കൈലാസ് മാനസരസ് ഭാഗം - 6 പ്രഭാത പ്രാർത്ഥനക്കു ശേഷം ന്യാലത്തു നിന്നും ഞങ്ങളുടെ വാഹനവ്യൂഹം പുറപ്പെട്ടു . റോഡ്എന്നത്ഏറെക്കുറെസങ്കൽപ്പമാണ് .ഇവിടുന്നങ്ങോട്ട് വണ്ടികൾ ഓടി ഉണ്ടായ വഴി ത്താരകളെയാണ് നമ്മൾ റോഡ് എന്നു പറ യുക. കൂടുതലും പുൽ മൈതാനങ്ങൾക്കു നടുവിൽ വണ്ടിച്ചക്രം തട്ടി ഉണ്ടായ വഴി. എന്നാൽ ഈയിടെയായി ചൈന ഉഷാറിലാണ്. 2007 ൽ ഊർജ്ജിതമാക്കിയ റോഡു പണിയാണ് ന്യാലത്തേക്കുള്ള ഘാട്ട്റോഡിൽ ക്കണ്ടത്. 2008 ൽ ബീജിങ്ങിൽ വെച്ച് ഒളിം പിക്സ് നടക്കുന്നുണ്ട് അതിന്റെ മുന്നൊരുക്ക ങ്ങളിലാണ് ചൈന . ന്യാലം വരെ ഉള്ള വഴി ശരിക്കു മല കയറ്റം തന്നെ യായിരുന്നു. എന്നാൽ ഇപ്പോൾ കാണുന്ന സ്ഥലം ചെറുകുന്നുകൾക്കിടക്കുള്ള വഴിയി ൽക്കൂടി മുന്നോട്ട്പോകുന്നറോഡ്. ഇരുവശ ത്തും ഉറപ്പില്ലാത്ത മണ്ണോടു കൂടിയ കുന്നുക ൾ. ഇടിഞ്ഞു വീഴാൻ തയ്യാറായപോലെ നിൽക്കുന്നുണ്ട്. ഞങ്ങളുടെ വാഹന വ്യൂഹം എന്നുതന്നെ പറയട്ടെ അതിൽ ഒന്നിലധികം ട്രക്കു കളും 26 ടയോട്ട ലാന്റ് ക്രൂയിസറു കളുമാണ് ഉള്ളത്. ഓരോ ലാന്റു ക്രൂയിസറിലും മുൻപി ൽ ഡ്രൈവറും യാത്രക്കാരിൽ ഒരാളും. നടു വിലെസീറ്റിൽ മൂന്നുപേർ.അവസാന സീറ്റിൽ ഒരു ഷേർപ്പ എന്നിങ്ങനെ അഞ്ചു പേർ വീത മാണ് യാത്ര. അരമണിക്കൂറിലധികം ഓടിയിട്ടുണ്ടാകും. അതിനിടെ നിർത്തി ഇടാനുള്ള അറിയിപ്പ് വന്നു. കാരണം എന്താണ് എന്നന്വേഷി ക്കു മ്പോൾ ചില വണ്ടികളും കൂടി വരാനുണ്ട് എന്നും അവർ കൂടി എത്തി ഒരുമിച്ച് പോകാ നാണെന്നുമാണ് അറിയാൻ കഴിഞ്ഞത്.എന്നാൽ യഥാർത്ഥകാരണം എന്താണെന്ന് മനസ്സിലായത് വളരെ നേരത്തിനു ശേഷ മാണ്. ഞങ്ങളുടെ ഇടതുവശത്ത് പിരമിഡ് ആകൃതിയിലുള്ള ഒരു മല കാണാനുണ്ട് . അതിന്റെ അടിവാരം കുറച്ചു സ്ഥലം ഒരു ഫുട്ബോൾ ഗ്രൗണ്ട് പോലെ നിരപ്പ് ആയിട്ട് ഉണ്ട്. അവിടെ നിരവധി ടെന്റുകൾ കാണാ നുണ്ട്. മറ്റൊരു യാത്രാസംഘ ത്തിന്റേതാണ് അവ. വലതുഭാഗത്ത് ഒരു മലഞ്ചെരിവാണ്. ഞങ്ങൾ നിൽക്കുന്നിടം നല്ല ഉയരത്തിലാണ്.തലേന്നു കണ്ട മഞ്ഞു തൊപ്പിയണിഞ്ഞ പർവ്വതം കാണാനുണ്ട്. ഞങ്ങൾ നിൽക്കുന്ന മലക്കും മഞ്ഞു കണ്ട മലക്കും ഇടയിൽ ഒരുഭംഗി യുള്ള താഴ് വാരം ആണ്. അവിടെ ഉള്ള ചെറു വയലുകളിൽധാന്യങ്ങൾകൃഷിചെയ്തിട്ടുണ്ട്. മനോഹരമായ ഒരു ചിത്രംപോലെഉണ്ട് അവിടം. കുറെ ആടുമാടുകളെ മേച്ചുകൊണ്ട് ഏതാനും ഇടയന്മാർ ആ വഴി വന്നു. കന്നുകാ ലി വളർത്തൽ ഇവരുടെ പ്രധാന തൊഴിലാണ ല്ലോ. ഞങ്ങൾ എല്ലാവരും വണ്ടികളിൽ നിന്നിറ ങ്ങി കാഴ്ച്ചകൾ കണ്ടുനിൽക്കുകയാണ് രണ്ടു മണിക്കൂർ കഴിഞ്ഞു പോയി. ഇനി യാത്ര തുട രാം എന്ന അറിയിപ്പു വന്നതോടെ എല്ലാവരും വണ്ടികളിൽ കയറി. മുന്നോട്ടു പോകുമ്പോൾ അവിടെ കുറച്ചു മരങ്ങൾ ഒരുനഴ്സറിപോലെ അടുപ്പിച്ച് നട്ടുവളർത്തിയതായി കണ്ടു. ന്യാലത്തിൽ നിന്ന് ഒന്നര മണിക്കൂറോ ളം ദൂരത്ത് ഒരു മല കയറാന്നുണ്ട് . ആ മലമുകളി ൽ സമനിരപ്പുളള സ്ഥലത്ത് ഏതാനുംകടകൾ ഉണ്ട് .അവിടെനിന്ന്മഞ്ഞുമൂടിയ കൊടുമുടി കൾ ദൃശ്യമാണ്. ലാ ലുംഗ് ല മല നിരകളാണ് അവ. അവിടെ എത്താൻ ഇനി യും ഒട്ടേറെ ദൂരം താണ്ടേണ്ടതായിട്ടുണ്ട്. ഡ്രൈവറോടൊപ്പം മുൻസീറ്റിൽ ഞാനുംതൊട്ടു പുറകിൽ ഗോപാലകൃഷ്ണൻ സാറുംകുഞ്ഞിരാമൻ നായരും ഭാര്യയും ഏറ്റവും പിന്നിൽഷേർപ്പയും.