ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം - 2
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം 2.
സാധാരണ യാത്രകൾ മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്ത് മനസ്സിൽ താലോലിച്ച് പുറപ്പെടുന്ന ദിവസമാകാൻ അക്ഷമയോടെ കാത്തിരുന്നാണ് യാഥാർത്ഥ്യമാകാറുള്ളത്.എ ന്നാൽ ഇപ്രാവശ്യം യാദൃച്ഛികമായ ചില കാര ണങ്ങൾ കൊണ്ട് പെട്ടെന്നൊരു പുറപ്പെടൽ ആയിരുന്നു.
ജനുവരി രണ്ടാം തീയതി ഇൻഷുറൻസ് കാര്യങ്ങൾക്കായി സുഹൃത്തിന്റെ ആലത്തൂർ ഓഫീസിൽ പോയിരുന്നു. അപ്പോഴാണ് ശബ രീഷ് പറഞ്ഞത്. ഞങ്ങൾ ഈ പതിനൊന്നാം തീയതി ഗുജറാത്തിൽ പോകുന്നുണ്ട് എന്ന്.
അവർ 6 പേരാണ് സാധാരണ ഒരുമിച്ച് പോകാറുള്ളത് .ഹിമാലയ യാത്രയിൽ ഞങ്ങ ൾ രണ്ടു പേരെ കൂടി അതിൽ ചേർക്കുകയാ യി രുന്നു. അവർ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കുറച്ചു സമയം സംസാ രിച്ചു. നിങ്ങൾ പോയി വരൂ ആശംസകളറിയി ച്ച് ഞങ്ങൾ അപ്പോൾ പിരിഞ്ഞു.
ഗുജറാത്ത് ഇതുവരെ കാണാത്ത സ്ഥല മാണ് .കഴിഞ്ഞ ഹിമാലയ യാത്രയിൽ സൂറ ത്ത് വഡോദര വഴി ട്രെയിനിൽ പോയി എന്നു മാത്രം. വീണ്ടും അടുത്ത ചൊവ്വാഴ്ച ശബ രീഷ് ഉച്ചക്ക് ഫോൺ ചെയ്തു. കൂട്ടത്തിൽ ഒരാൾക്കു യാത്രക്ക് വരാൻ പറ്റാത്ത സാഹ ചര്യമാണ് വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ പറയണമെന്നാണ് പറഞ്ഞത്.
കൂടുതൽ ഒന്നും ആലോചിക്കാൻ സമയ മില്ല, ശരി ഞാനും വരുന്നുണ്ട് എന്ന് പറ ഞ്ഞു.വെള്ളിയാഴ്ച ഏഴരക്ക് ടൗൺ ബസ് സ്റ്റാന്റിൽ കാണാം എന്നും പറഞ്ഞ് ഫോൺ വെച്ചു. ചെറിയ ഒരാശയക്കുഴപ്പം ഉണ്ടായി രുന്നെങ്കിലും വൈകുന്നേരത്തോടെ വീട്ടിലും പുറപ്പെടുന്ന കാര്യം പറഞ്ഞുറപ്പിച്ചു.
യാത്രക്ക് ഇനി 2 ദിവസം മാത്രം. ഹിമാല യ യാത്ര പോലെ ഉള്ള കൂടുതൽ ഒരുക്കങ്ങ ൾ ഇതിന് ആവശ്യമില്ല. 10 ദിവസത്തേക്കു ള്ള ഡ്രസ് ,വടക്കേ ഇന്ത്യ ആയതു കൊണ്ട് ഒരു സ്വെറ്റർ ,ഇത്രയും ബാഗിൽ ഒരുക്കിവെ ച്ച് 7.30 ന് പറഞ്ഞ സ്ഥലത്തെത്തി. ഏഴേ മുക്കാലിന് ഞാനടക്കം നാലുപേരെ എത്തി യുള്ളു.
അന്വേഷിച്ചപ്പോൾ ഒരാൾക്കുകൂടി വരാൻ പറ്റാത്ത അവസ്ഥയാണ് എന്നറിഞ്ഞു. വിഷ മം തോന്നി ,ഞങ്ങൾക്ക് ഷൊർണൂർ ബസ്സു തന്നെ കിട്ടി .ഇനി ഒരാൾ പട്ടാമ്പിയിൽ നിന്നും കയറും എന്നാണ് തീരുമാനം. ശബരീഷ്, വി നോദൻ മാഷ്, ചെല്ലപ്പൻ, രാജേട്ടൻ എന്ന് വിളിക്കുന്ന രാജേന്ദ്രൻ പിന്നെ ഞാനും.
ഉദ്ദേശം 12 മണിയോടെ ഓഖ എക്സ്പ്ര സ്സിൽ കയറി പട്ടാമ്പിയിൽ നിന്നുള്ള സുഹൃ ത്തും കയറിയതോടെ ഞങ്ങൾ 5 പേരുടെ സംഘം പൂർണ്ണമായി എന്നു പറയാം. ഭക്ഷ ണമൊക്കെ നേരത്തെ കഴിച്ചതിനാൽ വൈ കാതെ ഉറക്കത്തിലേക്ക് കടന്നു.
നേരം വെളുക്കുമ്പോൾ വണ്ടി കുന്താപുര
ത്ത് എത്തിയിരുന്നു. ഓഖ എക്സ്പ്രസ്സിന് സ്റ്റോപ്പുകൾ കൂടുതലാണ്. കൊങ്കൺ പാത യിലൂടെ ഉള്ള സഞ്ചാരമാണ് ഇന്ന് രാത്രി വരേക്കും ഉള്ളത്. 738 കിലോമീറ്റർ ദൂരം കർ ണ്ണാടക ,ഗോവ ,മഹാരാഷ്ട്ര സംസ്ഥാനങ്ങ ളിൽ കൂടി കടന്നു പോകുന്ന കൊങ്കൺ പാത ഇന്ത്യയിലെ ട്രെയിൻ ഗതാഗതത്തിൽ ഉണ്ടാ ക്കിയ മാറ്റം ചെറുതല്ല.
തിരുനെൽവേലി ഹാപ്പ, ഓഖ എക്സ്പ്ര സ്, കൊച്ചുവേളി ഡറാഡൂൺ എക്സ്പ്രസ് എന്നിങ്ങനെ ഗുജറാത്തിലേക്കും, മുമ്പൈ,
ഡൽഹി എന്നിവിടങ്ങളിലേക്കും, അതിനപ്പുറ ത്തേക്കും ഏതാനും യാത്രാവണ്ടികൾ മലയാ ളികൾക്ക് കിട്ടിയത് കൊങ്കൺ വഴിയാണ് ഓ ടുന്നത്.
മംഗലാപുരത്തിനടുത്ത് തൊക്കൂർ റെയി ൽവേ സ്റ്റേഷനിൽ തുടങ്ങുന്ന ഈ റൂട്ട് മഹാ രാഷ്ട്രയിൽ മുമ്പെയുടെ പ്രാന്ത പ്രദേശമായ റോഹ സ്റ്റേഷനിൽ അവസാനിക്കുന്നു. പന വേൽ സ്റ്റേഷന് 75 കിലോമീറ്ററോളം മുന്പാ ണ് റോഹ.
മെട്രോമാൻ ബഹുമാന്യനായ ഇ. ശ്രീധരൻ സാറിനെ ഓർക്കാതെ കൊങ്കണിൽ യാത്ര ചെയ്യാനാകുമോ. പാൻട്രി കാർ ഉള്ള വണ്ടി യാണെങ്കിലും ഞങ്ങൾ ഈ ഒരു ദിവസത്തേ ക്കുള്ളത് കയ്യിൽ തന്നെ കരുതിയിരുന്നു .
സമയമായപ്പോൾ ഇഡ്ഡലി കഴിച്ച് വണ്ടി
യിൽ നിന്ന് ചായയും കുടിച്ചു. മംഗലാപുര ത്തിനു ശേഷം നിരവധി നദികൾ ഈ യാത്ര യിൽ കാണാൻ കഴിയും. സുവർണ്ണ , സിത , ചക്ര , നന്ദിനി ,ശാംഭവി എന്നീ നദികൾ കട ന്നു പോയിരുന്നു. ഭട്ക്കൽസ്റ്റേഷൻകഴിഞ്ഞു. യാത്രയിൽ മുരുഡേശ്വർ ഗോപുരം കാണാൻ കഴിഞ്ഞു.
ശരാവതി നദി മുരുഡേശ്വർ ഹൊന്നാവർ സ്റ്റേഷനുകൾക്ക് ഇടക്ക് കാണാൻ കഴിഞ്ഞു. അഘനാശിനി , ഗോകർണ്ണം സ്റ്റേഷനു മുന്നി ലും ഗംഗാവാലി അതിനു ശേഷവും കാണാം. കാർവാർ കഴിഞ്ഞ് കാളി നദിയും പിന്നീട് ത ൽപൊന നദിയും കാണാം.
ജലസമൃദ്ധമായ നദികൾ ആണ് ഇവ. തുടർന്ന് വരുന്ന കണകൊണ (കന കൊന) സ്റ്റേഷൻ മലയാളികളിൽ ചിരി പടർത്തും. മഡ്ഗാവ് സ്റ്റേഷനിൽ വണ്ടി കുറച്ചു കൂടുത ൽ നേരം നിർത്തി.ഗോവ പട്ടണത്തിലേക്ക് ഇവിടെയാണ് ഇറങ്ങേണ്ടത്.
ഭട്കലിൽ നിന്നും രണ്ടു സായിപ്പുമാർ ഞങ്ങളുടെ കംപാർട്ടുമെൻറിൽ കയറിയിരു ന്നു അവർ ഞാനിരുന്ന സീറ്റിലാണ് വന്ന്ഇരു ന്നത് .വന്ന ഉടനെ ഒരാൾ ബാഗിൽ നിന്നും ഒരു കിറ്റ് എടുത്ത് ചില കളർ നൂലുകൾ കൊ ണ്ട് മെടയാൻ തുടങ്ങി. കയ്യിൽ കെട്ടുന്ന ബാൻഡ് ഉണ്ടാക്കുകയാണ്.
അതിനിടെ അടുത്തിരുന്ന ആളുമായുള്ള സൗഹൃദ സംഭാഷണത്തിൽ അവർ രണ്ടു പേ രും കസിൻസ് ആണെന്നുംസ്വദേശംചെക്കോ സ്ലോവാക്യ ആണെന്നും പറഞ്ഞു. അവർ ആറാമത്തെ പ്രാവശ്യമാണത്രെ ഇന്ത്യയിൽ വരുന്നത്. വന്നാൽ ആറു മാസത്തോളം യാ ത്ര ചെയ്തേ അവർ മടങ്ങുകയുള്ളു പോലും.
ഹിമാലയത്തിലും മറ്റുമുള്ള കൊടുമുടി
കൾ കയറിയ ചില ഫോട്ടോകൾ കാണിച്ചു തന്നു. അവർ മഡ്ഗാവിൽ ഇറങ്ങി.മഡ്ഗാവ് സ്റ്റേഷനു ശേഷം സ്റ്റോപ്പുകൾ തമ്മിലുള്ള ദൂരം കൂടുതലാണ് വഴിയിൽ സുവാരി,മണ്ടോ വി,മാപ്പുസ,തെരെക്കോൽ നദികൾ കാണാം. ഉച്ചഭക്ഷണ സമയം ആയപ്പോൾ കയ്യിൽകരു തിയിരുന്ന ചപ്പാത്തി കഴിച്ചു.
ഭക്ഷണ ശേഷം ഉറക്കത്തിൽ താൽപ്പര്യ മുള്ളവർ ഉറങ്ങി. എനിക്ക് ഇത്തരം യാത്രക ളിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതാണ് ഇ ഷ്ടം. കങ്കവല്ലി, രാജ്പുർ, രത്നഗിരി, ചിപ്ലൻ, പാൽഘർ, റോഹ, എന്നിങ്ങനെ സ്റ്റേഷനുക ൾ കടന്നു പോയിക്കൊണ്ടിരുന്നു.
ദിവാൻ ഖവാടി സ്റ്റേഷൻ എത്തിയപ്പോൾ മുതൽ ഇരുട്ടിക്കഴിഞ്ഞിരുന്നു. അതോടെ അത്താഴവും കഴിച്ചു. വൈകിട്ട് ഉക്ഷി സ്റ്റേ ഷൻ മുതൽ അതു വരെ വനത്തിനുള്ളിൽ ക്കൂടിയായിരുന്നു ഓടിക്കൊണ്ടിരുന്നത്. ടണലുകൾ ആണ് കൊങ്കൺ റൂട്ടിന്റെ പ്രത്യേ
കത.
തൊണ്ണൂറ്റിരണ്ടു ടണലുകളും 179 വലിയ പാലങ്ങളും ഈ വഴിയിൽ ഉണ്ട്. കർബുഡെ
ടണൽ ആറര കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ തുരങ്കം ആണ്. ഉക്ഷി സ്റ്റേഷനും ഭോ ക്കേ സ്റ്റേഷനുമിടക്കാണ് ഇത്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ തുരങ്കം എന്ന സ്ഥാനം കർബൂഡെക്ക് ഉണ്ടായിരുന്നു.
നിരവധി ടണലുകൾ ആണ് മഡ്ഗാവിനു ശേഷം കടന്നത്. ഇരുട്ടിൽ ശബദ കോലാഹല ത്തോടെയുള്ള തുരങ്ക യാത്ര കൊങ്കൺ വഴി യുടെ പ്രത്യേകതയാണ്. ദിവാൻഖവാടി കഴി ഞ്ഞുളള സ്റ്റേഷനുകൾ പിന്നിട്ട് രാത്രി പത്തു മണിയോടെ പനവേൽ എത്തും എന്നാണ്അ റിയാൻ കഴിഞ്ഞത്. ഏകദേശം ഒമ്പതു മണി യോടെ ഉറങ്ങാൻ കിടന്നു.അധികം വൈകാ തെ ഉറങ്ങാനും കഴിഞ്ഞു.
നേരം പുലരുമ്പോൾ ട്രെയിൻ അഹമ്മദാ ബാദ് നഗരത്തോടടുക്കുകയായിരുന്നു. യാ ത്രക്കാരിൽ മിക്കവരും ഇവിടെ ഇറങ്ങാനു ള്ളവരാണ് എന്ന് വാതിലുകളിലെ തിരക്കു കണ്ടാൽ അറിയാം. ലഗ്ഗേജ് വാതിലിനടുത്ത് എത്തിക്കാൻ പലരും പാടുപെടുന്നുണ്ട് . അഹമ്മദാബാദ് നഗരത്തിന്റെ തിരക്കിന്റെ ഒരു ഭാഗം സ്റ്റേഷനിലും കണ്ടു. ഈ ട്രെയിനി ലേക്ക് അധികം പേർ കയറിയില്ല.
അതിനിടെ പാൻട്രി ജീവനക്കാരനായ കാർത്തികേയൻ ഞങ്ങൾക്കടുത്ത് എത്തി . കൊടുവായൂർ സ്വദേശിയാണ് അദ്ദേഹം . പ്രാതലിന് മസാല ദോശ ഓർഡറെടുത്ത് ഉടനെ എത്തിക്കാമെന്നും ഏറ്റു. പറഞ്ഞതു പോലെ അധികം താമസിക്കാതെ മസാല ദോശ എത്തി,ഒരു ചായ കൂടി ആയപ്പോൾ മതിയായി.
വണ്ടി സാമാന്യം വേഗതയിൽ പോകുന്നു ണ്ട്. സ്റ്റേഷൻ വിട്ട് അധികം കഴിയുന്നതിനു മുമ്പ് സബർമതി നദി എത്തി. ഒരു കാലത്ത് ചപ്പുചവറുകളും പായലും മറ്റുമായിരുന്ന നദി ഇപ്പോൾ വൃത്തിയാക്കിയിരിക്കുന്നു. ഞങ്ങൾ കടന്നു പോയി കൊണ്ടിരിക്കുന്ന പാലത്തിൽ നിന്നും നോക്കിയാൽ ദൂരെ സബർമതിക്കര യിൽ മഹാത്മാഗാന്ധിജിയുടെ ആശ്രമം കാണാം.
മടക്കയാത്രയിലാണ് സബർമതി ആശ്രമം ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീരംഗം,സുരേന്ദ്ര നഗർ ,രാജ്കോട്,ഹാപ്പ, ജാംനഗർ, ഖംബാലി യ എന്നീ ജംഗ്ഷനുകളിൽ കൂടി ഓടി വൈകി ട്ട് നാലര മണിയോടെ ദ്വാരകയിൽ എത്തും . രാജ്കോട്ടിനു മുമ്പായി ഉച്ചഭക്ഷണവും കാർ ത്തികേയൻ എത്തിച്ചു. വെജിറ്റബിൾ ബിരി യാണി.
വണ്ടിയിൽ യാത്രക്കാർ കുറവായതുകൊ ണ്ട് നേരത്തേ ഓർഡർ എടുത്ത് ഉണ്ടാക്കിയ താണ്. നാട്ടിൽ വെച്ച് എന്നെങ്കിലും കാണാം എന്നു പറഞ്ഞ് ബിൽ കൊടുത്തു പിരിഞ്ഞു. റിലയൻസിന്റെ കെമിക്കൽ ഫാക്ടറി വഴിയി ൽ ദ്വാരകക്കു മുൻപായി കാണുകയുണ്ടായി. കുറെ ഏറെപ്പേർ ജോലി ചെയ്യുന്ന വലിയഫാ ക്ടറിയാണ്. കാറ്റാടി യന്ത്രങ്ങൾമറ്റൊരിടത്ത് കണ്ടു. ദ്വാരക എത്താറായപ്പോൾഉപ്പുപാടങ്ങ ളും ഉണ്ട്.
നാലര മണിക്ക് ദ്വാരക സ്റ്റേഷനിൽ എ ത്തിയപ്പോൾ ഞങ്ങളെക്കൂടാതെ കുറച്ചു പേർ കൂടി അവിടെ ഇറങ്ങി. സ്റ്റേഷനു മുന്നി ൽ ഒരുആവി എൻജിൻ പ്രദർശനത്തിനായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. പലരും അവിടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായി രുന്നു.
ഒരു ഓട്ടോക്കാരൻ ഞങ്ങൾക്കരികെ എത്തി. ഹോട്ടലിൽ എത്തിക്കാമെന്നുംഒരാൾ ക്ക് പത്തു രൂപ വച്ച് കൊടുക്കണമെന്നും പ റഞ്ഞു. അയാളുടെ വണ്ടിയിൽ 5 പേരും കയ റി.ഹോട്ടൽ ആധുനികിലേക്കാണ് അയാൾ കൊണ്ടു പോയത്. പേരിൽ മാത്രമാണ് ആ ധുനിക് ഉള്ളത്. 5 പേർക്കു തങ്ങാവുന്ന ഒറ്റ മുറി കിട്ടി. വേഗം കുളി കഴിഞ്ഞ് അഞ്ചുമണി യോടെ നിരത്തിലേക്കിറങ്ങി.
ഓട്ടോക്കാരൻബ്രഹ്മകുമാരിമന്ദിർ,അസ്ത മയം ,ഗീതാക്ഷേത്രം ,സ്വാമി നാരായൺ മന്ദി ർ ,രണ്ടു ശിവക്ഷേത്രങ്ങൾ ഇത്രയും കാണി ച്ച് ദ്വാരക പ്രധാനക്ഷേത്രത്തിൽകൊണ്ടുപോ യി വിടാമെന്നേറ്റു. ഏഴര മണിക്കാണ്ദ്വാരകാ ധീശ ക്ഷേത്രത്തിലെ ആരതി.അതിനുള്ളിൽ അവിടെ എത്തണം .ഞങ്ങൾ ബ്രഹ്മകുമാരി മാരുടെ ക്ഷേത്രത്തിൽ നിന്നു തുടങ്ങി.
അവരുടെ ക്ഷേത്രങ്ങളിൽ സാധാരണയാ യി കാണുന്ന രാജയോഗസംബന്ധിയാ ചിത്ര
ങ്ങളും അവരുടെ പ്രജാപിതാ മുതലായ ചിത്ര
ങ്ങളും ചുമരിൽ ഉടനീളം എക്സിബിഷൻപോ ലെ വെച്ചിട്ടുണ്ട്.
അടുത്തതായി അസ്തമയം .ഓട്ടോ പെട്ടെ ന്നു തന്നെ ബീച്ചിനടുത്ത് എത്തി. കൃത്യം അ സ്തമയ സൂര്യൻ ഞങ്ങൾ എത്തി അഞ്ചു മി നിട്ടു കൊണ്ട് അസ്തമിക്കുന്ന കാഴ്ച മനോ ഹരമായിരുന്നു. കടൽത്തീരത്ത് ഭദ്കേശ്വർ മഹാദേവ് മന്ദിർ എന്ന ഒരു ചെറിയശിവക്ഷേ ത്രം ഉണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒരു മുനമ്പിൽ ആയതു കൊണ്ട് ധാരാളം പേർഅ സ്തമയം കാണാൻ അവിടെയും ഉണ്ടായിരു ന്നു.
അയ്യായിരത്തിലധികം വർഷം പഴക്കമു ണ്ടത്രെ ഈ കൊച്ചു ശിവക്ഷേത്രത്തിന്. സ്വ യം ഭൂവായ ചന്ദ്രമൗലീശ്വര ശിവനാണ് ഇവി ടെ കുടികൊള്ളുന്നത്. ശങ്കരാചാര്യർ ഇവിടെ
വന്ന് പൂജിച്ച സ്ഥലമാണത്രെ. കൂടാതെ പുരാ തനമായ ആയിരത്തി ഇരുന്നൂറിലധികം സാള
ഗ്രാമങ്ങളും പതിമൂവായിരം ശിവലിംഗങ്ങളും
ലോഹനിർമ്മിതമായ എഴുപത്തി അഞ്ച് ശങ്ക രാചാര്യ പ്രതിമകളും ഇവിടെ ഉണ്ടത്രെ.
കരയിൽ നിന്നും അറബിക്കടലിലേക്ക് കുറച്ച് ഇറങ്ങിയാണ് ഈ അപൂർവ മന്ദിര
മുള്ളത്. ജൂൺ ജൂലായ് മാസങ്ങളിൽ വഴിയി
ലേക്കു കടൽ കയറും. ക്ഷേത്രത്തിനകത്തും
വെള്ളം നിറയും. പ്രകൃതി മഹേശ്വരന് സ്വയം
അഭിഷേകം നടത്തുന്നതായി ആളുകൾ ഈ
പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു. ശിവരാ ത്രിനാളിൽ ഇവിടെ നടക്കുന്ന ഭദ് കേശ്വർ മേള പ്രസിദ്ധമാണ്. ദൂരദിക്കുകളിൽ നിന്നു വരെ ആൾക്കാർ എത്താറുണ്ടത്രെ.
ക്ഷേത്ര ദർശനത്തിനു ശേഷം കുറച്ചു സമയം അവിടെ കാഴ്ചകൾ കണ്ടു നിന്നു. ആനയും കടലും എത്ര കണ്ടാലും മതിവരില്ല എന്നു പറയാറുണ്ട്. അത് ശരിയാണ്. ബീച്ചി ൽ ഒട്ടക സവാരി ഉണ്ട്. ധാരാളം പേർ ഒട്ടക പ്പുറത്തെ യാത്ര പരീക്ഷിക്കുന്നുമുണ്ട്. പര
മ്പരാഗത വസ്ത്രം ധരിച്ച ഒട്ടകക്കാരൻ ഒരു
കാഴ്ച്ച തന്നെ. ഒന്നിലധികമാളുകളെ വഹിച്ച്
നടക്കുന്ന ഒട്ടകം താഴെ കിടന്നാണ് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
വലിയ കൊമ്പുള്ള പശുക്കളെ ദ്വാരകയിൽ ധാരാളം കാണാം. വഴിയിൽ അത്തരം പശു ക്കൾ നിർബാധം നടക്കുന്നു. അടുത്തതായി ഗീതാ മന്ദിറിലേക്ക്.ഒരു യാഗശാലയിൽ നട ക്കുന്ന പ്രാർത്ഥനയാണ് ഞങ്ങൾ എത്തിയ പ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.നിരവധി ഹോമകുണ്ഡങ്ങളും മറ്റും ഒരുക്കിയതായി കണ്ടു.
ക്ഷേത്ര ചുമരിൽ മാർബിൾ ഫലകങ്ങ ളിൽ ഭഗവദ് ഗീത എഴുതി പതിച്ചിട്ടുണ്ട്. തു ടർന്ന് കടൽത്തീരത്തുള്ള ഗായത്രി മന്ദിറിലേ
ക്കാണ് പോയത്. അവിടെ ആരും ഇല്ല. ഞ ങ്ങൾ സാവിത്രി, ഗായത്രി, കുണ്ഡലിനി ദേവി
പ്രതിഷ്ഠകൾ തൊഴുതിറങ്ങി. തൊട്ടപ്പുറത്ത് ഗാന്ധി മെമ്മോറിയലും കണ്ട് ഗാന്ധി സ്തൂ പത്തിനു പുറകിലുള്ള ശ്രീ രത്നേശ്വർ മഹാ ദേവനേയും ദർശിച്ചു.
ഗായത്രിമന്ദിറിനു പുറകിൽ കുറച്ചു ദൂരെ
ദ്വാരക ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം
കൃത്യമായ ഇടവേളകളിൽ കടലിലേക്ക് അട
യാളം കൊടുത്തു കൊണ്ടിരുന്നു.അടുത്തതാ യി ശ്രീ സിദ്ധനാഥ് മഹാദേവ് മന്ദിറും തൊട്ടു മുന്നിലെ ഹനുമാൻ മന്ദിറും. ഒറ്റനോട്ടത്തിൽ
പഴമ വിളിച്ചോതുന്ന സ്ഥലം.പടർന്നുനിൽക്കു ന്ന പേരാലിന്റെ വേടുകൾ ഇറങ്ങിയ ക്ഷേത്ര മുറ്റം. ഒരു വൻ കിണറിലേക്കിറങ്ങുന്ന വേടു കൾ ഗതകാലത്തെ ചിത്രമായി മനസ്സിൽ കട
ന്നു കയറും.
കിണറിൽ നിന്നും കമാനം വരെ നീളുന്ന
ഒരു സിമന്റ്തിട്ടുണ്ട് അതിൽ വാർദ്ധക്യംകല ശലായി ബാധിച്ച കുറെ സാധുക്കൾ നിരന്നി രിക്കുകയാണ്. ഞങ്ങൾ അവരെ കടന്ന് അ കത്തേക്കു ചെന്നു. ഇവിടെ ഒരു തളം ഉണ്ട്.
അവിടെ നിന്ന് നമുക്ക് ഗർഭഗൃഹത്തിലേക്കു
ചെല്ലാം. ഹരഹര മഹാദേവാ എന്ന് അറിയാ തെ നാവിലെത്തുന്നരൂപം.മനോരഞ്ജിതം,മോ
ഹനം, രുദ്രതാണ്ഡവത്തിന്റെ ചടുലചലനം നാം മനക്കണ്ണിൽ കാണുന്നുവോ. ഒരു അർ ദ്ധ നിമിഷത്തിൽ ഒരു പക്ഷെ ആ തൃക്കണ്ണി ലെ ജ്വാലാ സ്ഫുരണം ഒരു ചാഞ്ചല്യമില്ലാതെ
ഏറ്റുവാങ്ങാം.
അവിടെ നിന്ന് ഒരു വശത്തേക്കുള്ള വാ തിലിലൂടെ പുറത്തെ മറ്റൊരു മുറ്റത്തെത്താം.
അവിടെ മുഴുവൻ വൃക്ഷങ്ങൾ ഉണ്ട്. അവ ക്കു താഴെ നിരവധി സമാധികൾ കാണാനു ണ്ട്. സാധാരണ ക്ഷേത്ര സങ്കേതങ്ങളിൽ കാ ണാത്ത തരം. അവിടെ എത്രയെത്ര മഹാ സി
ദ്ധരുടെ സമാധികൾ ഉണ്ടാകാം. അര ആൾ പൊക്കത്തിൽ കെട്ടി ഉയർത്തിയവക്കിടയിലൂ ടെ ഇരുണ്ട വെളിച്ചത്തിൽ ഞങ്ങൾ നടന്നു. ആ പ്രകമ്പനം അറിയാനുണ്ട്.ചവിട്ടിനിൽക്കു ന്ന ഭൂമിയുടെ മാഹാത്മ്യം.
അഞ്ചു നിമിഷങ്ങൾക്കു ശേഷം ഒരു ഉ
ൾ വിളി പോലെ പുറത്തേക്കുള്ള നടത്തം.
മുൻവശത്തിരിക്കുന്ന സാധുക്കൾക്ക് യഥാ ശക്തി ഭിക്ഷ നൽകി. അപ്പോൾ അതിലൊരു
വയോവൃദ്ധൻ, അദ്ദേഹത്തിന് എഴുപത്തഞ്ചി
നുമുകളിൽ പ്രായം കാണും. നിങ്ങൾ എവിടെ
നിന്നാണെന്നു ചോദിച്ചു. പെട്ടെന്ന് മലയാള
ത്തിലുള്ള ചോദ്യം കേട്ട് ഞങ്ങൾ ഒന്നമ്പരന്നു.
പാലക്കാട് എന്നു പറഞ്ഞപ്പോൾ തന്റെ
സ്വദേശം ലക്കിടി കൂട്ടുപാതക്കടുത്താണ്
എന്ന് അദ്ദേഹം പറഞ്ഞു. സർവ്വസംഗ പരി ത്യാഗിയായി എന്നോ ഇറങ്ങിയതാണത്രെ.
മനുഷ്യജീവൻ ഒരു പ്രഹേളിക തന്നെ. നാട്ടി
ലുള്ളവരുമായി കാര്യമായ ബന്ധമില്ല എന്നാ
ണ് അറിയാൻ കഴിഞ്ഞത്. ഹനുമാൻ മന്ദിറി
ലെ ദർശനം കഴിഞ്ഞ് ഓട്ടോയിൽ കയറി.
by Sankaranarayanan Sambhu (തുടരും)
(ഫോട്ടോ കടപ്പാട്)
Comments
Post a Comment