ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 3
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 3
അൽപ്പം മാത്രം ഓടിയ ഓട്ടോ ഒരു കമാനത്തിനു മുന്നിലാണ് പോയി നിന്നത്. ദ്വാരകയി ലെ സ്വാമി നാരായൺ ക്ഷേത്രമായിരുന്നു അ ത്. ബി.എ.പി.എസ്. എന്ന ബോച സൻവാസി
അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സ ൻസ്ത എന്ന ഭക്തി പ്രസ്ഥാനത്തിന്റെ ആയി രത്തി ഇരുനൂറിലധികം ക്ഷേത്രങ്ങളിൽ ഒന്ന്
ആണ് ദ്വാരകയിലേത്.
അക്ഷർധാം ക്ഷേത്രങ്ങൾ എന്നു പറഞ്ഞാ ൽ പെട്ടെന്ന് അറിയാൻ കഴിയും.അക്ഷർധാം
ക്ഷേത്രങ്ങൾ അവരുടെ ശിഖർബഡ വിഭാഗ
ത്തിൽ വരുന്ന വലിയ ക്ഷേത്രങ്ങൾ ആണ്.
ഗുജറാത്തിൽഗാന്ധിനഗറിലാണ്അക്ഷർധാം
അതിനെക്കുറിച്ച് വിശദമായി ഇനി വരുന്ന ഭാഗങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
ദ്വാരകയിലെ ക്ഷേത്രം റയിൽവേസ്റ്റേഷന്റെ അടുത്തു തന്നെയാണ്. അവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരംപോയാൽദ്വാരകാധീശക്ഷേ ത്രവും ആയി. സ്വാമിനാരായൺമന്ദിർ താരത
മ്യേന പുതിയ നിർമ്മിതിയാണ്. അവരുടെ ക്ഷേത്രങ്ങൾ വൃത്തിയായി പരിപാലിക്കപ്പെടു
ന്നവയാണ്.
ശില്പ ഭംഗി ഉള്ള നിരവധി വിഗ്രഹങ്ങൾ പ്രധാന ശ്രീകോവിലിന്റെ പ്രദക്ഷിണവഴിയിൽ അലങ്കരിച്ചു വച്ചിരിക്കുന്നു. നല്ല ഒരു പ്രധാന ഹാളും അവിടെ പ്രധാന പ്രതിഷ്ഠയായ സ്വാ മി നാരായണനും തളത്തിന്റെ വൃത്താകൃതി ക്കു ചേർന്ന രീതിയിൽ ചുററുമായി ഉണ്ടാക്കി യ ഇടനാഴിയിലെ വിവിധ ദേവതാരൂപങ്ങളും
കാണാം. പ്രധാന ഹാളിനു മുകളിലെ ഡൂംആ
കർഷണീയമാണ്. ഇവരുടെ ധർമ്മശാലയിൽ
താമസസൗകര്യവും ലഭ്യമാണ്. അധികം വാട ക ഇല്ല സൗകര്യങ്ങൾ ഉണ്ട് എന്ന പ്രത്യേകത
യാണ് ധർമ്മശാലക്ക് ഉള്ളത്.
ഓട്ടോ അവസാന സ്റ്റോപ്പായ ദ്വാരകാധീശ ക്ഷേത്രത്തിലെത്തി. ഓട്ടോ ഡ്രൈവർ തന്റെ കരാർ അവസാനിപ്പിച്ച് മടങ്ങിപ്പോയി. മൊ ബൈൽ അകത്തേക്കു പ്രവേശിപ്പിക്കാത്ത തു കാരണം ദേവസ്വം ഓഫീസിൽ ഏല്പിച്ചു. നിരവധി പോലീസുകാർ ചെക്കിങ്ങിനായി അ കത്തേക്കുള്ള വഴിയിൽ നിൽക്കുന്നുണ്ട്. ക്യൂ കോംപ്ലക്സ് ഇരുവശത്തും അഴിയിട്ട തുറന്ന സ്ഥലത്താണ്. മെറ്റൽ ഡിറ്റക്ടർ കടന്ന് അക ത്തു പ്രവേശിച്ചു.
ആരതിയുടെ സമയമാണ്. നട അടച്ചിട്ട തിനാൽ നല്ല തിരക്ക്. അവിടെ നിയന്ത്രിക്കാ ൻ കാര്യമായി ആരും ഇല്ലതാനും. പതിനഞ്ചു മിനിറ്റോളം ആ തിരക്കിൽ നിന്നു. നട തുറന്ന പ്പോൾ വരിയായി മുന്നോട്ടു നീങ്ങിത്തുടങ്ങി. സ്ത്രീകൾക്കു പ്രത്യേകം വരിയുണ്ട്. ഭക്തർ ദ്വാരാധീശ് കി ജയ് ഹോ എന്നൊക്കെ വിളി ച്ചു പറയുന്നുണ്ട്. നാമം ജപിച്ചുകൊണ്ടുംഭജന
പാടിക്കൊണ്ടും ക്യൂവിൽ നിൽക്കുന്ന സമയ ത്ത് ഇടക്ക് ഓരോ തള്ളു വരുന്നുണ്ട്.
നാം സാധാരണ പറയുന്ന ചില സ്ഥല
പേരുകൾ ഉണ്ടല്ലോ. എവിടേക്കാ യാത്ര എ ന്നു ചോദിച്ചാൽ ദ്വാരക, പുരി, കാശി, രാമേ ശ്വരം എന്നൊക്കെ. എന്നാൽ പറയുന്ന ആൾ ഒന്നാലോചിക്കുന്നില്ല. ഈ സ്ഥലങ്ങൾ നാലും
നാലു ദിക്കുകളിലാണെന്നത്. ദ്വാരക ഏകദേ ശം രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം ആകു മ്പോൾ പുരി കിഴക്കേ അറ്റവും, രാമേശ്വരം തെക്കേ ഭാഗത്തും കാശിയാകട്ടെ വടക്കും ആണ് എന്ന്.
സപ്തപുരികളിൽ ഒന്നുമാണ് ദ്വാരക.
ശ്രീകൃഷ്ണ രാജധാനി ഉണ്ടായിരുന്ന ദ്വാരക
ഭഗവാൻ താമസിച്ച സ്ഥലം. മഥുരയിൽ നി ന്നും ഗോകുലത്തിലും തിരിച്ച് മഥുരയിലും എത്തുന്ന കൃഷ്ണൻ സ്വന്തം രാജധാനിയു
ണ്ടാക്കിത് യാദവന്മാരുടെ രാജ്യമായ കുശ സ്ഥലി, ദ്വാരവതി എന്നൊക്കെ പേരുള്ള ദ്വാരകയിലായിരുന്നു. വിശ്വകർമ്മാവ് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിക്കൊടുത്തതായി
ട്ടാണ് സങ്കൽപ്പം.
ദ്വാരകയെ പറ്റി അതിമനോഹരമായ വർ
ണ്ണനകൾ ഭാഗവതപുരാണത്തിൽ ഉണ്ട്. അ
തേ സമയം അത്ര സമ്യദ്ധമായിരുന്ന ദ്വാരക
സമുദ്രജലത്തിൽ മുങ്ങി പോകുന്ന രംഗം അ
ർജ്ജുനൻ കാണുന്നതായി മഹാഭാരതത്തി ലും വർണ്ണിക്കുന്നുണ്ട്. പുരാവസ്തു ഗവേഷ കർ ദ്വാരകയിലും ബെയ്റ്റ് ദ്വാരകയിലും നട ത്തിയ പര്യവേഷണങ്ങളിൽ ബി.സി. 1500 കളിൽ മുങ്ങിപ്പോയ ഒരു പട്ടണത്തിന്റെ അ
വശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ദ്വാര
കയുടേതാണെന്ന് അവർ പറയുന്നു.
ആ ദ്വാരകയിൽ ഗോമതി നദിക്കരയിലെ
ശ്രീകൃഷ്ണ രാജധാനി ഉണ്ടായിരുന്നിടത്ത്
ശ്രീകൃഷ്ണന്റെ മകന്റെ പേരക്കുട്ടിയായ വജ്ര
നാഭനാണത്രെ ആദ്യമായി ഇവിടെ ദ്വാരകാ
ധീശ ക്ഷേത്രനിർമ്മാണം നടത്തിത്. രണ്ടായി രത്തി അഞ്ഞൂറോളം കൊല്ലത്തെ പഴക്കം ഇ
പ്പോഴുള്ള ക്ഷേത്രത്തിന് കരുതപ്പെടുന്നു. ഗോമതി നദിക്കുമേലെ സുദാമ സേതു ബീച്ചി ലേക്കു കടക്കാനുള്ള തൂക്കുപാലമാണ്. ഗോമതി നദിയിലെ കടവാണ് ഗോമതി ഘാട്ട്.
1472 ൽ ഡൽഹി സുൽത്താൻ പരമ്പരയി ലെ,ഗുജറാത്ത് സുൽത്താൻമാരിൽ ഒരാളാ യ മുഹമ്മദ് ബേഗഡ തകർത്തു കളഞ്ഞഈ ക്ഷേത്രം പതിനഞ്ച് പതിനാറാം നൂറ്റാണ്ടുകളി ൽ പുനർ നിർമ്മാണം നടത്തുകയുണ്ടായി. രാജാ ജഗത്ത് സിംഗ് റാത്തോഡ് ഇത് പുതു ക്കി പണിതതായി രേഖകൾ ഉണ്ട്.
നൂറ്റി എട്ട് വൈഷ്ണവ ദിവ്യദേശങ്ങളിൽ ദ്വാരക തൊണ്ണൂറ്റി എട്ടാമത്തേതത്രെ. സമുദ്ര
ത്തിൽ നിന്നു വീണ്ടെടുത്ത് ഉണ്ടാക്കിയ സ്ഥ ലമാണ് ദ്വാരക. ഇവിടെ സമുദ്രനിരപ്പിൽ നി ന്നും കേവലം നാൽപ്പത് അടി ഉയരത്തിലാണ്
ക്ഷേത്രം ഉള്ളത്. ചാലൂക്യ ശിൽപ്പകലാ രീതി യാണ് പുനർ നിർമ്മാണത്തിന് പതിനാറാം നൂറ്റാണ്ടിൽ കൈക്കൊണ്ടിരിക്കുന്നത്.
രണ്ടു പ്രവേശനകവാടങ്ങൾ ഉള്ളതിൽ വടക്കുഭാഗത്തുള്ളത് മോക്ഷദ്വാർ എന്നറിയ
പ്പെടുന്നു. മാർക്കറ്റിൽ നിന്നു പ്രവേശിക്കുന്ന
വഴിയാണ് ഇത്. തെക്കുഭാഗത്ത് ഗോമതി ന ദിയിൽ നിന്നുള്ള അൻപത്തിയാറ് പടവുകൾ
കയറി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വഴി സ്വർഗ്ഗദ്വാർ എന്നറിയപ്പെടുന്നു.
256 അടി ഉയരമാണ് ഏറ്റവും ഉയരമുള്ള
ഭാഗത്തിന്. ഇവിടെ കൊടി ദിവസവുംഅഞ്ചു പ്രാവശ്യമാണ് മാറ്റാറുള്ളതത്രെ. അൻപത് അടി നീളമുള്ള കൊടിയിൽ സൂര്യ ചന്ദ്രന്മാരെ
ആലേഖനം ചെയ്തിരിക്കുന്നു. സദാസമയം ശ്രീകൃഷ്ണാ നുഗ്രഹമുണ്ടാകുമെന്ന വിശ്വാ സമാണ് ഇത്. ഭക്തർ കൊടിമാറ്റുന്ന വഴിപാട്
നടത്തുന്നു.
രുഗ്മിണീ സന്നിധി പുറത്ത് കുറച്ചു ദൂരെ
യാണ് . ഒരിക്കൽ കോപിഷ്ഠനെന്നു പേരെ ടുത്ത ദുർവാസാവ് മഹർഷി ശ്രീകൃഷ്ണനെ
കാണാനെത്തി. ശ്രീകൃഷ്ണനും രുഗ്മിണിയും
ചേർന്ന് തന്നെ കൊട്ടാരത്തിലേക്കു കൊണ്ടു
പോകണമെന്ന് ആഗ്രഹമുണ്ടെന്നറിയിച്ചു.
കൊട്ടാരത്തിലേക്കു നടക്കുന്നതിനിടെ ക്ഷീ ണം തോന്നിയ രുഗ്മിണി കൃഷ്ണനോട് തനി
ക്ക് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
കൃഷ്ണൻ അവിടെ ഒരു കുഴിയുണ്ടാക്കി
അതിൽ ഗംഗയെ ഉൽഭവിപ്പിച്ചു. രുഗ്മിണിയു ടെ ദാഹം മാറ്റി. കാത്തുനിൽക്കേണ്ടി വന്നതി ൽ ദേഷ്യം വന്ന ദുർവാസാവ് രുഗ്മിണി അവി ടെ തന്നെ നിൽക്കട്ടെ എന്നു ശപിച്ചു അതു
കൊണ്ടാണത്രെ രുഗ്മിണി ക്ഷേത്രം ദൂരെയാ യത്.
തിരുനടയിൽ എത്തി നല്ല ദർശനം കിട്ടി.
ചതുർബാഹുവായ ത്രിവിക്രമ ഭാവത്തിലുള്ള
വിഷ്ണുവാണ് ദ്വാരകാധീശൻ. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ് ഭാവങ്ങൾ ഒരു പോലെ പ്രകാശി പ്പിച്ച ശ്രീകൃഷ്ണ ഭഗവാൻ. " കൃഷ്ണസ്തു
ഭഗവാൻ സ്വയം". മഹാവിഷ്ണുവിന്റെ എട്ടാ
മത്തെ അവതാരമായ ശ്രീകൃഷ്ണൻ സാ ക്ഷാൽ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരം
തന്നെ എന്ന് ശ്രീശുകബ്രഹ്മർഷി വിശേഷി പ്പിച്ചു.
ഇടതുഭാഗത്ത് ചെറിയ സന്നിധിയിൽ ശ്രീ കൃഷ്ണന്റെ ജ്യേഷനായ ബലരാമന്റെ പ്രതി
ഷ്ഠയും കാണാം. വലതുഭാഗത്തേതിൽ ശ്രീകൃഷ്ണ പുത്രനായ പ്രദ്യുമ്നന്റേയും പൗ ത്രനായ അനിരുദ്ധന്റേയും പ്രതിഷ്ഠയാണു ള്ളത്.
ആ വഴി പുറത്തിറങ്ങി. തിരക്കിൽ കൂട്ടം തെ റ്റിയ കൂട്ടുകാരെ കാത്തു നിന്നു. കുറച്ചു സമ യത്തിനകം എല്ലാവരും എത്തി. ശങ്കരാചാര്യ മഠങ്ങളിലെ ദ്വാരകാ പീഠം ക്ഷേത്രത്തോടുചേ ർന്നാണ് നിലകൊള്ളുന്നത്.ഞങ്ങൾ ശങ്കരാ ചാര്യ മഠം സന്ദർശിച്ചു .
വടക്കുഭാഗത്തു നിന്ന് ആശ്രമത്തിലേക്ക്
വഴി ഉണ്ടെങ്കിലും ആളുകൾ ക്ഷേത്രമുറ്റത്തു നിന്ന് മഠത്തിലേക്കു കയറുകയാണ് ചെയ്യു ന്നത്. നാലുനിലകളാണ് ദ്വാരകാ പീഠത്തിന്.
കലികാ പീഠമെന്നും പറയുന്ന ഇവിടെ സാമ
വേദത്തെ അദ്ധ്യയനം ചെയ്യുന്നു. എട്ടാം നൂ
റ്റാണ്ടിൽ ജഗദ്ഗുരു ആദി ശങ്കരാചാര്യരാണ്
രാജ്യത്തിന്റെ നാലുഭാഗത്തായി നാലു വേദ
ങ്ങളുടെ പഠനത്തിനായി നാല് മഠങ്ങൾ സ്ഥാ
പിച്ചത്.
ജോതിർമഠമെന്ന ബദരി മഠം വടക്കും, പടിഞ്ഞാറ് ദ്വാരക കലികാ മഠവും, കിഴക്ക്
പുരിയിൽ ഗോവർദ്ധനപീഠവും, തെക്ക് ശൃം ഗേരി ശാരദാപീഠവുമാണ് അവ.ദ്വാരകയിലെ മഠത്തിന്റെ വരാന്തയിൽ സന്യാസിമാർ ഉണ്ടാ
യിരുന്നു. അവർ അവിടത്തെ അന്തേവാസി
കൾ തന്നെയാണ്. അകത്തെ തളത്തിൽ തു
ളസീ തീർത്ഥം തരുന്ന സന്യാസിക്കടുത്ത് ചെ
ന്ന് തീർത്ഥം സേവിച്ചു.
ശങ്കരഭഗവൽ പാദരുടെ പ്രതിമ തന്നെയാ ണ്. ഇവിടത്തെ പ്രധാന ആകർഷണം. ഉയർ ന്ന പീഠത്തിൽ അലങ്കരിച്ച ഗുരുപ്രതിമയെ ന
മസ്ക്കരിച്ച് ഒരു ഗോവണി കയറി മുകൾ ഭാ ഗത്തുള്ള ശാരദാംബ പ്രതിഷ്ഠയേയുംതൊഴു ത് പുറത്തിറങ്ങി. ക്ഷേത്രമുറ്റത്ത് നിരവധി പേർ ഇരിക്കുന്നുണ്ട്. അൽപ്പ സമയം അവി ടെ ഇരുന്ന് ഉപദേവന്മാരെ ദർശിച്ചു.
രാധ, ജാംബവതി, സത്യഭാമ, ലക്ഷമി, ദേ വകി, മാധവ് റാവോജി (കൃഷ്ണൻ), ജഗൽ സ്വരൂപ് ( കൃഷ്ണൻ), ലക്ഷ്മീ നാരായണൻ
എന്നീ പ്രതിഷ്ഠകൾ. പ്രസാദം ചീട്ടാക്കിയിരു ന്നത് വാങ്ങി പതുക്കെ പുറത്തിറങ്ങി.
അവിടെ വാദ്യഘോഷങ്ങളോടുകൂടി ഒരു സംഘം പാട്ടും നൃത്തവുമായി ഭഗവാനു ചാ ർത്താനുള്ള വസ്ത്രങ്ങളും കിരീടവും മറ്റു മായി വരുന്നു. സ്ത്രീകൾ കൈയ്യിൽ കഥാ പ്രസംഗക്കാർ ഉപയോഗിക്കുന്ന ചപ്ലാംകട്ടയും മറ്റും ഉണ്ട് അവർ നൃത്തചുവടുകളുമായി നീങ്ങുന്നത് കുറച്ചുനേരം കണ്ടു നിന്നു.
അവിടെ നിന്നും മുറിയിലേക്കു നടക്കാ നാണ് ഉദ്ദേശം.പോകുന്ന വഴിക്ക് അത്താഴം കഴിച്ചു. നാളത്തെ യാത്ര ഓഖയിൽ ചെന്ന് ബെയിറ്റ് ദ്വാരകയിലേക്കാണ്. ബസ്സിന്റെ സമയം അറിയാനായി മുറിയിൽ നിന്നും അധികം ദൂരത്തല്ലാത്ത ബസ് സ്റ്റാന്റിലേക്കു നടന്നു.
രാത്രി ബസ്സുകൾ ഒന്നും ഇല്ലെന്നു തോന്നു ന്നു.നിരവധി പശുക്കൾ മതിൽക്കെട്ടിനോടു ചേർന്ന് സ്റ്റാന്റിൽ വിശ്രമിക്കുന്നു .കാലത്ത് 5.30ന് ബസ്സുണ്ട് എന്ന് അവിടെ കട നടത്തു ന്ന ആൾ പറഞ്ഞു. അയാൾ കട അടക്കാനു ള്ള തിരക്കിലാണ്.ഞങ്ങൾ തിരിച്ച് മുറിയിലെ ത്തി. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. അലാ റം നാലു മണിക്ക് വച്ച് കിടന്നു. അതിവേഗം ഉറങ്ങിപ്പോയി. ( തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment