ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 5.
പോർബന്തർബീച്ച്,താരാമന്ദിർ എന്ന പ്ലാനറ്റേറിയം ,വന്യമൃഗസങ്കേതം ഇവയാണ് ഇവിടെ കൂടുതലായി കാണാനുള്ളത്. എന്നാ ൽ അതിലും പ്രാധാന്യമേറിയ ചില സ്ഥലങ്ങ ൾ കാണാനുള്ള സാധ്യതകൾഉള്ളതു കൊണ്ട് സമയം കിട്ടാനായി അപ്പോൾ തന്നെ ഗാന്ധി ജിയുടേയും സുദാമാവിന്റെയും നാടിനോട് വി ട പറഞ്ഞ് ഞങ്ങൾ ഉടനെ കിട്ടിയ സർക്കാർ ബസ്സിൽ ജുനഗഢിലേക്ക് പുറപ്പെട്ടു.
പോർബന്തർ പട്ടണത്തിൽ കണ്ട ഒരു ഫ്ലൈഓവർ പ്രത്യേകം പരാമർശം അർഹി ക്കുന്നു. അത്രയും നല്ല മാതൃക ആയിരുന്നു അത്. ഒരു വിമാനത്താവളവും ഇവിടെ ഉണ്ട്. സാധാരണ ബസ് ആയിരുന്നതിനാൽ ഹൈ വേ ഒഴിവാക്കിയായിരുന്നു ഓടിക്കൊണ്ടിരു ന്നത്.
പോർബന്ദർ എയർപോർട്ട് പോകുന്ന വഴി
യിലാണ്. വളരെ ചെറിയ വിമാനത്താവളമാ ണ് ഇവിടെ. അവിടം കഴിഞ്ഞതോടെ വയലു കൾ ഇരുവശത്തും ഉണ്ട്. സന്ധ്യയാകാറായി.
അസ്തമയ സൂര്യന്റെ ചെന്നിറവും പച്ചപ്പരവ
താനി പോലെ വിശാലമായ വയൽപ്പരപ്പും ന
ല്ല ഒരു പ്രകൃതി ദൃശ്യമായി.
105 കിലോമീറ്റർ ദൂരമുണ്ട് ജുനഗഢിലേക്ക് ഫാസ്റ്റ് പാസഞ്ചറായിരുന്നെങ്കിൽ കുറച്ചു വേ ഗത ഉണ്ടാകുമായിരുന്നു. ബസ്സിൽഇരിക്കാനു ള്ള ആളേ ഉള്ളു . വഴിയിൽഒരിടത്ത്ചായക്കു നിർത്തി .ചെറിയ ഒരുകട പുറകുവശത്ത്പോ യി മൂത്രശങ്ക തീർത്തു. ഡ്രൈവറും ഇറങ്ങി യതുകൊണ്ട് ധൈര്യമുണ്ട്.
ചായക്കടയിൽ ഞങ്ങൾക്ക് ഓരോ സോ സർ മാത്രം തന്നു. ഇവിടെ സോസറിൽ ചായ ഒഴിച്ചു തരികയാണ്. കുറുക്കി വററിച്ച ആദ്രാ വകം അത്രയേ കുടിക്കാൻ പറ്റൂ. റാണാകൻ ദ്രോണ, കുടിയാന, സരാദിയ, മനാവാദർ,വ
ന്താലി, ജുനഗഢ് ആണ് റൂട്ട്.
9 മണി കഴിഞ്ഞപ്പോൾ ബസ്സ് ജുനഗഡി ൽ എത്തി. ഉടനെ ഒരു ഓട്ടോക്കാരൻ ഗിർനാ റിൽ എത്തിക്കാമെന്നേറ്റു. അതിൽ ഭാരതി ആശ്രമത്തിനു മുന്നിൽ എത്തിച്ച് അയാൾ പോയി. ഗേറ്റ് കടന്ന ഉടനെ ഒരു ഓഫീസ് ഉ ണ്ട്. അവിടെ മുറി അന്വേഷിച്ചു. മുറി തരാം നിങ്ങൾ പോയി ഭക്ഷണം കഴിച്ചു വരൂ ബാഗ് ഇവിടെ വച്ചു കൊള്ളൂ എന്ന് അവിടെ ഉണ്ടാ യിരുന്നയാൾ പറഞ്ഞു.
ഭക്ഷണശാല തൊട്ടപ്പുറത്താണെന്നും അവിടെ സമയം കഴിയാറായതു കൊണ്ട് വേഗം കഴിച്ചു വരാനുമാണ് അങ്ങനെ പറ ഞ്ഞയച്ചത്. ഞങ്ങൾ ചെന്ന സമയത്ത്ഒന്നോ രണ്ടോ പേർ ഭക്ഷണം കഴിക്കുന്നുണ്ട്.
വിശാലമായ ഹാൾ. ഒരു വലിയ മേശപ്പു റത്ത് സ്റ്റീൽ പ്ലേറ്റുകൾ കഴുകി വെച്ചിട്ടുണ്ട് മറ്റൊന്നിൽ വലിയ ബക്കറ്റുകളിൽ ഭക്ഷണ വും ഞങ്ങൾ പ്ലെയിറ്റ് ഗ്ലാസ് മുതലായവ എടു ത്ത് സ്വയം വിളമ്പി എടുത്തു. ഭക്ഷണ സമ യം കഴിയാറായതു കൊണ്ട് വിളമ്പുകാർ
ഉണ്ടായിരുന്നില്ല.
ഗോതമ്പുറവ നെയ്യും മധുരവും ചേർത്ത ഒരു വിഭവം ,സാധാരണ റവ കൊണ്ടും അതു പോലെ ചെയ്ത രണ്ടാമത്തെ വിഭവം,തൃകോ ണാകൃതിയിൽ ചപ്പാത്തി,ചെറുപയർ,അരി ഇവയുടെ ഖിച്ചടി,ഒരു പരിപ്പുകറി ഇത്രയു മായിരുന്നു ഉണ്ടായിരുന്നത്.
എല്ലാവരും കഴിച്ചു കഴിഞ്ഞ് വീണ്ടും മുറി എടുക്കാനെത്തി. 5 പേർക്കും തങ്ങാവുന്ന ഒറ്റമുറിയാണ് കിട്ടിയത്. കുറച്ച് ദൂരെയായി ഉള്ള കെട്ടിടത്തിൽ മുകൾ നിലയിലെ മുറി യിൽ ബാഗുകൾ കൊണ്ടു പോയി വച്ചു. ബാത്റൂം അറ്റാച്ച്ഡ് ആണ്.
വെള്ളത്തിന് ചെറിയ നിറവ്യത്യാസം. ക ഠിന ജലം ആണെ ന്നു തോന്നുന്നു. പൈപ്പു കൾ കാലക്രമേണ അടക്കുന്ന തരത്തിൽ ഉള്ളത്. ഞങ്ങൾക്ക് പുലർച്ചക്കുതന്നെ മല കയറേണ്ടതുണ്ട്. ഗിർനാർ അല്ലെങ്കിൽ പു രാണങ്ങളിൽ പറയുന്ന രേവതക പർവ്വതം ഗുജറാത്തിലെ ജുനഗഡിന് അടുത്തുള്ള മലനിരകൾ ആണ്.
കൃഷ്ണകഥയിലെ മുചുകുന്ദന്റെ ഗുഹ ഉള്ള സ്ഥലം.അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഗിർനാറിലാണ് .ജുനഗഡ് തലേത്തി റോഡിൽ കുറച്ചു ദൂരം പോകു മ്പോൾ ഉപ്പർ കോട്ട് കോട്ട കാണാം വീണ്ടും രണ്ടര കിലോമീറ്ററിൽ നമ്മൾ ഒരു കമാന ത്തിനടുത്തെത്തുന്നു.
വാഗേശ്വരി ഗേറ്റ് അഥവാ ഗിർനാർ ദർവാസ എന്നാണ് ഇതറിയപ്പെടുന്നത് വീണ്ടും അൽ പ്പം മുന്നിൽ വലതു വശത്തായി ഉപലെവാഗേ ശ്വരി മാദേവീ ക്ഷേത്രവും അതിനോടടുത്ത് പുരാതനമായ വരായി മാതാ മന്ദിറും ഉണ്ട് .
അധികം പഴക്കമില്ലാത്ത ഗായത്രി ശക്തി പീഠം എന്ന ക്ഷേത്രവും കഴിഞ്ഞാൽ അശോ ക ചക്രവർത്തിയുടെ ശിലാലിഖിതംഒരുകെട്ടി ടത്തിനകത്ത് സംരക്ഷിച്ചതായി കാണാം.ബ്രാ ഹ്മി ലിപിയിലാണ്ഉളികൊണ്ട്കല്ലിൽകൊത്തി യിരിക്കുന്നത്. അശോക ലിഖിതം സംരക്ഷി ക്കാൻ നവാബ് റസൂൽ ഖാൻ 1900ത്തിൽ പണി കഴിപ്പിച്ചതാണ് മന്ദിരം.
സോൻരാഖ് നദി കടന്ന് ഗിർനാറിലേക്ക് പ്രവേശിക്കാം. ഇവിടെ നിരവധി ക്ഷേത്രങ്ങ ളും അഖാഡകളും ആശ്രമങ്ങളും ഉണ്ട്. ദാ മോദർ കുണ്ഡ് എന്ന തടാകത്തിൽ ചിതാഭ സ്മ നിമജ്ജനം മോക്ഷദായകമായി കരുത പ്പെടുന്നു. മൃഗികുണ്ഡ് സുദർശൻലേക്ക്എന്നി വയും പ്രധാനമാണ്.
ശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന മേളയാണ് ഈ സ്ഥലത്തെ പ്രധാന ഉത്സവം. 52 മുഴം നീളമുള്ള കൊടിക്കൂറകൾ ഭവനാഥ മഹാദേവ സന്നിധിയിൽ സമർപ്പിക്കുന്നു. ഗിർ നാർ പരിക്രമ എന്ന 36 കിലോമീറ്റർ പർവത പരിക്രമണം (പ്രദക്ഷിണം ) നടത്തുന്നു.
എത്രയെത്ര കഥകളാണ് നാം കുട്ടി ക്കാലം മുതൽ കേട്ടു വളരുന്നത്. കഥക ളുടെ സാരാംശം ഒരു ഗുണപാഠമായി ജീ വിതത്തിൽ പകർത്തുന്നതിലേക്കു വരെ അവയുടെ സ്വാധീനം നമ്മളുടെ മേൽ ചെലുത്താൻ കഴിവുള്ള ധാരാളം കഥക ൾ ഉണ്ട്. എന്നാൽ ഞാനിപ്പോൾ പറയു ന്ന കഥ അധികം പേരും കേട്ടതായിരിക്ക ണമെന്നില്ല.
ഹരിവംശമെന്ന ഒരു കൃതിയുണ്ട് ഇതി ൽ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവ രുടെ സഹോദരനാണ് സമുദ്രവിജയനെ ന്ന വൃഷ്ണിവംശ രാജാവ്. ശിവാദേവി അദ്ദേഹത്തിന്റെ രാജ്ഞിയും. അവരുടെ പുത്രനായിരുന്നു നെമി. ഈ കുട്ടിയെ ഗർ ഭംധരിച്ച നാൾ മുതൽ അവരുടെ കുടും ബത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ സുഗമമായി ജീവിച്ചതു കാര ണം അരിഷ്ടനേമി എന്നും ഈ കുട്ടി
ജനിച്ചപ്പോൾ ഒരു പേര് വന്നു.
അഹിംസയും ധർമ്മമാർഗ്ഗവുമായി രുന്നു നെമിയുടെ സിദ്ധാന്തങ്ങൾ. ഇട ക്കിടെ ധ്യാനവും പതിവായിരുന്നുവത്രെ. ശ്രീകൃഷ്ണനടക്കം അഹിംസ ഉപദേശം നൽകിയതു നിമിയാണ് എന്നു സങ്കൽ പ്പിക്കുന്നവർ ഉണ്ട്. വിവാഹ പ്രായമായ പ്പോൾ രാജിമതി എന്ന കുമാരിയുമായി നെമിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. രാജുൾ എന്ന വിളിപ്പേരുള്ള സുന്ദരിയാ യ അവളെ നെമിക്കു വളരെ സ്നേഹമാ യിരുന്നു.
എന്നാൽ വിവാഹ തലേന്ന് വിധി മറ്റൊരു രൂപത്തിൽ അവരുടെ ജീവിത ത്തിൽ വിളയാടി പോലും. പതിവിനു വി പരീതമായി കൊട്ടാര മുറ്റത്തു നിന്നും നിരവധി മൃഗങ്ങളുടേയും പക്ഷികളുടേ യും ദയനീയമായ കരച്ചിൽ നെമി കേട്ടു. അതിന്റെ കാരണം അറിയാനായി അ
വിടെ എത്തിയ നെമി കണ്ടത് ബന്ധന ത്തിലുള്ള കിടാങ്ങളേയും പക്ഷികളേയു മാണത്രെ.
ഇവയുടെ ഈ സ്ഥിതിക്കു കാരണമെ ന്താണെന്ന് അവയുടെ സൂക്ഷിപ്പുകാര നെ വിളിച്ച് അന്വേഷിച്ചപ്പോൾ നെമിക്കു നടുക്കമുണ്ടാക്കുന്ന മറുപടിയാണ് അ യാൾ പറഞ്ഞത്. പിറ്റേന്ന് വിവാഹ സൽ ക്കാരത്തിന് വരുന്ന വീരന്മാരായ അതി ഥികൾക്കു വിളമ്പാനായി നിർത്തിയ
മൃഗങ്ങളും പക്ഷികളുമാണത്രെ അവ.
ക്രൂരതകൾ ഇഷ്ടമല്ലാത്ത അഹിംസാ വാദിയായ നെമിക്ക് ആലോചിക്കാൻ പോലുമാകാത്ത ഹിംസയാണ് തന്റെ വിവാഹംമൂലം ഉണ്ടാകാൻ പോകുന്നതെ ന്നറിഞ്ഞ് നെമി അടുത്തുള്ള രേവതക പർവ്വതത്തിലേക്ക് വിവാഹം ഉപേക്ഷിച്ച് നടന്നു പോയി. രജുൾ ആകട്ടെ വരനും കൂട്ടരും വരുന്നത് നോക്കി ഇരിപ്പാണ്. സമയം കഴിഞ്ഞും കാണാതായപ്പോൾ വിവാഹം മുടങ്ങിയതായി അറിയാൻ കഴിഞ്ഞു.അവളുടെസഹോദരി മറ്റൊരാ ളെ വരനായി സ്വീകരിക്കാൻ പറഞ്ഞ തൊന്നും അവൾക്കു ബോധിച്ചില്ല.
രജുൾ നെമിയെ അന്വേഷിച്ച് പർവ്വത ത്തിലേക്കു കയറി.കുറെ തിരഞ്ഞ ശേ ഷം ഒരിടത്ത് മരച്ചുവട്ടിൽ ഇരിക്കുന്ന നെമിയെക്കണ്ട രജുൾ ഇങ്ങനെ ചോദി ച്ചു. " പ്രിയനെ നമ്മളു ടെ വിവാഹ നിശ്ച യത്തെക്കുറിച്ച് മറന്നു പോയോ എന്താ ണ് ഇവിടെ വന്നിരിക്കുന്നത് " എന്ന്. "മറ ക്കുകയോ ഒരിക്കലുമില്ല. നമ്മുടെ സ്നേ ഹത്തെക്കുറിച്ച് ഓർമ്മയില്ലാതെ അല്ല
മറിച്ച് നമ്മളുടെ വിവാഹത്തിനു വരുന്ന അതിഥികളെ സൽക്കരിക്കാനായി ക ശാപ്പു നടത്തപ്പെടുന്ന കിടാങ്ങളെക്കുറി ച്ച് ഓർത്തു കരയുന്ന മൃഗങ്ങളെ ഓർ ത്താണ് " എന്നു പറഞ്ഞു.
ഇത്തരം ക്രൂരത തന്റെ ജീവിതവുമാ യി ചേർത്ത് നടന്നു കൂടാ എന്നതുകൊ ണ്ടാണ് എല്ലാം വേണ്ടെന്നു വെച്ച് മല ക യറിയത് എന്ന് രജുൾ നെമിയിൽ നിന്നറി ഞ്ഞപ്പോൾ മുൻ ജന്മത്തിൽ ജീവിത പ ങ്കാളിയായിരുന്ന നെമിയുടെ വഴി രജുൾ സ്വീകരിച്ചു സന്യാസിനി ആയി.നെമി ഇരുപത്തി രണ്ടാമത്തെ തീർത്ഥങ്കരനാ യി. ഇരുപത്തിനാലു തീർത്ഥങ്കരന്മാരി ൽ ഇരുപത്തി നാലാമത്തെ ആളാണ് വർദ്ധമാന മഹാവീരൻ.
നെമി കയറിപ്പോയ രേവതക പർവ്വത മാണ് ഞങ്ങൾക്കു മുന്നിലുള്ള ഗിർനാർ. ഗുജറാത്തിലെ ജുനഗഢിൽ നിന്ന് എട്ടു കിലോമീറ്റർ ദൂരത്തായി മൂവായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള മല ഒ
രു പർവ്വതശൃംഖലയുടെ ഭാഗമാണ്.
ശിവരാത്രിക്കാലത്തെ ഈ5 ദിവസത്തെ മേളയോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ കച്ചവടം ഇവിടെ നടക്കാറുണ്ട്. പട്ടണത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് ഈ മേള .പത്തുലക്ഷത്തിലധികം ആൾക്കാ ർ പങ്കെടുക്കുന്നതുമാണ്.
മേളയിലെ ഘോഷയാത്രയാകട്ടെ ഭവനാഥ മഹാദേവ ക്ഷേത്രത്തിൽ തുടങ്ങി ആശ്രമങ്ങ ളും അഖാഡകളും പിന്നിട്ട് മധി,മാലവേല,ബാ രാദേവി ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഭവ നാഥിൽ അവസാനിക്കുന്നതാണത്രെ പതിവ്.
ശിവരാത്രിക്കാലത്തെ ഇവിടത്തെ തിരക്ക് വർണ്ണനാതീതമത്രെ. ഏതായാലും മലകയറ്റം തുടങ്ങുന്ന സ്ഥലമൊന്നു കണ്ടു വരാമെന്ന അഭിപ്രായത്തിൽ ഞങ്ങൾ രാത്രി തന്നെ മുറി പൂട്ടി ഇറങ്ങി. ഭാരതി ആശ്രമത്തിന്റെ പ്രധാ ന ഗേററ് അടച്ചു കഴിഞ്ഞു.ഒരാൾക്കുകടക്കാ വുന്ന തരത്തിൽ ഒരറ്റത്ത് ഗേറ്റിൽ തുറക്കാ വുന്ന സംവിധാനം ഉണ്ട് .
അത് രാത്രി അടക്കാറില്ല എന്ന് ഓഫീസി
ലെ ഒരാൾ പറഞ്ഞു. ഞങ്ങൾ നേരെ മുന്നി ലേക്ക് കുറച്ചു ദൂരം നടന്ന ശേഷം ഇടതു വശ ത്തേക്കു തിരിഞ്ഞു. നേരെ മുന്നിൽ കുറച്ച കലെ ഭവനാഥ മഹാദേവ് മന്ദിർ. ആ രാത്രി യും സ്വർണ്ണം പൂശിയ ക്ഷേത്ര ശ്രീകോവിൽ തിളങ്ങുന്നു.അടക്കുന്നതേ ഉള്ളു. കയറി ദർ ശനം നടത്തി.
ഗിർനാറിലെ എല്ലാ വിശേഷങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതി പുരാതനവും അതിവിശിഷ്ട വുമായ ഇടം. ഇ ത്രയും താമസിച്ച് അടക്കുന്ന ചുരുക്കം ക്ഷേ ത്രങ്ങളേ ഉള്ളു. നിരവധി ചെറു കടകൾ ആ പരിസരത്ത് ഉണ്ട്.അവയിൽ പലതും തുറന്നി രിക്കുന്നുമുണ്ട്.
മലമുകളിൽ വൈദ്യുതി വിളക്കുകൾ പ്രത്യേക അകലത്തിൽ ദൂരെ നിന്നു തന്നെ കാണാനുണ്ട്. പലരും അർദ്ധരാത്രിക്കു ശേ ഷം മലകയറാറുണ്ടു പോലും .ഈ രാത്രി നടത്തത്തിനിടെ കണ്ട സന്യാസിയെക്കുറിച്ച് ആദ്യഭാഗത്ത് ഞാൻ പറഞ്ഞിരുന്നു. ആ നോട്ടം മറക്കാനാകില്ല.
ഭവനാഥ് ക്ഷേത്രവും ജുന അഖാഡയും കഴിഞ്ഞ് ഒരു വളവു കൂടി കഴിഞ്ഞപ്പോൾ ദൂരെ മല കയറുന്നതിന്റെ തു ടക്കം കാണാൻ കഴിഞ്ഞു. ഞങ്ങൾ തിരിച്ച് ആശ്രമത്തിലേ ക്കു നടന്നു. മുറിയിലെത്തി അതിവേഗം കിടക്കാനുള്ള വട്ടം കൂട്ടി. അലാ റം രണ്ടു മണിക്ക് വെച്ചിട്ടുണ്ട്.
