ്ഞപ്പോൾ ബസ്സ് കൊഡാരിയിലെത്തി. സമുദ്രനിരപ്പിൽ നിന്ന് 8251ft ഉയരത്തിലാണ് കൊഡാരി . പ്രാചീന കാലം മുതൽ തന്നെ തിബറ്റിലെ ലാസയു മായി ഉള്ള വ്യാപാരങ്ങൾക്ക് ഈ വഴിയാണ് തിരഞ്ഞെടുത്തിരുന്നത്. പിന്നീ ട് 1962, 63 കാലഘട്ടങ്ങളിൽ കാഠ്മണ്ഡു വും ലാസയുമായി റോഡുമാർഗ്ഗം ബന്ധ പ്പെടു ത്തി.
ചൈനയിലേക്ക് ലാസയിൽ കൂടി യാത്ര ചെയ്താണ് അന്ന് വ്യാപാരികൾ പോയിക്കൊ ണ്ടിരുന്നത്. തതോ പാനി എന്ന് ഇവിടത്തിന് പറയുന്നു. ഒരു ചൂടു നീരുറവ ഇവിടെ ഉണ്ട് . സുഷുപ്തി അവ സ്ഥയിലുള്ള അഗ്‌നി പർവ്വത ത്തിൽ നിന്നു ള്ള ചൂടാണ് നീരുറവയെ ചൂടാ ക്കുന്നത്. ഇവിടെ ധാരാളം സഞ്ചാരികൾ നീരുറവയിൽകുളിക്കാൻഎത്താറുണ്ട് .കൊച്ചു കുട്ടികൾ ഒരുപാട് ഉണ്ട് ഇവിടെ . എല്ലാവ ർക്കും മൂക്കൊലിപ്പ് കാണുന്നു. കൊമ്പു പോലെ മൂക്കള ഒലിപ്പിച്ച് വൃത്തി യില്ലാത്ത വേഷങ്ങളിൽ നടക്കുന്നു.
യാത്രികരോട് കൈ നീട്ടുന്നുമുണ്ട്. തതോ പാനിയിലെ പാവങ്ങളുടെ മക്കൾ ആണ്.മുതിർന്നവർ ചുമട്ടുകാരും മറ്റുമായി ജോലി നോക്കുന്നു. സ്ത്രീകൾ വലിയ ചുമടു കളുമായി നടന്നു നീങ്ങു ന്നതു കണ്ടാൽ അത്ഭുതം തോന്നും. നല്ലബലമാണ് അവരു ടെ കാലുകൾക്ക്. കുത്തനെയുള്ള മലഞ്ചെ രിവുകളിൽ സഞ്ചരിക്കാൻ കാലുകൾക്ക് ബലം ആവശ്യമാണ്.
ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ട് പച്ചരി ചോറും പരിപ്പുംമറ്റും ചേർന്ന വഴിപാട് ശാപ്പാട് .കാലത്തെഭക്ഷ ണം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞതു കൊണ്ട് ഉണ്ടതു പോലെആക്കികൈകഴു കി. ആന്ധ്രയിൽ നിന്നുള്ള ഒരു തീർത്ഥാട ക സംഘത്തെ ഹോട്ടലിൽ കണ്ടു.കർണ്ണാ ടകക്കാരനായ രാഘവേന്ദ്ര അവരോടൊ പ്പം ഉണ്ട്. ഡൽഹിയിൽപുരോഹിതവൃത്തി യാണത്ര അദ്ദേഹത്തിന് . അവരും യാത്ര തുടങ്ങിയിട്ടേ ഉളളു.
ബസ് ഞങ്ങളെ ഇറക്കി തിരിച്ചു പോയി ക്കഴിഞ്ഞിരുന്നു. ഇവിടെ കുറച്ചു ദൂരംനടക്കേ ണ്ടതുണ്ട്. 300 മീറ്ററിലധികം നടന്ന്ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിലെത്തി. വാഹനങ്ങൾക്ക് അനുമതി ഇല്ല ഞങ്ങൾ പാസ്പോർട്ട്കാണിച്ച്പാലത്തി ൽ പ്രവേ ശിച്ചു .
ക്യൂ ആയി നിൽക്കണം പാലത്തിൽ . ചൈനീസ് പട്ടാളം പാലത്തിനു മുകളിൽ ഉണ്ട്.മുഖത്ത്ഒരുഭാവവ്യത്യാസവുംകാണി ത്തവർ . മീശ മുളക്കാത്ത ഒരുത്തന് എന്റെ താടി കണ്ട് ഇഷ്ടമായില്ല എന്നു തോന്നുന്നു. മൂന്നു മാസത്തിലധികമുള്ള വളർച്ച അതിന് ഉണ്ടായിരുന്നു. അയാൾ എന്റെ കൈയ്യിൽ നിന്ന്പാസ്പോർട്ടു വാങ്ങി.വാസ്തവത്തിൽഅപ്പോൾഅയാൾക്കതിന്റെ ഒരാവശ്യവും ഇല്ല.
പാസ്പോർട്ടി ലെ ഫോട്ടോയും എന്നേ യും ഒത്തുനോക്കുന്ന പോലെ കാണിച്ചു. പാസ് പോർട്ടിൽ താടിയില്ല .അയാൾ പാസ്പോർട്ട് പാലത്തിനരികിൽ ചെന്ന് പുഴയിലേക്ക് എറിയുന്നതു പോലെ കാണിച്ചു. ഞാൻ പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്നു. ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന മട്ടിൽ . മുഖത്ത് പേടിയോ മറ്റോ വരുന്നുണ്ടോ എന്ന് നോ ക്കുകയാണ് അയാൾ, നീ പോടാ ചെക്കാ എന്ന മട്ടിൽ ഞാനും .
കുറച്ചു കഴിഞ്ഞ് വാസ്പോർട്ട് കൈയ്യിൽ തന്നു. ക്വാറന്റെൻ ഉദ്യോഗസ്ഥൻമുഖത്തി നു നേരെ ഒരു ഉപകരണം പിടിച്ച് ശരീര ത്തിന്റെ ഊഷ്മാവ്കംപ്യൂട്ടറിൽ നോക്കി പാലം കടക്കാ നുള്ള അനുമതിതന്നു. പനി പകർച്ചവ്യാധി കൾഇവഉണ്ടോഎന്നു നോക്കു കയാണ്.
ചുമട്ടുകാർ ഇനിയുള്ള ദിവസങ്ങ ളിൽ ഞങ്ങൾക്കുള്ള ഭക്ഷണം കുടി വെള്ളം എല്ലാം ചുമടുകളാക്കി കടത്തി ക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ ബാഗു കളും അവർ 2 ട്രക്കു കളിലായി ലോഡ് ചെയ്യുന്നുണ്ട്. പാലത്തിന്റെ ഈ വശത്ത് കുറച്ചധികംകടകൾഉണ്ട്.ചൈന ക്കാരും തിബത്തു കാരും ആണ് നടത്തിപ്പു കാർ .
കുറച്ചു കൂടി നടന്നപ്പോൾ അവിടെ 26 ടൊയോട്ട ലാൻറ് ക്രൂയിസർ വണ്ടി കൾ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ട് .ഒരു വണ്ടിയിൽ നാലുപേരും ഡ്രൈവറും ഒരു ഷേർപ്പയും എന്ന കണക്കിലാണ് കയറേണ്ടത്. അവിടെ നിന്ന് 4 കിലോമീ റ്റർ കൂടി പോയാ ൽ സാംഗ്മു എന്ന ചെറു പട്ടണ ത്തിൽ എത്താം.
പോകുന്ന വഴിക്കുള്ള കാഴ്ചകളും മനോഹരം തന്നെഅവിടേയും കാടാണ് ചെറു വെള്ളച്ചാട്ടങ്ങളും മറുകരയിലേക്കു ള്ള തൂക്കുപാലവും മറുകരയിലെ ബുദ്ധ വിഹാരവും കണ്ണിന് കുളിരേകു ന്ന കൗതു ക കാഴ്ച്ചകൾ തന്നെ. നദിക്കു മുകളിലെ തൂക്കു പാലം നടന്നു പോകാനുദ്ദേശിച്ചു ള്ളതാണ്. അത്യഗാധതയിൽ നദിയും നോക്കി അതിലൂടെ മറുപുറം കടക്കാൻ നല്ല കരളുറപ്പ് തന്നെ വേണം.
ഇവിടെയും മലമടക്കുകളിലൂടെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും കണ്ടുകൊണ്ട് നീങ്ങാം. സാംഗ്മുവിലാ ണ്എമിഗ്രേഷൻഓഫീസ്.അവിടെപാസ്പോർട്ടിന്റെ പരിശോധനകളും ലഗ്ഗേജ് സ്കാനിങ്ങും കഴിച്ച് പുറത്തിറങ്ങി . ഇനി ന്യാലത്തേക്ക് 40 കിലോമീറ്ററില ധികം പോകേണ്ടതുണ്ട്.
റോഡുപണി നടക്കുന്നതിനാൽ രാത്രി 12മണിക്കേ . അതുവരെ ഇവിടെ ത്തന്നെ തങ്ങണം. എമിഗ്രേഷൻ ഓഫീ സിൽ നിന്ന് നോക്കിയാൽ കാണുന്ന ഹോട്ടൽ ഷേർപ്പയി ലെ 3-ാം നിലയിലെ ഹാളിലാണ് ഞങ്ങൾക്ക് വിശ്രമം .101 പേർക്ക് ഉള്ള സൗകര്യം ആ ഹാളിനില്ല എങ്കിലും എല്ലാവരും അവിടെ തിരക്കി കൂടി.
ചായ ബിസ്ക്കറ്റ് എന്നിവ കിട്ടി. ഹോട്ടൽ ഒരു താഴ്വാരത്തിനു മുകളിലാണ് നല്ല കാഴ്ച കിട്ടുന്ന സ്ഥലം .ബാൽക്കണി യിൽ നിന്ന്കാഴ്ചകാണാനായിപ്ലാറ്റ്ഫോം പോലെ പണിതിരിക്കുന്നതിനാൽഫോട്ടോ എടു ക്കാൻ സൗകര്യമാണ്. അതിർത്തി കടന്ന വിവരം വീട്ടിൽ ഫോൺ ചെയ്ത് അറിയിക്ക ണം. നേപ്പാൾ നമുക്ക് മറ്റൊ രു രാജ്യമായി തോന്നില്ല. എന്നാൽ ഇത് അങ്ങനെയല്ല.
അതിനായി പബ്ലിക് ടെലഫോൺ ഐ എസ് ഡി അന്വേഷിച്ച് ഞങ്ങളിൽ ചിലർ പുറത്തിറങ്ങി .കുറച്ചു കാത്തു നിൽക്കേണ്ടി വന്നുവെങ്കിലും വീട്ടിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു .ഹോട്ടലിൽ എത്തി ഞങ്ങൾ കുറ ച്ചു പേർ ചേർന്ന് ഒരു ഭജൻ നടത്തി.സ്വാമിയു ടെ സത്സംഗ് ഉണ്ടായി.
ഭക്ഷണ സമയം വരെ അങ്ങനെ ചിലവഴിച്ചു. ഇവിടെ രാത്രിയാവാൻ 9 മണി കഴിയണമെന്നത് രസകരമായി തോന്നി. രാത്രി 12 മണിക്ക് ന്യാലത്തേക്കു പുറപ്പെട്ടു. കോൺവോയ് ആയാണ് യാത്ര . ഒരു വശത്തേക്ക് കുറെ വാഹന ങ്ങൾ കടത്തിവിട്ട് അവ കടന്നു പോയ ശേഷം മറുവശത്തേ ക്കുള്ളവ പോകുന്ന രീതിയിൽ ക്രമപ്പെടുത്തി യിരിക്കുന്നു.
നദിക്കരയിൽ നല്ല ഉയരത്തിലാണ് റോഡ് അതിന്റെ സൈഡ് വീതി കൂട്ടലും മറ്റു മായി വലിയ പണിയാണ് നടക്കുന്ന ത്. വളരെ മെല്ലെയാണ് വണ്ടികൾപോകു ന്ന ത്. അങ്ങിങ്ങായി വലിയ വെള്ളച്ചാട്ട ങ്ങൾക്കു താഴെ വണ്ടി പോകുമ്പോൾ വെള്ളം ശക്തിയോടെ വണ്ടിക്കു മുകളി ൽ വീഴുന്നത്അറിയാം.തെളിവാർന്നശുദ്ധ ജലം.
വെളുപ്പിന് 3. 1/2 മണിക്ക് ന്യാല ത്തിൽ എത്തി സമുദ്രനിരപ്പിൽ നിന്ന് 12000 അടി യിലധികം ഉയരമുള്ള പ്രദേ ശമാണ്.വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ ൾ ചെറുതായി മഴ ഉണ്ട്. റൂമുകൾ കിട്ടുന്ന തുവരെ മഴ കൊള്ളാ തെ നിൽക്കാൻ പോലും സ്ഥല സൗകര്യക്കുറവുള്ളത് ചെറിയ ബുദ്ധിമുട്ടായി. ഒരു മുറിയിൽ 5 പേർ വീതം ആണ് ഉള്ളത്. കിടന്ന ഉടൻ ഉറങ്ങി. (തുടരും) by Sankaranarayanan Sambhu ( ഫോട്ടോസ് കടപ്പാട് )
Comments
Post a Comment