കൈലാസ് മാനസരോവർ ഭാഗം-13
രാത്രി വളരെ വൈകി എത്തിയതു കാരണം ആറു മണിക്കു ശേഷമേ അധികം പേരും എഴുന്നേറ്റിട്ടുള്ളു. കഠിനയാത്രക്കു ശേഷമായിരുന്നല്ലോ ഇവിടെ എത്തിയത്. ഒരു ദിവസത്തെ ടെൻറിലെ വാസവും സ്ലീപ്പിങ്ങ് ബാഗിലെ കിടപ്പും ആയി ഒന്നു ശരീരം പരിച യിച്ചതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ ഉറങ്ങി.
മാത്രമല്ല ഒരു ടെൻ്റിൽ മൂന്നു പേരായതും നന്നായി ഒരാൾക്ക് രണ്ടിട വീതില്ലെങ്കിലും കിട്ടുമല്ലോ. രാത്രി ജാംമ്പിയാങ്ങിലെ അത്രയു മൊന്നും ഐസ് ഇവിടെ വീണിട്ടുമില്ല. ജാംമ്പി യാങ്ങിൽ കാലത്തു വരെ ആലിപ്പഴം വർഷി ക്കൽ തുടർന്നിരുന്നു.
വീഴുന്നത്ചെറിയ ഗോലിയുടെ വലുപ്പം മാത്രമാണെങ്കിലും രാത്രി ആയ തു കൊണ്ട് വലിയ എന്തോ വന്നു വീഴുന്ന ഒരു പ്രതീതി ആയിരുന്നു. പൊതുവെ രാത്രി സ്ഥലം മാറി ക്കിടന്നാൽ ഉറക്കം ശരിയാവാത്ത പ്രകൃത മുണ്ടെങ്കിൽ അത് ഇത്തരം യാത്രകളിൽ മാറിക്കൊള്ളും.
രാത്രി വൈകി വന്നതുകൊണ്ട് സുത്രാൽ ഫുക് എങ്ങനെയുള്ള സ്ഥലമാണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ലല്ലോ.എന്നാൽകാലത്ത് എഴുന്നേറ്റ ഉടൻ ആ പ്രകൃതിയുടെ മനോഹാ രിത ശരിക്കും ആസ്വദിച്ചു. ഇരുവശത്തും മല കൾ സാമാന്യം ഉയരത്തിൽ ആണ് ഇവിടെ.
മലഞ്ചെരിവുകളിൽഗുഹകൾകാണാനുണ്ട്.
തലേന്നു കൂടെ വന്ന നീർച്ചാൽ നദിയായ കാഴ് ച ശരിക്കും അത്ഭുതപ്പെടുത്തി. വലിയ പുൽ
മൈതാനം ഏതാനും ഫുട്ബാൾ ഗ്രൗണ്ടുകളു ടെ വലിപ്പമുണ്ട് . ഞങ്ങളുടെ ഇരുപതോളം ടെൻറുകൾ ആ മൈതാനത്തിൻ്റെ ഒരു ചെറി യ ഭാഗത്തേക്ക് ഒതുങ്ങാനെ ഉള്ളു.
മൈതാനത്തിന് ഒരുമഴവില്ലാകൃതിയിലുള്ള അതിരിട്ട് ഒഴുകുന്ന നദിയിൽ നിരവധി ചെറു പാറക്കല്ലുകൾ ഉള്ളതുകൊണ്ട് പ്രകൃതിയുടെ വാദ്യോപകരണമായി കളകളാരവം എന്നതി നേക്കാൾ കൂടുതലായ പല ശബ്ദങ്ങളും നദി
ഉണ്ടാക്കുന്നുണ്ട്. കേൾക്കാൻരസമുള്ളതാണ് ആ സംഗീതം. മഞ്ഞു വീണ പുൽത്തലപ്പുക ളിലെ നീർത്തുള്ളികളിൽ പ്രഭാത സൂര്യകിരണ
ങ്ങൾ തട്ടി വെട്ടിത്തിളങ്ങുന്ന കാഴ്ച അപാര
മായ ഭംഗി തന്നെ.
