കൈലാസ് മാനസരസ് ഭാഗം - 7



          8 °C അന്തരീക്ഷ ഊഷ്മാവ്, സാഗാ യിൽ ഞങ്ങൾ എത്തിയ സമയത്ത് അവി ടത്തെ ഉഷ്ണ മാപിനി കാണിക്കുന്ന ചൂട് ആണത്. എന്നാൽ രാത്രി സ്വാഭാവികമാ യും കുറയുന്ന ചൂടു എട്ടിൽ നിന്ന്നാലിലേ ക്കോ മറ്റോ എത്തിയിട്ടുണ്ടാകാം. 

      സുഖകരമായ ഉറക്കം എന്നത് ഇവിടെ മരീചിക തന്നെ ക്ഷീണം തോന്നും ഉറക്കം വരുന്ന പോലെഉണ്ടാകുംഎന്നാൽഉറങ്ങാ ൻ കിടന്നാൽ ഒട്ട് ഉറക്കം വരികയും ഇല്ല. ഞാനും ,  ഡോക്ടർ ശംഭുവും ഭാര്യയും ആണ് ആ മുറിയിലെ 3 കട്ടിലുകളിൽ . 

    വാതിലും ജനലും അടച്ചാൽ ശുദ്ധവാ യു മൂന്നു പേർക്ക് ആവശ്യത്തിന് ഉണ്ടാ കുമോ എന്നത് അറിയില്ല.   കാലത്ത് 6 മണിക്കാണ് എഴുന്നേറ്റത്. ഓക്സിജൻ കുറവ് വിഷമം തോന്നിച്ചു എങ്കിലും യാ ത്രാ ക്ഷീണം കാരണം കുറച്ച് ഉറങ്ങി. 

         കാലത്ത് കോൺഫ്ലേക്ക്സ് ബ്രെഡ് കട്ടൻ ചായ എന്നിവ കഴിച്ചു. കാഠ്മണ്ഡു വിൽ നിന്ന് യാത്ര തുടങ്ങിയ ശേഷം കി ട്ടുന്നത് പാൽപൊടി കലക്കിയ ചായ ആ യതു കൊണ്ടാണ് കട്ടനിലേക്കു മാറ്റി പി ടിച്ചത്.

           ന്യാലത്തു നിന്നു കഴിച്ചതുപോലെ ഒരു ഗുളിക കഴിച്ചു. ഉയര വ്യത്യാസത്തി ലെ അസ്വ സ്ഥതകൾ കുറക്കാനാണ് അ ത് കഴിക്കുന്നത്. അത് ശങ്കർ ഹോട്ടലിൽ നിന്നും ടൂർ ഓപ്പറേറ്റർമാർ തന്നിരുന്നു. ഹോട്ടൽ ലോബിയിൽ അന്താരാഷ്ട്ര സമ യം, ചൈനീസ് സമയം, ഇന്ത്യൻ സമയം എന്നിവ കാണിക്കുന്ന വലിയ ക്ലോക്കുക ൾ റിസപ്ഷൻ കൗണ്ടറിനു മുകളിൽ ഉ ണ്ട്. 

    ഹോട്ടൽ ലോബിയിൽ വെച്ച് പ്രാർത്ഥ ന കഴിഞ്ഞ് 8 മണിയോടെ സാഗയോട് വി ട പറഞ്ഞു.  തലേന്നത്തെ രീതിയിലുള്ള റോഡു തന്നെ കുന്നുകൾ കയറി ഇറങ്ങി വലിയ മൈതാനങ്ങൾ പിന്നിട്ട് വണ്ടി ഓടി ക്കൊണ്ടിരുന്നു. ഡ്രൈവർ താൻസന്    വ ലിയ ഇണക്കമൊന്നും ഇപ്പോഴും ഇല്ല. 

          ആറടി ഉയരത്തിൽ മെലിഞ്ഞ ശരീ ര പ്രകൃതമാണ് അയാളുടേത്. താടിമീശ അവിടത്തുകാർക്ക് പൊതുവെ കുറവാ ണല്ലോ,ഭാഷ ഒരു പ്രശ്നമാണ്. അയാൾ ഇടക്കിടെ ഒരു ചില്ലു കുപ്പി എടുത്ത്ചുക്കു വെള്ളം കുടിക്കുന്നതുപോലെ കുടിക്കു ന്നതു കാണാം.

      ഒന്നോ രണ്ടോ ഇലകൾആവെള്ളത്തി ൽ ഉണ്ട് . ചോദിച്ചപ്പോൾ ഗ്രീൻ ടീ ആണ് സംഭവം.ഒരു ലിറ്ററോളംചൂടുവെള്ളത്തിൽ കാലത്തെ ഇല ഇട്ടുവെച്ച് അതിൽ നിന്ന് ദാഹം തോന്നുമ്പോൾ കുറേശ്ശെ കുടിക്കു കയാണ്. പാല് ഒഴിച്ച ചായ അവർക്കു  തീ രെ താൽപ്പര്യമില്ല. 

    നല്ല ആരോഗ്യമുള്ള 30വയസ്സുകഴിഞ്ഞ ചെറുപ്പക്കാരനാണ് അയാൾ. സാധാരണ യായി തിബത്തിന്റെ തലസ്ഥാനമായ ലാ സയിലാ ണത്രെ വണ്ടി ഓടിക്കുന്നത്. ഇ പ്പോൾ സീസ ൺ ആയതു കൊണ്ട് ഇവി ടേക്കു വന്നിരിക്കയാണ്.ദിവസവും ഏക ദേശം 250 കിലോമീറ്റർ ഓട്ടമാണ് ഉള്ളത്.

       വീടുകൾ ഒന്നും ഇല്ലാത്ത പ്രദേശമാ ണ്. പുൽമൈതാനങ്ങൾ മാത്രം. ഇത്തരം സ്ഥലങ്ങളിൽ കൂടാരം കെട്ടി ആട്, യാക്ക് എന്നിവയെ മേക്കുന്നവർ മാത്രമേ ഉള്ളു. ടെൻറ് യാക്കിന്റെ രോമം കൊണ്ട്നെയ്ത കമ്പിളി വലിച്ചുകെട്ടി ഉണ്ടാക്കും.നിലത്ത് അതുപോ ലെ ഉള്ള കമ്പിളി വിരിക്കും.

       കാറ്റ് മഴ ഒന്നും ടെൻറിനെ ബാധിക്കി ല്ല. യാക്കിന്റെ പാൽ കറന്നെടുത്ത് അതി ൽ നിന്ന് വെണ്ണ വേർതിരിച്ചെടുക്കും. ര ണ്ടുതരത്തിൽവെണ്ണവേർതിരിക്കാറുണ്ട്.  തുകലിന്റെ സഞ്ചിയിൽ തൈര് ഒഴിച്ച് വാ യ് കെട്ടി രണ്ടറ്റവുംപിടിച്ച് വശങ്ങളിലേക്ക് ഉരുട്ടുന്നപോലെ ചലിപ്പിക്കുന്നതാണ് ഒരു രീതി. 

        രണ്ടാമത്തേത് നമ്മുടെ കടകോൽ 
കൊണ്ട് കലക്കുന്നതും. ഒഴിക്കുന്ന പാത്ര വും മത്തും കുറേ വലുപ്പക്കൂടുതൽഉണ്ടെ ന്നു മാത്രം. മത്തിന്റെ കോലിന് 5 അടി നീ ളവും രണ്ടിഞ്ച് വണ്ണവും കാണും. മത്തി ന്റെ തല ഒരുചെറിയ മത്തന്റെ വലിപ്പവും. മരത്തിന്റെ കുറ്റി കുഴിച്ച് ഉണ്ടാക്കുന്ന പാ ത്രം 3 അടി ഉയരം കാണും. 

     ചായയിൽ വെണ്ണ ചേർക്കുന്നത് ഇവ രുടെ ഒരു രീതിയാണ്. ഞങ്ങൾക്ക് ഉള്ള ഉച്ച ഭക്ഷണം തയ്യാറാക്കാൻ കാലത്തുത ന്നെ ആൾക്കാർ പോയിട്ടുണ്ട് അവർ വഴി യിൽ ഒരുസ്ഥലത്ത് ടെൻറ് കെട്ടി പാചകം ചെയ്ത് ഞങ്ങളെ കാത്തിരിക്കുകയാണ്. ഉദ്ദേശം 1 മണിക്ക് അവിടെ എത്തി.

            മഴചെറുതായി ചാറുന്നുണ്ട്. ടെന്റ് 
സാമാന്യം വലുപ്പമുള്ളതായതിനാൽ പ്ര ശ്നമില്ല. ഭക്ഷണം കഴിഞ്ഞ് കൈകഴുകു മ്പോഴാണ്. ഏകദേശം 15 വയസ്സുതോന്നി ക്കുന്ന ഒരു പയ്യൻ വന്ന് ഇംഗ്ലീഷ് പുസ്ത കം വല്ലതുംഉണ്ടോഎന്ന്അന്വേഷിച്ചു.നോ ക്കി പഠിക്കാനാണത്രെ. 7-ാം ക്ലാസിലാണ് അവൻ പഠിക്കുന്നത്.

     തിബറ്റിന്റെ തലസ്ഥാനമായ ലാസയി ലേക്കു പോകുന്ന വഴി യിൽ ഒരു പട്ടണ ത്തിലുള്ള സ്കൂളിലാണ് എന്നും പറഞ്ഞു. അത്യാവശ്യം ആയിരത്തിനടുത്ത് കന്നു കാലികൾ ഒക്കെ ഉള്ള ഒരാളുടെ മകനാ ണ്.  അവിടത്തഅ കണക്കിൽ മുതലാളി യാണ്. പണമുള്ളവർക്കേ പട്ടണത്തിൽ അയച്ച് പഠിപ്പിക്കാൻ കഴിയൂ. 

    നിർഭാഗ്യവശാൽ ഞങ്ങൾ ആരും ത ന്നെ പുസ്തകങ്ങളോമാസികകളോകൈ വശം വച്ചിട്ടില്ല എന്ന് അവനെ പറഞ്ഞു മനസ്സിലാക്കി.  വളരെ ബുദ്ധിമുട്ടുള്ള ജീ വിതമാണ് ഇവരുടേത്. ഷിഗറ്റ്സെ പ്രവി ശ്യയിലൂടെയാണ് ഞങ്ങൾ 2 ദിവസമായി സഞ്ചരിക്കുന്നത് സ്കൂളുകൾ പട്ടണങ്ങ ളിൽ മാത്രമേ ഉള്ളു.

     മിനിമം 250 കിലോമീറ്റർ യാത്ര ചെയ്യേ ണ്ട ദൂരം.വർഷത്തിൽ 6 മാസവും മഞ്ഞു റഞ്ഞു കിടക്കുന്ന പ്രദേശമാണ്. കാര്യമാ യതൊഴിലുകൾ ഇല്ല. അടിസ്ഥാന സൗക ര്യ വികസനം ഈയിടെയായി ചൈനീസ്ഗ വൺമെന്റ്കൂടുത ൽ ശ്രദ്ധയോടെനടത്തി തുടങ്ങിയിട്ടുണ്ട്. 

            വീണ്ടും ഓടിത്തുടങ്ങിയ വണ്ടികൾ പുൽ മൈതാനങ്ങൾ കടന്ന് കല്ലും മണ ലും ഉള്ള മരുഭൂമിയിൽക്കൂടി ആയി യാത്ര എവിടെ നോക്കിയാലും മണൽക്കുന്നുക ൾമാത്രം.  മരുഭൂമി 2 തരത്തിൽ കാണാം. ഗൾഫിലും രാജസ്ഥാനിലും മറ്റും ഉള്ളതു പോലെ ഉഷണ മരുഭൂമിയും . തിബത്തി ലെ പോലെ ശീതക്കാറ്റ് വീശി അടിക്കുന്ന മഞ്ഞു വീഴുന്ന മരുഭൂമിയും .

        ഇവിടങ്ങളിൽ പുല്ലു പോലും കുറവാ ണ്. അവിടത്തെ മണൽ കണ്ടപ്പോൾനമ്മ ളുടെ മണൽ ക്ഷാമമാണ് ഓർമ്മ വന്നത്. വൈകിട്ട് അഞ്ചര മണിയോടെ പര്യാങ്ങ് എന്ന ചെറു പട്ടണത്തിൽ ഞങ്ങൾഎത്തി ച്ചേർന്നു .ഒരു മതിൽക്കെട്ടിനകത്തുള്ള ഗസ്റ്റ്ഹൗസിലാണ് താമസം .

       പയാങ്ങ് അഥവാ പര്യാങ്ങ്സോങ്ങ്ബ കൗണ്ടിയിലെ ഒരു ടൗൺഷിപ്പ്ആണ്. തെ ക്കൻ ടിബറ്റിലാണ് ഈ ചെറു പട്ടണംഉള്ള ത്.നേപ്പാളിലെ കർണ്ണാലി സോണിലുള്ള സൽദാങ്ങ് ഡോൽപ്പ ഡിസ്ട്രിക്ടിലെ ഒരു ഗ്രാമമാണ്. വടക്കുപടിഞ്ഞാറൻ നേപ്പാളി ലെ നാങ്ങ്ഖുങ്ങ് താഴ് വരയിലാണ് സൽ ദാങ്ങ് .  

      ആ  ഗ്രാമത്തിൽ നിന്ന് ആകാശമാർ ഗ്ഗ ത്തിൽ വെറും 80 കിലോമീറ്റർ ആണ് പര്യാങ്ങിലേക്കുള്ള ദൂരം. ഡോൽപോ ഗ്രാ മം കലർപ്പില്ലാത്ത തിബറ്റൻ സംസ്കാര മുള്ള നേപ്പാളി ഗ്രാമമെന്ന നിലയിൽ ലോ കത്തിൽ ഖ്യാതി നേടിയ സ്ഥലമാണ്.

     അതുപോലെ സൽദാങ്ങിനോടടുത്ത് ഭിജേർ എന്ന ഗ്രാമവും ഉണ്ട്. അതിനടു ത്ത് ദുനൈ ഗ്രാമത്തിൽക്കൂടി തുലി ഭേരി നദി ഒഴുകുന്നു. ഡോൽപ ഗ്രാമത്തിലേക്ക് എത്തിപ്പെടാൻ മൂന്നു ദിവസത്തോളം കു തിര സവാരി വേണ്ടിയിരുന്നു. പിന്നീട്ഡോ ൽപ ജൂഫൽ എയർപോർട്ട് വന്നതോടെ നേപാൾഗഞ്ജിലേക്ക് ചെറുവിമാനങ്ങൾ പറന്നു തുടങ്ങി.

     പർവ്വത പ്രദേശങ്ങളിൽ റോഡുണ്ടാ ക്കുക എന്നത് ശ്രമകരമെന്നു പറഞ്ഞാ ൽ പോര പലയിടത്തും അസാദ്ധ്യം തന്നെ യാണ്. അതുകൊണ്ട് വിമാന സർവ്വീസു കളെയാണ് ഇത്തരം പ്രദേശങ്ങൾ ആശ്ര യിക്കുന്നത്. നേപ്പാളി ൽ നിരവധി ചെറിയ വിമാനത്താവളങ്ങളും അവയെ ബന്ധി പ്പിച്ച ചെറുവിമാന സർവ്വീസുകളും ഉണ്ട്.

       സൽദാങ്ങ് ഡോൽപ ഭാഗങ്ങളിൽ നിന്ന് മഞ്ഞുമൂടിയ പർവ്വത പ്രദേശത്തു കൂടി നടന്ന് 'കാടോ' മാർക്കറ്റിൽ നേപ്പാളി കൾ എത്തുകയും ധാന്യങ്ങൾക്കു പക രമായി ഉപ്പ് കമ്പിളി വസ്ത്രങ്ങൾ തുടങ്ങി യവ വാങ്ങിക്കുകയും ചെയ്യും. രണ്ടു ദിവ സത്തെ നടത്തമാണ് ഇതിനു വേണ്ടി വരി ക.യാക്കിന്റെ പുറത്താണ് ഭാരങ്ങൾ കെ ട്ടി വെക്കുക. അങ്ങനെ സാധനങ്ങൾ അ ങ്ങോട്ടു മിങ്ങോട്ടും കടത്തുകയാ ണ് ചെ യ്യുക.

     തിബറ്റിൽ ബോൺ ബുദ്ധമതം വിശ്വ സിച്ചിരുന്ന കുറെയധികം ആളുകൾ പി ന്നീട്‌ ബോധിസത്വന്റെ ജ്ഞാന മാർഗ്ഗം പിൻതുടരുകയും മഹായാന ബുദ്ധമതം സ്വീകരിക്കുക യും ചെയ്തു. എന്നാൽ മ റ്റൊരു കൂട്ടർ. മദ്ധ്യകാല ഇന്ത്യയിൽ നില നിന്നിരുന്ന തന്ത്ര, മന്ത്ര,സിദ്ധ മാർഗ്ഗങ്ങ ളെ പിൻതുടർന്ന ബുദ്ധമത വിഭാഗമായ വജ്രായന സിദ്ധാന്തത്തിൽ ആകൃഷ്ടരാ യി . അവർ വജ്രായന ബുദ്ധിസം സ്വീകരി ച്ചു.

     പര്യങ്ങിലെ അടുക്കള ടെൻറ് മുറ്റത്തു തന്നെ ഉയർത്തി. റൂമുകൾ ഡോർമിട്രിക ൾ അങ്ങിനെ 100 പേരെ ഉൾക്കൊള്ളിച്ചു. വണ്ടികളും മുറ്റത്ത് പാർക്ക് ചെയ്തിട്ടു ണ്ട്. പോയ ഉടനെ ചായ കിട്ടി. ഇവിടങ്ങളി ൽ രാത്രി ആകണമെങ്കിൽ 10 മണിആക ണം.

     അടുക്കള ശരിയായ ഉടനെ തന്നെ കാ പ്പി,ചായ മുതലായവയും ബിസ്ക്കറ്റും എ ല്ലാവർക്കും കിട്ടി. ഞങ്ങൾക്ക് കിട്ടിയ മുറി യിൽ ഞാനും ഗോപാലകൃഷ്ണൻ സാറും പയ്യന്നൂർ പുതിയ റോഡ് സ്വദേശിയായ നരസിംഹൻ നമ്പൂതിരിയുമാണ് ഉണ്ടായി രുന്നത്. അതീവ സാത്വികനായ മനുഷ്യ ൻ.

         ജനറേറ്റർ ഉപയോഗിച്ച് 10 മണിക്കു ശേഷം ഒരു മണിക്കൂർ ലൈറ്റ്കത്തിക്കും. തണുപ്പായതിനാൽ ഫാൻ ആവശ്യവും ഇല്ല. അടുക്കളക്കാർ അവർക്കാകുന്ന രീതിയിൽ പരമാവധി നന്നായി ചോറും കറിയും വച്ചു തന്നു. ഹിന്ദിക്കാരനാണ് പാചകക്കാരൻ. 

     ഷെർപ്പകൾ അടുക്കള സഹായികളും . അപ്പോഴേക്കും യാത്രക്കാർക്കുപലർക്കും ചെറിയ അസുഖങ്ങൾ തുടങ്ങിയിരുന്നു. വയറിന് പ്രശ്നം ,പനി എന്നിങ്ങനെ പല തും .അവരോട് ഭക്ഷണം കഴിക്കാൻ നി ർബന്ധിച്ചും മരുന്നുകൾ കിടക്കുന്നിടത്തു കൊണ്ടു പോയി കൊടുത്തും ഞങ്ങൾ ചിലർ കുറച്ചു സമയം ചിലവഴിച്ചു. 

     പര്യാങ്ങിൽ നിരവധി കെട്ടിടങ്ങൾ കാ ണുന്നുണ്ട്. തെരുവിൽ ധാരാളം നായ്ക്ക ളും ഉണ്ട്. കൂട്ടത്തിൽ ആരോ ഗേററിന് പുറത്തിറങ്ങിയപ്പോൾ നായ്ക്കൾ കുരച്ചു കൊണ്ട് വന്നു എന്നു പറഞ്ഞു. അതോടെ പുറത്തേക്ക് ഇനി ഇറങ്ങണ്ട എന്ന് തീർച്ച യാക്കിയിരുന്നു . 

         ഹോട്ടലിനു മുന്നിൽ കണ്ട ഇവിടത്തു കാർ കറുത്ത് കരിക്കട്ട പോലെ നിറമുള്ള വർ ആണ്. എന്നാൽ ചെറിയ കുഞ്ഞുങ്ങ ൾക്ക് റോസ്കളർആണ്കണ്ടാൽതോന്നു ക.അതി രൂക്ഷമായ കാലാവസ്ഥയിൽ ഉ ള്ള ജീവിതമായിരിക്കാം ഒരു പക്ഷെ ഇവ രെ ആ പ്രകൃതത്തിൽ നിന്ന് ഇന്നുള്ള അ വസ്ഥയിലേക്ക് മാറ്റിയത്.

      ഭക്ഷണം കഴിഞ്ഞപ്പോൾ സമയം രാ ത്രി 9 മണി ആയിക്കഴിഞ്ഞതിനാൽ വി ശ്രമം തന്നെയാണ് നല്ലത് എന്നു വച്ചു. കാ ലത്ത് 8 മണിക്കേ പുറപ്പെടേണ്ടതുള്ളു. മുറിക്കകത്ത് കയറി , രജായിക്കുള്ളിൽ തണുപ്പ് അറിയില്ല .             (തുടരും) by Sankaranarayanan Sambhu
(ഫോട്ടോ കടപ്പാട്)

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4