ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-10
ഗാന്ധിജി പിറന്ന നാട്ടിൽ ഭാഗം-10
തലേന്നത്തെ യാത്രാ ക്ഷീണം കാരണം കുറച്ചു മെല്ലെയെ എഴുന്നേറ്റുള്ളു. പാലിത്താ നയിലെ നടത്തവും അതു കഴിഞ്ഞ് രാത്രി പ ന്ത്രണ്ടു മണി വരെയുള്ള യാത്രയും കൂടിയാ യപ്പോൾ ക്ഷീണം തോന്നിയില്ലെങ്കിലല്ലേ അ
ത്ഭുതപ്പെടേണ്ടതായിട്ടുള്ളു.കുളിയും ഒക്കെ കഴിഞ്ഞ് താഴെ റോഡിൽ എത്തി.
റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് കുറ ച്ചു ദൂരമേ ഉള്ളു. ഒരു വെജ് റസ്റ്റാറന്റ് അവി ടെ ഉണ്ട് ഹോട്ടൽ സുഖ് സാഗർ. ചപ്പാത്തി കുറച്ചു ദിവസമായി കഴിച്ചു മടുത്തതിനാൽ എല്ലാവരും റോസ്റ്റുതന്നെ കഴിച്ചു നല്ല ചായ യും കിട്ടി. ഇനി ബസ്‌സ്റ്റാന്റ്എത്രദൂരെയാണെ ന്നറിയില്ല.
ഗാന്ധിനഗർ ബസ്സ് അന്വേഷിച്ചു. അപ്പോ ഴാണ് ഓട്ടോക്കാർ ഒരോരുത്തരായി അന്വേ ഷണവുമായി വന്നത്. ഞങ്ങൾ തൽക്കാലം അവർക്ക് പിടികൊടുക്കാതെ ബസ് സ്റ്റോപ്പി ലേക്കു നടന്നു. എന്തായാലും ഒരു കാര്യം ഉറ പ്പായി നാട്ടിലെ പ്പോലെ സെക്കന്റ് മിനിറ്റ് ഗ്യാ പ്പിലൊന്നും ഇവിടെ ബസ്സ് ഓടുന്നില്ല.
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ വലിയ ഒരു കൊടിമരത്തിൽ തൃവർണ്ണ പതാ ക പാറിക്കൊണ്ടിരിക്കുന്നു എത്ര മനോഹര മായ കാഴച. അതു കാണുമ്പോൾ മനസ്സിന് അഭിമാനം .
ബസ്സുകൾ കുറവ്, വീണ്ടും ഓട്ടോ എടു ത്തു. ഞങ്ങൾക്കു പോകാനുള്ള സ്ഥലങ്ങൾ പറഞ്ഞു കൊടുത്തു തിരിച്ച് ഇവിടെ എത്തി ക്കണം എന്നാണ് കരാർ. ആദ്യം ആയിരം ര ണ്ടായിരം എന്നൊക്കെപ്പറഞ്ഞ് അവസാനം 800 രൂപക്കോ മറ്റോ സമ്മതിച്ചു. വിലപേശാ തെ രക്ഷയില്ല.
ആദ്യമായി പോയത് ഒരു ജൈന ക്ഷേത്ര ത്തിലേക്കാണ്. ഹതീ സിംഗ് ജൈൻ മന്ദിർ. അഹമ്മദാബാദ് നഗരത്തിൽ തന്നെയാണ് ഇത്. സേഠ് ഹതിസിംഗ് കേസരി സിംഗ് എന്ന സമ്പന്നനായ ജൈന വ്യാപാരിയാണ് ഈ ക്ഷേത്രത്തിന്റെ പണി തുടങ്ങിവെച്ചത് .
അദ്ദേഹത്തിന്റെ മരണശേഷം ഭാര്യസേഠാ ണി ഹർകുൻവർ 1848 ൽ നിർമ്മാണം പൂർ ത്തിയാക്കി . അന്നത്തെക്കാലത്ത് 8 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയ ത്. 15-ാം തീർത്ഥങ്കരനായ ധർമ്മനാഥന്റെ പ്രതിഷ്ഠയാണ് ഈ ജൈന ക്ഷേത്രത്തിലെ മുഖ്യമൂർത്തി .
പ്രേംചന്ദ് സലാട്ട് എന്ന വിദഗ്ദ്ധനാണ് നിർമ്മാണ മേൽനോട്ടം വഹിച്ചത് . ഗുജറാ ത്തിൽ കഠിനമായ ക്ഷാമമുള്ള കാലത്താണ് 2 വർഷം എടുത്ത ക്ഷേത്ര നിർമ്മാണം നട ന്നത്,അതു കൊണ്ട് നൂറു കണക്കിന് വിദ ഗ്ധരും അല്ലാത്തവരുമായ പണിക്കാർക്ക് പട്ടിണി ഒഴിവായി എന്നു പറയപ്പെടുന്നു.
ധർമ്മനാഥന്റെ വിഗ്രഹം പ്രധാന ശ്രീകോവിലിലും അതിനു തൊട്ടടുത്ത ചെറു ക്ഷേത്രങ്ങളിൽ 11 തീർത്ഥങ്കരന്മാരുടെയും കൂടാതെ ചുറ്റുമായി 52 ഉപദേവതാ പ്രതിഷ്ഠ കളും ഇവിടെ ഉണ്ട്. നിർമ്മാണത്തിന്കൈത, കറ്റാർവാഴ, പുളി, മണൽ, മണ്ണ്, ചുണ്ണാമ്പ്, ശർക്കര എന്നിവയുടെ പ്രത്യേക അനുപാത കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്ഷേത്ര മുറ്റത്തെ കീർത്തി സ്തംഭം (മാനസ്തംഭ) ആരെയും ആകർഷിക്കുന്ന ഒന്നാണ്. ശില്‌പ വൈദഗ്ദ്ധ്യം ഈ സ്തംഭ ത്തിന്റെ പണിയിലും ക്ഷേത്രത്തിലെ കൊ ത്തു പണികളിലുംഎടുത്തു കാണിക്കുന്നു ണ്ട്.
ഞങ്ങൾ ചെന്ന സമയത്ത് പ്രധാന ഹാളിൽ ജൈനമതക്കാരുടെ പ്രാർത്ഥന നട ന്നുകൊണ്ടിരിക്കുകയായിരുന്നു. നിരവധി പേർ കിരിടങ്ങളും ഒക്കെ വെച്ച് അവിടെ പുരോഹിതന്മാർക്കൊപ്പം ഇരിക്കുന്നുണ്ട്.
ഞങ്ങൾ ദർശനം കഴിഞ്ഞ് ഇറങ്ങി പ്രദക്ഷിണവഴിയിൽ മററു ഉപദേവതകളെ യും ദർശിച്ചു.ക്ഷേത്രത്തിൽ ചില മരാമത്തു പണികൾ നടക്കുന്നുണ്ട്. കേടുപാടുകൾ മാറ്റാനുള്ള നിർമ്മാണ പ്രവർത്തനത്തിനുള്ള പ്രത്യേക മിശ്രിതം ചക്കിൽ കാളകളെ പൂട്ടി അരച്ചു തയ്യാറാക്കുന്നത് തൊട്ടപ്പുറത്തുള്ള ഒരു മുറ്റത്ത് നടക്കുന്നു.
പാരമ്പര്യം വിളിച്ചോതുന്ന ഹതിസിംഗ് ജൈന ക്ഷേത്രം അഹമ്മദാബാദിന്ന് ഒരു തിലകക്കുറി തന്നെ എന്നതിൽ സംശയമില്ല.
പലരുടേയും പട്ടിണി മാറ്റാൻ ഈ സംരംഭം
സഹായകമായി എന്നതും സന്തോഷകരം തന്നെ.
പിന്നീട് ഞങ്ങൾ സബർമതി നദി കട ന്ന് മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ എത്തി. അദ്ദേഹം കസ്തൂർബഗാന്ധിക്കൊ പ്പം ഇവിടെ ഏതാനും വർഷങ്ങൾ താമസിച്ചി ട്ടുണ്ട്.
സുപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിന്റെ തുടക്കം ഇവിടെയാണ്. അതിനായി കടൽ തീരമായ ദണ്ഡിയിലേക്ക് അദ്ദേഹം കാൽനട യായി യാത്ര ചെയ്തതും അവിടെ ഉപ്പ് സംഭ രിച്ചതും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തി ലെ പ്രധാന സംഭവമാണല്ലോ.
പിന്നീട് സ്വാതന്ത്ര്യലബ്ധിക്കു ശേഷ മേ ഇനി സബർമതിയിലേക്കുള്ളു എന്ന് അ ദ്ദേഹം പ്രഖ്യാപിച്ചുവത്രെ. പിന്നീട് കുറെക്കാ ലം നാഗ്പൂരിനടുത്ത് വാർദ്ധയിലെ സേവാ ഗ്രാം ആശ്രമത്തിലാണ് ബാപ്പു താമസിച്ചത്.
ഉപ്പു സത്യാഗ്രഹത്തെത്തുടർന്ന് അദ്ദേഹത്തെ 2 വർഷക്കാലം ബ്രിട്ടീഷുകാർ ജയിലിൽ അടച്ചു.അതിനു ശേഷം ആണ് വിദർഭയിലെ സേവാഗ്രാം ആശ്രമം സ്ഥാപിച്ച് അങ്ങോട്ടു മാറിയത്.
സബർമതിയിലായിരുന്ന കാലത്ത് ആശ്രമത്തിൽ ഹൃദയ കുഞ്ച് എന്ന പ്രധാന കെട്ടിടത്തിലാണ് ബാപ്പു താമസിച്ചിരുന്നത്.
ഗാന്ധിജിയുടെ സുഹൃത്തായിരുന്ന ജീവൻ ലാൽ ദേശായി 1915ൽ സത്യാഗ്രഹ ആശ്രമം എന്ന പേരിലാണ് അദ്ദേഹത്തിന്റെ വസതിയായ കൊചാരബ് ബംഗ്ലാവിൽ ആ ദ്യം ആശ്രമം സ്ഥാപിച്ചത്.
എന്നാൽ ഗാന്ധിജിക്ക് തന്റെ സങ്കൽ പ്പത്തിലുള്ള കൃഷി, കാലി വളര്‍ത്തൽ എന്നി വയും , കൈത്തൊഴിലുകളുടെ പരിശീലന കേന്ദ്രവും , നിർമ്മാണ ശാലകളും, ഉണ്ടാക്കു ക എന്നിവക്ക് ആ സ്ഥലം മതിയാകാതെ വ ന്നു.
അപ്പോൾ 1917 ജൂൺ മാസത്തിൽ 36 ഏക്കർ ഉള്ള സബർമതി നദീ തീരത്തെ സ്ഥ ലത്തേക്ക് ആശ്രമം മാറ്റി സ്ഥാപിച്ചു. അതു കൊണ്ട് സബർമതി ആശ്രമം എന്ന് പേരും കൈവന്നു .
ഇവിടെ വിനോബാജി താമസിച്ചിരുന്ന വിനോബ കുടീർ പിന്നീട് ഗാന്ധിജിയുടെ ശി ഷ്യയായ മീരാ ബൻ താമസിച്ചതിനാൽ മീരാ കുടീർ എന്നും അറിയപ്പെടുന്നു. ചെറിയ ര ണ്ടു മുറികളുള്ള ഈ കെട്ടിടം തനിമ നഷ്ട പ്പെടാതെ ഹൃദയ കുഞ്ചിനും ഉപാസനാ മന്ദി റിനും ഒപ്പം സംരക്ഷിച്ചിരിക്കുന്നു.
ഇപ്പോൾ ആശ്രമത്തിൽ പഴയ കെട്ടിടങ്ങൾക്കു പുറമെ ഗാന്ധി സ്മാരക സംഗ്രഹാലയം എന്ന മ്യൂസിയം ഉണ്ട്. വിഖ്യാ തനായ ആർക്കിടെക്ട് ചാൾസ് കൊറയയാ ണ് ഇതിന്റെ ശില്പി. കയറിച്ചെല്ലുന്തിന്റെ ഇട
തുഭാഗത്തായി ഈ കെട്ടിടം നിർമ്മിച്ചിരിക്കു കയാണ്.
1963ൽ മ്യൂസിയത്തിന്റെ ഉൽഘാടനം അ ന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ ൽ നെഹ്റുവാണ് നിർവഹിച്ചത്.നന്ദിനി എ ന്ന റസ്റ്റ് ഹൗസും ആശ്രമത്തിൽ ഉണ്ട്.
ഉപാസനാമന്ദിറിലെ പ്രാർത്ഥനക്കു ശേഷമായിരുന്ന ബാപ്പു അന്തേവാസികളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരങ്ങൾ നിർദ്ദേശിച്ചി രുന്നത്. ഗാന്ധിജിയുടെ കസിൻ ആയിരുന്ന മഗൻലാൽ ഗാന്ധിയായിരുന്നു ആശ്രമം മാ നേജർ,അദ്ദേഹം ഇവിടെ താമസിച്ചിരുന്ന കെട്ടിടം മഗൻ നിവാസ് എന്നറിയപ്പെടുന്നു.
ഗാന്ധിജിയുടെ പ്രസിദ്ധമായ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വാചക മുണ്ട് , അതാണ് ഗാലറിക്ക് പേരായി ഇട്ടിരി ക്കുന്നത്. ഇവിടെസന്ദർശകരുടെഅഭിപ്രായം
രേഖപ്പെടുത്തി വെക്കുന്ന പുസ്തകം ഉണ്ട്.
ഇവിടെ ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന 250ൽ അധികം എൻലാർജ് ചെയ്ത ഫോട്ടോകളും, 8പൂർണ്ണകായ ചിത്രങ്ങളും മറ്റു ചില പ്രധാന വസ്തുക്കളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഗാന്ധിജിയുടെ അഹമ്മദാബാദിലെ ജീവിതകാലം, പൂർണ്ണകായ ചിത്രങ്ങളുടെ ഗാലറി, ഗാന്ധിജിയുടെ പ്രസിദ്ധങ്ങളായ മൊ ഴി മുത്തുകൾ, കത്തുകൾ മററ് ഓർമ്മക്കുറി പ്പുകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന ഭാഗം എ ന്നിവയും മ്യൂസിയത്തിന്റെ ഭാഗമാണ്.
35000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയിൽ ഉള്ളത് അദ്ദേഹത്തിന്റെ ജീ വിതം, ജോലി ,പ്രവർത്തനങ്ങൾ ,ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായിബന്ധമുള്ളവ,സന്ദേ ശങ്ങൾ എന്നിവയത്രെ.
വായനശാലയിൽ ഉള്ള 80ൽ അധികം ആനുകാലികങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാ ത്തി ഭാഷകളിൽ ഉള്ളവയാണത്രെ .
കൂടാതെ 34117 കത്തുകളുടെ ശേഖര ത്തിൽ ഒറിജിനലും പകർപ്പും കലർന്നതാണ്, ഹരിജൻ, ഹരിജൻ സേവക്, ഹരിജൻ ബന്ധു തുടങ്ങിയ പത്രങ്ങളിൽ വന്ന ഗാന്ധിജിയുടെ ലേഖനങ്ങളുടെ പകർപ്പുകൾ,6000 ഫോട്ടോ കൾ എന്നിവയും ഉണ്ട്.
ഹൃദയ കുഞ്ചിൽ അദേഹവും കസ്തൂർബയും ഉപയോഗിച്ചിരുന്ന വസ്തു ക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ആശ്രമത്തിൽ ഗാന്ധിജിയുടെ കൃതികളും മറ്റു ഗാന്ധിയൻ പ്രസിദ്ധീകരണങ്ങളും ഉള്ള ബുക്ക് സ്റ്റാളിലെ പുസതകങ്ങളും അതോടൊപ്പം ഗാന്ധി ഗ്രാമ ത്തിലെ കരകൗശല വസ്തുക്കളും ലഭിക്കും.
ഒരു വർഷത്തിൽ 7 ലക്ഷത്തലധികം സന്ദർശകർ ഇവിടെ എത്തുന്നതായി കണ ക്കാക്കപ്പെടുന്നു. കാലത്ത് 8 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് സമയം.
ഗാന്ധിജി നൂൽനൂറ്റ ഏതാനും ചർക്ക കൾ ഇവിടെ കാണാം. ഞങ്ങൾക്ക് അവിടെ യുള്ള ഒരു അന്തേവാസി ചർക്കയിൽ നൂൽ നൂറ്റു കാണിച്ചു തരികയുണ്ടായി.
ആശ്രമ കാര്യങ്ങൾക്കുള്ള ട്രസ്റ്റ് ആണ് ഇവിടെ കാര്യങ്ങൾ നടത്തുന്നത്. ആശ്രമ കാ ര്യങ്ങൾക്കു പുറമെ,ഗാന്ധിയൻ ചിന്തകൾ പഠിപ്പിക്കുകയുംപ്രചരിപ്പിക്കുകയുംചെയ്യുക,ഗാന്ധിയൻ ചിന്താഗവേഷണം,ഫല പ്രസിദ്ധീ കരണം ഇവയും അവർ നടത്തുന്നു.
ജീവിതത്തിലെ സൗഭാഗ്യമായി ഈ സന്ദർശനത്തെ ഞങ്ങൾ ഉൾക്കൊണ്ടു. സന്ദ ർശകർക്കുള്ള പുസ്തകത്തിൽ ഈ അവി സ്മരണീയമായ കാഴ്ച്ചപ്പെറ്റി ഞങ്ങൾ കുറി
പ്പുകൾ എഴുതി.
ആശ്രമത്തിൽ ഗാന്ധിജി ഉപയോഗിച്ചിരു ന്ന കണ്ണട, വടി,പാത്രങ്ങൾ,കത്തികൾ, മെതി യടി എന്നിവയൊക്കെകാണുമ്പോൾ നാം പറ ഞ്ഞറിയിക്കാനാകാത്ത ചിന്തകൾക്കു വശം വദരാകും. അദ്ദേഹം ഇരുന്ന പഞ്ഞിക്കിടക്ക പോലും അതേ പോലെ അവിടെ സംരക്ഷിച്ചി രിക്കുന്നു.
അങ്ങനെ ആ കരസ്പ്പർശമേറ്റ നിര
വധി സാധനങ്ങൾ ഉണ്ട് ഓർമ്മകളെ ഉണർ
ത്തുന്നതായി. ഒരു സന്ദർശകനെ ഒരിക്കലും ഇവിടം നിരാശനാക്കുകയില്ല. മഹാത്മാവ്
അവിടെ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ ആ നനു ത്ത സ്പർശം നമുക്ക് അനുഭവവേദ്യമാകും
പുരാതന ഇന്ത്യയിലെ അതി പ്രസി ദ്ധങ്ങളായ നിർമ്മാണങ്ങളത്രെ വടക്കെ ഇന്ത്യയിൽ കാണപ്പെടുന്ന പടിക്കിണറുകൾ അഥവാ സ്റ്റെപ് വെൽകൾ.
ഗുജറാത്തിൽ മാത്രം പലയിടത്തായി വിവിധ അവസ്ഥയിൽ ഉള്ള 120 ൽ അധികം പടിക്കിണറുകൾ ഉണ്ടത്രെ. പല തട്ടുകളായി താഴേക്കിറങ്ങി അവസാനിക്കുന്ന സ്ഥലത്ത് കിണറും ചുറ്റുമായി കെട്ടിടവും എന്നു പറയാ വുന്ന നിർമ്മിതി.