മുന്നിൽഇരുന്നതുകൊണ്ട് തടസ്സമില്ലാതെ കാഴ്ച്ചകൾ കാണാൻ കഴി ഞ്ഞു. വഴിയിൽ ഒരു മലയുടെ വശം പാമ്പ് പത്തി വിരിച്ചതു പോലെ തോന്നി. വീണ്ടും ഒരു കുന്നിറങ്ങി മൈതാനം പോലെ ഉള്ള സ്ഥലത്തു കൂടിയായി വണ്ടിയു ടെ ഓട്ടം. മഞ്ഞു കൊടുമുടിക്കു നേരെയാണ് പോകുന്നത്. നിരപ്പുള്ള ആ സ്ഥലംകിലോമീറ്റ റുകളോളം നീണ്ടു കിടക്കുകയാണ്.ഒരുഒന്നര മണിക്കൂറിലധികം യാത്ര ആകൊടുമുടികണ്ട തിനു ശേഷം ചെയ്തിട്ടുണ്ടാകും ഇപ്പോൾ ഒരു ചെക്ക്പോസ്റ്റിൽ എത്തിയിരിക്കയാണ്. ഞങ്ങളുടെ പേപ്പറുകൾ അവർ ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ലാന്റ് ക്രൂയ്സർ അടുത്തു കൂടി പോയി താടി വെച്ച ഒരു മദ്ധ്യവയസ്ക്കൻ ആണ്അതിൽഡ്രൈവ റുടെ സീറ്റിൽ . സദ്ഗുരു എന്നു വിളിക്കുന്ന ജഗ്ഗി വാസുദേവ് ആയിരുന്നു അത്. അവരാ ണത്രെ നേരത്തെ കണ്ട ടെന്റുകളിൽ ഉണ്ടാ യിരുന്നത്. ഞങ്ങളുടേതിനേക്കാൾ വലിയ ടീമാണ് അവരുടേത്. ക്യോമോലാംഗ്മ നേഷണൽ നേച്ചർ പ്രിസർവ്വ് എന്ന സംരക്ഷിത പ്രദേശമാണ് ഇത്. 3.381 മില്യൺ ഹെക്ടർ സ്ഥലത്താണ് ഈ നാഷണൽ നേച്ചർ റിസർവ് 1989 മാർച്ച് 18 ന് സ്ഥാപിതമായത്. ഏഷ്യയിലെ ഏറ്റവും വലിയ നേച്ചർ റിസർവ്വ്. പെൻഡബ എന്ന വളണ്ടിയർമാർക്ക് ആണ് ഇതിന്റെ സംരക്ഷ ണ ചുമതല. 230 ഗ്രാമങ്ങൾ ഈ സംരക്ഷിത പ്രദേശത്ത് ഉണ്ട്. ഒരു ഗ്രാമത്തിൽ നിന്ന് ഒരാ ളെ എങ്കിലും പെൻഡബ ആക്കാൻ ഗവണ്മെ ന്റ് ശ്രദ്ധിക്കാറുണ്ട്.വനസംരക്ഷണം,പരിസ്ഥി തി സംരക്ഷണം വന്യജീവിസംരക്ഷണം.വംശ നാശം സംഭവിക്കുന്നജീവികളുടെസംരക്ഷണച്ചുമതലഎന്നിവകൂടാതെആരോഗ്യം,കുടുംബ ക്ഷേമം, പോഷകാഹാരം, അടുക്കള തോട്ടം എന്നിവയുടെ പഠനവും കഴിഞ്ഞ് അത് ഗ്രാമീ ണരെ പഠിപ്പിക്കുന്ന ചുമതലയും ഈ വളണ്ടി യർമാർക്ക് ആണ്. 29029 അടി വരെ മുള്ള എവറസ്റ്റ് ആണ് തിബറ്റുകാരുടെ ക്വോമോലാങ്മ . ലോകത്തിലെ ഒന്നാസ്ഥാനം വഹിക്കുന്ന കൊടുമുടി, അതിനു പുറമെ നാലാം സ്ഥാന ത്തുള്ള 27940അടി ഉയരമുള്ള ലോട്സെ, അഞ്ചാം സ്ഥാനത്തുള്ള 27766 അടി ഉയര മുള്ള മക്കാലു, ആറാം സ്ഥാനമുള്ള 26864 അടി ഉയരമുള്ള ചോ ഓയു, എന്നീ കൊടുമു ടികൾ ഈ നേച്ചർ റിസർവ്വിൽ ആണ . എവറസ്റ്റ് കഴിഞ്ഞാൽ രണ്ടാം സ്ഥാന ത്തുള്ള K 2 ( 28251അടി) പാക്കിസ്ഥാനിലും, 3-ാം സ്ഥാനത്തുള്ള ( 28160 അടി) കാഞ്ചൻജംഗ ഇന്ത്യയിലും ആണ് ഉള്ളത്. ലോകത്തി ലെ ഏറ്റവും ഉയരമുള്ള പ്രദേശത്തെ ബുദ്ധവിഹാരം എന്ന ഖ്യാതിയുള്ള റോംഗ്ബുക് ബുദ്ധവിഹാരം 16433 അടി ഉയരത്തിൽഎവറസ്റ്റിനോടടുത്ത് ആണ് ഉള്ളത്. എന്നാൽദിറാഫുക് മോണാസ്ട്രി 16640 അടി അടി ഉയരമുള്ള സ്ഥലത്താണ് . ഇത് കൈലാസ ത്തിന്റെ വടക്കേ മുഖത്ത് ആണ് ഉള്ളത്. എങ്കിലും എവറസ്റ്റിന്റെ സാമീപ്യം കാരണം പേര് റോഗ്ബുക്കിനാണ്. ഷേർപ്പകൾ നേപ്പാളിൽ നിന്ന് മഞ്ഞു പാളികൾക്കു മുകളിൽക്കൂടി നടന്ന് റോംഗ്ബുക്കിലെത്തി പ്രാർത്ഥന നടത്താ റുണ്ട്. ഈ നേച്ചർ റിസർവിനോടു ചേർന്നനേപ്പാൾ പ്രദേശത്ത് അഞ്ച് നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിലെല്ലാം തന്നെ വംശനാശ ഭീഷണി നേരിടുന്ന ഹിമ പുലി (സ്നോ ലിപേർഡ്)ഹിമാലയൻ ഥാർ എന്നു വിളിക്കുന്ന കാട്ടാട്,കസ്തൂരിമാൻതുടങ്ങിയമൃഗങ്ങളുംസസ്യവർഗ്ഗ ങ്ങളുമായി 47 തരത്തിലുള്ളവ ഉണ്ട്. വേട്ടയാടൽ കർശനമായി നിരോധിച്ചിട്ടും ഉണ്ട്. ചെക്കിങ്ങ് കഴിഞ്ഞ് ഓടിത്തുടങ്ങിയ വണ്ടികൾ ദൂരെ കണ്ടു കൊണ്ടിരുന്ന മഞ്ഞു മലകൾക്ക് ഏകദേശം അടുത്തെത്തി. അവി ടെ കുറച്ചു കെട്ടിടങ്ങൾ കാണാനുണ്ട്. അവ യിൽ ആരും ഉള്ളതായി കണ്ടില്ല. വഴിയിൽ മറ്റു വാഹനങ്ങൾ കാര്യമായി കാണുന്നില്ല. എല്ലാവരും ന്യാലത്തെ ഒരു ദിവസത്തെ താമസം കൊണ്ട് കുറച്ചെങ്കിലും ഉയരങ്ങളിലെ ജീവിതവും ആയി പൊരുത്ത പ്പെട്ടു കാണുമോ .സംശയമാണ്. വരിയായി ഓടിക്കൊണ്ടിരുന്ന ലാൻറ് ക്രൂസറുകൾ ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരിടത്ത് നിർത്തി . പുൽമൈതാനങ്ങളാണ് തിബത്തൻ പ്രദേശങ്ങൾ അധികവും .അതുകൊണ്ടു തന്നെ മേച്ചിൽ സ്ഥലങ്ങൾ തേടി അവർ നീങ്ങിക്കൊണ്ടിരിക്കും. കുടുംബവും അവരോടൊപ്പം യാത്രയിൽ ആയിരിക്കും. ചെന്നായ ,കുറുക്കൻ എന്നീ ജീവികളെ ആണ് ഇവർ ഏറ്റവും വെറുക്കുന്നത് .ആടു കളെ പിടിച്ച് കൊന്ന് തിന്നുന്ന ഇവയെ വേട്ട യാടൽ അവരുടെ വിനോദങ്ങളിൽ ഒന്നാണ്. അടുത്ത കാലത്ത് ഇത്തരം വേട്ടയാടൽ നിരോധിച്ചിട്ടുണ്ട് എന്നറിയുന്നു. വംശനാശ ഭീഷണി ഉള്ളതുകൊണ്ടാണ് .മുയൽ എലി തുടങ്ങിയവയേയും കാണാം. ദൂരെ കാണുന്ന പർവ്വതശിഖരങ്ങൾ അങ്ങിങ്ങ് മഞ്ഞു മൂടിയവയാണ്. ഒരു മണിക്കൂറിലധികം സമയം അവിടെ നിർത്തി യിട്ട വാഹനങ്ങൾ ഓടിത്തുടങ്ങി.ചെറിയ വീടുകൾ അടുത്തടുത്തായി നിർമ്മിച്ച് ഒരു കൂട്ടമായിട്ടാണ് ഇവിടത്തുകാരുടെ താമസം. കല്ലുകൾ അല്ലെങ്കിൽ മൺകട്ടകൾ പടുത്ത് മുകളിൽ മരമോ ഉരുളൻ തടികളോ പാകി അതിനു മുകളിലായി മുളമെടഞ്ഞ് അതിനു മുകളിൽ മണ്ണ് തേച്ച് പിടിപ്പിക്കുന്ന വീടുകൾ ചില്ലു ജനലുകൾ വെളിച്ചത്തിനു വേണ്ടി പിടിപ്പിച്ചിട്ടുണ്ട്. വീടുകൾക്കു മുകളിൽ കുറ്റിച്ചെടികൾ ഉണങ്ങിയതും യാക്കിന്റെ ചാണകവും ആട്ടിൻ കാഷ്ഠവും കൂനകളാ ക്കി ഇട്ടതു കാണാം .പാചകത്തിന് വിറക് കിട്ടാത്തതു കൊണ്ട് മുൻപറഞ്ഞ സാധന ങ്ങൾ ആണ് ഇവർ ഉപയോഗിക്കാറ്. ചെറിയ കുന്നുകൾ കയറിയും ഇറങ്ങിയും വണ്ടി ഓടിക്കൊണ്ടിരുന്നു. ഒരു പുഴവക്കത്തു കൂടി കുറച്ചു സമയം ഓടിയ ശേഷം ഉയര മുള്ള പ്രദേശത്തേക്ക് കയറാൻ തുടങ്ങി. 2 മണിക്കൂറിലധികമായി വണ്ടികൾ ഓടിത്തുട ങ്ങിയിട്ട്. ആ മലക്കു മുകളിൽ വണ്ടികൾ കുറച്ചു സമയം നിർത്തി. അവിടെ നിന്നും വളരെ ദൂരെ മഞ്ഞു മൂടിയ പർവ്വതങ്ങൾ കാണാം. സമുദ്രനിരപ്പിൽ നിന്നും 5000 മീറ്റർ ഉയരത്തിലാണ്ഞങ്ങൾനിലക്കുന്നസ്ഥലം .മരങ്ങൾ എങ്ങുംകാണാനില്ലപുൽമൈതാനങ്ങ ൾ മാത്രം. ഡ്രൈവർ റോഡിനു സമീപംകാണു ന്ന കുറുക്കു വഴികളിലൂടെ ഓടിച്ച് പലപ്പോഴും മറ്റു വണ്ടികളെ മറികടക്കുന്നുണ്ടായിരുന്നു. അയാൾ ടിബറ്റുകാരനാണ് . വണ്ടിയിലിരുന്ന് ഞങ്ങൾ മലയാളം പറയു ന്നത് അയാൾക്ക് ഇഷ്ടം ആകുന്നില്ല. ഉറങ്ങി ക്കൂടേ എന്നാണ് മൂപ്പരുടെ ചോദ്യം. ഇത്തരം വഴികളിൽ ഇതുവരെ യാത്ര ചെയ്യാത്തതു കൊണ്ട് മുഴുവൻ സമയവും ഞാൻ കാഴ്ച കൾക്കു മാറ്റി വച്ചിരിക്കുകയാണ്. ഞങ്ങൾ ഉദ്ദേശിച്ചതിലും 2 1/2 മണിക്കൂർ വൈകിക്കഴിഞ്ഞു. സംഘത്തിലെ ഒരു സ്ത്രീക്ക് ബ്ലഡ് പ്രഷറും മറ്റും അധികമായതു കൊണ്ട് അവർ യാത്ര ചെയ്യുന്നത് ഉചിതമല്ല എന്ന് സംഘത്തിലെ ഡോക്ടർമാരും ന്യാല ത്തിലെ ചൈനീസ് ഡോക്ടറും പറഞ്ഞതു കൊണ്ട് രണ്ടു പേരോടൊപ്പം അവരെ കൊഡാരിയിൽ എത്തിച്ച് അവിടെ കാത്തു നിൽക്കുന്ന ട്രാവൽ ഏജൻസിയുടെ ആൾ ക്കാരെ ഏല്പിച്ച് പോയവർ തിരിച്ചു വന്നിരു ന്നു. ട്രാവൽ ഏജൻസി അവരെ കാഠ്മണ്ഡു വിൽ ഡോക്ടറെ കാണിച്ച് നാട്ടിലേക്ക് പ്ലെയിനിൽ അയക്കും . വളരെ വിഷമത്തോടെയാണ് അവർ മടങ്ങിയത്.തലേന്നത്തെ സത്സംഗത്തിനു ശേഷം അവർ പറഞ്ഞത് ഞാൻ ഓർമ്മിച്ചു. നമ:ശിവായ എന്ന് പറയണമെന്നുണ്ടെങ്കിലും കൃഷ്ണാ എന്നാണ് നാവിൽ വരുന്നത് അത് അവർക്ക് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു എന്ന്. അതു സാരമില്ല എല്ലാം ഒരേ ശക്തി യുടെ വിവിധ ഭാവങ്ങളാണെന്നു പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചിരുന്നു. പക്ഷെ അവർ യാത്ര ചെയ്യാനാകാതെ മടങ്ങി. കേട്ടപ്പോൾ ഞങ്ങൾക്കും വിഷമം തോന്നി. വണ്ടികൾ പൈക്കുസോ തടാക തീരത്ത് എത്തി. സാമാന്യം വലുപ്പമുള്ള ഒരു തടാകമാണ് ഇത്.സുന്ദരമായ ദൃശ്യം. നീലനിറത്തിൽ ആകാശവും നീല നിറ ത്തിൽ തടാകവും വെള്ളിത്തൊപ്പിയണി ഞ്ഞ മലനിരകളും . ഇരുവശത്തുമായി ഞങ്ങളുടെ ഉച്ചഭക്ഷണ സ്ഥലം ചേതോഹര മാക്കി . തടാ ക കരയിലാണ് ഉച്ചഭക്ഷണം .ചോറ് ,പരിപ്പ് കറി , ചപ്പാത്തി, സലാഡ് ,അച്ചാർ ഇവ ആണ് ഉച്ചഭക്ഷണത്തിന്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ രുചി ഒന്നും തോന്നായില്ല. കാലത്തെ ഭക്ഷണ ശേഷം 8 മണിക്കൂർ കഴിഞ്ഞു. സ്ഥലത്തിന്റെ ഉയരവും തുടർച്ചയായ യാത്രയും എല്ലാം ആയിരിക്കും കാരണം എന്നു കണ ക്കാക്കി കുറച്ച് കഴിച്ചു. തടാകക്കരയിലൂടെ ഓടിയിരുന്ന വണ്ടി മല കയറുവാൻ തുടങ്ങി. വഴിയുടെവശങ്ങളി ൽ കനത്ത മഴയത്ത് വെള്ളം ഒലിച്ചുണ്ടായ ചാലുകൾ .ഉദ്ദേശം 8 മണി ആകാറായപ്പോൾ ഒരു ചെറിയ മല ഇറങ്ങിയ വണ്ടി പാലത്തിൽ പ്രവേശിച്ചു .ചെറിയ ചില പട്ടണങ്ങൾ ഇടക്കി ടെ ഉണ്ടത്രെ .അവിടങ്ങളിലാണ് താമസം ഏർ പ്പാടാക്കിയിരിക്കുന്നത്. പ്രസിദ്ധമായ ബ്രഹ്മപുത്ര നദിയാണ് സാങ്ങ് പോ എന്നാണ്നദിഇവിടെഅറിയപ്പെടു ന്നത്. ഇവിടെ നദിക്ക് വലിയ വീതി ഒന്നുമില്ല. സാഗാ എന്നാൽ സന്തോഷത്തി ന്റെ നാട് എന്നാണ് അർത്ഥം. സമുദ്രനിരപ്പി ൽ നിന്ന് 15226 അടി ഉയരത്തിലാണ് ഈ സ്ഥലം ഒരു പട്ടണപ്രദേശമാണ് ഇവിടം. പട്ടാള ക്യാമ്പ് സ്ഥി തി ചെയ്യുന്നത് ഞങ്ങൾക്കു താമസം ഒരുക്കി യ ഹോട്ടൽ സാഗക്കു പുറകിൽ ആണ്. ഹോട്ടലിൽ നിന്നും പട്ടാളക്യാമ്പിന്റെ ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നല്ല മുറിയാണ് താമസത്തിന് കിട്ടിയത് . രണ്ടാം നിലയിലാണ്. ചൂടുവെള്ളം ഉള്ളതു കൊണ്ട് സുഖമായി കുളിച്ചു. ഹോട്ടൽ റസ്റ്റാറ ന്റിൽ നമുക്കു പറ്റാത്ത വിഭവങ്ങൾ ആണ് സംഘത്തിലെ പാചകക്കാർ വച്ചുണ്ടാക്കിയ വിഭവങ്ങൾ മുകൾ നിലയിലെ വരാന്തയിൽ വച്ച് അവർ വിളമ്പിത്തന്നു. സാഗയിൽ ഓക്സിജന്റെ കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ട്. കാലത്ത് പ്രാതലിനു ശേഷം മാത്രമേ പുറപ്പെടുകയുള്ളു എന്ന് അറിയിപ്പു കിട്ടി. ഉറങ്ങാൻ ശ്രമിക്കണം. രാവിലെ പുറപ്പെടേണ്ടതാണ്. (തുടരും)by Sankaranarayanan Sambhu(ഫോട്ടോ കടപ്പാട്)
കൈലാസ് മാനസരസ് ഭാഗം - 6
പ്രഭാത പ്രാർത്ഥനക്കു ശേഷം ന്യാല ത്തു നിന്നും ഞങ്ങളുടെ വാഹനവ്യൂഹം പുറപ്പെട്ടു. റോഡ് എന്നത് ഇവിടെ ഒരു
സങ്കൽപ്പം മാത്രമാണ് .ഇവിടുന്നങ്ങോട്ട് വണ്ടികൾ ഓടി ഉണ്ടായ വഴിത്താരകളെ യാണ് നമ്മൾ റോഡ് എന്നു പറയുക.
കൂടുതലും പുൽ മൈതാനങ്ങൾക്കു നടുവിൽ വണ്ടിച്ചക്രം തട്ടി ഉണ്ടായ വഴി.
എന്നാൽ ഈയിടെയായി ചൈന ഉഷാറി
ലാണ്. 2007 ൽ ഊർജ്ജിതമാക്കിയ റോ ഡു പണിയാണ് ന്യാലത്തേക്കുള്ള ഘാട്ട് േറാഡിൽക്കണ്ടത്. 2008 ൽ ബീജിങ്ങി ൽ വെച്ച് ഒളിം പിക്സ് നടക്കുന്നുണ്ട് അ തിന്റെ മുന്നൊരുക്കങ്ങളിലാണ് ചൈന .
ന്യാലം വരെ ഉള്ള വഴി ശരിക്കു മല കയറ്റം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ കാണുന്ന സ്ഥലം ചെറുകുന്നു കൾക്കിടക്കുള്ള വഴിയിൽക്കൂടി മുന്നോ ട്ട്. ഇരുവശത്തും ഉറപ്പില്ലാത്ത മണ്ണോടു കൂടിയ കുന്നുകൾ. എപ്പോൾ വേണെ മെങ്കിലും ഇടിഞ്ഞു വീഴാൻ തയ്യാറായ പോലെ നിൽക്കുന്നുണ്ട്.
ഞങ്ങളുടെ വാഹന വ്യൂഹം എന്നുതന്നെ പറയട്ടെ അതിൽ ഒന്നില ധികം ട്രക്കു കളും 26 ടയോട്ട ലാന്റ് ക്രൂയിസറുകളുമാണ് ഉള്ളത്. ഓരോ ലാന്റു ക്രൂയിസറിലും മുൻപിൽ ഡ്രൈവ റും യാത്രക്കാരിൽ ഒരാളും. നടുവിലെ സീറ്റിൽ മൂന്നുപേർ.അവസാന സീറ്റിൽ ഒരു ഷേർപ്പ എന്നിങ്ങനെ അഞ്ചു പേർ വീതമാണ് യാത്ര.
അരമണിക്കൂറിലധികം ഓടിയിട്ടുണ്ടാ കും. അതിനിടെ നിർത്തി ഇടാനുള്ള അറിയിപ്പ് വന്നു. കാരണം എന്താണ് എന്നന്വേഷി ക്കു മ്പോൾ ചില വണ്ടികളും കൂടി വരാനുണ്ട് എന്നും അവർ കൂടി എത്തി ഒരുമിച്ച് പോകാനാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. മുന്നിേക്കുള്ള യാത്രയിലെ കാഴ്ച്ചകൾക്കായി കാത്തിരുന്നവരെ നിരാശരാക്കി ആ കാത്തുനിൽപ്പ് . കുതിക്കാനാഞ്ഞ കുതിരക്കു കടിഞ്ഞാൺ ഇട്ട പോലെ .
എന്നാൽ കാത്തുനിൽപ്പിന്റെ യഥാർത്ഥ കാരണം എന്താണെന്ന് മനസ്സിലായത് വളരെ നേരത്തിനു ശേഷമാണ്.
ഞങ്ങളുടെ ഇടതുവശത്ത് പിരമിഡ് ആകൃതിയിലുള്ള ഒരു മല കാണാനുണ്ട് . അതിന്റെ അടിവാരം കുറച്ചു സ്ഥലം ഒരു ഫുട്ബോൾ ഗ്രൗണ്ട് പോലെ നിരപ്പ് ആയി ട്ട് ഉണ്ട്. അവിടെ നിരവധി ടെന്റുകൾ കാ ണാനുണ്ട്. മറ്റൊരു യാത്രാസംഘത്തിന്റേ താണ് അവ.
വലതുഭാഗത്ത് ഒരു മലഞ്ചെരിവാണ്. ഞങ്ങൾ നിൽക്കുന്നിടം നല്ല ഉയരത്തി ലാണ്. തലേന്നു കണ്ട മഞ്ഞു തൊപ്പി യണിഞ്ഞ പർവ്വതം കാണാനുണ്ട്. ഞ ങ്ങൾ നിൽക്കുന്ന മലക്കും മഞ്ഞു കണ്ട മലക്കും ഇടയിൽ ഒരു ഭംഗിയുള്ള താഴ് വാരം ആണ്. അവിടെ ഉള്ള ചെറു വയ ലുകളിൽ ധാന്യങ്ങൾ കൃഷിചെയ്തിട്ടു ണ്ട്.മനോഹരമായ ഒരു ചിത്രംപോലെ
ഉണ്ട് അവിടം. കുറെ ആടുമാടുകളെ മേ ച്ചു കൊണ്ട് ഏതാനും ഇടയന്മാർ ആ വഴി വന്നു. കന്നുകാ ലി വളർത്തൽ ഇവ രുടെ പ്രധാന തൊഴിലാണല്ലോ.
ഞങ്ങൾ എല്ലാവരും വണ്ടികളിൽ നിന്നിറങ്ങി കാഴ്ച്ചകൾ കണ്ടുനിൽക്കുക യാണ് രണ്ടു മണിക്കൂർ കഴിഞ്ഞു പോ യി. ഇനി യാത്ര തുട രാം എന്ന അറിയിപ്പു വന്നതോടെ എല്ലാവരും വണ്ടികളിൽ ക യറി. മുന്നോട്ടു പോകുമ്പോൾ അവിടെ കുറച്ചു മരങ്ങൾ ഒരുനഴ്സറിപോലെ അടുപ്പിച്ച് നട്ടുവളർത്തിയതായി കണ്ടു.
ന്യാലത്തിൽ നിന്ന് ഒരു മണിക്കൂറോ ളം ദൂരത്ത് ഒരു മല കയറാന്നുണ്ട് . ആ മലമുകളി ൽ സമനിരപ്പുളള സ്ഥലത്ത് ഏതാനുംകടകൾ ഉണ്ട് .അവിടെ നിന്ന്മ ഞ്ഞുമൂടിയ കൊടുമുടികൾ ദൃശ്യമാണ്. ലാ ലുംഗ് ല മല നിരകളാണ് അവ. അവി ടെ എത്താൻ ഇനി യും ഒട്ടേറെ ദൂരം താ ണ്ടേണ്ടതായിട്ടുണ്ട്.
ഡ്രൈവറോടൊപ്പം മുൻസീറ്റിൽ ഞാനുംതൊട്ടു പുറകിൽ ഗോപാലകൃ ഷ്ണൻ സാറും കുഞ്ഞിരാമൻ നായരും ഭാര്യയും ഏറ്റവും പിന്നിൽ ഷേർപ്പയും. മുന്നിൽഇരുന്നതുകൊണ്ട് തടസ്സമില്ലാതെ കാഴ്ച്ചകൾ കാണാൻ കഴി ഞ്ഞു. വഴി യിൽ ഒരു മലയുടെ വശം പാമ്പ് പത്തി വിരിച്ചതു പോലെ തോന്നി.
വീണ്ടും ഒരു കുന്നിറങ്ങി മൈതാനം പോലെ ഉള്ള സ്ഥലത്തു കൂടിയായി വണ്ടി യു ടെ ഓട്ടം. മഞ്ഞു കൊടുമുടിക്കു നേ രെയാണ് പോകുന്നത്. നിരപ്പുള്ള ആ സ്ഥ ലം കിലോമീറ്ററുകളോളം നീണ്ടു കിട ക്കുകയാണ്. ഒരു ഒന്നര മണിക്കൂറിലധി കം യാത്ര ആ കൊടുമുടി കണ്ടതിനു ശേ ഷം ചെയ്തിട്ടുണ്ടാകും ഇപ്പോൾ ഒരു ചെക്ക്പോസ്റ്റിൽ എത്തിയിരിക്കയാണ്.
ഞങ്ങളുടെ പേപ്പറുകൾ അവർ ചെ ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ലാന്റ് ക്രൂയ്സർ അടുത്തു കൂടി പോയി താടി വെച്ച ഒരു മദ്ധ്യവയസ്ക്കൻ ആണ് അതിൽ ഡ്രൈവറുടെ സീറ്റിൽ . സദ്ഗുരു എന്നു വിളിക്കുന്ന ജഗ്ഗി വാസുദേവ് ആയി രുന്നു അത്. അവരാണത്രെ നേരത്തെ കണ്ട ടെന്റുകളിൽ ഉണ്ടായിരുന്നത്. ഞ ങ്ങളുടേതിനേക്കാൾ വലിയ ടീമാണ് അ വരുടേത്.
ക്യോമോലാംഗ്മ നേഷണൽ നേച്ച ർ പ്രിസർവ്വ് എന്ന സംരക്ഷിത പ്രദേശമാ ണ് ഇത്. 3.381 മില്യൺ ഹെക്ടർ സ്ഥല ത്താണ് ഈ നാഷണൽ നേച്ചർ റിസർവ് 1989 മാർച്ച് 18 ന് സ്ഥാപിതമായത്. ഏഷ്യ യിലെ ഏറ്റവും വലിയ നേച്ചർ റിസർവ്വ്. പെൻഡബ എന്ന വളണ്ടിയർമാർക്ക് ആണ് ഇതിന്റെ സംരക്ഷ ണ ചുമതല.
230 ഗ്രാമങ്ങൾ ഈ സംരക്ഷിത പ്രദേശത്ത് ഉണ്ട്. ഒരു ഗ്രാമത്തിൽ നിന്ന് ഒരാളെ എങ്കിലും പെൻഡബ ആക്കാൻ ഗവണ്മെ ന്റ് ശ്രദ്ധിക്കാറുണ്ട്. വനസംര ക്ഷണം, പരിസ്ഥിതി സംരക്ഷണം വന്യ ജീവി സംരക്ഷണം. വംശനാശം സംഭവി ക്കുന്ന ജീവികളുടെ സംരക്ഷണച്ചുമതല എന്നിവ കൂടാതെ ആരോഗ്യം,കുടുംബ ക്ഷേമം, പോഷകാഹാരം, അടുക്കള തോട്ടം പരിപാലനം എന്നിവയുടെ പഠന വും കഴിഞ്ഞ് ഇറങ്ങുന്ന െപൻഡബ.
പിന്നീട് അത് എല്ലാം ബാക്കി ഗ്രാമീണരെ പഠിപ്പിക്കാനുള്ള ചുമതലയും ഉണ്ട് ഈ വളണ്ടിയർമാർക്ക്.
29029 അടി വരെ മുള്ള എവറസ്റ്റ് ആണ് തിബറ്റുകാരുടെ ക്വോമോലാങ്മ . ലോകത്തിലെ ഒന്നാസ്ഥാനം വഹിക്കുന്ന കൊടുമുടി, അതിനു പുറമെ നാലാം സ്ഥാനത്തുള്ള 27940അടി ഉയരമുള്ള ലോട്സെ, അഞ്ചാം സ്ഥാനത്തുള്ള 27766 അടി ഉയര മുള്ള മക്കാലു, ആറാം സ്ഥാന മുള്ള 26864 അടി ഉയരമുള്ള ചോ ഓയു, എന്നീ കൊടുമു ടികൾ ഈ നേച്ചർ റിസർ വ്വിൽ ആണ് ഉള്ളത് .
എവറസ്റ്റ് കഴിഞ്ഞാൽ രണ്ടാംസ്ഥാന ത്തുള്ള K 2 ( 28251അടി) പാക്കിസ്ഥാനി ലും, 3-ാം സ്ഥാനത്തുള്ള ( 28160 അടി) കാഞ്ചൻജംഗ ഇന്ത്യയിലും ആണ് ഉള്ളത്. ലോകത്തി ലെ ഏറ്റവും ഉയരമുള്ള പ്രദേ ശത്തെ ബുദ്ധവിഹാരം എന്ന ഖ്യാതിയു ള്ള റോംഗ്ബുക് ബുദ്ധവിഹാരം 16433 അടി ഉയരത്തിൽ എവറസ്റ്റിനോടടുത്ത് ആണ് ഉള്ളത്. എന്നാൽ ദിറാഫുക് മോ ണാസ്ട്രി 16640 അടി അടി ഉയരമുള്ള സ്ഥലത്താണ് . ഇത് കൈലാസ ത്തിന്റെ വടക്കേ മുഖത്ത് ആണ് ഉള്ളത്. എങ്കിലും എവറസ്റ്റിന്റെ സാമീപ്യം കാരണം പേര് റോഗ്ബുക്കിനാണ്.
ഷേർപ്പകൾ നേപ്പാളിൽ നിന്ന് മഞ്ഞു പാളികൾക്കു മുകളിൽക്കൂടി നടന്ന് റോം ഗ്ബുക്കിലെത്തി പ്രാർത്ഥന നടത്താറു ണ്ട്. ഈ നേച്ചർ റിസർവിനോടു ചേർന്ന
നേപ്പാൾ പ്രദേശത്ത് അഞ്ച് നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവ യിലെല്ലാം തന്നെ വംശനാശ ഭീഷണി നേ രിടുന്ന ഹിമ പുലി (സ്നോ ലിപേർഡ്)
ഹിമാലയൻ ഥാർ എന്നു വിളിക്കുന്ന കാ ട്ടാട്, കസ്തൂരിമാൻ തുടങ്ങിയ മൃഗങ്ങളും സസ്യവർഗ്ഗങ്ങളുമായി 47 തരത്തിലുള്ള വ ഉണ്ട്. ഇവിടെ വേട്ടയാടൽ കർശനമാ യി നിരോധിച്ചിട്ടും ഉണ്ട്.
ചെക്കിങ്ങ് കഴിഞ്ഞ് ഓടിത്തുടങ്ങിയ വണ്ടികൾ ദൂരെ കണ്ടു കൊണ്ടിരുന്ന മ ഞ്ഞു മലകൾക്ക് ഏകദേശം അടുത്തെ ത്തി. അവിടെ കുറച്ചുകെട്ടിടങ്ങൾകാണാ നുണ്ട്. അവയിൽ ആരും ഉള്ളതായി ക ണ്ടില്ല.
വഴിയിൽ മറ്റു വാഹനങ്ങൾ കാര്യമാ യി കാണുന്നില്ല. എല്ലാവരും ന്യാലത്തെ ഒരു ദിവസത്തെ താമസം കൊണ്ട് കുറ ച്ചെങ്കിലും ഉയരങ്ങളിലെ ജീവിതവും ആ യി പൊരുത്തപ്പെട്ടു കാണുമോ എന്ന് സം ശയമാണ്. വരിയായി ഓടിക്കൊണ്ടിരുന്ന ലാൻറ് ക്രൂസറുകൾ ഏകദേശം അര മ ണിക്കൂർ കഴിഞ്ഞപ്പോൾ ഒരിടത്ത് നിർ ത്തി .
പുൽമൈതാനങ്ങളാണ് തിബത്തൻ പ്രദേശങ്ങൾ അധികവും .അതുകൊണ്ടു തന്നെ മേച്ചിൽ സ്ഥലങ്ങൾ തേടി അവർ നീങ്ങിക്കൊണ്ടിരിക്കും. കുടുംബവുംഅവ രോടൊപ്പം യാത്രയിൽ ആയിരിക്കും.
ചെന്നായ ,കുറുക്കൻ എന്നീ ജീവികളെ ആണ് ഇവർ ഏറ്റവും വെറുക്കുന്നത് . ആ ടുകളെ പിടിച്ച് കൊന്ന് തിന്നുന്ന ഇവയെ വേട്ടയാടൽ അവരുടെ വിനോദങ്ങളിൽ ഒന്നാണ്. അടുത്ത കാലത്ത് ഇത്തരംവേട്ട യാടൽ നിരോധിച്ചിട്ടുണ്ട് എന്നറിയുന്നു. വംശനാശ ഭീഷണി ഉള്ളതുകൊണ്ടാണ് . മുയൽ എലിതുടങ്ങിയവയേയുംകാണാം.
ദൂരെ കാണുന്ന പർവ്വതശിഖരങ്ങൾ അങ്ങിങ്ങ് മഞ്ഞു മൂടിയവയാണ്. ഒരു മണിക്കൂറിലധികം സമയം അവിടെ നിർ ത്തിയിട്ട വാഹനങ്ങൾ ഓടിത്തുടങ്ങി. ചെ റിയ വീടുകൾ അടുത്തടുത്തായി നിർമ്മി ച്ച് ഒരു കൂട്ടമായിട്ടാണ് ഇവിടത്തുകാരുടെ താമസം.
കല്ലുകൾ അല്ലെങ്കിൽ മൺകട്ടകൾ പടുത്ത് മുകളിൽ മരമോ ഉരുളൻ തടി കളോ പാകി അതിനു മുകളിലായി മുള മെടഞ്ഞ് വെച്ച്അതിനു മുകളിൽ മണ്ണ് തേച്ച് പിടിപ്പിക്കുന്ന വീടുകൾ ചില്ലു ജന ലുകൾ വെളിച്ചത്തിനു വേണ്ടി പിടിപ്പിച്ചി ട്ടുണ്ട്. തണുപ്പു കാലാവസ്ഥയിൽ ശീത കാലത്തെ വെളിച്ചക്കുറവ് കണ്ണാടി ജാല കങ്ങൾ ആകുമ്പോൾ കുറെയൊക്കെ പരിഹരിക്കപ്പെടും .
വീടുകൾക്ക്മുകളിൽ കുറ്റിച്ചെടികൾ ഉണങ്ങിയതും യാക്കിന്റെ ചാണകവും ആട്ടിൻ കാഷ്ഠവും കൂനകളാക്കി ഇട്ടതു കാണാം .പാചകത്തിന് വിറക് കിട്ടാത്ത തു കൊണ്ട് മുൻപറഞ്ഞ സാധനങ്ങൾ ആണ് ഇവർ ഉപയോഗിക്കാറ്.
ചെറിയ കുന്നുകൾ കയറിയും ഇറങ്ങി യും വണ്ടി ഓടിക്കൊണ്ടിരുന്നു. ഒരു പുഴ വക്കത്തു കൂടി കുറച്ചു സമയം ഓടിയ ശേഷം ഉയര മുള്ള പ്രദേശത്തേക്ക് കയ റാൻ തുടങ്ങി. 2 മണിക്കൂറിലധികമായി വണ്ടികൾ ഓടിത്തുട ങ്ങിയിട്ട്. ആ മല ക്കു മുകളിൽ വണ്ടികൾ കുറച്ചു സമയം നിർത്തി. അവിടെ നിന്നും വളരെ ദൂരെ മഞ്ഞു മൂടിയ പർവ്വതങ്ങൾ കാണാം.
സമുദ്രനിരപ്പിൽ നിന്നും 5000 മീറ്റർ ഉയരത്തിലാണ്ഞങ്ങൾനിലക്കുന്നസ്ഥലം .മരങ്ങൾ എങ്ങും കാണാനില്ല പുൽ മൈതാനങ്ങ ൾ മാത്രം. ഡ്രൈവർ റോഡി നു സമീപംകാണു ന്ന കുറുക്കു വഴികളി ലൂടെ ഓടിച്ച് പലപ്പോഴും മറ്റു വണ്ടികളെ മറികടക്കുന്നുണ്ടായിരുന്നു. അയാൾ ടിബറ്റുകാരനാണ് .
വണ്ടിയിലിരുന്ന് ഞങ്ങൾ മലയാളം പറ യുന്നത് അയാൾക്ക് ഇഷ്ടം ആകുന്നില്ല. ഉറങ്ങിക്കൂടേ എന്നാണ് മൂപ്പരുടെ ചോദ്യം. ഇത്തരം വഴികളിൽ ഇതുവരെ യാത്ര ചെ യ്യാത്തതു കൊണ്ട് മുഴുവൻ സമയവും ഞാൻ കാഴ്ച കൾക്കു മാറ്റി വച്ചിരിക്കുക യാണ് എന്ന് അയാൾക്കുണ്ടോ അറിയു ന്നു.
ഞങ്ങൾ ഉദ്ദേശിച്ചതിലും 2 1/2 മണിക്കൂർ വൈകിക്കഴിഞ്ഞു. സംഘത്തി ലെ ഒരു സ്ത്രീക്ക് ബ്ലഡ് പ്രഷറും മറ്റും അ ധികമായതു കൊണ്ട് അവർ യാത്രചെയ്യു ന്നത് ഉചിതമല്ല എന്ന് സംഘത്തിലെ ഡോ ക്ടർമാരും ന്യാലത്തിലെ ചൈനീസ് ഡോ ക്ടറും പറഞ്ഞതു കൊണ്ട് രണ്ടു പേരോ ടൊപ്പം അവരെ കൊഡാരിയിൽ എത്തി ച്ച് അവിടെ കാത്തു നിൽക്കുന്ന ട്രാവൽ ഏജൻസിയുടെ ആൾ ക്കാരെ ഏല്പിച്ച് പോയവർ തിരിച്ചു വന്നിരു ന്നു. ട്രാവൽ ഏജൻസി അവരെ കാഠ്മണ്ഡു വിൽ ഡോക്ടറെ കാണിച്ച് നാട്ടിലേക്ക് പ്ലെയി നിൽ അയക്കും .
വളരെ വിഷമത്തോടെയാണ് അ വർ മടങ്ങിയത്.തലേന്നത്തെ സത്സംഗ ത്തിനു ശേഷം അവർ പറഞ്ഞത് ഞാൻ ഓർമ്മിച്ചു. നമ:ശിവായ എന്ന് പറയണ മെന്നുണ്ടെങ്കിലും കൃഷ്ണാ എന്നാണ് നാ വിൽ വരുന്നത് അത് അവർക്ക് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു എന്ന്. അതു സാര മില്ല എല്ലാം ഒരേ ശക്തി യുടെ വിവിധ ഭാ വങ്ങളാണെന്നു പറഞ്ഞ് ഞാൻ സമാധാ നിപ്പിച്ചിരുന്നു.
പക്ഷെ അവർ യാത്ര ചെയ്യാനാകാതെ മടങ്ങി. അത്കേട്ടപ്പോൾ ഞങ്ങൾക്കും വിഷമം തോന്നി. വണ്ടികൾ പൈക്കു സോ തടാക തീരത്ത് എത്തി. സാമാന്യം വലുപ്പമുള്ള ഒരു തടാകമാണ് ഇത്. സുന്ദ രമായ ദൃശ്യം.
നീലനിറത്തിൽ ആകാശവും നീല യുടെ തന്നെ മറ്റൊരു നിറത്തിൽ തടാ കവും വെള്ളിത്തൊപ്പിയണിഞ്ഞ മലനിര കളും . ഇരുവശത്തുമായി ഇവ ഞങ്ങളു ടെ ഉച്ചഭക്ഷണ സ്ഥലം ചേതോഹരമാ ക്കി . തടാക കരയിലാണ് ഉച്ചഭക്ഷണം .ചോറ് ,പരിപ്പ് കറി , ചപ്പാത്തി, സലാഡ് ,അച്ചാർ ഇവ ആണ് ഉച്ചഭക്ഷണത്തിന്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ൾ വലിയ രുചി ഒന്നും തോന്നിയില്ല . കാല ത്തെ ഭക്ഷണ ശേഷം 8 മണിക്കൂർ കഴി ഞ്ഞു. സ്ഥലത്തിന്റെ ഉയരവും തുടർച്ച യായ യാത്രയും എല്ലാം ആയിരിക്കും കാരണം എന്നു കണക്കാക്കി കുറച്ച് കഴി ച്ചു.
തടാകക്കരയിലൂടെ ഓടിയിരുന്ന വണ്ടി
മല കയറുവാൻ തുടങ്ങി. വഴിയുടെ വശ ങ്ങളിൽ കനത്ത മഴയത്ത് വെള്ളം ഒലിച്ചു ണ്ടായ ചാലുകൾ .ഉദ്ദേശം 8 മണി ആകാ റായപ്പോൾ ഒരു ചെറിയ മല ഇറങ്ങിയ വ ണ്ടി പാലത്തിൽ പ്രവേശിച്ചു .ചെറിയ ചില പട്ടണങ്ങൾ ഇടക്കിടെ ഉണ്ടത്രെ .അവിട ങ്ങളിലാണ് താമസം ഏർപ്പാടാക്കിയിരി ക്കുന്നത്.
പ്രസിദ്ധമായ ബ്രഹ്മപുത്ര നദിയാണ് സാങ്ങ് േപാ| എന്നാണ് നദി ഇവിടെ അ റിയപ്പെടുന്നത്. ഇവിടെ നദിക്ക് വലിയ വീതി ഒന്നുമില്ല. സാഗാ എന്നാൽ സന്തോ ഷത്തി ന്റെ നാട് എന്നാണ് അർത്ഥം. സമുദ്രനിരപ്പിൽ നിന്ന് 15226 അടി ഉയരത്തിലാണ് ഈ സ്ഥലം ഒരു പട്ടണപ്രദേശമാണ് ഇവിടം. പട്ടാള ക്യാമ്പ് സ്ഥി തി ചെയ്യുന്നത് ഞങ്ങൾക്കു താമസം ഒരുക്കി യ ഹോട്ടൽ സാഗക്കു പുറകിൽ ആണ്. ഹോട്ടലിൽ നിന്നും പട്ടാളക്യാമ്പിന്റെ ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
നല്ല മുറിയാണ് താമസത്തിന് കിട്ടിയത് . രണ്ടാം നിലയിലാണ്. ചൂടുവെള്ളം ഉള്ളതു കൊണ്ട് സുഖമായി കുളിച്ചു. ഹോട്ടൽ റസ്റ്റാറ ന്റിൽ നമുക്കു പറ്റാത്ത വിഭവങ്ങൾ ആണ് സംഘത്തിലെ പാചകക്കാർ വച്ചുണ്ടാക്കിയ വിഭവങ്ങൾ മുകൾ നിലയിലെ വരാന്തയിൽ വച്ച് അവർ വിളമ്പിത്തന്നു.
സാഗയിൽ ഓക്സിജന്റെ കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ട്. കാലത്ത് പ്രാതലിനു ശേഷം മാത്രമേ പുറപ്പെടുകയുള്ളു എന്ന് അറിയിപ്പു കിട്ടി. ഉറങ്ങാൻ ശ്രമിക്കണം. രാവിലെ പുറപ്പെടേണ്ടതാണ്. (തുടരും)
by Sankaranarayanan Sambhu
(ഫോട്ടോ കടപ്പാട്)
Comments
Post a Comment