ഇവിടെയും പ്രഭാത കർമ്മങ്ങൾക്കായി കുറച്ച് സൗകര്യക്കുറവുണ്ട് അതു കൊണ്ട് ചെറിയ ടോയ്ലറ്റ് ടെൻറുകൾരണ്ടെണ്ണംഉണ്ടാ ക്കിയിട്ടുണ്ട്. കാര്യങ്ങൾ വേഗത്തിൽ കഴിച്ച് കൂട്ടി. കുളി സങ്കൽപ്പിച്ചാൽ മതി . ചായയും കോൺഫ്ലേക്സ് പ്രാതലും കഴി ഞ്ഞു.
ഒന്നാം ദിവസം ദിറാഫുക് ഗോമ്പക്കടുത്ത്
താമസിച്ചതു പോലെ രണ്ടാം ദിവസത്തിൽ
സുത്രാൽ ഫുക് ഗോമ്പയുടെ സമീപമാണ് ക്യാമ്പ് ചെയ്യുക. ഇവിടെ ഒരു ചെറിയ റസ്റ്റ്
ഹൗസ് ഉണ്ട് അതിൽ നാലോ അഞ്ചോ മുറി കളെ ഉള്ളു . ഞങ്ങൾ നാൽപ്പത്തഞ്ചു പേരും ഷേർപ്പകളും എല്ലാം കൂടി കൂടുതൽ ആളുണ്ട് അതു കൊണ്ടാണ് മൈതാനത്ത് ടെൻറുകൾ കെട്ടി താമസിക്കുവാൻ കാരണം.
പതിനാറായിരത്തോളം അടി ഉയരത്തിലാ ണ് ഈ സ്ഥലം ഇവിടെയുള്ള ഗോമ്പയെ പറ്റി
ഗുരു മിലരേപയുമായി ബന്ധപ്പെട്ട ഐതിഹ്യ മാ ണ് ഉള്ളത്. സോതാൽ ഫുക് ഗോമ്പയുടെ പ്രധാന ശ്രീകോവിൽ ഉള്ള ഭാഗം മിലരേപ
യുടെ ഗുഹയാണ്.
ബുദ്ധക്ഷേത്രത്തിൻ്റെ കൊടിക്കുറകൾ
ഞങ്ങൾ ടെൻറടിച്ച മൈതാനത്തിൻ്റെ വലതു വശത്ത് അൽപ്പം ഉയരത്തിൽമലഞ്ചെരിവിൽ കാണാം. എല്ലാഗോമ്പകളും ഏതാണ്ട്മലഞ്ചെ രിവിൽ തന്നെയാണ്. നദികളിൽ വെള്ളം കുടി യാലും ഒരിക്കലും ഇങ്ങോട്ടൊന്നും എത്തില്ല.
ഗോമ്പക്കു മുന്നിൽ ഒരു കല്ല് ഉണ്ട് . നൂറ്റാണ്ടു
കളായി അവിടെ ഉള്ളതാണത്രെ. അതെക്കു റിച്ചുള്ള ഐതിഹ്യം വീണ്ടും നമ്മളെ മഹാഗു രു മിലരേപക്കടുത്തു തന്നെ എത്തിക്കും.
ഈ സ്ഥലത്തുവെച്ച് പ്രദക്ഷിണമായി
വന്ന മിലരേപയും അപ്രദക്ഷിണമായി വന്ന
ബോൺസന്യാസി നാരോ ബോൺചുങുമായി
കൈലാസപ്രദക്ഷിണം ആരുടെ രീതിയാണ് ശരി എന്നതിൽ തർക്കം ഉണ്ടായി. മിലരേപ
യോട് തർക്കിച്ച് ജയിക്കാനാവാത്ത ദേഷ്യ ത്തിൽ വലിയ ഒരു പാറ എടുത്ത് ബോൺ സന്യാസി മിലരേപയെ എറിഞ്ഞു. മിലരേപ
അത് അനായാസമായി പിടിച്ചു.
അതോടെ മിലരേപയുടെ വിരൽപ്പാടു കൾ പാറയിൽ പതിഞ്ഞു. ആ പാറയുടെ ഒരു വശത്താണ് പിന്നീട് ഒരു കാലത്ത്ഗോമ്പ പണി തീർത്തത്. മഴ വന്നതിനെ തുടർന്ന് മഴയിൽ നിന്ന് ഒഴിവായി നിൽക്കാൻ ഒരു ഗുഹ പണി തീർക്കാമെന്ന കാര്യത്തിൽ ഗുരു
മിലരേപക്കും ബോൺസന്യാസിക്കും ഏക
അഭിപ്രായം ആയിരുന്നു.
മേൽക്കൂര താൻ പണിക്കാമെന്ന് മിലരേപ
ഏറ്റു. ചുമരുകൾ നാരോ ബോൺ ചുങ്പണി യണം എന്നാണ് ധാരണയായത്. മിലരേപ
മേൽത്തട്ടിൻ്റെ പണി കഴിച്ചു. ചുമരുകൾ ഇല്ലാതെ നിൽക്കുന്ന മേൽത്തട്ട് അത്ഭുതമാ യി . ബോൺസന്യാസിക്ക് അപ്പോഴും ചുമർ ഉണ്ടാക്കാൻ സാധിച്ചില്ല .മിലരേപ തന്നെ ചുമരും ഉണ്ടാക്കി.
നോക്കിയപ്പോൾ മേൽത്തട്ടിന്ന് ഉയരം
കൂടുതലാണെന്നു തോന്നി അദ്ദേഹം മുകളി ൽ കയറി ചവിട്ടി താഴ്ത്തി അതോടെ അദ്ദേ ഹത്തിൻ്റെ പാദമുദ്ര മേൽത്തട്ടിൽ പതിഞ്ഞു. താഴെക്കിറങ്ങി നോക്കിയപ്പോൾ വല്ലാതെ താഴ്ന്നതായി തോന്നിയപ്പോൾ തൻ്റെതലയും കൈകളും വെച്ച് ഗുഹയുടെ മേൽത്തട്ടിനെ മുകളിലേക്ക്തള്ളി.അതോടെ അദ്ദേഹത്തി ൻ്റെ തലയുടേയും കൈകളുടേയും പാട് മേൽ
തട്ടിൽ പതിഞ്ഞുവത്രെ.
ഈ ഗുഹ അത്ഭുത ഗൃഹ എന്ന് വിളിക്ക പ്പെടുന്നു. തിബറ്റൻ ഭാഷയിൽ സുതാൽ എന്നാൽ അത്ഭുതം എന്നും ഫുക് എന്നാൽ
ഗുഹ എന്നുമാണത്രെ. ഇതിനെ പ്രധാന ഭാഗമാക്കി പിന്നീട് ഗോമ്പ പണിയുകയാണ് ചെയ്തത്. അവിടെ പ്രധാന പ്രതിഷ്ഠ പ്രത്യേക ലോഹക്കൂട്ടുകൊണ്ട് അദ്ദേഹം സ്വന്തം നിർവ്വാണത്തിനു മുമ്പ് ഉണ്ടാക്കിയ
സ്വന്തം പ്രതിമയാണ്. വലതു കൈ ചെവി യോരം ചേർത്ത് ഏതോ അജ്ഞാത ശബ്ദ ത്തിന് ചെവിയോർക്കുന്ന ബുദ്ധ ഗുരു.
ഗോമ്പക്കടുത്തു തന്നെ ചില ഗുഹകൾ കൂടി ഉണ്ട് പണ്ട് പല മുനിമാരുംഇവിടെതപസ്സ നുഷ്ഠിച്ചതായി പറയുന്നു. ഇപ്പോഴും ചില
വഴിപോക്കരും തീർത്ഥാടകരും അത്യാവശ്യ ഘട്ടങ്ങളിൽ ഈ ഗുഹകളെ ആശ്രയിക്കാറു ണ്ട്. ഡ്രോൽമില പാസ് ഇറങ്ങി വരുമ്പോൾ
നമ്മളുടെ കൂടെ ഒരു ചെറു നീർച്ചാലായി വന്ന അരുവി ഇവിടെ എത്തുമ്പോൾ സോങ്ങ് ചു എന്ന ചെറു നദിയായി മാറുന്നു.
ടെൻറുകൾ മടക്കേണ്ടതുകൊണ്ട് വേഗം ഒഴിഞ്ഞു കൊടുത്തു . കുതിരക്കാർ മൈതാനത്തിന്റെ അറ്റത്ത് റെഡിയാണ്. പോർട്ടർ കൂടെ വരുന്നില്ലല്ലോ അതു കൊണ്ട് കിറ്റ് അയാളുടെ കയ്യിൽ കൊടുത്ത് ഫ്ലാസ്ക്ക് വടി എന്നിവ മാത്രം എടുത്തു. 8 മണിയോടെ നടത്തക്കാർ പുറപ്പെട്ടു.
സംഘത്തിൻ്റെ സാധനങ്ങൾ ഏറ്റുന്ന യാക്കുകൾ വഴിയരികിലുണ്ട്. അവ നിർവ്വി
കാരമായി ഞങ്ങളെ നോക്കി നിൽക്കുന്നു. ഇതൊക്കെ ഞങ്ങളെത്ര കണ്ടതാ എന്ന മട്ട്.
എത്ര ഭാരം കേറ്റിയാലും അവൻ്റെ നടത്ത ത്തിന് അതേ താളം .സാവധാനം ഉള്ള നട ത്തം. ടെൻറുകളും ഗ്യാസ് സിലിണ്ടറുകളും.
പാചക സാമഗ്രികളും എല്ലാം ചുമന്ന്സഹായി ക്കുന്ന നന്ദികേശ്വരൻ.
അതാണ് പ്രകൃതി. എന്തു വേണമോ അതിനുള്ള ലഭ്യത പ്രകൃതിയിൽ ഉണ്ടാകും.
പതിനഞ്ചായിരത്തിലധികം ഉയരത്തിൽ റോഡു പോലും ഇല്ലാത്തിടത്ത് ഈ ഒരു അവതാരം ഇല്ലായിരുന്നെങ്കിൽ എന്നത് ഓർ ക്കാൻ പറ്റില്ല. ഇടക്ക് അവന് ഒരു വെകിളി എടുക്കും അപ്പോൾ ഒരു നിയന്ത്ര ണവും ഇല്ലാതെ ഓടിക്കളയും. അതു മാത്രം ശ്രദ്ധി ക്കേണ്ടതായിട്ടുണ്ട്.
ഇന്ന് വലിയ കയറ്റങ്ങൾ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പുറപ്പെടുന്ന സ്ഥല ത്ത് ചുമടെടുക്കാൻ യാക്കുകളും തയ്യാറായി നിന്നിരുന്നു. കരിങ്കല്ലിൽ കെട്ടിയ ഏതാനും ഒറ്റമുറി കെട്ടിടങ്ങൾ കാണാം. കടകളാണോ എന്നറിയില്ല. രാമേട്ടനും ഞാനും ഒരുമിച്ചാണ് നടക്കുന്നത്.
ഇവിടേയും നടന്ന് തുടങ്ങി അധികം
വൈകാതെ അരുവിയിലെ ഒറ്റയടിപ്പാലം
കടക്കേണ്ടതുണ്ട്. മുൻപ് കടന്നവയുടെ അത്ര ബുദ്ധിമുട്ടില്ല. മനോഹരമായ ഒരു പ്രദേശം. ഒരു വശത്ത് നദിവഴിയോടൊപ്പം
കൂടെ വരുന്നുണ്ട്. പുൽപ്പരപ്പിൽ അങ്ങിങ്ങാ യി ചില കുറ്റിച്ചെടികൾ എറിയാൽ രണ്ടടി ഉയരം പോലുമില്ല. മരങ്ങൾ കാണാതെ എത്ര
നാളായി. ആ ആർക്കറിയാം.
ഇവിടെ ആർക്ക് ഉണ്ട് സ്ഥലകാലബോധ മൊക്കെ. ആ പ്രകൃതിയിൽ ലയിച്ച് അങ്ങനെ
നടക്കണമെന്നല്ലാതെ എന്താണ് വേറെആഗ്ര
ഹിക്കാനുള്ളത് . എല്ലാ ദേഹാഭിമാനവും എന്നേ പോയ് മറഞ്ഞ പോലെ. പ്രത്യേകിച്ച് ഒന്നും വേണ്ട. വെള്ളക്കടലാസു പോലെ മനസ്സ് അതിൽ അക്ഷരങ്ങൾ ഇല്ല.
പട്ടാമ്പി ക്കാരൻ രാജേഷുംഞങ്ങളോടൊ
പ്പം ഉണ്ട്. വലിയ കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴി. കഴിഞ്ഞ രണ്ടു ദിവസങ്ങളേക്കാൾ എത്രയോ എളുപ്പം. നടക്കുക അറ്റം വരെ നടന്നെത്തുമ്പോൾ വീണ്ടും അത്ര ദൂരം തന്നെ മുന്നിൽ കാണാം. അപ്പോഴും നടക്കു ക.
നടക്കുന്ന മറ്റു ചിലരും തൊട്ടു മുന്നിൽ ഉണ്ട്. രണ്ടടി വീതിയുള്ള വഴിയുടെ ഒരു ഭാഗ ത്ത് നദി (കർണാലി) കാണാം. മറുവശംഉയർ ന്നു പോകുന്ന കുന്നിൻ ചെരിവ് ആണ്. കുറ്റി ച്ചെടികളും പുല്ലും മാത്രമേ കാണാനുള്ളു.
കാലാവസ്ഥ അത്രയും രൂക്ഷമായതാണ് കാരണം.പാറ തുരന്ന ഒരു ചെറു ഗുഹയും അല്ലാതെ ഉള്ള ഒരു ഗുഹയും വഴിയിൽ കാണാം. ഇടക്ക് ചിലബോൺ മതക്കാർ ഞങ്ങൾക്കെതിരെ കടന്നു പോകുന്നുണ്ട്. ഒരു കുടുംബം മുഴുവൻ പ്രദക്ഷിണത്തിനു വന്നിരിക്കുനതായി കണ്ടു.
തിബറ്റൻ ബുദ്ധമതക്കാരിൽ നിന്നും
വ്യത്യസ്തമാണ് ബോൺ മതക്കാരുടെ രീതി.എന്നാൽ അത് വജ്രായന ബുദ്ധമത
രീതികളുമായി ചില സാമ്യങ്ങൾ ഉള്ളതു മാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഇതിൻ്റെ
തുടക്കം. ടെർമഅഥവാ ഒളിപ്പിക്കപ്പെട്ട നിധി എന്നതിബറ്റൻ ബുദ്ധമതപാഠങ്ങൾ ആണ് ഇവരുടെ വഴികാട്ടി.
ആ ബോൺ കു ടുബം ,അവർ ഒരിടത്ത് ഇരിക്കുകയാണ്. ഞാൻ അവരോടൊപ്പം ഒരു ഫോട്ടോ എടുത്തു. അവർ ചിരിച്ചു. കുഞ്ഞു കട്ടികൾ മുതൽ വൃദ്ധന്മാർ വരെ അവരിൽ ഉണ്ട്. നടത്തം തുടർന്നു. ഒരു വ്യത്യാസവും ഇല്ലാത്ത വഴി എല്ലാടവും ഒരുപോലെ. സൂര്യന് ചൂട് ഇല്ലെങ്കിലും പ്രകാശം കുറവില്ല നദിയിൽ എന്ന് 25 അടി മുതൽ 100 അടി വരെ ഉയര ത്തിൽ കൂടിയാണ് വഴി.
ഗൾഫിലുള്ള ഉണ്ണികൃഷ്ണൻ കാൽ വഴുതി വീഴാൻ പോയി തൊട്ടു പുറകിലുള്ള അംബികാദേവി പെട്ടെന്ന് പിടിച്ചു വലിച്ച തുകൊണ്ട് താഴെ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. അവരുടെ ആ വിപദി ധൈര്യം
ശ്ലാഘിക്കപ്പെടേണ്ടതു തന്നെ. നൂറടി താഴെ പോയാലുള്ള കാര്യം ആലോചിക്കാൻ വയ്യ. അവർ ഞങ്ങൾക്കു പുറകിൽ ആയിരുന്നു.
13 കിലോമീറ്റർ ആണ് നടക്കേണ്ടത്. ഇടക്കു വരുന്ന കുതിരകളും യാക്കുകളും.
അവ ഒരിക്കലും മലയുടെ ഭാഗത്തു കൂടി അല്ലാതെ പുഴയുടെ ഭാഗത്തു കൂടി നടക്കില്ല.
നോക്കി നടക്കേണ്ടത് നമ്മളാണ് വഴി രണ്ടടി
വീതി മാത്രമേ ഉള്ളു.
ഉച്ചക്ക് ഒന്നര മണിക്കുള്ളിൽ നടത്തം അവസാനിച്ചു. നാട്ടിൽ നിന്നും കൊണ്ടുവന്ന കൂവളം കുറച്ച് മാനസരസ്സിനരികെ ഹോമം നടത്തുമ്പോൾ കൊടുത്തു. അപ്പോൾനരസിം ഹേട്ടൻ്റെ സന്തോഷം കാണണമായിരുന്നു. പൂക്കളില്ലാതെ ഹോമം കഴിക്കേണ്ടി വരുമോ എന്നു പേടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞ ത്.
കൈലാസത്തിൽ സമർപ്പിക്കാനായി നാലഞ്ചെണ്ണം കയ്യിൽ കരുതിയത് പാർവ്വതീ പരമേശ്വരന്മാരെ മനസ്സിൽ കണ്ടു വന്ദിച്ച് ആ പർവ്വതത്തിന്റെ താഴെ സമർപ്പിച്ച് ദണ്ഡനമ സ്ക്കാരത്തോടെ എൻ്റെ പരിക്രമ പൂർത്തീ കരിച്ചു.
ഏതാനും യാക്കുകൾ അവിടേയും കിടക്കുന്നു. അവ ഞങ്ങളുടെ സാധനങ്ങൾ കൊണ്ടുവന്നവയാണെന്ന് പിന്നീടാണ് മനസ്സി
ലായത്. ഞങ്ങളേക്കാൾ മുൻപ് അവ എത്തി
യിരുന്നു. ട്രക്കുകളിൽ സാധനങ്ങൾ കയറ്റി ക്കഴിഞ്ഞു. ലാൻ്റ് ക്രൂയിസറുകളും റെഡി.
പോർട്ടർക്ക് കൂലി കൊടുത്തു യാത്രയാ ക്കി. നിശ്ശബ്ദ സേവനം. വണ്ടികൾ ഞങ്ങളെ കാത്തുകിടക്കുന്നുമുണ്ട് . പിന്നെ താമസിക്ക രുത്. ഞങ്ങളെയും കാത്ത് ആദ്യ ദിവസം മടങ്ങിയവർ തങ്ങുന്ന മാനസരോവർ തീരത്ത് ഉണ്ട്. അവിടേക്കാണ് പോകുന്നത്. ഭക്ഷണം അവിടെയാണ്. ചെന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു.
നാവിന്റെ രുചി അറിയാനുള്ള കഴിവൊ ക്കെ നഷ്ടമായിരിക്കുന്നു. മാനസരസ്സിലേ യും ഗൗരി കുണ്ഡിലേയും തീർത്ഥം ഷെർപ്പ കളെ വിട്ട് വലിയ ഡ്രമ്മിൽ സംഭരിച്ചു വച്ചിരു ന്നു. അടുത്തുള്ള കടയിൽ നിന്നും വാങ്ങിയ കുപ്പിയിൽ അതും ശേഖരിച്ചു.
സാധാരണ പരിക്രമ കഴിഞ്ഞ് വരുന്നവർ മാനസതീരത്ത് ഒരു രാത്രി വിശ്രമിച്ച് പിറ്റേ ന്നാണ് യാത്ര തിരിക്കുക.ഞങ്ങൾക്ക് പോർട്ട ർമാരെ കിട്ടാതെ ഒരു ദിവസം നഷ്ടമായതു കൊണ്ട് ഉടനെ പര്യാംഗിലേക്ക് മടങ്ങുകയാ ണ്. മാനസത്തിൽ ഒരു കുളിക്കു കൂടി ഉള്ള സാധ്യത അതോടെ ഇല്ലാതായി.
ഭക്ഷണം കഴിഞ്ഞതോടെ എല്ലാവരും റഡിയായി വണ്ടികൾപുറപ്പെട്ടു.9മണിയോടെ പര്യാംഗിലെ ഗസ്റ്റ്ഹൗസിലെത്തി. അസുഖമു ള്ളവർ 2 ദിവസം വിശ്രമിച്ചതു കാരണം അവ രും ഉഷാറായി.ലഘുവായ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. (തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment