ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 4

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 4

              നാലു മണിക്ക് അലാറം അടിക്കു മ്പോൾ നല്ല ഉറക്കത്തിൽ ആയതു കൊണ്ട് ഉറക്കം തെളിഞ്ഞ് ശരിയാവാൻ കുറച്ചു സമ യമെടുത്തു. വളരെവേഗത്തിൽകുളിയുംമറ്റും കഴിഞ്ഞ് ബാഗുകൾ താഴെ ഹോട്ടലിന്റെ റിസ പ്ഷനിൽ ഏല്പിച്ചു.

            തിരിച്ചെത്തിക്കഴിഞ്ഞാൽ എത്രയും വേഗം അടുത്ത സ്ഥലത്തേക്കുള്ള യാത്ര തുടരേണ്ടതുണ്ട്. അഞ്ചേകാൽ മണിയോടെ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ഒന്നു രണ്ടു ബസ്സുകൾ കിടക്കുന്നുണ്ട്. അവയിൽ ഓഖ ബസ് ഇല്ല എന്നുറപ്പാക്കി.

             ഓഖ ബസ്സ് വരുന്ന സ്ഥലം തലേന്ന് നോക്കി വച്ചിരുന്നല്ലോ. അവിടെ പോയി കുറ ച്ചുനേരം നിന്നപ്പോഴേക്കും ഒരു ബസ് അവി ടെഎത്തി.  ഡ്രൈവറോട് ചോദിച്ചുറപ്പിച്ച് ഞ ങ്ങൾ കയറി ഇരുന്നു.  

      പത്തു മിനിറ്റിനുള്ളിൽ ഏകദേശം ബസ്സു നിറയെ യാത്രക്കാരായി.മുപ്പതോളം കിലോ മീറ്റർ യാത്രയുണ്ട്. വഴിയിൽ നിന്നും ബസ്സിൽ കയറുന്നവർ കുറവായിരുന്നു. ഇറങ്ങുന്നവർ കൂടുതലും. 

 നേരം പുലർന്നിട്ടില്ലാത്തതിനാൽ പ്രകൃതിയെ ക്കുറിച്ച് ഒന്നും അറിയാൻ പറ്റുന്നില്ല. ഉപ്പു കലർന്ന പായലിന്റെ ഗന്ധം ,കടലിന്റെ ചൂര് മൂക്കിൽ വന്ന് അടിക്കുമ്പോൾ കടലുമായി ചേർന്നു കിടക്കുന്ന വഴിയാണ് എന്നറിയാം .

                 ഓഖയിൽ കുറച്ചു പേർ ഇറങ്ങി. ഞങ്ങൾക്കും അവിടെ ഇറങ്ങിയാൽ മതിയാ യിരുന്നു. ഞങ്ങൾക്ക്  അറിയില്ലല്ലോ  ബസ് സ്റ്റാന്റിൽ ഇറങ്ങാനുള്ളവർ ആയിരിക്കും എ ന്നു കരുതി  കണ്ടക്ടർ ഒന്നും പറഞ്ഞതുമില്ല. ബസ് നേരെ ബസ് സ്റ്റാന്റിലെത്തി നിന്നു. 

   അവിടെ നിന്നും ബസ് വന്ന വഴിയെ പത്തു മിനിറ്റ് നടന്ന് ഏതാണ്ട് ബോട്ടു ജെട്ടിയിൽ  എത്തിയപ്പോഴേക്കും പ്രകാശം പരന്നിരുന്നു. അവിടെ നിരവധി പേർ ബോട്ടു കാത്തുനിൽ ക്കുന്നുണ്ട്.

        കുറച്ചു പേർ ജട്ടിയിൽ അടുത്ത ഒരു ഇടത്തരം  ബോട്ടിൽ കയറിയതായി കണ്ടു.പ ക്ഷെ അതിൽ പുതിയതായി ആരും കയറു ന്നില്ല.  കയറാൻ പറ്റുന്നില്ല എന്നതാണ് വാ സ്തവം . തിരകൾ വളരെ ശക്തിയായി അടി ക്കുന്നിടത്താണ്  അവർ ആബോട്ട് അടുപ്പി ച്ചിരുന്നത് . 

      ചാഞ്ചാട്ടം കൂടുതൽ ആയതു കൊണ്ട് കയറാൻ നല്ല ബുദ്ധിമുട്ടു തന്നെ. അതിനിടെ വലതുവശത്ത് അത്ര തന്നെ ശക്തമായ തിര യില്ലാത്തിടത്ത് ഒരു ബോട്ട് അടുത്തു .

