കൈലാസ് മാനസരോവർ - ഭാഗം 8



                  കാലത്ത് പല്ലു തേക്കാൻ ചൂടു വെള്ളം ഒരു ഡ്രമ്മിൽ നിറച്ചു വെച്ചിട്ടുണ്ട്. പച്ച വെള്ളം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തി ക്കാൻ വയ്യ. കുളി എന്നത് നിത്യവുംരണ്ടുനേര വും വേണ്ട ഒന്നാണ് എന്ന നമ്മുടെകാഴ്ച്ചപ്പാടി ന് ഇവിടെ പ്രസക്തി ഇല്ല.

                   കാറ്റ് ചൂളം വിളിച്ച് എത്തുമ്പോൾ തണുത്ത് ചൂളിപ്പോകുന്നത് നമ്മളാണ്. ഒരു മയവും കാറ്റിനില്ല അതങ്ങനെ വീശിഅടിക്കു കയാണ് . ചൂടായിട്ടൊരു കട്ടൻ ഫ്ലാസ്ക്കിൽ
നിന്ന് സ്റ്റീൽ കപ്പിലേക്ക് ഒഴിച്ച് ഷേർപ്പ നീട്ടി.
കപ്പിനെ കൈ കൊണ്ടു പൊതിഞ്ഞു പിടിച്ചു.
കാപ്പി തണുക്കരുതല്ലോ.

         ഇവിടേയും കോമൺ ടോയ്ലറ്റ് ആണെ
ങ്കിലും അതിന് വാതിൽ ഉണ്ട് . ഇവിടത്തുകാർ എപ്പോഴാണ് കുളിക്കുന്നത് എന്ന് അവർക്കു തന്നെ അറിയില്ല . വർഷത്തിൽ ഒന്നോരണ്ടോ പ്രാവശ്യം മാത്രമേ അങ്ങനെഒരുകാര്യംഅവർ ക്കുള്ളു എന്നാണ് ചിലർ പറയാറുള്ളത്.

              ടിബറ്റിൽ നമ്മളുടെ രീതികൾ വെച്ച്
കാര്യങ്ങൾ കാണരുത് എന്നുള്ളതാണ് ശരി
ടിബറ്റിൽ പോകുമ്പോൾ നമ്മൾമനസ്സിലാക്കി വെക്കേണ്ട കാര്യങ്ങൾ ചിലത് ഉണ്ട്.അതിനെ പറ്റിവ്യത്യസ്തമായഅഭിപ്രായങ്ങൾഉണ്ടാകാം എങ്കിലും പൊതുവായ കാര്യങ്ങൾആണ്ഇവ.

         ഓടരുത്, അധികം ഉണ്ണരുത് ആദ്യമേ കുളിക്കരുത് , കേമമായില്ലേ. ഓടരുത് എന്നു പറഞ്ഞത് അന്തരീക്ഷമർദ്ദം കുറവായ സ്ഥല ത്ത് ഓക്‌സിജൻ കുറവായിരിക്കും.ഓടിയാൽ ശരീരത്തിന് ഊർജ്ജ നഷ്ടം സംഭവിക്കും
അതുപോലെ കൂടുതൽ ഓക്സിജൻ വേണ്ട സമയത്ത് ആവശ്യത്തിനു കിട്ടാതെ കഷ്ടപ്പെ
ടും. ആൾട്ടിട്യൂഡ് സിക്ക്നസ്സ് ബാധിക്കും.

       ഉണ്ണരുത് എന്നു പറയാത്തതു ഭാഗ്യം. അധികം ഉണ്ണരുത് . അമിത ഭക്ഷണം അസു ഖം വരുത്തും.ഉയരക്കൂടുതൽ തണുപ്പ് ഇവ  കാരണം നാവിന്റെ രുചിഅറിയാനുള്ള ശക്തി കുറയും മാത്രമല്ല ശരീരത്തിന്റെ ദഹന ശക്തി യും കുറയും. അപ്പോഴുംമുൻപറഞ്ഞഅസുഖ
ത്തിന് നാം.കൂടുതൽ വശപ്പെടും.

               ആദ്യ രണ്ടു ദിവസമെങ്കിലും ഷവർ ബാത്ത് ഒഴിവാക്കണം അതിനും കാരണങ്ങ ൾ മുൻപേ പറഞ്ഞവ തന്നെയാണ്. നിർബ ന്ധമാണെങ്കിൽ കുറച്ച് ചൂടുവെള്ളമെടുത്ത്
ദേഹത്തൊക്കെ ഒന്ന് ഒഴിച്ച് വേഗം തുടച്ച് എടുക്കുക. മാറാനുള്ള ചൂടു തരുന്ന വസ്ത്ര ങ്ങൾ ആദ്യമേ എടുത്തു വെച്ചു വേണം ഈ കുളിയും നടത്താൻ. ഇവിടത്തുകാർഇങ്ങനെ
യാണ് കുളിക്കുക. 

       അസറ്റ സോളമൈഡ് വിഭാഗത്തിലെ ഡയാമോക്സ്  ആൾട്ടിട്യൂഡ്  സിക്ക്നസ്സ് കുറയാനായി തരാറുണ്ട്. അത് ദിവസവും കാലത്ത് ഒന്നു വീതമോ മറ്റോ ആണ് നാലു ദിവസത്തോളം കഴിക്കാറുള്ളത്. 

              ചെറിയ തലവേദന, ദേഹം വേദന വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ ഇവിടെ എത്തുന്ന ആദ്യ ദിവസങ്ങളിൽ പതിവാണ്. ഏതാനും ദിവസം കൊണ്ട് ശരീരം ഈ കാലാ വസ്ഥയോട് പൊരുത്തപ്പെടും. അതോടെ അസുഖങ്ങൾ കുറയും.

       ചിലർക്ക് ശ്വാസോഛ്വാസം സുഗമ
മാക്കാനുള്ള മരുന്നു കൂടി വേണ്ടി വരാം.
പ്രഷർ ഷുഗർ ഇവക്കുള്ള മരുന്ന് അത്തരം
അവസ്ഥയിലുള്ളവർ നിർത്തരുത്. എന്നാൽ
യാത്രക്ക് ഏതാനും മാസം മുമ്പു മുതൽ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് പല മരുന്നു കളെയും ഒഴിവാക്കാൻ സഹായിക്കും.

      ചെറിയ ഓക്സിജൻ സിലിണ്ടർ എല്ലാവർ ക്കും തരാറുണ്ട് ചെറിയ വിമ്മിട്ടംതോന്നുമ്പോ ൾ തന്നെ ഓക്സിജൻ ഉപയോഗിച്ചു ശീലിക്ക രുത്. നിവർത്തി ഇല്ലാത്ത ഘട്ടം വരുമ്പോൾ മാത്രം കൃത്രിമ ശ്വാസത്തെ ആശ്രയിക്കുന്ന താണ് നല്ലത്.

        വരണ്ട കാലാവസ്ഥ ഉള്ള ഇവിടെ നാം
ധാരാളം വെള്ളം കുടിക്കുകയും നിർജ്ജലീക
രണം ഒഴിവാക്കുകയും വേണം. പലർക്കും
നടക്കുമ്പോഴും ഉറക്കത്തിലും കാലിന്റെ മസി ൽ ഉരുണ്ടു കേറാറുണ്ട് ഇത് ശരീരംനിർജ്ജലീ കരണം (ഡി ഹൈഡ്രേഷൻ) എന്നഅവസ്ഥ യിൽ ഉണ്ടാകുന്നതാണ്. ധാരാളം വെള്ളം കുടിച്ചാൽ മസിൽ കയറില്ല.

        കയറിയ മസിൽ ഇറങ്ങണമെങ്കിൽ കിടക്കയിൽ നിന്ന് ഒരുനിമിഷംതറയിൽകാലു കൾ കുത്തി നിവർന്നു നിന്നാൽ മതി.ഇതിന് നല്ല വേദന അനുഭവപ്പെടുമെങ്കിലും ഞൊടി യിട കൊണ്ട് മസിൽ ഇറങ്ങുമെന്നാണ് എന്റെ നിരവധി തവണത്തെ അനുഭവം.

       ഉയരക്കൂടുതലും മറ്റു പ്രത്യേകതകളും കൊണ്ട് അൾട്രാവൈലറ്റ് രശ്മികൾ കൂടുത ലാണ് ഇവിടെ. U/ V പ്രൊട്ടക്ഷനുള്ള സൺ          ഗ്ലാസ് കണ്ണുകളെ രക്ഷിക്കാൻ അത്യാവശ്യ മാണ്. ബുദ്ധിസ്റ്റ് മോണാസ്ട്രികളിൽ നമ്മൾ
പോകുമ്പോൾ തൊപ്പിയും സൺഗ്ലാസും ഒഴി വാക്കണം. അതു പോലെ അവിടെ പ്രദക്ഷി ണമായെ നടക്കാവൂ അല്ലെങ്കിൽ അത് അപ മര്യാദയായി അവർ കാണും.

         താഷി ലുൻ പോമോണാസ്ട്രി ന്യാലം കഴിഞ്ഞ്  ഞങ്ങളുടെ സഞ്ചാരപഥത്തിൽ നിന്ന് വലത്തോട്ട് അൽപ്പം മാറിയായിരുന്നു. അതിന്റെ ശാഖയാണ് കുശാൽ നഗറിനടുത്ത് ബൈലക്കുപ്പയിൽ ഉള്ളത്. 

            കുടകിൽ പോകു ന്നവർ ഇവിടെ സന്ദർശനം നടത്താറുണ്ട്. അവിടെ രണ്ടു വിഭാഗക്കാരുടെ ബുദ്ധവിഹാര ങ്ങൾ ഉണ്ട്. ബൈലക്കുപ്പയിൽ നിന്ന് വീണ്ടും നാലുകിലോ മീറ്റർ ഉള്ളിലേക്ക് പോയാൽഅവിടെ യാണ് രണ്ടാമതൊരു വിഭാഗത്തിന്റേത്.

      ടിബറ്റ് എൻട്രി വെർമിറ്റും പാസ്പോർട്ടും
കൈവശം വേണം. അധികാരികൾ ആവശ്യ
പ്പെടുമ്പോഴൊക്കെ പരിശോധനക്കു വിധേയ മാക്കുകയും വേണം. ഗൈഡിനോടോ ടൂർ ഓപ്പറേറ്റർ ,ഡ്രൈവർ, മറ്റു ടിബറ്റൻ ജനങ്ങൾ
ഇവരോട് ഒരിക്കലും രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കരുത്. അത് വലിയ കുറ്റമാണ്.

     ടിബറ്റൻ സാഹിത്യം ആയിരത്തി മുന്നൂറി ലധികം വർഷത്തെ പാരമ്പര്യം അവകാശപ്പെ ടാവുന്ന ഒന്നാണ്. ഇതിഹാസങ്ങൾ, കവിതക ൾ, കഥകൾ, നൃത്തനാടകങ്ങൾ തുടങ്ങിയ നിരവധി ശാഖകൾ തിബറ്റൻസാഹിത്യവിഭാഗ ങ്ങളായി ഉണ്ട്.

      ഇവിടെ സിനോ ടിബറ്റൻ,ടിബറ്റോകനൗരി
ബോധിഷ്, ഓൾഡ് ടിബറ്റൻ, ക്ലാസിക്കൽ ടിബറ്റൻ , ടിബറ്റോ ബർമ്മൻ എന്നിങ്ങനെ ഭാഷയിൽ വിവിധ തരത്തിലുള്ള ഉച്ചാരണ പ്രയോഗങ്ങളോടു കൂടിയ ഭാഷാരൂപങ്ങളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉള്ളത്.

          വെണ്ണ ഇട്ട ഉപ്പു ചായ ഇവർ ഇഷ്ട പ്പെടുന്ന ഒരു പ്രത്യേകപാനീയമാണ് .ഇലച്ചായ യും , യാക്കിന്റെ വെണ്ണയും , ഉപ്പും (റോക്ക് സാൾട്ട്) ചേർത്താണ് തയ്യാറാക്കുന്നത് .ചിലർ പശുവിൻ വെണ്ണയും ഉപയോഗി ക്കും. പോ ച അഥവാ ബോഡ് ജ എന്നു വിളിക്കുന്ന ഈ ചായ ചില ഹിമാലയപ്രദേശങ്ങളിലും പ്രചാര ത്തിലുണ്ട്.

             വായ്ക്ക് രുചി ഉണ്ടോ ഇല്ലയോ എന്താ യാലും ബ്രെഡ്ഡും ജാമും  കോൺഫ്ലേക്സും ചായ ,കാപ്പി എന്നിവയും ഉള്ളതിൽ അവനവ ന് വേണ്ടത് വാങ്ങി എല്ലാവരും പ്രാതൽ കഴിച്ചു .പ്രാർത്ഥനക്കു ശേഷം പുറപ്പെട്ടു. പെട്രോൾ പമ്പുകളിൽ നിന്നും ഡീസൽ അടി ച്ചിട്ടാണ് പുറപ്പാട് .  ഇനി ഡീസൽ കിട്ടണമെങ്കി ൽ തിരിച്ച് ഇവിടെ തന്നെ വരേണ്ടിവരും .

     കുറച്ചു ദൂരം ചെന്നപ്പോൾ പാലം പണി നടക്കുന്നഒരുസ്ഥലത്ത്എത്തി.ഹ്യോർബാക്സി യാങ്ങ് എന്ന സ്ഥലത്ത് ഒരു ചെറിയ പുഴ കടക്കണം . പാലംപണിഏറെക്കുറെകഴിഞ്ഞി ട്ടേഉള്ളു.ഞങ്ങളുടെവണ്ടിപുഴവക്കത്ത്എത്തി നിർത്തി .

            പുറകെ വന്ന വണ്ടി പുഴയിൽ ഇറങ്ങി. ടയറിന്റെ ഉയരത്തിനൊപ്പം വെള്ളം ഉണ്ട് നല്ല ഒഴുക്കും. പിന്നാലെ വന്ന വണ്ടി ഇറങ്ങിക്കഴി ഞ്ഞപ്പോൾ ഡ്രൈവർക്ക് ഐഡിയ കിട്ടി പുറ കെ ഓടിച്ച് അക്കരയിൽ എത്തി. ഞങ്ങളുടെ  പിന്നിൽ എത്തിയ വണ്ടി പുഴയുടെ നടുവിൽ എത്തി ഓഫാക്കി നിന്നു. 
       
            കുറച്ചു സമയം ശ്രമിച്ചിട്ടും നടക്കാതാ യപ്പോൾ . ആദ്യത്തെ ലാൻറ് ക്രൂസർ റിവേ ഴ്സിൽ ഓടിച്ച് ഇരുമ്പുവടം കെട്ടി നിന്ന വണ്ടി യെ വലിച്ച് ഇക്കരെ എത്തിച്ചു .എല്ലാവരും പുഴ കടന്ന ശേഷം പോകാമെന്ന അഭിപ്രായ ത്തിൽ വരുന്ന വണ്ടികൾ പുഴ കടന്ന് നിൽ ക്കുകയാണ്.

      എല്ലാ വണ്ടികളും എത്തിച്ചേർന്നപ്പോൾ ഒരെണ്ണത്തിന് റേഡിയേറ്റർ തകരാറാണ്. ചോർച്ച മാറ്റിയിട്ടേ പോകാൻ പറ്റൂ. ഡ്രൈവർ മാർ പലരും ചേർന്ന് പണി തുടങ്ങി. ഇവർക്ക് ഓടിക്കാൻ മാത്രമല്ല വണ്ടിയുടെ പണി നന്നാ യിഅറിയുന്ന മെക്കാനിക്കുമാരാണ് പലരും. 

           റേഡിയേറ്റർ അഴിച്ചെടുത്ത് ഏതോ പശഉപയോഗിച്ച് ലീക്ക് നിർത്തി .അവർഅത് വണ്ടിയിൽ ഫിറ്റു ചെയ്യാനുള്ള പുറപ്പാടായി. സമീപത്തെ ഒരു ടെന്റിൽ നിന്നും ആട്ടിടയന്മാ രുടെ കുട്ടികൾ കൈ നീട്ടിക്കൊണ്ട് ഞങ്ങൾ ക്കിടയിലൂടെ നടക്കുന്നുണ്ട്.ഭിക്ഷാടനം എല്ലാ സ്ഥലങ്ങളിലും ഉണ്ട് എന്നുറപ്പായി. 

         പത്തു വയസ്സിലധികം പ്രായമുള്ള ഒരു പെൺകുട്ടി വന്ന് കൈനീട്ടി .അവൾക്ക് ഒരു യുവാൻ കൊടുത്തപ്പോഴേക്കും നിരവധി കൈകൾ ചുറ്റും നീളുന്നു. അവളുടെ അനുജ മാരാണ്. അതിനിടെ അവളുടെ അമ്മ വന്ന് ആയിടത്തോളം പണം വാങ്ങി പോകുന്നതും കണ്ടു. 

              ഒരു കൗതുകം തോന്നിയതിനാൽ ഞങ്ങളിൽ ചിലർ അവരുടെ ടെൻറിനകത്ത് കയറിക്കാണാൻ പോയി.ആ കുട്ടികളുടെ അമ്മയാണ് കുടുംബനാഥ .ഒരു നവജാത ശിശുവിനെയും കണ്ടു. ചുവന്ന് തുടുത്ത ഒരു കുട്ടി. അരുമ തോന്നിക്കുന്ന മുഖം. വളർന്നു വരുംതോറും ചുവപ്പു മാറി കറുപ്പാകും. യാക്കിന്റെ രോമം കൊണ്ട് നെയ്തതാണ് ടെന്റ് . അകത്ത് കാർപ്പെറ്റുകൾ വിരിച്ചിരി ക്കുന്നു. അതും രോമം തന്നെ

       കാറ്റും തണുപ്പം അങ്ങിനെ മാറ്റുന്നതാ ണ്. ടെൻറിനകത്ത് വേറേയും 2 സത്രീകളെ കണ്ടു.മരക്കുറ്റിയിൽ തൈർകടയുകയാണ് അവർ. ഫോട്ടോ എടുക്കട്ടെ എന്ന് ആരോ ചോദിച്ചപ്പോൾ പണം വേണമെന്നായി അവർ. അതിനിടെ അവരുടെ പുരുഷനും വന്നു കരി ക്കട്ട കറുപ്പ് ഉള്ള ഒരാൾ. കയ്യിൽ തക്ളിയും
കമ്പിളിനൂലും കണ്ടു.

        തൈർ മരക്കുറ്റിയിൽ നിന്ന് തെറിച്ചു പോകാതിരിക്കാൻ പാത്രത്തിന്റെ വായ ഭാഗം തുണി ഉപയോഗിച്ച് കെട്ടിയിട്ടുണ്ട് .നടുവിൽ ഉള്ള ദ്വാരത്തിൽക്കൂടി മത്ത് പൊക്കുകയും താഴ്ത്തുകയുമാണ് ചെയ്യുന്നത്. വലിയ മത്ത് അതിന്റെ തല ഒരു ചെറിയ മത്തങ്ങയോളം വരും.

               ഞങ്ങൾ വണ്ടികൾക്കരികിലേക്ക് മടങ്ങി .സ്വാമിയോടൊപ്പം സംഘാംഗങ്ങൾ ഫോട്ടോ എടുത്തു. 2 1/2 മണിക്കൂർ സമയം ചിലവഴി ച്ചുവണ്ടി ശരിയാകാൻ .ഉച്ചഭക്ഷണം കഴിക്കാ ൻ 3 മണിയായി.ടെൻറുകെട്ടിഅതിന കത്താ യിരുന്നു ഭക്ഷണം കുറച്ചകലെ ഒരു ചൈനീസ് ചെക്ക് പോയിൻറു കൂടി കടക്കാനു ണ്ട്. 

         വണ്ടികളുടെയും യാത്രക്കാരുടെയും രേഖകൾ അവർ പരിശോധിച്ചു.അവിടെനിന്ന് ഓടിക്കൊണ്ടിരിക്കുമ്പോൾ ഞാൻആകാംക്ഷ യോടെ മുന്നോട്ടു നോക്കുക യായിരുന്നു.മാന സരസ്സിനടുത്ത്വൈകുന്നേരമാകുമ്പോഴേക്കും എത്തും എന്നാണ്പറഞ്ഞിരുന്നത്. വഴിയിൽ ചിലവായ സമയംആണ് വൈകിച്ചത്.

      വൈകിട്ട് 7 മണിയോടടുത്ത് മാനസരോ വറിന്റെ തീരത്ത് എത്തി. അവിടെ ബുദ്ധമത ക്കാരുടെ ഒരു കൊടിമരവും അതിനു ചുറ്റുമാ യി അവരുടെ(ഫ്ലൈയിങ്ങ്പ്രയേഴ്സ്)ധാരാളം പ്രാർത്ഥനാ കൊടിക്കുറകളും ഉണ്ടായിരുന്നു. വണ്ടികൾ അതിനെ പ്രദക്ഷിണം ചെയ്ത് തടാകതീരത്ത് നിർത്തി. 

     ഞങ്ങൾ കൈലാസത്തിന്റെ ദിശ നോക്കി ആ മണ്ണിൽ നമസ്ക്കരിച്ചു. കാർമേഘങ്ങൾ കാരണം കൈലാസംകാണാൻകഴിഞ്ഞിരുന്നി ല്ല. 90 കിലോമീറ്ററോളം ചുറ്റളവ് ഉള്ള ഈ തടാകത്തിന് 300 അടി ആഴം ഉണ്ട്. 15060 അടി ഉയരമാണ് സമുദ്രനിരപ്പിൽ നിന്ന് ഉള്ളത്.

        സത് ലജ്നദിയുടെ ഉത്ഭവം ഇവിടെ അടുത്താണ്. ബ്രഹ്മപുത്ര, സിന്ധു ,ഗാഗ്ര (ഗംഗയുടെ ഒരു പ്രധാന കൈവഴി) എന്നിവ യുടെ ഉത്ഭവസ്ഥാനങ്ങളും അടുത്തു തന്നെ. ഇത്രയു ഉയരത്തിൽ ഇത്ര വലുപ്പത്തിലുള്ള ഒരു ശുദ്ധജല തടാകം അത്ഭുതം തന്നെയാ ണ് . 

     തൊട്ടടുത്തുള്ള രാക്ഷസ്താലിൽ ഉപ്പു വെള്ളമാണ്. മറ്റു ടിബറ്റൻ തടാകങ്ങളിലും ലവണാംശം കലർന്ന വെള്ളമാണ് ഉള്ളത്. മാനസരോവറിൽ നിന്നും ഒരു കൈവഴിരാക്ഷ സ്താലിലേക്ക് ഒഴുകുന്നുണ്ട്. നാലു കരകളി ലും ബുദ്ധവിഹാരങ്ങൾ ഇവിടെ കാണാം. 

     ഞങ്ങളുടെ വാഹനങ്ങൾ തടാക തീരത്തു കൂടിപ്രദക്ഷിണമായിഓടിക്കൊണ്ടിരിക്കുകയാണ്. ഇടക്കൊരിടത്തു നിർത്തിയപ്പോൾ തടാകതീരത്തു ചെന്ന് ആജലമെടുത്ത് ദേഹ ത്തും തലയിലും തളിച്ചു. വർഷങ്ങളായുള്ള ഒരു ആഗ്രഹ സഫലീകരണത്തിന്റെ മുഹൂർ ത്തമായിരുന്നു അത്. രോമാഞ്ച ദായകമായ നിമിഷം.

      തെളിഞ്ഞ തടാകത്തിൽ ധാരാളം പക്ഷി കളെ കാണാം. കുറെ ദൂരെയായി മാന്ധാതാ പർവ്വതനിരകൾ വരെ തടാകം എത്തുന്നുണ്ട്. മഞ്ഞ് പുതച്ച ഗുർലമാന്ധാതാ പർവ്വതം മാന്ധാതാ മഹർഷി തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലമാണത്രെ. 

           അവിടെ ഉള്ള ബുദ്ധവിഹാരത്തിന്റെ താഴികക്കുടവും കൊടിക്കൂറകളും ദൂരെ നിന്നു കാണാം. സമയം വൈകിയതിനാൽ നല്ല വേഗതയിലാണ് വണ്ടികൾ പോകുന്നത്. ബുദ്ധവിഹാരത്തിനടുത്ത് നിർത്താതെ പോകുകയാണ് ഉണ്ടായത്. 

    ഒരു കയറ്റം കയറിയ വണ്ടി രാക്ഷസ്താലി നടുത്ത് നിർത്തി. നല്ല നീല നിറമാണ് വെള്ള ത്തിന് , ജലജീവികളോ പക്ഷികളോ ഇല്ല എന്നതും കൗതുകകരം തന്നെ. ലങ്കേശ്വരനാ യ രാവണൻ കൈലാസോദ്ധാരണം കഴിഞ്ഞ് കുളിക്കുമ്പോൾ വിയർപ്പു വീണ് ഈ തടാക ത്തിലെ വെള്ളം വിഷലിപ്തമായതായി ഐതിഹ്യം ഉണ്ട്. 

    രണ്ടു തടാകങ്ങളേയും പ്രകൃതി നിർമ്മിത മായ വലിയ ബണ്ട് വേർതിരിക്കുന്നു.അവിടെ നിന്നും ഇറങ്ങിമാനസരോവർതടാകതീരത്തു കൂടി വണ്ടികൾ ഓടിക്കൊണ്ടിരുന്നു. ഉദ്ദേശം പത്തു മണിക്ക് ഒരു ഗസ്റ്റ് ഹൗസിനു മുന്നിൽ എത്തി.

       ഋഷികേശിലെ പരമാർത്ഥാശ്രമത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഗസ്റ്റ് ഹൗസ് . റൂമുകൾ ,ഡോർമെട്രി ,ഭക്ഷണഹാൾഎന്നിവ ഉണ്ട് .ഭക്ഷണം റെഡിയായിരുന്നു. സുഖമില്ലാ ത്ത ഗോപാലകൃഷ്ണൻ സാറിനെ നിർബന്ധി ച്ച് കുറച്ച് ഭക്ഷണവും മരുന്നും കഴിപ്പിച്ചു. 

       ഉച്ചഭക്ഷണത്തോടൊപ്പമുള്ള സലാഡ്
ആണ് വില്ലൻ . വെജിറ്റബിൾ ഒരു പക്ഷെ
നേരത്തെ അരിഞ്ഞു വെച്ചു കാണും . ഫുഡ്
പോയ്സണിംഗ് വലിയ പൊല്ലാപ്പാണ്. യാത്ര
കളിലെ വില്ലൻ. മൊത്തം യാത്രയും കുളമാ ക്കാൻ ഭക്ഷ്യവിഷബാധ മാത്രം മതി. വയറിന്
പ്രശ്നവും പനിയുമാണ് കൂട്ടുകാരന് .

     ഭക്ഷണശേഷമുള്ള സത്സംഗിൽ പിറ്റേന്ന ത്തെ പരിപാടി സ്വാമി വിശദീകരിച്ചു. മാനസ ത്തിലെ തീർത്ഥ സ്നാനവുംഹോമവുംആണ് ഉച്ചവരെ പരിപാടി . സാവധാനം എഴുന്നേറ്റാ ൽ മതി ഡോർമിട്രിയിൽ ചെന്നു കിടന്നതും ഉറങ്ങിപ്പോയി . (തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4