കൈലാസ് മാനസരോവർ ഭാഗം -11
കാലത്ത് പതിവു പരിപാടികൾക്കു ശേഷം കിറ്റ് റെഡിയാക്കി വെച്ചു. സ്ലീപ്പിങ്ങ് ബാഗ് ഷേർപ്പമാരാണ് കൊണ്ടുവരിക. ഇനി അങ്ങോട്ട് ആദ്യ പതിനഞ്ചു കിലോമീറ്റർ മാത്രമേ വാഹനത്തിൽ പോകാൻ കഴിയൂ.
യമദ്വാർ വരെ.
പ്രഭാത ഭക്ഷണം കോൺഫ്ലേക്സ്
ബ്രെഡ്ഡ് കട്ടൻ എന്നിവയിൽ ഒതുക്കി, പാൽ
വേണ്ടവർക്ക് പൊടി കലക്കിയ പാൽ ഉണ്ട്.
എല്ലാവർക്കും പുറപ്പെടാനുള്ള ധൃതി കാണാ
നുണ്ട് . പൗർണ്ണമിക്ക് കൈലാസപരിക്രമ എന്ന പ്രദക്ഷിണം സാദ്ധ്യമായില്ല എങ്കിലും
ആവോളം കൈലാസത്തെ കാണാൻ കഴി ഞ്ഞു എന്നതു തന്നെ എത്രയോ മഹത്തര
മെന്നേ പറയാവൂ.
കൂടെ കൊണ്ടുപോകാനുള്ള കിറ്റിൽ ഉച്ചഭക്ഷണ പൊതി വച്ചിട്ടുണ്ട്. സ്കൂൾ ബാഗുകൾ പോലെയുള്ള പുറകിൽ തൂക്കാ വുന്ന കിറ്റ്. പേരും അഡ്രസ്സും എഴുതി മുൻ വശത്തു വെക്കാവുന്ന ചെറു ബാഗുകൾ എല്ലാവർക്കും നേരത്തേ തന്നെ തന്നിരുന്നു.
പ്രാതലിനു ശേഷം എല്ലാവർക്കും അൽപ്പം ചോറ് ഒരു ചെറിയ ആപ്പിൾ ചെറിയ ടെട്രാ പായ്ക്കറ്റിൽ ഉള്ള ഒരു ഫ്രൂട്ട് ഡ്രിംഗ്
ഇത്രയുമാണ് ഉച്ചഭക്ഷണം .1 ലിറ്റർ ഫ്ലാസ്ക്ക് നിറയെ ചൂടുവെള്ളം കരുതിയിട്ടുണ്ട് .ദർച്ച നിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് യമ ദ്വാറിലേക്ക് അവിടം വരെ ലാന്റ് ക്രൂസറിൽ കൊണ്ടു പോയി വിടും.
പരിക്രമ അവിടെ നിന്നാണ് തുടങ്ങു ന്നത്.ഞങ്ങൾ വളരെ വേഗം പുറപ്പെട്ടു. യമ ദ്വാറു വരേക്കും കയറ്റം ഉണ്ട്. പതിനൊന്നു മണിയോടടുത്ത് അവിടെ എത്തി. അവിടെ പടിപ്പുര പോലെ ഒരു നിർമ്മിതി കാണാം.
സാങ്കൽപ്പികമായ ഒരു രണ്ടാം ജന്മം നേടാനായി യാത്രികർ ഓരോരുത്തരായി ഇവിടെയുള്ള പടിക്കെട്ടു കയറി ഈ യമദ്വാ റിനെ മറികടക്കുന്നു. തുടർന്ന് ആ സ്ഥലത്തി ന്റെ പ്രത്യേകതയെക്കുറിച്ച് സ്വാമി വിവരിച്ചു.
യമധർമ്മ രാജധാനിയിലാണ് ഞങ്ങൾ നിൽക്കുന്നതത്രെ. നചികേതസ്സ് എന്ന കേവലം 7 വയസ്സുള്ള ബാലൻ യമനോട് സംവാദം നടത്തുന്ന കഠോപനിഷത്തിലെ സന്ദർഭം ഇവിടെയാണ് നടന്നത് എന്ന് സങ്കൽപ്പം.
തർബോച്ചേ എന്നാണ് ഈ പ്രദേശത്തെ തിബത്തുകാർ വിളിക്കുന്നത് . നാലാം ചാന്ദ്ര മാസ പൗർണ്ണമിക്ക് ആബാലവൃദ്ധംജന ങ്ങളും ഇവിടെ എത്തി സാഗാദാവ എന്ന ഉത്സവത്തിൽ പങ്കാളികൾ ആകുന്നു.
ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് സാഗദാവ , സാഗാ എന്നാൽ തിബറ്റൻ ചാന്ദ്ര മാസ കലണ്ടർ എന്നും അതിലെ നാലാം മാസത്തിൻ്റെ പേരാണ് ദാവ. നാലാം മാസത്തെ എന്നർത്ഥം വരുന്ന വാക്കാണ് ഇത്.
ചാന്ദ്ര മാസങ്ങളിൽ നാലാമത്തേതിൻ്റെ പതിനഞ്ചാം ദിവസം വരുന്ന പൗർണ്ണമിബുദ്ധ
പദം ലഭിച്ച ശാക്യ മുനിയുടെ ജനനം, നിർവാ ണം ,പരിനിർവാണം എന്നിവ ആയി ചടങ്ങു കൾ നടത്തുകയാണ് ചെയ്യുക.
തിബത്തിൽ പലയിടത്തും ഉണ്ടെങ്കിലും
ലാസയിലെ ജോക്ഹാങ്ങ് ബുദ്ധക്ഷേത്രത്തി
ലും കൈലാസത്തിൻ്റെ തെക്കെ മുഖത്തിന
ടുത്ത തർബോച്ചേയിലുമാണ് സാഗദാവക്ക് പ്രാധാന്യം ഉള്ളത്. അതിൽതന്നെ തർബോ ച്ചേ സാഗാദാവാ ഏറ്റവും പ്രാധാന്യമേറിയ തത്രെ .
ആയിരക്കണക്കിന് വിശ്വാസികളും ബുദ്ധ സന്യാസിമാരും എത്തിച്ചേരുന്ന ഈ
ചടങ്ങ് തർബോച്ചേ കൊടിമര പരിസരത്താ ണ് നടക്കുക. തിബറ്റിലെ ഏറ്റവും പ്രധാന കൊടിമരവും തർബോച്ചേ കൊടിമരം തന്നെ
തിബറ്റൻ ഭാഷയിൽ ഗാങ് റിംപോച്ചേ എന്നു വിളിക്കുന്ന വിശുദ്ധപർവ്വതം എന്നർ ത്ഥമുള്ള കൈലാസം . കൈലാസ പരിക്രമ ത്തിന് കോറ എന്നാണ് തിബറ്റുകാർ പറയുക
സാഗദാവയോടനുബന്ധിച്ച് നടത്തുന്ന കോറ
ബുദ്ധമത വിശ്വാസികൾ ഏറ്റവും പുണ്യമായി
കരുതുന്നു.
പൗർണ്ണമി ദിനത്തിൽ ബുദ്ധ സന്യാസി മാർ കൊടിമരച്ചുവട്ടിൽ ബുദ്ധ സൂത്രങ്ങൾ
പാരായണം ചെയ്യുകയും മറ്റു പ്രത്യേക പൂജ
കളും ചെയ്യുമ്പോൾ സാഗദാവ തുടങ്ങുകയ യിആളുകൾ കൊടിമരത്തെ വലം വെക്കാൻ തുടങ്ങും അവർ ചന്ദനത്തിരികളും ദേവദാരു
വൃക്ഷ കൊമ്പുകളും കത്തിച്ച് പരിസരം സുഗ ന്ധപൂരിതമാക്കും.
അടുത്തതായി ശ്രദ്ധാപൂർവ്വം കൊടിമരം പുഴക്കി എടുക്കും. അതിലെ പഴയകൊടിക്കൂ റകൾ മുഴുവൻ മാറ്റും. പിന്നീട് അവിടെ ഉള്ള ജനങ്ങൾ ആയിര ക്കണക്കിന് പ്രാർത്ഥനാ കൊടികൾ കൊടിമരത്തിൻ്റെ മുകളറ്റത്തു നിന്നും കെട്ടിയിട്ടിട്ടുള്ള കയറുകളിൽ കെട്ടിയി ടും .
ലോകത്താകമാനം ഉള്ള ജീവജാലങ്ങൾ ക്കും മനുഷ്യർക്കും വേണ്ടിയുള്ള പ്രാർത്ഥന കൾ . ആ സമയത്ത് വലിയ കാഹളങ്ങളും
ഇലത്താളങ്ങളുമൊക്കെ ശബദിപ്പിച്ച് ബുദ്ധ സന്യാസിമാരും അവർക്കു പുറകെ മറ്റുള്ള ആളുകളും കൊടിമരത്തെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കും.80 അടിയോളമാണ് കൊടിമരത്തിൻ്റെ ഉയരം.
കൊടിമരം ഉയർത്തി ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പരിചയം ഉള്ള ബുദ്ധ സന്യാസി മറ്റുള്ളവരെ കൂട്ടി കൊടി മരം കൃത്യം കുത്ത നെ ഉറപ്പിക്കും. അത്രയും സമയവും മറ്റു ള്ളവർ വലം വെച്ചു കൊണ്ടിരിക്കും. അവർ പ്രാർത്ഥനകളും ബുദ്ധ സൂത്രങ്ങളും എഴു തിയ കടലാസു കൊടികൾ ആകാശത്തു പറത്തി വിടും .
അത് കാറ്റത്ത് പറന്ന് എല്ലാടവും എത്തുമെന്ന് അവർ കരുതുന്നു. കൊടിമരം ചരിവില്ലാതെ നിൽക്കണം. ചെരിവുണ്ടെങ്കി ൽ ടിബറ്റിനു ദോഷമാണെന്നാണ് വിശ്വാസം. അപ്പോൾ കൊടി മരത്തെ 13 തവണ പ്രദ ക്ഷിണം വെച്ചാൽ കൈലാസത്തെ ഒരു തവണ പ്രദക്ഷിണം വെക്കുന്നതിനു തുല്യ മത്രെ.
അന്നേ ദിവസം നടന്നുകൊണ്ടുള്ള കോറ യും നമസ്ക്കരിച്ചു കൊണ്ടുള്ള കോറയും ഒരുപാടു പേർ ചെയ്യാറുമുണ്ട്.കൂടാതെ അവ രുടെ തനതായ കലാപരിപാടികളും കുതിര യോട്ടവും മറ്റും നടത്തുന്നു. കുടുംബങ്ങൾ ഒന്നടങ്കം ഈ ഉത്സവത്തിൽ പങ്കാളികൾ ആകും.
ബഹുഭർതൃർത്വം ഇവരുടെ രീതിയാണ് . സഹോദരന്മാർ പലരും ചേർന്ന് ഒരു വധുവി നെ സ്വീകരിക്കുന്നു. മറിച്ച് ഒരുപുരുഷൻഒന്നി ലധികം സ്ത്രീകളെവിവാഹംകഴിക്കാറുമുണ്ട്.
സ്വത്ത് ഭാഗം വെച്ച് പോകാതിരിക്കാനും . സന്താനനിയന്ത്രണത്തിനും മറ്റുമായി ഇത്ത രം കാര്യങ്ങൾ അവർ തലമുറകളായി പിൻ
തുടരുകയാണ്.'
ഞങ്ങൾ തർബോച്ചേയിൽ എത്തി
പ്പോൾ കൊടിമരവും വലിച്ചുകെട്ടിയ നിരവധി കയറുകളിലെ കൊടികളും ഉണ്ട് . അന്നേക്ക് രണ്ടു മാസം മുൻപ് ഉയർത്തിയതായതു കൊണ്ട് കൊടികൾ അൽപ്പം നിറം മങ്ങിയി രുന്നു.
എന്നാലും ആ പറക്കും പ്രാർത്ഥനകൾ നമുക്കെല്ലാമായി സദാ സമയവും പറന്നു കൊണ്ടിരിക്കുന്നു.അതിൽ എല്ലാ ഭാഗത്തേ ക്കും വലിച്ചുകെട്ടിയ കയറുകളിൽ ആയിര ക്കണക്കിന് പ്രയർ ഫ്ലാഗ്സ് പ്രാർത്ഥന എഴു തിയ തുണി കൊടികൾപറക്കുന്നതുകാണാം.
ആ വർഷം രോഗം അകാലമരണം വരൾച്ച ക്ഷാമം ഒന്നും ഇല്ലാതെ ധാരാളം കന്നുകാലികൾ ഉണ്ടായി നല്ല വർഷമാകും എന്നാണ് സാഗദാവ കൊണ്ട് ഇവർ വിശ്വസി ക്കുന്നത്. തുടർന്ന് കൊടിമരച്ചുവട്ടിൽ ബുദ്ധ പുരോഹിതർ നടത്തുന്ന പ്രാർത്ഥനയും അതേ തുടർന്ന് യുവാക്കളുടെ കായികാഭ്യാ സങ്ങളും പുതുവർഷത്തെ വരവേൽക്കാൻ
ഉചിതമായവ തന്നെ.
ഉദ്ദേശം മെയ് മാസത്തിലാണ് സാഗാ ദാവ വരിക.വേനലിന്റെ തുടക്കം. ഇവിടെ കൈലാസത്തിന്റെ ദക്ഷിണ മുഖം നമുക്ക് കാണാം. കുറെ വരകൾ പോലെ കാണപ്പെ ടുന്നത് പണ്ട് രാവണൻ കയർ വരിഞ്ഞ് പൊക്കി എടുക്കാൻ നോക്കിയപ്പോൾ വന്ന പാടുകൾ ആണെന്ന് ചിലർ പറയും.
ദക്ഷിണാമൂർത്തി തന്നെ എന്നു നമുക്ക് തോന്നും. യമദ്വാറിൽ നിന്ന് കുറച്ചു താഴേക്കി റങ്ങിയാൽ രണ്ടു വശത്തും ഉയർന്ന മലനിര കൾക്കു നടുവിലായി നാം എത്തും .ഒരറ്റത്തു കൂടി ഒരു നീർച്ചാൽ ഒഴുകുന്നു. അങ്ങിങ്ങായി ചില ടെൻറുകൾ കാണാം.
കുതിരക്കാരുടേതും മററുമാണ്. അവിടെ മൈതാനം പോലെ വിസ്തൃതമായ പ്രദേശമാ ണ്. ഞങ്ങൾ എത്തിയപ്പോൾ ഒരു ടിബറ്റുകാ രൻ എത്തി ഗൈഡുമായി സംസാരിക്കാൻ തുടങ്ങി. പോർട്ടർമാരെ ഏർപ്പാടു ചെയ്യുന്ന ആളാണ്.
അവർ തമ്മിൽ കുറെ സംസാരിച്ച് ഒരു സമവായത്തിൽ എത്തി എന്നു തോന്നുന്നു. ഒരു ദിവസം ഒരു പോർട്ടർക്ക് 300 രൂപയോ ളമാണ് കൂലി .ഒരാൾക്ക് ഒരു പോർട്ടർ എന്ന താണ് രീതി. നമ്മുടെ കിറ്റ് അവർ എടുക്കും കൂടെ വരും.
എന്റെ ഊഴമായപ്പോഴേക്കും പോർട്ടർമാരി ൽ ഒരാൾ ഉണ്ട് പക്ഷെ കൂടെയുള്ള ഡോ ക്ടർ ദമ്പതിമാർക്ക് ആളില്ല എന്റെ പോർട്ട റെ അവർക്കു ഷെയർ ചെയ്യേണ്ടി വന്നു. ഞാൻ കിറ്റ് അയാളെ ഏല്പിച്ചു.
കൂട്ടത്തിൽ കുറേപ്പേർ കുതിരപ്പുറത്താണ് പ്രദക്ഷിണം ചെയ്യുന്നത് .ഞങ്ങൾ നടക്കാൻ തുടങ്ങി. ഇന്ന് 13 കിലോമീറ്റർ നടക്കണം. ദിറാപുക് വരെ .ഇപ്പോൾ ഉച്ചയായിട്ടുണ്ട്. അഞ്ചെട്ടു പേർ ഉള്ള ഒരു കൂട്ടമായി നടന്നു നീങ്ങുകയാണ്.
കൈലാസത്തിൻ്റെ തെക്കെ മുഖത്തു
നിന്നാണ് പരിക്രമ തുടങ്ങുക എന്നു പറഞ്ഞു
വല്ലോ. ഇതെക്കുറിച്ചും ചില വിശ്വാസങ്ങൾ നിലനിൽക്കുന്നതായി കാണാം ഒരു പരിക്രമ ഒരു ജീവിതചക്ര പൂർത്തീകരണമായിട്ടാണ ത്രെ കാണുന്നത്. ബുദ്ധമതക്കാർ ബോധി സ ത്വൻ്റെ ആവാസസ്ഥാനമായും, ജൈനർആദി നാഥൻ ഋഷഭ നാഥൻ്റ മോക്ഷ സ്ഥാനമായും
കരുതുന്നു.
ഋഷഭ നാഥൻ ധ്യാനത്തിലൂടെ ജ്ഞാന
സമ്പാദനത്തിനായി കൈലാസത്തിൽ വന്ന്
അതിനു ശേഷം മടങ്ങാമെന്ന ഉദ്ദേശത്തിൽ
വന്നതാണ് എന്നും എന്നാൽ വന്ന് കൈലാസ ത്തിൽ സ്പർശിച്ചതോടെ അതിൽ ലയിച്ചു പോയി എന്നുമാണ് പറയുന്നത്.
ബോൺ മതക്കാരുടെ സ്ഥാപക ഗുരു തോൻ പാഷെൻ രാൻ മിവോ സ്വർഗ്ഗത്തിൽ നിന്ന് കൈലാസത്തിലേക്കിറങ്ങി ഇവിടെ യുള്ളവർക്കു ജ്ഞാനം പകർന്നുവത്രെ. അവിടെയാണ് ആക്സിസ് മുണ്ടി എന്ന സങ്കൽപ്പം കാണുന്നത്.
പ്രപഞ്ചത്തിൻ്റെ അച്ചുതണ്ട് എന്നോ
സ്വർഗ്ഗത്തേയും ഭൂമിയേയും യോജിപ്പിക്കുന്ന
ഭാഗമെന്നോ അതിനെ പറയാം. ലോകത്ത് പല സ്ഥലങ്ങളെപ്പറ്റിയും ഈ സങ്കൽപ്പമുണ്ട്. ഹിമാലയത്തിലെ മേരു പർവ്വതം, ടിബറ്റിൽ കൈലാസം അങ്ങനെ. ശരീരത്തിൽ നട്ടെല്ല് എപ്രകാരം താഴത്തെ ശരീര ഭാഗത്തെ ശിര സ്സുമായി ബന്ധിപ്പിക്കുന്നുവോ അതേ രീതി
യിലാണ് ആക്സിസ് മുണ്ടിയും നട്ടെല്ലിൻ്റ
സ്ഥാനമാണ് എന്നാണ് സങ്കൽപ്പം.
29029 അടി ഉയരമുള്ള എവറസ്റ്റ് എത്ര
യോ തവണ കീഴടക്കിയ മനുഷ്യന് അതിനേ ക്കാൾ എത്രയോ ഉയരക്കുറവുള്ള 23000 ത്തിൽ അധികം മാത്രം അടി ഉയരമുള്ള കൈലാസത്തെ കയറാൻ സാധിച്ചിട്ടില്ല.റഷ്യ ൻ, ഇംഗ്ലീഷ്, സ്വിസ്സ്, സ്വീഡിഷ് പർവ്വതാരോഹ കർ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. അവർക്ക്
ദിശതെറ്റുന്നതായും, ശാരീരിക ശക്തി ചോർ ന്നു പോകുന്നതായും ആണ് അനുഭവം.
മനസ്സിൽ പഞ്ചാക്ഷരി ജപിച്ച് ഞങ്ങൾ മുന്നോട്ടു നടന്നു രണ്ടു വശത്തും ഉയരമേറി യ മലനിര തന്നെയാണ്. കുറെ മാനുകൾ ഇടതു വശത്ത് നീർച്ചാലിനടുത്ത് മേയുന്നു. ഞങ്ങളിൽനിന്നും വളരെ ദൂരെയാണ് അവ. ഇടക്ക് ചെറിയ ചാലുകൾ കടക്കാനുണ്ട് .വഴി ഒറ്റയടിപാത പോലെ ഇടക്ക് കുതിര സവാരി ക്കാർ വേഗത്തിൽ വരുമ്പോൾ ഞങ്ങൾ ഒതുങ്ങും.
സാമാന്യം വീതിയുള്ളിടത്ത് ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു. ഒരു പിടി ചോറി ൽ രണ്ടു മൂന്ന് വേവിച്ച ഉരുളക്കിഴങ്ങു കഷ്
ണങ്ങൾ . ദിവസങ്ങൾ പോകുന്തോറും സംഭ രിച്ച സാധനങ്ങൾ തീർന്നു തുടങ്ങിയതായി മനസ്സിലാക്കാം . ചോറിനു പുറത്ത് ചെറിയ ആപ്പിളും ഒരു ഫ്രൂട്ടിയും എല്ലാം കൂടി അരവ യർ . നടക്കാൻ നല്ലത് ലഘുഭക്ഷണം തന്നെ. വേഗത്തിൽ കഴിച്ച് എഴുന്നേറ്റു.
വീണ്ടും നടത്തം തുടങ്ങി .രണ്ടു വശത്തും മലകൾ തന്നെ .യമരാജധാനി പിന്നിട്ടു എന്നു തോന്നുന്നു. നടത്തം തുടങ്ങി സുമാർ രണ്ടു മണിക്കൂർ കഴിഞ്ഞു കാണും. പെട്ടെന്ന് ഒരു വളവിനപ്പുറം കൈലാസത്തിന്റെ പടിഞ്ഞാറു ഭാഗം എത്തി.
ഈ ഒരു മഹൽ സാമീപ്യത്തിനായിരുന്നു വർഷങ്ങളായി മനസ്സു കൊതിച്ചിരുന്നത്. ഈ
നിമിഷം ഭൂമിയും ഗോളങ്ങളും നിശ്ചലമായ പോലെ . ഇവിടെ എല്ലാറ്റിൻ്റേയുംആകത്തുക
ആകുന്നു. പ്രപഞ്ചത്തിൻ്റെ ശക്തികേന്ദ്രമായ
ഇടം . ഭൂമിയുടെ കേന്ദ്രം. പുരാണങ്ങളിലും
ഇതിഹാസങ്ങളിലും വാഴ്ത്തിപ്പാടുന്ന ആ
തൃമൂർത്തി സങ്കൽപ്പത്തെ ഓർത്തു.
ബ്രഹ്മാവ് ,വിഷ്ണു , ശിവൻ ,സൃഷ്ടി
സ്ഥിതി, സംഹാര കാരകന്മാരായ ദേവതകൾ
ബ്രഹ്മ ലോകമോ വൈകുണ്ഠമോ മനുഷ്യന്
സ്വന്തം കണ്ണുകളാൽ കാണാനുള്ള ഭാഗ്യമില്ല
എന്നാൽ ഇവിടെ ഇതാ കൈലാസം സാക്ഷാ ൽ മഹാദേവൻ്റെ ഇരിപ്പിടം കൈ നീട്ടിയാൽ തൊടാം . കണ്ണിൽ നീർ പൊടിക്കുന്നതായും
ഹൃദയമിടിപ്പ് കൂടുന്നതായും തോന്നി.
ഇതു വരെ മററു മലകൾ മറഞ്ഞ് കാണാൻ പറ്റിയിരുന്നില്ല. യമദ്വാറിൽ നിന്ന് കൈലാസം നന്നായി കണ്ടിരുന്നെങ്കിലും നടത്തം തുടങ്ങിയതിൽ പിന്നെ മറവായി രുന്നു. ഫ്ലാസ്ക്കിലെ വെള്ളം ഓരോ കവിൾ ഇടക്കു കുടിക്കുന്നുണ്ട്.
വശങ്ങളിലെ മലകളിൽ മനസ്സ് ചില രൂപങ്ങൾ കൽപ്പിക്കുന്നു. ഇത് നന്ദികേശ്വ രൻ ആ ഭാഗത്ത് നന്ദി തലപൊക്കി കിടക്കു ന്നു കൊമ്പുകൾ പോലെ രണ്ടു ശിഖരങ്ങൾ
ഇത് ഗണേശൻ തുമ്പിയും മുറിക്കൊമ്പും.
എല്ലാ തോന്നലുകളും ശിവ സങ്കൽപ്പമത്രെ.
കൈലാസം കൈയെത്തുന്ന ദൂരത്ത് കണ്ട കാഴ്ച മനസ്സിൽ എന്തെല്ലാമോ വിചാരങ്ങൾ ,അനുഭൂതി എന്നു വിളിക്കാമോ അറിയില്ല. നടത്തും പതുക്കെ ആണ് സമുദ്ര നിരപ്പിൽ നിന്ന് 17000 അടിയോളം ഉയര മുള്ള സ്ഥലത്തു കൂടിയാണ് ഇപ്പോൾ പോകു ന്നത്. ചെറിയ ഒന്നു രണ്ടു വെള്ളച്ചാട്ടങ്ങൾ കാണാം.
തെക്കുവടക്ക് നീളത്തിലാണ് കൈലാസപർവ്വതത്തിന്റെ കിടപ്പ്. തെക്ക് ശിഖരത്തിന് ഒരു മകുടാകൃതിയും വടക്ക് മറ്റൊരു ആകൃതിയും രണ്ടിനും നടുവിൽ നീള ത്തിൽ ഒരു കാളയുടെ പുറംപോലെ കിടക്കു ന്ന ശൈലത്തിന്റെ കിഴക്കും പടിഞ്ഞാറും നടക്കേണ്ട ദൂരമാണ് കൂടുതൽ .അതിൽ ഒന്ന് ആണ് ഞങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
നടത്തത്തിന്റെ രീതിക്കനുസരിച്ച് എല്ലാവരും അങ്ങിങ്ങായിപ്പോയി. വീണ്ടും മറവിലായി പർവ്വതം പടിഞ്ഞാറുനിന്ന് വട ക്കോട്ടുള്ള തിരിവിലാണ് .കുറെ ഏറെനടന്നു. ഇടക്ക് 5 മിനിറ്റ് ഒക്കെ ഇരിക്കുന്നുമുണ്ട്.
വശങ്ങളിലെ പർവ്വതത്തിൽ ചിലഗുഹകൾ പോലെ കാണുന്നു.
രാത്രി 8 മണി ആയിരിക്കുന്നു. മുന്നിൽ ഒരു കയറ്റം കാണാനുണ്ട്. കയറാൻ കാലുക ൾക്ക് വലിയ താൽപ്പര്യം കാണാനില്ല .ചിലർ മുന്നിൽ പോകുന്നുണ്ട്. എന്തായാലും നടക്കു ക തന്നെ. സാവധാനം കയറ്റം കയറിയപ്പോ ൾ അടുത്ത കടമ്പ മുന്നിൽ ഒരു അരുവി യുടെ രൂപത്തിൽ കാണപ്പെട്ടു.
മുകളിൽ തെങ്ങിന്റെ വണ്ണത്തിൽ ഒരു മരത്തടിപ്പാലം കാണാനുണ്ട്. ഉറപ്പിച്ചിട്ടൊന്നും ഇല്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് ഒരു നിമിഷം നിന്നു. ഇത്തരം തോട്ടുപാലങ്ങൾ നാട്ടിൽ എത്രയോ കടന്നിരിക്കുന്നു. കാലു കളുടെ വിറയൽ ആണ് പ്രശ്നം നടത്തം തുടങ്ങി 8 മണിക്കൂർ കഴിഞ്ഞിരുന്നു.
എനിക്കു മുമ്പിലായി അവിടത്തുകാരൻ ഒരാൾ പോയിരുന്നു. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അന്തിച്ചു നിൽക്കു ന്നതു കണ്ടു. ഉടനെ തിരിച്ചു വന്ന് പാലത്തി ന്റെ പകുതിക്കിപ്പുറം വന്ന് എൻ്റെ നേരെ കൈ നീട്ടി .അയാളുടെ കൈ പിടിച്ച് അക്ക രെ എത്തി.നന്ദി അജ്ഞാത സുഹൃത്തേ.
അവിടെ നിന്നു നോക്കുമ്പോൾ ടെന്റുകൾ കാണാം.അവിടെയാണ് ഒന്നാം ദിവസത്തെ ക്യാമ്പ് .ഒരു ചെറു കുന്നിനെ ചുറ്റി മുന്നിലെ ത്തിയപ്പോൾ ആകെ രോമാഞ്ചമണിയിക്കു ന്ന കാഴ്ചയാണ് ഇടതു വശത്ത് കാണുന്നത്. കൈലാസത്തിന്റെ വടക്കേ മുഖം.
അത് അത്ര നേരത്തെ നടത്തം ക്ഷീണം ഇവയൊക്കെ മറക്കാവുന്ന തരത്തിലുള്ള മഹിത ദർശനം തന്നെ .ശംഭോ മഹാദേവ കണ്ണ് നിറയുന്നുവോ പറയാൻ വയ്യാത്ത അനുഭൂതി തന്നെ. അങ്ങോട്ടു നോക്കി നോക്കി ടെൻറിൽ എത്തിച്ചേർന്നു.
ചായ ബിസ്ക്കറ്റ് ഇവ കിട്ടി. ഒരഞ്ചു മിനിറ്റ് ഇരുന്നു.വലതുവശത്ത് അങ്ങു ദൂരെ താഴ്‌വരയിൽ ദിറാപുക് മോണാസ്ട്രി എന്ന ബുദ്ധമത കേന്ദ്രം കാണാം. അവിടെയാണ് പലരും ടെൻറ് കെട്ടാറ്.
അവിടെ നിന്ന് ഈ മലമുകളിൽ വന്ന് കൈലാസം അടുന്നു നിന്നു കണ്ട കാര്യം ഒരു പ്രസിദ്ധ ഹിമാലയ സഞ്ചാര സാഹിത്യകാരൻ എഴുതിയത് ഓർമ്മ വന്നു. ഭാഗ്യവശാൽ ഞങ്ങൾ താമസിക്കുന്നത് തന്നെ ഇവിടെയാ ണ്.
കുറച്ചു കൂടി മുന്നിലേക്ക് പോയാൽ തൊട്ടടുത്ത് എത്തി കാണാം എന്നൊരു ബുദ്ധി മനസ്സിൽ തോന്നി . ക്ഷീണം കാരണം ആരും കൂടെ വരാൻ തയ്യാറല്ല. പോകാനുള്ള ശ്രമത്തിൽ കുറച്ചു കാലടികൾ വെച്ചതേ ഉള്ളു.
ഒരു വലിയ ടിബറ്റൻ നായ ഒരു ടെന്റിനു മുന്നിൽ കിടക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് ഒരു കുര ,കേട്ടതും പിന്നെ ഒന്നും നോക്കിയി ല്ല തിരിച്ചു നടന്നു. ദൈവത്തിന്റെ ഇച്ഛ ഇതാ കാം. ഇവിടെ നിന്നു കാണുന്നതു തന്നെ ദുർ ല്ലഭ ഭാഗ്യം. മനസ്സ് നിറഞ്ഞിരുന്നു.
രാത്രി 10 മണി ആകാറായി ഇരുൾ പരന്നു. അതിനുള്ളിൽ ചെറിയ തോതിൽ ഒരത്താഴം കഴിച്ച് ടെന്റിനുള്ളിലേക്ക്. 4 പേർക്ക് ഒരു ടെന്റ് അതിൽ ട്രെയിനിന്റെ സീറ്റിലും വീതി കുറഞ്ഞ കനം അധിക മില്ലാത്ത ഒരു ബെഡ്ഡ് ഇട്ടിട്ട് അതിനു മുകളിൽ സ്ലീപ്പിങ്ങ് ബാഗ് നിവർത്തി അതിന്റെ ഉള്ളിലേക്കിറങ്ങി കിടക്കണം.
3 ലയർ ടെന്റാണ്. ഓരോന്നും ഉള്ളിലേക്ക് കടന്നാൽ അതിന്റെ സിബ്ബ് ഇടണം ഏറ്റവുംഒടുക്കം ഉള്ളിലെ ടെന്റിന്റെ സിബ്ബ് ഇടണം. ജീവിതത്തിൽ ആദ്യമായി സ്ലീപ്പിങ്ങ് ബാഗിൽ കയറി. (തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment