കൈലാസ് മാനസരോവർ ഭാഗം-5
കാലത്ത് 8.30 ന് എഴുന്നേറ്റു . മൂന്നര മണിക്കു ശേഷം കിടന്നതിനാൽ ഉറക്കം മതിയായില്ല . കണ്ണുപുളിക്കുക എന്നു പറയുന്ന ഒരു സംഭവം ഉണ്ടല്ലോ അതുപോലെ തുറക്കാൻ മടികാണി ക്കുകയാണ്കണ്ണുകൾ. നല്ല തണുപ്പ് ആയതു കൊണ്ട് പല്ലുതേപ്പ് കഴിഞ്ഞ് കാപ്പി കുടിക്കാൻ കിച്ചണിലേക്ക് നടന്നു. രാത്രി മഴ തണുപ്പു കൂട്ടാൻ കാരണ മായി. തുളച്ചു കയറുന്ന തണുപ്പ്. നമ്മുടെ ഊട്ടിയോളവും അതിന്റെ പകുതിയും ചേർന്ന അത്രയും ഉയരത്തിൽ ആണ് ഇപ്പോൾ .
കിച്ചൺ കുറച്ച് ദൂരത്താണ്. അവിടെ വലിയ ഫ്ലാസ്ക്കുകളിൽ ചായ ,കാപ്പി, കട്ടൻ, എന്നിവ റെഡിയായിട്ടുണ്ട്. ചായകുടികഴിഞ്ഞ് ടോയ്ലറ്റ് അന്വേഷി ച്ചു പോയി. .കഷ്ടമാണ് ഈ ചീനക്കാ രുടെ കാര്യം. ടോയ് ലറ്റിന് വാതി ലുകൾ ഒന്നും ഇല്ല . അത് അവർക്ക് പ്രശ്നമ ല്ല . വാതിലില്ലാതെ എങ്ങനെ ഇത്രയും പേർ കയറിവരുന്നസ്ഥലത്ത്കാര്യംസാധിക്കും. ഒരു വിധത്തിൽ സാധിച്ച് പുറത്തെത്തി. ഇത് ഒരു തുടക്കം മാത്രമാണെന്നുണ്ടോ അപ്പോൾ അറിയുന്നു. കുളിയെപ്പറ്റിചിന്തി ക്കുകയേ വേണ്ട.
പ്രാതൽ കോൺഫ്ലേക്സ് ,ബ്രെഡ്, ഹണി മുതലായവ , അതു കുറച്ച് കഴിച്ച് പുറത്തിറ ങ്ങി . ഇന്നു മുഴുവൻ ന്യാലത്തി ലാണ് . സമുദ്ര നിരപ്പിൽ നിന്ന് നല്ല ഉയര ത്തിലാണ് ഈ സ്ഥലം . 12300 അടി. ഇവി ടെ നിന്ന് വീണ്ടും ഉയരങ്ങളിലേക്കാണ് യാത്ര . ശരീരത്തിന് ഉയർന്ന പ്രദേശങ്ങ ളിലെ മർദ്ദ വ്യത്യാസവും ഓക്സിജന്റെ കുറവും ശീല മാക്കേണ്ടതുണ്ട് അതിനാ ണ് ഇവിടെ തങ്ങുന്നത്.
തിബത്തിലെ ഷിഗാറ്റ്സെ പ്രവിശ്യയി ലെ ഒരു കൗണ്ടിയാണ് ന്യാലം. മൂവായിര ത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഇതിന്റെ ഭാഗങ്ങളാണ് ദ്രാം, നേപാളി ഖാസ എന്നിവ. ഇതിൽ നേപാളി ഖാസ നമ്മൾ സൗഹൃദ പാലം കടന്ന സ്ഥലവും , സംഗ് മുവും ഉൾപ്പെട്ട സ്ഥലങ്ങളാണ്. ന്യാലത്ത് കഠിനമായ തണുപ്പാണെങ്കിൽ സാഗ്‌മു ഒരു മിതോ ഷ്ണ മേഖലാപ്രദേശമാണ് 2300 മീറ്റർ (7500 അടി)ഉയരമേ സമുദ്രനിരപ്പിൽ നിന്നും ഉള്ളൂ.
സാംഗ്മുവിൽ നിന്നു കിലോമീറ്ററുക ളോളം ഇടതൂർന്ന കാടാണ് ന്യാലത്തിലേ ക്കുള്ള വഴിയിൽ കാണാൻ കഴിയുക. മലഞ്ചെരിവിൽ നിന്നുള്ള നിരവധി വെള്ളച്ചാട്ടങ്ങൾ സൺ കോഷിനദിയിൽ പതിക്കുന്ന കാഴ്ച്ചകണ്ണിന്കുളിർമ്മഏകു ന്ന കാഴ്ച്ചയാണ്. ന്യാലം വരെ ക്രമമായി ഉയർന്ന് 7500 അടിയിൽ നിന്നും 12300 അടിയിലേക്കുള്ള കയറ്റമാണ് കാണു ക. അതേ പോലെ ഈ ഉയര വ്യത്യാസം ചെടി കളുടേയും മരങ്ങളുടേയും മൃഗങ്ങളുടേ യും എല്ലാം പ്രകൃതത്തിലും വർഗ്ഗീകരണ ത്തിലും വ്യത്യാസം വരുത്തുന്നതായി കാണാം.
സാഗ്മുവിൽ ഒരു നിത്യഹരിത വന മേഖലയും വലിയ മരങ്ങളും കണ്ടു മുന്നോട്ടു പോയി മുപ്പത്തിമൂന്നു കിലോ മീറ്ററിലധികം കഴിഞ്ഞ് ന്യാലത്തു ചെന്നു നിൽക്കുമ്പോൾ കുറ്റിച്ചെടികളും പുല്ലും ചരൽ കലർന്ന മണ്ണും ആണ് നാം കാണു ന്നത്. ഫലപുഷ്ടി ഉണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്ന മണ്ണ്. അതി ൽ നിന്നും ഈ ഉയരമുള്ള ഊഷര ദേശം കൃഷിക്കു ഒട്ടും യോജിച്ചതല്ല എന്നു നമ്മൾ ക്കു മനസ്സിലാകും.
മെയിൻ റോഡിനോട് ചേർന്നാണ് ഞങ്ങളുടെ താമസസ്ഥലം . കുറച്ചു പേർ ചേർന്ന് മെയിൻ റോഡിലൂടെ സാംഗ്മൂ ഭാഗ ത്തേക്കു നടന്നു. ചിലർ അടുത്തുള്ള കുന്നിൻ മുകളിലേക്കാണ് പോകുന്നത്. പരിശീലനം വേണമെന്നുള്ളവർ പോകാ ൻ ഗൈഡ് പറ ഞ്ഞിരുന്നു.
ഹോട്ടലിന് എതിർവശത്തായി ഉള്ള ഒരു മലയുടെ നിറുകയിൽമഞ്ഞ്തൊപ്പി ചൂടി ച്ചതായി കാണാം. പുറപ്പെട്ട ശേഷമുള്ള ആദ്യ ഹിമദർശനം . അവിടെ വെച്ച് പെരു മ്പാവൂരിൽ നിന്നു വന്ന രാമാനന്ദൻ ചേട്ട ൻ, സന്തോഷ് , എറണാകുളത്തെ നമ്പീശ ൻ ചേട്ടൻ തുടങ്ങിയവരെ കണ്ടു . നൂറ്റി ഒന്ന് പേർ വലിയ സംഘം തന്നെ.
റോഡിൽ തിരക്കൊന്നുമില്ല. ടൗണി ൽ കുറേ കടകൾ ഉണ്ട്. സാഗ് മു ടൗണു മായി താരതമ്യപ്പെടുത്തിയാൽ ന്യാലം അതിനെ ക്കാൾ എത്രയോ ചെറുതാണ്. ഞങ്ങൾ അര കിലോമീറ്ററിൽ അധികം പോയിക്കാണില്ല അവിടെ ന്യാലത്തിലെ പട്ടണം അവസാനി ക്കുകയാണ്. പിന്നീട് കെട്ടിടങ്ങൾ ഇല്ല മറു വശത്തേക്കായിരു ന്നെങ്കിൽ കുറേ ദൂരം കടകൾ ഉണ്ട്.
റോഡിന് ഇവിടെ നിന്നും ഇറക്കമാണ് താമസ സ്ഥലവും കടന്നു മുന്നോട്ടു പോയി. ഒരു കടയിൽ കയറിയ ചി്ലർ ഹെഡ് ലൈറ്റ് വാങ്ങി. എന്റെ കൈയ്യിൽ ടോർച്ച് ഉള്ളതു കൊണ്ട് വാങ്ങിയില്ല .കമ്പിളിയുടെ ഒരു ഇന്ന ർ വെയർ വാങ്ങി. പാന്റു പോലെ ഉള്ളത്. ദേഹത്തോട് ചേർന്നു കിടക്കും നല്ല ചൂടും കിട്ടും. ഒരു ജോടി കമ്പിളി സോക്സും വാങ്ങിച്ചു. വിലപേശൽ ഇവിടെയും കാണാം.
ഭാഷ അറിയാത്തതുകൊണ്ട് പുതിയ കാൽക്കുലേറ്റർ ഭാഷയിലാണ് കച്ചവടം . ലോകത്തിൽ അക്കങ്ങൾ ഒന്നായത് ഭാഗ്യം. സാധന വില യുവാൻ എന്ന ചൈനീസ് കറൻ സിയിലാണ് കൊടുക്കേണ്ടത് . കാൽക്കുലേ റ്ററിൽ അവർ ഒരു സംഖ്യ അടിച്ച് വില കാണി ച്ചു തരും നമ്മൾ വില കുറച്ച് കാൽക്കുലേറ്റ റിൽ അടിച്ചു കാണിക്കും. മൂന്നു നാലു പ്രാവ ശ്യം ഇങ്ങനെ പോകും അവസാനം ഒത്ത ഒരു വില വരുമ്പോൾ അവർ സാധനം തരും. ഞാൻ വാങ്ങിയതിന് 25യുവാൻ ഇന്നർ വെയറിന്നും ആറ് യുവാൻ സോക്സിനും ആയി നമ്മുടെ 186 രൂപ .
വീണ്ടും ചില കടകളിൽ കയറി. പച്ചക്കറിക്കടയുടെ അടുത്തുള്ള കടയി ൽ നിന്നാണ് റെഡ്ബുൾ എന്ന വൈറ്റമി ൻ ഡ്രിംഗ് കിട്ടിയത് .പച്ചക്കറികൾ നമ്മു ടെ നാട്ടിലുള്ള തിന്റെ ഇരട്ടിയോളംവലുപ്പം കാണുന്നു. ഫുട്ബോളിനേക്കാൾ വലുപ്പ മുള്ള കാബേജു കൾ . വലിയ ചുരക്ക കൾ, റാഡിഷ് , മത്തങ്ങ തുടങ്ങിയവ.
പഴവർഗ്ഗങ്ങളിൽ ആപ്പിൾ മാത്രം ഇവിടുത്തെ വലിപ്പമാണ്. പ്ലമ്മിന്റെ വലുപ്പ മുള്ള റോസ് മുന്തിരി . വലിയ പിയർ എന്നിവ. ആപ്പി ൾ ഫിജിയാണ്. ഉച്ചഭക്ഷണ സമയം ആയി. തിരിച്ച് റൂമി ലെത്തി .ഭക്ഷണം കഴിഞ്ഞ് ഒരു ചെറിയ വിശ്രമം . കുറേക്കഴി ഞ്ഞ് വീണ്ടുംഅങ്ങാ ടിയിലേക്ക്. .ഒരു യാക്കിന്റെ തല വെട്ടി റോഡ് സൈഡിൽ വച്ചിരിക്കുന്നതു കണ്ടു. ഭീകര കാഴ്ച്ചയാണത്.
പശുക്കളെപ്പോലെ സസ്തനി വർഗ്ഗ ത്തിലെ ജീവിയാണ് ഇത്. നല്ല വലുപ്പവും ദൃഢത യുമുള്ള ശരീരം. കാലുകൾക്ക് ബലം കൂടുത ൽ ശരീരം നിറയെ നീള മുള്ള രോമവും കറുപ്പ് , വെള്ള ,തവിട്ടു നിറങ്ങളിൽകാണുന്നഇവക്ക് പൂഞ്ഞയും കാണാം.450 കിലോക്കു മുകളി ൽ തൂക്കമുണ്ടാകും.
ഇവയുടെരോമം,തോൽ , മാംസം, പാൽ , ചാണകം, എല്ലാം അവർ ഉപയോഗിക്കു ന്നു.വെളള യാക്കിന്റെ വാലിലെ രോമ മെടുത്താണ് നമ്മുടെ വെഞ്ചാമരം ഉണ്ടാ ക്കുന്നത്. കമ്പിളി ഉണ്ടാക്കാനും വളരെ ഉത്തമം.
ആട്ടിടയന്മാരായ ടിബററുകാരുടെ ടെൻറ് യാക്കിന്റെ രോമം നെയ്ത് ഉണ്ടാക്കുന്നതാ ണ് . നൂറു കുററികളിൽ ഉറപ്പിക്കുന്ന ടെൻറ് എന്നു പറയുന്ന ഇതിന് ഏതു കാറ്റിനേയും പ്രതികൂല കാലാവസ്ഥയേയും തരണംചെയ്യാനും നല്ലതാണ്.
ഉയരങ്ങളിൽ തണുപ്പിൽ ഒക്കെ ജീവിക്കാനും യാക്കിന് കഴിയും. ബുദ്ധി മാത്രം കുറച്ച്കുറവാണ് എന്നു പറയുമെ ങ്കിലും. മലഞ്ചെരിവിൽ നടക്കുമ്പോൾ മലയോടു ചേർന്നു നടക്കാനും അഗാധ ഗർത്തമുള്ള വശം ഒഴിക്കാനും ഉള്ള നൈസർഗ്ഗികമായ കഴിവ് ഉള്ളതായി കണ്ടിട്ടുണ്ട്.
ഇന്ത്യയും നേപ്പാളും കഴിഞ്ഞ് എത്തി യി രിക്കുന്ന ടിബറ്റിനെക്കുറിച്ച് ഒട്ടനവധി കാര്യങ്ങൾ എഴുതാൻ ഉണ്ടെങ്കിലും .അവ യൊന്നുംപെട്ടെന്ന് എഴുതിയോപറഞ്ഞോ തീർക്കാൻ സാധിക്കുന്നതല്ല. പുരാതന കാലം മുതൽ ഇന്ത്യയുമായി ബന്ധമുള്ള ഒരു രാജ്യം എന്നനിലക്ക് അവരുടെ രൂപം അവരുടെ ചില കച്ചവടങ്ങൾഎന്നിവനമു ക്ക്പരിചിതമാണ്.ചൈനീസ്അധിനിവേശത്തോടെ അവിടെ നിന്നു പലായനം ചെയ്ത് ഇന്ത്യയിലുംവിദേശ ത്തുമായി അഭയം തേടിയവർ നിരവധിയാ ണ്. ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ ധർമ്മ ശാലയിലാണ് അവർ ആസ്ഥാനം ഉറപ്പി ച്ചത്.
14-ാം ദലയ്ലാമയുടെ ആസ്ഥാനം ഹിമാചൽ പ്രദേശിലെ ധർമ്മശാലയായി. മൈസൂർ കുടക് ഹൈവേയിലെ കുശാൽ നഗറിൽ ടിബറ്റൻ സെറ്റിൽമെന്റ് ഉണ്ട് . അവിടെ അവരുടെ ഒന്നിലധികം സ്ഥല ങ്ങളിൽ മോണാസ്ട്രികൾ ഉണ്ട്. ഒരു പക്ഷെ ടിബറ്റിലേതിനേക്കാൾ വലിയ സ്ഥാപനങ്ങൾ ആകാം ഇവിടെ ഉള്ളത് എന്നു തോന്നുന്നു.
2014 ലെ കണക്കുപ്രകാരം 60ലക്ഷം തിബറ്റുകാർ ചൈനയുടെ കീഴിലുള്ള ടിബറ്റി ൽ താമസിക്കുന്നുണ്ട്. ഒരു ലക്ഷ ത്തോളം പേർ ഇന്ത്യയിലും , 14000 ത്തോ ളം പേർ നേപ്പാളിലും ആയിരത്തിഅഞ്ഞൂ റോളം ടിബറ്റുകാർ ഭൂട്ടാനിലുംഉണ്ട്.ലോക ത്തിന്റെ ബാക്കി ഭാഗങ്ങളിൽ കാൽലക്ഷ ത്തോളം ആളുകളുംഉള്ളതായിപറയുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പത്തെ കണ ക്കാണ്ഇത്.
തന്ത്ര വിദ്യ, തിബത്തൻ മരുന്നുകൾ ചികിത്സ എല്ലാം പ്രത്യേകതകൾ ഉള്ള വിഷയങ്ങൾ തന്നെയാണ്. ബുദ്ധമതം മഹായാന ബുദ്ധിസവും വജ്രായന ബുദ്ധി സവും തിബറ്റിൽ ഉണ്ട്. അവരുടെ ഇട യിൽ നാടോടികളും സ്ഥിരവാസികളും എന്ന വ്യത്യാസവും ഉണ്ട്. പൊതുവെ പറഞ്ഞാൽ അവർപ്രതികൂലകാലാവസ്ഥ യിൽ പരുങ്ങിയത് ആറുമാസം ഒരുവർഷ ത്തിൽ കഴിച്ചു കൂട്ടുന്നുണ്ട്.
തിബറ്റൻ പ്രദേശങ്ങൾ എല്ലാം തന്നെ
സമുദ്രനിരപ്പിൽ നിന്നും 16000 അടിയിൽ കൂടുതൽ ഉള്ളതാണെന്നു പറയാം .പരമ്പ രാഗത ടിബറ്റു കാരെ കൂടാതെ മോൻപ, തമാങ്ങ്, കുയാങ്ങ്, ഷേർപ, ലോഭ ,തുട ങ്ങിയഗോത്രവർഗ്ഗക്കാരും. ചൈനയിൽ നിന്നു കുടിയേറിയ ഹാൻ ഗോത്രവർഗ്ഗ കാരും , ചൈനീസ് ഹൂയി മുസ്ലിംങ്ങളും തിബറ്റിൽ താമസിക്കുന്നുണ്ട്.
25 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ടിബറ്റിന്. രാജഭരണ
വും അതെത്തുടർന്നു വിവിധ ഭാഗങ്ങ ളായി തിരിഞ്ഞ് വിഭാഗീതയും വന്നതിനെ മുതലെ ടുത്ത ചൈന 1951 ൽ തിബറ്റിൽ അധിനിവേശം നടത്തി തങ്ങൾക്കു കീഴി ലാക്കി.ആത്മീയ നേതാവടക്കം പലരും പലായനംചെയ്തു. അയൽ രാജ്യങ്ങളിൽ അഭയം തേടി.
വളരെ വ്യത്യസ്തതയാർന്ന ചടങ്ങു
കളും സംസ്ക്കാരവും കൊണ്ട് വേറിട്ട
ഒരു ജനതയായി അവർ നിലകൊള്ളുന്നു.
ബുദ്ധമതത്തിന്റെ സ്വാധീനമുണ്ടെങ്കിലും
നിലനിൽപ്പിന്റെഭാഗമായിഅവർക്ക്സസ്യ
ഭുക്കുകളായി ജീവിക്കുക എന്നത് അവി ടെ സാധ്യമല്ല. സസ്യവർഗ്ഗങ്ങൾ കാര്യമാ യി ഉണ്ടാകാത്ത കാലാവസ്ഥയും മണ്ണും.
ചൈനയുടെ സ്വാധീനം കൊണ്ട് ചെറിയകടകളിൽ നൂഡിൽസ് ചെറിയ പിഞ്ഞാണ ങ്ങളിൽ ഒരു തരം സൂപ്പു പോലെ ഉള്ളതിന്റെ കൂടെ വാങ്ങിക്കഴി ക്കുന്നതും കാണാം . ചിലപ്പോൾ കാല ത്തുമുതൽ യാത്ര ചെയ്യാൻതുടങ്ങിയാ ൽ ഉച്ചവരെ ഒരു മനുഷ്യനേയും കാണാ തെ പോകുന്ന സ്ഥലങ്ങളും ഉണ്ട്. ജന നിബിഢമായ നാടുകളിൽ നിന്നു പോകു ന്ന നമുക്ക് ആദ്യമൊക്കെ ഇത് ഉൾക്കൊ ള്ളാ ൻ വിഷമമാണ്.
ഞങ്ങൾ കുറേ സമയം കൂടി നടന്നു. സന്ധ്യയോടെ മുറിയിൽതിരിച്ചെത്തി .വൈകി ട്ടത്തെ സത്സംഗം നന്നായി നട ന്നു. രാത്രി ഭക്ഷ ണം കഴിഞ്ഞ് വിശ്രമം കാലത്ത് പറ്റുന്നത്രയും നേരത്തെ പുറ പ്പെടാനുള്ളതാണ്.
( തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment