കൈലാസ് മാനസരോവർ ഭാഗം -12



            സ്ലീപ്പിങ് ബാഗിലെ ഉറക്കം കിടന്ന ഉടനെ വളരെ കുറച്ച് സമയം മാത്രമേ കിട്ടി യുള്ളു .അതിനിടെ ടെന്റിനു മുകളിൽ ഐസ് വീഴുന്ന ശബ്ദം കേൾക്കാം. സാമാന്യം വലിയ കഷണങ്ങളായി വീഴുന്നതുപോലെ നല്ല ശബ്ദം .

       അപ്പോഴാണ് ഞാൻ ഇപ്പോൾ എവിടെ യാണ് എന്നതിനെക്കുറിച്ച് ഒരു ബോധംഉണ്ടാ യത് .ആ ചിന്ത തലയിൽ കേറിയതും ഉറക്കം പമ്പ കടന്നു. ഇന്ത്യയുടെ തെക്കെ അറ്റത്തു ള്ള ഒരു കുഗ്രാമത്തിൽ ജനിച്ച് ജീവിതത്തിൽ പല സ്ഥലങ്ങളിലും എത്തി.

    എന്നാൽ മറ്റൊരു രാജ്യത്ത് അതുംഇത്തര ത്തിൽ അഭൗമമായ ഒരു അന്തരീക്ഷത്തിൽ എത്തി അവിടെ താമസിക്കും  എന്ന് സ്വപ്ന ത്തിൽപോലും കരുതിയിട്ടില്ല. നേരം വെളു ക്കാൻ. ഇനിയും  നിരവധി  മണിക്കൂറുകൾ ബാക്കിയാണ്. തണുപ്പാണെങ്കിൽ അസഹ നീയമായ തലത്തിലേക്ക് കടക്കുന്നു. 

       ടെൻറിൽ മററുള്ളവർ ഉറങ്ങുകയാണോ എന്തോ. മണിക്കൂറുകൾ കടന്നു പോയി. എല്ലാവരും ഉണർന്നു. പ്രഭാതം അപ്പോഴും ആയിട്ടില്ല. ഇവിടെ ടോയ്ലറ്റ് ഒന്നും ഇല്ല. പാറകളുടെ മറപറ്റി വേണം നടത്താൻ. നേരം വെളുക്കു ന്നതിനു മുമ്പ് ടോർച്ചും ഹെഡ് ലൈറ്റുമായി ഒരോരുത്തർ നീങ്ങുന്നതു കാണാം. 

   ഒരു ഡ്രമ്മിൽ ചൂടുവെള്ളം പല്ലു തേക്കാൻ വച്ചിട്ടുണ്ട്. മനോഹരമായ പ്രഭാത ദൃശ്യമാണ് എല്ലാവരും കാത്തിരിയിക്കുന്നത്. ജാംമ്പിയാ ങ്ങ് പർവ്വതത്തിനു മുകളിലാണ് ഞങ്ങളുടെ ടെൻറുകൾ . അവിടെ നിന്ന് കൈലാസം കൈ നീട്ടിയാൽ എത്തുന്ന ദൂരം മാത്രം. 

       വടക്കുംനാഥനെ നോക്കി മതിയാകാത്ത കണ്ണുകൾ . അവ ഒരു അപൂർവ്വ കാഴ്ച്ചക്കാ യി കൊതിച്ച്  കൈലാസ പരിസരത്ത് ഉറ്റു നോക്കി നിൽക്കുകയാണ്. പരിസരങ്ങളിലു ള്ള എല്ലാ പർവ്വതശിഖരങ്ങളും രാത്രിയിലെ മഞ്ഞുവീഴ്ച കൊണ്ട് വെള്ള തൊപ്പി ധരിച്ച
പോലെ ഹിമ ധവളിമയുമായി നിൽപ്പുണ്ട്.

      അതിനിടെ ആരോ അതാ അതാ എന്നു
പറയുന്നതു കേട്ടു . അതെ ഞങ്ങൾനിൽക്കു ന്നതിൻ്റെ വലതുഭാഗത്തുള്ള ശിഖരത്തിൽ ആദ്യം പൊൻ വെളിച്ചം വിതറിക്കൊണ്ട്സൂര്യ രശ്മികൾ കടന്നു വന്നു. ഇവിടെ കൈലാസ
ത്തിൻ്റെ ഞങ്ങൾക്കുനേരെ ഉള്ള മുഖത്ത് രണ്ടാമതായി സൂര്യ രശ്മികൾ തട്ടി.

           സൂര്യ കിരണങ്ങൾ കൈലാസത്തിൽ ആദ്യമായി തട്ടുമ്പോൾ രാത്രി വീണുറഞ്ഞ മഞ്ഞിൽ സ്വർണ്ണ വർണ്ണത്തിൽ കൈലാസം തിളങ്ങുന്ന കാഴ്ച എല്ലാവരും മനസ്സുനിറയെ കൺകുളിരെ കണ്ടു. പ്രകൃതിയുടെ ലീലാ വിലാസം എന്നോ എന്തു പേരിട്ടു വേണമെ ങ്കിലും വിളിക്കാം. 

         വല്ലാത്ത ഒരു പ്രതിഭാസമാ യി ആദ്യം സ്വർണ്ണ നിറത്തിലും പിന്നീട് വെള്ളി നിറത്തി ലും കൈലാസം കാണപ്പെട്ടു. ജീവിതം സാർ ത്ഥകമായ കാഴ്ച .എന്തു കഷ്ടപ്പാടു സഹി ച്ചാലും ഈ ഒരു നിമിഷത്തിനു വേണ്ടിയാണ്  ആളുകൾ വരുന്നത്. എന്നെ സംബന്ധിച്ചിട ത്തോളം ജന്മസാഫല്യമാണ് ഈ കാഴ്ച്ച. 

     ചിലത് പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമാ ണ്. കുറച്ചു കഴിഞ്ഞു് കോൺഫ്ളേക്സും ബിസ്ക്കറ്റും  ചായയും കിട്ടി. നൂറു പേരിലെ നാല്പത്തഞ്ചു പേർ രണ്ടാം ദിവസത്തെ പരി ക്രമ ചെയ്ത്  മുന്നോട്ടു പോകാൻതയ്യാറായി.

             ബാക്കിയുള്ളവർ പ്രായം അസുഖം മുതലാ യവ കാരണം ഈ സ്ഥലത്തു നിന്നും വന്ന വഴിയേ പുറകിലേക്കു പോയി മാനസ രസ്സിനടുത്ത് താമസിക്കും .മുന്നോട്ടുള്ള വഴി അതീവ ദുർഘടം ആയതു കൊണ്ട് ശാരീരി ക ക്ഷമത ആവശ്യമാണ്.

       45 പേരിൽ ഞങ്ങൾ 13 പേർ നടന്നാണ് പ്രദക്ഷിണം ചെയ്യുന്നത് ബാക്കിയുള്ളവർ കുതിരപ്പുറത്തും .പതിവുപോലെ ഭക്ഷണ പ്പൊതി തന്നത് കിററിൽ വച്ചു  പോർട്ടറെ ഏൽപ്പിച്ചു.ഡോക്ടർമാരുടെ ഒരു കിറ്റും എന്റെതും കൂടി രണ്ടു കിറ്റുകളാണ് പോർട്ടർ എടുക്കുന്നത്. 

         ഭാഷ അറിയാത്തതുകൊണ്ട് കഥകളി തന്നെ വേണം. നടക്കുന്നവർ കുറച്ചു വേഗം പുറപ്പെട്ടു. 8 മണിയോളം ആയിക്കാണും . സമുദ്രനിരപ്പിൽ നിന്ന് 19100 അടി ഉയര മുള്ള ഡോൾമ ല പാസ്സ് ഉച്ചയോടെകയറണം. 
പരിക്രമയിലെ രണ്ടാം ദിവസമാണ് കഠിന പരിശ്രമം വേണ്ടിവരുന്ന ഈ ചുരത്തെ നമ്മൾ
അഭിമുഖീകരിക്കുക.

         അതു വരെ കണ്ട കൈലാസ പഥമല്ല ഡോൾമ ല യിൽ നമ്മളെ കാത്തിരിക്കുന്നത്
കരിങ്കൽമല പൊട്ടിത്തകർന്ന പതിനായിരക്ക ണക്കിന് കരിങ്കൽ കഷ്ണങ്ങൾ പ്രകൃതി നമ്മ
ളെ പരീക്ഷിക്കാനായി വാരി വിതറിയ പ്രദേശ മാണ് അവിടം. ഒട്ടനവധി യാത്രികർ സ്വന്തം
ജീവനെത്തന്നെ അവിടെ സർപ്പിച്ചതായി അറിയാം.

        പ്രകൃതിയുടെ ഭാവമാറ്റം പ്രവചനാതീത മാണ് ഇവിടെ . പ്രഭാത സൂര്യൻ്റെസ്വർണ്ണംപൂശ ൽ കണ്ട് ആനന്ദ നിമഗ്നരായ സഞ്ചാരിക ളെ പലരേയും പിന്നീട് എതിരേൽക്കുക കനത്ത മൂടൽമഞ്ഞും വഴി കാണാത്ത ഇരുട്ടുമാകാം.
ഡോൾ മില തിബറ്റൻ ഭാഷയിൽ പാർവ്വതി ദേവിയുടെ പേരത്രെ . ആ ദേവിയുടെ സമ്മത വും പരിപൂർണ്ണമായ അനുഗ്രഹമുണ്ടെങ്കിൽ
മാത്രമേ ഡോൾമി ല തരണം ചെയ്യാൻ കഴി യൂ.

       ആ കയറ്റവും അവിടെ നിന്നുള്ള ഇറക്ക വും കഠിനം എന്നാണ് കേട്ടിട്ടുള്ളത്. ഒരു ഫ്ലാസ്ക്കും ഒരു അപ്പൂപ്പൻ വടിയും മാത്രമെ കയ്യിലുള്ളു . നടപ്പു തുടങ്ങി ആദ്യം തന്നെ ഒരു അരുവി കടക്കാനുണ്ട്.  അവിടെ രണ്ടു മൂന്നു തടികൾ നിരത്തിയ പാലമാണ്. തെളി നീരുമായി അരുവി കള കളാരവത്തോടെ ഒഴുകുന്നു.  

                കൈലാസത്തിൻ്റെ കിഴക്കു ഭാഗം താഴെ മുതൽ കുറെ ഉയരം വരെക്കും ഹിമാ നിയാണ് .അവിടെനിന്നും ഊറി വരുന്ന ജല മാണ് അരുവിയിൽ . പാലമായി ഇട്ട തടികളി ൽ ബാലൻസ് നോക്കി ചവിട്ടി വലിയ പ്രയാസ മില്ലാതെ മറുകരക്കു കടക്കാം. ബുദ്ധിമുട്ടു തോന്നിയ ചിലരെ ഷെർപ്പ കൾ കൈ പിടിച്ചു കടത്തി.

    തുടർന്ന് ചെറിയ കയറ്റം ഉള്ള ഒറ്റയടിപ്പാത അങ്ങിങ്ങ് ഉരുളൻ കല്ലുകൾ ആണ് വഴിയിൽ കാണുന്നത്. ട്രക്കിങ്ങ് ഷൂ ഒരനുഗ്രഹമാണ് ഇവിടെ .കുറച്ചു മുന്നി ലേക്കു പോയപ്പോൾ കൈലാസത്തിൻ്റെ വടക്കുഭാഗം കഴിഞ്ഞ് കിഴക്കു ഭാഗം വരുന്നതിനു മുമ്പുള്ള മൂല മറ ച്ചു നിൽക്കുന്ന മല കഴിഞ്ഞു. 

     കൈലാസം ഏറ്റവും നീളത്തിൽ അതീവ ഭംഗിയിൽ കാണുന്നത് ഇവിടെ നിന്നു നോക്കി യാൽ ആണ്. ഇപ്പോൾ കൈലാസത്തിൻ്റെ രണ്ടറ്റത്തേയും ഉയർന്ന ഭാഗങ്ങളും അവയെ ബന്ധിപ്പിക്കുന്ന കാളയുടെ മുതുകു പോലെ നീണ്ട നടുഭാഗവും കാണാൻ കഴിയുന്ന കിഴ ക്കു ഭാഗത്തിനു സമാന്തരമായിട്ടാണ് ഞങ്ങൾ നടക്കുന്നത് .

           ഈ ഭാഗത്ത് ധാരാളം ഉറഞ്ഞ ഐസ് കാണാം. ഇത് ഒരു വലിയ ഹിമാനിയാണ്. മുകളിൽ നിന്ന് താഴെ വരെ എത്തുന്ന അതി മനോഹരമായ  വെള്ള കമ്പളം പുതച്ചതു  
പോലെ . ഇവിടെ നിന്നു കാണുന്ന കൈലാസ ത്തെ എങ്ങനെ നിങ്ങൾക്കുമുന്നിൽവരച്ചുകാ ട്ടാനാകുമെന്ന് നോക്കട്ടെ. 

               തെക്കും വടക്കും രണ്ടു മകുടങ്ങൾ പോലെ നിൽക്കുന്ന അഗ്രഭാഗത്തിനു നടുവി ലെ നീളം കൂടിയ പർവ്വത ഭാഗം മുതൽ താഴെ പർവ്വത രാജൻ്റെ പാദം വരെ ഹിമാനി മൂടിക്കി ടക്കുന്നു. മുകളിൽ ദക്ഷിണ ദിക്കിലെ ഉയർന്ന ഭാഗം . രാവണൻ കയർ കെട്ടി വരിഞ്ഞ പാടു കളും , ശിവൻ്റെ മൂന്നാം തൃക്കണ്ണോ എന്നു തോന്നിപ്പിക്കുന്നചെറിയപിളർപ്പുകാണിക്കുന്ന ദക്ഷിണ ഭാഗത്തിൻ്റെ പൂർണ്ണമായും മഞ്ഞു പൊതിഞ്ഞ ദൃശ്യം .

     അവിടെ നിന്നു പുറപ്പെട്ട് കാളയുടെ മുതു കു പോലെ വടക്കോട്ട് നീണ്ടുപോകുന്ന ഭാഗം . തുടർന്ന് കൈലാസത്തിൻ്റെ ഏറ്റവും ഉയർന്ന വടക്കുഭാഗം എന്നിങ്ങനെ വിശദമായ കാഴ്ച ഇവിടെ നിന്നും ലഭിക്കും. കരിം പാറയുടെ നിറ മല്ലാതെ മറ്റൊരു നിറമില്ല തന്നെ. 

            എന്നാൽ ഇവിടെയല്ലാതെ പരിസരത്ത് ഒരിടത്തും ഇത്രയും കറുത്ത ശില ഇല്ലതാനും. കറുപ്പിൽ ,അതിലാണ് തൂവെള്ള മഞ്ഞിൻ്റെ ആഛാദനം.  നടത്തത്തിൽ നിന്ന് ശ്രദ്ധ തിരി ക്കാനും ഈ കൈലാസ  കാഴ്ചനമ്മളെനന്നെ സഹായിക്കുന്നുണ്ട്.

                കൂട്ടുകാരുടെ കുതിരകൾ ഇടക്കിടെ
ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു. അവ ർ ഞങ്ങൾ ഇറങ്ങിക്കഴിഞ്ഞ് അര മണിക്കൂറി ലധികം കഴിഞ്ഞാണ് ക്യാമ്പിൽ നിന്നുംപുറപ്പെ ട്ടിട്ടുണ്ടാകുക. ഇപ്പോൾ ഞാനും രാമേട്ടനുംഒപ്പ മാണ് നടക്കുന്നത്. അദ്ദേഹംപെരുമ്പാവൂരിൽ അക്കാലത്ത് യോഗാക്ലാസുകൾ നടത്തുന്നു ണ്ട്.

         ഞങ്ങൾ അതിവേഗത്തിലോ ആവശ്യ
മില്ലാത്ത ധൃതി പിടിച്ചോ നടക്കുന്നില്ല. പയ്യെ
തിന്നാൽ പനയും തിന്നാം എന്നാണല്ലോ പ്രമാ
ണം. അതു കൊണ്ട് സാവധാനം ,സ്ലോ അൻ്റ് സ്റ്റെഡി എന്ന രീതിയിലാണ് പോകുന്നത്. ഒരു
മണിക്കൂറിൽ ഏറിയാൽ രണ്ടു കിലോമീറ്റർ,
അതും നിരപ്പുള്ള സ്ഥലത്ത് .കയറ്റത്തിൽ
ഇനിയം വേഗത കുറയും.

      കൈലാസത്തിൻ്റെ കിഴക്കു ഭാഗം നമ്മളി ൽ നിന്ന് മറയ്ക്കുന്ന ഒരു മലയെ ചുറ്റി വേണം ഡ്രോൾ മില കയറുവാൻ കുത്തനെ ഉള്ള വഴി യിൽ അങ്ങിങ്ങ് ഉരുണ്ട പാറകൾ വഴിയിലേ ക്ക് തള്ളി നിൽപ്പുണ്ട്. 12മണിആയിക്കാണും. പോർട്ടർ ആണെങ്കിൽ കുറെ പുറകിൽആയി  ഡോക്ടർ ദമ്പതിമാർക്കൊപ്പം നിൽക്കുകയാ ണ്. 

     ഭക്ഷണം കിററിലും, കിറ്റ് പോർട്ടറുടെ കൈ യ്യിലും . രണ്ട് റെഡ്ബുൾ ഉള്ളതും കിറ്റിൽത്ത ന്നെ .കൂടെ നടക്കുന്നരാമാനന്ദന്റെ(രാമേട്ടൻ ) കൈയിൽ 4 റെഡ് ബുൾ ഉള്ളതിൽ 2 എണ്ണം കടം വാങ്ങി. ഒന്ന് കുടിച്ചു നടത്തം തുടർന്നു. ഇടക്കിടെ ഒരു കവിൾ വെള്ളവും. 

     അതിനിടെ പുറകിൽ നിന്നും വന്ന രണ്ടു ബുദ്ധ ഭിക്ഷുണികൾ ഞങ്ങളെകടന്നു പോയി. അവരും പോർട്ടർമാരായി വന്നിരിക്കുകയാ ണ്.ഒരു ആന്ധ്രാ ടീമിന്റെ ബാഗുകൾ ആണ് അവർ എടുത്തിരിക്കുന്നത്. സന്യാസിനിമാരാ ണെങ്കിലും ജീവിത മാർഗ്ഗം കണ്ടെത്തണമ ല്ലോ. അതിന് അവർ കണ്ടെത്തിയ വഴിയാണ് ചുമടെടുക്കൽ . 

       അവരുടെ വഴിയെ ഞങ്ങളും നടന്നു. കഠിനമായ കയറ്റമാണ് .കൈലാസം കണ്ണിൽ നിന്ന് എപ്പോഴേ ദൂരെ മറഞ്ഞു കഴിഞ്ഞു. ദേവിയുടെ ഇരിപ്പിടമാണ് ഡ്രോൾമില പാസ് ചില ബോൺ ബുദ്ധ മതക്കാർ അപ്രദക്ഷി ണമായി വരുന്നുണ്ട്. അവർ കൈലാസ പരി ക്രമ ചെയ്യുന്നത് അപ്രദക്ഷിണമായാണ്. ഒരു
പ്രായമായ ബോൺസന്യാസി എതിരെ നടന്നു വരുന്നു.ഞാൻ കൈ കൂപ്പി വന്ദിച്ചു. അദ്ദേഹം കൈ ഉയർത്തി ആശീർവദിച്ചു.

         ഷേർപ്പകൾ ഒന്നോ രണ്ടോ പേർ വീതം നമ്മളുടെ ഗ്രൂപ്പിലെ ആളുകളെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഇടക്കിടെ പോകുന്നു.
ഗ്രൂപ്പിലുള്ളവരോട് കോയി തക് ലീഫ് നഹി ഹെ നാ എന്നു ചോദിക്കുന്നുണ്ട്. അവരുടെ കൈയ്യിൽ നമ്മൾ ട്രെയിനിൽ ഉപയോഗിക്കു ന്ന തരം എയർ പില്ലോ വീർപ്പിച്ചതു കാണാനു ണ്ട്. ചോദിച്ചപ്പോൾ ഓക്സിജൻ ആണ്അതി ൽ .അടിയന്തരഘട്ടങ്ങളിൽഉപയോഗിക്കാൻ.

              അന്നാട്ടുകാരായ ഒന്നു രണ്ടു പേർ കിടന്ന് നമസ്കരിച്ച് പരിക്രമ നടത്തുന്നതും കണ്ടു. കഠിനമാണ് നമസ്ക്കാര പ്രദക്ഷിണം. ഭൂമി യിൽ സാഷ്ടാംഗം നമസ്ക്കരിച്ച് കൈ നീട്ടിയാൽ എത്തുന്നിടത്ത് വിരലുകൊണ്ട് അടയാളമിടും . എഴുന്നേറ്റ് അടയാളം വരെ ചുവടു വെക്കും. അവിടെ നിന്ന് വീണ്ടും നമ സ്ക്കരിക്കും വീണ്ടും ചുവടു വെക്കും അങ്ങ നെ നിരവധി ദിവസങ്ങൾ എടുത്താണ് അവരുടെ പ്രദക്ഷിണം .

       സന്യാസിനിമാർ മുൻ നടക്കുന്ന വഴിയെ തന്നെ ഞാനും നടന്നു തുടങ്ങി എന്നതു വളരെ ഗുണകരമായി . കൃത്യമായി അടയാള
പ്പെടുത്തിയ വഴി ഒന്നും അവിടെ ഇല്ല.വീണു കിടക്കുന്ന പാറകൾക്കിടയിലൂടെ ചില ചവിട്ടു വഴികൾ മാത്രം. പലയിടത്തും ഒരു കാൽച്ചു വടിൻ്റെ വീതി മാത്രം . ഇരുവശവും പൊട്ടി വീണ അസംഖ്യം പാറകൾ അവക്കിടയിലൂടെ അവർ അനായാസം നടന്നു പോകുന്നു.

       19100 അടിയാണ് സമുദ്ര നിരപ്പിൽ നിന്നു കയറേണ്ടത് . പല യാത്രികർക്കും ഡ്രോൾ മില ഒരു പേടി സ്വപ്നമാണ്. കുതിരയെ ഏർപ്പാടു ചെയ്തവരും ഇവിടെ നടക്കു കയാ ണ് ചെയ്യുക. ആ സാധു മൃഗത്തിന് ഇത്തരം വഴിയിലൂടെ ആളെ വഹിച്ച് ഈ കഠിനമായ മല കയറാൻ വിഷമമാണ്. അതി ൻ്റെ പുറത്ത് ഇരിക്കുന്നതിലും അപകടരഹിത മാണ് നടത്തം.

          2 മണിയോടെ ഡ്രോൾമിലയിൽ എത്തി ച്ചേർന്നു .കരിങ്കൽ കഷ്ണങ്ങൾ എമ്പാടും നിറഞ്ഞു കിടക്കുന്നുണ്ട് ഈ മലമുകളിൽ . ഏതാനും തീർത്ഥാടകർ അവിടെയുള്ള ഒരു സ്ഥൂപത്തിനു മുന്നിൽചന്ദനത്തിരികൾകത്തി ച്ചു വെക്കുന്നുണ്ട് .

    ചിലർ ആരോ പറഞ്ഞു കേട്ട് അവരുടെ എന്തെങ്കിലും അവിടെ ഉപേക്ഷിച്ചു പോകണ മെന്നു പറയുന്നതും കേട്ടു .പലരും ഉപേക്ഷിച്ച വസ്ത്രങ്ങളും മറ്റും പരിസ്ഥിതിക്ക് കോട്ടം വരുത്തും എന്ന് അവരെ ആർ പറഞ്ഞു മനസ്സിലാക്കും .പത്തു മിനിറ്റ് അവിടെ ഇരുന്നു. അതിനിടെ സ്വാമിയും മറ്റു ചിലരും കുതിരപ്പുറത്ത്  അവിടെ എത്തിയി രുന്നു. അവരും വിശ്രമിച്ചു.

      80 വയസ്സോളമായ ഒരു പോർട്ടർ ആണ് സ്വാമിയുടെ കൂടെ ഉള്ളത്. അവിടെ നിന്നും പുറപ്പെട്ടു .കുറച്ചു മുന്നിലായി മുന്നോറോളം അടി താഴ്ചയിൽ ഗൗരികുണ്ഡ് . സാക്ഷാൽ പാർവ്വതീദേവിക്കു നീരാടുവാൻ മഹാദേവൻ നിർമ്മിച്ച ചെറു തടാകം. 

          രണ്ടു മൂന്നു ചെറു കുളങ്ങൾ പോലെ താഴെ കാണാം. നാലു വശവും പൊളിഞ്ഞു വീണ ശിലാഖണ്ഡങ്ങൾ തന്നെ . ഇവിടേയും കാണാം  ഇളകി കിടക്കുന്ന ശിലാഖണ്ഡങ്ങ ൾ . അതിലേക്ക് ഇറങ്ങുന്നത് സാഹസിക മാണ്. 

         പാറക്കഷണങ്ങൾ പല വലിപ്പത്തിൽ ചിതറിക്കിടക്കുന്നതിനിടക്ക് ഒരു ഒറ്റയടിപ്പാ തയിലൂടെ ആണ് ഇറങ്ങേണ്ടത്.  തീർത്ഥ ശേഖരണം ഷേർപ്പകൾ ഏറ്റിട്ടുണ്ട്. അവർ അവിടെ ഇറങ്ങി ശേഖരിച്ച് മാനസരസ്സിലെ തീർത്ഥത്തോടൊപ്പം തരും എന്നു പറഞ്ഞു. 

        ഒരിടത്ത് മഞ്ഞു മൂടിക്കിടക്കുന്ന കുറച്ചു സ്ഥലം കണ്ടു. അരുവി ഉറഞ്ഞു കിടക്കുക യാണ്. അതിനു മുകളിൽക്കൂടി പോകണം. വടി ഊന്നി ഉറപ്പ് പരീക്ഷിച്ച് മെല്ലെ നടന്ന് അവിടം കടന്നു. തൊട്ടുമുമ്പായി ഒരു യാക്ക് ആ വഴി കടന്നു പോയതും ധൈര്യം കൂട്ടി. 

      മഞ്ഞുമൂടി കിടക്കുന്നിടങ്ങളിൽ ചില ആഴം അറിയാത്ത പിളർപ്പുകൾ ഉണ്ടാകാം . നമ്മൾ അറിയാതെ ചവിട്ടിയാൽ അപകട മാണ്.ആകാശം കാർമേഘങ്ങൾ വന്നു നിറഞ്ഞത് ഞൊടിയിടക്കാണ്. മഴ പെയ്യുമെ ന്ന് ഉറപ്പായി. ഇനിയും വളരെ ദൂരം ഇറങ്ങി പോകാനുണ്ട്.

   സ്വാമിക്ക് ശരീരവേദന എന്നു പറഞ്ഞ പ്പോൾ പോർട്ടർ ഏതോ ചെടികൾ പറിച്ച് വേരും ഇലയും കശക്കി ദേഹത്ത് തടവി കൊടുത്തപ്പോൾ വേദന മാറി ഉഷാർ ആയി യത്രെ. ഇപ്പോൾ ഞാനും രാമേട്ടനുമാണ് ഒന്നിച്ചു നടക്കുന്നത്.ആദ്യം കൂടെയുള്ളവർ പുറകിൽ എവിടെയോ ആണ്. 

     അതിനിടെ രണ്ടാമത്തെ റെഡ് ബുള്ളും തീർന്നിരുന്നു. വിശപ്പ് ഉള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മഴയെ പേടിച്ച് ഞങ്ങൾ ഓടു ന്നതു പോലെയാണ് മല ഇറങ്ങിയത്.മഴ തുട ങ്ങിക്കഴിഞ്ഞു. റെയിൻ കോട്ടു കൊണ്ട് ഫലം കിട്ടുമോ എന്നറിയില്ല. അതിനിടെ താഴെ എത്തിയിരുന്നു. ഓടി ഇറങ്ങിയത് നന്നായി മഴ വീണാൽ ചെങ്കുത്തായ ഇറക്കം ദുഷ്ക്കരമാ കും.

    രണ്ടു മണിക്കൂറിൽ അധികം സമയമെടു ത്തു ഡ്രോൾ മിലയിൽ നിന്നും ഇവിടേക്ക്. അവിടെ കണ്ട ടെന്റിൽ മറ്റുള്ളവർക്കൊപ്പം ഞങ്ങളും കയറി. കുതിരക്കാർക്കും പോർട്ട ർമാർക്കും മറ്റും ഭക്ഷണം തയ്യാറാക്കുന്ന അവിടെ വട്ടത്തിലുള്ള ഒരു വലിയ അടുപ്പ് കത്തിക്കൊണ്ടിരുന്നു. കുതിരക്കാരും മറ്റും ഭക്ഷണം കഴിക്കുന്നുണ്ട്.

      കത്തിക്കൊണ്ടിരിക്കുന്നതിനാൽ  കയറി നിൽക്കുന്നവർ തണുപ്പ് അറ്റാൻ അടുപ്പിനു ചുറ്റും നിൽക്കു കയാണ്. പുറത്ത് ആലിപ്പഴ വർഷമായി മഴ തിമർക്കുന്നു. ആയിരക്കണ ക്കിന് ഹോമി യോ ഗുളികകൾ പോലെ ഐസ് ഒന്നിച്ച് ചൊരിയുന്ന പ്രതീതി . ടെന്റിനു പുറത്ത് നില ത്തു വീണ ഐസ് വീണ സ്ഥല ത്ത് ഉരുകി യോജിച്ച ശേഷം ഒരു പാളിയായി കിടക്കുന്നു.

          ഇടിയും മിന്നലും കൂട്ടിനുണ്ട്. ഉരുകാൻ തുടങ്ങിയ ഐസ് വഴി നീളെ കട്ടിയായിട്ടുണ്ട്. മഴ പതിനഞ്ചു മിനിറ്റോളം മാത്രമേ ഉണ്ടായു ള്ളു. തണുപ്പ് വീണ്ടും കൂടി. തെർമൽവെയർ എന്ന ഫ്ലാനൽ ക്ലോത്താണ്.ബനിയൻപോലെ ഒട്ടിക്കിടക്കും. താഴെ ഉള്ളത് പാൻറു പോലെ ധരിക്കാനും ഫുൾക്കൈ ഷർട്ടു പോലെശരീര ത്തിൻ്റെ മുകൾ ഭാഗത്തേക്കും. 

       അതിനു മുകളിൽ മറ്റൊരു വൂളൻ പാൻ്റ് ഇന്നർ വെയർ, അതിനു മുകളിൽ 60.40വൂള ൻ കോട്ടൺ മിക്സ് പാൻറ് , അതിനുംമുകളി ൽ റെയിൻകോട്ട് പാൻ്റ് . മുകളിൽ ടീ ഷർട്ട്, പുറമെ സ്വൈറ്റർ അതിനും പുറമെ പക്ഷി ത്തൂവൽ നിറച്ച ലോങ്ങ്കോട്ട്. കാലിൽ രണ്ടു ജോഡി സോക്സ് ട്രക്കിങ്ങ് ഷൂ , കൈയ്യിൽ രണ്ടു ലയർ ഗ്ലൗസ്' . തലയിൽ മങ്കി ക്യാപ്പ് കഴുത്തിൽ ചുറ്റികെട്ടിയ സ്കാർഫ്. കൂളിങ്ങ് ഗ്ലാസ് U/v .  ഇത്രയുമാണ് വേഷം.

          ഞങ്ങൾക്ക് ഇനിയും കുറെ ദൂരം കൂടി പോകാനുണ്ട് അതുകൊണ്ട് തന്നെ ചൂടുകാ ഞ്ഞ് ഇരുന്നാൽ ശരിയാകില്ല. ഉടനെ ഇറങ്ങി. ഇപ്പോൾ ഞങ്ങളോടൊപ്പം തിരുവനന്തപുര ത്തു നിന്നുള്ള ഒരാൾ കൂടി ഉണ്ട്. 3 പേരും നടന്നു തുടങ്ങി വഴിയിൽ ഐസ് കിടക്കുന്നു ണ്ട്. ഒറ്റയടിപ്പാതയുടെ വശങ്ങളിൽ പുല്ല് മുള ച്ച് അരയടി ഉയരത്തിൽ കാണാം .

      രണ്ടു മലകളുടെ ഇടയിൽ അര കിലോ മീറ്ററിലധികം വീതിയുള്ള പ്രദേശം .ഒരു ഭാഗ ത്തുനിന്ന് മറ്റൊരു ഭാഗം വേർതിരിച്ചറിയാൻ പ്രയാസമാണ് .ഒരു അരുവി വഴിക്കു സമാന്ത രമായി കാണാം .  നടക്കുന്തോറും മുന്നിൽ വീണ്ടും അത്രയും ദൂരം കാണാം.കുടിവെള്ളം കഴിഞ്ഞതോടെ ക്യാമ്പിലേക്ക് എത്തുക എന്നതായി പ്രധാനം.

      അരുവിയിലെവെള്ളംകുടിക്കാവുന്നതാ
ണോ എന്നറിയില്ല. മറ്റാരേയും കാണാനുമില്ല. ആ വിജനതയിൽ ഞങ്ങൾ 3 പേർ മാത്രം. മനസ്സിലും രണ്ടു ദിവസമായിഒന്നുമില്ല.വെള്ള ക്കടലാസുപോലെ ശൂന്യം. യാന്ത്രികമായി നീങ്ങി ക്കൊണ്ടിരിക്കുകയാണ്. കാലത്ത് പുറപ്പെട്ട് 10 മണിക്കൂർ കഴിഞ്ഞു. 

      ക്യാമ്പ് കാണുന്നില്ല. ദാഹംമൂലം പാരവശ്യ മായി .ഉച്ചഭക്ഷണം ഇല്ലല്ലോ. ഇനി ക്യാമ്പിൽ എത്തിയാലെ വെള്ളം പോലും കിട്ടുകയുള്ളു. കൂടെ നടക്കുന്നവരോട് അവരുടെ സമയം എടുത്തു പതുക്കെ വരാൻ പറഞ്ഞു.ഉടൻ ക്യാമ്പിലെത്തി വെള്ളം കുടിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നറിയില്ല. 

    ഞാൻ അവർക്ക് ഒരു ഭാരമാകാൻ പാടില്ല. കഴിയുന്നത്ര വേഗം നടന്നു. തൊട്ടു മുന്നിലാ യി ഒരു ചെറിയ കുന്നിലേക്കാണ് വഴി നീളു ന്നത്. 8 മണി ആയെങ്കിലും വെളിച്ചം കുറവി ല്ല വഴി നന്നായി കാണാം. മുന്നിൽ ഒരു പാറ യെ ചുറ്റിയാണ് ഒറ്റയടിപ്പാത. പാറയോട് ശരീ രം ചേർത്ത് നടന്നു കടക്കണം വളവാണ്. 

     താഴെക്കു നോക്കുമ്പോൾ അൻപതടി യോളം താഴ്ച്ചയാണ്. നടന്നു കടക്കാൻ വിഷ മം തോന്നി. ഒറ്റക്കേ ഉള്ളു എന്നതും പ്രശ്ന മാണ്. പുറകിൽ വന്നിരുന്നവരേയും കാണാ നില്ല .പാറയുടെ പുറകു വശത്തേക്ക് എത്തി വലിഞ്ഞു കയറി .  കുറച്ചു ബുദ്ധിമുട്ടാണ് എങ്കിലും അപ്പുറത്തേക്ക്മെല്ലെഊർന്നിറങ്ങി വഴിയിൽ എത്തി. 

      ആ കുന്നിറങ്ങി കുറച്ചു മുന്നോട്ട് എത്തി യപ്പോൾ മൈതാനം പോലെ ഉള്ള സ്ഥലത്തി ന്റെ അറ്റത്ത് അരുവിയോട് ചേർന്ന് ക്യാമ്പ് ടെന്റുകൾ കാണാം. ഇനി എത്രയും വേഗം അവിടെ എത്തണമെന്നുണ്ട് . എന്നാൽ നടത്തം വേഗത ഇല്ല. എട്ടേ മുക്കാൽ മണി ക്ക് കിച്ചൺ ടെൻറിലെത്തി .

       ഒരു കപ്പ് വെള്ളം ചോദിച്ചപ്പോൾ അവർ തന്നു .കുടിക്കാൻ തുടങ്ങിയതും കൈ വിറച്ച് കപ്പ് താഴെ വീണു. വീണ്ടും വെള്ളം ചോദിച്ച പ്പോൾ ഇപ്പോഴല്ലേ തന്നത് എന്ന് അവർ. എന്റെ അവസ്ഥ മനസ്സിലായപ്പോൾ വീണ്ടും ഒരു കപ്പ് ചൂടുവെള്ളവും  ബിസ്ക്കറ്റും തന്നു. 

      താഴെ പുല്ലിൽ ടെൻറിൻ്റെ പോളും ചാരി ഇരുന്നു. ചുണ്ടു നനച്ച് അല്പാല്പമായി ആ വെള്ളം സമയമെടുത്ത് കുടിച്ചു .ജീവൻ തിരി ച്ചു കിട്ടിയ പോലെ. വീണ്ടും അരമണിക്കൂറി നകം രാമേട്ടനും വന്നു ചേർന്നു. അപ്പോഴാണ് ഇരുട്ട് ആയത്.

           ആ സമയത്ത് തിരുവനന്തപുരത്തു നിന്നു ള്ള കേണലും സ്വാമിയുംഅവിടെവന്നു. കുതിരപ്പുറത്തു വന്ന അവർ നേരത്തെ എത്തിയിരുന്നു. വൈകി വരുന്നവർക്ക് ടെന്റ് കാണിച്ചു കൊടുക്കണം. ഇന്ന ടെന്റിൽ ഇന്ന ആൾ എന്നു ലിസ്റ്റ് ഇട്ടിട്ടുണ്ട്.  ഇവിടെ ഒരു ടെന്റിൽ 3 പേർ വീതമാണ്.

     ഞാനും കേണലും വൈകി വരുന്നവരെ ടെൻറുകളിൽ ആക്കാമെന്ന് ഏറ്റു.ലളിതമായ അത്താഴം ഓട്സ് കഞ്ഞി യോ മറ്റോ ആയി രുന്നു , കഴിച്ചു . ലിസ്റ്റ് കൈയ്യിൽ വച്ചു. ഇപ്പോൾ കൂരിരുട്ടാണ് ആ പ്രദേശം മുഴുവൻ മെഴുകുതിരി വെട്ടം ടോർച്ചിന്റെ വെളിച്ചം ഇത്രയേ ഉള്ളു .

             ഒരോരുത്തരായി എത്തുന്നവർക്ക് അലോട്ടു ചെയ്ത ടെൻറ് കാണിച്ചു കൊടു ത്തു. അവസാനത്തെ ആൾക്കാരും പത്തു മണിയോടെ എത്തിച്ചേർന്നു. അവർക്കും ടെൻറ് കാണിച്ചു കൊടുത്ത ശേഷം സ്വന്തം ടെൻറിലേക്ക് . (തുടരും) by Sankaranarayanan Sambhu
(ഫോട്ടോ കടപ്പാട് )

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4