കൈലാസ് മാനസരോവർ ഭാഗം-15
സാഗയിലെ തണുത്ത പ്രഭാതം സുഖകരമായി തോന്നി. തലേന്നത്തെ ചൂടു വെള്ളത്തിലെ കുളിയും രാത്രിയിലെ വിശ്രമ വും കൊണ്ട് ഉഷാർ ആകാൻ പറ്റി. ഹോട്ടലി ൽ ആയതിനാൽ വളരെ വേഗം രാവിലത്തെ കാര്യങ്ങൾ ആയി.
അപ്പോഴാണ് അടുത്ത റൂമിൽ നിന്ന് ഗോപാലകൃഷ്ണൻ സാർ വന്ന് തലേന്ന് രാത്രി ഓക്സിജൻ കുറവു കാരണം കൂടെ യുള്ള വക്കീൽ ശ്രീകുമാറിന്ന് വളരെ ബുദ്ധി മുട്ട് ഉണ്ടായി എന്ന് പറയുന്നത് .അപ്പോൾ പരിക്രമക്കു മുൻപായി തന്ന ചെറിയ ഓക്സിജൻ സിലിണ്ടറിന്റെ കാര്യം ഓർമ്മ വന്നു .
അത് കിറ്റിൽ ഉണ്ടായിരുന്നത് എടുത്ത് അടുത്ത റൂമിൽ ശ്രീകുമാറിന് കൊടുത്തു. ഓക്സിജൻവലിച്ചു കുറച്ചു സമയം കൊണ്ട് ആൾ ഉഷാറായി .ഇപ്പോൾ നിങ്ങളാണ് ശിവ ൻ എന്നാണ് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് .
ഞങ്ങൾ 8 മണിയോടെ സാഗയോടും ബ്രഹ്മപുത്രയോടും വിട പറഞ്ഞു. വണ്ടികൾ നിരവധി മൈതാനങ്ങളും കുന്നുകളും പിന്നിട്ട് ഓടിക്കൊണ്ടിരുന്നു. അപൂർവ്വമായി അഞ്ചു മിനിറ്റോ മറ്റോ മാത്രമുള്ള ചാറ്റൽമഴ ഉണ്ടായി രുന്നു.
വഴിയിൽ അരുവികൾ റോഡിനോടു ചേർന്ന് കാണാo .ഉച്ചയോടടുത്ത സമയത്ത് ഞങ്ങൾ പൈക്കുസോ തടാകത്തിനടുത്ത് എത്തി .ഉച്ചഭക്ഷണം അവിടെയാണ് ഏർപ്പാ ടാക്കിയിരിക്കുന്നത്. സാഗയിൽ വെച്ച് ഉണ്ടാ ക്കി പാത്രങ്ങളിലാക്കി കൊണ്ടുവന്നഭക്ഷണം ഒരു മൈതാനത്തു വെച്ച് പ്ലെയിറ്റിലാക്കി തരി കയായിരുന്നു.
സ്റ്റോറിലെ സാധനങ്ങൾ ഏറെക്കുറെ കഴിഞ്ഞതാണെന്നുതോന്നുന്നു.മക്രോണിയാ ണ് ഉച്ച ഭക്ഷണത്തിന് വിളമ്പിയത്. എനിക്കാ ണെങ്കിൽ അതുവലിയപിടിത്തമില്ലഎങ്ങനെ യൊക്കെയോ 2 സ്പൂൺകഴിച്ചുഎന്നുമാത്രം.
നോക്കുമ്പോ ൾ കിച്ചണിൽ ഷെർപ്പകളും മറ്റും ഉരുളക്കിഴങ്ങ് പുഴുങ്ങിയത് തോലു കള ഞ്ഞ് കഴിക്കുന്നു. .വലിയതൊക്കെ ആദ്യ ദിവ സ ങ്ങളിൽ എടുത്തതിനാൽ ചെറിയതാണ് ബാക്കി ആയിരിക്കുന്നത്. അവരോടൊപ്പം ഞങ്ങളിൽ ചിലരും കൂടി .
അത് രണ്ടു മൂന്നെണ്ണം കഴിച്ച് വണ്ടി ക്കടുത്തേക്ക് നടന്നു. 26 വണ്ടികളും വരി യായി നീങ്ങിക്കൊണ്ടിരിക്കുകയാണ് . ഇട ക്കെപ്പോഴെങ്കിലും ചൈനീസ് പട്ടാള ട്രക്കുക ൾ വരുന്നതും കാണാനുണ്ട്.. അപൂർവ്വമായി നാലോ അഞ്ചോ തീർത്ഥാടക വാഹനങ്ങളും
കണ്ടു. അത്രയൊക്കെയാണ് ഒരു ദിവസ ത്തെ യാത്രയിൽ കാണുക.
കുറെ മണിക്കൂറു കളായി യാത്ര ചെയ്യുന്ന ഞങ്ങൾ ഉദ്ദേശം അഞ്ചു മണിയോടടുത്ത് ഒരു കുന്നുകയറാൻ തുടങ്ങി. അത്ഭുതമായ ത് അവിടെ കുറെ മരങ്ങൾ കണ്ട കാഴ്ച്ചയാ ണ്. ഏതാനും വർഷത്തെ വളർച്ച മാത്രമേ ഉള്ളു എന്നു തോന്നുന്നു. ദിവസങ്ങളോളം മര ങ്ങൾ കണ്ടിട്ടില്ല എന്ന് അപ്പോഴാണ് മനസ്സിൽ ഓർത്തത്.
അവിടെ ഗ്രാമത്തിനടുത്തുള്ള ഒരു ഗുഹയിലാണത്രെ തന്റെ നാൽപ്പത്തഞ്ചാം വയസ്സു മുതൽ മിലരേപ എന്ന പ്രസിദ്ധനായ ബുദ്ധസന്യാസി ധ്യാനിച്ചിരുന്നത്. ത്രിലോപ ,നരോപ്പ ,മാർപ്പ എന്നിവരിൽ ത്രിലോപ്പയുടെ ശിഷ്യൻ നരോപ്പയും നരോപ്പയുടെ ശിഷ്യൻ മാർപയും ആണ്.
തിബത്തിലെ മഹാഗുരുക്കന്മാരുടെ ശ്രേണിയിൽ ഉള്ളവരായിരുന്നു ഈ ഗുരുക്ക ൻമാർ. 11-ാം നൂറ്റാണ്ടിൽ 1052 ൽ പടിഞ്ഞാ റൻ തിബത്തിലെ ക്യനഗാത്സ ഗ്രാമത്തിൽ ധനിക കുടുബത്തിൽ ആണ് മിലതോസ് ബാ ദ്ഗ ജനിച്ചത് .
7-ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ബന്ധുക്കൾ സ്വത്തു കൈവശപ്പെടുത്തി അമ്മയേയും മകനേയും ഇറക്കിവിട്ടു. മനം നൊന്ത അമ്മ മകനോട് ബന്ധുക്കളോട് പകരം വീട്ടാനായി ദുർമന്ത്രവാദം പഠിക്കാൻ ആവശ്യപ്പെട്ടു.
വളരെ ശക്തിമാനായ ദുർമന്ത്രവാദി യായി തീർന്ന അയാൾ കുടുംബക്കാരെ മുഴുവൻ ഒരു കനത്ത മഞ്ഞുവീഴ്ച സൃഷ്ടിച്ച് വധിച്ചു.ഇയാളുടെ പ്രവൃർത്തികൾ കാരണം നാട്ടുകാരും ശത്രുക്കളായി. ഭയം മൂലം അവർ നേരിട്ട് എതിർത്തില്ല എന്നേയുള്ളു.
കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ചെയ്തികൾ ശരിയല്ല എന്നു തോന്നു കയും അയാൾ സ്വയം ചീത്ത പ്രവൃർത്തികൾ ഉപേക്ഷിക്കുകയും ചെയ്തു.അതോടെ ശത്രു ക്കൾ ഉപദ്രവം തുടങ്ങി എങ്കിലും സഹിച്ചത ല്ലാതെ ഒന്നും ചെയ്തില്ല.
ഗുരുവിനെ തേടി മാർപയുടെ അടുക്കൽ ചെന്നപ്പോൾ ഒറ്റക്ക് 3 സ്തൂപങ്ങൾ പണിയാ ൻ മാർപ പറഞ്ഞു. അത് പണി തീർന്നപ്പോൾ തച്ച് ഉടക്കാനും ആവശ്യപ്പെട്ടു.അതുതകർന്ന പ്പോൾ ഒരെണ്ണം കൂടി ഉണ്ടാക്കാനാവശ്യപ്പെട്ടു .
ലോഡ്രാക എന്ന സ്ഥലത്ത് 9 നിലകൾ ഉള്ള ഒരു സ്തൂപം അദ്ദേഹം പണി തീർത്തു. 11-ാം നൂറ്റാണ്ടിലെ ഈ നിർമ്മിതി ഇപ്പോഴും ഉണ്ട്. വീണ്ടും മാർപ്പ തന്നെശിഷ്യനാക്കുന്നില്ല എന്നു കണ്ട് അദ്ദേഹത്തിന്റെ പത്നിയെ സമീ പിച്ചപ്പോൾ സഹതാപം കൊണ്ട് അവർമാർപ എഴുതുന്നതു പോലെ ഒരു കത്ത് എഴുതി നൽകി .
അതുമായി ഗോഗ്ഡൻ ചുഡോർലാമയെ ക്കണ്ട് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരി ക്കാനാണ് ഗുരു മാർപ്പയുടെ പത്നി മിലതോ സ് ബാദ്ഗയോട് പറഞ്ഞത് . ധ്യാനത്തിൽ പുരോഗതി കാണാഞ്ഞപ്പോൾ കാരണം തിരക്കിയ ഗുരുവിനോട് അയാൾവിവരങ്ങൾ മുഴുവൻ തുറന്നു പറഞ്ഞു .
അപ്പോൾ ഗുരു അയാളെ മാർപ്പയുടെ അടുത്തേക്ക് തന്നെ തിരിച്ചയച്ചു . ഇപ്രാവ ശ്യം മാർപ ശിഷ്യനായി സ്വീകരിച്ചു.12 വർഷ ത്തെ നിരന്തര ധ്യാനത്തിൽ ബോധോദയം ലഭിക്കുകയും മിലരേപ എന്ന പേർ സ്വീകരി ക്കുകയും ചെയ്തതായാണ് തിബറ്റിൽ ഉള്ള ഐതിഹ്യം.
ഗാനങ്ങളിൽക്കൂടി ആശയങ്ങൾ പ്രചരി പ്പിക്കുക എന്ന രീതിയാണ് മിലരേപ ബുദ്ധ തത്ത്വം പ്രചരിപ്പിക്കുന്നതിന്ന് കൈക്കൊണ്ടി
രുന്നത് . ഗാന ഗുരു മിലരേപ എന്ന പേരു കൂടി
ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് ഉണ്ട്അത് നേടിക്കൊടുത്തത് ഈ പ്രത്യേകതയാണ്.
ഹിന്ദു പുരാണങ്ങളിലെ വാത്മീകി മഹർഷി
യുടെ കഥയുമായി ഒരു സാമ്യംഇദ്ദേഹത്തിൻ്റെ
ജീവിതകഥക്ക്കാണാനാകും. പ്രചേതമഹർ ഷിയുടെ പുത്രനായ രത്നാകരൻ കുട്ടിക്കാല ത്ത് കാട്ടാളന്മാരുടെ കയ്യിൽ അകപെട്ട് കാട്ടി ൽ വളരുകയും അതിക്രൂരനായ കാട്ടാളൻ്റെ ജീവിതംനയിച്ച്കാട്ടിൽകഴിയുകയും ചെയ്യു ന്നു.
ഒരു നാൾ ആവഴി വന്ന നാരദമുനിയെ കൊള്ളയടിക്കാൻ ശ്രമിച്ചു രത്നാകരൻ . ഈ പിടിച്ചു പറിച്ചു കൊണ്ടും പാപം ചെയ്തു കൊണ്ടുമുള്ള ജീവിതം എന്തിനു വേണ്ടിയാണ് എന്ന ചോദ്യത്തിന് അത് കുടുംബത്തിനു വേണ്ടിയാണെന്ന് മറുപടി കൊടുത്തുവത്രെ.
അങ്ങനെയെങ്കിൽ ആ പാപത്തിൻ്റെ പങ്ക് കു
ടുംബം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്
കുടുംബത്തിൽ നിന്നു കിട്ടിയത് "താന്താൻ
നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൽ അനുഭവിച്ചീടുകെന്നേ വരു" എന്നായിരുന്നു.
തിരിച്ച് നാരദരെക്കണ്ട് തൻ്റെ പാപഭാരം താൻ തന്നെ ചുമക്കേണ്ടതാണെന്ന് വീട്ടുകാർ പറഞ്ഞതായും ഈ അവസ്ഥയിൽ നിന്ന് പുറ ത്തു കടത്തിത്തരണമെന്നും അപേക്ഷിച്ച രത്നാകരനെ ഒരിടത്ത് ഇരുന്ന് തപസ്സ് ചെയ്യാ നുപദേശിച്ച് നാരദർ പോകുന്നു.
സംവത്സരങ്ങൾക്കു ശേഷം മടങ്ങി വന്ന
നാരദർ കാണുന്നത് ചിതൽപ്പുറ്റ് മൂടിയ രത്നാ കരനെയാണ്. അതിൽ നിന്നും മാറിയ മനുഷ്യ നായി പുറത്തെത്തിയ രത്നാകരനെ വാത്മീക ത്തിൽ നിന്നു പുറത്തുവന്നതിനാൽ വാത്മീകി എന്നു വിളിച്ചു. ഇവിടെ ക്രൂരനും ദുർമന്ത്രവാദി യുമായ മിലതോസ് ബാഗ്ദ മിലരേപ എന്ന ശുദ്ധസന്യാസി മഹാഗുരു ആയി മാനസാ ന്തരം വന്ന് മാറുന്നു.
അന്തരീക്ഷത്തിൽക്കൂടി യാത്ര ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രത്യേക തയാണ്.കൈലാസവുമായി ബന്ധപ്പെടുത്തി ഇദ്ദേഹത്തെപ്പറ്റി നിരവധി കഥകൾ ഉണ്ട്. സമയക്കുറവുകൊണ്ട് ഞങ്ങൾക്ക് മഹാഗുരു വിൻ്റെ ഗുഹ സന്ദർശിക്കാൻ സാധിച്ചില്ല. ആ വഴിയിൽ എത്തിയപ്പോൾ അവിടെ വെച്ച് മഹാ ഗുരുവിനെ സ്മരിച്ച് വന്ദിക്കാനെ കഴി ഞ്ഞുള്ളു.
മിലരേപയുടെ ഗാനങ്ങൾ പ്രസിദ്ധമാണ്. ഗാന പ്രവീണ നായ സന്യാസി എന്നാണ് മിലരേപ അറിയപ്പെടുന്നത്. കോട്ടയം DC ബുക്സിന്റെ വിനയചൈതന്യ രചിച്ച് 1993 ൽ പ്രസിദ്ധീകരിച്ച മിലരേപ എന്ന പുസ്തകം അദ്ദേഹത്തിന്റെ കവിതാ പരിഭാഷയോടു കൂടിയതാണ്.
പുസ്തകത്തെ പരിചയപ്പെടുത്തുന്ന പ്രസാധകർ പറയുന്നത് "സ്വപ്രയത്‌നത്തിന്റെ തീവ്രത കൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുര്‍ വൃത്തന്റെ മാനസാന്തരത്തിന്റെയും കഠി നതപസ്സിന്റെയുംഹൃദയസ്പര്‍ശിയായആഖ്യാ നമാണ് ഈ കൃതി" എന്നാണ്.
ഞാൻ ഏതാനും വർഷങ്ങൾക്കു മുമ്പു
തന്നെ ഈ പുസ്തകം വായിച്ചിരുന്നു. ഇത്
തൊണ്ടയിൽ ഇറുക്കുന്ന പോലെയോ അല്ലെ ങ്കിൽ രണ്ടു തുള്ളി കണ്ണീർ കൺ കോണുക
ളിൽ പൊടിക്കാതെയോ നിങ്ങൾക്കു വായി ച്ചു തീർക്കാൻ സാധിക്കില്ല , ഇനി അഥവാ
സാധിക്കുന്നു എങ്കിൽ നിങ്ങൾ അത്രയും കഠിനഹൃദയൻ ആകണം.
മിലരേപയുടെ ഗുഹയിലേക്കുള്ള വഴി എന്ന ബോർഡും കടന്ന് വണ്ടികൾ കുറച്ചു കൂടി ഓടി .ന്യാലം ഗസ്റ്റ്ഹൗസിനു മുന്നിൽ എല്ലാ വണ്ടികളും എത്താനായി കാത്തു നിന്നു. ആ കാത്തുനിൽപ്പ് ഏഴു മണി വരെ തുടർന്നു.
സ്വാമിയുടെ വണ്ടിയും മറ്റൊരെണ്ണവും എത്തിയിട്ടില്ല. അവസാനം അവരെത്തി യ പ്പോഴാണ് ഖൈകാനുണ്ടായ കാരണം അറി ഞ്ഞത്. കുറുക്കു വഴിയിൽക്കൂടി ഇറങ്ങിയ വണ്ടി ചേറിൽ ചക്രം താഴ്ന്ന് നീങ്ങാതായ ത്രെ .
പുറകിലെ വണ്ടി കൊണ്ട് വലിപ്പിക്കാൻ നോക്കിയിട്ടും മറ്റുമായി ഒരു പാട് സമയം അവർ കുടുങ്ങി .മുൻപിലുള്ള വണ്ടികൾ ഇതറിയാതെ ന്യാലത്തിലെത്തി. എല്ലാ വണ്ടി കളും എത്തിയതോടെ ന്യാലത്തു നിന്നും സാംഗ് മുവിലേക്ക് യാത്ര തുടർന്നു.
ഏതാനും ദിവസങ്ങളായുള്ള കഠിനമായ
യാത്രയുടെ ബാക്കി പത്രങ്ങളാണോ എന്നു തോന്നിക്കു മാറുള്ള നീണ്ട ജടപിടിച്ചുതുടങ്ങി യ മുടിയും താടി മീശയും കണ്ണാടിയിൽ കണ്ട്
അതു ഞാൻ തന്നെയോ എന്നുചോദിക്കാവു ന്ന അവസ്ഥയിലായിട്ടുണ്ട്. ശരീരത്തിൻ്റെ അവസ്ഥയും ഏതാണ്ടൊക്കെ അങ്ങനെ തന്നെ. എന്നാൽ മനസ്സ് ഏതൊക്കെയോതല ങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുക യാണ്.
അങ്ങോട്ടു പോകുമ്പോൾ നട്ടപ്പാതിരക്ക്
പോയ വഴിയെ ഇപ്പോൾ മടങ്ങുന്നത് വെളി ച്ചം ഉള്ളപ്പോഴാണ്. കൈലാസ പരിസരത്ത് ഉള്ള അത്രയും നേരം ഇവിടെ പകൽവെളിച്ചം കിട്ടില്ല എങ്കിലും ഒമ്പതു മണി വരെയൊക്കെ
ചെറിയ നാട്ടു വെളിച്ചമുണ്ടാകും.
മുടിപ്പിൻ വളവുകൾ, വാഹനങ്ങൾക്കു മുകളിൽ വരെ വന്നലച്ചു വീഴുന്ന നിരവധി വെള്ളച്ചാട്ടങ്ങൾ എന്നിവ ഈ വഴിയിലുണ്ട്.
നേരിയ വീതി മാത്രമുള്ള പാതയുടെ ഒരു വശത്ത് ആർത്തലച്ചു കൊണ്ട് ഒഴുകുന്ന സൺകോഷി നദി. നദിയുടെ തീരത്ത് മാനം മുട്ടെ നിൽക്കുന്ന പർവ്വതങ്ങൾ.
റോഡും നദിയും കഴിഞ്ഞാൽ പിന്നെ
റോഡരികിലും അതേ ഉയരത്തിലുള്ള പർവ്വ തം തന്നെയാണ്. മൊത്തത്തിൽ ഞെരുങ്ങി നിൽക്കുന്ന രണ്ടു പർവ്വതങ്ങൾക്കിടയിൽ നദിക്കും റോഡിനും ഉള്ള സ്ഥലം മാത്രമേ ഉള്ളു എന്നു പറയാം. നദിയുടെ ഇരമ്പൽ അതി ഭയങ്കരം തന്നെ. ചില സ്ഥലങ്ങളിൽ
കാണാ താഴ്ച്ചയിലെ പാറയിടുക്കിലൂടെയാ ണ് നദി ഒഴുകുന്നത്. ഇവിടെ ഒരു വശത്തും
പർവ്വതത്തിൻ്റെ ചെരിവിൽ ധാരാളം മരങ്ങൾ ഉണ്ട്.
റോഡിൽ പണി നടക്കുകയാണ്. 9 മണി ക്കും ജോലിക്കാർ പോയിട്ടില്ല. അതാണ് ചൈന . പണി എടുത്ത് നാട് നന്നാക്കുകയാ ണ്. 9 മണി കഴിഞ്ഞ ഹോട്ടൽ ഷെർപ്പയിൽ എത്തി. അവിടെ നിന്ന് കാലത്ത് കാഠ്മണ്ഡു വിലേക്ക് പുറപ്പെടും. രാത്രി വൈകിയതു കാരണം ഭക്ഷണം കഴിച്ച് കിടന്നു. (തുടരും)
by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment