ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-12.

ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-12.     

                 അലാറം കേട്ട ഉടനെ എല്ലാവരും എഴുന്നേറ്റ്  വേഗം റഡിയായി. മൂന്ന് പത്തിന് റെയിൽവേ സ്റ്റേഷനിലും ടിക്കറ്റെടുത്ത്മൂന്നേ കാലിന് പ്ലാറ്റ്ഫോമിലും എത്തി. 3 A എന്നാ ണ് അനൗൺസ് ചെയ്തത്.

           പ്ലാറ്റ്ഫോമിൽ ഒറ്റനോട്ടത്തിൽ വണ്ടി യൊന്നും കണ്ടില്ല. നോക്കുമ്പോൾ കുറെ മു ൻപിലായി കിടക്കുന്നു നമ്മുടെ പാസഞ്ചർ. ചെറിയ ട്രെയിൻ ആയതിനാൽ പ്ലാറ്റ്ഫോമി ന്റെ ഒരു ഭാഗം മാത്രമേ ഈ  ട്രെയിൻ ഉപ യോഗിക്കുന്നുള്ളു.  പ്ലാറ്റ്ഫോം 3, പ്ലാറ്റ്ഫോം 3 A യിലാണ് ട്രെയിൻ.3 Aഎന്നാൽപ്ലാറ്റ്ഫോം 3 ന്റെ ആദ്യഭാഗം മാത്രം ഉപയോഗിക്കുന്നു എന്നാണ്.

         ഞങ്ങൾ വേഗം നടന്ന് പുറകിൽ നിന്ന് രണ്ടാമത്തെ കംപാർട്ടുമെൻറിൽ കയറി. ആ രെയും കാണുന്നില്ല.  മൂന്നര മണി കഴിഞ്ഞ പ്പോൾ വണ്ടി എടുത്തു .ചെറിയ തണുപ്പുണ്ട്. സ്റ്റോപ്പുകളിൽ നിന്നും അധികം പേരൊന്നും കയറുന്നില്ല. ഞങ്ങൾ കയറിയ കംപാർട്ടുമെ ൻറിൽ ഞങ്ങൾ 5 പേർ മാത്രം.

        മൊഹ്സിന ജംഗ്ഷനിൽ എത്തുമ്പോ ഴും നേരം വെളുത്തിട്ടില്ല. അവിടെ നിന്നും ര ണ്ടു പേർ കയറി.  പാസഞ്ചർ വിട്ടടിച്ചുപോകു ന്നുണ്ട്. സമയത്തിന് എത്തുമെന്നുറപ്പാണ്. ആറര മണിയോടെ പതാൻ സ്റ്റേഷനിലെത്തി.

          ഇറങ്ങാനും ആളുകൾ കുറവു തന്നെ. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ ടിക്കറ്റ് കൗണ്ട റിനടുത്ത് രണ്ടു പേർ ഉണ്ട്.ചിലർ സ്റ്റേഷനു മുന്നിൽ ഓട്ടോയിൽ വന്നിറങ്ങുന്നു. വണ്ടി വൈകാതെ തിരിച്ചുപോകും.അതിൽപോകാ നുള്ള യാത്രക്കാരാണ്. 

         ഒരു പറ്റം പ്രാവുകൾ സ്റ്റേഷനു മുന്നിൽ പറന്നു കളിക്കുന്നു. ഒരു ചായക്കടക്കാരൻ സ്റ്റേഷന്റെ മുന്നിൽത്തന്നെ ഉണ്ട്.ഞങ്ങൾ ഓരോ ചായ കുടിച്ചു. പതിയെ മുന്നോട്ട് നട ന്നു. വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുള്ളതിന്റെ അടുത്തുകൂടി ബസ് സ്റ്റാന്റ് റോഡിൽക്കൂടിയാണ് നടത്തം. 

      പോകുമ്പോൾ ഒരു ഹൈസ്കൂൾ കണ്ടു. കാലത്തു തന്നെ അവിടെ കുട്ടികൾ എത്തി യിട്ടുണ്ട്. ഹോസ്റ്റലും ഉണ്ടോ എന്ന് അറിയില്ല. ഒന്നു രണ്ടു ബസ്സുകൾ ഞങ്ങളെ കടന്നു പോ യി. ചെറിയ ചില കടകൾ തുറന്നു തുടങ്ങി. 

      ഒരാൾ വെള്ളമുള്ളങ്കി കൊണ്ട് ഉണ്ടാക്കി യ ഒരു പലഹാരം പപ്പടം പോലെ ഒരടിയിലധി കം നീളത്തിൽ ഉള്ളവ അടുക്കി വെച്ചിട്ടുണ്ട്.
ഫാഫ്ട തന്നെയാണെന്നു തോന്നുന്നു. അവി ടെ നിന്നും കുറച്ചു കൂടി പോയപ്പോൾ റോഡി ന്റെ നടുവിൽ സ്ഥാപിച്ച മണ്ഡപത്തിൽ മഹാ രാജ സിദ്ധരാജ ജയ് സിംഗിന്റെ വലിയ പ്രതി മ സ്ഥാപിച്ചിരിക്കുന്നു.

            ചാലൂക്യ  രാജ വംശത്തിലെ സിദ്ധ രാജ ജയ്സിംഗ് , പതാനിലെ അതി പ്രസിദ്ധ നായ രാജാവായിരുന്നു അദ്ദേഹം . AD -1092 മുതൽ 1142 വരെ അദ്ദേഹം ഭരിച്ചു. അദ്ദേഹ ത്തിന്റെ കാലഘട്ടത്തിൽ ഗുജറാത്തിന്റെ വ ലിയ ഒരു ഭാഗവും രാജസ്ഥാന്റെ കുറെ ഭാഗ ങ്ങളും കൂടാതെ മദ്ധ്യപ്രദേശിലെ മാൾവ രാ ജാവു പോലുംഅദ്ദേഹത്തിന്കപ്പംകൊടുത്തി രുന്നത്രെ.
             
            തന്റെ പുത്രിയെ അദ്ദേഹം രാജസ്ഥാ നിലെ ശാകംഭരി ഛഹമന രാജവംശത്തിലെ അർനോ രാജായെക്കൊണ്ട് വിവാഹം കഴി പ്പിച്ചു.  അവരുടെ മകനായ സോമേശ്വരൻ സിദ്ധരാജാ ജയ് സിംഗിനടുത്താണ് വളർന്ന ത്.

       സോമേശ്വരന്റെ മകനാണ് ചരിത്ര പ്രസി ദ്ധനായ പൃഥ്വീരാജ് ചൗഹാൻ  (III) അദ്ദേഹം ജനിച്ചു വളർന്നത് ഗുജറാത്തിൽആയിരുന്നെ ങ്കിലും . രാജസ്ഥാനിലെ അജ്മീർ തലസ്ഥാന മാക്കിയാണ് ഭരിച്ചത്.

           നിരവധി ചെറുരാജ്യങ്ങളും ചാലൂക്യ ഭരണത്തിലിരുന്ന ഗുജറാത്തിന്റെ ഭാഗങ്ങളും പിടിച്ചടക്കി. മുഹമ്മദ് ഗോറിയുടെ ആക്രമ ണം തടഞ്ഞു. എന്നാൽ പിന്നീട് പരാജിതനാ യി. ഭാരതത്തിലെ ചക്രവർത്തിമാരിൽ അവ
സാനത്തെ ആളായിട്ടും പൃഥ്വീരാജ് ചൗഹാൻ മൂന്നാമനെ പലരേഖകളിലും പറയുന്നുണ്ട്. ചഹമന രാജവംശത്തിൽ അദ്ദേഹത്തിനു ശേഷം അത്രയുംപേരെടുത്തഒരാളുംഉണ്ടായി ട്ടില്ല.

       ഞങ്ങൾ പ്രതിമയെക്കടന്ന് റാണി കി വാ വി ലേക്കുള്ള വഴിയെ നടക്കുമ്പോൾ അതി രാവിലെ ഉള്ള കച്ചവടത്തിനായി  പച്ചക്കറി കച്ചവടക്കാരികൾ  ആ ചെറുപട്ടണത്തിലെ തെരുവോരത്ത്  എത്തിക്കഴിഞ്ഞിരിക്കുന്നു. നല്ല പച്ചക്കറികൾ.

               അവിടെ നിന്നും അര കിലോ മീറ്റർ പോയപ്പോൾ കോട്ട വാതിലായ ആഗ്ര ദർവാ സയിലെത്തി. കോട്ടക്കകത്ത് സുരക്ഷിതമാ യിരിക്കുന്ന ഒരു പട്ടണമാണ് പതാൻ.  എ .ഡി 745 ൽ വൻരാജ് ചൗഡ എന്ന ചാവ്ഡ വംശ രാജാവാണ് സ്ഥാപകൻ.

           അദ്ദേഹത്തിന്റെ ആത്മ സുഹൃത്തും പ്രധാന മന്ത്രിയുമായിരുന്ന അൻഹിൽ ഗദാ രിയയുടെ പേരിൽ അന്നിൽപൂർ പതാൻ എ ന്ന് ഈ നഗരം അറിയപ്പെട്ടു. സരസ്വതി നദി ക്കരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്ന ത്. 

       ഈ പ്രദേശം പത്താം നൂറ്റാണ്ടു മുതൽ 13-ാം നൂറ്റാണ്ടുവരെതുടർച്ചയായിഗുജറാത്തി ലെ ചാലുക്യ രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു.  അന്ന് ചാലൂക്യരുടെ  തല സ്ഥാനം പതാൻ ആയിരുന്നു.

      ലോകത്തിലെ പ്രമുഖപട്ടണങ്ങളിൽ10-ാം സ്ഥാനവും ഒരു ലക്ഷത്തോളം ജനസംഖ്യയും പതാനിൽ  ഉണ്ടായിരുന്നു . 1092 ൽ കർണ്ണ ൻ  എന്ന ചാലൂക്യരാജാവിന്റെ അനന്തരാവ കാശിയായി ജയസിംഗ് സിദ്ധരാജൻഅധികാ രമേറ്റെടുത്തു. 

           ഇദ്ദേഹം ആ കാലഘട്ടത്തിലെ ശക്ത നായ രാജാവായി അറിയപ്പെടുന്നു. പിന്നീട് കുമാരപാലനും അതിനു ശേഷമായി പൃഥ്വി രാജനും (1), ഭരിച്ച കാലഘട്ടം ചാലൂക്യ വംശം അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ ആയി രുന്നു. ഗിർനാർ ജൈന ക്ഷേത്രങ്ങളെപ്പറ്റി പറഞ്ഞ ഭാഗത്തിൽ സിദ്ധ രാജ ജയ്സിംഗ്, കുമാര പാൽ എന്നീ രാജാക്കന്മാരെ പരാമ
ർശിച്ചിരുന്നത് ഓർക്കുമല്ലോ.

           12-ാം നൂറ്റാണ്ടിൽ അടിമ വംശത്തിലെ  കുത്തബുദിൻ ഐബക്കും നൂറ്റാണ്ടിന്റെഅവ സാനം 1298 ൽ അലാവുദ്ദീൻ ഖിൽജിയും ഇ വിടം ആക്രമിച്ചു.അലാവുദ്ദീൻ ഖിൽജി പതാ ൻ നശിപ്പിച്ചു. 

           പിന്നീട് ഇരുനൂറോളം വർഷങ്ങൾക്കു ശേഷമാണ് പട്ടണം പുന:സ്ഥാപിക്കപ്പെട്ടത്. പിന്നീട് പണി തീർന്ന കോട്ടയാണ് ഇപ്പോൾ കാണാവുന്നത് എന്നാൽ പഴയ കോട്ടയുടെ ചുമർ കുറച്ചു ഭാഗം ഇപ്പോഴും പലയിടത്തും അവശേഷിക്കുന്നുണ്ട്.

        റാണി കി വാവിലേക്കു പോകുന്ന വഴി യിൽ ഇത് കാണാവുന്നതാണ്. 1411ൽ രാജാ വായിരുന്ന  അഹമ്മദ് ഷ തലസ്ഥാനം ഇവി ടെ നിന്ന് 108 കിലോമീറ്റർ ദൂരത്തുള്ള അഹ മ്മദാബാദിലേക്ക് മാറ്റുകയുണ്ടായി. 

       ഈ പ്രദേശം ബ്രിട്ടീഷ് ഭരണകാലത്ത് ബ റോഡ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.19 60 ൽ മഹാരാഷട്ര ഗുജറാത്ത് വിഭജനത്തെ തുടർന്ന് ഗുജറാത്ത് സംസ്ഥാനത്തിൽ ഉൾ പ്പെട്ട സ്ഥലമായി.

          ഞങ്ങൾ നടന്നുകൊണ്ടിരുന്നു. വഴിയി ൽ ഒരു ഹനുമാൻ ക്ഷേത്രവും ജൈനക്ഷേത്ര കവാടവും കണ്ടു. റാണി കി വാവിലേക്കുള്ള വഴിയെ ആണ് നടക്കുന്നത്. ഞങ്ങൾക്കുപോ കേണ്ട സഹസ്ര ലിംഗ തടാകവുംഅവിടെത്ത ന്നെയാണ്.      

           ഞങ്ങൾ ആഗ്ര ദർവാസ എന്ന കോട്ട വാതിൽ കടന്നു.12 കോട്ട വാതിലുകളും ഒരു ജനലും ആണത്രെ പഠാൻകോട്ടയിൽ ഉള്ളത്. അവക്ക് എല്ലാം പേരുകൾ ഉണ്ട്. 

            ചില സ്കൂൾ വാനുകൾ വരുന്നുണ്ട് ഞങ്ങൾ നടക്കുന്ന വഴിയിലെ വീടുകളിൽ നിന്നുള്ള കുട്ടികൾ വാനുകളിൽ കയറുന്നു. ഒരു ടൂറിസ്റ്റ് ബസ്സും ഞങ്ങളെക്കടന്നു പോയി.

        നടക്കുന്ന വഴിയിൽ ഒരിടത്ത് ഒരുപാടു മൈനകൾ ഒരു വീടിന്റെ മുന്നിൽ ഉള്ള ടെല ഫോൺ പോസ്റ്റിലും ഗേറ്റിലും ടെറസ്സിലും മ റ്റും ഇരിക്കുകയും പാറി നടക്കുകയും ചെയ്യു ന്നു. ആ വീട്ടുകാർ ഒരു തട്ടിൽ തീറ്റയുംവെള്ള വും വെച്ചു കൊടുത്തിട്ടണ്ട്. മാതൃകാപരമായ ഈ പ്രവർത്തി ഗുജറാത്തിൽ പലസ്ഥലങ്ങളി ലും കാണാൻ കഴിഞ്ഞിട്ടുണ്ട്.

       സ്വന്തം മൃഗങ്ങൾക്കും പക്ഷികൾക്കും അല്ല തീറ്റ കൊടുക്കുന്നത്. പ്രകൃതിയിൽ വിഭവങ്ങൾ കുറയുമ്പോൾ മനുഷ്യരുടെ ഇ ത്തരം സഹായങ്ങൾ പക്ഷിമൃഗാദികൾക്കു തുണയാകും. എന്നെ ഇതു പഠിപ്പിച്ച അണ്ണാർ ക്കണ്ണനെ ഞാൻ ഇടക്ക് ഓർക്കാറുണ്ട്. 1993 ൽ ഒരു ദിവസം ഉച്ച ഭക്ഷണ ശേഷം പാത്ര ത്തിൽ പറ്റിപ്പിടിച്ച ഏതാനും വറ്റുകൾ വെള്ള ത്തിൽ കലക്കി ഒഴിച്ചിടത്തേക്ക് അടുത്തുള്ള
തേക്കു മരത്തിൽ നിന്ന് ഓടിയിറങ്ങിയ അ ണ്ണാൻ. അത്രയും നാൾ എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായിട്ടില്ല. അതോടെ ഓഫീസിൽ
ഊണു കഴിക്കുമ്പോൾ അവന് ഒരു പങ്ക് കരു തി തുടങ്ങി. വീട്ടിലും രാത്രി കുറച്ചു കരുതി കാലത്ത് മതിലിനു മുകളിൽ വെക്കുന്നിടത്ത്
ഒരുപാടു ജീവികൾ എത്താറുണ്ട്.

       നടക്കുമ്പോൾ ഞങ്ങളുടെ ഇടതു വശ ത്തായി കോട്ട മതിൽ കാണാം. പുതിയ ചില കെട്ടിടങ്ങളും വീടുകളും ഇടക്കിടെ കാഴ്ച മറക്കുന്നുണ്ട്. ഞങ്ങൾ വീണ്ടും ഒരു കോട്ട വാതിലിന്റെ അടുത്തെത്താറായി. വഴിയിൽ ഒരു കറുത്ത കഴുതയും വെളുത്ത കഴുതയും മേഞ്ഞു കൊണ്ട് നിൽക്കുന്നു. കറുത്തവനും വെളുത്തവനും തമ്മിൽ അത്ര വ്യത്യസമേ ഉള്ളു എന്ന് പ്രകൃതി പറഞ്ഞ് തരികയാണ്.

      കുറച്ചകലെ ഒരെണ്ണം  ബ്രൗൺ നിറമുള്ള തും കണ്ടു. പ്രകൃതിയുടെ ലീലാവിലാസങ്ങൾ തന്നെ. എല്ലാത്തിനും പരസ്പര വിരുദ്ധമായ തും എന്നാൽ പരസ്പര പൂരകമായിട്ടുള്ളതും പ്രകൃതിയിൽ കാണാൻ കഴിയും. ഇരുട്ടിന് വെ ളിച്ചം ,രാത്രിക്കു പകൽ, കറുപ്പിനു വെളുപ്പ്, കുന്നിനു കുഴി  എന്നിങ്ങനെ എണ്ണിയാലൊടു ങ്ങാത്തവ.

        കോട്ട വാതിലിൽ റോഡ് രണ്ടാകുന്നു ഒ ന്ന് വാതിൽ കടന്നു പോകുന്നു. ഈ വാതിലി ൽ ഒരു പ്രത്യേകത ഉള്ളത് അതിന്റെ മുകളി ലുള്ള ഒരു ജനൽ ആണ്. ഈ വാതിലിന്റെ പേര് ഗണേശ് ബാരി എന്നാണ്. മൊത്തം പ
ന്ത്രണ്ട് വാതിലുകളാണ് കോട്ടക്ക് ഉള്ളത്.

        അപ്പോഴാണ് ഒരു ഓട്ടോ ഞങ്ങളുടെ സമീപത്ത് എത്തിയത്. അയാൾ ആൾക്ക് 10 രൂപ വച്ച് റാണി കി വാ വിൽ കൊണ്ടുപോയി വിടാം എന്നേറ്റു. ഞങ്ങൾ ഓട്ടോയിൽ കയറി. ഞങ്ങൾക്കു പോകേണ്ടത് വാതിലിന്റെ മുന്നി ൽ കൂടി വലത്തേക്കുള്ള വഴിയെ ആണ്. പെ ട്ടെന്നു തന്നെ റാണി കി വാവിലെത്തി. ഗേറ്റ് തുറന്നിട്ടില്ല .അര മണിക്കൂറിലധികം താമസം ഉണ്ട്. 

    തൊട്ടപ്പുറത്താണ് സഹസ്ര ലിംഗ തടാകം. ഓട്ടോക്കാരൻ ഞങ്ങളെ അവിടെ എത്തിച്ച് നമ്പറും തന്ന് പോയി.  ആയിരം വർഷം പഴ ക്കമുണ്ട് സഹസ്ര ലിംഗ തടാകത്തിന് . ചതു രാകൃതിയിലുള്ള മൈതാനത്തിൽ വട്ടത്തിൽ ഭംഗിയേറിയ കൽപ്പടവുകളോടും അതിലേ ക്ക് വെള്ളം എത്തിക്കാനുള്ള ദീർഘമായ ക നാലുകളോടു കൂടിയ മനോഹരമായ നിർമ്മി തിയാണ് ഈ കൃത്രിമ തടാകത്തിന്റേത്.

       ആയിരം ശിവലിംഗങ്ങൾ ഉൾക്കൊള്ളു ന്ന മണ്ഡപങ്ങളും കൂടിയാകുമ്പോൾ നിർമ്മാ ണ വൈദഗ്ദ്ധ്യംപറഞ്ഞറിയിക്കാവതല്ല.കൂടാ തെ ശില്പചാതുരി എടുത്തുകാണിക്കുന്നപ്രതി മകളും ഉണ്ട്.

      കരിങ്കല്ലുകൊണ്ടുള്ള വലിയ പൈപ്പുക ളും ( വെള്ളം ഒരു ഭാഗത്തുനിന്ന് മറ്റൊരിട ത്തേക്ക് ഒഴുക്കാനുള്ള നാളികൾ) മറ്റുമായി  തടാകം കൊല്ലങ്ങൾക്കു മുമ്പ് പണിതു. അ
ന്ന് ഇതെല്ലാം ഉണ്ടാക്കിയെങ്കിൽ നാം പുരാത ന ശാസ്ത്രജ്ഞരെ പരിഹസിക്കാമോ. യന്ത്ര സംവിധാനങ്ങളില്ലാതെ വെറും കൈയ്യും ഉളി കളും മാത്രമുപയേഗിച്ചാണ് അവർ മികവ് തെളിയിച്ചിരിക്കുന്നത്. 

         ചാലൂക്യരാജവംശത്തിലെ രാജാവായ ജയ് സിംഗ് സിദ്ധരാജനാണ് ഇത് പണിയിപ്പി ച്ചത്.  ഒരു കഥ കൂടിയായാലെ ഇവിടെ ചരി ത്രം പൂർണ്ണമാകുകയുള്ളു. സരസ്വതീ നദിയി
ലെ വെള്ളം ഉപയോഗിച്ച് ഒരു തടാകം അദ്ദേ ഹത്തിന്റെ  മനസ്സിൽ രൂപംകൊണ്ടതാണ്.അ തിന് ഒരു കാരണമുണ്ട് രാജസ്ഥാനിൽ ചഖ മന രാജാവായ അർണോ രാജ അജ്മീറിൽ പണി കഴിപ്പിച്ച തടാകം അനാസാഗർ ചന്ദ്രാ നദീജലം കൊണ്ടാണ് നിറക്കുന്നത്. സിദ്ധരാ ജന്റെ മകളെ വിവാഹം കഴിച്ച ആളാണ് അർണോ രാജ

      കുളം നിർമ്മിക്കുന്നതിൽ അതി വിദഗ്ദ്ധ നായിരുന്നു ഓഝ വർഗ്ഗക്കാരനായിരുന്ന റൂ ഡ എന്ന ആൾ. റൂഡയുടെമേൽനോട്ടത്തിലും തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിലും നിരവധി കുളങ്ങളും പടിക്കിണറുകളും അക്കാലത്ത് നിർമ്മിക്കപ്പെട്ടു.

         സഹസ്ര ലിംഗ തടാകത്തിന്റെ നിർമ്മാ ണം റൂഡയെത്തന്നെ ഏൽപ്പിക്കാൻ രാജാവ് തീരുമാനിച്ചു. റൂഡയുമായി നിർമ്മാണ  കാര്യ ങ്ങൾ ചർച്ച ചെയ്തു. രാജാവിന്റെ മനസ്സിലെ തടാകം വിദഗ്ദ്ധനായ റൂഡ ചിത്ര രൂപത്തിൽ രാജാവിനെ  കാണിക്കുകയും സന്തോഷവാ
നായ രാജാവ് റൂഡയെ അഭിനന്ദിക്കുകയും ചെയ്തു.

       പതാൻ കോട്ടക്കു പുറത്തായി സമതല പ്രദേശം കാണിച്ചു കൊടുത്ത് ചിത്രത്തിലെ തടാകം ഇവിടെ നിർമ്മിക്കാൻ രാജാവ് കൽ പ്പിച്ചു. അദ്ദേഹത്തിന്റെ കൽപ്പന വഹിച്ച് വേ ണ്ടത്ര പണിക്കാരും ആന ഒട്ടകം മുതലായ മൃഗങ്ങളുമായി അവർ പണിസ്ഥലത്തു തമ്പ ടിച്ചു കൂടി. 

           അതിവേഗം പണി പുരോഗമിച്ചു കൊ ണ്ടിരുന്നു. കരിങ്കല്ലുകൾ ആന വലിച്ച് പണി സ്ഥലത്ത് എത്തിക്കും ഒട്ടകവണ്ടികളിൽ കു മ്മായവും മറ്റു വസ്തുക്കളും എത്തിക്കും. ഒ രു ദിവസം പോലും പാഴാക്കാതെ പണി തുടർ ന്നുകൊണ്ടിരുന്നു .

           ഏകദേശം തടാകത്തിന്റെ പണി കഴി ഞ്ഞു എന്നായപ്പോൾ ഒരു ദിവസം റൂഡ കൊ ട്ടാരത്തിലെത്തി.  രാജാവ് റൂഡയെവിളിപ്പിച്ചു. പണിതീരാറായ വിവരം റൂഡ രാജാവിനെധരി പ്പിച്ചു.

            പിന്നീട് രാജാവിന്റെ എഴുന്നള്ളത്ത് തടാകതീരത്ത് എത്തുമ്പോഴാണ് അത് സംഭ വിക്കുന്നത്. ആനപ്പുറത്ത് അമ്പാരിയിലിരി ക്കു ന്ന രാജാവിന്റെ എഴുന്നള്ളത്തിനു മുന്നി ലൂടെ ഒരു മിന്നൽ കണക്കെ ഓടി എത്തിയ ഒരു പശു ക്കിടാവിന്റെ പിന്നിലായി അതിസു ന്ദരിയായ ഒരു യുവതി . 

   അവർ ഓടുമ്പോൾ ബഹുവർണ്ണങ്ങളിലുള്ള തന്റെ പാവാട ഇടതു കൈ കൊണ്ട് ഒരൽപ്പം പൊക്കി പിടിച്ചിട്ടുണ്ട് തലയിലെ മൂടുപടം അ ൽപ്പം നീങ്ങിയത് തന്റെ വലം കൈയ്യാൽ നേ രെയിടാനുള്ള ശ്രമവും നടത്തുന്നുണ്ട്. കാലി ലെ തളകൾ കിലുങ്ങുന്നതിനൊപ്പം കൈവള കളും ശബ്ദിക്കുന്നു .

        രാജാവ് മുഖപടം നീങ്ങിയപ്പോഴുള്ള സുന്ദരമായ മുഖ ദൃശ്യവും പേടമാൻ കണ്ണു കളും ചെന്തൊണ്ടി പഴം പോലെയുള്ള ചുണ്ടു കളും ,പവിഴ മൊട്ടു പോലെ ദന്ത നിരകളും മാടപ്രാവിന്റെ കാലിന്റെ നിറത്തിൽ പാദവും മാത്രമേ കണ്ടുള്ളു. 

              ഒരു മിന്നായം പോലെ അവൾ ഓടി മറഞ്ഞു. തടാക നിർമ്മാണം കണ്ടു മടങ്ങിയ രാജാവിന് മനസ്സ് ഒരിടത്തും തങ്ങാതായി.  ത ടാകം കണ്ട് തിരിച്ചു കൊട്ടാരത്തിലെത്തിയ രാജാവിന് താൻ കണ്ട സുന്ദരിയുടെ രൂപം മനസ്സിൽ നിന്നും മായുന്നില്ല.  ഉറക്കവും പോ യി.

       പിറ്റേന്ന് തന്നെ മന്ത്രിയോട് അത് ആരാ ണെന്നറിഞ്ഞു വരാൻ ശട്ടം കെട്ടി. മന്ത്രി വ ന്നു പറഞ്ഞ വിവരം സ്വതവേ ഒന്നുകൊണ്ടും ഇളകാത്ത രാജാവിനെ ചഞ്ചലചിത്തനാക്കി. 

          മഹാശില്പിയായ റുഡിയുടെ സഹധർ മ്മിണിയാണ് അവൾ എന്നാണ് മന്ത്രി അറി യിച്ചത്. പ്രായ വ്യത്യാസം ഉണ്ടെങ്കിലും റൂഡി യെ അവൾക്കു ജീവനായിരുന്നു. (തുടരും)
by Sankaranarayanan Sambhu

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4