കൈലാസ് മാനസരസ്സ് ഭാഗം -14
രാത്രി നന്നായി ഉറങ്ങി രണ്ടു മൂന്നു ദിവസമായി ടെൻറുകളിൽ സ്ലീപ്പിങ്ങ് ബാഗിൽ ഉറങ്ങിയതിൻ്റെ ബുദ്ധിമുട്ട് ഇല്ലാതെ
കട്ടിലിൽ രജായിയുടെ ചൂടിൽ ഉറക്കം. നേരം
വെളുത്തതു പോലും അറിയാൻ താമസിച്ചു.
കാലത്ത് 8 മണിക്കു ശേഷമാണ് ഞങ്ങൾ പര്യാംഗിൽ നിന്നും പുറപ്പെട്ടത് .അങ്ങോട്ടു പോകുമ്പോൾ ആകാംക്ഷയുടെപിരിമുറുക്കം ഉണ്ടായിരുന്ന മനസ്സ് ശാന്തമായ അവസ്ഥയി ൽ ഒരു മടക്കയാത്ര. ഇപ്പോൾ അലയൊടു ങ്ങിയ കടൽപോലെയാണ് മനസ്സ്.
പോകുമ്പോൾ കൈലാസ പരിക്രമ സാധിക്കുമോ എന്നും മറ്റുമുള്ള ചിന്തകൾ ആയിരുന്നു . അത് ഉദ്ദേശിച്ച രീതിയിൽ നടന്നു തന്നെ ചെയ്യാൻ കഴിഞ്ഞത് പൂർവ്വ പുണ്യമെന്നോ എന്തു വേണമെങ്കിലും പറ യാം .
ഇന്നലെ ഉച്ചക്കു ശേഷംമാനസരസ്സിൽ
നിന്നു പുറപ്പെട്ട് രാത്രി പര്യാങ്ങിൽ എത്തിയ ത് നന്നായി . ദർച്ചനിൽ നിന്ന് 260 കിലോമീ റ്റർ ദൂരമുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസത്തെ യാത്രയുടെ ദൂരം.
ആസ്പത്രി സൗകര്യം പര്യാങ്ങിലെ ഉള്ളൂ. വേറെ കൈലാസ പരിസരത്ത് എങ്ങും ഒരു ആസ്പത്രിയും ഇല്ല എന്നതും പര്യാങ്ങിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. പര്യാങ്ങിൽ
പുൽമൈതാനങ്ങളാണ് കൂടുതൽ ഉള്ളത്.
അതു കൊണ്ടു തന്നെ യാക്ക് ആടുമാടുകൾ എന്നിവയെ വളർത്തലാണ് ഇവിടത്തുകാരു ടെ പ്രധാന വരുമാന മാർഗ്ഗം .
ശൈത്യകാലത്ത് ഇതുപോലെ ആടുമേച്ചു
നടക്കുന്നവർ അവരുടെ വീടുകളിൽ മടങ്ങി
എത്തും. ഈ നാടോടികളുടെ മണ്ണും കട്ടയും വെച്ച് ഉണ്ടാക്കിയ വീടുകളാണ് പര്യാങ്ങിൽ
അധികവും കാണാൻ കഴിയുക. തണുപ്പു കാലം കഴിയുമ്പോൾ അവർ മേച്ചിൽ സ്ഥല ങ്ങൾ തേടി വളർത്തുമൃഗങ്ങളുമായി സഞ്ചരി ച്ചുകൊണ്ടിരിക്കും. അക്കാലത്ത് ടെൻറുകളി ൽ ആണ് ഇവർ കുടുംബസമേതം താമസി ക്കുക.
ഇനി സാഗയിൽ ഒരു രാത്രി, സാംഗ്മുവിൽ ഒരു രാത്രി അങ്ങിനെയാണ് യാത്രാ പരിപാടി ഇങ്ങോട്ടു വരുമ്പോൾ നിന്ന ന്യാലത്ത് മടക്ക ത്തിൽ താമസിക്കേണ്ട ആവശ്യമില്ല. ഉയര വ്യത്യാസവുംഅന്തരീക്ഷമർദ്ദത്തിലെ കുറവു മൊക്കെപരിശീലിച്ചു. ഡ്രോൾമിലപാസ് കട ക്കുന്നതാണ് യഥാർത്ഥ രണ്ടാം ജന്മം.
19100 അടി എന്നത് ഹിമാലയത്തിലെ സാധാരണയായി ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെഉയരത്തേക്കാർഎത്രയോഅധികമാണ്. ഒരു താരതമ്യമല്ല ഇവിടെ ഉദ്ദേശി ക്കുന്നത്. ചാർധാം, മറ്റു തീർത്ഥാടന കേന്ദ്ര ങ്ങൾ എന്നിവിടങ്ങളേക്കാൾ ശരീരത്തെ യാത്രക്കു പാകപ്പെടുത്തേണ്ടതുണ്ട്.
തയ്യാറെടുപ്പുകളുടെ ഭാഗമായി ആദ്യം
വേണ്ടത് ശരീരത്തെ സ്വന്തം വരുതിയിൽ
കൊണ്ടുവരിക എന്നതു തന്നെയാണ്. നട ത്തം, ദിവസവും അഞ്ചു കിലോമീറ്റർ വെച്ച്
ഒരു ആറു മാസമെങ്കിലും യാത്രക്കു മുമ്പായി
നടന്നിട്ടുണ്ടെങ്കിൽ മതിയാകും.
കാലിലെ പേശികൾ ദൃഢമാകും. ശ്വസന
വ്യായാമങ്ങൾ, ദിവസവും ദീർഘശ്വാസങ്ങൾ
കുറെ എടുത്ത് ശ്വാസകോശത്തിൽ വായു
നിറക്കാനുള്ള കഴിവിനെ വർദ്ധിപ്പിക്കണം.
അനുലോമവിലോമപ്രാണായാമം ഭസ്ത്രിക
തുടങ്ങിയവ ശീലിക്കാവുന്നതാണ്.
ഞാൻ യാത്ര പുറപ്പെടുന്നതിന് ഒരു ആറു മാസം മുൻപു മുതൽ നടത്തവും ശ്വസന വ്യാ യാമവും കൃത്യമായി ചെയ്തിരുന്നു.അതിൻ്റെ
ഗുണം കാണാനായത് യാത്രയിൽ തന്നെയാ ണ്. ടൂർ ഓപ്പറേറ്റർമാർ യാത്രക്കുമുമ്പ് തന്ന
ചെറിയ ഓക്സിജൻ സിലിണ്ടർ എൻ്റെ കിറ്റി
നകത്ത് ഉപയോഗിക്കാതെ ഇരിക്കുന്നുണ്ട്.
മാത്രമല്ല ഒരു പടി കൂടി കടന്ന് നിലത്ത്
വിരിച്ച് കിടന്നുറങ്ങാനും ഭക്ഷണം വാരിവലി ച്ച് കഴിക്കാതിരിക്കാനും കുറെ മാസങ്ങളായി ശ്രദ്ധിച്ചിരുന്നു. അതിനു പറ്റിയ തരത്തിൽ
ഒരു മരാമത്ത് വീട്ടിൽ തുടങ്ങി വെക്കുകയും ചെയ്തതോടെ 61 ദിവസം തുടർച്ചയായ ഓട്ടമായിരുന്നു.
ഓടിട്ട വീടിനകത്ത് കുറച്ചു സൗകര്യ മാക്കാനായി നിലം ടൈൽ ഇടലും അധികമാ
യി ഒരു ടോയ്ലറ്റുകൂടിപണിതീർക്കലുംഒക്കെ
ടെയിരുന്നു പരിപാടി. പണിക്കു വരുന്ന മേസ ൺ ആശാരി കയ്യാളുകൾ എന്നിവരോട് ഈ
പണി മുഴുവൻ ആക്കാതെ മറ്റൊരിടത്ത് പോ
കരുത് എന്ന് ശട്ടം കെട്ടിയിരുന്നു.
മുകൾനിലയിലെ മുറിയിലേക്ക് വീട് ഒട്ടാകെ മാറ്റി.അടുക്കളയും,സ്റ്റോറുംപഠനമുറി യും ,ബെഡ്റൂമും എല്ലാം ആ ഒരു മുറിയും ചെറിയ വരാന്തയും കൊണ്ട് കഴിച്ചുകൂട്ടുക
എന്നു നമ്മൾ പറയുമല്ലോ ആ രീതി. ഉദ്ദേശി ച്ച പണികൾ തീർന്ന് ഒരു ദിവസം മാത്രംഎനി ക്ക് പുറപ്പാടിൻ്റെ ഒരുക്കങ്ങൾക്കായി കിട്ടി.
പണിത്തിരക്കുകൾക്ക് ഇടയിലും നടത്ത വും ശ്വസന വ്യായാമങ്ങളും മുടക്കം വരുത്തി യിരുന്നില്ല. അതില്ലായിരുന്നെങ്കിൽ മാനസര സ്സിലെ രണ്ടാമത്തെ മുങ്ങൽ കഴിഞ്ഞ്കരക്ക്
എത്താൻ പ്രയാസപ്പെടുമായിരുന്നു. യാത്രയി ൽ നമ്മൾക്കു വയ്യാതായാൽഅതിൻ്റെബുദ്ധി മുട്ട് നമുക്കുമാത്രമല്ലമൊത്തംയാത്രികരേയും
അത് മാനസികമായി തളർത്തും.
മണൽ പ്രദേശത്തു കൂടിയും പുൽമേട്ടി ലൂടെയും ഉള്ള വഴിത്താരകളിലൂടെ വണ്ടി കൾ പൊടി പറത്തി ഓടുകയാണ്. വൈകിട്ട് സാഗയിൽ എത്തുവോളം ഒരേ തരം പ്രദേശ മാണ്. ഇങ്ങോട്ടു വരുമ്പോൾ വണ്ടി തകരാറ് പരിഹരിക്കാൻ രണ്ടര മണിക്കൂർ സമയം എടുത്തത് അങ്ങോട്ട് വേണ്ടി വരില്ല എന്നു തോന്നി.
സാഗക്ക് ക്യക്യാരു എന്ന ഒരു പേരും ഉണ്ട്. പര്യാങ്ങ് സാഗ റൂട്ടിലെ എന്നല്ല മാനസരസ്സ് മുതൽ സാഗ വരെയുള്ള പ്രദേശത്തി ൻ്റെ പ്രകൃതി ഭംഗിയാണ് ഈ പ്രദേശത്തെ
വേറിട്ട കാഴ്ച്ചകളുടെ ഭൂമികയാക്കി മാറ്റു ന്നത്. പര്യാങ്ങിലെ മരുഭൂമിയും ,ഇടക്കുള്ള കുങ്ഗ്യു എന്ന ചെറിയ ശുദ്ധജല തടാകവും
പ്രദേശത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കു ന്നുണ്ട്.
പ്രകൃതിയുടെപരീക്ഷണങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം. ഉച്ചക്ക് ചെക്ക് പോസ്റ്റു കഴി ഞ്ഞ് നിർത്തിയിടുകയല്ല ഇപ്രാവശ്യം കുറച്ചു വൈകിയാലും സാഗയിൽ എത്തിയിട്ടെ ഭക്ഷ ണം ഉള്ളു. രണ്ടര മണിയോടെ സാഗയിലെ ഹോട്ടലിൽ എത്തി. ഹോട്ടലിന്റെ പേരും സാഗ എന്നു തന്നെ. രണ്ടാംനിലയിലെ മുറി തന്നെയാണ് കിട്ടിയത്.
ഭക്ഷണം വരാന്തയിൽ മേശകൾ ഇട്ട് വിളമ്പിത്തന്നു.ഭക്ഷണശേഷം സാഗാ എന്ന ചെറുപട്ടണം കാണാൻ ഇറങ്ങി. ബ്രഹ്മപുത്ര നദി മുതൽ തുടങ്ങുന്ന പ്രധാന തെരുവ് ഹോട്ടലും കടന്ന് രണ്ടു ഭാഗമാകുന്നു. അതി ൽ ഒന്ന് വലതു വശത്തെ പട്ടാള ക്യാമ്പിനടു ത്തുവരെയും പോകുന്നു .
ഇടതു വശത്തേ ക്കു തിരിഞ്ഞ പ്രധാന പാത പര്യാംഗിലേക്കും പോകുന്നു. വെയിലി ന്റെ നിറമുണ്ടെങ്കിലും തണുപ്പാണ് ഇവിടെ. അടുത്തുള്ള ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ കയറി .വിൽപ്പനക്കു വെച്ചിരിക്കുന്ന സാധന ങ്ങൾ നിരവധി ഉണ്ട്.
8 കോണുകളായിഗിഫ്റ്റ്പാക്കറ്റുപോലെ ഒരെണ്ണം കണ്ടു. അടുത്തെത്തി ഒന്നേനോക്കി യുള്ളു.ചെറിയ പാമ്പ് , തേൾ , പഴുതാര , മുത ലായ 8 ഭംഗിയുള്ള സാധനങ്ങൾ ആ പാക്കറ്റി ൽ ഉണ്ട്. സ്റ്റഫ് ചെയ്ത് വെച്ചവയാണ്. ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ സാധനം.
നാലു പ്രധാന പാതകൾ ഇവിടെ എത്തു
ന്നത് സാഗയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു ണ്ട്. സന്തോഷത്തിൻ്റെ നാട് എന്ന പേരിലുള്ള ഈ സ്ഥലം ദർഗ്യെ ത്സാങ്പോ എന്ന ബ്രഹ്മപു ത്ര യുടെ പ്രധാന പോഷകനദിയുടേയും യർ ലുങ്ത്സാംഗ്പോ അഥവാ ബ്രഹ്മപുത്രയുടേ യും മദ്ധേയാണ് എന്നതും പ്രത്യേകതയാണ്. നേപ്പാളിൻ്റേയും തിബറ്റിൻ്റേയും അതിർത്തി കാക്കുന്ന ചൈനീസ് പട്ടാള ഗാരിസൺ ഇവി ടെ ഉണ്ട്. അത് ഞങ്ങളുടെ മുറിയുടെ തൊട്ടു
പുറകിലായി ജനലിലൂടെ കാണാം.
സൂപ്പർ മാർക്കറ്റിൽ നിന്ന് ഇറങ്ങി പച്ച ക്കറികളും പഴങ്ങളും മറ്റും വിൽക്കുന്നിട ത്തെത്തി. നമ്മു ടെ നാട്ടിൽ പണ്ട് റാത്തൽ തൂക്കം നോക്കിയി രുന്ന വെള്ളിക്കോൽ എന്ന ഉപകരണം അവിടെ കണ്ടു. പണ്ട് കുട്ടിക്കാല ത്ത് മരച്ചീനി കിഴങ്ങു വാങ്ങാൻ പോകുമ്പോ ൾ ഇത്തരം സംവിധാനത്തിൽ തൂക്കി വാങ്ങി യിട്ടുണ്ട്.
ഒരറ്റം വണ്ണം കൂടി മറ്റേ അറ്റം വണ്ണം കുറഞ്ഞ ഒരു ഒന്നര അടി നീളമുള്ള വടിയു ടെ വണ്ണം കുറഞ്ഞ അറ്റത്ത് രണ്ടു കൊളുത്തു കൾ ഉണ്ട് അതിൽ തുണികൊണ്ടുള്ള ഒരു സഞ്ചി പോലെ കാണുന്നതിൽ ഭാരം നോക്കാ നുള്ള സാധനം വെച്ച് വടിയിൽ ഉള്ള ഒരു കയർകൊണ്ട് വെള്ളിക്കോൽ വടിയിലെ വിവിധ സ്ഥലങ്ങളിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ നിർത്തി അതിൽ തൂക്കുമ്പോൾ വടിചെരിയാതെ (ഹൊറിസോണ്ടൽ) നിൽക്കണം.
ഈ ത്രാസിലാണ് ആപ്പിൾ തൂക്കി തന്നത് . കുറെപ്പേർ ചായക്കടകളിലും മറ്റും ഇരുന്ന് സൊള്ളുന്നുണ്ട്. ചൈനീസ് ഭാഷ പറയുന്നതു കേട്ടാൽ തല്ലുകൂടുന്നതു പോലെ തോന്നും. ജനവാസം പൊതുവെ കുറവാണ് ഇവിടെ. പട്ടാള ക്യാമ്പുള്ളതുകാരണംഅധികംഫോട്ടോ എടുക്കാൻ പറ്റില്ല.
കുറെ സമയം റോഡിൽ ക്കൂടി നടന്ന് തിരിച്ച് ഹോട്ടലിൽ എത്തി. ചൂടുവെള്ളം കിട്ടു ന്നതു കൊണ്ട് നല്ല ഒരു കുളി പാസാക്കി. ബാത്ത് റൂമിൽ പോകാനുള്ള ചപ്പൽ, സോപ്പ് , പേസ്റ്റ് എല്ലാം ഹോട്ടൽ തരു ന്നുണ്ട്.
ഓക്സിജൻ ഒഴികെ എല്ലാം ഉണ്ട്.ഞങ്ങൾ ഹോട്ടൽ റിസപ്ഷന്റെ അവിടെ ചെന്നിരുന്ന് യാത്രയെപ്പറ്റിയും മറ്റും സംസാരിച്ചു കൊണ്ടി രുന്നു. വീട്ടിലേക്ക് ഫോൺ ചെയ്യാൻ പറ്റി.പരി ക്രമ കഴിഞ്ഞത് വീട്ടിൽ അറിയിച്ചു. മടക്ക യാത്രയിൽ ആണ് എന്നതും പറഞ്ഞു.
രാത്രി ഭക്ഷണവും മുകൾനിലയിലെ വരാന്ത യിൽ തന്നെ . ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ചു. (തുടരും) by Sankaranarayanan Sambhu
(ഫോട്ടോ കടപ്പാട്)
Comments
Post a Comment