അത്തരത്തിലുള്ള ഒന്നിലേക്കാണ് ഞങ്ങൾ പിന്നീട് പോയത്. അഡ്ലജ് ഗ്രാമ ത്തിലാണ് ഈ കിണർ ഉള്ളത്. അഞ്ചു തട്ടു കളിലായാണ് ഇതിന്റെ നിർമ്മാണം 75.3 മീറ്റ ർ നീളമുള്ള ഇതിന്റെ മുൻഭാഗം തെക്കുവശ ത്താണ്. തെക്കുവടക്കായി ദീർഘചതുരാകൃ തിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
കിടക്കും പടിഞ്ഞാറും വശങ്ങളിൽ നിന്നും ഉള്ള പടവുകളും ഒന്നാമത്തെ തട്ടിൽ യോജിക്കുന്ന സ്ഥലത്ത് 16 കരിങ്കൽ തൂണു കൾ ഉണ്ട്. അവിടെ മുകൾഭാഗം ചതുർ ഭുജ മായി മുകളിലേക്ക് തുറന്ന് ഇരിക്കുകയാണ്.
വീണ്ടും വടക്കുഭാഗത്തേക്ക് പടവുകൾ ഇറങ്ങി രണ്ടാം തട്ടിലും വീണ്ടും ഇറങ്ങി അടു ത്ത തട്ടുകളിലും ചെല്ലാം.എല്ലായിടത്തും വശ ങ്ങളിലും തട്ടുകളിലും കരിങ്കല്ലിൽ ശില്പങ്ങളും വൃക്ഷങ്ങളുടെയും,വള്ളികളുടേയും ഒക്കെ രൂ പങ്ങളും കൊത്തിയിട്ടുണ്ട്.
5-ാം തട്ടിൽ ഇറങ്ങി ചെല്ലുമ്പോൾ കി
ണർ കാണാം. മുകൾ തട്ടിൽ നിന്നിറങ്ങിക്കഴി ഞ്ഞാൽ പിന്നീട് മൂന്നു തട്ടുകളിലേക്കും മൊ ത്തം വീതിയിൽ ഉള്ള പടവുകളാണ് ഉള്ളത്. മഴക്കാലത്ത് ജലം സംഭരിക്കുമ്പോൾ ഇതു നിറഞ്ഞ് വെള്ളം രണ്ടോ മൂന്നോ തട്ടു കൂടി മുകളിലേക്ക് കയറുമ്പോൾ ഒരുകുളത്തിന്റെ ആകൃതി കൈവരിക്കും.
ഒരോ തട്ടിലും വെളിച്ചം കിട്ടുന്ന വിധ ത്തിൽ മുകൾവശം കുറേശ്ശെ തുറന്ന്ഇരിക്കു ന്നു. കിണറിനു മുകളിൽ ഉള്ള തട്ടുകൾ കഴി ഞ്ഞാൽ ഏറ്റവും മുകൾഭാഗം അഷ്ട ഭുജം തന്നെയാണ്.
1498 ൽ വഗേലാ രാജ വംശത്തിലെ റാണാ വീർ സിംഗിന്റെ ഓർമ്മക്കായി റാണി രുദ്രാഭായിയാണ് ഇത് നിർമ്മിച്ചത്. പണ്ട് ആ ഘോഷങ്ങളും മതപരമായ ചടങ്ങുകളും നട ത്താൻ ഇത്തരം പടിക്കിണറുകൾ ഉപയോ ഗിച്ചിരുന്നു .
കുടിവെള്ളത്തിനും കുളിക്കാനും ഇതിലെ വെള്ളം ഉപയോഗപ്രദമാണ്. മുകൾത്തട്ടിൽ കയറി നമുക്ക് കിണറിന്റെ മൊത്തത്തിലുള്ള ആകൃതി കാണാനും സൗകര്യമുണ്ട്.
പടിക്കിണറിന്റെ മുകൾ തട്ടിൽ ഏതാനും
ശവകുടീരങ്ങൾ കാണാം ഇവ അന്തരിച്ചരാജ കുടുംബാംഗങ്ങളുടെ ആയിരിക്കാം. ഈ പടി ക്കിണർ ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്.
ഒരേ സമയം ശില്പ വിദ്യയും വാസ്തു വിദ്യയും സംയോജിപ്പിച്ചിട്ടുള്ളഇത്തരംനിർമ്മി തികൾ ഇന്ത്യയുടെ മഹത്തായ ശില്പ ശാസത്ര പാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്.(തുടരും) by Sankaranarayanan Sambhu
Comments
Post a Comment