കൈലാസ് മാനസരോവർ ഭാഗം-16



          രാവിലെ 7 മണിയോടെ പ്രാതൽ കഴിഞ്ഞ് റെഡിയായി റോഡിലിറങ്ങി. എമി ഗ്രേഷൻ ഓഫീസിൽ എത്തി അവരവരുടെ പാസ്പോർട്ട് പരിശോധനക്കു കൊടുത്തു. അവിടത്തെ നടപടിക്രമം കഴിഞ്ഞു പുറത്തി റങ്ങിയ ഞങ്ങളെക്കാത്ത് ലാൻറ് ക്രൂസറുക ൾ നിൽക്കുന്നുണ്ട്.

          ഇനി 4 കിലോമീറ്റർ കൂടിയെ ഈ വണ്ടിയിൽ യാത്ര ഉള്ളു . പിന്നീട് കൊഡാരി യിലെ സൗഹൃദപ്പാലം നടന്നു കടന്ന് ബസ്സി ലാണ് യാത്ര കൊഡാരിക്കുള്ള വഴിയിൽ ഒരി ടത്ത് ചൈനീസ് പട്ടാളക്കാർ വണ്ടി തടഞ്ഞ് വീണ്ടും പരിശോധിച്ചു .

             ഇന്ത്യക്കാർ ആയതു കൊണ്ടാകണം . അവരുടെ കാര്യങ്ങൾ കണിശമാണെന്ന് നമ്മ ളെ ബോധ്യപ്പെടുത്താൻ വേണ്ടി. വളരെ വേഗ ത്തിൽ ഞങ്ങളെ കൊഡാരിയിൽ എത്തിച്ച് ഡ്രൈവർ യാത്ര പറഞ്ഞു. ഞങ്ങൾ കഴിഞ്ഞ കുറെ ദിവസമായി വണ്ടിയിൽ കേട്ടുകൊണ്ടി രുന്ന ടിബറ്റൻ മ്യൂസിക് സി.ഡി അയാൾക്ക് പണം കൊടുത്ത് വാങ്ങി. ശീലമായി പോയ തിനാൽ ഇനി കേൾക്കാതിരുന്നാൽ പ്രശ്നം ആയാലോ. 

ഞങ്ങൾ സാവ ധാനം ഫ്രണ്ട് ഷിപ്പ് ബ്രിഡ്ജ് കടന്നു .തതോപാനിയിൽ ബസ്സുകാത്ത്നിൽ പ്പായി.ഇടക്ക്നേപ്പാൾ എമിഗ്രേഷൻ ചെക്കി ങ്ങും കഴിഞ്ഞു. ഇവിടെ കർശന പരിശോധ ന ഒന്നും ഇല്ല. ബസ്സുകൾ എത്തി . ബസ് വന്നു തിരിയുന്ന സ്ഥലത്ത് കുട്ടികൾ കൈ നീട്ടി ബസ്സിനടുത്തേക്ക് വരുന്നു.  മുൻപു കണ്ട മൂക്കൊലിപ്പ് ടീമുകൾ തന്നെ കുറച്ചു മിഠായി ഉണ്ടായിരുന്നത് കൊടുത്തു.

       ബസ് കാഠ്മണ്ഡു ലക്ഷ്യമാക്കി നീങ്ങി. ഇവിടെ ധാരാളം മരങ്ങൾ കാണാം തണുപ്പും കുറവാണ്. നല്ല ഭംഗിയുള്ള പ്രദേശം .വനമേഖ ലയാണ് . ഒരു മണിക്കൂറോളം ഓടിയ ബസ്സ് പെട്ടെന്ന് നിന്നു. മുന്നിൽ റോഡ് ഇടിഞ്ഞു ബ്ലോക് ആണ്. മല ഇടിഞ്ഞിടത്ത്  നടന്നു പോകാൻ പോലും വിഷമമാണ് എന്നറിയാൻ കഴിഞ്ഞു. 

      കുറച്ചു സമയം ബസ്സിൽ ഇരുന്നു. പിന്നീട് ഇറങ്ങി നോക്കാൻ തീരുമാനിച്ചു. കുറച്ച് ദൂരം മുന്നിലേക്ക് പോകണം. ഒരു മലഞ്ചെരിവിലൂ ടെയാണ് പാത .അതിലേക്ക് മുകളിൽ നിന്ന് പാറകളും മണ്ണും വീണ് റോഡിന്റെ ഒരു ഭാഗം മൊത്തം ഇടിഞ്ഞു പോയിരിക്കുന്നു. 

          ബാക്കിയുള്ളിടത്ത് വലിയ പാറകളും മണ്ണും കിടക്കുന്നുണ്ട്. ഒരു വിധത്തിലുംവണ്ടി കൾക്കു കടന്നു പോകാൻ കഴിയില്ല. ഒരു JCB ഡ്രൈവർ മാത്രം ഉണ്ട്. അയാൾ പാറയും മണ്ണും നീക്കാൻ ശ്രമിക്കുന്നു. പാറയും മണ്ണും റോഡ് പൊളിഞ്ഞിടത്തേക്കു തന്നെ ഇടുക യാണ്. 

       കുറച്ചു സമയം അവിടെ നിന്നു. നടക്കാ നുള്ള വഴി ഏകദേശം ആയപ്പോൾ ഇപ്പുറത്തു ള്ളവർ അപ്പുറത്തേക്കു നടന്നു . പാറക്കഷണ ങ്ങൾക്കു മുകളിലൂടെ കയറി കടക്കുകയാണ്.  ഇടക്ക് മുകളിൽ നിന്ന് കല്ലുകൾ രുമോഎന്നു കൂടി പേടിക്കേണ്ടതായിട്ടുണ്ട്. 

         സംഘത്തിലെ എല്ലാവരും മറുവശത്ത് എത്തി. ഇനി വണ്ടികൾ കാഠ്മണ്ഡു ഭാഗത്തു നിന്നും വരണം .മുക്കാൽ മണിക്കൂർ പിന്നേ യും കഴിഞ്ഞു ബസ്സുകൾ വന്നപ്പോൾ.സമയം ഉച്ചയായിട്ടുണ്ട്. നല്ല വിശപ്പും . ഭാഗ്യത്തിന് സാഗായിൽ നിന്നു വാങ്ങിയ ആപ്പിളിൽ ഒരെ ണ്ണം ബാഗിൽ ഉണ്ട്.

                അതു തിന്ന് തൽക്കാലം പിടിച്ചു നിൽക്കാം. രണ്ടു മണിയോടടുത്ത് ഒരു ഹോട്ട ലിന്റെ  മുന്നിൽ ബസ്സ് നിന്നു. ഉച്ച ഭക്ഷണത്തി നാണത്രെ. ബസ്സിൽ നിന്നിറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട്. ഹോട്ടലിൽ എത്തി . ഊണാണ് പറഞ്ഞിരിക്കുന്നത്. 

      നല്ല ബസ്മതി ചോറ് കറികൾ എല്ലാവരും കുറച്ചായി നല്ല ഭക്ഷണംകിട്ടാതെയുള്ളയാത്ര യിൽ ആയതുകൊണ്ട് . വിളമ്പുകാർക്ക് നല്ല പണി ആയിരുന്നു. രണ്ടാമതും വെക്കേണ്ടി വന്നു എന്നു തോന്നുന്നു. രുചികരമായ ഉച്ച ഭക്ഷണ ത്തിനു ശേഷം ഒരു മണിക്കൂർ കൂടി ബസ് യാത്ര കഴിഞ്ഞപ്പോൾ ഞങ്ങൾ ഹോട്ട ൽ ശങ്കറിലെത്തി. 

    മുറിയിലെത്തി കുറച്ച് വിശ്രമിച്ചു.രാത്രിക്കു മുമ്പായി ഒരു മീറ്റിങ്ങ് വച്ചിട്ടുണ്ട്. ചൂടുവെള്ള ത്തിൽ ബാത്ത് ടബ്ബിലൊരു കുളി നടത്തി. ഷേർപ്പകളോട് നന്ദി പറയണം . എല്ലാവരും ഹാളിലെത്തി. ഡൈനിങ്ങിനോടു ചേർന്ന ഹാ ളിലാണ് ഇപ്രാവശ്യം ഒത്തുകൂടിയിരിക്കുന്നത്. 

            യാത്രാനുഭവങ്ങളുടെ അവലോകനം എല്ലാവരും താന്താനങ്ങളുടെ അഭിപ്രായവും അനുഭവവും പറഞ്ഞു. സ്വാമിയും സംസാരി ച്ചു. ഷേർപ്പകളുടെ യാത്ര പറയുന്ന സമയമാ യി . അതിലൊരാൾക്ക് ഞങ്ങളുടെ കൂടെയു ള്ള കുഞ്ഞിരാമൻ നായർ സ്വന്തം വാച്ച് ഊരി കൊടുത്തു. 

      സന്തോഷം കൊണ്ടാണ്. ഞങ്ങൾ ഒരോ രുത്തരും കുറേശ്ശെ പണം ഒന്നിച്ചു ചേർത്ത് കൊടുത്തതും അവർക്ക് നൽകി . അവർ സന്തോഷത്തോടെ യാത്ര പറഞ്ഞു. രാത്രി ഭക്ഷണവും കേമമാക്കി. രുദ്രാക്ഷങ്ങളും മുത്തുമാലകളുമൊക്കെ വിൽപ്പന നടത്തുന്ന വർ ഡൈനിങ്ങ് ഹാളിൻ്റെ അറ്റത്ത് ചെറിയ സ്റ്റാൾ ഇട്ടിട്ടുണ്ട്.  ഒന്നു രണ്ടു സംഗതികൾ വാങ്ങി. 

     2 ഫ്ലെറ്റുകളിലായിട്ടാണ് ഡൽഹിക്ക് മടക്ക യാത്ര . ചിലർ രണ്ടാമത്തെ ഫ്ലൈററിൽ വരാ മെന്നു വെച്ചു.  അവർ ഒരു ദിവസം കൂടി നേപ്പാളിൽ തങ്ങും. ഞാൻ കാലത്തുള്ളഫ്ലൈ റ്റിൽ ഡൽഹിക്ക് തിരിച്ചു. ഡൽഹിയിൽ പഴ യ ഹോട്ടലിൽ തന്നെയാണ് താമസം. ചിലർ പാർലിമെന്റും മറ്റും കാണാൻ പോയാലോ എന്ന് ചോദിച്ചു.

        കണ്ടതിലും വച്ച് വലിയതൊന്നും ഇനി കാണാനില്ല എന്നായിരുന്നു എനിക്ക് തോന്നി യത്. വൈകുന്നേരം നടക്കാനിറങ്ങി .കരോൾ ബാഗിലെ ഒരു സൗത്ത് ഇന്ത്യൻ റസ്റ്റാറന്റിൽ കയറി മസാല ദോശ കഴിച്ചു. ആ രുചികളൊ ക്കെ നാവിന് മറന്നു തുടങ്ങിയിരുന്നു. 

    കരോൾബാഗിൽ ഒന്നു കറങ്ങി ഹോട്ടലിൽ തിരിച്ചെത്തി. രാത്രി ഭക്ഷണം ടെറസ്സിൽപഴയ തുപോലെ പണിക്കർ ട്രാവത്സിൽ നിന്നും കൊണ്ടുവന്നു വിളമ്പി.  താഴെ മെട്രോ റെയി ൽ പോകുന്നത് ഇവിടെ നിന്നാൽ കാണാം. കാലത്ത് നേരത്തേ എഴുന്നേൽക്കണം.അതി രാവിലെയാണ് നെടുമ്പാശ്ശേരിക്ക് ഫ്ലൈറ്റ്. 

     രാവിലെ നേരത്തെ ഡൽഹി എയർപോർ ട്ടിൽ എത്തി. കൃത്യ സമയത്തിന് തന്നെ ഫ്ലെറ്റ് പുറപ്പെട്ടു .  പ്ലൈറ്റിൽ എന്താണെന്നറിയാത്ത അസ്വസ്ഥത തോന്നി. പതിനൊന്നര  മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തി .

      ലോങ്ങ് കോട്ടും സ്ലീപ്പിങ്ങ് ബാഗും മാത്രം തിരിച്ചുനൽകിയാൽമതിഎന്നു പറഞ്ഞിരു ന്നു അതു കൊണ്ട് ലഗ്ഗേജ് മുഴുവൻ കൈലാ സ യാത്രാ ബാഗിൽ നിറച്ചു അതാണ് വിമാന ത്തിൽ കൊണ്ടുവന്നത്. 

        ഊന്നുവടിയും ഒരു ഓർമ്മക്ക് കൊണ്ടു
വന്നു.  ലഗ്ഗേജിനൊപ്പം ആരോ കെട്ടിവെച്ച വടി കൺവെയർ ബെൽട്ടിൽ ലഗ്ഗേജ് വരുന്ന തിനിടെ മുറിഞ്ഞുപോയി . എൻ്റെ ലഗ്ഗേജ് കിട്ടി പുറത്തു കടന്ന് പ്രീപെയ്ഡ് ടാക്സി വിളിച്ചു.പാലക്കാടു വീടുള്ള കോയമ്പത്തൂ രിൽ താമസിക്കുന്ന ഒരു ചേച്ചിയും എന്നോ ടൊപ്പം ടാക്സിയിൽ വന്നു. 

                എന്നെ വിട്ട് പത്തു കിലോമീറ്റർ അകലെയുള്ള അവരുടെ വീട്ടിൽ ഡ്രൈവർ അവരെ കൊണ്ടു ചെന്നാക്കി. യാത്രയിൽ രണ്ടര കിലോ തൂക്കം കുറഞ്ഞതാണ് എടു ത്തു പറയാവുന്ന ഒരു കാര്യം. 

         വന്ന ദിവസവും അടുത്ത ദിവസവും 
ഉറക്കം കൂടുതൽ ആയിരുന്നു. സ്ഥല ഭ്രമം കുറച്ച് ഉണ്ടായി.  ഉറക്കം ഉണരുമ്പോൾ ആണ് അത്. ആകെ യാത്രക്ക് മാറ്റി വെച്ച ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ ടാക്സിക്കു കൊടുത്തു കഴിഞ്ഞ പ്പോൾ വളരെ ചെറിയ തുക മാത്രം ബാക്കി. ഇരു നൂറു രൂപയോളം മാത്രം. 

      യാത്ര ഒരു തുടക്കം മാത്രമാണ്. യാത്ര പോകുന്ന ആളല്ല തിരിച്ചു വരുന്നത് എന്നു പറയാം . ചെറിയ ഒരു കാലയളവിൽ വലിയ കുറെഅനുഭവങ്ങളാണ് യാത്രികനെ വഴിയി ൽ കാത്തിരിക്കുന്നത്. തേച്ചുമിനുക്കിയ 
വ്യക്തിത്വത്തിന് ഇത്രയും നല്ല പാഠങ്ങൾ
മറ്റെങ്ങും ഇല്ല തന്നെ.

        സഹയാത്രികരിൽ നൂറു പേരിൽ ചിലരു മായെല്ലാം ബന്ധങ്ങൾ നിലനിർത്തിയിട്ടുണ്ട്. ചിലരെ കാണാറുമുണ്ട്.  FB യിൽ ബന്ധപ്പെ ടുന്നവർ ഉണ്ട്. ഗൾഫിൽ ജോലിയുള്ളവരിൽ ഞങ്ങളുടെസംഘത്തിൽഉണ്ടായിരുന്നവിജയ കുമാർ എഫ് ബി യിലൂടെ കാണാറുള്ളവരിൽ ഒരാളാണ്.

          രാമേട്ടൻ പാലക്കാടു വഴിയാത്ര ഉണ്ടെ
ങ്കിൽകാണാൻശ്രമിക്കാറുണ്ട്.വിളിക്കാറുമുണ്ട്  ഗോപാലകൃഷ്ണൻ സാർ കാണുകയും വിളിക്കുകയും പതിവാണ്., നരസിംഹൻനമ്പൂ തിരിയെ ഒരു വർഷംമുമ്പ്കണ്ടിരുന്നു.സന്തോ ഷ് ,നമ്പീശൻ ചേട്ടൻ ,കുഞ്ഞിരാമൻ നായ രും ഭാര്യയും, ഡോക്ടർ ശംഭു ദമ്പതിമാർ ,വക്കീൽ ദമ്പതിമാർ ,തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻപ്രിൻസിപ്പൽ ആയിരുന്ന ഡോക്ടർ ഹരിഹരൻ സാർ, പി.
ഗോവിന്ദപിള്ളയുടെ അനുജൻ ഹോങ്ങ്കോ ങ്ങിൽ പത്രം നടത്തിയിരുന്ന പി.ഗോപാലനും ഭാര്യയും  ,ഗൾഫിലെ ഉണ്ണികൃഷ്ണനും കുടും ബവും അംബിക ടീച്ചർ വിഷ്ണു പോറ്റി. എന്നിങ്ങനെ കുറെ പ്പേരെ പരിചയപ്പെടാൻ കഴിഞ്ഞു.

         മുദ്രാഖ്യ എന്ന കഥകളി കൂട്ടായ്മയിലെ
പ്രധാനിയായിരുന്ന കുഞ്ചു ഏട്ടൻ നോവുന്ന ഓർമ്മയായി. ഞങ്ങളുടെ യാത്ര കഴിഞ്ഞ് ഒരു വർഷത്തിനകം ആയിരുന്നു ആ വേർ
പാട്. അദ്ദേഹവുമായി നേരത്തെ അറിയു മെങ്കിലും യാത്രയിൽ കുറെക്കൂടി അടുത്തു . 

          തൃമൂർത്തി സങ്കൽപ്പത്തിലെ ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ ഇവരുടെ ആസ്ഥാന മാണെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളിൽ ശരീരത്തോടെ എത്താൻ കഴിയുന്ന സ്ഥലം കൈലാസം മാത്രം. അവിടേക്ക് എന്നോടൊ പ്പം നിങ്ങളേയും കൂട്ടിക്കൊണ്ടുപോകാനുള്ള ഭാഗ്യം എനിക്കുണ്ടായി. 

      കൂടാതെ തൊട്ടയൽ രാജ്യമായ നേപ്പാളും
കുറച്ചൊക്കെ പരിചയപ്പെടുത്താനായി. നേ
പ്പാളിൽ പോകാൻ വിസ ആവശ്യമില്ല. നല്ല ഒരു സ്ഥലവും ആണ്. പല രാജ്യങ്ങളിലേയും സംസ്ക്കാരങ്ങളും ജനജീവിതവും കണ്ടറിയു ന്നതിനും , അവിടത്തെ പ്രകൃതിഭംഗിആസ്വദി ക്കുന്നതിനും ഇത്തരം യാത്രകൾ നമ്മളെ സഹായിക്കുമെന്നതിന് സംശയമില്ല. തുറന്ന
മനസ്സോടെ കാണാനും അറിയാനും തയ്യാറാ യാൽ മാത്രം മതി.

         അഭിപ്രായങ്ങൾ എഴുതിയും അല്ലാതെ യും ഈ യാത്ര ശ്രദ്ധിച്ച സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി പറഞ്ഞു കൊണ്ട്. ഓം നമ: ശിവായ .യാത്രയുടെ ഒരു അനുബന്ധം നാളെ പോസ്റ്റു ചെയ്യുന്നതാണ്.( ശുഭം..) by Sankaranarayanan Sambhu ( ഫോട്ടോ കടപ്പാട്)
.

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4