ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം- 7.

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം- 7.    

             രാവിലെ കുറച്ചു മെല്ലെ എഴുന്നേറ്റു.  നിത്യ കർമ്മങ്ങൾ വേഗത്തിലാക്കി, ഉപ്പുവെ ള്ളവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു ണ്ട്.തലേന്ന് രാത്രി ആയതു കൊണ്ട് സോമ നാഥ് ക്ഷേത്ര ത്തിന്റെ ഫോട്ടോ വ്യക്തമായി എടുക്കാൻ പ റ്റിയിട്ടില്ല എന്നതുകൊണ്ട് ഞ ങ്ങൾ അങ്ങോ ട്ടു നീങ്ങി.പോകുന്ന വഴിയിൽ കുറെ തട്ടു കടകൾ തലേന്നു രാത്രിയുംകണ്ടി രുന്നു. 

      കാലത്തും നേരത്തേ തന്നെ അവർ കച്ച വടം തുടങ്ങിയിരുന്നു. ഗുജറാത്തി വിഭവങ്ങ ൾ.ചായയും, ചെറു കടികളും കടലമാവുകൊ ണ്ടുള്ള വിഭവങ്ങൾ ആണ്.കടല കൃഷി ധാരാ ളമുള്ള നാടാണ്. നമ്മുടെ കടലക്കറിക്ക് ഉപ യോഗിക്കുന്ന കടല. അതുകൊണ്ട് ഫാഫ്ട, ഡോക്ല, സേവ്, അങ്ങനെ ചിലത്.

   തട്ടുകടകളിൽ സാമാന്യം തിരക്കുണ്ട്.ചിലർ ബഞ്ച് ഇട്ടു കൊടുത്തിട്ടുമുണ്ട്. അവിടെ നി ൽക്കാതെ നേരെ പഴയ ക്ഷേത്രത്തിന്റെഫോ ട്ടോകൾ രണ്ടു മൂന്നെണ്ണം എടുത്തു.ധാരാളം പാൽ കാനുകൾ മുറ്റത്ത് കണ്ടു. പൂജക്ക് ഉള്ളതാണോ എന്നറിയില്ല. 

     അവിടെ നിന്നും പുതിയ സോമനാഥ ക്ഷേ ത്രത്തിനടുത്തെത്തി. വിശാലമായ ക്ഷേത്ര മു റ്റത്തു ധാരാളം പ്രാവുകൾ .പ്രാവുകൾക്ക്പല രും തീറ്റ കൊടുക്കുന്നുമുണ്ട്. ഒരുചെറുപ്പക്കാ രൻ ഒരു പടല പഴവുമായിവന്ന്പശുക്കൾക്കു കൊടുക്കുന്നതു കണ്ടു. വലിയ കൂറ്റൻ മൂരി കളും അങ്ങിങ്ങായി നടക്കുന്നുണ്ട്. 

      വേലിക്കെട്ടിനകത്താണ് ക്ഷേത്രം. വേലി യുടെ മുകളിൽക്കൂടി ഫോട്ടോ എടുത്തു.അടു ത്തുള്ള മതിലിൽ കുറെ ചുമർചിത്രങ്ങൾ കാ ണാം. ഫോട്ടോ എടുത്തു കഴിഞ്ഞ് മുറിയിലെ ത്തി.മുറി ഒഴിഞ്ഞു കൊടുത്തു. ബാഗുമായി തലേന്നു രാത്രി അത്താഴം കഴിച്ച സ്ഥലത്ത് എത്തി.

      അവിടെ മുൻവശത്ത് ലഘുഭക്ഷണം മാ ത്രം. മുറ്റത്ത് ഏതാനും മേശകളും കസേരക ളും ഇട്ടിട്ടുണ്ട് .അവിടെ സമൂസയുംഉപ്പുമാവും മാത്രമേ ഉള്ളു. ഞങ്ങൾ അതു കഴിക്കാതെ പുറത്ത് മറ്റൊരു കടയിൽ കയറി ഇഡ്ഡലി കഴി ച്ചു. തൊട്ടടുത്ത കടയിൽ ഒരാൾ ബാജിയ വ റുത്ത പച്ചമുളകു കൂട്ടി കഴിക്കുന്നതു കണ്ടു. 

        കാബേജും കാരറ്റും ചീകിയതിൽ ഉപ്പും മുളകുപൊടിയും ചേർത്ത ഒരു സലാഡാണ് അതിനു കൂടെ മറ്റൊന്ന്.കടലമാവിൽ ഉലുവ ഇലചേർത്ത് ഉരുളകളാക്കി എണ്ണയിൽ വറു ത്തെടുക്കുന്ന വിഭവം. ഞങ്ങൾ ചായ കുടിച്ച് ഇറങ്ങി കുറച്ചു മുന്നിലേക്കു നടന്നു. 

             ചില ഓട്ടോക്കാർ വട്ടമിടാൻ തുടങ്ങി. ബസ് സ്റ്റാന്റിൽ തലേന്നു രാത്രിപോയിഅന്വേ ഷിച്ചപ്പോൾ പതിനൊന്നു മണിക്കാണ് ബസ്സ്. ഇപ്പോൾ ഒമ്പതു കഴിഞ്ഞേ ഉള്ളു. മറ്റെവിടെ യെങ്കിലും പോയാൽ ബസ്സുണ്ടോ എന്നറിയി ല്ല. അതിനിടെ ഒരു ഓട്ടോക്കാരൻനിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്നു ചോദിച്ചു. 

      ഡിയു എന്ന് പറഞ്ഞപ്പോൾ ഓട്ടോയിൽ കൊണ്ടുപോയി വിടാം എന്നായി അയാൾ. 83 കിലോമീറ്റർ ആണ് ഏറ്റവും ചുരുങ്ങിയ ദൂരം 1000 രൂപക്ക് കൊണ്ടുപോയി വിടാം എന്നാ ണ് അയാൾ പറഞ്ഞത്. സമയം ലാഭിക്കാനാ യി  ഞങ്ങൾ അതിൽ കയറി. രണ്ടു മിനിറ്റു കഴിഞ്ഞതും ഒരു ചെറിയ കടക്കു മുന്നിൽ
ഓട്ടോ നിർത്തി അയാൾ ഇറങ്ങിചെന്നു. 

        മുറു ക്കാൻ വാങ്ങാനാണ്. സാധാരണ മുറുക്കാൻ അല്ല മാവ എന്ന പേരിൽ ഉള്ള പാൻ. പലയിട ത്തും ഗുഡ്ക നിരോധനം വ ന്നെങ്കിലും മാവ എന്ന സാധനം നിരോധിച്ചി ട്ടില്ല. ചീവിയ അടക്ക കഷണങ്ങളും പുകയില
ചീളുകളും ചുണ്ണാമ്പും ചേർത്ത് പോളിത്തീൻ കടലാസിലിട്ട് തിരുമ്മി ഉണ്ടാക്കുന്ന സാധനം.
അഞ്ചുമിനിട്ട് സമയമൊക്കെ ഒരെണ്ണം ഉണ്ടാ ക്കാൻ വേണ്ടിവരും.

     ഇത് ഒരുപാടെണ്ണം ഒന്നിച്ച് ഉണ്ടാക്കാൻ
പറ്റുകയും ഇല്ല എന്നു തോന്നുന്നു. ഗുജറാ ത്തിലെ ചെറുപ്പക്കാരിലും, മദ്ധ്യവയസ്ക്കരി ലും, സ്ത്രീകളിലും ഇതിന്റെ അമിത ഉപയോ ഗമുള്ളതായി അറിയുന്നു. ക്ഷമയോടെ മാവ വാങ്ങിക്കൊണ്ടു പോകാൻ നിൽക്കുന്നവരെ
കടയിൽ കണ്ടതിൽ ഒന്ന് ഒരു മുസ്ലിം സ്ത്രീ ആയിരുന്നു. സാധനം കിട്ടിയതോടെ മൂപ്പർ
വന്ന് ഓട്ടോ എടുത്തു.

           വലിയ ഓട്ടോ ആയതു കൊണ്ട് നാലു പേർ പുറകിലും ഒരാൾ ഡ്രൈവറോടൊപ്പ വും.  പോകുന്ന വഴിയിൽ സോമനാഥിലെബു ദ്ധ മതക്കാരുടെഗുഹകൾകാണുകയുണ്ടായി. ഇറങ്ങാൻ പറ്റിയില്ല. ഫോട്ടോ എടുത്തു. ഇട ക്കിടെ റോഡ് വളരെമോശമായിരുന്നു.ഓട്ടോ ഗട്ടറുകൾ ഒഴിവാക്കാനാകാതെ ഓടുകയാ ണ്. ശരീരത്തിൽ ഓരോ ചാട്ടവും അറിയുന്നു ണ്ട്.

         ഏകദേശം പകുതി ദൂരത്തിലുള്ള കോ ഡിനർ കഴിഞ്ഞാൽ നല്ല റോഡാണ് എന്നയാ ൾ പറഞ്ഞു. വഴിയിൽ ഒരു പോലീസ് ചെക്കി ങ്ങിൽ 200 രൂപ ആ പാവത്തിന് ഫൈനും കി ട്ടി. ബഷീർ എന്നാണ് പുള്ളിക്കാരന്റെ പേര്. 

   വണ്ടി എടുത്ത ഉടനെ മുറുക്കാൻ കശക്കി വായിൽ ഇട്ടു കഴിഞ്ഞു ബഷീർ.അത് വളരെ നേരം അങ്ങനെ വായിൽ ഇരിക്കും,വെള്ളം തുപ്പിക്കളയും. ഇതു കിട്ടിയാൽ പിന്നെ ഭക്ഷ ണം പോലും ആവശ്യമില്ല എന്നാണ്അവസ്ഥ. ആവശ്യത്തിനു പൊതികൾ വാങ്ങി വച്ചിട്ടു ണ്ട് ഇയാൾ. വർത്തമാനവും ഇത് വായിൽ വെച്ചു തന്നെ. സാധാരണ മുറുക്കാൻ പോ ലെ ചവക്കൽ ഇല്ല.

     ഇടക്ക് ഞങ്ങൾക്കു ചായ കുടിക്കാൻ ഒരു ഹോട്ടലിനു മുന്നിൽ നിർത്തി. ഞങ്ങൾ ചായ പറഞ്ഞു. വായിലുള്ള മുറുക്കാൻ കളഞ്ഞു ള്ള ചായ കുടിക്ക് താനില്ല എന്ന് ബഷീർ തീർ ത്തു പറഞ്ഞു. ചായയുടെ കൂടെ ഫാഫ്ടയാ
ണ് കിട്ടിയത്. രുചിയുണ്ട് അതിന്.തിളച്ചഎണ്ണ യിൽ ഇട്ടു കോരിയ പച്ച മുളകുകൾ കാബേ ജ്ചീവിയത് ഇത്രയും വന്നു. 

    പച്ചമുളക് ഒന്നു കടിച്ച് ഒരു കഷണം ഫാ ഫ്ട കൂടെ കഴിക്കുമ്പോൾ രസമായിട്ടുണ്ട്. ഇ ത്‌ സുമാർ നമ്മുടെ ഓല പൊക്കോട പോലെ യുണ്ട്. അഞ്ചു പേരും കൂടി ചായയും കടിയും തീർന്നതും വീണ്ടും ഓട്ടോയിലേക്ക്. അവിടെ ഒരാൾ ഭാര്യയും കുട്ടികളും ചാക്കുകളും എ ല്ലാം കൂടി ബൈക്കിൽ പോകുന്നതും കണ്ടു. 
ഒരു ഓട്ടോയിൽ കയറുന്നതിലധികം സാധ നങ്ങൾ.

           മൂന്നു മണിക്കൂറോളം ഓടിക്കഴിഞ്ഞു ഇനിയും എത്തിയിട്ടില്ല.റോഡു നല്ലതായിരു ന്നെങ്കിൽ കുറെക്കൂടി നേരത്തെ എത്തിയേ നേ.അതിനിടെ ഒരു സ്ഥലത്ത് ചെക്കു പോസ്റ്റ് കണ്ടു. തുടർന്ന് ഒരു കമാനവും ഇനി ഡിയു എന്ന കേന്ദ്ര ഭരണ പ്രദേശമാണ്. 

          പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസു
കാർ കച്ചവടത്തിന് എത്തുകയും സ്വന്തം ഔ ട്ട് പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെ യ്തു.ചെറിയ യുദ്ധങ്ങളും ചർച്ചകളും ഒന്നും വിജയം കണ്ടില്ല.1535ൽ ഗുജറാത്ത് സുൽ ത്താനായ ബഹദൂർ ഷാ മുഗളന്മാരുമായുള്ള വിരോധത്തിൽ പോർട്ടുഗീസുകാരുമായി സഖ്യമുണ്ടാക്കി.

           ഹുമയൂൺ ചക്രവർത്തിയാണ് അന്ന
ത്തെ മുഗൾ ഭരണകർത്താവ്.തുടർന്ന് ഡിയു വിൽ കോട്ട കെട്ടാനും അവരുടെ പട്ടാളത്താ വളം ആയി ഉപയോഗിക്കാനും സമ്മതം നേടി കോട്ട പണി കഴിക്കുകയും ചെയ്തു. ലൈറ്റ് ഹൗസും പീരങ്കികളും എല്ലാമായി വലിയ സൈനികത്താവളമായിരുന്നു ഇത്. 

              1960 വരെ പോർട്ടുഗീസുകാർ ഈ താവളം ഉപയോഗിച്ചു. 1961 ഡിസംബറിൽ ഒരു സംയുക്ത സൈനിക നീക്കത്തിൽക്കൂ ടിയാണ് ഡിയു ഇന്ത്യൻ പട്ടാളം പിടിച്ചെടുത്ത ത് . ബോംബേ തീരത്തെ ഡാമനും ഡിയുവും ചേർന്നുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ഇപ്പോ ൾ. 

       ഡിയുവിൽ എത്തിയപ്പോൾ ഇനി എവി ടെക്കാണ്, എവിടെയാണ് വിടേണ്ടത് എന്ന് ചോദിച്ചു. ഡിയു കണ്ട് ഇന്നു തന്നെ വേറെ സ്ഥലത്തേക്കു പോകണം എന്നാണ് ഞങ്ങ ളുടെ ഉദ്ദേശം എന്നറിഞ്ഞപ്പോൾ ഈ ഓട്ടോ വിൽ തന്നെ ചുറ്റിക്കാണിക്കാമെന്നുപറഞ്ഞു. 500 രൂപക്ക് അതും ഏർപ്പാടാക്കി. 

       ഇവിടത്തെ ഏറ്റവും വലിയ ബീച്ച് ആയ നവ്ഗോവ ബീച്ചിലേക്കാണ് ആദ്യം പോയത്. ബാഗുകൾ ഓട്ടോയിൽ വച്ചു. അർദ്ധവൃത്താ കൃതിയിൽ കിലോമീറ്ററുകൾ ഉള്ള ഒരു ബീച്ചാ ണ് ഇത്. ഞങ്ങൾ എത്തിയ ആ നട്ടുച്ചക്കും ധാരാളം പേർ അവിടെ ഉണ്ടായിരുന്നു. കടലി ൽ മുട്ടൊററം മാത്രമേ ഇറങ്ങിയുള്ളു. കുറച്ചു സമയം ബീച്ചിൽ ചിലവഴിച്ചു.

            ധാരാളം സമയം ഉണ്ടായിരുന്നെങ്കിൽ ഒന്നു കുളിക്കാമായിരുന്നു എന്നു തോന്നി. അ വിടെ നിന്ന് ബീച്ചു റോഡിൽക്കൂടി ഗംഗേശ്വർ മഹാദേവ് മന്ദിറിലേക്കാണ് പോയത്. ഇവിടെ പനകൾ ധാരാളമുണ്ട് ,നമ്മുടെ നാട്ടിൽ പന കൾ ഒറ്റത്തടിയാണല്ലോ. ഇവിടെ പല ശിഖര ങ്ങൾ ഉണ്ട്. 

          ഗംഗേശ്വർ മന്ദിർ കടൽത്തീരത്താണ്. കടൽത്തിരകൾ കയറി അഞ്ച് ശിവലിംഗങ്ങ ൾക്കു മുകളിൽക്കൂടി ഒഴുകി തിരിച്ചിറങ്ങുന്ന ഒരു വീഡിയോ വാട്സാപ്പിലും മറ്റും കണ്ടിട്ടി ല്ലേ,അത് ഈ ചെറിയ ക്ഷേത്രത്തിലാണ്. വ ളരെ കുറച്ചു പേർ മാത്രമേ അവിടെ ഉണ്ടായി രുന്നുള്ളു.

      ഡിയു ബീച്ചിൽ നിന്ന് സുമാർ മൂന്നു കി ലോമീറ്റർ ദൂരെ ഫുഡം എന്ന സ്ഥലത്താണ്
ഈ ക്ഷേത്രം. അഞ്ചു ശിവലിംഗങ്ങൾ പഞ്ച
പാണ്ഡവർ ആരാധിച്ചിരുന്നവയത്രെ. എനി ക്ക് ആകർഷണീയമായി തോന്നിയത് അവ യുടെ വലിപ്പവ്യത്യാസമാണ്. ഭീമസേനനാണ ല്ലോ പാണ്ഡവരിൽ രണ്ടാമത്തെ ആൾ. ഇവി
ടെ രണ്ടാമത്തെ ശിവലിംഗം മറ്റുള്ളവയേക്കാ ൾ വളരെ വലിപ്പമുള്ളതാണ്. 

    വേലിയേറ്റ സമയത്ത് സമുദ്രജലം ക്ഷേത്ര ത്തിൽ കയറിശിവ ലിംഗങ്ങൾക്കുമുകളിൽ എത്തുന്നതാണ്ഒരു പ്രത്യേകത. അവരുടെ പന്ത്രണ്ടുവർഷ വനവാസ കാലത്ത് ആരാധി ച്ചിരുന്ന ക്ഷേത്രമായതു കൊണ്ട് ഇവിടെ പ്ര ത്യേകതകൾ ഏറെയാണ്.

      അവിടെ നിന്നും ഐ എൻ എസ് ഖുക്രി
യുടെ മാതൃക ഉള്ള ഖുക്രി മെമ്മോറിയൽ കാ ണാനായി പോയി.ജലന്ധർ ബീച്ചിലാണ് ഖു ക്രി. ഇവിടെ ഒരു ആംഫി തിയേറ്ററും ഉണ്ട്. സൂര്യാസ്തമയം കാണാനും ഇവിടെ നിരവധി പേർ വരാറുണ്ടത്രെ . ഐ.എൻ എസ് ഖുക്രി ഉപയോഗിച്ചാണ് ഇന്ത്യൻ നേവി ഡിയു പിടി ച്ചത്. ഖുക്രി മെമ്മോറിയലിനടുത്ത് ഒരു ഗു ഹാ ക്ഷേത്രവും ഉണ്ട്.

   അവിടെ വയസ്സായ ഒരു മുത്തശ്ശി ചാമ്പക്ക യും, പച്ചപ്പുളി, കൊട്ട തേങ്ങ, പേരക്ക, എന്നി
വ വിൽക്കുന്നുണ്ട് തൽക്കാലം വെ ള്ളം ദാഹ മകറ്റാൻ ഞങ്ങൾ അവരിൽനി ന്ന് ചാമ്പക്ക വാങ്ങി. നഡിയ ഗുഹകൾ ആ ണ് അടുത്ത  ല ക്ഷ്യം.പ്രകൃതിയുടെ പ്രതിഭാസമാണോഅതോ പോർട്ടുഗീസുകാർ കല്ല് വെട്ടി എടുത്തുണ്ടായ താണോ എന്നറിയില്ല. 

           വളരെ വിസ്താരമേറിയ ഗുഹകളുടെ ശൃംഖലയാണ് ഇത്. സൂര്യവെളിച്ചം കല്ലിൽ ത ട്ടി ഉള്ള നിറമാണ് ഇവിടെ ഗൃഹക്ക് ഉള്ളത്. ഓ റഞ്ചു നിറമുള്ള കല്ലുകളിൽ സൂര്യപ്രകാശംത ട്ടിയുണ്ടാകുന്ന വെളിച്ചംഇവിടെപ്രത്യേകതയാ ണ്. ധാരാളം ശുദ്ധവായു ലഭിക്കുന്ന തരത്തി ലാണ് ഗുഹ. 

        വഴിതെറ്റാവുന്നത്രവിസ്തൃതമാണ് ഇവ. ഗുഹയുടെ സന്ദർശനത്തിനു ശേഷം ഡിയു കോട്ടയിലേക്കാണ് ഞങ്ങൾ പോയത്. ദാഹ വും വിശപ്പും തുടങ്ങിയതിനാൽ ഓരോ കരി മ്പു ജ്യൂസ് കഴിച്ചിട്ടാണ് കോട്ടയിൽ കയറിയ ത്. വലിയകോട്ട മതിലുകളും കിടങ്ങും പണ്ട് വേലിയേറ്റ സമയത്ത് വെള്ളംകിടങ്ങിലേക്കെ ത്തിയാൽ തിരിച്ച് ഇറങ്ങാതെ തടഞ്ഞിരുന്ന തായാണ്  ചില കരിങ്കൽകെട്ടുകൾ കാണു മ്പോൾ മനസ്സിലാക്കാനാകുന്നത്. 

      കോട്ടയിലെ പ്രധാന വാതിൽ സംബ ഗേറ്റ്
 വേ എന്നാണ് അറിയപ്പെടുന്നത്. വിസ്താര മേറിയ കെട്ടിടങ്ങളുടെ ഒരു ഭാഗം ഇന്ന് ജയി ലായി ഉപയോഗിക്കുന്നു. കരിങ്കൽ ഉണ്ടകളും മറ്റും പണ്ട് ആക്രമണത്തിന് ഉപയോഗിച്ചിരു ന്നിരിക്കാം. നിരവധിഉരുക്കുപീരങ്കികൾകോട്ട മുകളിൽ ലൈറ്റ് ഹൗസിനടുത്ത് കണ്ടു. .ഈ ചെറിയ ലൈറ്റ് ഹൗസ് കൂടാതെ പുതിയ വലി യ ലൈറ്റ് ഹൗസ് കോട്ടയുടെ മറ്റേഅറ്റത്തായി ഉണ്ട്.

       നിർമ്മാണ വൈഭവം വിളിച്ചോതുന്ന ആ ർച്ചുകളും ഇടനാഴികളും.വിസ്തൃതമായ ഈ കോട്ട അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു കോട്ടവും ഇല്ലാതെ സന്ദർശകരെ കാത്ത് നി ൽക്കുന്നു. പാനികോത്ത എന്ന് നാട്ടുകാർ വി ളിക്കുന്ന ഒരു കോട്ട ഡി യു കോട്ടക്കു മുന്നി ൽ കടലിൽ കാണാം ഒരു ചെറു ദ്വീപിൽ കപ്പ ലിന്റെ മാതൃകയിൽ ഉണ്ടാക്കിയ ഈ കോട്ട പോർട്ടുഗീസ് ഭരണകാലത്ത് ജയിൽ ആയി രുന്നത്രെ.  (തുടരും) by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4