ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-14

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-14    

      പോകുന്ന വഴിക്ക് ഓട്ടോ ഡ്രൈവറുമായി സംസാരിച്ചു, മുപ്പതു വയസ്സോളം പ്രായം മതി
ക്കാവുന്ന അയാൾക്ക് ഇത്രദൂരെ കേരൾ സം
സ്ഥാനത്തു നിന്ന് റാണി കി വാവ്, സഹസ്ര ലിംഗ തടാകം, മൊദേര എന്നീ സ്ഥലങ്ങൾ കാണാനായി മാത്രം ഞങ്ങൾ എത്തി എന്നത്
അത്ഭുതമാണത്രെ.

      അയാൾ ഇവിടം വിട്ട് എവിടെങ്കിലും പോ യിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഇല്ല എ
ന്നായിരുന്നു മറുപടി. തെക്കൻ സംസ്ഥാനങ്ങ ളൊക്കെ കാണണമെന്നില്ലേ എന്നു ചോദിച്ച
പ്പോൾ, ഇത് ഓടിച്ചു കിട്ടുന്നത് അയാൾക്കും
ഭാര്യക്കും രണ്ടു കുട്ടികൾക്കും ദിവസം രണ്ടു
നേരത്തെ ഭക്ഷണത്തിനുള്ളതു കിട്ടിയാലേ വലിയ കാര്യമായി എന്നാണ്അയാൾപറഞ്ഞ
ത്. ശ്രദ്ധിക്കുക മൂന്നുനേരമെന്നല്ല രണ്ടു നേ രം ഭക്ഷണം. അവർക്ക് അത്രയൊക്കെയേ കിട്ടുന്നുളളു.

    പോകുന്ന വഴി മുഴുവൻ നിരപ്പാണ്. നമ്മളു ടെ പോലെ കയറ്റവും ഇറക്കവും ഒന്നുമില്ല.പൂ
ത്തുലഞ്ഞ കടുകുപാടങ്ങൾ നിരത്തിന്റെ ഇ രു വശത്തും കാണാനുണ്ട്.ചെടിയുടെപച്ചയും
പൂക്കളുടെ മഞ്ഞയും സമഞ്ജസമായി സമ്മേ ളിച്ചത് കണ്ണിന് വിരുന്നൂട്ടുക തന്നെ ചെയ്തു.

     സവാള, പച്ചക്കടല തുടങ്ങിയ കൃഷികളും
ധാരാളമുണ്ട്. പൊതുവെ വീടുകൾ വഴിവക്കി ൽ കുറവാണ്.പൊതുവെ കൃഷിയിടങ്ങളെ കൃ ഷിക്കു മാത്രമായും താമസ സ്ഥലങ്ങളെ അ തിനായും മാറ്റിവെക്കുന്ന രീതിയാണ് കേരള മൊഴികെയുള്ള സംസ്ഥാനങ്ങളിൽ കണ്ടു വരുന്നത്.

     കേരളത്തിൽ ജനസംഖ്യയനുസരിച്ച് സ്ഥ ലമോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലാത്തതു കൊണ്ട് എല്ലായിടത്തും വീടുകൾ ഉയർന്നു.
അതുകൊണ്ടു തന്നെ മറ്റുള്ളവരെ ഭക്ഷ്യധാ ന്യങ്ങൾക്കും മറ്റു വസ്തുക്കൾക്കും ആശ്രയി ക്കേണ്ട സ്ഥിതിവിശേഷവും വന്നു ചേർന്നു.

     ഒന്നേകാൽ മണിക്കൂർ കൊണ്ട് മുപ്പത്തി
അഞ്ചു കിലോമീറ്റർ ദൂരം ഓടിലെത്തിയ ഓ
ട്ടോ മൊദേരയിലെ പുരാവസ്തു സംരക്ഷണ
മേഖലയിൽ ഞങ്ങളെ ഇറക്കിയാത്രപറഞ്ഞു. ഞങ്ങൾ ഗേറ്റു കടന്ന് വിശാലമായ പുൽപ്പര
പ്പോടു കൂടിയ ക്ഷേത്രവളപ്പിൽ എത്തി. ഉദ്ദേ ശം നൂറ്റമ്പതു മീറ്റർ ദൂരെയായി സൂര്യ ക്ഷേ ത്രം കാണാനുണ്ട്. ഭംഗിയുള്ള നടപ്പാതയും
വശങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുള്ള തണൽ മര
ങ്ങളും അവിടെയുണ്ട്.

     സന്ദർശിക്കാൻ വരുന്നവർക്കുള്ള ഇരിപ്പി ടങ്ങൾ ചാരുബഞ്ചുകൾ അവിടവിടെ ആയി
ക്രമീകരിച്ചിട്ടുമുണ്ട്. ദീർഘമായ നടവഴി ഞ ങ്ങളെ ആ പ്രസിദ്ധമായ സൂര്യ ക്ഷേത്രനടയി ലും തൊട്ടു മുൻ വശത്തുള്ള സൂര്യകുണ്ഡ് എ
ന്ന തീർത്ഥക്കുളത്തിനരികിലും എത്തിച്ചു. നി
രവധി അമ്പലപ്രാവുകൾ കൂട്ടമായി പറന്ന് മേ
ൽക്കൂരയെ പ്രദക്ഷിണം ചെയ്യുന്ന കാഴ്ച്ച അ തിമനോഹരമാണ്. ഇടക്കൊന്നു വിശ്രമിച്ച്അ
വ വീണ്ടും പറക്കുകയാണ്.

     ഇന്ത്യാ മഹാരാജ്യം തെക്കുവടക്ക് 3214 കിലോമീറ്റർ നീളവും കിഴക്കുപടിഞ്ഞാറ് 29 33 കിലോമീറ്റർ നീളവുമാണ് ഏറ്റവും തള്ളി നിൽക്കുന്ന ഇടങ്ങൾ തമ്മിൽ അളന്നാൽ കിട്ടുന്നത്. അതിൽ കിഴക്ക് സൂര്യനെ കാണു ന്ന കോണാർക്ക് സൂര്യ ക്ഷേത്രവും പടിഞ്ഞാ റ് മൊദേരയിലെ സൂര്യ ക്ഷേത്രവും. ഇതിൽ
മൊദേരയിലെ സൂര്യക്ഷേത്രം ആണ് ആദ്യ മുണ്ടായതെന്നു കാണാം. പതിമൂന്നാം നൂറ്റാ ണ്ടിൽ ആണ് കൊണാർക്ക്‌ സൂര്യ ക്ഷത്രം
നിർമ്മിച്ചത്.

     ഏകദേശം ഇരുപതോളം സൂര്യ ക്ഷേത്ര ങ്ങൾ വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയി ൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിൽ എട്ടാം നൂ റ്റാണ്ടിൽ നിർമ്മിക്കപ്പെട്ട  കാശ്മീരിലെ അന ന്ത നാഗിനടുത്തുള്ള മാർത്താണ്ഡ്ക്ഷേത്രമാ ണ് പൊളിഞ്ഞ നിലയിൽ എങ്കിലുംകാണാനാ കുന്ന ഏറ്റവും പഴയ ക്ഷേത്രം. 15-ാംനൂറ്റാണ്ടി ലാണ് തകർക്കപ്പെട്ടത്. പിന്നീടുള്ളത് മൊദേ രയിലേയും ആണ്. 

     അതിലും പുരാതനമായ ഒരു സൂര്യ ക്ഷേ ത്രം ഉണ്ടായിരുന്നു. പഞ്ചാബിലെ മുൾത്താനി ൽ. ഇന്ന് ഈ സ്ഥലം പാക്കിസ്ഥാനിലാണ്. ഈ ക്ഷേത്രം പണി കഴിപ്പിച്ചത് ശ്രീകൃഷ്ണ ന്റെ മകനായ സാംബൻ ആണ് എന്നാണ് ഐതിഹ്യം. ജാംബവതിയുടെയും ശ്രീകൃഷ്ണ ന്റെയും മകനായ സാംബൻ ദുർവ്വാസാവ് മ ഹർഷിയെ കളിയാക്കിയതിന് കുഷ്ഠരോഗം
പിടിപെടട്ടെ എന്ന് മഹർഷി ശപിച്ചുവത്രെ.

     ശാപമോക്ഷത്തിനായി മുൾത്താനിൽ സാമ്പൻ സൂര്യ ക്ഷേത്രമുണ്ടാക്കി പന്ത്രണ്ടു കൊല്ലക്കാലം ഭജനമിരുന്ന് രോഗം മാറ്റിയതാ ണ് കഥ. എ.ഡി. 641ൽ പ്രസിദ്ധ ചൈനീസ് സഞ്ചാരിയായ ഹുയാങ്ങ്സാങ്ങ് ഈക്ഷേത്രം സന്ദർശിച്ചതായിരേഖപ്പെടുത്തിയിട്ടുണ്ടത്രെ.
സ്വർണ്ണത്തിൽ ചുവപ്പുരത്നങ്ങൾ പതിച്ചവിഗ്ര ഹമായിരുന്നു സൂര്യദേവന്റേത് എന്ന് മാത്രമ ല്ല. സ്വർണ്ണം, വെള്ളി രത്നങ്ങൾ ഇവ ഉപയോ ഗിച്ച മേൽക്കൂര വാതിലുകൾ എന്നിവ ഉള്ള തായും ദേവദാസികളെ കണ്ടതായും അദ്ദേ ഹം രേഖപ്പെടുത്തി.

        പതിനൊന്നാം നൂറ്റാണ്ടിൽ ഇറാനിയൻ സഞ്ചാരി അൽ ബറൂണിയും ഇവിടത്തെപ്പറ്റി
വളരെ നന്നായി എഴുതിയിട്ടുണ്ടെങ്കിലും അ
പ്പോഴേക്ക് ക്ഷേത്രം തകർക്കപ്പെട്ടിരുന്നതായി അറിയുന്നു. എട്ടാം നൂറ്റാണ്ടിൽ ദമാസ്കസ് തലസ്ഥാനമായ ഉമയദ് കാലിഫേറ്റിന്റെ കാല ത്ത് ആക്രമണത്തിലാണ് തകർക്കപ്പെട്ടത്. സ്വർണ്ണ വിഗ്രഹവും മറ്റും അവർ കൊള്ളയടി ച്ചു.

      പിന്നീട് അവരുടെ ഒരു പടനായകനായ മുഹമ്മദ് ബിൻ ക്വാസിം സിന്ധ് പ്രദേശത്തി
ന്റെ ഭരണത്തിലുള്ളപ്പോൾ ക്ഷേത്രകാര്യങ്ങ ളിൽ താൽപ്പര്യം കാണിക്കുകയും വിശ്വാസി കൾ സ്വർണ്ണ വിഗ്രഹത്തിനു പകരം മരത്തി
ൽ വിഗ്രഹമുണ്ടാക്കി ആരാധന തുടരുകയും
ചെയ്തു. എ.ഡി.738 ൽ ബപ്പ റാവൽ എന്ന
രജപുത്ര രാജാവ് മുഹമ്മദ് ബിൻ ക്വാസിമി നെ പരാജയപ്പെടുത്തി. റാവൽപിണ്ടി എന്ന് അവിടത്തെ പട്ടണത്തിന് പേരു വന്നത് ഈ രാജാവിൽ നിന്നാണ്. അതുവരെ ഗസ്നി പ്രദേശ് എന്നായിരുന്നു സ്ഥലപ്പേര്.

        ഗുജറാത്തിൽ മെഹ്സന ജില്ലയിൽ പു ഷ്പാവതി നദിക്കരയിലാണ് ചരിത്ര പ്രസിദ്ധ മായ, മൊധേരയിലെ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എ ഡി 1026-27 വർഷങ്ങളിൽ ചാലൂക്യരാജാവായ ഭീമൻ ഒന്നാമന്റെ കാല ത്താണ് അഥവാ അദ്ദേഹമാണ് ഇത് പണിക ഴിപ്പിച്ചത് എന്നു ചരിത്രം. പതിനൊന്നാം നൂറ്റാ ണ്ടിലെ അത്ഭുത നിർമ്മിതിക്കുമുന്നിലാണ്
ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.

       നട്ടുച്ചക്ക് സൂര്യൻ ക്ഷേത്ര മുകളിൽ എ ത്തുമ്പോൾ ക്ഷേത്രത്തിൽ നിഴൽ വീഴുന്നി ല്ല.സൂര്യൻ ഭൂമദ്ധ്യരേഖയിൽ എത്തുന്ന മാർച്ച് 20 സെപ്തമ്പർ 23 ദിവസങ്ങളിൽ ഉദയസൂര്യ ന്റെ രശ്മി കൃത്യമായി വിഗ്രഹത്തിൽവീഴുന്നു.

      കൂടാതെ ജൂൺ ഇരുപതിനോടടുപ്പിച്ച് സൂ ര്യൻ ഉത്തരാർദ്ധ ഗോളത്തിന്റെ  ഏറ്റവും  അ റ്റത്തെത്തുന്ന ദിവസവും ഇതുപോലെ സംഭ വിക്കുമത്രെ. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ത് ഉത്തരരേഖാംശം 23.4368 ഡിഗ്രിയിലാണ്.

               സൂര്യൻ ഉത്തര രേഖാംശത്തിൽ എത്തുന്ന പരമാവധി രേഖാംശമാണ് ഇത്.  പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ ക്ഷേ ത്രം എന്നിരുന്നാലും ഇപ്പോൾ ഇവിടെ ആരാ ധന ഇല്ല.

          ഗുഡ മണ്ഡപം ,സഭാ മണ്ഡപം ,സൂര്യ കുണ്ഡം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ക്ഷേത്രത്തിന്. ഗുഡ മണ്ഡപം സഭാ മണ്ഡപ ത്തിൽ നിന്നും അൽപ്പം വിട്ട് ആണ് ഉണ്ടാക്കി യിരിക്കുന്നത്. രണ്ടിന്റേയും സ്തൂപ ആകൃതി യിലുള്ള മേൽക്കൂരയും ശില്പങ്ങളും കാലാന്ത രത്തിൽ  നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

        51 അടി 9 ഇഞ്ച് നീളവും 25 അടി 8 ഇ ഞ്ച് വീതിയും ഗുഡ മണ്ഡപത്തിനുണ്ട് . ഇതി ന്റെ ഉള്ളിൽ ഗർഭഗൃഹത്തിന് 11 അടി സമച തുരം വരുന്ന ഉള്ളളവ് ആണ് ഉള്ളത് .

        ഗർഭഗൃഹം 2 തട്ടായിട്ടുള്ളതിൽ വിഗ്ര ഹം ഇരുന്ന മുകൾതട്ട് ഇടിഞ്ഞു വീണ് താഴ ത്തെ തട്ടിലാണ് വിഗ്രഹം എന്നു പറയപ്പെടു ന്നു. മുകളിൽ നിന്ന് ടോർച്ചടിച്ചു നോക്കി എ ങ്കിലും താഴേക്ക് കാണാൻ കമ്പി വല ആയ തു കൊണ്ട് സാധിച്ചില്ല. 

            മേൽക്കൂര അർദ്ധഗോളാകൃതിയിൽ ചിത്രപ്പണികൾ ഉള്ളതാണ്. ഉൾ  ചുമരുകളി ൽ കൊത്തുപണികൾ ഇല്ല. ഉള്ളിലെ  തൂണു കൾ കൊത്തു വേലകൾ ഉള്ളവയും  ആണ് .

             ഗുഡ മണ്ഡപത്തിന്റെ അകത്തേക്കു കയറുന്ന സ്ഥലത്ത് വാതിൽ കട്ടളയിൽസൂര്യ ദേവനേയും മറ്റും കൊത്തിവെച്ചിട്ടുണ്ട്  വാ സ്തുവിദ്യയുടെ അറ്റം കണ്ടവരാണ് ഇതിന്റെ നിർമ്മാണം നടത്തിയത് എന്നതിൽ സംശയ മില്ല. 

            പീഠം അഥവാ ആദി സ്ഥാനം വിടർന്ന താമര പൂ കമഴ്ത്തിവെച്ചതു പോലെയാണ്,പ ത്മം, അന്താരിത, പത്തി, ഗജതാര വീണ്ടും വീ തി കൂടിയ പത്തി, ഇവ കഴിഞ്ഞ് ആൾരൂപം, വിവിധ ദേവതാ രൂപങ്ങൾ ഇവവരുന്ന നരതാ രയാണ്. ഇതിനു മുകളിലായി കൊത്തുപണി യുടെ രണ്ടു മൂന്നു ചെറു തട്ടുകൾ കൂടി കഴി ഞ്ഞാണ് മേൽക്കൂര.

        കൊടുമുടി അല്ലെങ്കിൽ സ്തൂപികാഗ്ര രൂപത്തിൽ  ആണ് ക്ഷേത്ര മേൽക്കൂര വരു ന്നത് (മേരു പർവ്വതത്തിന്റെ രൂപം). ചാലൂക്യ ശില്പ കലയുടെ മഹത്വത്തെ വിളിച്ചോതുന്ന പ ണികൾ പുറംചുമരിലെ രൂപങ്ങളിൽ നമുക്ക് ദർശിക്കാം.

             തെക്കുഭാഗത്തെ  ചുമരിൽ ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ സൂര്യദേവൻ, അഷ്ടദിക്പാലന്മാർ, അപ്സരസ്സുകൾ മററു ദേവീദേവന്മാർ എന്നിങ്ങനെ ശില്പങ്ങളുടെ എണ്ണം നിർണ്ണയിക്കാനാകാത്ത തരത്തിൽ നിരവധി എണ്ണം ഉണ്ട്.  

          വലതു വശത്ത് ഒരു ചെറിയ ശിവ ക്ഷേത്രം ഉണ്ട്.  ഇവിടെ നന്ദികേശ്വരനും കൽ ത്തൂണുകളുള്ള മുഖ മണ്ഡപത്തിൽ ഉണ്ട്. ഗു ഡ മണ്ഡപത്തിന്റെ തൊട്ടു മുൻപിലായിസഭാ മണ്ഡപം സ്ഥിതി ചെയ്യുന്നു.ഇത് 12 -ാം നൂറ്റാ ണ്ടിൽ രാജാവായിരുന്ന കർണ്ണരാജൻ നിർ മ്മിച്ചതാണെന്നും പറയുന്നു. 

         നൃത്ത മണ്ഡപം എന്നും പറയാം. 52 തൂണുകളിൽ താങ്ങിയ മേൽക്കൂരയുടെ മുക ൾ ഭാഗം സ്തൂപാകൃതിഇടിഞ്ഞുപോയിരിക്കു ന്നു 12 ഉയരം കുറഞ്ഞ തൂണുകളും 40 ഉയര മുള്ള തൂണുകളും ചേർന്നതാണ് സഭാ മണ്ഡ പം.

        സമാന്തര ചതുർഭുജാകൃതിയാണ് സഭാ മണ്ഡപത്തിന് മുൻവശത്തെ തോരണം (കമാനം) വീണു പോയി എങ്കിലും തൂണുകൾ രണ്ടും നിലനിൽക്കുന്നുണ്ട് നാലു വശത്തും തോരണങ്ങൾ ഉണ്ട് അകത്തെ തൂണുകളെ ബന്ധിപ്പിച്ചിട്ടും ഇതുപോലെ ധാരാളം ചെറു  കമാനങ്ങൾ ഉണ്ട്. 

        അർദ്ധഗോളാകൃതിയിലുള്ള മേൽക്കൂര ക്ക് ഉള്ളിൽ ചിത്രപ്പണികൾ ധാരാളമുണ്ട്. 15 അടി 9ഇഞ്ചാണ് രണ്ടു മണ്ഡപങ്ങളിലേയും മേൽക്കൂരയിലെ ഡൂമിന്റെ വ്യാസം.23 അടി ഉയരമുള്ള തൂണുകൾക്കു മുകളിൽ അഷ്ട ഭുജവും അതിനുള്ളിൽ അർദ്ധഗോളത്തിന്റെ ആകൃതിയും  ആണ് മേൽത്തട്ട് . അരമതി ലോടു കൂടിയ  തുറന്ന തരത്തിലുള്ള സംവി ധാനമാണ് ഗുഡ മണ്ഡപത്തിന്റേത്.

        ഗുഡ മണ്ഡപത്തിലെ പോലെത്തന്നെ അതിവിദഗ്ദ്ധമായി നിർമ്മിച്ചിട്ടുള്ളതാണ്  സ ഭാ മണ്ഡപവും. . സഭാമണ്ഡപത്തിന്റെ പ്രധാ ന വ്യത്യാസം അത് ചുമരുകളോടു കൂടി അട ച്ചുറപ്പാക്കപ്പെട്ടതാണ് എന്നത്രെ. ചുമരുകളു ടെ അകത്ത് കൊത്തുവേലകൾ ഇല്ലാതെയും പുറത്ത് ധാരാളം കൊത്തുപണികൾ ഉള്ളതു മാണ് സഭാമണ്ഡപം.
 
       വർഷം തോറും നടന്നു വരുന്ന നൃത്തോ ത്സവം മൊധേരയിലെ പ്രധാന ആഘോഷമാ ണ്. ഞങ്ങൾ ഈ മഹോത്സവത്തിന് ഏതാ നും നാൾ മുമ്പാണ് സന്ദർശനം നടത്തിയത് . പ്രസിദ്ധരായ നർത്തകിമാർ പങ്കെടുക്കുന്ന നൃത്തോത്സവം ലോക പ്രസിദ്ധമാണ്. ജനുവ രി 19, 20 തീയതികളിലാണ് രാത്രികളിൽ ഈ
നൃത്തോത്സവം അരങ്ങേറാറുള്ളത്. ശാസ്ത്രീ യ നൃത്തങ്ങളാണ് നടക്കാറുള്ളത്

        സഭാ മണ്ഡപത്തിനു സമീപവും കുളക്ക രയിലും നൃത്തങ്ങളുടെ മൂന്നു രാവുകൾ വർ ഷം തോറും ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നു.

          ഗുജറാത്തിലെ നൃത്തരൂപങ്ങളെ കൂടാ തെ രാജ്യത്തെ മറ്റു പ്രധാന നൃത്തങ്ങളും ഈ മഹോത്സവത്തിൽനടത്താറുണ്ട്.ഉത്തരാർദ്ധ മഹോത്സവം എന്നുകൂടി വിളിക്കുന്ന ഈ നൃ ത്ത മഹോത്സവം സൂര്യന്റെ ഉത്തരായണത്തി ന്റെ പകുതി കണക്കാക്കിയാണ്നടത്തുന്നത്. 

       സഭാ മണ്ഡപം ഇന്നും ഇത്തരം പരിപാടി കൾക്കു വേദിയാകുന്നു എന്നത് അഭിമാനക രം തന്നെയാണ്. സഭാ മണ്ഡപത്തിൽ നിന്നും ഇറങ്ങുന്ന പടവുകൾ നേരെ സൂര്യ കുണ്ഡ് എന്ന കുളത്തിലേക്കത്രെ. 

         ജാമിതീയ രൂപങ്ങളുടെ കൃത്യതയോടെ പടുത്തിറക്കിയ കൽപ്പടവുകൾ മറ്റൊരത്ഭുത ലോകത്തേക്ക് നമ്മെ  കൊണ്ടു  പോകും.ഈ കുളത്തിന്റെ പടവുകളിലും ചെറു കോവിലു കളിൽ ദേവതാ രൂപങ്ങൾ ഉണ്ട്.

        നാലു വശത്തു നിന്നും ഇറങ്ങി വരുന്ന കൽപ്പടവുകളാണ് കുളത്തിന്റെത്. ഏറ്റവും താഴെ ദീർഘചതുരാകൃതിയിലാണ് കുളം. രൂ പ സൗന്ദര്യം കൊണ്ട് ഇതിന് കിടപിടിക്കാവു ന്ന കുളങ്ങൾ വേറെ കാണുമോ എന്നറിയില്ല. എന്നാൽ ഈ സ്ഥലത്തിന്റേയും സൂര്യക്ഷേ ത്രത്തിന്റേയും ഭാഗമായതുകൊണ്ട് ഇത് അ ദ്വിതീയം തന്നെ .

      അവിടത്തെ ഓരോ കല്ലുകളും കൊത്തു പണികളും പ്രതിമകളും മഹത്തായ ഒരു പാര മ്പര്യത്തെ വെളിപ്പെടുത്തുന്ന സത്യങ്ങളായി നിലകൊള്ളുന്നു.  ഭാരതീയ  പൈതൃകത്തി ന്റെ ഈ മഹനീയ മാതൃക എത്ര കണ്ടാലും മതിവരാത്ത ഒന്നാണെന്നു നിസ്സംശയം പറ യാം.

       ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ ഉച്ച സമയം കഴിഞ്ഞിരുന്നു.ബസ് സ്റ്റോപ്പ് തൊട്ടടുത്തു തന്നെയാണ്. അവിടെക്കണ്ട ചെറിയ ചായക്കടയിൽ കയറി ഇരുന്നു. മറ്റാ രും അവിടെ ഇല്ല ഉടമസ്ഥനും,ചായ ഇടുന്ന ആളും അമ്പതു കഴിഞ്ഞ ഒരു സ്ത്രീയും മാ ത്രം. 

         ഞങ്ങൾക്കാണെങ്കിൽ ആനയെത്തി ന്നാനുള്ള വിശപ്പുണ്ട്. മൂന്നു മണിക്കുമുമ്പ് തുടങ്ങിയ യാത്രയിൽ രണ്ടു കാലിച്ചായ മാ ത്രം കുടിച്ചാണ് ഇത്ര സമയം പിടിച്ചു നിന്നത്. പത്തു മണിക്കൂർ കഴിഞ്ഞിരുന്നു.

               അവിടെ ഒന്നും ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ വിഷമമായി. ബിസ്ക്കറ്റോ ബണ്ണോ പോലും ആ കടയിൽ ഇല്ലായിരുന്നു. വേണമെങ്കിൽ ബജിയ ഉണ്ടാക്കിത്തരാമെന്ന് അവർ പറഞ്ഞു. മൂന്നു പ്ലെയിറ്റ് പറഞ്ഞു. ഞൊടിയിടയിൽ കുറച്ച് കടലമാവ് എടുത്ത് ഉപ്പും ഉലുവയിലയും ചേർത്ത് കുഴച്ചു.

        സ്റ്റൗ കത്തിച്ചു എണ്ണ ചൂടാക്കി വറുത്തു കോരി കൂടെ ഏതാനും പച്ച മുളകും എണ്ണ  യിൽ ഇട്ടെടുത്തു. ചായ വന്നു അപ്പോഴേക്കും കടിയും റെഡി. വിശപ്പ് കാരണം അതിന്റെ രുചി വളരെയധികം നല്ലതായി തോന്നി. 

          കഴിച്ചു കഴിഞ്ഞപ്പോൾ അവർ കടയു ടെ ഏതാണ്ട്  എതിർവശത്താണ് ബസ്സുനിൽ ക്കുക എന്നു പറഞ്ഞതിനാൽ ഞങ്ങൾ അ ങ്ങോട്ടു നടന്നു. ബസ് ഏകദേശം വരാറായ ത്രെ. അങ്ങോട്ടു നടക്കുമ്പോൾ ഒരു വീടിന്റെ മുൻവശത്ത് രണ്ടു കുട്ടികളെ കണ്ടു. അരുമ തോന്നുന്ന കൊച്ചു കുട്ടികൾ.

          സാമാന്യം നല്ല വെയിൽ ഉണ്ട്. അവിടെ നിൽക്കുമ്പോൾ ഒരു ചെറിയ കോവിലും ഒരു കിണറിന്റെ ഭാഗങ്ങളും കണ്ടു. കുതിരക്ക് കോവിലിന്റെ മുന്നിൽ ഒരാൾ ചപ്പാത്തി കൊ ടുക്കുന്നതു കണ്ടു. കിണർ ഒരു ചെറിയ സ്റ്റെ പ്പ് വെൽ ആണ്.പക്ഷെ ബസ്സിന്റെ ശബ്ദം കേട്ടതു കൊണ്ട് അങ്ങോട്ടു പോകാൻ സമയ മില്ല. 

       ബസ്സിൽ ഞങ്ങൾ മെഹസെനക്ക് ടിക്കറ്റ് എടുത്തു. 25 കിലോമീറ്റർ ദൂരമുണ്ട്. നല്ല റോ ഡായതു കൊണ്ട് സുമാർ മുക്കാൽ മണിക്കൂ റിലധികം സമയം കൊണ്ട് ബസ് മെഹസന ബസ് സ്റ്റാന്റിൽ എത്തി.

            റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാ നുള്ള ദൂരം മാത്രമേ ഉള്ളു .ഇറങ്ങി നടക്കു മ്പോൾ വഴിവക്കിൽ പച്ചക്കറികൾ വിൽപ്പന ക്കു വച്ചിരിക്കുന്നു. പച്ചക്കടല (വയലിൽ നി ന്നു അപ്പോൾ എത്തിച്ചത് ) വിൽപ്പനക്കുകൂട്ടി വെച്ചതു കണ്ടു വില അന്വേഷിച്ചു, കിലോ 60 രൂപ ഞങ്ങൾ ഇവിടെ കിട്ടാത്ത ഐറ്റം ആയ തു കൊണ്ട് എല്ലാവരും ഒരോ കിലോ വീതം വാങ്ങി. 

           അവിടത്തെ കാരറ്റ് കാണാൻ തന്നെ നല്ല രസമാണ് ചുവപ്പു നിറമാണ്  അതിന് വലുപ്പം കൂടുതലും മധുരവും കൂടും.ക്യാരറ്റ് ഹൽവക്ക് പറ്റിയ തരം .

          ഞങ്ങൾ നടന്ന് സ്റ്റേഷനിൽ എത്തി. അന്വേഷിച്ചപോൾ ഉടനെ ഒരു ട്രെയിൻ അഹ മ്മദാബാദിലേക്ക് ഉണ്ടത്രെ. ക്യൂ നിന്ന് ടിക്ക റ്റെടുത്തു പ്ലാറ്റ് ഫോമിലേക്ക്  കയറുന്നതിന് മുമ്പ് ഒന്നു നോക്കി ഒരാളുടെ ടിക്കറ്റ് കുറവ്, പണം കൊടുത്തിരുന്നു. വേഗം കൗണ്ടറിലെ ത്തി പറഞ്ഞു അവർ തർക്കിക്കാൻ  നിൽ ക്കാതെ  ഒരെണ്ണം കൂടി കീറിത്തന്നു. 

                 ട്രെയിൻ വന്നപ്പോൾ നല്ല തിരക്ക്. രാജസ്ഥാനിൽ നിന്നു വരുന്ന വണ്ടിയാണ്.കം പാർട്ടുമെന്റിനകത്ത് കയറിപ്പറ്റി. നേരത്തെ വണ്ടിയിലുള്ള കുറെപ്പേർ താഴെ നിലത്ത് ഇ രിക്കുകയാണ് നിൽക്കുകയാണെങ്കിൽ സ്ഥ ലം ഉണ്ടായേനെ. ഒറ്റക്കാലിൽ ഒന്നേകാൽ മണിക്കൂർ യാത്ര .

       രാജസ്ഥാനിൽ നിന്നുള്ള കല്യാണ പാർട്ടി യാണ്. നരേന്ദ്ര നഗറിലെ റിസപ്ഷന് ഭക്ഷണ വും ഡക്കറേഷനും ബാന്റും എല്ലാം കൂടികരാ റെടുത്തവരും കൂടെയുണ്ട്.  തലയിൽ കെട്ടു ന്ന കളർ പഗഡികളും പാത്രങ്ങളും തിരക്കിന് മാറ്റുകൂട്ടി. അവരിൽ ഒരാളായ സുരേഷ് കു മാറിനെ പരിചയപ്പെട്ടു. ജോദ്പൂർ സ്വദേശി യാണ് ആ ചെറുപ്പക്കാരൻ.

     3 മണി കഴിഞ്ഞപ്പോൾ അഹമ്മദാബാദി ൽ എത്തി. വെയിലിന്റെ ചൂടും തിരക്കിയുള്ള ട്രെയിൻ യാത്രയും കഷ്ടപ്പാടു തന്നെ. ട്രെയി ൻ ഇറങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ ധരി ച്ച ഗുജറാത്തുകാർ. ഞൊറിവെച്ച ഉടുപ്പും ക ളർ തലയിൽ കെട്ടും ജോറായിട്ടുണ്ട്.

      ഉച്ചഭക്ഷണ സമയം തെറ്റിയതുകൊണ്ട്  ഭക്ഷണം ഒഴിവാക്കി നേരെ മുറിയിലേക്ക് നട ന്നു. ഒരു മണിക്കൂർ നേരത്തെ  വിശ്രമത്തിനു ശേഷം വീണ്ടും ഇറങ്ങി. താമസ സ്ഥലത്തുനി ന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ കൂടി നട ക്കുന്നതിനിടെ കൂടെയുള്ള രണ്ടുപേർ ഒപ്പമെ ത്തിയിട്ടില്ല. നോക്കിയപ്പോൾ അവർ ഒരാളോ ട് സംസാരിച്ചു നിൽക്കുന്നു. 

        അങ്ങോട്ടു ചെന്നു, ഞങ്ങൾ മലയാളം പറഞ്ഞു നടക്കുന്നതു കേട്ടതുകൊണ്ട് പരി ചയപ്പെട്ടതാണ് എന്ന് അവിടെ കണ്ട ആൾ പറഞ്ഞു. വടകരക്കാരൻ നസീർ കുറച്ചു കാലമായി ഇവിടെയാണത്രെ. ടെക്സ്റ്റൈൽ ബിസിനസ്സിലാണ്. കുറച്ചു സമയം സംസാരി ച്ചു പിരിഞ്ഞു.

      റെയിൽവേ സ്റ്റേഷനടുത്ത് ഒരു പ്രസിദ്ധ മായ സ്ഥലമുണ്ട്. സിദി ബഷീർ മോസ്ക്ക് ആണ് അത്. സ്റ്റേഷനോടു ചേർന്ന രണ്ടു മി നാരങ്ങൾ ആണ് ഇപ്പോഴുള്ളത്. സുൽത്താ ൻ അഹമ്മദ് ഷായുടെ അടിമയായ സിദി ബഷീർ ആണ് 1452 ൽ ഈ പള്ളി നിർമ്മിച്ച തത്രെ. 

        ഇളകുന്ന മിനാരങ്ങൾ എന്നർത്ഥമുള്ള ജുൽത്താ മിനാരാ എന്നാണ് ഇവയെ വിളി ക്കുന്നത്. ഒന്നു വിറച്ച് ഏതാനും സെക്കന്റു കഴിഞ്ഞ് രണ്ടാമത്തെ മിനാരവും വിറക്കും എന്നാണ് ഇതിന്റെ നിർമ്മാണത്തിലെ പ്രത്യേ കത. 

        മൂന്നു നിലകളാണ് മിനാരത്തിന് ബാൽ ക്കണികളും ഉണ്ട്. ഇപ്പോൾ മുകളിൽ കയറാ ൻ അനുവദിക്കാറില്ല. മിനാരത്തിന്റെ ചുവടു ഭാഗത്തിന്അത്യാവശ്യം കേടുപാടുകൾഉണ്ടെ ങ്കിലും പടികൾക്കോ ഉൾഭാഗത്തിനോ മുകളി ലെ കൊത്തുപണികൾക്കോ കൂടുതൽ കേടു വന്നിട്ടില്ല. 

        മിനാരങ്ങളും കവാടവും മാത്രമേ ഇപ്പോ ൾ ബാക്കിയുള്ളു.1753 ൽ മറാത്ത സൈന്യ വും  ഗുജറാത്ത് സുൽത്താന്റെ സൈന്യവു മായുള്ള  ഏറ്റുമുട്ടലിൽ ബാക്കി ഭാഗം തകർ ന്നു പോയത്രെ.

       മറ്റൊരു അത്ഭുതകരമായ കാഴ്ച ഞങ്ങ ളെകാത്തിരിക്കുന്നുണ്ടായിരുന്നു. മിനാരങ്ങ ൾക്കു മുകളിൽ ആയിരക്കണക്കിന് ദേശാട ന പക്ഷികൾ ചുറ്റി പറക്കുന്നു.അവ ഇരുവശ ത്തു നിന്നുമായി വന്ന് കൂട്ടി മുട്ടാതെ തമ്മിൽ കലരുകയും പാറ്റേണുകൾ ഉണ്ടാകുകയും ചെയ്യുന്ന ഗംഭീര കാഴ്ച ആയിരുന്നു അത്.

     ആദ്യമായാണ് ഇത്ര പക്ഷികളെ ഒരുമിച്ചു കാണുന്നത്.ഞങ്ങൾ നോക്കുമ്പോൾ ചുറ്റു മുള്ള ആൾക്കാർ എല്ലാവരും മാനത്തു നോക്കി നിൽക്കുകയാണ്. അത്യാകർഷകം എന്നേ പറയാൻ പറ്റുകയുള്ളു. കുറെയധികം സമയം ഈ കാഴ്ചയും കണ്ടു കൊണ്ട് അവി ടെ നിന്നു. (തുടരും) by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4