            കാത്തു നിൽക്കുന്നവർ അങ്ങോട്ടു തിരിഞ്ഞതോടെ അവിടെ നല്ല തിരക്കായി. ഞങ്ങൾ തൽക്കാലം മാറി നിന്നു.അവിടെ എ ത്തിയതു മുതൽ കടൽ പക്ഷികളുടെ പ്രകട നം അതീവ ഹൃദ്യമായി തോന്നിയിരുന്നു.

      ആളുകൾ പൊരി വാങ്ങി പക്ഷികൾക്ക് തിന്നാൻ ഇട്ടു കൊടുക്കുന്നുമുണ്ട്. ചിലപക്ഷി കൾനമ്മുടെ കൈയ്യിൽ നിന്നു പോലും കൊ ത്തിത്തിന്നുന്ന കാഴ്ച രസകരമാണ്.നൂറു ക ണക്കിൽ കടൽ പക്ഷികൾ .

           വെള്ളത്തിനു മുകളിൽ കുറെ അധി കം എണ്ണം നീന്തുന്നുമുണ്ട്. കയറാനുള്ള തിര ക്കു ഒട്ടൊന്നു കുറഞ്ഞപ്പോൾ വീണ്ടും ബോട്ടി ന് അടുത്തേക്കു പോയി ഇപ്പോൾ ബോട്ട്  ഏ കദേശം നിറഞ്ഞു കഴിഞ്ഞു  കൂട്ടാക്കാതെ വീണ്ടും ആളുകൾ കയറുന്നു എന്നുകണ്ടപ്പോ ൾ ഞങ്ങളും ബോട്ടിൽ കയറി.

     പുറകുവശത്തായി ഇരിപ്പിടം കിട്ടി. അവർ പിന്നേയും ആളുകളെ വിളിച്ചു കയറ്റുന്നുണ്ട്. ചിലർ ഉരുളക്കിഴങ്ങ് പച്ചക്കറികൾ എന്നിവ ചാക്കുകളിൽ ആക്കി കൊണ്ടു വന്നു കയറ്റു ന്നതും കണ്ടു. ഞങ്ങൾ കയറിയ ശേഷം വ ന്നവർ അധികവും പുറകു വശത്തേക്കാണ് വരുന്നത്. ചാക്കു കെട്ടുകളും ഒരു പാടെണ്ണം ആയി.

     നീലക്കടൽ എന്നത് അക്ഷരാർത്ഥത്തിൽ
ശരിയാണ്. അൽപ്പം പോലുംകലക്കമില്ലാത്ത വെള്ളം.അത്ആഴത്തെയാണ്സൂചിപ്പിക്കുന്ന ത്. തിരകളാണെങ്കിൽ ചിലപ്പോൾബോട്ടിനക ത്തേക്ക് എത്തി നോക്കാനുള്ള ശ്രമം നടത്തു
ന്നു.

          ബെയ്റ്റ് ദ്വാരക ദ്വീപ് ആയതു കൊണ്ട് എല്ലാം ഇവിടെ കരയിൽ നിന്നു പോയിട്ടു വേ ണം. സവോള, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, പലച രക്ക് എന്നിവയാണ്ചാക്കുകളിൽ.ഏകദേശം ഇരുനൂറിലധികം പേർ ബോട്ടിൽ കയറിക്കാ ണും.ബോട്ടിന്റെ എൻജിൻ ശബ്ദം മാറികെട്ടു കൾ അഴിച്ച് പുറപ്പെട്ടു .

          ഊഴം കാത്ത് അടുത്തുതന്നെ വേറെ ബോട്ടുകളും എത്തി തുടങ്ങി.പക്ഷികൾബോ ട്ടിൽ നമ്മുടെ തലക്കു തൊട്ടു മുകളിൽ പറ ന്നുല്ലസിക്കുന്നു. അവയുടെ ശബ്ദത്താൽ മുഖരിതമായ പ്രഭാതം. ചിലപ്പോഴൊക്കെ അ വ വെള്ളത്തിൽ ഇറങ്ങി നീന്തുന്നുമുണ്ട്.

 ബോട്ട് അൽപ്പം മുന്നിലേക്കു പോയപ്പോൾ മനോഹരമായ സൂര്യോദയമാണ് കാണാൻ കഴിഞ്ഞത്. കടലും കപ്പലും പക്ഷികളും എ ല്ലാം ചേർന്ന കാഴച. ഇടതുവശത്തു നിന്നും സൂര്യൻ ഉദിച്ചു വരുന്ന കാഴ്ചക്കൊപ്പം ആ
ദിശയിൽ നിന്നു ഞങ്ങളുടെ നേർക്കുവരുന്ന ബോട്ടും അവിടെ പറക്കുന്ന പക്ഷികളും കൂടി
നല്ലൊരു ഫോട്ടോ പശ്ചാത്തലം ഒരുക്കി ത ന്നു.

       തലേന്ന് അസ്തമയം കണ്ട സ്ഥലത്തു നിന്നും കേവലം 30 കിലോമീറ്റർ യാത്രയിൽ ഉദയം കാണാൻ കഴിയുമെന്നു കരുതിയതല്ല. ഓഖ ഒരു മുനമ്പ് ആയതു കൊണ്ടാണ് ഈ ഭാഗ്യം ഉണ്ടായത്. 

          ഉദ്ദേശം 25 മിനിറ്റോളം നീളുന്ന ബോട്ടു
യാത്ര എല്ലാവരും നന്നായി ആസ്വദിച്ചു എന്നു വേണം പറയാൻ.  ബെയ്റ്റ് ദ്വാരക ജട്ടിയിൽ ഇറങ്ങി പാലത്തിനു മുകളിലൂടെ പരിസരം ക ണ്ട് നടന്നു തുടങ്ങി.ചെറിയകടൽപ്പാലത്തിലേ
ക്കാണ് ബോട്ടിൽ നിന്നു കയറുന്നത് മറുവശ ത്തു മത്സ്യബന്ധനബോട്ടുകൾ നങ്കൂരമിട്ടു കി
ടപ്പുണ്ട്.

    ചെറിയ ഒരു കയറ്റമാണ് മുന്നിൽ. വഴിയു ടെ ഇരുവശത്തും ക്ഷേത്രപരിസരങ്ങളിൽ കാണുന്ന തരം ചെറിയ കടകൾ .പലതുംതുറ ക്കുന്നതേ ഉള്ളു.കയറ്റംകയറിചെറിയപാതയി ലൂടെ ഇടത്തുഭാഗത്തേക്കുതിരിഞ്ഞഞങ്ങൾ ക്കു മുന്നിൽ ദ്വാരാധീശക്ഷേത്രംവെളിപ്പെടുക യായിരുന്നു. 

             കുറച്ചു മരാമത്തുപണികൾ നടക്കു ന്നതു കൊണ്ട് ക്ഷേത്രത്തിന്റെ മുൻവശത്തെ മതിൽ ഒരു ഭാഗം മുഴുവൻ പച്ച നിറത്തിൽ ഉള്ള ചാക്കു കൊണ്ട് മറച്ചു കെട്ടിയിട്ടുണ്ട്. ടോയ് ലറ്റ് ഒരു ഹാൾ എന്നിവ മതിൽ ക്കെട്ടി ന്ന് പുറത്ത് ഉണ്ട്.  ഒരു ഇടനാഴി പോലെയു ള്ള വഴിയിൽ ഏതാനും പടികൾ  ഇറങ്ങിയും മറുവശത്ത് എത്തുമ്പോൾ കയറിയും ക്ഷേ ത്ര മുററത്ത് എത്താം. 

    ശംഖോദാർ എന്നും ഈ പ്രദേശം അറിയ പ്പെടാനുള്ള കാരണം ഇവിടെ ശംഖുകൾ ധാ
രാളം ലഭിക്കുന്നതിനാലാണത്രെ. മഹാഭാരത
കാലത്ത് അന്തർ ദ്വീപ് എന്നു വിശേഷിപ്പിക്കു ന്നതും ഈ പഴയ സാംസ്കാരിക നഗരത്തെ യാണെന്നും ബി.സി. 1500 കാലഘട്ടത്തിലെ
പല വസ്തുക്കളും ഇവിടെഉൽഖനനംനടത്തി യപ്പോൾ ലഭിക്കയുണ്ടായി. 

