ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-8.

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-8.  

              ദിയു കോട്ടയിൽ വലിയ ഒരു ലൈറ്റ് ഹൗസുകൂടി ഉണ്ട്. കോട്ടയിലെ ജയിലിന്റെ ഭാഗത്ത് സന്ദർശകരെ പ്രവേശിപ്പിക്കാറില്ല. ഇത്രയും വലിയ ഒരു സൈനികത്താവളം ഇവിടെഉണ്ടാക്കാൻ കഴിഞ്ഞതുകൊണ്ടാണ് പോർട്ടുഗീസുകാർക്ക് അഞ്ചു നൂറ്റാണ്ടോളം ഇവിടെ കോളനി സ്ഥാപിച്ച് ഭരിക്കാനായത്. 

      ഒരു പക്ഷെ ചരിത്രത്തിൽ ഉള്ള കോളനി വാഴ്ചകളിൽഏറ്റവുംദൈർഘ്യമേറിയതാകാം 424 വർഷം നീണ്ട ദിയു പോർട്ടുഗീസ് ഭരണം. 1535ൽ സുൽത്താനുമായിസഖ്യമുണ്ടാക്കിയ തിനു ശേഷം കോട്ട കെട്ടിയ പോർട്ടുഗീസുകാ രുമായി തുർക്കികൾ 1538 ൽ യുദ്ധം ചെയ്യു കയുണ്ടായി.

             66 കപ്പലുകളും 2000 യോദ്ധാക്കളും പങ്കെടുത്ത യുദ്ധം തുർക്കികൾ ഏതാണ്ട് വി ജയിക്കാറായ സമയത്ത് എന്തുകൊണ്ടോഅ വസാനിപ്പിച്ചു മടങ്ങിയത്രെ. ആ സമയത്ത് കോട്ടയിൽ വെറും നാൽപ്പത് പറങ്കി പടയാളി കൾ മാത്രമേ ശേഷിച്ചിരുന്നുള്ളു എന്ന് ചരി ത്രം. പിന്നാലെ സുൽത്താനുമായി പിണങ്ങി യ അവർ സുൽത്താനുമായും യുദ്ധമുണ്ടാ യി. 

         1670 ൽ മസ്ക്കറ്റിൽ നിന്നുള്ള കൊള്ള
ക്കാരും ഡിയു കോട്ട ആക്രമിച്ചു.1546 വരെ ബലപ്പെടുത്തൽ നടത്തിയ കോട്ട തകർക്കാ ൻ അവർക്കും സാധിച്ചില്ല.ഇന്ത്യൻ നേവി 19 61 ഡിസംബർ 19 ന് നടത്തിയ ഓപ്പറേഷൻ വിജയിലൂടെയാണ് ഇന്ത്യൻ മണ്ണിലെവിദേശാ ധിപത്യം അവസാനിപ്പിക്കാനായത്.

 അതിന്റെ ഓർമ്മക്കാണ് അന്ന് ഓപ്പറേഷനി ൽ പങ്കെടുത്ത ഖുക്രി എന്ന യുദ്ധകപ്പലിന്റെ മാതൃക ഡിയുവിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനസംഖ്യ താരതമ്യേന കുറഞ്ഞ ഇടമാണ് ഡിയു. സ്കൂളുകൾകോളേജ്തുടങ്ങിയവയും ഉണ്ട്. സൗരാഷ്ട്ര യൂണിവേഴ്സിറ്റിക്കുകീഴിലാ ണ് ഡിയു കോളേജ്.

    ഡിയു കോട്ടയിൽ നിന്ന് ഞങ്ങൾ പോയത് സെന്റ് പോൾസ് ചർച്ചിലേക്കാണ്. 3 പള്ളിക ൾ പ്രദേശത്ത് ഉണ്ടെങ്കിലും ആരാധന ഈ ഒരു പള്ളിയിൽ മാത്രമേ ഉള്ളു. 1601 ലാണ് ഇത് പണികഴിപ്പിച്ചത്.ജസ്യൂട്ട് സഭക്കാരുടെ ഈ പള്ളി ബറോക്ക് വാസ്തു മാതൃകയിലാ ണ് പണിതിട്ടുള്ളത്. 

      ഇവിടെയുള്ള മരത്തിന്റെ കൊത്തുപണി
കൾ അന്യാദൃശമത്രെ. അൾത്താരയും കന്യ കാ മാതാവിന്റെ രൂപവും  ഒരൊറ്റ ബർമ്മീർ തേക്കുപലകയിൽ കൊത്തിയുണ്ടാക്കിയതാ ണെന്നും പറയുന്നു. ഇവിടെ 101മെഴുകുതിരി കൾ നിരത്തി കത്തിക്കാവുന്നതുമാണ്. 

     അൾത്താരക്കു മുകളിലായിവിലമതിക്കാ നാകാത്ത നിരവധി പ്രതിമകളും കൊത്തുപ ണികളും കാണാം. പള്ളിക്കകത്ത് ഉടനീളം മരത്തിന്റെ കൊത്തുപണികൾ ഉള്ള നിരവധി ഭാഗങ്ങൾഉണ്ട്.പള്ളിയുടെമുഖപ്പിന്റേയും,നിര ത്തുവക്കിലെ പള്ളിയുടെ  അനുബന്ധമായി പണിത കുരിശു മണ്ഡപത്തിന്റെ നിർമ്മാണ വൈദഗ്ദ്ധ്യം അതിശയിപ്പിക്കുന്നതാണ്.

     പള്ളിയോടനുബന്ധിച്ച് മോണാസ്ട്രിയായി പ്രവർത്തിച്ചിരുന്ന ഭാഗം ഇപ്പോൾ സ്കൂളാണ്. സെൻറ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച്15 93 ൽ പണി കഴിച്ചതാണ് ഇന്ന് ഇത്ഒരു ആ ശുപത്രിയാണ്. 1598 ൽ പണിതീർത്തസെന്റ് തോമസ് ചർച്ച് കുറെക്കാലം ഉപയോഗിക്കാ തെ കിടന്ന ശേഷം 1998 ൽ ഇന്ത്യാ ഗവൺ മെന്റ് ഡിയു മ്യൂസിയംആക്കിമാറ്റുകയായിരു ന്നു.

        വർഷത്തിൽ ഒരു ദിവസം, നവംബർ ഒ ന്നാം തീയതി മാത്രമാണ് ഈപള്ളിയിൽ ആ രാധന നടക്കാറുള്ളത്. ഇവിടെ ഉണ്ടായിരുന്ന തും സമീപ പ്രദേശങ്ങളിൽ നിന്ന് സംഭരിച്ചതു മായ നിരവധി അൾത്താരരൂപങ്ങളും പ്രതിമ കളും ഇവിടെ സന്ദർശകർക്കായി പ്രദർശിപ്പി ച്ചിട്ടുണ്ട്.കൂടാതെ കൊത്തുപണികളുംലിഖിത ങ്ങളും മരത്തിലുള്ള പ്രതിമകളും മറ്റുമാണ് മ്യൂസിയത്തിൽ ഉള്ളത്. 

      ഗോത്തിക്ക് മാതൃകയിലുള്ള പള്ളി നിര വധി പടവുകൾ കയറി എത്തുന്ന രീതിയിലാ ണ്. സന്ധ്യാസമയത്ത് വൈദ്യുത ദീപാലംകൃ തമായ പൂന്തോട്ടത്തോടു കൂടിയ ജലധാരക ളോടെയുള്ള ഈ പരിസരം മനോഹരമാണ്. മൂന്നു മണി കഴിഞ്ഞ സമയത്ത് ഞങ്ങൾ ഡി യു ബസ് സ്റ്റാന്റിൽ എത്തി. 

     ടൗണിലെ കെട്ടിടങ്ങൾ വൃത്തിയായി പണി തിട്ടുള്ളവയാണ്. തെരുവുകളും അപ്രകാരം തന്നെ. വിദേശ ഭരണത്തിലായിരുന്ന കാല ത്ത് പരിശീലിച്ച അടുക്കും ചിട്ടയും പട്ടണത്തി ൽ കാണാം. കെട്ടിട മാതൃകകളും യൂറോപ്യൻ തെരുവുകളെ അനുസ്മരിപ്പിക്കും. 

       ഡിയു ബസ് സ്റ്റാന്റിൽ ഞങ്ങളോടൊപ്പം ഡ്രൈവർ ബഷീറും വന്നു. ഇവിടെ ഗുജറാ ത്ത് ഗവർമെന്റ് ബസ്സുകളുംഒമ്നിബസുകളും സർവീസ് നടത്തുന്നുണ്ടത്രെ. .ഞങ്ങൾ ചെ ന്നത് ഒരു പ്രൈവറ്റ് ഓപ്പറേറ്ററുടെ ഓഫീസിൽ ആയിരുന്നു .അവർ ഭക്ഷണം കഴിക്കുകയാ ണ്.

      നാലര മണിയോടെ ബസ്സ് ഉണ്ടെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ബഷീർ ഞങ്ങ ളെ അടുത്ത പട്ടണമായ ഉനയിൽ കൊണ്ടു വിടാം എന്നായി പതിനഞ്ചോളം കിലോമീറ്റർ ദൂരത്താണ് ഉന.വാടക ചോദിച്ചപ്പോൾ ഇഷ്ട മുള്ളത് തരാനാണ് പറഞ്ഞത്. ഞങ്ങൾ വീ ണ്ടും ഓട്ടോയിൽ കയറി. പോകുന്ന വഴി വേ ലിയിറക്കത്തിൽ വെള്ളത്തിനു മുകളിൽ ആ
യിപ്പോയ തോണികളോടെ ഒരു കടൽ ദൃശ്യം
അതിമനോഹരമെന്നേ പറയാവൂ.

      ഒരു ഫ്ലൈ ഓവറിൽക്കൂടിയാണ് യാത്ര. കുറെ ദൂരം പോയപ്പോൾ കാലത്ത് പറഞ്ഞ ചെക്ക് പോസ്റ്റിൽ എത്തി. മദ്യം ഗുജറാത്തി ലേക്ക് കൊണ്ടു പോകുന്നുണ്ടോ എന്നുള്ള ചെക്കിങ്ങാണ്. അവർ എല്ലാബാഗുകളുംനോ ക്കി. ഡ്രൈവറുടെ നിർദ്ദേശപ്രകാരംഞങ്ങൾ ശ്രദ്ധിച്ചു നിൽക്കുന്നുണ്ടായിരുന്നു.

 അവിടം വിട്ട ശേഷമാണ് ബഷീർ പറഞ്ഞത്. ചിലപ്പോൾ അവർ ചെക്കിങ്ങിനിടയിൽ കുപ്പി നമ്മുടെ ബാഗിൽ വച്ച് നമ്മളെ കുററക്കാരാ ക്കിയേക്കും എന്ന്. അങ്ങനെ ചിലപ്പോൾ ചെ യ്യുമത്രെ. മറ്റു നാട്ടുകാരാകുമ്പോൾകേസെടു ക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ച് കാശുതട്ടാനുള്ള ഒരു മാർഗ്ഗമാണത്. ഗുജറാത്തിൽ മദ്യനിരോ ധന നിയമം വന്ന് കുറച്ചു വർഷങ്ങളായി.

       അര മണിക്കൂർ ഓട്ടമുണ്ട് ഉനയിലേക്ക്. വഴിയിൽ ദേശാടന പക്ഷികളുടെ കൂട്ടം ക ണ്ടു .പെലിക്കൻ പക്ഷികളെ മാത്രമായും ഒരി ടത്ത് കണ്ടു. മറ്റൊരിടത്ത് സ്ത്രീകൾ അരി ഞ്ഞു വെച്ച പുല്ല് വിൽക്കാനിരിക്കുന്നു. ചില ർ പുല്ലു വാങ്ങി പശുക്കളെ തീററും. ഇങ്ങനെ ഇരിക്കുന്നവർക്കു പുറകിൽ പശുക്കളുംഉണ്ട്.

     സ്വന്തം കൃഷിയിടത്തിലെ പുല്ല് അരിഞ്ഞു കൊണ്ടുവന്ന് വിറ്റ് സ്വന്തം പശുവിനെ പരിസ രത്തു നിർത്തി തീറ്റിക്കുന്നവരും ഉണ്ടാകാം. ഒരു വെടിക്ക് മൂന്നു പക്ഷി. നമ്മളുടെ ഓട്ടോ റിക്ഷ യാത്രക്കു പകരം അവിടെ ബൈക്കി നു പുറകിൽ രണ്ടു ചക്രങ്ങളുള്ള ഒരു പ്ലാറ്റ്
ഫോമുണ്ടാക്കി അതിൽ യാത്രക്കാരെ കയറ്റി
പോകുന്ന ഏർപ്പാടും ഉണ്ട്.

   ഉന സാമാന്യം വലിയ ടൗൺ ആണ്.  ബസ് സ്റ്റാൻറിനു മുന്നിൽ ഓട്ടോ നിർത്തിബസ്സിന്റെ കാര്യം അന്വേഷിച്ചു വരാൻ ബഷീർ പറഞ്ഞു. ഞാനും ശബരീഷും സ്റ്റാന്റിൽ പോയി. അവി ടെ കണ്ട ഒരു കാക്കി ധാരിയോട് പാലിത്താന ബസ് അന്വേഷിച്ചു .അയാൾ മഹുവ ബസ് ഉടനെ വരും എന്നും അതിൽ പോയാൽ മതി എന്നും പറഞ്ഞു.മവ്വ എന്നാണയാൾ പറയു ന്നത്.
     ഞങ്ങൾ ബഷീറിന് 1700 രൂപ കൊടുത്ത തിൽ നൂറു രൂപ മടക്കി തന്നു. കാലത്തു മുത ൽ കൂടെ വന്ന അയാളെ പിരിയാൻ ഞങ്ങ ൾക്കും വിഷമം പോലെ. നാട്ടിൽ പോയാൽ ഫോൺ ചെയ്യണം എന്ന് പറഞ്ഞ് യാത്രയും പറഞ്ഞു പോയി.  നല്ല മനുഷ്യൻ വിശ്വസ്ത നും .  

      ഉന ബസ് സ്റ്റാന്റിൽ മൗവ ബസ്സും (അവിട ത്തുകാർ മഹുവക്കു പറയുന്ന പേര് )കാത്തി രിക്കുകയാണ്. നാലേകാലിന് ഒരു ഭവനഗർ ബസ്സ് വന്നു അത്   മഹുവ വഴിക്കാണ് തിക്കി തിരക്കി കയറിയതുകൊണ്ട് സീറ്റ് കിട്ടി.സ്ക്കൂ ൾ വിടുന്ന സമയമായതുകൊണ്ട് ബസ്സിൽ ന ല്ല തിരക്കുണ്ട്. രജുല,വിക്ടർ,മഹുവ വഴി ത ലേജ എന്ന സ്ഥലത്തേക്കാണ് ടിക്കറ്റ് എടു ത്തിരിക്കുന്നത്.

       രജുലക്കു മുമ്പ് മുക്കാൽ മണിക്കൂറില
ധികം റോഡ് ബ്ലോക്കായി . രജുല എത്തിയ പ്പോഴേക്കും ഇരുട്ടായി. ബസ് സ്റ്റാന്റിനു മു ന്നിൽ മെയിൻ റോഡിൽ വടക്കെ ഇന്ത്യൻ വിവാഹങ്ങളിലെ ബാറാത്ത്ഞങ്ങളുടെബസ്സി നടുത്ത് എത്തി. കൃതിരപ്പുറത്ത് തലപ്പാവും
മറ്റുമായി വരൻ , അനുയാത്ര ചെയ്യുന്ന ചില
ര്യം കുതിരപ്പുറത്തു തന്നെ.

    ഒരു അലങ്കാര വണ്ടി അതിൽ നീളം കൂടി യ കോളാമ്പിയും സ്പീക്കറുകളും വെച്ച് പാ
ട്ട്. ബാന്റുസെറ്റ് വേറേയും. കണ്ണഞ്ചിക്കുന്ന വസ്ത്രങ്ങളുമായി കല്യാണ പാർട്ടിയിലെ
സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും. ബസ്സ്
സാവധാനം അവരെ കടന്നു പോയി.

    കുറച്ചു ദൂരം പോയപ്പോൾ നല്ലവണ്ണം ഇരു ട്ടി ആളുകൾ എഴുന്നേറ്റ് പുറത്തേക്കുനോക്കു ന്നതു കണ്ടു. ഞാനിരിക്കുന്ന വശത്തല്ല. വല തു വശത്ത് രണ്ടു സിംഹങ്ങളും രണ്ടു സിംഹ ക്കുട്ടികളുംറോഡിനടുത്തുള്ളപാടത്ത്കിടക്കു ന്നുണ്ടായിരുന്നത്രെ.എന്റെഭാഗത്തുനിന്ന്നോ ക്കുമ്പോഴേക്കും ഡ്രൈവർ ബസ് വേഗത്തി ൽ ഓടിച്ചു പോയി.

      ഇരുട്ടായിരുന്നതു കാരണം എനിക്ക് കാ ണാൻ പറ്റിയില്ല. ഹൈവേ ആണ്അവിടെസിം ഹങ്ങൾ വന്നു എന്നു പറഞ്ഞാൽ അത്ഭുതം തന്നെ.അപ്പുറത്തായി ഒരു പെട്രോൾ പമ്പും ഉണ്ടായിരുന്നു. ഗുജറാത്തിൽ സിംഹങ്ങൾ ഇടക്കൊക്കെ കാണുമത്രെ. ഗിർനാർ മല ക യറാൻ പോയ സമയത്ത് കാണാഞ്ഞത് ഭാ ഗ്യം.     

     മഹുവയിൽ അഞ്ചു മിനിറ്റിലധികം ബസ് നിർത്തി ഞങ്ങൾ കുറച്ച് ബിസ്ക്കറ്റും വെള്ള വും മറ്റും വാങ്ങി .ഭക്ഷണം എന്നു പറയാൻ സമൂസയും ബ്രെഡ്ഡും മാത്രമേ അവിടെഉള്ളു.
മറ്റൊരു ബസ്സ് ഞങ്ങൾക്കു ശേഷം വന്ന് നേ രത്തേ പോയി. തോന്നിയ സമയമാണെന്നു തോന്നുന്നു.

     ഒമ്പതര കഴിഞ്ഞപ്പോഴാണ്  തലേജ ബസ് സ്റ്റാന്റിൽ എത്തിയത് .കെട്ടിടം നന്നായിട്ടുണ്ട് പുതിയതാണ്. അന്വേഷിച്ചപ്പോൾ 7 മണിക്കു ശേഷമൊന്നും പാലിത്താനക്ക് ബസ്ഇല്ലത്രെ. ഞങ്ങൾ ചോദിച്ചപ്പോൾ കുറച്ചു പോയാൽ ഹൈവേയിൽ എത്തും എന്ന് ഒരുകച്ചവടക്കാ രൻ പറഞ്ഞു ഞങ്ങൾ പത്തു മിനിറ്റോളം നട ന്ന് ഹൈവേയിൽ എത്തി. 

       അവിടെ അന്വേഷിച്ചപ്പോൾ 2 കിലോമീ റ്റർ അപ്പുറത്തായി ഒരു ജംഗ്ഷൻ ഉണ്ട് അവി ടെ നിന്നും വല്ല വണ്ടിയും കിട്ടാൻ സാധ്യത ഉ ണ്ട് എന്ന് ഒരാൾ പറഞ്ഞു. ഒരുഓട്ടോക്കാരൻ അവിടെ കൊണ്ടുപോയി വിട്ടു.35കിലോമീറ്റർ ദൂരമുണ്ട് പാലിത്താനക്ക്. ഒരു ലോറി വരുന്ന തു കണ്ട്കൈകാണിച്ചു എങ്കിലും അയാൾ നിർത്താതെ പോയി.

         കാറുകൾ ഓരോന്നൊക്കെ വരുന്നുണ്ട്. എല്ലാത്തിലും യാത്രക്കാരും ഉണ്ട്. പത്തുമണി യോടെ അവിടെ എത്തിയതാണ്. കുറച്ചുകഴി ഞ്ഞ് വന്ന ഒരു ലോറി കുറെ അപ്പുറത്തായി നിർത്തി ഡ്രൈവർ ഇറങ്ങി അടുത്തൊരു കടയിൽ കയറി .ഞങ്ങൾ 2 പേർ അങ്ങോട്ടു പോയി ചോദിച്ചു.അയാൾ താൽപ്പര്യം കാണി ച്ചില്ല. 

       ഒരുവണ്ടിയും കിട്ടിയില്ലെങ്കിൽ എവിടെ യെങ്കിലും മുറി എടുത്തു താമസിക്കണം എ ന്ന് തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഒരു ഓ ട്ടോ വന്നത്. അത് ഞങ്ങൾ ആദ്യം കയറിയ ഓട്ടോക്ക് അടുത്തു നിന്നിരുന്നതാണ്. പാലി ത്താനയിൽ കൊണ്ടുപോയി വിടുന്നതിന് 900 രൂപ ആവശ്യപ്പെട്ടു.

      35 കിലോമീറ്ററിലധികം പോകണം രാത്രി യും ആണ്. കുറഞ്ഞ സംഖ്യക്കൊന്നും വരാ ൻ അയാൾ തയ്യാറുമല്ല . എന്തായാലും അ യാൾ പറഞ്ഞ തുക കൊടുക്കാമെന്ന് ഏറ്റു. ചെറിയ ഓട്ടോയാണ്. ബാഗുകൾ കുറെയൊ ക്കെ പുറകിൽ വെച്ചു ചിലത് മടിയിലും. 

    പിൻസീറ്റിൽ നാലുപേർക്ക് ബുദ്ധിമുട്ടാണ്. മറ്റു നിവൃത്തിയില്ല,ഒരാൾ മുന്നിലും കയറി. പത്തടി പോയപ്പോൾ 2 പേർ കൂടി മുന്നിൽ കയറി. പഴയ വണ്ടിയാണ് കുറച്ചു പോയപ്പോ ൾ മനസ്സിലായി വലി കുറവാണ് എന്ന് പോരാ ത്തതിന് ബ്രേക്കും ഇല്ല.

       ചെല്ലപ്പനാണ് മുന്നി ൽകയറിയത്.ഓട്ടോ യെപ്പറ്റി അറിയുന്നതു കൊണ്ട് ഇക്കാര്യങ്ങൾ അപ്പപ്പോൾ ഞങ്ങളോട് പറയുന്നുണ്ടായിരു ന്നു .റോഡ് വലിയ മോശമില്ല. എന്നാലുംപതു ക്കയേ പോകാൻ പറ്റൂ .പന്ത്രണ്ടു മണിയോടെ പാലിത്താനയിൽ എത്തി വെളിച്ചം കണ്ട ഒരു ചെറിയ കടയുടെ മുന്നിൽ വണ്ടി നിർത്തി. 

        അവിടെ ഉള്ളവർ കുറച്ചപ്പുറത്തേക്കു ചൂണ്ടിക്കാണിച്ച് ഡ്രൈവറോട് എന്തോ പറ ഞ്ഞു .അയാൾ അവർ പറഞ്ഞ ഭാഗത്തേക്ക് വണ്ടി വിട്ടു.അടഞ്ഞുകിടക്കുന്ന ഗേററിൽതട്ടി യപ്പോൾ ഒരാൾ എഴുന്നേറ്റു വന്നു. ധർമ്മശാ ലയാണ്. മുറി ഉണ്ട് എന്നു പറഞ്ഞപ്പോൾ പ ണം കൊടുത്ത് ഓട്ടോക്കാരനെയാത്രയാക്കി. 

        ധർമ്മശാലയിലെ ആൾ പെട്ടെന്ന് ഒരു മുറി തുറന്നു തന്നു. പിന്നീട് അയാളെ കണ്ടി ല്ല.പുസ്തകത്തിൽ പേരും മറ്റും എഴുതാൻ ആളെ നോക്കിയപ്പോൾ ഗേററിനടുത്ത വരാ ന്തയിൽ കൂർക്കം വലിക്കുകയാണ്. പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. മുറി വിശാലമാ യിരുന്നു. രണ്ടു കട്ടിലുകളും മൂന്നു എക്സ്ട്രാ ബെഡ്ഡും ഉണ്ട്.അഞ്ചു മണിക്ക് അലാറം വെ ച്ച് വേഗം കിടന്നു. പെട്ടെന്ന് ഉറങ്ങി.  (തുടരും)
by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4