ഗാന്ധിജി പിറന്ന നാട്ടിൽഭാഗം-9
ഗാന്ധിജി പിറന്ന നാട്ടിൽഭാഗം-9
നേരത്തെ എഴുന്നേൽക്കാനായി അലാറം വെച്ചിരുന്നു. അതുകൊണ്ട് നാലര മണിക്ക് എഴുന്നേറ്റു നിത്യ കർമ്മങ്ങൾ കഴിച്ച് അഞ്ചു മണിയോടെ ഞങ്ങൾ റെഡിയായി റോഡിലേ ക്കിറങ്ങി.
അൽപ്പം നടന്ന ഉടനെ ഒരു ഓട്ടോ കിട്ടി അതിൽ മലയുടെ അടിവശത്ത് എത്താൻ ക ഴിഞ്ഞു. റോഡിൽ ധാരാളം പേർ ഉണ്ട് . ചായ ക്കടകൾ തുറന്നിരിക്കുന്നതു കൊണ്ട് ഞങ്ങ ൾ ഓരോ കാലി അടിച്ചു.
ഒരു മതിലിൽ ഒരുപാടു ഡോലികൾ ചാരി വെച്ചിരിക്കുന്നു. ഡോലിക്കാരിൽ ഒരാൾ അ തിലൊന്നിൽ ഇരുന്ന് ഉറങ്ങുന്നു. അഞ്ചു മ ണി കഴിഞ്ഞതല്ലേ ഉള്ളു. ഈ നേരത്ത് ഡോ
ലി വിളിക്കാൻ ആരുവരും. ഒരാറു മണിയാ കട്ടെ ഡോലികൾ മലമുകളിലേക്കുള്ളവരെ
വഹിച്ചു നീങ്ങിത്തുടങ്ങും.
ചായക്കടയിൽ മുള വടികൾ കണ്ടു മുപ്പ തു രൂപ കൊടുത്ത് ഒരു വടി വാങ്ങിയാൽ തി രിച്ചു കൊടുക്കുമ്പോൾ 20 രൂപ തരും. വടി യോടൊപ്പം തരുന്ന ടോക്കൺ മടങ്ങി വരു മ്പോൾ കൊടുക്കണം. എല്ലാവരും ഓരോ വ ടി വാങ്ങിച്ചു.
ഞങ്ങൾ വിശാലമായ ഗേററിലെത്തി അവിടെ നിരവധി സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉണ്ട് അവരുടെ വിശദ പരിശോധനകൾക്കു ശേഷം മെറ്റൽ ഡിക്റ്ററററിൽ കൂടി കടന്ന് മ റുവശത്ത് എത്തി. മലകയറ്റം ഇവിടെ തുട ങ്ങുന്നു.
ഗുജറാത്തിലെ ഭവനഗർ ജില്ലാ തലസ്ഥാ നത്തു നിന്ന് അമ്പതിലധികം കിലോമീറ്റർ ദൂ രത്തിൽ തെക്കു പടിഞ്ഞാറ് ആയിട്ടാണ് പാ ലിത്താന നഗരം ഉള്ളത്. സുമാർ എൺപത്തി മൂന്നു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉ
ള്ള പ്രദേശം.
ലോകത്തിലെ ആദ്യ വെജിറേററിയൻ സി റ്റി എന്ന സ്ഥാനം 2014 ൽ ആണ് പാലിത്താ ന സ്വന്തമാക്കിയത്. അറിയാതെ പോലും ഒരിക്കലും ഒരു ഉറുമ്പിനേയോ സൂക്ഷ്മ ജീവി യെയോ പോലും കൊല്ലരുത് എന്നുറച്ചു വി ശ്വസിക്കുന്ന ജൈന മതക്കാരാണ് പാലിത്താ നയിൽ കൂടുതലും ഉള്ളത്.
ഈ പട്ടണത്തിൽ മത്സ്യ മാംസാദികൾ വിൽക്കുകയോ പാകം ചെയ്യുകയോ അരുത്. അനുബന്ധ വ്യവസായങ്ങൾക്കും വിലക്കു ണ്ട്. ശത്രുഞ്ജി നദിക്കരയിലെ പട്ടണം. ശത്രു ഞ്ജയ മലനിരകൾ അഥവാ പുണ്ഡരീകഗിരി
എന്നാണ് ഇവിടത്തെ മലനിരകൾ അറിപ്പെ ടുന്നത്.
സമുദ്രനിരപ്പിൽ നിന്നും 1900 അടിയാ ണ് മലയുടെ ഉയരം കണക്കാക്കിയിട്ടുള്ളത്. മലമുകളിലേക്ക് 3800 ൽ അധികം കരിങ്കൽ പടികൾ ആണ് ആദ്യത്തെ കവാടം വരെ ഉ ള്ളത്. ഇടക്കിടെ നിരപ്പായ സ്ഥലങ്ങളുള്ള തിൽ കരിങ്കൽ പതിച്ചിട്ടുണ്ട്. അത് നടത്തം
സുഗമമാക്കുന്നു.
1194 ൽ സൗരാഷ്ട്രയിലെ ഒരു നാട്ടു രാജ്യ
മായിരുന്നു പാലിത്താന. 1656 ൽ മുഗൾചക്ര
വർത്തി ഷാജഹാന്റെ മകൻ മുറാദ് ബക്ക്ഷ് മുഗൾരാജ്യത്തിന്റെ ഭാഗമായഗുജറാത്തിന്റെ ഗവർണർ ആയിരുന്നു. അന്ന് പ്രബല ജൈന
വ്യാപാരിയായിരുന്ന ശാന്തിദാസ് ഝാവേരി ക്ക് പാലിത്താന കൈമാറി. ഈമലമുകളിലെ
തൊള്ളായിരം ക്ഷേത്രങ്ങൾ പതിനൊന്നാം
നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെ
നിർമ്മിക്കപ്പെട്ടതാണ്.
1730 ൽ പുരാതന ജൈന ട്രസ്റ്റായ ആന ന്ദ് ജി കല്യാൺ ജിക്ക് ഇവിടത്തെ ക്ഷേത്രങ്ങ ൾ നടത്തുന്നതിന്റെ ചുമതല ലഭിച്ചു. ജൈന രിലെ ശ്വേതാമ്പര വിഭാഗക്കാരായ അവർആ യിരത്തി ഇരുനൂറോളം ക്ഷേത്രങ്ങൾ ഏറ്റെ ടുത്തു നടത്തുന്നുണ്ട്.
ബ്രിട്ടീഷ് രാജ്കാലത്ത്നാട്ടുരാജ്യമായിരുന്ന
പാലിത്താന ഭരിച്ചിരുന്നത് ജാട്ട് സമുദായത്തി ലെ ഗോഹിൽ രാജ്പുത്ത് വിഭാഗമായിരുന്നു.
ഇവർക്ക് താക്കൂർ സാഹെബ്സ്ഥാനംനൽകി യിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷം 1948 ഫെബ്രുവരി 15 വരെ അവർ ഭരിച്ചു.
3800 പടി കയറി ക്ഷേത്ര സമുച്ചയത്തി ൽ എത്തുന്ന നാം വീണ്ടും അതിലുമധികം പ ടവുകൾ വിവിധക്ഷേത്രങ്ങൾക്കകത്ത്കയറി ഇറങ്ങേണ്ടതായിട്ടുണ്ട്. വലിയ ഒരു പ്രധാന ക്ഷേത്രവും അതിനു ചുറ്റുമായി ധാരാളം പല വലിപ്പത്തിലുള്ള നിരവധി ചെറു ക്ഷേത്രങ്ങ ളും ഉൾക്കൊള്ളുന്ന സംവിധാനമാണ് ഇത്.
അങ്ങനെ നിരവധി ക്ഷേത്രങ്ങൾ കൂടിയതാ ണ് മൊത്തത്തിലുള്ള സമുച്ചയം.
വളരെയധികം വലിയ ക്ഷേത്രങ്ങൾ തന്നെ നമുക്ക് ഈ മല മുകളിൽ കാണാം. ഉപദേവന്മാരുടെ വേറേയും. ജൈന ക്ഷേത്ര ങ്ങൾ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാവുന്ന തരത്തിലുള്ള പ്രത്യേകതകൾ ഉള്ളവ ഇവിടെ കാണാം. എന്തുകൊണ്ട് ഇ തൊന്നും ലോകാത്ഭുത പട്ടികയിൽ ഇല്ലഎന്ന തും ചിന്തനീയമാണ്.
ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷ ഭ നാഥൻ അഥവാ ആദിനാഥനുമായി ബന്ധ പ്പെട്ട ഐതിഹ്യമാണ് പാലിത്താനക്കുള്ളത്. ജൈനരുടെ24തീർത്ഥങ്കരന്മാരിൽആദ്യത്തെ ആളാണ് ആദിനാഥൻ.അദ്ദേഹംതപസ്സ്അനു ഷ്ഠിച്ച സ്ഥലമത്രെ പാലിത്താന മല. അതു
കൊണ്ടാണ് ഇവിടെ അദ്ദേഹത്തിന് കാലാന്ത രത്തിൽ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.
മാർബിൾ ശിലകളിലെ കൊത്തിയുണ്ടാക്ക പ്പെട്ട കവിതകളാണ് ഓരോ നിർമ്മിതിയും. ഇ
വയുടെ ശില്പ ഭംഗി അവർണ്ണനീയം തന്നെ.അ
തി വിഗദ്ധമായ കൊത്തുവേലകളും കമാന ങ്ങളുടെയും മറ്റു നിർമ്മാണവും നമ്മളുടെ ചി
ന്താശേഷിക്കുമപ്പുറം മനോഹാരിത ഉള്ളവയ ത്രെ.
ജൈന വിശ്വാസ പ്രകാരംജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും ഈ മല കയറി ദർശ നം നടത്തുന്നത് ഓരോ ജൈനന്റേയും ജീവി താഭിലാഷമാണ്. ഇവിടെയുള്ള മല തന്നെ ഒ രു തീർത്ഥ സ്ഥാനമായി അവർ കരുതുന്നു.
ലോകത്തിൽ മറെറവിടേയും ഈതരത്തിലു ള്ള ഒരു ക്ഷേത്ര സമുച്ചയം കാണാൻ സാധ്യ മല്ല.
ഒമ്പതു നൂറ്റാണ്ടുകളിൽ കൂടി കടന്നുപോയ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ് ഇവ എങ്കി ലും, ഒരു പ്രദേശത്ത് ഇത്രയധികമെണ്ണം സംര ക്ഷിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. ഈ സമുച്ചയത്തിലെ ഏറ്റവും പ്രാധാന്യമേറിയത് ഋഷഭനാഥ ക്ഷേത്രമാണ്. ഏറ്റവും ഉയരമുള്ള സ്ഥലത്താണ് ഇതിന്റെ നിർമ്മാണം.ചൗമുഖ്, വിമൽഷ,കുമാരപാൽ,സമ്പ്രതിരാജഎന്നിങ്ങ നെ അവയുടെ എണ്ണം കണക്കാക്കി പേരെഴു താൻ പ്രയാസം തന്നെ.
കൂടാതെ വടക്കു കിഴക്കെ അററത്തായി അങ്കർഷ പീർ എന്ന സൂഫിവര്യന്റെ ദർഗ്ഗയും ദൃശ്യമാണ്. 14-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പീ ർ എന്ന സൂഫിവര്യൻ അലാവുദ്ദീൻ ഖിൽജി യുടെ ആക്രമണത്തിൽ നിന്നും ഈ ക്ഷേത്ര ങ്ങളെ സംരക്ഷിച്ചു എന്നാണ് ഐതിഹ്യം.
ഇവിടെയുള്ള ക്ഷേത്രങ്ങളിലെ സമ്പത്തി നെക്കുറിച്ച് കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി തന്റെ പടയുമായി കൊള്ളയടിക്കാനുള്ള ഉദ്ദേ ശത്തോടെ കോട്ടയെ സമീപിച്ചു. അപ്പോൾ തന്റെ സിദ്ധി കൊണ്ട് തീ വർഷിച്ച് പടയാളിക ളെ തുരത്തുകയാണ് പീർ ചെയ്തത്.
ഇത്രയും മഹത്തായ പാരമ്പര്യം നശിക്ക രുത് എന്ന ബോധ്യത്തിലാണ് അദ്ദേഹംഅതു ചെയ്തത് എന്ന് പറയപ്പെടുന്നു. അങ്കാർ എ ന്നാൽ അഗ്നി എന്നർത്ഥമായതുകൊണ്ട് അ ഗ്നിവർഷിച്ച പീർ, അങ്കാർഷ പീർ എന്നു വിളി ക്കപ്പെട്ടു വരുന്നു.
കോട്ടമുകളിലെ ഏറ്റവും അറ്റത്ത് പ്രധാ നപ്പെട്ട ഇടത്തിൽ പീറിന് സ്ഥാനം കൊടുത്തി രിക്കുന്നു. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ ഇ വിടെ വന്ന് പ്രാർത്ഥിച്ചാൽ അവർക്ക് പുത്ര ഭാഗ്യം ഉണ്ടാകുന്നതായിവിശ്വാസമുണ്ട്.തൊട്ടി ലുകൾ വഴിപാടായി സമർപ്പിക്കുന്നരീതിഉണ്ട്.
പാലിത്താന മലമുകളിലെക്ഷേത്രങ്ങളിലേ ക്ക് ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടു ചെല്ലാ നോ വഴിയിൽ ഭക്ഷിക്കാനോ അനുവാദം ഇ ല്ല . സന്ദർശകർ ഇരുട്ടുന്നതിന് മുമ്പ് മല ഇറ ങ്ങണം എന്നാണ് ചട്ടം.
രാത്രി ആരേയും മലമുകളിൽ തങ്ങാൻ അനുവദിക്കില്ല. ഇക്കാര്യങ്ങൾ മനസ്സിലാക്കി
യതുകൊണ്ട് കുടി വെള്ളത്തിന്റെ കുപ്പികൾ കൂടി ചായക്കടയിൽ വെച്ചു. ഞങ്ങൾമലകയ റിത്തുടങ്ങി. അതിരാവിലെ ഞങ്ങളെപ്പോലെ
ധാരാളം പേർ കയറിത്തുടങ്ങിയിരുന്നു.
ഇരുട്ടിൽ വഴി കാണാനായി ധാരാളം വൈ ദ്യുത വിളക്കുകൾ ആദ്യഭാഗത്ത് ഉണ്ട്.തുടക്ക ത്തിൽ തന്നെ വലിയ ഒരു ക്ഷേത്രമുള്ളത് മട ക്കത്തിൽ കാണാം എന്ന് തീരുമാനിച്ചു.ശ്രീ.ശ ത്രുഞ്ജയ് തലേത്തി തീർത്ഥ് മന്ദിർ എന്ന വലി
യ ക്ഷേത്രം കാണാൻ ധാരാളംസമയംവേണ്ടി
വരും.
പോകുന്ന വഴിക്ക് അതു പോലെ വഴിയു ടെ വശങ്ങളിൽ കണ്ട മറ്റു ചിലവയും മടക്ക ത്തിലേക്കു തന്നെ മാറ്റി വെച്ചു. നല്ല വീതിയു ള്ള പടവുകളും വഴിയും. വൃത്തിയും വെടിപ്പും എടുത്തു പറയാവുന്നതാണ്.
ആദ്യത്തെ മുക്കാൽമണിക്കൂറിൽ ആയി രത്തോളം പടവുകൾകയറിക്കാണും.സൂര്യോ ദയത്തിന്റെ കിരണങ്ങൾ കിഴക്കൻ ചക്രവാ ളത്തിൽ കാണാം. ഉയരത്തിൽ ആയതു കൊ ണ്ട് മറ്റൊരു മനോഹര സൂര്യോദയത്തിനും ഭാ ഗ്യമുണ്ടായി.താഴെ ശത്രുഞ്ജയ് നദി വളരെ ദൂ രെയായി കാണാനുണ്ട്.
വഴിയിൽ മരങ്ങളിൽ ചെറിയ തട്ടുകൾ തൂക്കിയിട്ട് ധാന്യങ്ങൾ വിതറിയതായി കണ്ടു. പക്ഷികൾക്കു കുടിക്കാൻ വെള്ളവും അതി നടുത്തായി വെച്ചിട്ടുണ്ട് . ബുൾബുൾ മുതലാ യ കിളികളും അണ്ണാനും ഒക്കെ ഇതിൽ കയ റി തീറ്റ എടുക്കുന്നതു കണ്ടു. ഇത്തരം തീറ്റ കൊടുക്കാനുള്ള സ്ഥലങ്ങൾ നിരവധി ഉണ്ട്.
സന്തോഷ പ്രദമായ കാഴ്ച്ചയായിരുന്നു അത്.
ഇടക്കുള്ള വിശ്രമസ്ഥലങ്ങളിൽ മണ് പാ ത്രങ്ങളിൽ ശുദ്ധജലം വെച്ചിട്ടുണ്ട്. യാത്രക്കാ ർ അവിടെ നിന്ന് വെള്ളംകുടിക്കുന്നുണ്ട്.കയ്യി
ൽ കുപ്പിവെള്ളമില്ലാത്ത ബുദ്ധിമുട്ട് അനുഭവ
പ്പെട്ടതേ ഇല്ല. ഇടക്കൊന്ന് ഇരുന്നു വിശ്രമി ക്കണം എന്നുള്ളവർക്ക് ചാരു ബഞ്ചുകൾ ഇ ട്ടിട്ടുണ്ട്. നടന്നു കയറാൻ പ്രയാസമുള്ളവർ ഡോലികളെ ആശ്രയിക്കുന്നുണ്ട്. ഡോലി വാഹകരായി സ്ത്രീകളെയും കണ്ടു.
ഞങ്ങൾ കയറിത്തുടങ്ങിയപ്പോൾ പതി നഞ്ചു വയസ്സോളം വരുന്ന ചെറിയ ബാലന്മാ ർ സപ്പോർട്ട് വേണമോ എന്ന് അന്വേഷിക്കു ന്നുണ്ടായിരുന്നു. എങ്ങനെ എന്ന്മനസ്സിലായി ല്ല എങ്കിലും വേണ്ട എന്നു പറഞ്ഞ് ഞങ്ങൾ നടത്തം തുടർന്നു.
സത്രീകളുടെ സംഘവും ഇതുപോലെ നട ന്നു കയറുന്ന സ്ത്രീകളോട് ചോദിക്കുന്നുണ്ടാ യിരുന്നു . പിന്നീട് അതു കണ്ടുനടക്കുന്നവരെ പിന്നിൽ നിന്ന്താങ്ങി നടക്കാൻ സഹായിക്കു ന്നതാണ് സപ്പോർട്ട്. അതിനും ആവശ്യക്കാർ
ഉണ്ട് എന്നതാണ് ഇത്രയും പേർ ആ ജോലി ക്ക് എത്താനുള്ള കാരണം.
കൈക്കുഞ്ഞുങ്ങളെ മാത്രം ഡോലിയി ൽ അയച്ച് കൂടെ നടന്ന് മല കയറുന്നവരും ഉണ്ട്. ജൈന സന്യാസിമാരും സന്യാസിനി മാ രും ധാരാളം പേർ മല കയറുന്നതായും അവ രോടു കൂടെ നടക്കാൻപലരുംതാൽപ്പര്യപ്പെടു ന്നതായും കണ്ടു. ചിലപ്പോൾ തമ്മിൽ മുൻ പരിചയവും കാണുമായിരിക്കും.
പല പ്രായത്തിലും ഉള്ളവർ ഒറ്റക്കും കൂട്ട മായും പോകുന്നു. പോകുന്ന വഴിയിൽ ചില കുളങ്ങൾ ഉണ്ട് അവിടേയും വഴിയിലെ ചെ റിയ ക്ഷേത്രങ്ങളിലും സെക്യൂരിറ്റിക്കാർ ഉണ്ട്.
അവിടെയുള്ള വരാന്തകളിൽ വല്ല ഭക്ഷണ വും കൊണ്ടു വന്നു കഴിക്കുകയോ വൃത്തി കേടാക്കുകയോ ചെയ്യുന്നത് തടയാൻ ആയി
രിക്കും.
ഇടക്കിടെ വലിയ കയറ്റങ്ങൾ ഉണ്ട്. അതി ൽ തുടർച്ചയായ 50 അല്ലെങ്കിൽ അതിലുമധി കം പടികൾ ഉണ്ടാകും. രണ്ടു മണിക്കൂറിനുമു മ്പായിത്തന്നെ ദൂരെ കോട്ടയും അകത്തുള്ള ചില ക്ഷേത്രങ്ങളുടെ മുകൾഭാഗവും പീറിന്റെ ദർഗയിലെ കൊടിയും കണ്ടു. താഴെനിന്നും പോകുന്ന വഴിയുടെ ഭാഗത്ത് ഏറ്റവും അറ്റ ത്ത് ആദ്യമാണ് മുകളിലെ ദർഗ്ഗയുടെ ഭാഗം.
ഏകദേശം 2 മണിക്കൂർ നടത്തത്തിന്റെ ഒടുവിൽ കോട്ടവാതിൽ പോലെ വലിയ ഒരു വാതിലിന് അടുത്തെത്തി. ഞങ്ങൾ വടി ചെ രിപ്പ് മുതലായവ അവ സൂക്ഷിക്കുന്ന സ്ഥല ത്ത് ഏല്പിച്ചു. ടോക്കൺ വാങ്ങി.
ഉള്ളിൽ നിശ്ശബ്ദതനിർബന്ധമാണ്.അക ത്തു കടക്കാൻ ഒരു വാതിൽ കൂടിയുണ്ട്. അ വിടെ ചെക്കിങ്ങ് ഉണ്ട് തുടർന്നു ഒരു ആംബാ ന്റ് കെട്ടിത്തരുന്ന സ്ഥലവും ടോക്കൺ തരു ന്ന സ്ഥലവും ആണ്.
അന്വേഷിച്ചപ്പോൾ അത് ജൈനൻമാർ ക്കേ ആവശ്യമുള്ളുവത്രെ . പൂജയുടെ ക്രമ മനുസരിച്ച് ഉള്ള നമ്പർ ആണ്. ചോദിക്കു മ്പോഴേക്കും ഞങ്ങൾ 2പേരുടെകയ്യിൽകെട്ടി ക്കഴിഞ്ഞു ഇനി അത് അവിടെക്കിടക്കട്ടെ എന്ന് ഞാനും കരുതി.
ആ വാതിൽ കടന്നതു മുതൽ ക്ഷേത്രങ്ങ ൾ കണ്ടു തുടങ്ങി. ഒരറ്റത്തു നിന്ന് പ്രദക്ഷിണ മായി നീങ്ങി. അത്യാവശ്യം തിരക്കുണ്ട്. പ്രധാ ന ശ്രീകോവിലിലേക്ക് നേരെ ഉള്ള വഴിയിൽ ക്കൂടി അകത്തു കടക്കുന്നിടത്ത് ആളുകൾ ഇരിക്കുന്നുണ്ട്.
അവർ പൂജയുടെ ഊഴം കാത്ത് ഇരിക്കു കയാണ്. ഇടതു വശത്തു കൂടി പുറത്തേക്കി
റങ്ങുന്ന വാതിലിൽ കൂടിയും അകത്തു കട ക്കാം. ആ വഴി അകത്തു കയറി ഏററവും മു ന്നിലുള്ള ഒരുകമ്പി ഇട്ട സ്ഥലം വരെപോകാം. കാലത്ത് നേരത്തെ ആയതു കൊണ്ട് അവി ടെ ചെല്ലുമ്പോൾ വിഗ്രഹം തുടച്ചു വൃത്തിയാ ക്കുകയും അലങ്കരിക്കുകയും മറ്റുമാണ്.
"ണമോ അരിഹന്താണം
ണമോ സിദ്ധാണം
ണമോ അയ്രിയാണം
ണമോ ഉവജ്ജ്യായാണം
ണമോ ല്ലോയേ സാവ്വ സഹുണാം
യേസോ പഞ്ച നമോക്കാരോ
സാവ്വ പാവപ്പന സാനോ
മംഗളാഞ്ച സാവേസിം
പാഠമം ഹാവെ മംഗളം"
വളരെ അർത്ഥതലങ്ങളുള്ള നവകാരമന്ത്ര
പ്രാർത്ഥന. അർത്ഥം ഏതാണ്ട് ഇങ്ങനെയാ
ണ്.
ഞാൻ കർമ്മശുദ്ധന്മാരായ ആത്മാക്കളെ നമസ്കരിക്കുന്നു. ഞാൻ മുക്തന്മാരായ സിദ്ധരേയും നമസ്ക്കരിക്കുന്നു. ആചാര്യ ന്മാരെ നമസ്ക്കരിക്കുന്നു. ഉപാദ്ധ്യായന്മാരെ
നമസ്ക്കരിക്കുന്നു. വിശുദ്ധാത്മാക്കളായവ രേയുംനമസ്കരിക്കുന്നു.പഞ്ചവിധനമസ്ക്കാരങ്ങളും ചെയ്ത് എന്റെ പാപങ്ങൾ എല്ലാം നശിക്കട്ടെ. എല്ലാമന്ത്രങ്ങളിലും വെച്ച് വി ശുദ്ധവും സാർവ്വലൗകികവും ആയ ഈ നവ കാർ മന്ത്രം വിശേഷപ്പെട്ടതാണ്.
ജൈനർ ഈ മന്ത്രത്തിൽ കൂടി ഒരു പ്ര ത്യേക ദൈവത്തേയോ ഗുരുവിനേയോ ആ രാധിക്കുകല്ലെ. മറിച്ച് ജ്ഞാനവും ഗുണങ്ങ ളും ആർജ്ജിച്ച വിശുദ്ധമാരുടെസ്വഭാവഗുണ ങ്ങളെ ഓർമ്മിച്ച് നല്ല ജീവിതം നയിക്കാൻ
ശ്രദ്ധിക്കുകയാണ് അവർ. ഒരിക്കലും സ്വാർ ത്ഥമായ പ്രാർത്ഥതകൾ ഇല്ല. ജ്ഞാനവും നിർവ്വാണവും ആണ് അവരുടെ ലക്ഷ്യം.
ആദിനാഥന്റെ വലിയ വിഗ്രഹം കണ്ടു വ ണങ്ങി. നമസ്ക്കരിച്ചു പുറത്തിറങ്ങി ധാരാളം ചെറു ക്ഷേത്രങ്ങൾ ഇതിനകത്തുണ്ട്. ആളു കൾ തിക്കും തിരക്കും ഇല്ലാതെ നീങ്ങിക്കൊ ണ്ടിരിക്കുന്നു. പലരും പ്രാർത്ഥനാ പുസ്തക ങ്ങളുമായി ഇരിക്കുകയാണ്. വിശാലമായ ത ളം നിറയെ ആളുകൾ.
ഞങ്ങൾ അവിടത്തെ കാഴ്ച്ചകൾകഴിഞ്ഞ് ഇറങ്ങി. വലിയ ഒരു പടിക്കെട്ട് ഇറങ്ങിവീണ്ടും മറു വശത്തേക്കു കയറി.അവിടേയും ഇതു പോലെ മറ്റൊന്ന്. അതിപുരാതനമായ പഞ്ച ലോഹ വിഗ്രഹങ്ങൾ നൂറുകണക്കിന്ചുമരോ രത്ത് പീഠത്തിൽ നിരത്തി വെച്ചിട്ടുണ്ട്. അക ത്തെ നടവഴിയിൽക്കൂടി ഒരറ്റം മുതൽ നമു ക്ക് നടന്ന് പ്രദക്ഷിണമായി തിരിച്ച് വാതിൽ ക്കൽ എത്താം.
ക്ഷേത്രങ്ങളിൽ ചിലതിൽ മുകളിൽഒ
ന്നോ രണ്ടോ നിലകളിലും വിഗ്രഹങ്ങൾ കാ ണാം.പൊതുവെ എല്ലായിടത്തും കാണുന്നത് കാലത്തെ അഭിഷേകം കഴിഞ്ഞുള്ള അലങ്കാ രമാണ്. അപ്പോൾ സമയം അത്രയേ ആയിട്ടു ള്ളു.
വീണ്ടും ഇറങ്ങിയും കയറിയും നീങ്ങുക യാണ്. ഏറ്റവും ഉയരമുള്ള ഇടതു വശത്ത് എത്തി. അവിടെ പാറക്കെട്ടിൽ മഴവെള്ളം സംഭരിക്കാനുള്ള വലിയ കൊക്കറണി കിണ റുകൾ ഉണ്ട്. പാഠശാല പോലെ ചില പഠന കേന്ദ്രങ്ങളും കണ്ടു.
അവിടെയുള്ള ക്ഷേത്രം കുറച്ചു പഴക്കം തോന്നിക്കും .പലയിടത്തു നിന്നും വന്ന ആളു കൾ പല സ്ഥലത്തായി നീങ്ങിക്കൊണ്ടിരു ന്നു. ഞങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്ന് കയറി വരുന്ന വഴിയുടെ നല്ല ഒരു ഭാഗം കാ ണാനുണ്ട് .
വിദൂരതയിലേക്കു നീളുന്ന പാത കാണാം. താഴെ നിന്നു വരുന്ന വഴിയാണത് അടുത്ത തായി ദർഗയിലേക്കാണ് പോയത്. അവിട ത്തെ പ്രധാനി ഒരു ചെറിയ ഗുഹക്കകത്ത് ഇരിക്കുന്നുണ്ട്.കണ്ടു സംസാരിച്ചു. കേരള ത്തിൽ നിന്നാണെന്നും പറഞ്ഞു.
അദ്ദേഹം ദർഗ്ഗയുടെ പൗരാണികതയെപ്പ റ്റിയും മറ്റും പറഞ്ഞു തന്നു. എതാനും നിമി ഷം അവിടെ കണ്ണടച്ചു നിന്നു. പീർ ദർഗ്ഗയിൽ പ്രാർത്ഥനനടത്തുന്നുഅപ്പോഴെത്തിയചിലർ.
പ്രധാനമായും കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള
പ്രാർത്ഥന. പീർ എല്ലാവരേയും അനുഗ്രഹി ക്കട്ടെ.
ഞങ്ങൾ നിൽക്കുന്ന സ്ഥലം പാലിത്താ നയിലെ ഏകദേശം ഏറ്റവും ഉയരമുള്ള ഇ ടമാണ്. കോട്ടയുടെ അകത്തെ ക്ഷേത്രങ്ങ ളുടെ സിംഹഭാഗവും ഇവിടെ നിന്ന് കാണാൻ കഴിയും . അവിടെ നിന്നുകൊണ്ട് ആ അത്ഭു ത ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി.
യാത്ര പറഞ്ഞ് ഞങ്ങൾ പോയ വഴിയി ൽക്കൂടി അടുത്ത തട്ടിലുള്ള മറ്റൊരു ക്ഷേത്ര മുറ്റത്തെത്തി. പല നിലകളിൽ നിരവധി മുഖ പ്പുകളോടെ അസാമാന്യ കരകൗശലം പ്രകട മാകുന്ന ക്ഷേത്രം.
അവിടെ കണ്ട വൃദ്ധനായ ഒരാൾക്ക് ഞ ങ്ങൾ ഈ സ്ഥലം കാണാനായി അങ്ങു ദൂരെ കേരളത്തിൽ നിന്ന് എത്തിയതാണെന്ന് അറി ഞ്ഞപ്പോൾ കൗതുകം. ഓരോ പ്രധാനക്ഷേത്ര ങ്ങളുടെയും പേരു പറഞ്ഞ്അവിടെയൊക്കെ പോയോ എന്ന് അദ്ദേഹം തിരക്കി.
ഞങ്ങൾ അവിടെയൊക്കെ ദർശനം നടത്തി എന്നു പറഞ്ഞു. ജൈനരുടെ ആരാ ധന ഒരു പ്രത്യേക രീതിയിൽ ആണ്. നാം ശ്രീ കോവിലിനു മുന്നിൽ ചെന്നാൽഅവിടെഉള്ള ദീപം എടുത്ത് വിഗ്രഹത്തിനു നേരെ ഉയർ ത്തുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം അത് താഴെ വച്ച് ധൂപം (ചന്ദനത്തിരി പോലെ ഉള്ളത് വലിയത് ) കാണിക്കുന്നു.
തുടർന്ന് ചതുരാകൃതിയിൽ വെള്ളി കെ ട്ടിയ കണ്ണാടി എടുത്ത് അതിലെ പ്രതിബിംബം കാണുന്ന ഭാഗം വിഗ്രഹത്തിനു നേരെ പിടി ക്കുന്നു. അവിടെയുള്ള ചെറിയ വെള്ളി വിശ റി എടുത്ത് ആപ്രതിബിംബത്തിനുവീശിക്കൊ ടുക്കുന്നു. ഉപചാര പൂജ തന്നെയാണത്.
ഈ ഉപചാരങ്ങൾ ഒരോരുത്തരും ചെയ്യു ന്നു. ജൈനർ നിലത്തോ കസേരയിലോ ഇ രുന്ന് ഒരു പലകപ്പുറത്ത് അരി കൊണ്ട് സ്വ സ്തിക ചിഹ്നമുണ്ടാക്കുന്നു. കൽക്കണ്ടം കർ പ്പൂരം എന്നിവ അവിടെ വെക്കുന്നു .പുസ്ത കത്തിൽ നിന്നും പ്രാർത്ഥനകൾ ഉരുവിടുന്നു.
ഞങ്ങൾ കുറേ സമയം എടുത്ത് എല്ലാ യിടത്തും നടന്ന് ദർശനം നടത്തി. പുറത്തേ ക്കുള്ള വഴിയിൽ ഉള്ള വടിയും ചെരിപ്പുംതിരി ച്ചെടുത്തു. ഏകദേശം പതിനായിരം പടവുക ൾ ഒക്കെ കയറിക്കാണുമെന്നു തോന്നുന്നു.
അവിടെ കുടിവെള്ളം പിച്ചള ഗ്ലാസുകളി ൽ വെച്ചിട്ടുണ്ട് . ഞാൻ അവിടെ നിൽക്കുന്ന ആളോട് വെള്ളം ചോദിച്ചു. അപ്പോൾ അയാ ൾ ജൈനനാണോ എന്നു ചോദിച്ചു . അല്ലാ എന്നു പറഞ്ഞപ്പോൾ മറ്റൊരു ഭാഗത്തുള്ള സ്റ്റീൽ ഗ്ലാസുകളിലെ വെള്ളം കാണിച്ചു തന്നു.
കേരളത്തിൽ ആയിരുന്നെങ്കിലോ എ ന്നോർത്തു പോയി. അയ്യോ വേർതിരിവ് കാണിക്കുന്നേ എന്ന ബഹളമാകും പിന്നെ. അവരുടെ സ്ഥലത്ത് അവർ വെച്ച നിയമം അത്രയേ തോന്നിയുള്ളു. നമ്മൾക്കു വേണ മെങ്കിൽ അനുസരിക്കുക അത്രമാത്രം.
സാവധാനത്തൽ താഴേക്കു നടന്നു തുട ങ്ങി. ആ മലമുകളിൽ കണ്ട അത്ഭുത പ്രപ ഞ്ചം മനസ്സിൽ ഉൾക്കൊള്ളാൻ കുറെ സമ യം എടുക്കും. ഇത്ര വ്യാപ്തി ഉള്ള ഒരു സംഭ വം ആദ്യമായി കാണുകയാണല്ലോ.
വെയിലിന് ചൂടു കൂടിത്തുടങ്ങി. ധാരാളം പേർ നടന്നുംഡോലിയിലുംഇരുവശത്തേക്കും പോകുന്നുണ്ട്. ഒരിടത്ത് താഴേക്കു പോകുന്ന ഡോലിയും മുകളിലേക്കു വരുന്ന ഡോലിയും ഒരുമിച്ച് എത്തിയതു കണ്ടു. യാത്രികർ രണ്ടിലും ഒരേ വശത്തേക്കു തിരിഞ്ഞാണ് ഇരിക്കുന്നത് .
കളർ തുണി കഷ്ണങ്ങളും ചരടുകളും
കെട്ടിയ മരങ്ങളും മര ക്കൊമ്പുകളും വഴിയി ൽ വ്യത്യസ്തമായ കാഴ്ച തന്നെ. വടക്കേ ഇ ന്ത്യയിലെ ഒരു രീതിയായ ഇത് നമ്മളുടെ നാ ട്ടിലും ജനങ്ങൾ തുടങ്ങിയിട്ടുണ്ട്.
വഴിയിൽ നിന്നും വെള്ളം കുടിച്ചും ഇടക്ക് ഒന്നോ രണ്ടോ മിനിട്ട് നിന്നും മല ഇറങ്ങി. ത ണൽ കുറവാണ് .താഴെ വരുംതോറും വഴിയി ൽ ക്ഷേത്രങ്ങൾ ഉണ്ട്. ഒരിടത്ത് ഒരു വലിയ ഓട്ടുമണി തൂക്കിയിട്ടുണ്ട്. കയറു വലിച്ച് അ ത് അടിക്കണമെങ്കിൽ വലിയ ശക്തിവേണം.
എന്നാലും വിട്ടില്ല താഴെ വരെ കേൾക്കും ആ മണിയൊച്ച.
വട്ടത്തിലുള്ള ഒരു ക്ഷേത്രം വളരെ വ്യത്യ സ്തമായ ഒന്നാണ്. സമോവസാരൺ ക്ഷേ ത്രം. അകത്ത് ചുറ്റി നടക്കുന്ന വഴിയുടെ ഭാ ഗം മുഴുവൻ പ്രതിമകൾ അലങ്കരിച്ചു വെച്ചി ട്ടുണ്ട്. ഇരുവശത്തും എണ്ണമറ്റ കണക്കിൽ പ്രതിമകൾ . മുറ്റത്തിന്റെ ഒരറ്റത്ത് വസ്ത്രം ധരിച്ച ഒരു ബാഹു ബലി പ്രതിമയും മുകളിൽ കയറി മസ്തകാഭിഷേകം ചെയ്യാനുള്ള പടി ക്കെട്ടുകളും ഉണ്ട്.
അവസാനമായി ശ്രീ ശത്രുഞ്ജയ് തലേ ത്തി മന്ദിർ എന്ന അതി വിശാലമായ ക്ഷേത്ര ത്തിൽ ദർശനം നടത്തി. അവിടെ നിന്ന് ആ ദ്യം ചെക്കിങ്ങുണ്ടായ ഗേററിലെത്തി. അവി ടെ തിരക്കിനു കുറവില്ല.
ചായക്കടയിൽ ഞങ്ങൾ രണ്ടു പേരുടെ ഒഴികെ വടികൾ തിരിച്ചു കൊടുത്തു .രണ്ടുവ ടികൾ വടിയില്ലാതെ മല കയറി വരുന്നവർ ക്കുകൊടുത്തിരുന്നു.സന്തോഷമുളവാക്കുന്ന
ഒരു സേവനം. താഴെ ഒരു സന്നദ്ധ സംഘടന
യുടെ സംഭാരം പാർച്ച കണ്ടു. വിശപ്പു നല്ല പോലെ ഉള്ളത് തണുപ്പിക്കാൻതാൽപ്പര്യമില്ലാ
ആതു കൊണ്ട് കുടിച്ചില്ല.
ഉച്ചഭക്ഷണ സമയം ആയി എവിടെയാണ് നല്ലത് എന്നു ചോദിച്ചതിന് ഒരു കടക്കാരൻ ഒരു ജെയിൻ ധർമ്മശാല പറഞ്ഞു തന്നു. അ വിടെ വിടാൻ ഒരു ഓട്ടോക്കാരനോട് അയാൾ തന്നെ പറഞ്ഞതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാ യില്ല. ഓട്ടോ ധർമ്മശാലക്കു മുമ്പിൽ വിട്ടു.
അവിടെ അകത്തു കയറുമ്പോൾ നിങ്ങ ൾ ജൈനൻമാരാണോ എന്നു ചോദിച്ചു.അല്ല എന്നു പറഞ്ഞപ്പോൾ ആൾക്ക് 50 രൂപ വാ ങ്ങി. ജൈനൻമാർക്ക് ഒരു രൂപ ആണത്രെ.
പണ്ട് തറവാടുകളിൽ ഉണ്ടായിരുന്ന ഓട്ടു കിണ്ണം ആണ് ഭക്ഷണത്തിന്. കറികൾക്കുള്ള ചെറിയ പാത്രങ്ങളും ഗ്ലാസും എല്ലാം പിച്ചള . നല്ല ഭാരമുണ്ട് ആ പാത്രങ്ങൾക്ക്.
ഉള്ളി ഉപയോഗിക്കാത്തപാചകം.സാത്വിക മായ ആഹാരം ,എരിവ് പുളി ഒക്കെ കുറവ്. ആദ്യം ഡോക്ല തുടക്കത്തിൽ കുറച്ചു ശർക്ക ര പൊട്ടിച്ചത്. ചോറും പരിപ്പും ചേർന്ന കിച്ച ടി. റൊട്ടി (ചപ്പാത്തി) സബ്ജി ഇതൊക്കെയാ ണ് വിഭവങ്ങൾ. ഒട്ടും കളയാതെ കഴിച്ച് പുറ ത്തിറങ്ങി.
ഭക്ഷണശേഷം മുറിയിലേക്കു നടന്നു. വഴി നീളെ ധർമ്മശാലകൾ തെരുവിന് നല്ല വിസ്താരവും വൃത്തിയും ഉണ്ട്. ഈഭാഗത്തും ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട്.ഞങ്ങൾ 10 മിനി റ്റുകൊണ്ട് മുറിയിലെത്തി. മുറി ഒഴിഞ്ഞുകൊ ടുത്തു. വെറും അഞ്ഞൂറു രൂപ വാടക.
ഒരു ഓട്ടോയിൽ നേരെ റെയിൽവേ സ്റ്റേ ഷനിലേക്ക്.ചെറിയ സ്റ്റേഷനാണ്. അന്വേഷി ച്ചപ്പോൾ 3 മണിയോടെ ഒരു പാസഞ്ചർ ഉണ്ട്. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എത്തി.
പാലിത്താനയുടെ ചിത്രങ്ങൾ പ്ലാറ്റ്ഫോ മിൽ വരച്ചു വെച്ചിട്ടുണ്ട്. ട്രെയിനിൽ തിരക്കി ല്ല. ഒരു മണിക്കൂർ കൊണ്ട് ഭവ്നഗറിൽ എ ത്തി .ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ അഹമ്മദാ ബാദ് വണ്ടിയെ കുറിച്ച് സ്റ്റേഷനിൽഅന്വേഷി ച്ചു 6 മണിക്ക് ഒരു ബാന്ദ്ര വണ്ടിയുണ്ട്. അതി ന് ടിക്കറ്റെടുത്തു.
രാത്രി വൈകിയേ അഹമ്മദാബാദിലെ ത്തുകയുള്ളു. ഒരു ചെറിയ വർക്ക്ഷോപ്പിൽ വെജിറ്റേറിയൻഹോട്ടൽഅന്വേഷിച്ചു.സൗത്ത് ഇന്ത്യൻ ഫുഡ് ഉള്ള ഒന്നുണ്ട് എന്നു പറഞ്ഞ് അയാൾ ഒരു ഓട്ടോ ഏർപ്പാടാക്കി തന്നു. അ വിടെ എത്തിയപ്പോൾ തുറന്നിട്ടില്ല.
തൊട്ടടുത്ത് മറ്റൊന്നുണ്ടായിരുന്നു. അവി ടെക്കയറി ഭക്ഷണം കഴിച്ചു . അടുത്തുള്ള ല സ്സി കടയിൽ കയറി ഓരോ ലസ്സിയും കുടിച്ചു. വില കുറവാണ്,നല്ല ലസ്സി.
ഭവനഗറിൽ കടൽത്തീരത്ത് ഒരു പുരാത ന ക്ഷേത്രം കടലിൽ തന്നെ ഉണ്ട്. വേലിയിറ ക്ക സമയത്ത് പുറത്തു കാണുന്ന ശിവലിംഗ ത്തിൽ പൂജയും അഭിഷേകവും നടത്താൻ കടലിലേക്ക് കുറെയധികം ഇറങ്ങി പോക ണം. ശ്രീ നീലകണ്ഠ മഹാദേവ് മന്ദിർ . ഞ ങ്ങൾ എത്തിയ ദിവസം കാലത്ത് ആണ് ആ സമയം .അതുകൊണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല.
വീണ്ടും ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേ ഷനിൽ എത്തി.രണ്ടു ഭാഗത്തും ജനറൽ കം പാർട്ടുമെന്റ് ഉണ്ട് എന്ന് പറഞ്ഞതു കേട്ട് പു റകിൽ പോയി നിന്ന ഞങ്ങൾക്കു ചെറിയ പ ണി കിട്ടി. 2 കംപാർട്ടുമെൻറുകൾഉണ്ട്പക്ഷെ അവ അടുത്ത ജംഗ്ഷനിലെത്തിയിട്ടേ തുറ ക്കൂ .
ഞങ്ങൾ ലഗ്ഗേജ് കൊണ്ട് ട്രെയിനിന്റെ മുന്നിലേക്ക് ഓടി. അവിടെ ചെല്ലുമ്പോൾ കം പാർട്ടുമെൻറിൽ കയറാൻ പറ്റാത്ത തിരക്ക്. രണ്ടും കൽപ്പിച്ച് റിസർവേഷൻ കംപാർട്ടുമെ ന്റിൽകയറിയപ്പോൾ അവിടേയും നല്ല തിര ക്ക്.
ഒരു ഭാഗത്ത് ഒപ്പിച്ച് ഇരിക്കാൻ പറ്റി. അ വിടെ തമിഴ് നാട്ടുകാരായ ഒരു പാടു പേർ ഉ ണ്ടായിരുന്നു അവർ ടൂറു വന്ന് മടക്കയാത്ര തുടങ്ങിയിരിക്കയാണ്. ഈ ട്രെയിനിൽ സൂറ ത്തിൽ പോയി ഇറങ്ങി. പിറ്റേന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് രാത്രി വണ്ടിക്ക് അവർക്ക് മദ്രാസി ലേക്ക് പോകണം.. ശങ്കരൻ കോവിൽ സ്വദേ ശികളായ നെയ്ത്തുകാർ ആണ്പലരും.അവ രുടെ കസ്റ്റമേഴ്സ് ആയ കടക്കാർ സൂറത്തി ൽ ഉണ്ടത്രെ.
അവരുമായി കുറെ വർത്തമാനം പറ ഞ്ഞ് ഇരുന്നു. വണ്ടി 10 മണിയോടെ എത്തി യ സ്റ്റേഷനിൽ നിന്ന് ബോംബെക്കുള്ള ഒരു ഫാമിലി കയറി അഞ്ചാറു പേരും ഒരുപാട് പെട്ടികളും അതിൽ ഒരു മദ്ധ്യവയസ്കയായ സ്ത്രീ ഉണ്ട് അവർ ഓടി നടന്ന് ഉറങ്ങുന്നവ രെ മൊത്തം എഴുന്നേൽപ്പിച്ചു.സുനാമിട്രെയി നിൽ അടിച്ചതു പോലെ ഉള്ള അവസ്ഥ.
നോക്കുമ്പോൾ അവർക്ക് ഒരു ബർത്ത് ഒഴികെ എല്ലാം സീറ്റ് റിസർവേഷൻ മാത്രമേ ഉള്ളു.എന്തിനു പറയുന്നു. അവരേയും വഹി ച്ച് പതിനൊന്നു മണി കഴിഞ്ഞപ്പോൾ സബർ മതി കടന്നു.
കളർലൈറ്റുകളും മറ്റുമായി രാത്രി നദി കാണാൻ രസമുണ്ട്. പതിനൊന്നരയോടെ അഹമ്മദാബാദിൽ എത്തി. ഓട്ടോ പിടിച്ച്
റെയിൽവേ സ്റ്റേഷനിൽ നിന്നുംഅധികംദൂരെ യല്ലാതെ മുറി എടുത്തു. ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി. (തുടരും) By Sankaranarayanan Sambhu
Comments
Post a Comment