         കുശദ്വീപത്തിലെ ഓഖ മണ്ഡലത്തിൽ പെടുന്ന ബെയ്റ്റ് ദ്വാരക അവിടത്തെ ശ്രീ കേ ശവ റായ്ജി ക്ഷേത്രം അതിപുരാതനമെന്ന് കരുതപ്പെടുന്ന ഒന്നാണ്. പുഷ്കർണ്ണ അഥ വാ പുഷ്ടികാർ ബ്രാഹ്മണരുടേതാണ് ഈ ക്ഷേത്രം. ശംഖസരോവരം ഇതിനടുത്തു ത
ന്നെ.

    പഞ്ചാബ്, സിന്ധ്, രാജസ്ഥാൻ, കച്ച്, ഗുജ
റാത്തിലെ മറ്റു പ്രദേശങ്ങൾ ഇവിടങ്ങളിൽ നിന്നു ഈ ക്ഷേത്രത്തിലെത്തുന്നത് ഭാട്ടിയ വർഗ്ഗക്കാരെ ധാരാളമായി കാണാം. പുഷ്ടി കാർ ബ്രാഹ്മണരും കുല ദൈവമായി ഈ കൃഷ്ണ ഭഗവാനെ ആരാധിക്കുന്നു.

    കാലത്ത് ക്ഷേത്രം തുറന്നിട്ടേ ഉള്ളു. പ്രധാ ന പ്രതിഷ്ഠ കാണാൻ 9 മണി കഴിയണം എ ന്നും  അതിനു മുമ്പായി മറ്റു ഭാഗങ്ങൾ കണ്ടു വരാവുന്നതാണെന്നും  അവിടെ കണ്ട ഒരു പുരോഹിതൻ പറഞ്ഞ പ്രകാരം തൊട്ടടുത്ത കെട്ടിടത്തിലുള്ള ഒരിടത്തേക്ക് അദ്ദേഹ ത്തോടൊപ്പം അവിടെ കൂടിയവർ നടന്നു.

 കുചേലൻ ശ്രീകൃഷ്ണന് അവിൽ നൽകിയ ഇടമാണത്രെ അത്. അവിടെ അരിയാണ് വഴിപാട് എന്നും മറ്റു ചില ഐതിഹ്യങ്ങളും അദ്ദേഹം പറഞ്ഞു. നൽകാൻ താൽപ്പര്യം ഉള്ളവർക്ക് അരി നൽകാവുന്നതാണെന്നും 
പറഞ്ഞു. അവിടെ അന്നദാനത്തിന് ഈ സം
ഭാവന കിട്ടിയ അരി ഉപയോഗിക്കുമായിരി ക്കും.

   ഞങ്ങൾ ഒരു പ്രദക്ഷിണം പൂർത്തിയാക്കി. പ്രധാന ശ്രീകോവിലിനു മുന്നിൽ കാത്തു നി ന്നു. അപ്പോഴേക്കും ബോട്ടുകളിൽ വന്നിറ ങ്ങിയ യാത്രികർ അവിടെ നിറഞ്ഞു തുടങ്ങി. 

     കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ദ്വാരകാധീശനെ കൺകുളിർക്കെ കണ്ടു. ഭ ക്തരുടെ കണ്ഠങ്ങളിൽ നിന്നും ജയ് ദ്വാരകാ ധീശ് എന്ന സ്വരം മാത്രം.സുന്ദരമായവിഗ്രഹം, ആരതി കണ്ടു വണങ്ങി. ഉപദേവ പ്രതിഷ്ഠക ളും .

    സാവധാനം ബോട്ടു ജട്ടിയിലേക്ക് മടങ്ങി. മടക്കത്തിൽ വഴിവക്കിലെ കടകൾ എല്ലാം തുറന്ന് വാണിഭങ്ങൾ നിരത്തിയിരുന്നു. എ ൺപതിലധികം പ്രായമുള്ള ഒരാൾ നിരത്തു വക്കിൽ വിൽപ്പനക്കു നിരത്തിയ സാധന ങ്ങൾക്കിടയിൽ ഇരുന്ന് മുത്തു കോർത്ത് മാലയുണ്ടാക്കുന്ന കാഴ്ച്ച മറക്കാൻ പറ്റാ ത്തതാണ്.  ജീവിത പ്രാരബ്ധങ്ങൾ ഈ വയ സ്സിലും അദ്ദേഹത്തെക്കൊണ്ട്ഇതുചെയ്യിക്കു ന്നു.

       ഏകദേശം 13 കിലോമീറ്റർ നീളവും ചില സ്ഥലങ്ങളിൽ നാലു കിലോ മീറ്ററോളം മാത്രം വീതിയും ഉള്ള ഒരു ചെറു ദ്വീപാണ് ഇവിടം. ശംഖ് ധാരാളം കിട്ടുന്ന സ്ഥലമായതുകൊണ്ട് ശംഖോദാർ എന്നും ഈ സ്ഥലം പരക്കെ അ റിയപ്പെടുന്നു.  

ദ്വാരകാധീശ ക്ഷേത്രം കൂടാതെ ഭഗവാൻ ശ്രീ കൃഷ്ണന്റെയുംഹനുമാന്റേയുംക്ഷേത്രങ്ങളും ഒരു സിഖ് ഗുരുദ്വാരയും രണ്ട് ദർഗ്ഗകളും ഈ ദ്വീപിൽ ഉണ്ട്. 

              ബി.സി 1500 കാലഘട്ടത്തിലെ പല കെട്ടിടാവശിഷ്ടങ്ങളും ഇവിടെ കടലിന്റെ അടിത്തട്ടിൽ ഗവേഷകർ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ടത്രെ. ദ്വാരക മുങ്ങിപ്പോയി എന്ന ഐതിഹ്യവും ഉണ്ടല്ലോ.  ആഴമേറിയ കടൽ ആണ് ഇവിടെ കാണാൻ കഴിയുക. 

കൽപടവുകളും തൂണുകള്യം വലിയ ചില കെട്ടിടങ്ങളുടെ അടിത്തറയും മുങ്ങൽ വിദഗ്ദ്ധർ ഈ കടൽ ആട്ടിൽ മുങ്ങിപ്പോയ ദ്വാരകാ നഗരത്തിന്റെ അവശിഷ്ടങ്ങളായി കണ്ടെത്തിയിട്ടുണ്ട്. 

                 തിരിച്ചു നടക്കുമ്പോൾ അപ്പോൾ വന്ന് ഇറങ്ങിയ ഒരു സംഘത്തിലെ  ഏതാനും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ ഗുജറാ ത്തി സത്രീകളായ തീർത്ഥാടകരും കൗതുക കാഴ്ചയായി. കടുംനിറങ്ങൾ ആണ് ഇവർ അണിയുന്നത്.

ഏതാനും കൗമാരക്കാരായ പെൺകുട്ടികളും ഒരു ഗ്രൂപ്പായി പാലത്തിൽ ഉണ്ടായിരുന്നു. അ വർ സെൽഫിയും മറ്റുമായി ചിരിച്ചും കളിച്ചും നടക്കുന്നു.
                    
             ചായക്കട തുറന്നിരുന്നതുകൊണ്ട് ബോട്ടിൽ കയറുന്നതിന്നു മുൻപ് ഒരു ചായ കുടിച്ചു. പാൽ കുറുക്കി വററിച്ച ചായ . വില ക്കനുസരിച്ച് വിവിധ വലുപ്പങ്ങളിലുള്ള ഗ്ലാസു കളിൽ  ചായ കിട്ടും .

     മടക്കയാത്രക്ക് കിട്ടിയ ബോട്ട്  ആദ്യമായി കയറിയതിനേക്കാൾചെറുതായിരുന്നു.അതു കൊണ്ട് അധികം വൈകാതെ ഏറെക്കുറെ  ആളായി കഴിഞ്ഞപ്പോൾ  പുറപ്പെട്ടു.  

    അസ്വാദ്യകരമായ യാത്ര .പ്രക്ഷുബ്ധമായ കടലും പക്ഷികളും ചില തിരകളിലെ വെള്ളം ചില തിരകൾ വരുമ്പോൾ ബോട്ടിനകത്തേ ക്കു തെറിക്കുന്നപോലുമുണ്ട്. തിരിച്ചെത്തിയ പ്പോൾ യാത്രക്കു തയ്യാറായി നിൽക്കുന്ന ഒരു
ബോട്ടു കണ്ടു. അതിൽ ഉടനീളം മേൽക്കൂര യും കണ്ണാടി ജാലകങ്ങളുമൊക്കെയായി ന
ല്ല എടുപ്പുണ്ട്.

      വൻകരയിൽ ഇറങ്ങിയ ഞങ്ങൾ ബസ് സ്റ്റാന്റ് ലക്ഷ്യമായി നടന്നു. പോകുന്ന വഴി റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ കയറി വണ്ടികൾ വല്ലതും ഉണ്ടോ എന്നന്വേഷിച്ചു. ഇല്ല ഒരു മണിക്കാണത്രെ അടുത്ത വണ്ടി.

                 രണ്ടു മണിക്കൂർ കളയുന്നതിൽ അർത്ഥമില്ല ഞങ്ങൾ ഓഖ ബസ് സ്റ്റാന്റിൽ എത്തി . വഴിയിൽ ഒന്നു രണ്ട് അമ്പലങ്ങളും ഏതാനും കടകളും മറ്റുമായി ഒരു അങ്ങാടി ഉണ്ട്. പശുക്കൾ അലഞ്ഞു നടക്കുന്നു. കൂടു തലും ബോട്ടുമായി ബന്ധപ്പെട്ട കടകൾ ആ ണ് കണ്ടത്. അവിടേയും ബസ്സ് വരാൻ താമ സം ഉണ്ടെന്നറിഞ്ഞു . ഒരു ഓട്ടോ കാറുകാര ൻ ദ്വാരക വരെ എത്തിക്കാമെന്നേറ്റു. ഒരാൾ ക്ക് 40 രൂപ, ഞങ്ങൾ അതിൽ കയറി.

         വരുന്ന വഴിയിൽ കാര്യമായ കാഴ്ച്ചക ൾ ഇല്ല . ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങൾ ആയതു കൊണ്ട് കൃഷിയും മറ്റും ഈ പ്രദേശ ങ്ങളിൽ കുറവാണ്.  മത്സ്യം പിടിച്ച്ഉണക്കലും മറ്റും ഇവിടെ ജനങ്ങളുടെ പ്രധാന തൊഴിലാ ണ്.  ഓഖയിലെ മാർക്കറ്റിൽ ബോട്ട്നങ്കൂരം,  പ്രൊപ്പല്ലർ, മറ്റു ചില യന്ത്രഭാഗങ്ങൾ ഒക്കെ വിൽപ്പനക്കു വെച്ചതായി കാണാം. വളരെ  ചെറിയ ഒരു തുറമുഖമാണ് ഇവിടം.

       വഴിയിൽ നിന്നു വീണ്ടും  നാലു പേരെ ക്കൂടി ഓട്ടോയിൽ കയറ്റി പന്ത്രണ്ടു മണി യോടെ ദ്വാരകയിൽ തിരിച്ചെത്തി. ഉച്ച ഭക്ഷ ണം വളരെ പഴയ ഒരു കെട്ടിടത്തിൽ പ്രവർ ത്തിക്കുന്ന ഹോട്ടലിൽ നിന്നു കഴിച്ചു .

      തലേന്നത്തെ മുറി ഒഴിഞ്ഞു കൊടുത്ത തിനാൽ റിസപ്ഷനിൽ ഏൽപ്പിച്ച ബാഗെടു ത്ത് പെട്ടെന്നു തന്നെ ബസ് സ്റ്റാന്റിൽ എത്താ ൻ കഴിഞ്ഞു.  ദ്വാരകയിൽ നിന്നും ഇനിപോർ ബന്തറിലേക്കാണ് പോകേണ്ടത്.

       കുട്ടിക്കാലം മുതൽ കേട്ടു പരിചയിച്ച പ്രധാനപ്പെട്ട  സ്ഥലം ,  ബാപ്പുജിയുടെ  ജന്മ ദേശം . ഒരു മണിക്കു ശേഷം ബസ്സുണ്ട് എന്ന റിഞ്ഞു .  സമയപ്പട്ടിക നോക്കാൻബസ് സ്റ്റാ ന്റിൽ നടക്കുന്നതിനിടെ കാലിൽ എന്തോ ചു റ്റി വളരെ നേരിയ പ്ലാസ്റ്റിക് നൂലാണ്.

        കുട്ടികളുടെ പട്ടത്തിന്റെ കെട്ടഴിഞ്ഞു കിടക്കുന്നതാണ്.ഇവിടെ പട്ടം പറത്തൽ ഒരു വിനോദമാണ്. അതിനിടെ ബസ് എത്തി . ഞ ങ്ങൾ കണ്ടക്ടർ കാണിച്ച സീറ്റുകളിൽ ഇരു ന്നു. കുറച്ച് താമസം ഉണ്ട്. അതിനിടെ ഊണു കഴിച്ചെത്തിയ ഡ്രൈവർ വണ്ടിയുടെ മുൻ വശത്തെ ഗ്ലാസ് കഴുകി തുടച്ച് നന്നായി വൃ ത്തിയാക്കുന്നുണ്ടായിരുന്നു. 

