ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-11.
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-11.
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറിലുള്ള സ്വാമി നാരായൺ അക്ഷ ർധാമിലേക്കാണ് ഞങ്ങൾ പിന്നീട് പോയത്. വിശാലമായ റോഡുകളാണ് ഗുജറാത്ത് തല സ്ഥാനമായ ഇവിടെ കാണാനായത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഇടുങ്ങിയ തെരുവുകൾക്കു പകരംകൃത്യമായ പ്ലാനിങ്ങോടെ ഉണ്ടാക്കിയ സിറ്റിയുടെ ഭാഗമാ ണ് ഈ സ്ഥലം.ഓട്ടോറിക്ഷ ഞങ്ങളെ ഇറക്കി വിട്ട ശേഷം കൃറച്ച് അകലെയുളള മരച്ചുവട്ടി ൽ പാർക്ക് ചെയ്തു.
പഴുതില്ലാത്ത സുരക്ഷാ ഏർപ്പാടുകൾ ആണ് ഇപ്പോൾ അക്ഷർധാമിൽ ഉള്ളത്.ഇവി
2004ൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാ ത്തലത്തിൽ, അതിനു ശേഷം കൈക്കൊണ്ട നടപടി ആണ് സുരക്ഷാ വർധന.
മൊബൈൽ ബാഗ് തുടങ്ങി ഒന്നുംതന്നെ മതിൽക്കെട്ടിനകത്തേക്ക്പ്രവേശിപ്പിക്കുകയി ല്ല. അതിനുള്ള കൗണ്ടറിൽ കൊടുത്ത് ടോക്ക ൺ വാങ്ങി അകത്തു പ്രവേശിക്കാം. ചെരുപ്പ് അകത്ത് പ്രവേശിച്ച ശേഷം ക്ഷേത്ര മുറ്റത്തു ള്ള കൗണ്ടറിൽ സൂക്ഷിക്കുന്നതാണ്.
പരിശോധനകൾ കഴിഞ്ഞ് അകത്തു കട ന്നാൽ വിശാലമായ ഒരു പാർക്കിനകത്ത് എ ത്തിയ പ്രതീതിയാണ്.കൂടാതെ കുട്ടികൾക്കാ യി ഒരു വാട്ടർ തീം പാർക്ക് ഇവിടെയുണ്ട്. 23 ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രസമുച്ചയം സ്ഥാപിച്ചിട്ടുള്ളത്.
13 വർഷങ്ങൾ ഇതിന്റെ നിർമ്മാണത്തിന് വേണ്ടി വന്നു. 6000 മെട്രിക് ടൺ ചുവന്ന മാ ർബിൾ ഇതിനു വേണ്ടി രാജസ്ഥാനിൽ നിന്നു കൊണ്ടുവന്നതായിട്ടാണ് കണക്ക്. 240 അടി നീളവും,131 അടി വീതിയും 108 അടി ഉയര വും ആണ് ക്ഷേത്രത്തിന്റെ അളവുകൾ .
കൊത്തുപണികളോടുകൂടിയ 97 തൂണു കൾ,17 ഡോമുകൾ,8ബാൽക്കണികൾ, 220 കൽ വിട്ടങ്ങൾ (ബീം ), 264 ശില്പങ്ങൾ എന്നി വ ഇവിടെ ഉണ്ട്.ഒരോ ബീമുകളും 20 അടി നീ ളവും അഞ്ചു ടൺ ഭാരവും ഉള്ളതാണ്.
വശങ്ങളിൽ വെട്ടി ഒതുക്കിയ ചെടികൾ ക്കിടയിലെ നല്ല നടപ്പാതകളിലൂടെ നാം ക്ഷേ ത്ര മുറ്റത്തെത്തി പടവുകൾ കയറി എത്തുന്ന ത് അതിവിശാലമായ പ്രധാന ഹാളിലേക്കാ ണ്. അവിടെ മൂന്നടി ഉയരമുള്ള പീoത്തിൽ ഏഴടി ഉയരമുള്ളതുംസ്വർണ്ണംപൊതിഞ്ഞതും ആയ സ്വാമി നാരായണ പ്രതിമ മനോഹരമാ യി അലങ്കരിച്ചു വെച്ചിരിക്കുന്നു.
തൊട്ടടുത്തു തന്നെ സ്വാമി നാരായണ
നെ ആരാധിക്കുന്ന രീതിയിൽ ശിഷ്യന്മാരായ അക്ഷരബ്രഹ്മ ഗുണാതീത സ്വാമിയുടെയും അക്ഷർ മുക്തഗോപാലാനന്ദ സ്വാമിയുടേയു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. നാലു മൂലകളി ലായി സ്വാമി നാരായണന്റെ നാലു പിൻഗാമി കളുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിൽ എത്രപേർക്ക് ഈ BAPS എന്ന സംഘടനക്കുറിച്ചോ അവരുടെ ക്ഷേത്ര
ങ്ങളിലെ മൂർത്തി ആയ സ്വാമിനാരായണനെ
ക്കുറിച്ചോ അറിയാം എന്നറിയില്ല.അതിനാൽ
ഒരു വിവരണം ആവശ്യമായി തോന്നുന്നു.
ഉത്തർപ്രദേശിലെ അയോദ്ധ്യക്കടുത്തുള്ള സ്ഥലമാണ് ഛാപിയ ഗ്രാമം. 1781 ഏപ്രിൽ 3 ന് ഛാപിയയിലെ ഹരിപ്രസാദ് പാണ്ഡെയുടെ
യുംപ്രേമാവതി പാണ്ഡെയുടേയും രണ്ടാമത് പുത്രനായി ശ്രീ രാമനവമി ദിവസമാണ് ഘന ശ്യാം പാണ്ഡെ ജനിച്ചത്. സ്വാമി നാരായണ ജ യന്തിയും ശ്രീരാമനവമിയുംഒരേനാളാണ്കൊ ണ്ടാടപ്പെടുന്നത്.
1792 ൽ ഏഴു വർഷം നീണ്ടുനിൽക്കുന്ന
ഒരു ഭാരതപര്യടനത്തിന് നീലകണ്ഠ വർണ്ണി
പുറപ്പെട്ടു. ഉപനയനത്തിനു ശേഷം ഘനശ്യാം
പേര് മാറ്റിയിരുന്നു. യാത്രയിൽഭാരതത്തിന്റെ തെക്കേ അറ്റത്ത് രാമേശ്വരത്തും കിഴക്ക് പു രിയിലുംപടിഞ്ഞാറ്ഗുജറാത്തിലുംനീലകണ്ഠ വർണ്ണി എത്തിച്ചേർന്നു. തന്റെ വടക്കോട്ടുള്ള
യാത്രയിൽ നേപ്പാളിലും എത്തി.
നേപ്പാളിലെ രാജാവായിരുന്ന റാണാ ബഹ ദൂർഷാ എന്ന രാജാവിന്റെ ഉദരരോഗം മാറ്റി.
അദ്ദേഹം രാജാധികാരം ഉള്ള കാലത്ത് നിര വധി മതവിശ്വാസികളെതടവിലാക്കിയിരുന്നു.
അവരെ മുഴുവൻ രോഗം മാറിയ സന്തോഷ ത്തിൽ തുറന്നുവിടുകയുണ്ടായി.
തനിക്കുപദേശം തരാൻ തക്കവണ്ണമുള്ള ഗുരുവിനെ തേടി അഞ്ചു ചോദ്യങ്ങളുമായി അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന കാലത്തി ൽ നിരവധി സമുദായ സേവനങ്ങൾചെയ്തു. തന്റെ യാത്രയുടെ ഏഴാം വർഷത്തിൽ നീല കണ്ഠ വർണ്ണി ജുനഗഢിലെ ലോജ് എന്ന ഗ്രാ മത്തിൽ വെച്ച് ഉദ്ധവ സമ്പ്രദായ ഗുരുവായി രുന്ന രാമാനന്ദ സ്വാമിയുടെ ശിഷ്യനായ മു ക്താനന്ദസ്വാമിയെക്കണ്ടു.നീലകണ്ഠനേക്കാ ൾ ഇരുപത്തി രണ്ടു വയസ്സ് കൂടുതലുള്ള മു ക്താനന്ദൻ അഞ്ചു ചോദ്യങ്ങൾക്കും തൃപ്തി
കരമായ ഉത്തരങ്ങൾ നൽകി.
സന്തോഷിച്ച നീലകണ്ഠൻ രാമാനന്ദ സ്വാ
മിയെക്കണ്ടു. 1800 ഒക്ടോബർ ഇരുപതിന് രാമാനന്ദ സ്വാമിയിൽ നിന്ന് സന്യാസം സ്വീക
രിച്ച് പേര് സഹജാനന്ദൻ എന്നു മാറ്റി. ഉദ്ധവ
സമ്പ്രദായത്തിൽ ശ്രീകൃഷ്ണനെ ഇഷ്ടദേവ തയായി കണ്ട് ആരാധിക്കുന്ന രീതിയാണ് ഉ
ള്ളത്. തന്റെ ഇരുപത്തിഒന്നാം വയസ്സിൽ സ
ഹജാനന്ദ സ്വാമിയെ ഉദ്ധവസമ്പ്രദായത്തിലെ
രാമാനന്ദ സ്വാമിയുടെ പിൻഗാമി ആയി തിര
ഞ്ഞെടുത്തു.
രാജ് കോട്ടിനടുത്ത് ഫരേനി എന്ന സ്ഥല ത്ത് ഉണ്ടായ ഒരു യോഗത്തിൽ വെച്ച് സഹ
ജാനന്ദസ്വാമി സ്വാമിനാരായൺമന്ത്രം അനു യായികൾക്ക് ഉപദേശിച്ച ശേഷമാണ് അദ്ദേ ഹം സ്വാമി നാരായൺ എന്നറിയപ്പെടാൻ തു
ടങ്ങിയത്. 1802 ൽ രാമാനന്ദ സ്വാമി സഹജാ നന്ദനെ തന്റെ സമാധിക്കുമുമ്പ് ഉദ്ധവ സമ്പ്ര ദായത്തിന്റെ തലവനാക്കി.
സ്വാമിനാരായണമന്ത്രം ജപിച്ച പലർക്കും
സമാധി അനുഭവം കൈവന്നതോടെ നിരവ ധിപേർ അദ്ദേഹത്തിന്റെ അനുയായികൾആ യി. അക്കാലത്ത് അദ്ദേഹം പല അത്ഭുതങ്ങ ളും പ്രവർത്തിച്ചതായിപറയുന്നു.മദ്യം,മാംസം,
ലൈംഗിക കുറ്റങ്ങൾ,മൃഗബലി,തന്ത്ര,അക്രമ
സ്വഭാവം, മയക്കുമരുന്നുകൾ എന്നിവയിൽ
നിന്നു വിട്ടു നിൽക്കാൻ അദ്ദേഹം ഉപദേശി ച്ചു.
സ്വാമിനാരായൺ വിശ്വാസികൾ ഇക്കാ
ര്യങ്ങൾ പറഞ്ഞ് പ്രതിജ്ഞ എടുക്കാറുണ്ട്. തന്റെ അനുയായികൾക്ക്, ധർമ്മം, ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നീ മൂല്യങ്ങളെക്കു റിച്ച് അനുയായികളെ പഠിപ്പിക്കുകയും. ശങ്ക രാചാര്യരുടേയും, രാമാനുജരുടേയും, സിദ്ധാ ന്തങ്ങൾ അടങ്ങിയ തത്ത്വങ്ങളാണ് അദ്ദേഹം
ഉപദേശിച്ചത്.
സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളു ടേയും ഉന്നമനത്തിനായി പ്രവർത്തിച്ചു.സാമൂ ഹിക പരിഷ്കർത്താവെന്ന നിലയിൽ മികച്ച
പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. ആ
റുക്ഷേത്രങ്ങളാണ് അദേഹം നിർമ്മിച്ചത്. ആ ദ്യത്തേത് അഹമ്മദാബാദിൽ ആണ് സ്ഥാപി
ച്ചത് അഞ്ഞൂറു പരമഹംസന്മാരെ തിരഞ്ഞെ ടുത്ത് തന്റെ തത്ത്വജ്ഞാനം പ്രചരിപ്പിക്കാനാ യി നിയമിച്ചു. 1826 ൽ അദ്ദേഹംശിക്ഷാപത്രി എന്ന പൊതു സംസ്ക്കാര പുസ്തകം എഴു തി.
1830 ൽ 49-ാം വയസ്സിൽ സമാധിയായ
അദ്ദേഹത്തിന്റെ സംസ്ക്കാരം ഗുജറാത്തിൽ
നടത്തി. ബ്രിട്ടീഷുകാരോട് അദ്ദേഹം നല്ല ബ ന്ധം പുലർത്തി. കച്ച്, കത്തിയവാർ തുടങ്ങി യ പ്രദേശത്തിൽകൊള്ളക്കാരുടേയുംതെമ്മാ
ടികളുടേയും പ്രവർത്തനങ്ങൾ അദ്ദേഹത്തി ന്റെ വരവോടെ വളരെ കുറഞ്ഞതായി ബ്രിട്ടീ ഷുകാർ വിലയിരുത്തിയിരുന്നു. ഹിന്ദുക്കളെ
കൂടാതെ മുസ്ലിം പാർസി വിഭാഗക്കാരും സ്വാ മി നാരായണന്റെ അനുയായികൾ ആയിരു ന്നു.
ആചാര്യന്മാരായി തന്റെ ജ്യേഷ്ഠന്റെ പുത്രനേയും അനുജന്റെ പുത്രനേയും അ
ദ്ദേഹം തിരഞ്ഞെടുത്തു. അവർക്ക് സ്ഥാപന
നടത്തിപ്പുകൾ പകുത്തു നൽകി. എന്നാൽ
സ്വാമിനാരായൺ സന്യാസ സമ്പ്രദായത്തി ന്റെ തലവനായി തനിക്കു ശേഷം ഗുണാതീ താനന്ദ സ്വാമിയെ നിശ്ചയിച്ചു.
മഹാത്മാ ഗാന്ധി തന്റെ പല സിദ്ധാന്ത
ങ്ങളും സ്വാമിനാരായണനിൽനിന്നും അദ്ദേഹ ത്തിന്റെ ഉപദേശങ്ങളിൽ നിന്നും കൈക്കൊ
ണ്ടവയാണ്. ആ ദർശനങ്ങൾ സ്വന്തം ജീവിത
ത്തിൽ, അഹിംസ, അപരിഗ്രഹം, ആസ്തേ യം തുടങ്ങിയ ഗുണങ്ങളാൽ മഹാത്മജി തുട
രുകയുണ്ടായി.
അക്ഷർധാം ക്ഷേത്രത്തിന്റെ ഒന്നാം നില യിൽ സ്വാമി നാരായണന്റെ ആദ്ധ്യാത്മിക ജീവിതത്തിലെ ആദ്യം മുതലുള്ള കാര്യങ്ങൾ ചിത്രങ്ങളാക്കി പ്രദർശിപ്പിച്ചിരിക്കുന്നു. വിഭൂ തി മണ്ഡപം എന്നറിയപ്പെടുന്നു ഇവിടം. 1781 ഏപ്രിൽ 3 ന് ആണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെവിശിഷ്ടാദ്വൈതസിദ്ധാ ന്തങ്ങളിൽആകൃഷ്ടനായി രാമാനന്ദ സ്വാമി യുടെ ശിഷ്യത്വം സ്വീകരിച്ചു.
ഭാരതത്തിലും വിദേശത്തുമായി വലിയ ഒരുവിഭാഗം ജനങ്ങൾഅദ്ദേഹത്തിന്റെ അനു യായികൾ ആയി തീർന്നു.ഭക്തിജ്ഞാനവൈ രാഗ്യങ്ങളിലൂടെയുള്ള മുക്തി മാർഗ്ഗമാണ് ഉ ദ്ധവസംപ്രദായം എന്ന സ്വാമി നാരായൺ വി ശ്വാസരീതി. BASP എന്ന്ചുരുക്കത്തിൽഅറി യപ്പെടുന്നു.
വൈഷ്ണവ സംപ്രദായത്തിലെ ഒരു വി ഭാഗമായികാണാവുന്നതാണ്.സത്യം,അഹിംസ,ആസ്തേയം, അപരിഗ്രഹം, ഇവയിലൂന്നി യ ജീവിത ക്രമമാണ് ഇവരുടേത്. ഈ ചിത്ര പ്രദർശനം കണ്ടു കഴിയുമ്പോഴേക്കും നമുക്ക് സ്വാമി നാരായണന്റെ സംന്യാസ സംപ്രദായ ത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നു.
പ്രദർശനത്തിന്റെ അവസാനം നമ്മൾ എത്തുന്നത് നിലവറയിലേക്കാണ് പ്രസാദി മ ണ്ഡപം എന്നറിയപ്പെടുന്നു ഈ സ്ഥലം. ഇവി ടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനോ ടു ബന്ധപ്പെട്ട വസ്തുക്കൾ ആയ, വസ്ത്രാ ഭരണങ്ങൾ ,തലപ്പാവുകൾ തുടങ്ങിയവ പ്ര ദർശിപ്പിച്ചിരിക്കുന്നു. കൂടാതെ അദ്ദേഹത്തി ന്റെ മുടി, പല്ല് എന്നിവയും ഉണ്ട്.
അതിനു പുറമെ അഭിഷേക മണ്ഡപം എന്ന ഒരു സ്ഥലത്ത് ഭക്തർക്ക് സ്വാമി നാരായണ ന്റെ മറ്റൊരു വിഗ്രഹത്തിൽ അഭിഷേകം നട ത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നീലകണ്ഠ വർണ്ണി എന്ന സങ്കൽപ്പത്തിനാണ്
അഭിഷേകം നടത്തുക. ആളുകൾ അത്അവ നവൻ സ്വാമിക്ക് ചെയ്യുന്ന അഭിഷേകമായി നടത്തുന്നു.
5 എക്സിബിഷൻ ഹാളുകൾ ക്ഷേത്ര ത്തിനു പുറത്ത് ക്ഷേത്രത്തോടു ചേർന്ന് നിർ മ്മിച്ചിട്ടുണ്ട്.ഇവയിൽ BASP യുടെ വിവിധ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടേയും വിശദീകരണങ്ങളും, അക്ഷർധാം സിനിമാ പ്രദർശനവും ഉണ്ട്. ലഘു ഭക്ഷണശാലകളും ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്.
ഞങ്ങൾ കുറച്ചു സമയം കൂടി അവിടെ യെല്ലാം നടന്നു കണ്ടതിനു ശേഷം പുറത്തി റങ്ങി. മൊബൈൽ വാങ്ങി ഓട്ടോയിൽ മട ക്കയാത്ര തുടങ്ങി. വരുന്ന വഴിക്ക് ഗുജറാത്ത് അസംബ്ലി മന്ദിരമായ സർദാർ വിടൽ ഭായ് പട്ടേൽ ഭവൻ റോഡിൽ നിന്നു കണ്ടു.
പിന്നീട് ഗായത്രിമന്ദിറിലാണ് ദർശനം നടത്തിയത്. അപ്പോഴേക്കും സമയം രണ്ടു മണിയോടടുത്തിരുന്നു. ഓട്ടോക്കാരൻ ഞ ങ്ങളെ കാലത്ത് ഭക്ഷണം കഴിച്ച ഹോട്ടലിന ടുത്ത് എത്തിച്ചു. ഞങ്ങൾ ഉച്ചഭക്ഷണംറൊ ട്ടി, ചോറ്, സബ്ജി, ദാൽ എന്നിവ കഴിച്ചു.
നടന്ന് മുറിയിലെത്തി. ഒരു മണിക്കൂർ വിശ്രമിച്ച് മാർക്കറ്റ് കാണാൻ പുറപ്പെട്ടു. താ ഴെ റോഡ് വക്കത്തെ കടയിൽ കണ്ട പയ്യ നോട് മാർക്കറ്റ് എത്ര ദൂരമുണ്ട് എന്നന്വേഷി ച്ചു. തീൻ ദർവാസ മാർക്കറ്റ് രണ്ടു കിലോ മീ റററിലധികം ദൂരെയാണ് എന്നവൻ പറഞ്ഞു.
ഞങ്ങൾ ഓട്ടോയിൽ അങ്ങോട്ടു വിട്ടു. റോഡിൽ നല്ല ട്രാഫിക്ക് ഉണ്ട്.നഗരത്തിന്റെ ഈ ഭാഗത്ത് റോഡുകൾക്ക് വീതികുറവാണ്, ഇതാണ് പഴയ നഗരം. തെരുവുകൾ ഇടു ങ്ങിയവയും ആണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശ മാണ്. കടകൾ കൂടുതലും അവരുടെ തന്നെ.
സക്കൂട്ടറുകളും ഓട്ടോകളും തിക്കിതിരക്കി ഓടിക്കുന്നു .പത്തു മിനിറ്റിനു ശേഷം ഞങ്ങ ൾ മാർക്കറ്റിൽഎത്തി.റോഡിന്റെഫുട്പാത്തി നോടു ചേർന്ന് ഉള്ള സ്ഥലത്ത് നിരത്തി വെച്ച സാധനങ്ങളുമായി നിരവധി കച്ചവടക്കാരു ണ്ട് ഞങ്ങൾ സ്ഥിരം കടകൾക്കും ഇവർക്കും ഇടയിലെ വഴിയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു.
വഴിയിൽ പുരാതനമായ ഒരു പള്ളിയുടെ മുൻവാതിൽ കണ്ടു. നടന്ന വഴിയിൽപലതരം കച്ചവടങ്ങൾ.അഘോഷങ്ങളിൽ ഉപയോഗി ക്കുന്ന വസ്ത്രങ്ങൾ അധികവുംഗിൽട്ട്ഒക്കെ യായി തിളങ്ങുന്നവയാണ്. ചില സമ്മാനപ്പെ ട്ടികളും കുട്ടകളും ഒക്കെ ഉണ്ട്.
അങ്ങനെ ഒന്നു രണ്ട് ഇടത്തെരുവുക
ളിലെ തുണിക്കടകളും കണ്ട് തിരിച്ചു നടന്നു. അപ്പോഴാണ് ശരിക്കും തീ ൻ ദർവാസ കണ്ട ത്. കരിങ്കല്ലിൽ കെട്ടിയ കോട്ടവാതിൽ പോ ലെ 3 ഭാഗങ്ങളുള്ള കമാനം അതാണ് തീൻ ദർവാസ അതിനു പുറകിലായി ദൂരെ അതി പുരാതനമായ കോട്ടയും.
കരിങ്കല്ലിൽ കെട്ടിയ കോട്ടവാതിൽ പോലെ 3 ഭാഗങ്ങളുള്ള കമാനം അതാണ് തീൻ ദർവാസ അതിനു പുറകിലായി ദൂരെ അതിപുരാതനമായ കോട്ടയും. 1411 ൽ അ ഹമ്മദ്ഷ എന്ന രാജാവാണ് ഭദ്ര കോട്ട നിർമ്മി ച്ചത്. 45 ഏക്കർ സ്ഥലത്ത് 162 വീടുകൾ ഉൾപ്പെടുത്തി മറ്റു സൗകര്യങ്ങളോടെയാണ് ഇതിന്റെ നിർമ്മാണം.
എട്ട് പ്രധാന വാതിലുകൾ കോട്ടക്ക് ഉണ്ട് അതിൽ ഏറ്റവും വലിയ 2 എണ്ണം കിഴ ക്കുഭാഗത്താണ്. ഒന്ന് തെക്കുപടിഞ്ഞാറെ മൂലയിലും. മൂന്ന് ഇടത്തരം വാതിലുകൾ ഉ ള്ളതിൽ രണ്ടെണ്ണംവടക്കു ഭാഗത്തും ഒന്ന് തെക്കും ആണ്. ചെറിയ വാതിലുകൾ ര ണ്ടെണ്ണവും പടിഞ്ഞാറു ഭാഗത്തും ആണ്.
ഭദ്ര കോട്ടയിൽ നിന്നും കിഴ ക്കു മാറിയാ
ണ് മൂന്നു കമാനങ്ങളോടെ തീൻ ദർവാസ 1415ൽ രാജാവ് നിർമ്മിച്ചത്. നടുവിലെ കമാനം 17 അടി വീതിയും വശങ്ങളിലു ള്ളവ 13 അടി വീതവും ഉള്ളവയാണ്.
ഈ കോട്ട 1573 വരെ ഗുജറാത്ത് സുൽ ത്താൻമാരും. 1573 മുതൽ 1719 വരെ മുഗ ളന്മാരും. 1719 മുതൽ1732 വരെ മുഗളന്മാർ മറാത്ത രാജവംശത്തിനു കീഴിലും, തുടർന്ന്
1732 മുതൽ 1818 വരെ മറാത്ത രാജവംശ വും കൈവശം വെച്ചു. 1818 മുതൽ 1858 വരെ ഈസ്റ്റ് ഇന്ത്യ കമ്പനിയും 1858 മുതൽ
1947 ൽ ഇന്ത്യ സ്വതന്ത്രമാകുന്നതു വരെബ്രി ട്ടീഷു സാമ്രാജ്യവും ഭരിച്ചു.
അകത്ത് ഒരു ഭദ്രകാളീക്ഷേത്രമുണ്ട്അതു
കൊണ്ടാണ് ഭദ്ര കോട്ട എന്നു വിളിക്കുന്നത്.
ഇതിനോടനുബന്ധമായിട്ടാണ് അഹമ്മദാ ബാദ് നഗരം പണിതീർത്തത്. ഈ നഗരത്തെ പ്പറ്റിയുള്ള ഒരു ഐതിഹ്യമുണ്ട്. മഹാലക്ഷ്മി
ഭദ്ര കോട്ടയിൽ സാന്നിദ്ധ്യമായിരുന്നു. ഒരിക്ക ൽ ഭദ്ര കോട്ടയിൽ നിന്നും മഹാലക്ഷ്മി ഇറ ങ്ങി പോകാൻ തുനിഞ്ഞ് വാതിൽക്കൽ എത്തിയത്രെ.
കാവൽക്കാരനായ. ഖ്വാജ സിദ്ധിക്ക് കോ ത്ത് വാൾ മഹാലക്ഷ്മിയെ തിരിച്ചറിയുകയും താൻ രാജാവിനോടു പോയിപറഞ്ഞ്സമ്മതം വാങ്ങി വരുന്നതുവരെ അവിടെത്തന്നെ നിൽക്കണംഎന്ന്പ്രാർത്ഥിക്കുകയുംചെയ്തു വത്രെ.ഇതു കേട്ട് ലക്ഷ്മി അവിടെ നിൽക്കു മ്പോൾകാവൽക്കാരൻരാജാവിന്റെ അടുത്ത് എത്തി വിവരം പറഞ്ഞ് സ്വന്തം കഴുത്ത് ഛേ ദിക്കുകയും ചെയ്തുവത്രെ.
അതോടെ നിരന്തരമായി മഹാലക്ഷ്മി അവിടെ നിൽക്കേണ്ടി വരികയുംതൽഫലമാ യി അഹമ്മദാബാദ് സമ്പൽസമൃദ്ധി പ്രാപിക്ക യും ചെയ്തു എന്നാണ് അത്.കോട്ടക്കകത്ത് ഖ്വാജ സിദ്ധിക് കോത്ത് വാളിന്റെ ശവകുടീ രവുംഉണ്ട്.ഇവിടെഒരുഭദ്രകാളിക്ഷേത്രവും ഉ ണ്ട്.
കോട്ടയുടെ ഒരു ഭാഗത്ത് ലക്ഷ്മീ സങ്കൽ പ്പത്തിൽ ഒരു വിളക്ക് കഴിഞ്ഞ 600 ൽ അധി കം വർഷങ്ങളായി ഒരു മുസ്ലിം കുടുംബം ക ത്തിക്കുന്നുണ്ട് . തീൻദർവാസയിൽഒരുശിലാ ശാസനം ഉണ്ട്.1812 ൽ ഒക്ടോബർ 10 ന് അന്നത്തെ മറാത്ത ഗവർണ്ണർ ആയ ചാമ്നാ ജി രഘുനാഥിന്റെ ശാസനത്തിലെ വരികൾ ഇങ്ങനെയാണ്.
അച്ഛന്റെ പൂർവ്വിക സ്വത്തിൽ പെൺമക്ക ൾക്കുള്ള തുല്യാവകാശം വേർതിരിവില്ലാതെ നൽകേണ്ടതാണ് എന്ന് ഭഗവാൻ വിശ്വനാഥ ന്റെ കൽപ്പന.നിങ്ങൾ അതു നിഷേധിക്കുന്ന പക്ഷം നിങ്ങൾ ഹിന്ദുവാണെങ്കിൽ മഹാദേവ നോടും മുസൽമാനാണെങ്കിൽഅള്ളാവിനോ ടും അല്ലെങ്കിൽ റസൂലിനോടും മറുപടി പറ യേണ്ടി വരും എന്നാണ്.
ദേവനാഗരി ലിപിയിലാണ് തീൻ ദർവാസ യുടെ താഴത്ത് ഇത് രേഖപ്പെടുത്തിയിട്ടുള്ളത് കമാനത്തിനും കോട്ടക്കും ഇടക്കുള്ള സ്ഥല മാണ് തുറന്ന കച്ചവടകേന്ദ്രം. ഒരു ചെറുപ്പ ക്കാരൻ രണ്ടു വലിയ പാത്രങ്ങളിലായി ചായ കുറുക്കുന്നു. ഓരോ ചായ കുടിച്ച് ഞങ്ങൾ തീൻ ദർവാസയിലേക്ക് നടന്നു.
നിരവധി കച്ചവടക്കാർ. റെഡി മേഡ് വസ്ത്രങ്ങളാണ് കൂടുതൽ കാണാനുള്ളത് . കൂട്ടുകാർ കുട്ടികൾക്കുള്ള ഡ്രെസ്സ് എടുക്കു ന്ന തിരക്കിലാണ്. ജീൻസ്, ടോപ്പ്, ഉടുപ്പുകൾ പലതരം. ടീ ഷർട്ടുകൾ വില കുറഞ്ഞവ എ ന്നിവക്കാണ് കൂടുതൽ ചിലവ്.
അതിനിടെ ഒരു കുമ്പളങ്ങ ഹൽവക്കാരൻ ഉന്തുവണ്ടിയും ആയി എത്തി. തരക്കേടില്ലഎ ന്നു തോന്നിയപ്പോൾ ഞങ്ങൾ എല്ലാവരും ഓ രോ കിലോ വാങ്ങി. ആഗ്രയിൽ കിട്ടിയതിനേ ക്കാൾ നല്ലതായിരുന്നു. അയാൾക്കും ഒന്നിച്ച് കുറച്ചു വിൽക്കാനായതിന്റെ സന്തോഷം. അ
തിനിടെ അവിടെ ഇരുന്നു കച്ചവടം ചെയ്യുന്ന
തുണിക്കച്ചവടക്കാരൻ ഉന്തുവണ്ടിക്കാരനെ
വടി കൊണ്ടു തല്ലുന്നതു കണ്ടു. വല്ലാത്ത ക ഷ്ടം തോന്നി.
അതിവേഗം സന്ധ്യയായിക്കഴിഞ്ഞു.കോട്ട കാണൽ നടന്നില്ല. 5 മണിക്ക് അടക്കും. മുൻ വശത്തു പോയി കണ്ടു. മധുരക്കിഴങ്ങു മുത ൽ സർബത്തുവരെ പല വണ്ടികളിൽ ആയി വിൽക്കുന്നുണ്ട്. തിരക്കിനിടയിലൂടെ ഊളിയിട്ട് കച്ചവടം നടത്തുന്നു.
നല്ലവണ്ണം ഇരുട്ടാകുന്നതുവരെ അവിടെ നടന്നു. ഓട്ടോയിൽ റൂമിലേക്ക്തിരിച്ചു. ഇവി ടെ ഇരുച്ചക്ര വാഹനങ്ങൾ ഓടിക്കുന്നവർ സ ർക്കസ്സുകാരെപ്പോലെയാണ് വണ്ടി ഓടിക്കു
ന്നത്. സാധനങ്ങൾ മുറിയിൽ വെച്ച് വീണ്ടും പുറത്തിറങ്ങി. രാത്രി ഭക്ഷണത്തിന് ഡസ്ക് റസ്റ്റാറന്റ് എന്ന കടയിലാണ് പോയത്. നല്ല ഭക്ഷണം.
തിരിച്ച് മുറിയിൽ വരുന്നതിനു മുമ്പ് റെയിൽവേ സ്റ്റേഷനിൽ ഒന്നുപോയിനോക്കി. കാലത്ത് പതാൻ എന്ന സ്ഥലത്തേക്കുള്ള വണ്ടിയുടെ വിവരം അറിയണം. നോക്കിയ പ്പോൾ കാലത്ത് മൂന്നരക്കാണ് പാസഞ്ചർ, രാജസ്ഥാൻ റൂട്ടിലുള്ള മൊഹ്സീന ജംഗ്ഷൻ കഴിഞ്ഞാണ് പതാനിലേക്ക് തിരിയുക.
അവിടം വരെ പോകുന്ന ട്രെയിൻ ആ ണ്. മൂന്നരക്ക് വണ്ടിയാണെങ്കിൽ മൂന്നു മണി കഴിയുമ്പോഴേക്കും സ്റ്റേഷനിൽ എത്തി ടിക്ക റ്റെടുക്കണം. ഞങ്ങൾ മുറിയിലേക്കു മടങ്ങി. നേരത്തെ കിടന്നാലേ കാലത്ത് എഴുന്നേൽ ക്കാൻ പറ്റുകയുള്ളു. (തുടരും)
by Sankaranarayanan Sambhu
Comments
Post a Comment