ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-15.

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-15.    

         റെയിൽവേസ്റ്റേഷന്റെ അടുത്ത് പക്ഷി കളുടെ പ്രകടനം ആസ്വദിച്ച ശേഷം ആ പരി സരത്തു തന്നെയുള്ള വലിയ സിന്ധി മാർക്ക
റ്റിലേക്കാണ് ഞങ്ങൾ പോയത്.  

         എത്രയൊക്കെ സൂപ്പർ മാർക്കറ്റുകളും മാളുകളും വന്നാലും മാർക്കറ്റിൽ കൂടി നടന്ന്
ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നത്ഒരുരസ മാണ്. അതാണ് ഞങ്ങൾ സിന്ധി മാർക്കറ്റി ലും തീൻ ദർവാസ മാർക്കറ്റിലും മറ്റുംപോകാ
നുള്ള കാരണം. ഓരോ നാട്ടിലെയും സാധാര ണക്കാരെ ഈ സ്ഥലങ്ങളിളിലെവിൽപ്പനക്കാ രിലും വാങ്ങാൻ വന്നവരിലും നമുക്ക് കാണാ നാകും.

      തീൻ ദർവാസ എല്ലാത്തരം സാധനങ്ങ ളും ഉള്ള മാർക്കറ്റ് ആണ് എന്നാൽ സിന്ധി മാർക്കറ്റ് തുണിക്കച്ചവടകേന്ദ്രമാണ്.  ധാരാ ളം ഇടത്തരം അല്ലെങ്കിൽ ചെറിയ കടകൾ ഇവിടത്തെ ഇടുങ്ങിയ തെരുവുകളുടെ ഇരു പുറവുമായി കാണാം.

      സാരികൾ ,ചുരിദാർ മെറ്റീരിയൽ പുരുഷ ന്മാർക്കുള്ള വസ്ത്രങ്ങൾ എല്ലാം ഉണ്ട്.ടൂവീല റുകൾ നമുക്കിടയിലൂടെ ആ ഇടുങ്ങിയ വഴി യിൽ വരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്.  

       ഒന്നെടുത്താൽ ഒരു വില അഞ്ചോ ആ റോ എണ്ണം അടങ്ങിയ സെറ്റ് എടുത്താൽ വ ലിയ വിലക്കുറവും. കുറെ അധികം സമയം അവിടെ കറങ്ങി. അത്യാവശ്യം വാങ്ങലുകൾ നടത്തി. 8 മണിയോടെ അത്താഴം കഴിക്കാ ൻ ഡസ്ക്ക് റസ്റ്റാറൻറിൽ എത്തി. കാലത്തു മൂന്നരക്ക് എഴുന്നേറ്റ് പതാൽ, മൊദേശ, മൊ ഹ്സിന എന്നീ സ്ഥലങ്ങളിൽ പോയി വന്നതി
നുംശേഷം ഇന്നത്തെ പ്രധാന ഭക്ഷണംഇപ്പോ
ഴാണ് കഴിക്കാൻ പറ്റിയത്.

     ഥാലി മീൽസ് ആണ് ഗുജറാത്തിലെ അവ സാനത്തെ അത്താഴത്തിന് ഞങ്ങൾ ഇന്ന് തിരഞ്ഞെടുത്തത്.  ഭക്ഷണം നന്നായിരുന്നു. എല്ലാവരും കഴിച്ചു പുറത്തിറങ്ങി. പോകുന്ന വഴി വീണ്ടും ചില പർച്ചേസുകൾ. എരുമ നെ യ് വാങ്ങാനായി അതിന്റെ തെരുവിൽ പോയ
ഞങ്ങൾക്ക് നിരവധി കടകൾ നെയ്യിന്റെ മാ ത്രം അവിടെ കാണാനായി. മിഠായി കടകളി ൽ നിന്ന് കപ്പലണ്ടി ബർഫി കാക്ര എന്ന ചപ്പാ
ത്തി പോലെയുള്ള വിഭവം എന്നിവ വാങ്ങി.

          രാത്രി 3.10 ന് ഹാപ്പ തിരുനെൽവേലി എക്സ്പ്രസ്സിലാണ് മടക്കയാത്ര. ഉറങ്ങാൻ കുറച്ചു സമയമുണ്ട്. ഹോട്ടലിലെ ബില്ല് രാത്രി നേരത്തെ കൊടുത്തു. പുലർച്ചെ രണ്ടര മണി കഴിഞ്ഞതും ഇറങ്ങണം എന്നു തീരുമാനിച്ചു.

          ബാഗുകൾ റെഡിയാക്കി. ഒന്നിലധികം ഫോണുകളിൽ അലാറം വെച്ചു .ഒന്നു മയ ങ്ങുമ്പോഴേക്കും അലാറം അടിച്ചു.വേഗംപുറ പ്പെട്ടു റെയിൽവേ സ്റ്റേഷൻ താമസസ്ഥലത്തി ന്റെ  അടുത്തായത്  വളരെ ഗുണം ചെയ്തു .

     പ്ലാറ്റ്ഫോമിൽ കുറച്ചു സമയം കാത്തിരിപ്പ് വേണ്ടി വന്നു. മൂന്നര മണിയോടെ അഹമ്മദാ ബാദിനോട് വിടപറഞ്ഞ് ഞങ്ങൾ നീങ്ങിത്തു ടങ്ങി. ഉടനെത്തന്നെ ബാക്കിയുള്ളഉറക്കത്തി നായി ബർത്തിൽ വിരിച്ചു കിടന്നു.

            കണ്ണു തുറന്നു നോക്കുമ്പോൾ വണ്ടി സൂറത്തിനോടടുക്കുകയാണ്.  സൂപ്പർ ഫാസ്റ്റ് ആയതു കൊണ്ട് സ്റ്റോപ്പുകൾ കുറവാണ്.വാ പി, ബൊഹിസർ, വസായി, പൻവേൽ, രത്നഗി രി,മഡ്ഗാവ്,കാർവാർ, ഉഡുപ്പി,മംഗലാപുരം, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,ഷൊർ ണ്ണൂർ ഇത്രയും സ്റ്റോപ്പുകളേ സൂറത്തു കഴി ഞ്ഞാൽ ഉള്ളു.

            ഭക്ഷണം ട്രെയിനിൽ ഇല്ല എന്ന ഒരു
പോരായ്മ ഉണ്ട്. പുറത്തു കിട്ടുന്നതു വച്ച് അ ഡ്ജസ്റ്റു ചെയ്യണം. വടാപാവ്, വെജ് സാന്റ്വി ച്ച് , കേലാ ഒക്കെയെ ഇവിടെ  കിട്ടുകയുള്ളു. ഉച്ചയോടെ പൻവേലിൽ എത്തി.സന്ധ്യക്കു ശേഷം രത്നഗിരിയിലും. 

     ഉറങ്ങി ഉണരുമ്പോൾ മംഗലാപുരത്താണ്. 12 മണിയോടെ ഷൊർണൂരിൽ എത്തുമ്പോ ൾ 10 ദിവസത്തെയാത്രഅവസാനിച്ചു.യാത്ര യിലെ അനുഭവങ്ങളും പോയ സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും പങ്കുവെക്കാൻ കഴിഞ്ഞു എന്നത് വളരെ സന്തോഷമുള്ള കാ ര്യമാണ്.

        കൂട്ടുകാർ എല്ലാവരും ഒരേ മനസ്സുമായി നീങ്ങിയതിനാൽ ഒരു നിമിഷം പോലും വെറു തെ കളയുകയുണ്ടായില്ല എന്നതും ഉദ്ദേശിച്ച ത്ര സ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞു എന്ന തും നേട്ടമാണ്. 

          ഇന്ത്യയുടെ കാണാക്കാഴ്ചകൾ നിരവ ധിയാണ്.മോഹൻ ജോദാരോ ഹാരപ്പസംസ് ക്കാരം മുതൽ നാം അറിവും നന്മയും എല്ലാം ഒത്തിണങ്ങിയ ഒരു ജനവിഭാഗമായിരുന്നു .

     ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് മുതൽ പാശ്ചാത്യരേക്കാൾ ഉന്നതമായ വിദ്യ നമുക്കുണ്ടായിരുന്നു എന്നതെല്ലാം വെറും വാ ക്കുകൾ അല്ല എന്ന് നിത്യവും ഓർമ്മിപ്പിക്കു ന്നവയാണ് ഓരോ യാത്രകളും.

     വഴിയിൽ കണ്ടുമുട്ടുന്നവരുമായും പോകു ന്ന അതതുസ്ഥലത്തെആളുകളുമായുംസംവ ദിക്കുന്നതിലൂടെയും നമ്മുടെ അറിവ് വർധി ക്കുന്നു. വിഭിന്ന രീതിയിലുള്ള ജനങ്ങളുടെ ജീ വിതം മനസ്സിലാക്കാനും ഭാരത പൈതൃക ത്തെ അറിയാനും ഉപകരിക്കുന്നതുമാണ് യാത്ര എന്നും പറയട്ടെ. 

     ആദ്യം മുതൽ ഇതിൽ എന്നോടൊപ്പം കൂ ടെ ഉണ്ടായിരുന്ന കൂട്ടുകാർക്കും വായനയി ലൂടെ ഒപ്പം നടന്നവർക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ശങ്കരനാരായണൻ ശംഭു .(അവസാനിച്ചു) by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4