         നല്ല പ്രായമുണ്ട് ഡ്രൈവർക്ക്. ബസ് സമയത്തിനു പുറപ്പെട്ടു . ഇരുന്നു യാത്ര ചെ യ്യാനുള്ള ആളുകൾ മാത്രമേ ഉള്ളു. ഇടക്കി ടെ റോഡുപണി നടക്കുന്നതു കൊണ്ട് ഉദ്ദേ ശിച്ച വേഗത കിട്ടുന്നില്ല. 

        നാലു മണിയോടെ പോർബന്തർ ടൗണി ലെത്തി. ഒരു ഓട്ടോറിക്ഷയിൽ സുദാമ മന്ദിറി ൽ എത്തി. 1907 ൽ നിർമ്മിച്ചശ്രീകൃഷ്ണന്റെ ആത്മ മിത്രമായ സുദാമാവിന്റെ ക്ഷേത്രം.രാ ജ്യത്ത് മറ്റെവിടേയും സുദാമാവിന് ക്ഷേത്രമു ള്ളതായി അറിവില്ല.രണ്ടു പേരും ആലിംഗനം ചെയ്തു  നിൽക്കുന്ന പ്രതിമ തൊട്ടു മുന്നിൽ ഉണ്ട്. 

   ക്ഷേത്രത്തിൽ ദർശനം നടത്തി. പരിസര വും കണ്ട് പുറത്തിറങ്ങി വീണ്ടും ഓട്ടോ പി ടിച്ചു. അടുത്തത് കീർത്തി മന്ദിർ , മഹാത്മജി സ്മാരകം ആണ്. ഇടുങ്ങിയ തെരുവുകൾ ആണ് ഇവിടെ ഉള്ളത്. ഒരേ സമയം രണ്ടു വ ണ്ടികൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാ നുള്ള വീതി ഇല്ല. 

       അധികംവൈകാതെ കീർത്തി മന്ദിറിൽ എത്തി. സാമാന്യം തിരക്ക് ഉണ്ട് മഹാത്മാ മ്യൂ സിയത്തിൽ . മനോഹരമായ കെട്ടിടം. അടു ത്തു തന്നെ ഗാന്ധിജി ജനിച്ച വീട് സംരക്ഷി ച്ചിട്ടുണ്ട്.  

            17-ാം നൂറ്റാണ്ടിൽ മഹാത്മജിയുടെ മുത്തശ്ശൻ ഹർജീവൻ റായ് ദാസ് ഗാന്ധി ഒരു
സാധാരണക്കാരിയായ സ്ത്രീയിൽ നിന്നും വാങ്ങി കെട്ടിടത്തിൽ പിന്നീട് മുകൾ നിലകൾ പണിതു. ഗാന്ധിജിയുടെമുത്തശ്ശനും,അച്ഛനും
അമ്മാമനായ തുളസീദാസും ഈ വീട്ടിൽതാമ സിച്ചു. അവർ എല്ലാം പോർബന്ദർ രാജാവി ന്റെ വിവിധ കാലഘട്ടങ്ങളിലെ ദിവാൻമാർ ആയിരുന്നു.

     1944 ൽ ബ്രിട്ടീഷ് തടങ്കലിൽ നിന്നു മഹാ ത്മജി പുറത്തു വന്ന കാലത്ത് അന്നത്തെ പോർബന്ദർ രാജാവിന്റെ ഉത്സാഹമായിരുന്നു
അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ഒരു സ്മാര കം ഉണ്ടാക്കണമെന്നത്. തറവാടുവീട് അന്ന് അതിൽ താമസിക്കുന്നവർക്കു പ്രതിഫലം നൽകി വാങ്ങി. കീർത്തി മന്ദിർ അതോടു ചേർത്ത് 1947 ൽ തറക്കല്ലിട്ടു.

    ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന, പാർസി, ചർച്ച് മോസ്ക്ക് എന്നിവയുടെ ശിൽപ്പമാതൃക അവലംബിച്ച കീർത്തി മന്ദിർ നിർമ്മിച്ചു. അതിന്റെ 79 അടി ഉയരം ഗാന്ധിജിയുടെ 79 വർഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കു ന്നു. 1950 ൽ പണി പൂർത്തിയായി പിന്നീട്
ഇന്ത്യാഗവൺമെന്റിനെ ഏൽപ്പിച്ചു.

     പോർബന്ദർ നാട്ടു രാജ്യത്തെ രാജാവായ
ഹിസ് ഹൈനസ് മഹാറാണ ശ്രീ നടവർസിംഗ് ജി, രാജരത്ന ശ്രീ നൻജിഭായ് കാളിദാസ മെ ഹ്ത്ത, പത്നി ശ്രീമതി സന്തോക് ബെൻ മെ ഹ്ത്ത എന്നിവരാണ് കീർത്തിമന്ദിർ ഉണ്ടാ ക്കിയതിനു പരിശ്രമിച്ചവർ.

      ഞങ്ങൾ ആദ്യം ഗാന്ധിജിയുടെ തറവാ ട്ടിലേക്കാണ് പോയത്. ഗാന്ധിജി പിറന്നു വീ ണ സ്ഥലം സ്വസ്തിക ചിഹ്നത്തിൽ അടയാ ളപ്പെടുത്തി വച്ചിരിക്കുന്നു.  ആരോ ഒരുകൈ ക്കുടന്ന പൂവ് അവിടെ അർപ്പിച്ചിട്ടുണ്ട്. 

         ആ കെട്ടിടം മുഴുവൻ നടന്നു കണ്ടു, മൂന്നു നിലകളിൽ ആയി നിലകൊള്ളുന്നു ഈ പുരാതന ഗൃഹം .മരത്തിന്റെ ഗോവണി യും മറ്റും പഴയ കാലത്തെ തന്നെയാണ്. നി രവധി ജനലുകളും മറ്റുമുണ്ട്. മുൻവശത്തേ മുററത്തേക്ക് തുറക്കുന്ന രണ്ടാം നിലയിലെ ഒരു ജനൽ പ്രത്യേകം ശ്രദ്ധിച്ചു.

       ഗാന്ധിജിയുടെ അച്ഛനമ്മമാരുടെ  ഒരു പെയിന്റിംഗ് കണ്ടു.   കീർത്തി മന്ദിർ വിശാല മായ മുറ്റത്തോടു കൂടിയ കെട്ടിടമാണ്. ഇവി ടെ ഗാന്ധിജിയുടേയും കസ്തൂർബാ ഗാന്ധി യുടേയും പൂർണ്ണകായ ചിത്രങ്ങൾ കെട്ടിട ത്തിന്റെ മദ്ധ്യഭാഗത്ത് ഒരു മണ്ഡപം ഉണ്ടാ ക്കി സ്ഥാപിച്ചിട്ടുണ്ട്. 

   ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ഫോട്ടോ പ്രദർശനമായി ഹാളി ൽ കാണാം. അവിടെ ചിത്രങ്ങളും,  ഫോട്ടോ കളും, പേപ്പർ കട്ടിങ്ങുകളുമായി പഴയ കാല സംഭവങ്ങൾ ഒരു സിനിമയിലെന്ന പോലെ നമുക്കു മുന്നിൽ  തെളിയുന്നു.എല്ലാം കാണാ നും മനസ്സിലാക്കാനുമായി കുറെ സമയംചില വഴിച്ചു.

    പുറത്തിറങ്ങിയാൽ കാണുന്ന ഒരു ചത്വരം ഉണ്ട്. കീർത്തി മന്ദിറിനു മുന്നിൽ ഉള്ള ഒരു കമാനം കടന്നാൽ നമുക്ക് ഇവിടെ എത്താം. ഏതാനും പൂ കച്ചവടക്കാർ ഇവിടെ ഉണ്ട്. നടുവിലായി ഉയർന്ന പീഠത്തിൽ ഗാന്ധിജി യുടെ പ്രതിമ കാണാം.

 പൂ കച്ചവടക്കാരിൽ നിന്നും മാല വാങ്ങി ആളുകൾ പ്രതിമയിൽ ചാർത്തുന്നു.  മഹാ ത്മാവ് ജനിച്ചു വളർന്ന ആ മണ്ണും മഹിമയാ ർന്നതു തന്നെ.  ഓട്ടോയിൽ അവിടെ നിന്നും വീണ്ടും പോർബന്തർ ബസ് സ്റ്റാന്റിലേക്ക്. (തുടരും) by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4