കൈലാസ് മാനസരോവർ ഭാഗം -10



          ഇന്ന് പൗർണ്ണമിയാണ് , അതെ ഈ ഒരു ആഷാഢ പാർണ്ണമിക്കു വേണ്ടി കഴിഞ്ഞ ആറു മാസ ക്കാലമാണ് ഞാൻ തപസ്സിരുന്നത് വലിയ പ്രതീക്ഷകളോടെകാത്തിരുന്നദിവസം. പൗർണ്ണമി എന്നു മാത്രം പറഞ്ഞാൽ പോര ഗുരു പൂർണ്ണിമ ദിവസമാണ്. 

       വേദങ്ങളെ നാലായി പകർന്ന കൃഷ്ണ ദ്വൈപായനന്റെ ഇതിഹാസ കർത്താവായ
സാക്ഷാൽ വേദവ്യാസന്റെ പേരിലാണ് ഗുരു
പൂർണ്ണിമ അറിപ്പെടുന്നത്. അദ്ധ്യാപന രംഗ ത്തേയും ആദ്ധ്യാത്മിക രംഗത്തേയും മഹാ ഗുരുക്കന്മാർക്കായി സമർപ്പിക്കപ്പെട്ട ദിവസം

       ഗുരുനാഥന്മാർ ,കേവലമായ ധനസമ്പാദ
നമായിരുന്നില്ല അവരുടെ ലക്ഷ്യം മറിച്ച് മനുഷ്യകുലത്തിന്റെ വളർച്ചക്ക് സഹായക മായ അറിവ് നിർല്ലോഭം പകർന്നു കൊടുത്ത്
അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് അവരെ കൈ പിടിച്ചു നടത്താനായി നിയോഗിക്കപ്പെട്ടവരാ യിരുന്നു അവർ.

       ഈ പുണ്യ ദിനത്തെ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നാ വിടങ്ങളിലെ ഹിന്ദു, ബുദ്ധ, ജൈന, മത വിശ്വാസികൾ ആചരിച്ചുവരു ന്നു. മഹാഗുരു വേദവ്യാസനെയും മറ്റു പല
തലങ്ങളിലായി വിദ്യ പകർന്ന ഗുരുക്കന്മാരെ യും സ്മരിച്ച് നമസ്കരിക്കാം.

       ശിവൻ ആദി ഗുരുവായ കഥയിലൂടെ
ഈ ദിനത്തിനെ സ്മരിക്കാറുണ്ട്. വർഷങ്ങൾ
എന്നു പറയാമോ എന്നറിയിയില്ല. അനേക
കാലം മുമ്പ് ഹിമാലയത്തിൽ ഒരു യോഗി തപസ്സിൽ ഏർപ്പെട്ടതായും അവിടെ നിരവധി
പേർ എത്തിച്ചേർന്നതായും പറയുന്നു.

     യോഗിയാവട്ടെ കണ്ണു തുറക്കുകയോ
അവരെ നോക്കുകയോഉണ്ടായില്ല.ജീവനുളള
ശരീരമാണ് എന്നതിന് തെളിവ് ഇടക്കിടെ
ശരീരത്തിലെ ഉൾപ്പുളകം മൂലം കണ്ണിൽ 
നിന്നൊഴുകുന്ന ആനന്ദാശ്രുക്കൾ മാത്രമായി രുന്നു. കണ്ണു തുറക്കുന്നില്ല എന്നു കണ്ട് വന്നവർ തിരിച്ചു പോയപ്പോഴും ഏഴു പേർ
പോകാതെ നിന്നു.

      യോഗി കണ്ണു തുറന്നപ്പോൾ ഏഴു പേരും
തങ്ങളെക്കൂടി അദ്ദേഹം അനുഭവിക്കുന്ന ആ
ആനന്ദാവസ്ഥയിലേക്കു നയിക്കണം എന്ന്
ആവശ്യപ്പെട്ടെങ്കിലും യോഗി വഴങ്ങിയില്ല എന്നു മാത്രമല്ല അവരോട് അവിടം വിട്ടു
പോകാൻ പറയുകയും ചെയ്തു.

       അവരാകട്ടെ അവിടം വിട്ടു പോകാതി രുന്നു. യോഗി അവർക്ക് അടിസ്ഥാനമായി ഉള്ള ചില കാര്യങ്ങൾ പറഞ്ഞു കൊടുത്തു
വീണ്ടും കണ്ണടച്ച് ധ്യാനത്തിൽ മുഴുകി. അവർ
ഏഴുപേരും അവിടെ സാധന തുടർന്നു. ദിവ സങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി.

          എൺപത്തിനാലു വർഷങ്ങൾക്കു ശേഷം ഒരു ദക്ഷിണായനത്തിന്റെ തുടക്ക
ത്തിൽ യോഗി കണ്ണുതുറന്നു. അപ്പോൾ ഏഴു
പേരേയും അദ്ധ്യയനത്തിനു പാകപ്പെട്ടു തയ്യാറായതായി കണ്ടു. നിർമ്മലന്മാരായ അവരെ ഏറ്റെടുത്ത് ദക്ഷിണദിക്കിലേക്ക് മഹാഗുരു തിരിഞ്ഞ് ഇരുന്നു.

      അതോടെ ആദി ഗുരുവായി ശിവനും,
ശിഷ്യരായി ഏഴു പേർ അവർ സപ്തർഷി
മാർ എന്നറിയപ്പെട്ടു. ശിവനിൽ നിന്നു ലഭിച്ച അറിവ് അവർ ലോകത്തിന് പകർന്നു കൊടുത്തു . 

     ബുദ്ധമത വിശ്വാസമനുസരിച്ച് ആഷാഢ പൗർണ്ണമി ക്കാണ് തന്റെ പഞ്ചശിഷ്യന്മാർക്ക് ധർമ്മചക്ര പ്രവർത്തന സൂത്രം ഉപദേശിച്ചത്
എന്ന പ്രാധാന്യമാണ്. ബുദ്ധന് ബോധോദയം ഉണ്ടായ ശേഷം ഏഴാമത്തെ ആഴ്ചയിലായി രുന്നു ഇത്. ജൈനന്മാർ അവരുടെ ചാതുർ
മാസ്യ വ്രതാരംഭം കുറിക്കുന്നത് ആഷാഢ
പൗർണ്ണമിക്കാണ്. നേപാളിലെ ടീച്ചേർസ്‌ഡേ
ഈ ദിവസമാണ് കൊണ്ടാടാറുള്ളത്.

        പൗർണ്ണമി ദിനങ്ങളിൽ പൊതുവെ
കൈലാസ പരിക്രമത്തിന് പ്രാധാന്യം കൂടുത ലാണ്. അതുകൊണ്ട് അന്നു തന്നെ കൈലാ സ പരിക്രമ ചെയ്യണമെന്ന് ഉണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷെ പോർട്ടർമാരുടെ ക്ഷാമം കാരണം ഒരു ദിവസം കൂടി ദർച്ചനിൽ തങ്ങി അടുത്ത ദിവസം പുറപ്പെടാനാണ് തീരുമാനം എന്നറിഞ്ഞു. 

         എന്തായാലും കാത്തിരിക്കുക തന്നെ. നേരം വെളുത്തപ്പോഴാണ് റൂമിനോട് ചേർന്ന് ടോയ്ലറ്റ് ഇല്ല എന്ന സത്യം ഓർമ്മ വരുന്ന ത് .ടോയ്ലറ്റ് അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ഒരു വല്ലാത്ത കാര്യം മനസ്സിലായത്. ബാക്കി എല്ലാം ആധുനികവൽക്കരിച്ചറസ്റ്റ്ഹൗസിന്റെ
 മതിലിനോട് ചേർന്ന് ഉള്ള സംഭവം കണ്ടു . അവിടെ ഭാഗ്യത്തിന് മറ്റാരും ഇല്ല. 

     താഴെ വെള്ളവും ബക്കറ്റും ഒരു ഡ്രമ്മിൽ കാണാം. അതും എടുത്ത് മുകളിൽ പോയി . എന്തായാലും അവർക്ക് മറവിന്റെ ആവശ്യ മില്ല എന്ന് മനസ്സിലായി. തിരിച്ച് മുറിയിൽ എത്തി. പ്രഭാത ഭക്ഷണം കഴിച്ചു .കാര്യമായി ഒന്നും ചെയ്യാനില്ല. ഗസ്റ്റ് ഹൗസിന്റെ മുറ്റത്തു നിന്ന് കൈലാസം കാണൽ അതിനിടെ പല ആവർത്തി കഴിഞ്ഞിരുന്നു.

        ഇന്നലെ വന്നപ്പോൾ മുതൽ ഇടക്കിടെ പോയി നോക്കും. സൂര്യപ്രകാശത്തിൽ വെളു ത്തു കാണുന്ന കൈലാസ ശിഖരം ചന്ദ്രന്റെ വെളിച്ചത്തിൽ ചന്ദന നിറത്തിലോ പശുവി ന്റെ വെണ്ണയുടെ നിറത്തിലോ കാണുന്നു.

     ഗസ്റ്റ് ഹൗസ്  മതിൽക്കെട്ടിനകത്ത് ഒരു മെസ് ഉണ്ട്. അവിടത്തുകാരുടെ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന സ്ഥലം . അതിന ടുത്തായി യാക്കിന്റെ ചാണകം ഉണങ്ങിയത് കൂനകൂട്ടി അതിനു മുകളിൽ ഒരു ടാർപോളി ൻ ഇട്ട് മൂടി വെച്ചിട്ടുണ്ട്. കത്തിക്കാനുള്ളതാ ണ് അടുപ്പിൽ ഇത് ഇട്ടാണ് കത്തിക്കുക.

       ഇവിടത്തുകാർ നമ്മളെ കാണുമ്പോൾ
ശ്രദ്ധയോടെ നോക്കിനിൽക്കുന്നതു കാണാം.
വേഷവിധാനങ്ങളും, ഭാഷയും ഒക്കെ വ്യത്യ സ്തമായതു കൊണ്ടാകാം അങ്ങനെ നിൽ ക്കുന്നത്. നിഷ്ക്കളങ്കമായ ചിരിയും ഇവരു ടെ പ്രത്യേകതയാണ്.

       ഇവിടെയും രാത്രി പത്തു മണിയോടെ ജനറേറ്റർ കൊണ്ട് ഒരു മണിക്കുർ വെളിച്ചം തരുന്നുണ്ട്. അതിനിടെ കൂട്ടത്തിൽ ഒരാൾക്ക് വല്ലാതെ അസുഖം മൂർച്ഛിച്ചതുകൊണ്ട്അയാ ളെ പര്യാംഗിലേക്കുള്ള വഴിയിൽ 3 മണിക്കൂ റോളം യാത്ര ചെയ്യേണ്ട സ്ഥലത്തേക്ക് രാവി ലെ കൊണ്ടുപോയി .ആശുപത്രി അവിടെ യാണ് ഉള്ളത്. 
        
       വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായ നവദമ്പതിമാർ ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നു.അവർ രോഗിയായ ആളെ പരിചരിക്കാനായി അദ്ദേഹത്തോടൊപ്പം പോയി. 100 പേരുള്ള സംഘമായതുകൊണ്ട് എല്ലാ കാര്യങ്ങളും എല്ലാവരും അറിയുന്നു മില്ല. 

         തലേന്ന് രാത്രി രോഗിയുടെ നില അങ്ങേയറ്റം വഷളായി ഡോക്ടർമാർ കൂടെ ഉറക്കമില്ലാതെ ശുശ്രൂഷിച്ചതുകൊണ് ആൾ ഹോസ്പിറ്റലിൽ പോകാൻ ബാക്കിയായത് എന്നാണ് പറയുന്നത്. കൂട്ടത്തിൽ ആർക്കെ ങ്കിലും അസുഖം വന്നാൽ വലിയ വിഷമം തന്നെ .

     എന്റെ കൂടെയുള്ള ഗോപാലകൃഷ്ണൻ സാറിനും പനിയും മറ്റുമായിരുന്നു.പക്ഷെ അതു കുറച്ച് കുറഞ്ഞു. ഒരു ദിവസത്തെ വിശ്രമവും ഗുണം ചെയ്തു. ഞങ്ങൾ വീണ്ടും ദർച്ചനിലെ കടകളിൽ കറങ്ങി. നല്ല നിലവാര മുള്ള സാധനങ്ങൾ ധാരാളം ഉണ്ട്.

      കടകൾക്കിടയിലെ നിരപ്പുള്ള സ്ഥലത്ത് കുറച്ചു പേർ ബില്യാഡ് കളിക്കുന്നു. വലിയ ക്ലബ്ബുകളിലും മറ്റും സിനിമയിൽ മാത്രം കണ്ടിട്ടുള്ള കളി .കുറച്ചു നേരം കണ്ടു നിന്നു. ഒരു കടയിലെ വൃദ്ധയായ വിൽപ്പനക്കാരി കുറേശ്ശെ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കു ന്നു. 

   ഒരു കടയിൽ വില ചോദിച്ച സാധനം മററു കടകളിൽ ചോദിച്ച് ഇല്ല എന്നറിഞ്ഞ് ആദ്യ കടയിൽ വീണ്ടും എത്തി. ആദ്യത്തെ വിലയി ൽ കുറച്ചു കിഴിവോടു കൂടി അവർ തന്നു. ഉച്ചഭക്ഷണ സമയത്ത് തിരിച്ചെത്തി. കുറച്ചു വിശ്രമിച്ചു.

         പി.ഗോവിന്ദ പിള്ളയുടെ അനുജൻ
പി.ഗോപാലനും പത്നിയും ഞങ്ങളുടെ ഗ്രൂപ്പി ലുണ്ട്. അദ്ദേഹം അന്ന് ഹോങ്ങ് കോങ്ങിൽ പത്രം നടത്തുകയായിരുന്നു. ദുബായിൽ ഉള്ള
അയലത്ത് വിജയകുമാറും ഭാര്യയും. തിരുവ നന്തപുരത്തെ വക്കീൽദമ്പതിമാർഎന്നിവരും
ഗ്രൂപ്പിലുണ്ട്.

           വൈകുന്നേരം ചായക്കു ശേഷവും കുറച്ചു നടന്നു. സന്ധ്യക്ക് സത്സംഗ് ഉണ്ടായി. ഗുരു പൂർണ്ണിമയുടെ പ്രാധാന്യം സ്വാമി വിശ ദീകരിച്ചു. അടുത്ത ദിവസം കാലത്ത് പുറപ്പെ ടുന്ന കാര്യങ്ങളും പറഞ്ഞ് എല്ലാവരും രാത്രി ഭക്ഷണം കഴിക്കാൻ ടെൻറിൽ പോയി. ഭക്ഷണശേഷം ഉറങ്ങി. (തുടരും) by Sankaranarayanan Sambhu ( ഫോട്ടോ കടപ്പാട്)

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4