ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-13.
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-13.
കൊട്ടാരത്തിൽ നടക്കുന്ന ഈ വക കാര്യങ്ങളൊന്നും തടാകം പണിയിൽ മുഴു കിയ റൂഡയോ പണിസ്ഥലത്തിനടുത്ത് കൂ ടാരം കെട്ടി താമസിക്കുന്ന ഭാര്യയോ അറി ഞ്ഞില്ല. അവർ തന്താനങ്ങളുടെ നിത്യജീവി
തുമായി മുന്നോട്ടു പോയി.
എന്നാൽ രാജാവിന്റെ ദിവസങ്ങൾ ഭക്ഷണത്തിന് രുചി ഇല്ലാതെയും രാത്രികൾ ഉറക്കമില്ലാതെയും പരിണമിച്ചു. മനസ്സറിയു ന്ന മന്ത്രിയാകട്ടെ അഞ്ചാംപക്കം രാജസഭ യിലെ നർത്തകിമാരുടെ നേതാവായ താര യെ തടാക നിർമ്മാണ സ്ഥലത്തേക്ക് അയ ച്ചു.
ചില കാര്യങ്ങൾ അവളോട് ചട്ടം കെട്ടി യിട്ടാണ് അയച്ചത്. താരയാകട്ടെ തടാക നിർ മ്മാണത്തിലെ പുരോഗതി അറിയാൻ പോകു ന്നതു പോലെ അവിടെയെല്ലാം തോഴിമാരോ ടൊപ്പം നടന്നു. അതിനിടെ പണിക്കാരും മറ്റും താമസിക്കുന്ന സ്ഥലത്തും എത്തിച്ചേർന്നു.
റൂഡയുടെ കൂടാരത്തിൽ വെറുതെ കയറി നോക്കുന്നതു പോലെ കയറിച്ചെന്നു. കൊട്ടാരത്തിലെ ആൾക്കാരെ കണ്ട് അമ്പ രന്നു നിൽക്കുന്നവൾക്കരികിലേക്ക് ഒരു ഇ ളം തെന്നലായി താര ഒഴുകി എത്തി.
തോഴിമാരെ കൂടാരത്തിന് പുറത്തു നിർത്തി. കൂടാരത്തിൽ താരയും ജസ്മ ഓ ഡനും മാത്രമായി. താര അവിടെ വെച്ച്ജസ്മ യോട് അവളെ രാജാവ് കണ്ടതായും രാജാവി ന് അവളോടുളള താൽപ്പര്യവും അറിയിച്ചു.
ജസ്മയെ പട്ടമഹിഷിയാക്കാൻ രാ ജാവ് തയ്യാറാണെന്നും. വെറുമൊരു കുളം പണിക്കാരന്റെ ഭാര്യയായി കഴിയേണ്ടവളല്ല അതിസുന്ദരിയായ ജസ്മ എന്നും താര കൂട്ടി ച്ചേർത്തു. ഇത്രയും കേട്ടതോടെ ജസ്മയുടെ മുഖഭാവം മാറി.
താൻ റൂഡയെ വിട്ട് എങ്ങോട്ടുമില്ല എ ന്ന് അവൾ തീർത്തു പറഞ്ഞുവത്രെ. മാത്രമ ല്ല ഇനി ഇക്കാര്യം പറഞ്ഞ് ഇങ്ങോട്ടു വരേണ്ട ആവശ്യം ഇല്ല എന്നും അവൾ താരയോടു പറഞ്ഞു.
രാജാവിന്റെ അധികാരത്തെക്കുറിച്ചും സാധാരണ പ്രജകളായ മറ്റുള്ളവരുടെ നില യെപ്പറ്റിയും പറഞ്ഞതൊന്നും അവൾ ചെവി ക്കൊണ്ടില്ല.ജീവിക്കുന്നെങ്കിൽ റൂഡയോടൊ പ്പം മാത്രം എന്നഅവളുടെ മറുപടി താര കൊ ട്ടാരത്തിൽ അറിയിച്ചു.
വിവരം അറിഞ്ഞ് ക്രുദ്ധനായ രാജാവ് റൂഡയുടെ ജീവനെടുത്തു. ജസ്മയാകട്ടെ സ തീ പ്രവേശനത്തിന് തയ്യാറായി .എന്നാൽ സ്വ ഭർത്താവിന്റെ ചിതയിലെ അഗ്നിയിൽ പ്രവേ ശിക്കുന്നതിന് മുമ്പ് അവൾ ജയ് സിംഗ്സിദ്ധ രാജനെ ശപിച്ചു.
സഹസ്രലിംഗ തടാകത്തിൽ ഒരിക്ക ലും വെള്ളം നിറയാതെ പോട്ടെ എന്നും രാജാ വിന് അനന്തരാവകാശികൾ ഇല്ലാതിരിക്കട്ടെ എന്നും ശപിച്ച് അവൾ സതി അനുഷ്ഠിച്ചു.
അവരുടെ കുടുംബക്കാർ ജസ്മയുടെ ക്ഷേത്രം 12-ാം നൂറ്റാണ്ടിൽ ഉണ്ടാക്കി.റാണി കി വാവിനപ്പുറത്തായി ജസ്മാ മാതാ മന്ദിർ സ്ഥിതി ചെയ്യുന്നു. രാജാവിനാകട്ടെ ഒരു മക ൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പുത്രന്മാർ ഉ ണ്ടായിരുന്നില്ല.
രാജാവിന് അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ മകളുടെ മകനായസോ മരാജൻ രാജാവിനോടൊപ്പം കൊട്ടാരത്തിലാ ണ് വളർന്നത്. ജയസിംഹ രാജാവിനുശേഷം കർണ്ണ രാജാവിന്റെ മറ്റൊരു മകന്റെ മകനാ യ കുമാരപാലനാണ് രാജാവായത്.
സഹസ്ര ലിംഗ തടാകത്തിലാകട്ടെ ജസ്മ യുടെ ശാപം പേലെ തന്നെ ഒരിക്കലും ജലം നിറയാതെയായി.വെള്ളംനിറയാത്തതിന് പരി ഹാരമായി ഒരു നരബലി നൽകണമെന്നു കാ ണുകയുണ്ടായത്രെ.
താഴ്ന്ന ജാതിയായ വാങ്കർ വിഭാഗത്തി ലെ ആളായ ജയ് വീർ മാങ്ക്മായ ഇതറിഞ്ഞ് സ്വന്തം ജീവൻ ഒടുക്കി എന്നും അതിനു ശേ ഷം തടാകത്തിൽ കുറെ എങ്കിലും വെള്ളം ക യറിത്തുടങ്ങി എന്നും പറയപ്പെടുന്നു.
ഇതിനു പ്രതിഫലമായി പതാൻ കോട്ട ക്കകത്ത് പ്രവേശിക്കാനുംഅതിനകത്ത് താ മസിക്കാനും ഉള്ള വിലക്ക് ഒഴിവാക്കി രാജാ വ് വാങ്കർ വിഭാഗക്കാരെയും കോട്ടക്കകത്ത് താമസിക്കാൻ അനുവദിച്ചു എന്നും കേൾ ക്കാം.
എന്തായാലും ജസ്മാ ഓഡൻ ഒരു നൊ മ്പരമായി മനസ്സിൽ നിറയുമ്പോഴും സഹസ്ര ലിംഗ തടാകത്തിന്റെ നിർമ്മാണം വാസ്തു വിദ്യയിലെ ഒരു അത്ഭുതം ആയി അവശേ ഷിക്കുന്നു. വൃത്താകൃതിയിലുള്ള തടാകത്തി നു ചുറ്റുമുള്ള ആകൃതി ഒത്ത കൽപ്പടവുകൾ
ഉണ്ട്.
വെള്ളം ഒഴുക്കിക്കൊണ്ടുവന്നു നിറക്കാ നുള്ള ദീർഘമായ കനാലുകൾ,സഹസ്രം ശി വ ലിംഗങ്ങൾ സ്ഥാപിക്കാനായി ഉണ്ടാക്കിയ മണ്ഡപങ്ങൾ, ശില്പചാതുര്യം വർണ്ണിക്കാനാ കാത്ത പ്രതിമകൾ,വെള്ളംഒഴുക്കിവിടാനുള്ള കരിങ്കൽ നാളികൾ എന്നിവയെല്ലാം മഹത്താ യ ഒരു പുരാതന നിർമ്മാണവൈഭവത്തിന്റെ നേർ ചിത്രങ്ങളത്രെ.
പല നൂറ്റാണ്ടുകൾ പിന്നേയുംകടന്നു പോ യിക്കഴിഞ്ഞും ബാക്കി ആയവ ഇത്രയുമൊ ക്കെ എങ്കിൽ യഥാർത്ഥ രൂപത്തിൽ സഹസ്ര ലിംഗ തടാകം എങ്ങനെ ഇരുന്നിരിക്കും എന്ന ത് ചിന്തിക്കാൻ പോലും സാധ്യമല്ല.
തടാകക്കരയിലെ മരങ്ങൾ തങ്ങളുടെ വാസസ്ഥാനമാക്കി നിരവധി ലങ്കൂർ കുരങ്ങ ന്മാർ ഇവിടെയുണ്ട്. ഭീതിദമായ ഹൂങ്കാരശ ബ്ദം മുഴക്കുകയും അവിടെ എല്ലാം ഓടിനട ക്കുകയുംചെയ്യുമെങ്കിലുംഅവ സന്ദർശകരെ ഒന്നും ചെയ്യുന്നില്ല .
തടാകതീരത്ത് രണ്ടു മുതിർന്നവരും, സ്ത്രീയും ,കുട്ടികളും ഇരിക്കുന്നതിനടുത്ത് കുറെകുരങ്ങുകളും ഒരു കാളയും നിൽക്കു ന്നതു കണ്ടു. അതിലെ ചുവപ്പു ഷർട്ടുകാരൻ അയാൾ ഏതാനും കിലോമീറ്റർ ദൂരത്തു നി ന്നാണെന്നും എല്ലാ ദിവസവും ഇവിടെ വരാറു ണ്ട് എന്നും പറഞ്ഞു.
വരുമ്പോൾ ലങ്കൂറുകൾക്കു തീറ്റയായി എന്തെങ്കിലും കരുതാറുണ്ടത്രെ. അതാണ് അവ ഇണക്കം കാണിക്കുന്നത്. മാത്രമല്ല കുട്ടികൾക്ക് അവിടെ വരുന്നത് വലിയ ഇഷ്ട മാണെന്നും അവരും ഇതൊക്കെ കണ്ടു പഠി ക്കട്ടെ എന്നും അയാൾ കൂട്ടിച്ചേർത്തു.
അവരോടു യാത്ര പറഞ്ഞു ഞങ്ങൾ റാ ണി കി വാവിലേക്ക് നടന്നു . പോകുന്ന വഴി യിൽ ഒരു പുതിയ റെയിൽവേ ലൈൻ കട ന്നു പോകുന്നു.പടാനിൽ നിന്ന് രാ ജസ്ഥാനി ലേക്കുള്ള പുതിയ ലൈനാണ് അത്.
പെട്ടെന്നു തന്നെ റാണി കി വാവിൽ എത്തി.ഇവിടെ കാര്യങ്ങൾക്ക് കുറച്ചു കൂടി ചിട്ടയുണ്ട്. ഗേറ്റിൽ കാവൽക്കാര്യം ടിക്കറ്റ് കൗണ്ടറും ഒക്കെയുണ്ട്. ഞങ്ങൾക്കു മുമ്പ് ഒരു സ്കൂളിലെ കുട്ടികൾ കുറെപ്പേർ എത്തി യിട്ടുണ്ട് . അവരുടെ ടിക്കറ്റ് അടിച്ചു കഴിഞ്ഞ് ഞങ്ങൾക്കും തന്നു.
ചെറിയ ഒരു പ്ലാറ്റ്ഫോമിലാണ് കൗണ്ടർ അവിടെ നിന്ന് ഒരു പൂന്തോട്ടത്തിൽ കൂടി പടി ക്കിണറിന്റെ അടുത്തെത്താം കുറച്ചുദൂരത്തു നിന്നു നോക്കുമ്പോൾ ഒരു കപ്പലിന്റെ ആകൃ തി തോന്നിപ്പിക്കും ഈ പടിക്കിണറിന്.
പതിനൊന്നാം നൂറ്റാണ്ടിൽ (1022 - 1064 ) പതാൻ ഭരിച്ചിരുന്ന ഭീമൻ ഒന്നാമൻ എന്ന ചാ ലൂക്യരാജാവിന്റെ ഓർമ്മക്കായി അദ്ദേഹത്തി ന്റെ രാജ്ഞി ഉദയമതി നിർമ്മിച്ചതാണ് ഈ സ്മാരകം. 2014 ജൂൺ 22 ന് യുനസ്ക്കോ ലോക പ്രൈതൃക പട്ടികയിൽ റാണി കി വാവ് അഥവാ രാജ്ഞിയുടെ കിണർ ഇടം പിടിച്ചു. നര വരാഹ ഖെൻഗേര എന്ന സൗരാഷ്ട്ര രാ ജാവിന്റെ മകൾ ആയിരുന്നു ഉദയമതി.
ഒരു തരത്തിൽ പറഞ്ഞാൽ നമ്മളിൽ എ ല്ലാവർക്കും ഈ കിണർ അറിയാം. 2018 ൽ
റിസർവ്വ് ബാങ്ക് ഇറക്കിയ വയലറ്റ് കളർ നൂറു
രൂപ നോട്ടിലെ ചിത്രംഈചരിത്രസ്മാരകത്തി ന്റേതാണ്. ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം 1032 ൽ തുടങ്ങിയ പണി തീർന്ന് ഇ
ത് പ്രവർത്തനക്ഷമമായത് 1063 ൽ ആണ്.
11.6 ഏക്കർ സ്ഥലത്ത് പണി തീർത്തിട്ടുള്ള
ഇത് ഒരു കാലത്ത് സരസ്വതീ നദിയിലെ വെ ള്ളത്തിൽ വന്ന മണ്ണുകൊണ്ട് മൂടിക്കിടക്കുക യായിരുന്നു. 1981 ൽ നാരായൺ വ്യാസ് എ
ന്ന ആർക്കിടെക്ടിന്റെ ചുമതലയിൽ വീണ്ടെ ടുക്കാനുള്ള ശ്രമം തുടങ്ങി. തന്റെ ശ്രദ്ധയോ ടെയുള്ള വീണ്ടെടുക്കലിനെപ്പറ്റി അദ്ദേഹം പി
ന്നീടു പറഞ്ഞിട്ടുണ്ട്. 1987 ൽ പണി വിജകര
മായി പൂർത്തിയാക്കി.
പുരാവസ്തു വകുപ്പിന്റെ ചില മോടി പിടിപ്പിക്കൽ കിണറിനു ചുറ്റും പുറത്ത് നട ത്തിയിട്ടുണ്ട്. അഡ്ലജ് പടിക്കിണറിന്റെമേൽ ക്കൂര അടക്കംയഥാസ്ഥാനത്ത്ഉണ്ടായിരുന്നു. എന്നാൽ ഇവിടെ കിണറിന്റെ മേൽക്കൂരയു ടെ ഭാഗം പൊളിഞ്ഞു പോയിട്ടുണ്ട്. ഇവിടെ
നിന്നു ചില ഭാഗങ്ങൾ പൊളിച്ച് പിന്നീടുണ്ടാ ക്കിയ ചില പടിക്കിണറുകളിൽ ഉപയോഗിച്ച
തായി അറിവുണ്ട്.
രണ്ടു തട്ടെങ്കിലും ഇങ്ങനെ നശിച്ചിട്ടുണ്ട്. നാലാമത്തെ തട്ടിൽ നമുക്ക്തൂണുകളുംമേൽ തട്ടും കാണാനാകും തുടർന്ന് താഴേക്കുള്ള ഭാഗങ്ങൾ തകരാതെ ഉണ്ട്. അവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഒരു നിശ്ചിത ദൂരത്തിനപ്പുറം പോകാൻ കഴിയില്ല.
സരസ്വതീ നദിക്കരയിലാണ് ഈ സ്ഥലം. നമ്മൾക്കുപരിചിതമായ രീതിയിലു ള്ളതല്ല സരസ്വതീ നദി. ഇത് കടലിൽ ചേരു ന്നില്ല എന്ന ഒരു പ്രത്യേകതയും ഉണ്ട്. 360 കി
ലോമീറ്ററോളം നീളമുള്ള ഈനദി രാജസ്ഥാനി ലെ ഉദയ്പൂരിനിപ്പുറം ചോരി, ദന്ത എന്നീ സ്ഥ ലങ്ങൾക്കടുത്തുള്ള മലനിരകളിൽ നിന്നുൽഭ വിച്ച ശേഷം മുക്തേശ്വർ അണക്കെട്ടും കട ന്ന് സിദ്ധാപൂർ, പതാൻ, വഴി ബാധ്‌ലി എന്ന സ്ഥലവും കഴിഞ്ഞ് അവസാനിക്കുന്നു.
12 ഏക്കറോളം സ്ഥലത്താണ്ഇന്നുനമ്മൾ കാണുന്ന പൂന്തോട്ടവും അതിനു നടുവിലുള്ള കിണറും ഉള്ളത്.65 മീറ്റർ നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമാണ് കിണറിന്. കണക്കാക്കിയിട്ടുള്ളത്. ഏറ്റവും പടിഞ്ഞാറെ അറ്റത്താണ് 98 അടി താഴ്ചയും 33 അടി വ്യാസവും ഉള്ള കിണർ സ്ഥിതി ചെയ്യുന്നത്.
ജൈന കൃതിയായ പ്രബന്ധ ചിന്താമണിയിൽ
ശ്രീനഗരത്തിലെ ഈ കിണറിനെപ്പറ്റി പരാമ ർശിക്കുന്നുണ്ട്.
പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുമ്പോൾ ഇടനാഴിയിൽ സ്ഥാപിച്ച തൂണുകൾക്കു മുക ളിൽ ബഹുനിലകളിൽ ആണ് നിർമ്മാണം. 212 തൂണുകൾ ആണ് ഉള്ളത്.വശങ്ങളിലെ വഴികളിൽക്കൂടി തട്ടുകളിലേക്ക് പ്രവേശിക്കു ന്നതരത്തിൽ ഉണ്ടാക്കിയിരിക്കുന്നു.
ഏഴു തട്ടുകളായി താഴേക്ക് ഇറങ്ങിച്ചെല്ലു
മ്പോൾ ഏറ്റവും താഴത്തായികിണറുംഏറ്റവും മുകളിൽ അഷ്ടഭുജ ആകൃതിയിൽ തുറന്ന ഭാഗവും കാണപ്പെടുന്നു. താഴത്തെ ഒരു വാ തിൽ കടന്നാൽ 30 കിലോമീറ്റർ ദൂരത്തുള്ള സിദ്ധപൂർ പട്ടണത്തിലേക്കുള്ള തുരങ്കമായി രുന്നത്രെ.
ഇത് കല്ലും മണ്ണും വീണ്അടഞ്ഞുപോയി രിക്കുകയാണത്രെ. യുദ്ധത്തിൽ പരാജയപ്പെ ടുമ്പോൾ രാജാവിന് രക്ഷപ്പെടാൻ ഉണ്ടാക്കി യതാണത്രെ ഈ തുരങ്കം.
പടിക്കെട്ടുകളുടെ വശങ്ങളിൽ പ്രധാന കൊത്തുപണികൾ 500 ൽ അധികം എണ്ണം വരും.പ്രതിമകൾ 800 ൽ അധികവും. ദശാ വതാരങ്ങളെ കൂടാതെ യോഗിനി, അപ്സര സ്സുകൾ,നാഗകന്യക,ആദിശേഷൻ എന്നീ രൂ പങ്ങളും ബുദ്ധന്റെ രൂപവും ഉണ്ട്.റാണി കി വാവിലെ ശില്പങ്ങളും മറ്റുകൊത്തുപണികളും കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. കുറെയധികം നേരം അവിടെ ചിലവഴിച്ച ശേഷം പുറത്തെ ത്തി.
പതാനിലെ മറ്റൊരു ചരിത്ര സംഭവത്തി ന്റെ ബാക്കി ഇപ്പോഴുമുള്ള ഒരു വസ്ത്ര സങ്ക ൽപ്പമുണ്ട്. അതാണ് വിഖ്യാതമായ പടോല സാരി. ഇത് ഇവിടത്തെ ഭൗമസൂചികാ ഉൽപ്പ
ന്നമാണ്.
സോളങ്കി അല്ലെങ്കിൽ ചാലൂക്യരാജ കുടും ബത്തിന്റെ വിശേഷങ്ങളിൽ ധരിക്കാൻപ്രത്യേ ക പട്ടുവസ്ത്രങ്ങൾ അവർക്ക് ആവശ്യമായി രുന്നു. അവയുടെ നെയ്ത്തിനായി അതിൽ അതിപ്രഗത്ഭരായ സാൽവി വിഭാഗത്തിലെ നെയ്ത്തുകാരെ മഹാരാഷ്ട്രയിൽ നിന്നു വരു ത്തി താമസിപ്പിച്ചു.
പതാനിൽ എത്തിയവർ താമസിച്ചത് സാൽവിവാഡ് എന്ന സ്ഥലത്താണ്. ഈ സ്ഥ ലത്ത് പുരാതന രീതിയിൽ കളിമൺ കളിപ്പാട്ട ങ്ങൾ ഉണ്ടാക്കുന്നവരും ഉണ്ട്. സാൽവിമാരു ടെ രണ്ടു കുടുംബങ്ങളേ ഇന്ന് പതാനിൽ അ വശേഷിക്കുന്നുള്ളു.
ടൈ ആന്റ് ഡൈ മാതൃകയിൽ പ്രകൃതിദ ത്തമായ സസ്യ നിറങ്ങൾ ഉപയോഗിച്ച് നൂലു കൾ കൂട്ടി കെട്ടിട്ട് പ്രത്യേകരീതിയിൽനൂലിന്റെ ഭാഗങ്ങളിൽ നിറം പിടിപ്പിക്കുകയാണ് ചെയ്യു ക. ഒരു സാരി നെയ്തെടുക്കാൻ ആറുമാസം വരെ സമയമെടുത്തേക്കാം. ഇരുപതിനായി രം മുതൽ ഇരുപത് ലക്ഷം വരെ വിലവരുന്ന
സാരികളാണ് ഇവ.
പല സ്ഥലങ്ങളിലും സ്വർണ്ണ നൂലുകൾ ഉപയോഗിക്കുന്ന വിശേഷപ്പെട്ട നെയ്ത്താണ്
ഇവരുടേത്. തലമുറകളിലേക്ക് പകർന്നുകൊ
ടുക്കുന്ന നിർമ്മാണ രീതി ഇവർ പുറമെ ഉള്ള വരുമായി പങ്കു വെക്കുകയാ മറ്റൊരാളെ പഠി
പ്പിക്കുകയോ ഇല്ല. ആൺമക്കളിൽ കൂടി അ ടുത്ത തലമുറക്ക് ഉപദേശിക്കുകയേ ഉള്ളു.
ഇനി പോകേണ്ടത് മൊധേരക്കാണ്. ഞങ്ങളെ ഇവിടെ എത്തിച്ച ഓട്ടോക്കാരനെ വിളിച്ചപ്പോൾ അൽപ്പം മുന്നിലേക്ക് നടന്നു വരാൻ അയാൾ ആവശ്യപ്പെട്ടു. ഞങ്ങൾ നട ക്കാൻ തുടങ്ങിയപ്പോഴേക്കും എത്തി ഞ ങ്ങൾ ഓട്ടോയിൽ കയറി.
ഒരു ചായക്കടയിൽ നിർത്തി ചായ മാ ത്രം കുടിച്ചു. ഓട്ടോക്കാരൻ ഞങ്ങളെ മൊ ധേരയിൽ എത്തിക്കാം എന്നേറ്റു 35 കിലോ മീറ്ററോളം പോകണം. ഞങ്ങളെ ഒരുമണിക്കൂ റിലധികം സമയമെടുത്ത് അയാൾ മൊധേര യിൽ എത്തിച്ചു.
സോമനാഥിലെ ഡ്രൈവറെപ്പോലെ മറ്റൊ രാൾ കിഴക്ക് കൊണാർക്കിലെ സൂര്യക്ഷേ ത്രം പ്രസിദ്ധമാണല്ലോ.അതു പോലെ തന്നെ പടിഞ്ഞാറ് മൊധേരയിൽ ഒരു സൂര്യക്ഷേത്രം ഉണ്ട്. അതിനു മുന്നിലാണ് ഞങ്ങൾ എത്തി യത്. (തുടരും) by Sankaranarayanan Sambhu.
Comments
Post a Comment