ഉറക്കത്തിന്റെ കാണാക്കയങ്ങളിൽ എപ്പോഴോ മണിയടി ശബ്ദം . വെളിച്ചം കണ്ട് കണ്ണു തുറക്കുമ്പോൾ അലാറം കേട്ട് ലൈറ്റി ട്ടതാണെന്നു മനസ്സിലായി. സുമാർ രണ്ടര മണിക്കൂർ ഉറക്കം കിട്ടി. ഉടനെ നിത്യ കർമ്മം കഴിച്ച് രണ്ടരക്കു മുമ്പായി ഇറങ്ങി.ആ അവ ധൂതനെ ഇപ്പോൾ വഴിയിൽ കാണാനില്ല. ഭവ നാഥ് മഹാദേവിനെ റോഡിൽ നിന്നു തൊഴു തു. തലേന്ന് വഴി നോക്കി വെച്ചതു കൊണ്ട് നേരെ നടന്ന്പടവുകളുടെതുടക്കത്തിലെത്തി.
മുന്നിൽ 9999 ലെ ആദ്യപടി കാണുന്നു. 10000ത്തിൽ ഒന്നു കുറവ് . ഊന്നുവടികൾ വാങ്ങി. വലിയ വണ്ണമില്ലാത്ത മുളവടിയാണ് . വൈദ്യുതി വിളക്കുകൾ ഇടവിട്ട് ഉള്ളതു കൊ ണ്ട് വഴിയിൽ വെളിച്ചമുണ്ട്. ഇടക്ക് നിഴൽ വീ ണ സ്ഥലങ്ങളിൽ വടി സഹായകമായി.
ആദ്യത്തെ കുറെ പടവുകൾ താരതമ്യേന കയറാൻ എളുപ്പമാണ്. 2 പേർ എടുക്കുന്ന ഡോളികളിൽ കയറി പോകുന്നവരും ഉണ്ട്. അവർ നേരം വെളുത്തു തുടങ്ങുമ്പോഴേ പുറ പ്പെടുകയുള്ളു എന്നു തോന്നുന്നു. ഏതാനും പടവുകൾ കുറച്ചു നിരപ്പായ സ്ഥലം വീണ്ടും പടവുകൾ എന്നിങ്ങനെ മുകളിലേക്ക് കാടി നകത്ത് കൂടിയാണ് ആണ് വഴി .
കയറ്റത്തിന്റെ ഒന്നാംഘട്ടം 480 അടി എ ത്തുന്നത് ചഡിയ പർവ്വതമാണ്. അടുത്തത് ഡോലി ദേരി എന്ന ആയിരം അടി ഉയര മെ ത്തുമ്പോഴും.ധാരാളം മരങ്ങൾ ഉള്ളതിന്റെ ഇടയിൽ കൂടി കയറി ഇവിടെ എത്തുന്നതോ ടെ കയറ്റത്തിന്റെ രീതി മാറുന്നു.
കുറച്ചു പേർ ഞങ്ങൾക്കു മുൻപേ പോകു ന്നുണ്ട്. ചെറിയ കുട്ടികളെ വരെ കൂടെ കൂട്ടി യിട്ടുണ്ട് പല കുടുംബങ്ങളും. ആ രാത്രിയി ലും ഉത്സാഹത്തോടെ അവർ മുന്നോട്ടു പോ കുന്നു കുറെശ്ശെ ആയി കയറ്റത്തിൽ വ്യത്യാ സം കണ്ടുതുടങ്ങി 1000 അടി കഴിഞ്ഞാൽ കഠിനമാണ് എന്നു പറയാം.
1400 അടി കഴിഞ്ഞാൽ പിന്നെ 200 അ ടി കുത്തനെ ഉള്ള കയറ്റമാണ്. അവിടെ വീ തി രണ്ടടി മാത്രമേ കാണൂ .കിഴുക്കാം തൂക്കാ യ പാറയുടെ വശങ്ങളിൽ കൊത്തി എടുത്ത പടവുകൾ.പകലാണെങ്കിൽ ഒരു പക്ഷെ ഭീ തിജനകം ആയിരിക്കും .
രാത്രി വഴി മാത്രമേ കാണാനുള്ളു. 1500 അടിയിൽ ഒരു കൽമണ്ഡപം ഉണ്ട് ഇവിടെ വിശ്രമത്തിന്.ഇതിനടുത്ത് ഉള്ള പാറക്കെ ട്ടിന് ഭൈരവ തമ്പ എന്നാണത്രെ പേര്. കിഴു ക്കാം തൂക്കായ ഈ പാറക്കെട്ടിൽ നിന്ന് പ ലരും താഴേക്ക് ചാടിയിട്ടുണ്ടത്രെ. താഴെ ആ
യിരം അടി ചുവട്ടിലെത്തുമ്പോൾ ഉള്ള അ വസ്ഥ ഊഹിക്കാമല്ലോ .
ഉയരം 2370 അടിയിലെത്തുമ്പോൾ ദേവ കോട്ട എന്ന സ്ഥലത്തെത്തുന്നു. ശ്രമകരമാ യ 6000ത്തിൽ അധികം പടവുകൾ കയറി എത്തുന്ന സ്ഥലം. ഇവിടെ നിന്ന് ജൈന ക്ഷേ ത്രങ്ങൾ തുടങ്ങുന്നു. 22-ാം തീർത്ഥങ്കരനായ നെമിനാഥന്റെ ക്ഷേത്രമാണ് വഴിയുടെ ഇടതു ഭാഗത്ത്.
നെമി വിവാഹത്തിനു തലേന്ന് രേവതക പർവ്വതം കയറി തപസ്സു തുടങ്ങിയത് പറ ഞ്ഞു കഴിഞ്ഞതാണല്ലോ. 1128 ൽ പണിത ഈ ക്ഷേത്രം പ്രധാനമാണ്. ഇവിടം വരെയാ ണ് ജൈന വിശ്വാസികൾ കയറാറുള്ളത്. ഞങ്ങൾ അവിടെ എത്തുമ്പോൾ അഞ്ചു മണി പോലും ആയിട്ടില്ല. ഇരുട്ടിൽ ക്ഷേത്ര ത്തിലെ വൈദ്യുത ദീപങ്ങൾ ഉള്ള വശത്തു കൂടി നടന്നു പോകുകയാണ്.
സാമാന്യം കുത്തനെ തന്നെ ഉള്ള പടികൾ
കുറച്ചധികം എണ്ണം കയറിയിട്ടാണ് ആ നിര പ്പിലേക്ക് എത്താൻ കഴിയുക. പാറയിൽ വെ ട്ടിയെടുത്ത പടവുകൾ ആണ് അവ. കൊടും കുത്തനെയുള്ളയായതു കൊണ്ട് ശ്വാസത്തി
നു കുറച്ചു ബുദ്ധിമുട്ടുണ്ട്. ഇരുട്ടായതിനാൽ
വഴിയെപ്പറ്റി വലിയ ധാരണ കിട്ടുകയുമില്ല.
നെമിനാഥന്റെ കൂറ്റൻ വാതിൽ അടഞ്ഞു
കിടക്കുന്നു. എതിർവശത്തും തൊട്ടപ്പുറത്തും അതിനു താഴെയുമൊക്കെ ഉള്ള പടുകൂറ്റൻ
ക്ഷേത്രസമുച്ചങ്ങളുടെ നിഴൽ രൂപങ്ങൾ മാ ത്രമേ കാണുകയുള്ളു. കുറച്ചപ്പുറത്തായി കരിങ്കൽ കമാനം കടന്നു വേണംഇനിയങ്ങോ ട്ടുള്ള പടികൾ കയറാൻ.
ഇരുപത്തിരണ്ടാം തീർത്ഥങ്കരനായ നെമിനാഥൻ മോക്ഷം പ്രാപിച്ചതും ഇവിടെ യാണ് എന്ന് ഐതിഹ്യം ഉണ്ട്. എതിർ വശ ത്ത് മനോഹരമായ മൂന്നു അർദ്ധ ഗോളാകൃ തിയിലുള്ള ശ്രീകോവിലുമായി ഋഷഭദേവ ക്ഷേത്രം കാണാം. തുടർന്ന്പാർശ്വനാഥ്,ശേഷ ഫണി,കുമാരപാല ക്ഷേത്രം,വാസ്തു പാല ക്ഷേത്രം എന്നിങ്ങനെ വലിയ 16 ജൈന ക്ഷേ ത്രങ്ങളാണ് ഈ ഭാഗത്തായി സ്ഥിതി ചെയ്യു ന്നത്.
ഇരുട്ടകന്നാലെ ശരിക്കു കാണാൻ കഴിയൂ. മടക്കത്തിൽ ഉള്ളിൽ കയറി ദർശനം നട ത്താം. ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. കാ ലുകൾ നമ്മളുടെ തന്നെയാണോ എന്നു സം ശയിക്കണം. വാസ്തവത്തിൽ അത് യാന്ത്രി കമായി ചലിക്കുകയാണ്. മുളവടി ഇല്ലായിരു ന്നെങ്കിൽ എന്തു ചെയ്തേനേ.
സമുദ്രനിരപ്പിൽ നിന്നും 3330 അടി ഉയരത്തിലാണ് അംബമാതാ ക്ഷേത്രം. ചെ ങ്കുത്തായ പടവുകൾ നേരെ മുന്നിൽ . കുറച്ച് വലതു മാറി മുകളിലേക്കുള്ള വഴി. ആ വഴി യിലും കുത്തനെയുള്ള പടവുകൾ തന്നെ യാ ണ്,കയറി മുകളിലെ നിരപ്പിൽ എത്തി. ഒരു ചായക്കട തുറന്നു വച്ചിട്ടുണ്ട്.
കുറെപ്പേർ ആ പരിസരത്ത് വിശ്രമിക്കുന്നു മുണ്ട്. ചായ കുടിക്കാനായി അവിടെ കയറി. ഗുജറാത്തി വിഭവങ്ങളായ ഡോക്ല ,പാപ്പടി, സമൂസ, അച്ചാർ തുടങ്ങിയവ സെൽഫ് സർ വീസ് എന്നെഴുതി വെച്ചിട്ടുണ്ട്. ഞങ്ങൾ ചായ മാത്രം പറഞ്ഞു. ഒരിഞ്ചു നീളമുള്ള പ്ലാസ്റ്റിക് കപ്പിൽ പതിവു ദ്രാവകം ഒരിറക്കിനു തന്നെ കഷ്ടി.കുടിച്ചു പണം കൊടുത്തു.
നടത്തം തുടർന്നു.ചെറിയ ഇറക്കം കഴി ഞ്ഞുള്ള നിരപ്പിൽ പാലമാണെന്നു മനസ്സിലാ യി വീണ്ടും കയറ്റങ്ങൾ .ഇനി താഴേക്ക് ഒരു പാട് ദൂരം പടവുകൾ കാണുന്നു. ഇറങ്ങാൻ തുടങ്ങി അനന്തമായി പോകുന്ന പടവുകൾ കുറെ അധികം ഇറങ്ങി.ഇനിയും പകുതിയോ ളം ബാക്കി.
അപ്പോഴാണ് ഓർമ്മ വന്നത് ഈ ആയി
രം പടികൾ ഇറങ്ങി വീണ്ടും ആയിരം കയറി യാണ് ദത്ത മന്ദിറിൽ എത്താൻ കഴിയുക. പട വുകളുടെ അവസാനം ഒരു ആശ്രമം ഉണ്ട്. വി നോദൻ മാസ്റ്റർ ഇറക്കത്തിനു മുമ്പ് നിന്നിരു ന്നു.കൂടെ ഉള്ളവരിൽ ഒരാളായ രാജേട്ടൻ ഏ റ്റവും മുൻപിൽ പോയിരുന്നു.
ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല. കണ്ടില്ലെങ്കി ൽ കാത്തിരിക്കും അതുകൊണ്ട് ശബരീഷും, ചെല്ലപ്പനും മുന്നോട്ടു പോകുന്നു എന്നു പറ ഞ്ഞു. ഞാൻ അഞ്ഞൂറോളം പടവുകൾ തി രിച്ചുകയറി മാസ്റ്ററുടെ അടുത്തെത്തി.
ഈ സ്ഥലമാണ് ഗിർനാർ മലനിരകളിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഗോരഖ്നാഥമന്ദി ർ ഇവിടെയാണ്.സൂര്യൻ ഉദിക്കുന്ന സമയം ആകുന്നു. കിഴക്കൻ ചക്രവാളത്തിൽ നോ ക്കിക്കൊണ്ട് ജീവിതത്തിലെ ഏറ്റവും മനോ ഹരമായ ഉദയത്തിനായി ഞങ്ങൾ കാത്തിരു ന്നു. (തുടരും) by Sankaranarayanan Sambhu
Comments
Post a Comment