ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം- 6.
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം- 6.
സൂര്യോദയം കാത്ത് കിഴക്കൻ ചക്രവാളത്തിൽ കണ്ണുനട്ടുകൊണ്ടുള്ള നിൽ പ്പിന് ദൈർഘ്യം ഏറിക്കൊണ്ടിരുന്നു. വെള്ള കീറി സമയം കുറെ ആയെങ്കിലും സൂര്യനു പുറത്തു വരാൻ മടി ഉള്ളതുപോലെ .
മാസം ജനുവരി ആയതു കൊണ്ടാകാം ഇത്ര താമസം .ഞാൻ നിൽക്കുന്നതിന് തൊട്ട ടുത്തുള്ള ഗോരഖ്നാഥ് ക്ഷേത്രത്തിലും വരു ന്നവർ കയറുന്നുണ്ട്. മലമുകളിലെ ഏറ്റവും ഉയർന്ന ശിഖരത്തിന്റെ മുകളിൽവളരെചെറി യ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിലാണ് ഈ വളരെ ചെറിയ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ള ത് . അവിടെ സ്ഥലം അത്രയേ ഉള്ളു. മൂന്നടി സമചതുരം പോലും ഉണ്ടോ എന്നുസംശയമാ ണ് .
വെണ്ണക്കല്ലിലുണ്ടാക്കിയ പ്രതിമയും ഒരു ഓട്ടുമണിയും കൊടിക്കൂറകൾ ചാർത്തിയ ഒരു തൂണും രണ്ടു മെതിയടികളും ഒരു കൊ ച്ചു ഭണ്ഡാരവും മാത്രമേ അവിടെ ഉള്ളൂ. വഴി യുടെ ഇടതു വശത്താണ് ഈ ക്ഷേത്രം.
വലതു വശത്ത് ഒരു ഗുഹയാണ് ഉള്ളത്. ഞാൻ കിട്ടിയ സമയത്ത് ഗുഹയുടെ ഉള്ളിൽ കയറി നോക്കി. നിൽക്കാൻ സ്ഥലമില്ല ഇഴ ഞ്ഞ് അകത്തു കടന്നാൽ കിടക്കുകയോ ഇരിക്കുകയോ ചെയ്യാനുള്ള സ്ഥലം ഉണ്ട്.
ഇത്രമാത്രം ദുർഘടങ്ങളായ മലമുകളിൽ ഇന്നത്തെ പോലെ പടവുകളും മറ്റും ഇല്ലാത്ത കാലത്ത് കയറി മോക്ഷ പ്രാപ്തിക്കായി ഘോര തപസ്സനുഷ്ഠിച്ചവരെ ഓർത്താൽ തന്നെ പുണ്യമത്രെ . മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്ത പലരുടേയും ജീവിതകഥ കൾ നാം പലപ്പോഴും പലരിൽ നിന്നായി കേട്ടി ട്ടുള്ളതാണല്ലോ.
സമുദ്രതീരങ്ങളിലും നദീസംഗമങ്ങളിലും ദുർഗ്ഗമങ്ങളായ വനസ്ഥലികളിലും ചെന്നെ ത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള പർവ്വത ഗുഹ കളിലും പരമമായ പൊരുളിനെ തേടി ഇറങ്ങി യവർ ഇന്നും ഉണ്ട് എന്നുള്ളതും അത്ഭുതം തന്നെ. അല്പമെങ്കിലും പ്രപഞ്ച സത്യത്തെഅ റിയാനുള്ള ആഗ്രഹമല്ലേ നമ്മളേയുംഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിക്കുന്നത്.
ഗുഹയിൽ കയറിയ പോലെ മറുവശത്തു കൂടി ഇഴഞ്ഞ് പുറത്തിറങ്ങി. ഉദയത്തിന്റെ സ മയം അടുക്കുന്തോറും നിരവധി പേർ അതു കാണാനായി ഈ കൊടുമുടിയിൽ എത്തിക്ക ഴിഞ്ഞു. ചിലർ ഞങ്ങൾ നിൽക്കുന്ന ഇടത്തെ മതിൽ പോലും ചാടിക്കടന്ന് അപ്പുറത്ത് ഉള്ള പാറകളിലും ചിലർ ഇരുപ്പുറപ്പിച്ചിട്ടുണ്ട് .
പലരും ചുറ്റുമുള്ള ദൃശ്യങ്ങൾ വീഡിയോയി ൽ പകർത്തുന്നുമുണ്ട്. തൊട്ടു മുന്നിലായി ദ ത്താത്രേയ ഗുരുവിന്റെ ക്ഷേത്രം ഉള്ള കൊടു മുടിയും അതിനപ്പുറത്താക്കി അതിലും ചെറി യ ഒരു ശിഖരവും കാണാം . കൂട്ടുകാർ അവി ടെ എത്തി മടക്കം തുടങ്ങിയിട്ടുണ്ടാകും.
ചക്രവാളത്തിൽ വെളിച്ചം കൂടി വരുന്നു, ഞാനും മൊബൈൽ എടുത്ത് ആ ദൃശ്യം പക ർത്താനൊരുങ്ങി.എന്നാൽ മൊബൈൽ കുറ ച്ചു താഴ്ത്തി പിടിച്ചു. സ്വന്തം കണ്ണുകൾ കൊ ണ്ടാണ് ഈ മനോഹര ദൃശ്യം ആസ്വദിക്കേണ്ട ത് .
പിന്നീട് നിമിഷങ്ങൾക്കകം പ്രകൃതിയുടെ മായാജാലം പോലെ സുന്ദരമായ സൂര്യോദ യം സംഭവിച്ചു. അതിന്റെ മനോഹാരിത പറ യാൻ വാക്കുകൾ ഇല്ല അനുഭവിച്ചു എന്ന വാ ക്കാണ് കണ്ടു എന്നതിനേക്കാൾ യോജിക്കു ക. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു.
ഞങ്ങൾ രണ്ടു പേരും മടക്കയാത്രയുടെ ഏതാനും ദൂരം കഴിഞ്ഞ് കൂട്ടുകാർക്കായികാ ത്തുനിൽക്കാം എന്നു തീരുമാനിച്ചു. ഉദയസൂ ര്യൻ ആ മലമുകളിൽ സ്വർണ്ണം കോരി ഒഴിച്ച പോലുള്ള നിറമാറ്റം ഉണ്ടാക്കിയിരിക്കുന്നു. അനന്തമായ പടവുകൾ ചവിട്ടി ഇറങ്ങുമ്പോ ൾ എതിർവശത്തു നിന്നും കുറെ കുട്ടികൾ വരുന്നു സ്ക്കൂൾ എസ്കർഷൻ ടീമാണ്.
നമ്മുടെ കുട്ടികൾ വാട്ടർ തീം പാർക്കുക
ളിൽ ടൂറു പോകുമ്പോൾ ഈ കുരുന്നുകൾ ഇത്രയും കഷ്ടപ്പാടു സഹിച്ച് മല കയറി വരു ന്നു .തൊട്ടുതാഴെ 70 കൾ കഴിഞ്ഞ ഒരാൾ മോരു കച്ചവടത്തിന് ഇരിക്കുന്നു. 8500 ൽ അധികം പടികൾ കയറിയാണ് വന്നിരിക്കുന്ന ത്. അതും ഒരു വലിയ സേവനം തന്നെ. വലിയ പാത്രത്തിൽ ധാരാളം മോര് കലക്കി വെച്ചിട്ടുണ്ട്.
കുറച്ചപ്പുറത്തായി സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ പോലെ വന്യമൃഗ പ്രതിമകളും മറ്റുമായി ഒരു കൂട്ടർ. ചിലരൊക്കെ മേക്കപ്പു ചെയത് വേഷം മാറി ഫോട്ടോ വീഡിയോ ഇവ എടുക്കുന്നുമുണ്ട്.
അടുത്തു കണ്ട ചായക്കടയിൽ കയറി.
ഒരു ചെറുപ്പക്കാരൻ കൈയ്യിൽ ചിലവും (പുവലിക്കുന്ന ചെറിയ കുഴൽ) ആയി ഇ രിക്കുന്നു ഇടക്കിടെ അതുപയോഗിച്ച് ശിവ മൂലി ആയിരിക്കണം പുകക്കുന്നത് . പുകയി ലയുടെ ഗന്ധമല്ല വരുന്നത്. അയാൾ പുകവ ലിക്കുന്നതിനിടെ . ചായ കടക്കാരനും അയാ ളിൽ നിന്നു വാങ്ങി വലിക്കുന്നു.
കുറ്റം പറയരുതല്ലോ എന്നേയും വിനോ
തൻ മാഷേയും കണ്ടപ്പോൾ ഞങ്ങൾക്കു നേരെയും അയാൾ പുകക്കുഴൽ നീട്ടി. ഞ ങ്ങൾ അത് സ്നേഹപൂർവ്വം നിരസിച്ചു. പുക വലിക്കുന്ന രീതിയും ഒന്നു പ്രത്യേകം തന്നെ. ചായ കുടിച്ച് പുറത്തിറങ്ങി. നടത്തം തുടർ ന്നു. ഇപ്പോൾ അംബമാതാ ക്ഷേത്രത്തിന് അ ടുത്തെത്തി. തുറന്നു കഴിഞ്ഞ ക്ഷേത്രത്തി ൽ കയറി ദർശനം നടത്തി.
ഇവിടെ നവവധൂവരന്മാർക്ക് പ്രാധാ ന്യമുണ്ടത്രേ. അവരുടെ വസ്ത്രങ്ങളുടെ തു മ്പുകൾ കൂട്ടിക്കെട്ടി അവിടെ നാളികേരവും പൂജാദ്രവ്യങ്ങളും സമർപ്പിക്കുന്നു. വീട്ടുകാരും അവരോടൊപ്പം ദർശനത്തിനായി എത്തു ന്നു. ഈ വഴി പാടുകൊണ്ട് ദേവിയുടെ അ നുഗ്രഹത്താൽ ദീർഘ ദാമ്പത്യം കിട്ടും എന്നാണ് വിശ്വാസം.
ഞങ്ങൾ ക്ഷേത്ര ദർശനം നടത്തുമ്പോൾ കൂട്ടുകാർ മൂന്നു പേരും അവിടെ എത്തി. ഞ ങ്ങൾ സാവധാനം താഴേക്കിറങ്ങിജൈനക്ഷേ ത്രങ്ങൾക്കരികിലെത്തി. രാത്രിയിൽ ആക്ഷേ ത്ര സമുച്ചയത്തിന്റെ ശരിയായ കാഴ്ച കിട്ടി യിരുന്നില്ല.
അത്യത്ഭുതകരമായ ശില്പ വേലകളും വാസ്തുവിദ്യയും കൂടിച്ചേർന്ന രൂപങ്ങൾ.പതി നൊന്നാം നൂറ്റാണ്ടു മുതൽ 18-ാം നൂറ്റാണ്ടു വരെ പണി തീർത്തവയാണ് ക്ഷേത്രങ്ങൾ . ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടവയുമാ ണ്.
ആദിനാഥ ക്ഷേത്രം,പഞ്ചമേരു ക്ഷേത്രം, ഇവയും പ്രാധാന്യമേറിയവയാണ്. ഞങ്ങൾ പോയ ക്ഷേത്രങ്ങളിൽ തിരക്കുണ്ടായിരുന്നി ല്ല. എല്ലായിടത്തും തീർത്ഥങ്കര പ്രതിമകളും മറ്റും കണ്ട് നെമിനാഥ ക്ഷേത്രത്തിലെത്തി.
അവിടെ പ്രധാനപ്പെട്ട ആഘോഷം ഉള്ളതായി തോന്നി. നിരവധി ജൈനൻമാർ അപ്പോൾ അവിടെ ഉണ്ടായിരുന്നു.അവർ വസ്ത്രാലങ്കാരങ്ങളോടെ ക്ഷേത്ര ഹാളിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയാണ്.
ഞങ്ങൾ വശത്ത് ഒഴിച്ചിട്ട വഴിയിലൂടെ ഏറ്റവും മുന്നിലായി ഒഴിച്ചിട്ട സ്ഥലത്തെത്തി. ഉപചാര പൂജ നടന്നുകൊണ്ടിരിക്കുകയാണ്. വെള്ളികൊണ്ടാണ് പൂജക്കുള്ള പാത്രങ്ങളും മറ്റും . ഒരു പുരോഹിതൻ വിളക്കു, വിശറി. ക ണ്ണാടി എന്നിവ കയ്യിലെടുത്ത്ബിംബത്തിനു മുന്നിൽ കാണിക്കുന്നു.
ഡോലികളിൽ കയറി നിരവധി പേർ എ
ത്തിക്കൊണ്ടിരിക്കുന്നു. പൊതുവെ ജൈന
ക്ഷേത്രങ്ങളിലെ പൂജകൾ കാലത്ത് കുറച്ചു
പതുക്കെയാണ് തുടങ്ങുക. പൂജകൾ അക ത്തു നടക്കുന്ന സമയത്ത് തന്നെ ഹാളിൽ
ഇരിക്കുന്നവർ പുസ്തകങ്ങൾ നോക്കി പ്രാ
ർത്ഥിക്കുന്നുണ്ടാകും. അരി കർപ്പൂരം എന്നി വയും കൽക്കണ്ടം മധുര പലഹാരങ്ങൾ എ ന്നിവയും സമർപ്പിക്കും.
ഡോലി രണ്ടു പേർ ചുമക്കുന്ന തരത്തിൽ ഉള്ളതാണ്. വഴിയുടെ വീതികുറവാണ് ഇതി നു കാരണം. വന്നു കഴിഞ്ഞവർഉടനെവസ്ത്ര ങ്ങൾ മാറ്റി കസവുള്ള വെള്ള ദോത്തിയും ബ നിയനും ഒക്കെ ആണുങ്ങൾ ഉപയോഗിക്കു മ്പോൾ സ്ത്രീകൾ സാരിയും തലയിൽ സ്വർ ണ്ണ നിറമുള്ള കടലാസ് കിരീടവും ഒക്കെയാ ണ്.
22-ാം തീർത്ഥങ്കരനായ നെമിനാഥനാണ് ഇവിടെ പ്രതിഷ്ഠ . ദർശനം കഴിച്ച് പുറത്തു കടന്നു. പല ക്ഷേത്രങ്ങളും അറ്റകുറ്റപ്പണിക ൾ നടക്കുന്നതിനാലാണ്അധികംപേർകയറാ ത്തത്. ഞങ്ങൾ അവിടെ നിന്നും ഇറങ്ങിത്തു ടങ്ങി. ക്ഷേത്രകവാടത്തിനു പുറത്ത് ജൈന മുനിയുടെ സമാധി ഒരു ഗുഹക്കകത്ത് ഉണ്ട്. അവിടെയും ദർശനം നടത്തി.
നെമിനാഥനെതിരഞ്ഞു വന്ന രജുൾമതി തപസ്സു ചെയ്ത ഗുഹയുണ്ട് ഇവിടെ ഒരു രൂ പം ചുമരിലും മാർബിളിൽ താമരയിൽ ര ണ്ടു കാലടികൾ കൊത്തി ഉണ്ടാക്കിയത് പീoത്തി ലും കാണാം.
ചെറുതും വലുതുമായ പതിനാറു ക്ഷേത്ര ങ്ങളും ഉപക്ഷേത്രങ്ങളുമാണ് ആ സമുച്ചയ ത്തിൽ ഉള്ളത്. മഴ വെള്ളംശേഖരിക്കാനുള്ള വലിയ പാറക്കുഴികൾ ഇവിടെ കാണാം. ഭീമ കുണ്ഡ് 70 അടി നീളവും 50 അടി വീതിയും
ആണ്. കുമാരപാല ക്ഷേത്രത്തിനു വടക്കു വശത്താണ് ഈ വലിയ കരിങ്കൽ കുളം. ഇ ങ്ങനെ സംഭരിച്ച വെള്ളം ഇവിടെ ഉപയോഗ പ്പെടുത്തുന്നുണ്ട്.
ഞങ്ങൾ ഇറങ്ങുന്ന വഴി പലയിടത്തും ചെങ്കുത്തായ പടിക്കെട്ടുകൾ ആണ്. എതിർ വശത്തു നിന്നു വരുന്ന ഡോലിക്കാർക്ക് വഴി ഒഴിഞ്ഞു കൊടുത്തും ചുറ്റുമുള്ള കാഴ്ച്ചകൾ കണ്ടും നടന്നു.
ധാരാളം പേർ ഇരുവശത്തേക്കുമായി പോകുന്നുണ്ട്. ഒരു ഹിമാലയൻ ലങ്കൂർ അതി ന്റെ കുട്ടിയേയും എടുത്ത് വഴിവക്കിൽ ഇരി ക്കുന്നു. ആരെങ്കിലുംഎന്തെങ്കിലുംകൊടുക്കു ന്നതും കാത്ത് ഇരിക്കുകയാണ്.എന്തോ ഒരു ശബ്ദം കേട്ട് അവ അപ്പുറത്തെ പാറക്കെട്ടി ലേക്കു മാറി.
ഡോലിക്കാർ മിക്കവരും നെമിനാഥക്ഷേത്ര ത്തിലേക്കോഅംബമാതക്ഷേത്രത്തിലേക്കോ ഉള്ളവരെകൊണ്ടുപോകുകയാണ്.അതിനപ്പുറം ഡോലി കാണുകയുണ്ടായില്ല. രണ്ടു പേർ ഒരാളെ എടുത്ത് ഈ മല കയറുന്നത് സാഹ സം തന്നെയാണ് . നിത്യാഭ്യാസം കൊണ്ടാണ് അവർക്ക് അത് സാധിക്കുന്നത്.
പാറകളിൽ അങ്ങിങ്ങായി എന്തോ കുഴി ച്ചെടുത്ത പോലെ ധാരാളം കുഴികൾ പലവലി പ്പത്തിലുള്ളവ കാണാനുണ്ട്. കയ്യിലുള്ള കുറ ച്ച് ഈന്ത പഴവും ഓറഞ്ചും തീർന്നുകഴിഞ്ഞു. വഴിയുടെ അവസാനം ആയതുമില്ല. ഒരുജൈ ന ഭിക്ഷുണി അതിവേഗം താഴേക്ക് നടന്നു വരുന്നു. അവരുടെ വസ്ത്രവിധാനം പ്രത്യേക
തകൾ ഉള്ളതാണ്. ദേഹം ഒട്ടുമിക്കവാറും മൂ ടുന്ന പലമടക്കുകളായി ഉള്ള വേഷം. വെള്ള നിറം ഉള്ളതാണ്.
കൈയ്യിൽ വിശറി പോലെ ഒരു ചെറിയ
സാധനം സദാ ഉണ്ടായിരിക്കും. മുഖത്ത് ആ വരണം മൂക്കും വായും അടച്ച് കെട്ടിയിരി ക്കും. അബദ്ധത്തിൽ പോലും ഒരു ചെറിയ പ്രാണിക്കു ബുദ്ധിമുട്ടാകാതിരിക്കാനുള്ള ശ്രദ്ധയാണ് ഇവയെല്ലാം.
സമയം പന്ത്രണ്ടിനോടടുക്കുന്നു.സാമാന്യം വിശപ്പ് ഉണ്ട്. അങ്ങിങ്ങായിചിലസ്ഥലങ്ങളിൽ കച്ചവക്കാരെ കണ്ടുതുടങ്ങി.ഒരു സ്ത്രീകഷ്ട പ്പെട്ടു നടന്നു വരുന്നുഅവർഊന്നുവടിവാങ്ങി യിട്ടുമില്ല. കഴിഞ്ഞ പത്തു മണിക്കൂറോളം എ ന്റെ സഹചാരിയായ വടിഞാനവർക്കുകൊടു ത്തു .അവർ സന്തോഷത്തോടെ അതുമായി മുകളിലേക്കു നടന്നു.
ഒരു കടയിൽ 2 കുരങ്ങന്മാർ ഇരിക്കുന്നു ണ്ട്. ഒന്ന് തണ്ണി മത്തൻ കഷ്ണം കടിച്ചുകൊ ണ്ടിരിക്കുന്നു. മറ്റേത് കടല പായ്ക്കറ്റ് തുറന്ന് ഒരോന്നായി കൊറിക്കുകയാണ്. കുറച്ചുപേർ ഇതു കണ്ടു കൊണ്ട് അടുത്ത് ഇരിക്കുന്നുമു ണ്ട്.
അൽപ്പം കൂടി പോയപ്പോൾ പത്തോളം കുരങ്ങന്മാരും അവയുടെ ഏതാനും കുട്ടിക ളും മരത്തിനു മുകളിലും താഴെയുമായി ഉ ണ്ട്. ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോൾ മുകളിൽ ഇരിക്കുന്ന കുരങ്ങൻ മൂത്രമൊഴി ക്കാൻ തുടങ്ങി.ഞാൻ വേഗം സ്ഥലം വിട്ടു.
ഇപ്പോൾ ചെല്ലപ്പനും ഞാനും കൂടിയാണ് നടക്കുന്നത്. മറ്റുള്ളവർ പുറകിൽ ആണ്. ദാ ഹം തോന്നിയപ്പോൾ ഓരോ കരിമ്പുനീർകുടി ച്ചു. വഴിവക്കിലെ കച്ചവടക്കാരുടെ എണ്ണംകൂ ടിക്കൊണ്ടിരുന്നു. ഗരംമസാല കച്ചവടം, ഉളു ക്കിനുള്ള എണ്ണ. സർബത്ത്, ഫോട്ടോകൾ,മാ ലകൾ എന്നിങ്ങനെ പലവക.
അവസാനം കുറച്ച് ദൂരദർശിനിക്കാരും ഉണ്ട്. ഗിർനാർ മല അവർ ദൂരദർശിനിയിൽ ക്കൂടി വ്യക്തമായി ആളുകൾക്ക് കാണിച്ചു കൊടുക്കും. മുകളിൽ കയറാൻ വയ്യാത്തവ ർക്കും ധൃതി ഉള്ളവർക്കും ഞങ്ങൾ അവസാ ന പടികളിൽ എത്തി. അവിടെ ചെറിയ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്. ദർശനം നടത്തി.
അതിനുള്ളിൽ എല്ലാവരും എത്തിച്ചേർ ന്നു. ഞങ്ങൾ നേരെ ഭാരതി ആശ്രമത്തിലേ ക്ക് പോയി. 12.30ന് ഭക്ഷണം വിളമ്പി തുട ങ്ങും.എന്നാൽപ്പിന്നെകഴിക്കാംഎന്നുപറഞ്ഞ് ഭക്ഷണശാലയിലേക്കു നടന്നു. തുടങ്ങാൻഅ ഞ്ചു മിനിറ്റു താമസം ഉണ്ടെന്നു പറഞ്ഞതു കൊണ്ട് അവിടെ കാത്തിരുന്നു.
ഉടനെ ഭക്ഷണം വിളമ്പിത്തുടങ്ങി. ഞങ്ങൾ പ്ലെയിറെറടുത്ത് വിളമ്പുന്ന സ്ഥലത്തുപോയി വാങ്ങി ഇപ്പോൾ അമ്പതോളം പേർ ഹാളിൽ ഉണ്ട്.നിലത്തിരുന്ന് കഴിക്കുന്നതാണ് രീതി.
റൊട്ടിയും ദാലും സബ്ജിയും ചോറും .ഊണു കഴിഞ്ഞ് പാത്രം കഴുകി വെച്ച് മുറിയിലേക്കു നടന്നു. ഇനി ജുനഗഡിലേക്കാണ് യാത്ര. അ വിടെ നിന്ന് ബസ്സിലോ ട്രെയിനിലോ വൈകാ തെ തന്നെ സോമനാഥിലേക്കു പോകണം.
ബാഗ് ഏറെക്കുറെ ഒരുക്കി വെച്ചിരു ന്നതുകൊണ്ട് കുറച്ചു പണിയേ ഉള്ളു . വേഗം കാവി വേഷം മാറ്റി പാൻറും ഷർട്ടും ആക്കി. തൊട്ടപ്പുറത്ത് ആശ്രമം വക സ്കൂളിൽ കുട്ടി കൾ കളിക്കുന്നു.
സ്ക്കൂൾ കൂടാതെ ഒരു ഗോശാലയും മറ്റും ആശ്രമത്തിൽ ഉണ്ട്.ഞങ്ങൾ മുറി പൂട്ടി റിസ പ്ഷനിൽ താക്കോൽ ഏല്പിച്ചു. ഒരു ഓട്ടോവി ൽ ഗിർനാറിൽ നിന്നും വാഗേശ്വരി ഗേറ്റു വഴി ജുനഗഡിലേക്ക് തിരിച്ചു.
വാഗേശ്വരി മഹാമന്ദിറിനു മുന്നിലും ചില സന്യാസിമാർ ഇരിക്കുന്നുണ്ട്. പ്രസിദ്ധമായ ഉപ്പർകോട്ട് കോട്ടക്കരികിലൂടെയാണ് റോഡ് പട്ടണത്തിലേക്ക് പ്രവേശിക്കുന്നത് . ഉപ്പർ കോട്ട് കോട്ട പുറം ഭാഗം മാത്രം കണ്ട് തൽ ക്കാലം തൃപ്തിപ്പെട്ടു അവിടെയുള്ള പീരങ്കി കൾ പ്രസിദ്ധമാണ്. വലിയ പീരങ്കി 5 മീറ്റർ നീളമുള്ള താണ്.ഇത് 15-ാം നൂറ്റാണ്ടിൽ ഈ ജിപ്തിലെ കയ്റോവിൽ വാർത്ത് എടുത്ത് സുൽത്താന്റെ പടത്തലവന്മാരിൽ ഒരാളായ തുർക്കിക്കാരൻ കൊണ്ടുവന്നതാണത്രെ .
ദിയുവിലെ പോർച്ചുഗീസ് സൈന്യവുമാ
യുള്ള ഏറ്റുമുട്ടലിന് വേണ്ടി വരുത്തിയതാണ ത്രെ ഈ പീരങ്കികൾ. ബുദ്ധമതക്കാരുടെ ഗു ഹകൾ,സ്റ്റെപ്പ് വെല്ലുകൾ ഇവയും പ്രധാനകാ ഴ്ചകൾ ആണ്.
ഓട്ടോറിക്ഷ സർദാർ വല്ലഭായി പട്ടേൽ ദർ വാസ എന്ന മനോഹരമായ കെട്ടിടത്തിന്റെ കോട്ട വാതിലിനു സമാനമായ വാതിൽ കട ന്ന് പോലീസ് കമ്മീഷണർ ഓഫീസിനു മുന്നി ൽ ഞങ്ങളെ ഇറക്കിവിട്ടു.
പട്ടേൽ ദർവാസയിൽ പുതുക്കിപ്പണിയ ലുകൾ നടക്കുന്നു. നിരവധി ഗവ: ഓഫീസു കൾ ഇതിലുണ്ട് .മുകളിൽ ടവർ ക്ലോക്കോടു കൂടിയ മന്ദിരം ആണ് ഇത്. ഞങ്ങൾ ഓട്ടോ ഇറങ്ങിയതിനു മുന്നിൽ മഹബത്ത് മക്ബറ, ബഹാവുദ്ദീൻ മക്ബറ എന്നീ പുരാതന ശവ കുടീരങ്ങൾ കാണാം.
റോഡ് മുറിച്ചുകടന്ന് അവിടെ എത്തി. ഏതോ കോളേജിലെ കുട്ടികൾ വന്നിട്ടുണ്ട്. ബഹാവുദ്ദീൻ മക്ബറ താജ്മഹലിന്റെ ഒരു ചെറിയ പതിപ്പ് ആണ്. മുഗൾ ശില്പകലയുടെ മകുടോദാഹരണങ്ങളാണ് ഈ പ്രസിദ്ധമായ ശവകുടീരങ്ങൾ. കൊത്തുപണികളും ശില്പ ങ്ങളും നിരവധി ഉണ്ട്.
നോട്ടക്കുറവു കൊണ്ടുള്ള കോട്ടങ്ങൾ രണ്ടു മന്ദിരങ്ങളിലും കാണാനുണ്ട്. മഹബ ത്ത് മക്ബറയും ഒരു കവിത പോലെ സുന്ദര മാണ്.
ജുനഗഡിന്റെ ചരിത്രം സാക്ഷാൽ ശ്രീ കൃഷ്ണന്റെ കാലഘട്ടത്തിനു മുമ്പ് മുതൽ പറയപ്പെടുന്നു. യവനന്മാർ താമസിച്ചിരുന്നു ഈ പ്രദേശത്ത് എന്നു കൃഷ്ണ കഥ. കടൽ വഴി വന്ന യവനനുമായി ശ്രീകൃഷ്ണൻ യു ദ്ധം ചെയ്തകഥ.കടൽമാർഗ്ഗംഇവിടെഎത്താ ൻ കഴിയും എന്നത് വാസ്തവം തന്നെ.
പിന്നീട് ഈ സ്ഥലം കലിംഗ രാജ്യത്തെ അശോക ചക്രവർത്തിയുടെ കാലം മുതൽ അറിയപ്പെടുന്നു. പ്രശസ്തമായ മൗര്യ സാമ്രാ ജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ പണി ത കോട്ടയത്രെ ഉപ്പർകോട്ട്. ഉപ്പർകോട്ട് പിന്നീ ട് ചുഡസമ രാജവംശം ഭരിച്ചു .
ഖൽജിമാരും മുഗളരും ഭരിച്ചു. സുൽത്താ ൻ മഹമൂദ് ബേഗഡ തന്റെ കാലഘട്ടത്തിലെ രാജാവിനെ മതം മാറ്റി ജുനഗഡിനെ മുസ്ത ഫാബാദ് ആക്കിയത്രെ.മഹബത്ത് ഖാൻ എ ന്ന സുൽത്താന്റെ ശവകുടീരമാണ് മഹബ ത്ത് മക്ബറ.
ഇവിടം കണ്ടു കഴിഞ്ഞ് പട്ടേൽ ദർവാസവഴി റോഡിന് മറുവശത്തുള്ള റെയിൽവേ സ്റ്റേഷ നിൽ ഞങ്ങൾ എത്തിച്ചേർന്നു. അരമണിക്കൂ റിനകം സോമനാഥ് വഴി പോകുന്ന ട്രെയിൻ ഉണ്ടെന്ന് അറിഞ്ഞു. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോ മിൽ എത്തിയപ്പോൾ നല്ല തിരക്ക് ഉണ്ട്. അ ത് മറെറാരു വണ്ടിക്കുള്ളതായിരുന്നു.
ഞങ്ങളുടെ ട്രെയിൻ സമയത്തിന് എത്തി. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു.രണ്ടു മ ണിക്കൂറോളം സമയം എടുക്കുന്ന യാത്ര. ഞ ങ്ങൾ അഞ്ചു മണിയോടെ സോമനാഥ്സ്റ്റേഷ നിൽ ഇറങ്ങി. അവിടെ നിന്ന് ക്ഷേത്രപരിസര ത്തേക്ക് ഓട്ടോ വിളിച്ചു.
സോമനാഥിനെ ബോട്ടുകളുടെ നഗരം എന്നു പറയാം.നിർമ്മാണം തുടങ്ങിയതും പ കുതി പണി കഴിഞ്ഞതും ഒക്കെയായ ബോട്ടു കൾ കരയിൽ നിർമ്മാണ ശാലകളിൽ നിര ന്നു കാണുമ്പോൾ ആ പേര് ശരിയാണെന്ന റിയാം., ഹാർബറിൽ ആണെങ്കിൽ ആയിര ക്കണക്കിന് ബോട്ടുകൾ നങ്കൂരമിട്ട് കിടക്കു ന്നതായും കാണാം.
ഓട്ടോ ബസ് സ്റ്റാന്റ് പരിസരത്ത് ഞങ്ങ
ളെ ഇറക്കിവിട്ടു. സോമനാഥ ക്ഷേത്രങ്ങൾ പഴയതും പുതിയതും കാണാവുന്ന അകല ത്തിൽ ഉണ്ട്. രണ്ടിനും മദ്ധ്യേ ഉള്ള വഴിയെ മുറി അന്വേഷിച്ച് ഞങ്ങൾ നടന്നു. അൽപ്പം നടന്നതേ ഉള്ളു.വിനായക ഹോട്ടൽ എന്ന ഒ രെണ്ണത്തിൽ അഞ്ചു പേർക്കും തങ്ങാവുന്ന ഒറ്റമുറിയായി താമസ സൗകര്യം കിട്ടി.
ഞങ്ങൾ വേഗത്തിൽ കുളിക്കാനും പുറ പ്പെടാനുമായി വാഷ്ബേസിനടുത്ത് പോയി വായിൽ വെള്ളം തട്ടിയപ്പോൾ മുഴുവൻ ഉപ്പ്. കടൽത്തീരം ഉപ്പു കലർന്ന വെള്ളത്തിലാണ് കുളിയും മറ്റും.കുടിക്കാൻ മാത്രംനല്ലവെള്ളം. വേഗം കുളിച്ച് പുറത്തിറങ്ങി.
ഒരു ഓട്ടോ ഹോട്ടലുകാരൻ വിളിച്ച് ഏർപ്പാ ടാക്കി തന്നിരുന്നു. ഞങ്ങൾആദ്യം ബാൽകാ തീർത്ഥ് മന്ദിറിലേക്കാണ് പോയത്. ജര എന്ന വേടന്റെ അമ്പേറ്റ ശ്രീകൃഷ്ണനാണ്പ്രതിഷ്ഠ. ശ്രീ കൃഷ്ണൻ യാദവകുലത്തിന്റെ നാശത്തി നു ശേഷം ബാൽകാ തീർത്ഥിലെ വടവൃക്ഷ ത്തിൽ ഇരിക്കുമ്പോൾ കാൽപാദം ഏതോ മൃ ഗത്തിന്റെ ഭാഗമാണെന്നു ധരിച്ച് വേടൻ അ മ്പയച്ചതായി പുരാണം.
ഇവിടെ നിന്ന് അമ്പുകൊണ്ടതിനു ശേ ഷം ശ്രീകൃഷ്ണൻ പ്രഭാസ തീർത്ഥത്തിലെ ത്രിവേണിയിൽഹിരൺ നദിയുടെ തീരത്ത് എത്തി അവിടെയുള്ള ഒരു ഗുഹയിൽ വെച്ച്
അവസാന ശ്വാസം തടുത്തതായി പറയുന്നു.
അവിടെയുള്ള കാളി ക്ഷേത്രത്തിനടുത്ത് ദ ഹിപ്പിച്ചുവത്രെ. ദേഹോത്സർഗ്ഗ് എന്ന് ഈസ്ഥ ലം അറിപ്പെടുന്നു. ഇവിടെയുള്ള അഹിർ വംശത്തിലെ സ്ത്രീകൾ ഇന്നും ദുഃഖാചരണ ത്തിൽ ആണെന്നും അവർ കറുത്ത വസ്ത്രം ഉടുക്കുന്നതായുമാണ് അറിഞ്ഞത്.
ബാൽകാ തീർത്ഥ് നല്ല ക്ഷേത്രം. ഏ താനും സത്രീകൾ മുൻവശത്ത് ഇരുന്ന് ഭജൻ ആലപിക്കുന്നുണ്ടായിരുന്നു.
ദർശനം കഴിഞ്ഞ് അവിടെ നിന്ന് വേരാ വലിൽ ഉള്ള ബാൺ ഗംഗയിലേക്കാണ് പോ യത്. സമുദ്രതീരത്ത് വെള്ളത്തിൽ ഉള്ളരണ്ടു ശിവലിംഗങ്ങളാണ് ഇവിടെ പ്രധാനം. ഭക്തർ സമുദ്രജലം,പാൽ ഇവ കൊണ്ട് അവിടെഅഭി ഷേകം നടത്തുന്നു. വേലിയേറ്റ സമയത്ത്സാ ധിക്കില്ല. ഞങ്ങൾ സമുദ്രത്തിൽ ഇറങ്ങുമ്പോ ൾ വെള്ളം കുറച്ച് ഉണ്ടായിരുന്നു.
തിരയിൽ ഇറങ്ങി നിന്ന് സമുദ്രജലം കൈ കൊണ്ട് എടുത്ത് അഭിഷേകം നടത്തി. അവി ടെ നിന്ന് ത്രിവേണി മഹാസംഗമത്തിലെത്തി. പോകുന്ന വഴിക്ക് ഒരുമൈതാനത്ത്പാണ്ഡവ ഗുഹകൾ കണ്ടു.
അസ്തമയ സൂര്യന്റെ പൊൻ വെളിച്ചത്തി ൽ ദേശാടന പക്ഷികളുടെ ഉല്ലാസത്തിൽ അ വിടെ കുറച്ചു സമയം ചിലവഴിച്ചു.യാദവവംശ ത്തിന്റെ അവസാനത്തെ പ്രതിനിധീകരിച്ച പ്ര ഭാസ തീർത്ഥം എന്നറിയപ്പെടുന്നപുണ്യസ്ഥല മാണ് ഇത്. ഇവിടെ ത്രിവേണി സംഗമം ആ ണ്. സരസ്വതി, കപാലി,ഹിരൺ എന്നീ നദി കൾ ഇവിടെ വെച്ച് അറബിക്കടലിൽ ചേരു ന്നു.
മനോഹരമായ പ്രകൃതി ദൃശ്യം. അവിടെ നിന്ന് അടുത്തു തന്നെയുള്ള ഗീതാ മന്ദിറിലേ ക്കാണ് പോയത്.പല പ്രായക്കാരായതീർത്ഥാ ടകർ ഉണ്ടായിരുന്നെങ്കിലും എഴുപതിനു മുക ളിൽ പ്രായമുള്ള ഏതാനും പേരുടെ സംഘം ഉണ്ടായിരുന്നു. അവരുടെ കൂടെ കുടുംബവും.
നല്ല ഒരു കാഴ്ചയായിരുന്നു അത്.ഗീതാ മന്ദിറിനോടു ചേർന്ന് കുറച്ചധികം ക്ഷേത്ര ങ്ങൾ ആ മതിൽക്കെട്ടിനകത്ത് ഉണ്ട് അവ യിലെല്ലാം ഞങ്ങൾ ദർശനം നടത്തി.കൃഷ്ണ ന് അമ്പുകൊണ്ടു കഴിഞ്ഞ് എത്തിയ സ്ഥലം ആണത്രെ ഇത്. അതെതുടർന്നായിരുന്നു അവിടുത്തെ സ്വർഗ്ഗാരോഹണം. തുടർന്ന്
ബലരാമനും ദേഹം ഉപേക്ഷിച്ച് ശേഷ നാഗ രൂപത്തിൽ കയറി പോയ ഗുഹ ഇവിടെയാ ണ്. ബൽറാം ഗുഹ എന്നും ദാവുജിനി ഗുഹ
എന്നും അറിപ്പെടുന്ന ഇവിടെ ശേഷനാഗരൂ
പം കാണാം. ബാലാജി മന്ദിർ, ഭീംനാഥ് മഹാ ദേവ്, ബൽറാം ജി മന്ദിർ എന്നിവയും കൃ ഷ്ണ വാദങ്ങളും മറ്റും ഗീതാമന്ദിറിനോടു ചേർന്ന സ്ഥലത്തുണ്ട്.
അതിപുരാതനമായതും മണ്ണുകൊണ്ട്നിർ മ്മിച്ചതായതും ആയ ഒരു സൂര്യ ക്ഷേത്രത്തി ലേക്കാണ് പിന്നീട് പോയത് . ഒരു കണ്ണാടി പ്ര തിഷ്ഠയാണ് ഗർഭഗൃഹത്തിൽ കണ്ടത്. ഒരു സ്ത്രീയായിരുന്നു അവിടെ പൂജിച്ചിരുന്നത് . കാലപ്പഴക്കം ക്ഷേത്ര കെട്ടിടത്തെ ബാധിച്ചി രുന്നു.
അവിടേയും അതിനോടു ചേർന്ന മഹാദേവ ക്ഷേത്രത്തിലും ദർശനം നടത്തി. അവിടെ പാണ്ഡവഗുഹ എന്ന ഒരു സംഭവം ഉണ്ട്. അ
തിലേക്ക് കുറച്ചു വീതം ആൾക്കാരെ കയ റ്റിവിടുന്നു. ത്രിവേണി വഴിക്കു ശ്രീരാം മന്ദിറി ൽ എത്തി. വിശാലമായ മുറ്റത്തോടു കൂടിയ ഒരു അത്യാധുനിക ക്ഷേത്രമാണ് ഇത് .ഓട്ടോ ക്കാരൻ കൂടെയുള്ളതു സൗകര്യമായി അവി ടെ തൊഴുത ശേഷം സോമനാഥ ക്ഷേത്രത്തി നടുത്ത് ഞങ്ങളെ കൊണ്ടുപോയി വിട്ടു.
ആദ്യം തന്നെ ജ്യോതിർലിംഗ ക്ഷേത്രമായ പഴയ സോമനാഥ ക്ഷേത്രത്തിലെത്തി. ആര തി സമയമായിരുന്നു. പടിക്കെട്ടുകൾ ഇറങ്ങി താഴെ ഉള്ള നന്ദീ വിഗ്രഹത്തിനു സമീപം എ ത്തി. അവിടെ നിന്നാൽ ഭജൻ കേൾക്കാം. ആരതി അവിടെ വെച്ചിട്ടുള്ള ടിവിയിൽ കാ ണാൻ കഴിഞ്ഞു.
ആരതിക്കു ശേഷം തിരക്കു കുറഞ്ഞു ഞങ്ങൾ പ്രധാന ശ്രീകോവിലിനകത്തെത്തി. മനോഹരമായി അലങ്കരിച്ച ജ്യോതിർലിംഗം പൂമാലകളും മറ്റുമായി കണ്ണിന് ഉത്സവമായി. രുദ്രാക്ഷ മാലകളും പൂമാലകളും മധുര പല ഹാരങ്ങളുമൊക്കെ വിഗ്രഹംഅലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
തൊഴുത് വിഗ്രഹത്തിനു പുറകിലെ ഗോ
വണി വഴി മുകൾനിലയിൽ എത്തി. അവിടെ നിന്നും പുതിയ ക്ഷേത്രത്തിലേക്ക് നടന്നു. മൊബൈൽ ക്യാമറ ഒന്നും അകത്തേക്കു വി ടില്ല. മൊബൈലും മറ്റും സൂക്ഷിക്കാൻ ഏ ല്പിച്ചു. ഫോണിൽ ചാർജു കുറവാണെ ങ്കിൽ അവർ ചാർജ് ചെയ്തു തരും അതിനുള്ള സൗകര്യം ഉള്ള ക്ലോക്ക് റൂമാണ്.
അതിവിശാലമായ ക്ഷേത്ര മുറ്റം കടന്ന് ഉള്ളിലെത്തി . 1951 ൽ പ്രസിദ്ധരായ സോമ പുര സലാട്ടുകൾ എന്ന മേസൺമാരാണ് ഈ ശില്പ വൈശിഷ്ട്യം നിർമ്മിച്ചവർ . ഇവിടെ കടലിനോടു ചേർന്ന ഭിത്തിയിൽ ഈ രേഖാം ശത്തിൽ ദക്ഷിണധ്രുവത്തിലെ ആദ്യ കര ഭാഗംഎന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഇവിടെ നിന്നും അന്റാർട്ടിക്കവരെ നേർരേഖയിൽ കരയുടെ ഭാഗം വേറെ ഇല്ല.
ഇന്ത്യൻ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ നിർദ്ദേശപ്രകാരംനിർമ്മി ച്ചക്ഷേത്രമാണ് ഇത്. വിസ്താരമുള്ളപൂന്തോ ട്ടവും മറ്റും അകത്തെ മുറ്റത്തും കാണാം.മതി ലിന് അപ്പുറം കടലാണ്. കടൽ വഴിയാണ് പ ഠാണികളായ മുഹമ്മദ് ഗസ്നിയും മറ്റും പല വട്ടം സോമനാഥ് ആക്രമിച്ചത്.
പുതിയ ക്ഷേത്രത്തിന്റെ ഉള്ളിലെ തളത്തിലെ മേൽക്കൂരയുടെ പണി അതിവി ശേഷം. മാർബിളിൽ കൊത്തി ഉണ്ടാക്കിയ ശിവലിംഗം ആണ് ഉള്ളിലെ പ്രതിഷ്ഠ .ദർശന ശേഷം പുറത്തിറങ്ങി. റവ ലഡ്ഡുപോലെഒന്നാ ണ് പ്രസാദം.പണമടച്ച് പ്രസാദം വാങ്ങി. ഞ ങ്ങൾ സാവധാനം പുറത്തിറങ്ങി.
8 മണി കഴിഞ്ഞതേ ഉള്ളു. ഇനി ഭക്ഷണം കഴിക്കണം. മൊബൈൽ തിരിച്ചു വാങ്ങി. സോമനാഥ് ദേവസ്വം ഊട്ടുപുര അന്വേഷിച്ചു കണ്ടു പിടിച്ചു. ഊണ് നാൽപ്പതു രൂപയാണ്. മോരിന് 5 രൂപയും പപ്പടത്തിന് 5 രൂപയും വേറെ കൊടുക്കണം.
ടിക്കറ്റെടുത്ത് പ്ലെയിറ്റുമായി കൗണ്ടറിൽ പോയി വാങ്ങണം. തിരക്ക് അധികം ഇല്ല റൊട്ടി ,കിച്ചടി, സബ്ജി ,ദാൽ ഒക്കെ തന്നെ.
മോര് നല്ലതു തന്നെ.
ഭക്ഷണം കഴിഞ്ഞ് നടന്നു. മുറി വളരെ അടുത്താണ്. പഴയ സോമനാഥ ക്ഷേത്രത്തി നടുത്തു കൂടിയാണ് പോകേണ്ടത്. ഈ ക്ഷേ ത്രം 997 ൽ ചാലൂക്യരാജാവായ മൂലരാജനാ ണ് സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു.
ക്ഷേത്രത്തിലെ സമ്പത്ത് കണ്ട് 1024 ൽ അഫ്ഗാനിലെ മുഹമ്മദ് ഗസ്നി ഇവിടം ആ ക്രമിച്ച് കൊള്ളയടിച്ച് 20 ദശലക്ഷം ദിനാർ കടത്തിക്കൊണ്ടു പോകുകയും എതിർത്ത 50000 ആളെ വധിക്കുകയും ചെയ്തുവത്രെ.
1299 ൽ അലാവുദീൻ ഖിൽജിയും 1395 ൽ സഫർ ഖാനും ഇവിടം ആക്രമിച്ചു.1546 ൽ പോർട്ടുഗീസുകാരും ക്ഷേത്രം തകർത്തു. 1665 ൽ ഔറംഗസീബ് ആക്രമിച്ചു. പിന്നീട് ഇവിടെ ആരാധന നടക്കുകയാണെങ്കിൽ ത ട്ടി നിരപ്പാക്കാനാണത്രെ പറഞ്ഞത്.
സ്വാതന്ത്യാനന്തരം 1950ൽ കെ.എം മുൻഷി മഹാത്മാഗാന്ധി മുതലായവർ ആലോചിച്ച് പുനർ നിർമ്മിച്ച ക്ഷേത്രം 1951 ൽ കെ എം മുൻഷിയുടെ അഭ്യർത്ഥന പ്രകാരം രാഷ്ട്രപ തി ഡോക്ടർ രാജേന്ദ്രപ്രസാദാണ് രാജ്യത്തി ന് സമർപ്പിച്ചത്.
അമൂല്യങ്ങളായ രത്നങ്ങളും സ്വർണ്ണവും ഇവിടെനിന്ന്അപഹരിക്കപ്പെട്ടിട്ടുണ്ടത്രെ.മുഹമ്മദ് ഗസ്നി പൊളിച്ചു കൊണ്ടുപോയ ര ണ്ടു വെള്ളിവാതിലുകൾ പിന്നീട് സൗരാഷ്ട്ര രാജാവ് യുദ്ധം ചെയ്ത് തിരിച്ചെടുത്തത് ഒന്ന് ഉജ്ജയിനിയിലെ ഗോപാൽ മന്ദിറിലും രണ്ടാ മത്തേത് മഹാകാലേശ്വർ ക്ഷേത്രത്തിലും സ്ഥാപിക്കയായിരുന്നു.
മൂന്നാമതൊരു വാതിൽ ബ്രിട്ടീഷുകാർ വീണ്ടെടുത്ത് ആഗ്ര കോട്ടയിൽ സൂക്ഷിക്കു ന്നുണ്ടത്രെ. വേദനാജനകമായ ചരിത്ര സന്ദ ർഭങ്ങൾ .ഏതായാലും ഗുജറാത്തിനും ഇന്ത്യ ക്കും തിലകക്കുറിയായി സോമനാഥ് ഇന്നും തിളങ്ങി നിൽക്കുന്നു എന്നത് സന്തോഷക രമായ ചിന്ത തന്നെ.മുറിയിൽ എത്തി വേഗം കിടന്നു. ഉറക്കവും പെട്ടെന്ന് വന്നു.(തുടരും)
by Sankaranarayanan Sambhu
Comments
Post a Comment