കൈലാസ് മാനസരോവർ ഭാഗം - 9


               കാലത്തെ പതിവു പരിപാടികൾ 
ക്കായി ടാർപോളിൻ മൊബൈൽ ടോയ്ലറ്റ്
ആണ് ,ഗസ്റ്റ് ഹൗസിൽ വേറെ സംവിധാന മില്ല. മാനസ തീരത്തുതന്നെയാണ് ഗസ്റ്റ് ഹൗസ് എന്നത് ഇടക്കിടെ പോയി കാണാൻ സൗകര്യമായി.

        എത്ര കണ്ടാലാണ് ആ സരസ്സിന്റെ സൗന്ദര്യം നുകർന്നു മതിയാകുക . കണ്ണെ ത്താ ദൂരത്തോളം തടാകം മാത്രം. അതി ലേക്കിറങ്ങിനിൽക്കുന്ന മൺകൂനകൾ .

      തടാകത്തിലേക്ക് മുങ്ങാംകുഴി ഇട്ട് പറന്നി റങ്ങുന്ന പക്ഷികളും പറന്നു പൊങ്ങുന്നപക്ഷി കളും. അവയുടെ നിരന്തരമായ ചിറകടി ഒച്ച കൾ. അങ്ങിങ്ങു തല നീട്ടുന്ന കാട്ടെലികളും
അവയെ വേട്ടയാടുന്ന കുറുക്കൻമാരും . മാന സ തീരത്ത് കൂടി പോകുമ്പോഴുള്ള  കാഴ്ച്ച കൾ ആണ് ഇവല്ലാം.

      മാനസത്തിലെ അരയന്നങ്ങൾ ലോക പ്രശസ്തമാണ്. സ്വർണ്ണ വർണ്ണത്തിലും കറുപ്പും വെള്ളയും നിറത്തിലുമൊക്കെ കാണുന്ന ഇവയുടെ പാദം റോസ് നിറത്തി ലും കാണുന്നു. ഇവ നിരന്തരം പറന്നും നീന്തി യും തടാകത്തിൽ വിഹരിക്കുന്നതു കാണാം.

     മാനസത്തിന്റെ ചുറ്റുമായി വിവിധ വിഭാഗ ങ്ങളിലുള്ള ബുദ്ധവിഹാരങ്ങൾ എട്ടെണ്ണം
കിഴക്കിൽ നിന്നു സെറാലുങ്ങ്, യർന്ഗോ , ടർഗോ, ഗോസുൽ, ചിയു, ചെർക്കിപ്പ് , ലാംഗ് ബോണ എന്നിവ കാണാം. ഇതിൽ ഞങ്ങൾ താമസിച്ച ഗസ്റ്റ് ഹൗസിനോടു ചേർന്ന മല ഞ്ചെരിവിലാണ് ചിയു മോണാസ്ട്രി . ഇത്
വളരെ പ്രധാനപ്പെട്ടതാണ്.

       പടിഞ്ഞാറുഭാഗത്ത് ഗുർല മാന്ധാതാ
പർവ്വതത്തിനോടു ചേർന്നാണ് തടാകം ഉള്ള ത്. മാന്ധാതാ മഹർഷി ഇവിടെതപസ്സനുഷ്ഠി ച്ചതായിട്ടാണ് പറപ്പെടുന്നത്. ഇവിടം വളരെ
പ്രധാനപ്പെട്ടതു തന്നെ. നിരവധി ഗുഹകൾ മാന്ധാതാ പർവ്വതത്തിൽ ഉള്ളതായി അറി യുന്നു.

       മാനസരസ്സിലെ സ്നാനവും,  ആ ജലം
കുടിക്കുന്നതും നൂറു ജന്മങ്ങളിലെ പാപത്തെ വരെ ഇല്ലാതാക്കുന്നതാണെന്നു വിശ്വസിക്ക പ്പെടുന്നു. കൂടാതെ അത് മരണശേഷം ശിവ
ലോകത്തിലെത്താൻ സഹായിക്കുമെന്നും
കരുതപ്പെടുന്നു.

       ഏഷ്യാ വൻകരയിലെ വലിയ നദികളായ സിന്ധു, ബ്രഹ്മപുത്ര എന്നിവയും ഗംഗയുടെ കൈവഴിയായ ഘാഹര അഥവാ കർണ്ണാലി യും ഉത്ഭവിക്കുന്നത് മാനസരസ്സിൽ നിന്നാ ണ്. ഭക്രാനംഗൽ അണക്കെട്ടുള്ള സത്‌ലജ് ആകട്ടെ തൊട്ടടുത്തുള്ള രാക്ഷസ് താലിൽ നിന്നും ഉത്‌ഭവിക്കുന്നു.

       സമ്യദ്രനിരപ്പിൽ നിന്ന് 15060 അടി ഉയര ത്തിലാണ് ഈ വലിയ ശുദ്ധജല തടാകംഉള്ള ത്.90കിലോമീറ്ററോളംചുറ്റളവും300അടിആഴ വും കണക്കാക്കപ്പെടുന്നു. മഫാംയുറ്റ്ഷോ 
എന്നാണ് തിബറ്റൻ ഭാഷയിൽ ഈ തടാക ത്തിന്റെ പേര്.
 
         പ്രഭാത ഭക്ഷണം എന്നിവ കഴിഞ്ഞു. ഗസ്റ്റ് ഹാസിന്റെ മുന്നിൽ നിന്നു നോക്കിയാ ൽ തടാകത്തിന്റെ കാഴച മനോഹരമാണ്. താറാവുകൾ മറ്റു ചില നീർപക്ഷികൾ ഇവ പറന്നു തടാകത്തിൽ ഇറങ്ങുകയും വീണ്ടും പറന്നുയരുകയും ചെയ്യുന്നുണ്ട്. 

          നാട്ടിൽ കാണുന്ന പക്ഷികളുമായി സാമ്യമില്ല . കുറച്ചു സമയം കൂടി കഴിഞ്ഞ പ്പോൾ എല്ലാവരും ചേർന്ന് മാനസരസ്സിന്റെ തീരത്ത് എത്തിച്ചേർന്നു. താമസ സ്ഥലത്തു നിന്നും തലേന്ന് പോയ വഴിയേ അര കിലോ മീറ്ററോളം പുറകിലേക്ക് നടന്നാൽ കുളിക്കാ നായി തീരുമാനിച്ച സ്ഥലത്ത് എത്തും.

       താരതമ്യേന തീരത്തോട് ചേർന്ന ഭാഗം ആഴം കുറവാണ് ഇവിടെ .അതുകൊണ്ടാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. ഇന്നലെ ഇറങ്ങിയ സ്ഥലം പോലെ തെളിവു ള്ളതാണെങ്കിലും കുറച്ച് ചേറുണ്ട് അതുകൊ ണ്ട് ഇറങ്ങുമ്പോൾ കലങ്ങുന്നുണ്ട്.

             കുറച്ച് ചണ്ടി പായൽ എന്നിവയും കാണുന്നു. മറ്റു സ്ഥലങ്ങളിൽ ആഴം കുടുത ൽ ആണ്. ഞങ്ങൾ ഇറങ്ങുമ്പോൾ 3° യിലും കുറവാണ് താപനില. ചൂടുകിട്ടുന്ന വസ്ത്രങ്ങ ൾ എല്ലാം മാറ്റി ഒരു തോർത്തുടുത്ത് വെള്ള ത്തിൽ ഇറങ്ങി. കാലുകൾ ചേറിൽ താഴുന്നു ണ്ട് .

     മുങ്ങാനുള്ള വെള്ളം ആകണമെങ്കിൽ മുന്നോട്ട് നടക്കണം. അൽപ്പം വേഗത്തിൽ മുന്നോട്ട് നടന്നു. അരക്കടുത്ത് വെള്ളം ഉള്ള സ്ഥലത്ത് മുങ്ങി.എഴുന്നേറ്റപ്പോൾകുറെചണ്ടി യും പായലും ചുമലിൽ പറ്റിപ്പിടിച്ചിരിക്കുന്നു. കുറച്ച് മുന്നിലേക്കിറങ്ങി ഒന്നുകൂടി നാലഞ്ചു പ്രാവശ്യം മുങ്ങി തിരിച്ചു നടക്കാൻ തുടങ്ങി. 

           പൂർവ പുണ്യം അതിന്റെ അനുഗ്രഹം കൊണ്ട് ജന്മം ധന്യമായ നിമിഷം കരയിലേ ക്ക് നടക്കുമ്പോൾ കിതക്കുന്നു. ശ്വാസം ശരി ക്കു കിട്ടാൻ ബുദ്ധിമുട്ട് .തലവേഗംതുവർത്തി ചുടു കിട്ടുന്ന വസ്ത്രങ്ങൾ ധരിച്ചപ്പോഴും ആ കിതപ്പ് മാറിയിട്ടില്ല. 

        ഓക്സിജൻ കുറവും മുങ്ങിയപ്പോൾ പെട്ടെന്നുള്ള ശരീര ഊഷ്മാവിന്റെ കുറയലും കാരണമാകാം. കുളിക്കടവിനോടു ചേർന്ന് കല്ലു പെറുക്കി വച്ച ഹോമകുണ്ഡം തീർത്ത തിൽ മൃത്യുഞ്ജയ ഹോമം തുടങ്ങി. പാള കൊണ്ടുള്ള പ്ലേറ്റിൽ ഹോമത്തിന് വേണ്ടിയു ള്ള ദ്രവ്യങ്ങൾ അവരവർ എടുത്തു വച്ചു. 

          സംഘാംഗമായ പയ്യന്നൂർ മാത്തിൽ പുതിയ റോഡ് ശ്രീ നരസിംഹൻ നമ്പൂതിരി യാണ് സ്വാമിയുടെ നേതൃത്വത്തിൽ ഹോമം നടത്തുന്നത്. സംഘാംഗങ്ങൾ എല്ലാവരും അതോടൊപ്പം ചേർന്ന് ചെയ്യുന്ന രീതിയിൽ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്. 

"ഓം ത്രയംബകം യജാമഹേ 
സുഗന്ധിം പുഷ്ടി വർദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത് 
മൃത്യോര്‍മുക്ഷീയമാമൃതാത് "

     വെള്ളരി വള്ളിയില്‍ നിന്ന് മൂപ്പെത്തിയ വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതു പോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.

        ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങ ളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവി കമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ നാം പ്രാർത്ഥിക്കുന്നത്.

      നൂറു പേരു ചേർന്ന് മഹാമൃത്യുഞ്ജയന്റെ
സാന്നിദ്ധ്യമുള്ള സ്ഥലത്ത് ഏകമനസ്സായി
ജപിക്കുന്ന മഹാ മൃത്യുഞ്ജയ മന്ത്രം ഹോമ കുണ്ഡത്തിലെ അഗ്നി എപ്രകാരം ജ്വലിച്ച് ഉയരുന്നുവോ അതേ പോലെ ആ അഗ്നി ക്കൊപ്പം നൂറു കണ്ഠങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നു. 

       പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭൂതി തന്നെ. 100 പേരും പങ്കെടുത്തു ഹോമം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. കൈലാസ ശിഖരം തെളിഞ്ഞു കാണാൻ തുടങ്ങി എല്ലാവരും തടാകതീരത്ത് കൈലാസത്തെ നോക്കി നമസ്കരിച്ചു. 

      റൊട്ടി, ദാൽ, ഒരു സബ്ജി , അൽപ്പം ചോറ് ,സലാഡ് ഇവ അടങ്ങിയ പതിവ് ഉച്ച ഭക്ഷണം കഴിഞ്ഞ്50കിലോമീറ്ററിലധികമുള്ള ദർച്ചനിലേക്ക് പുറപ്പെടും.ഒരുമണിയോടെ പുറപ്പെട്ട് പതിവുപോലെ വണ്ടികൾ ഓടി ത്തുടങ്ങി. വഴിയുടെ രണ്ടു ഭാഗത്തും അങ്ങി ങ്ങായി വെള്ളം ഒഴുകുന്ന ചെറു ചാലുകളും ചെറിയ കുളങ്ങളും കാണാം.

         ചെറിയ കുറ്റിച്ചെടികൾ മാത്രം.ന്യാലം വിട്ടാൽ 700 കിലോമീറ്ററോളം ദൂരം മരങ്ങൾ കാണാൻ സാധിക്കില്ല.ചെറിയ കുററിച്ചെടി കളും പുല്ലും മാത്രം. സ്വന്തം ജീവിത കാലത്ത് മരമേ കാണാത്ത തിബററുകാർ ഉണ്ടത്രെ. ഉണങ്ങിയ മരത്തിന്റെ ഉരുപ്പടികൾ അല്ലാതെ നിൽക്കുന്ന മരം കാണാത്തവർ. 

      മൂന്നു മണിയോടെ വണ്ടികൾ ഉയരമുള്ള ഒരു മതിൽക്കെട്ടിനകത്ത് പ്രവേശിച്ചു .ദർച്ച ൻ ക്യാമ്പാണ് നല്ല കെട്ടിടം ആണ്ഗസ്റ്റ്ഹൗസി ന്റെത് .വിശാലമായ ഉള്ളിലെ മുറ്റത്തേക്ക് തുറക്കുന്ന ജാലകങ്ങളും കതകുകളും. 

        പുറത്തേക്ക് ജനലും വാതിലും ഇല്ല . സുരക്ഷയെക്കരുതി വലിയ മതിലും ഗേറ്റും വെച്ചിട്ടുണ്ട്. ചായയും ബിസ്ക്കറ്റും വൈകാ തെ തന്നെ കിട്ടി. ഒരു മുറിയിൽ 5 പേർ വീത മാണ് താമസം. ഭക്ഷണത്തിനുംഅടുക്കളക്കു മായി ടെൻറ് ഉയർത്തിയിട്ടുണ്ട്. 

     നമ്മുടെ നാട്ടിൽ എല്ലാ ഉത്സവങ്ങൾക്കും കാണുന്ന പോലെ ഊശി ,പാശി , മാല വിൽ
പ്പനക്കാരികൾ മുറികളിൽ വന്ന് വിൽപ്പനക്കു
ശ്രമിക്കുന്നുണ്ട്. ഷേർപ്പകൾക്ക് അവരെ പറ
ഞ്ഞയക്കൽ ഒരു പണിയായി മാറി. 

      മുറികൾ ബെഡ്ഡുകൾ തലങ്ങും വിലങ്ങു മൊക്കെ ഇട്ട് നിറച്ചിരിക്കുകയാണ്. കട്ടിൽ
കഴിഞ്ഞാൽ കാൽ വെക്കാൻ സ്ഥലമില്ല.
ടോയ് ലറ്റിന്റെ കാര്യമാണ് ഏറ്റവും ഭീഷണ
മായത്. തറനിരപ്പിൽ നിന്നും ആറേഴു പടി കൾ കയറി ഒരു പ്ലാറ്റ്ഫോമിലെത്താം. അത്
ആറടി വിതിയും പന്ത്രണ്ടടി നീളവുമുള്ള
ഒരു പ്ലാറ്റ്ഫോമാണ് . 

        ചുറ്റും ഒന്നര അടി ഉയരമുള്ള ഒരു ചെറു ഭിത്തിയുണ്ട്.  പ്ലാറ്റ് ഫോമിൽ അഞ്ച് ഒരടി സമചതുര തുളകൾ കാണാം. അതിനു മുക ളിൽ കയറി നിരന്ന് ഇരുന്ന് കാറ്റു കൊണ്ട് ആകാശവും നോക്കി ധാരാളമായി സാധി ക്കാം. ജീവിതത്തിൽ പലസ്ഥലത്തും വേണ്ടി
വന്നിട്ടുണ്ട്.

    അട്ടപ്പാടിയിലൊക്കെ മലകയറി ചെന്ന്.
കുറ്റിച്ചെടികളുടെ മറവിലും . ഇലക്ഷൻ ഡ്യൂട്ടിക്കു ചിലയിടങ്ങളിൽ നാട്ടിൽ പുറങ്ങ ളിൽ പോകുമ്പോഴും എല്ലാം ഓപ്പൻ എയർ
വേണ്ടി വന്നപ്പോഴും ഇങ്ങനെ തുറന്ന സമൂഹ
വെളിയിടം വേണ്ടി വന്നിട്ടില്ല. സഹിക്കുക തന്നെ വേറെ വഴി ഇല്ല.

          അസുഖം പിടിച്ചവർ അവരുടെ ആ നിലക്കു മാറ്റമില്ലാതെ തുടരുകയാണ്. സംഘ ത്തിൽ ഡോക്ടർമാർ ഉള്ളതാണ് ഒരു സമാ ധാനം. സമയം ധാരാളമുള്ളതുകൊണ്ട് ഒന്നു പുറത്ത് ഇറങ്ങി. ധാരാളം കടകൾ ഉണ്ട് ഇവിടെ. 

     ഒരേ പോലെ ഉള്ള കടമുറികൾ നിരവധി കാണാനുണ്ട്. ഗവ: ഉണ്ടാക്കി കൊടുത്തതാ ണ്.  കൂട്ടത്തിൽ ഒരാൾക്ക് റെയിൻ കോട്ട് വേണം കൂടാതെ വടികളും വാങ്ങേണ്ട തുണ്ട്. നടക്കുമ്പോൾ ഊന്നുവടികൾ നല്ല ഒരു സഹാ യം തന്നെ.കടകളിൽഎല്ലാംഏകദേശം ഒരു പോലെ ഉള്ള സാധനങ്ങളാണ് വിൽപ്പന യ്ക്കു വച്ചിരിക്കുന്നത് .

       റെയിൻകോട്ട് 350 രൂപക്കും ഊന്നുവടി 15 രൂപക്കും കിട്ടി. പലചരക്കു കടയിൽ ഉണ ങ്ങിയ താറാവുകളെ വരിയായി കെട്ടി തൂക്കി യിരിക്കുന്നു .ഒരു വല്ലാത്ത ഗന്ധം ആ പരിസ രത്ത്ഉണ്ട്.ഞങ്ങൾനടക്കുന്നതിനിടെഅവിടെ ഒരു കൂടാരത്തിൽ ഒരാൾ കൗതുക വസ്തു ക്കൾ വിൽപ്പനക്കു വച്ചിരിക്കുന്നതു കണ്ടു . 

        പിച്ചളയിലും മറ്റേതോ ലോഹത്തിലും ഉണ്ടാക്കിയ പ്രതിമകളും മറ്റുമാണ്ഒരുസെന്റി മീറ്റർ മുതൽ 2 അടി ഉയരമുള്ളതുവരെ ഉണ്ട് ,ബുദ്ധമതവുമായി ബന്ധപ്പെട്ട പുരാതന രൂപ ങ്ങളാണ് .കൂടാതെ കത്തികൾ വാളുകൾ മുതലായവയും ചിലതിന് വില ചോദിച്ചു.

         3000 ,4000 ഒക്കെയാണ് കാൽക്കു ലേറ്ററിൽ അടിച്ചു കാണിക്കുന്നത് .ഞാൻ ആംഗ്യ ഭാഷയിൽ പോയിട്ട് പിന്നെ വരാം എന്നു കാണിച്ചു. അയാൾ ചിരിച്ചു കൊണ്ട് എന്നെ വട്ടം പിടിച്ചു പൊക്കി എടുത്ത് ഒരു കറക്കം കറങ്ങി താഴെ നിർത്തി .

      ഞാനും അയാളും പൊട്ടിച്ചിരിച്ചു പോയി. നാളെ വരാൻ പോകുന്നില്ല എന്ന് അയാൾക്ക് അറിയാം. എന്നാലും ഞാൻ പറഞ്ഞ രീതിയി ലെ തമാശ ഇഷ്ടപ്പെട്ടു കാണും. നിഷ്കളങ്ക രായ മനുഷ്യരാണ്. അവരുടെ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടാലും മുഖത്ത് ചിരി ഇല്ലാതെ ഇവരെ കാണാൻ പ്രയാസമാണ്. 

    കഷ്ടപ്പാടിലും സന്തോഷിച്ചില്ലെങ്കിൽ വരും ജന്മത്തിലും കഷ്ടപ്പാട് ഉണ്ടാകും എന്നാണ് അവരുടെ വിശ്വാസം. ഞങ്ങൾ തിരിച്ച്ക്യാമ്പി ൽ എത്തി. രാത്രി സത്സംഗത്തിലാണ്പിറ്റേന്ന ത്തെ യാത്ര മാറ്റിവച്ചു എന്ന് പറയുന്നത്. 

       പോർട്ടർമാരെ കിട്ടാനില്ലത്രെ .100 പോർ ട്ടർമാർ വേണം . ഒരാൾക്ക് ഒരാൾ വേണം എന്നാണ് കണക്ക് .നമ്മുടെ കിററടക്കം നമു ക്ക് എടുത്തു നടക്കാൻ പ്രയാസമാണത്രെ. വെള്ളം നിറച്ച ഫ്ലാസ്ക് മാത്രം കൈയ്യിൽ വയ്ക്കാം. ഷൂവിന്റെലേസ്അഴിഞ്ഞാൽകെട്ടു ന്നതു തന്നെ ഭാരിച്ച ജോലിയാണ് .കോട്ടിന്റെ സിബ്ബും അങ്ങനെ തന്നെ.ചുരുക്കത്തിൽ തന്നത്താനെ ഒന്നും നടക്കില്ല. 

       രാത്രി ഭക്ഷണത്തിന് റൊട്ടിയും ദാലും 
പാചകം ഹിന്ദിക്കാരനായതുകൊണ്ട് അത് എങ്കിലും കിട്ടും. ഭക്ഷണത്തിന് തീരെ രുചി അറിയുന്നില്ല. തണുപ്പിന്റെ വിശേഷതയാണ്. കുറച്ചു സമയം വർത്തമാനം പറഞ്ഞ ശേഷം വിശ്രമം.(തുടരും.) by Sankaranarayanan Sambhu (ഫോട്ടോ കടപ്പാട്)

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4