കൈലാസ് മാനസരോവർ ഭാഗം - 3

കൈലാസ് മാനസരോവർ ഭാഗം - 3 

         ഒരു രാജ്യത്തിന് പ്രകൃതി നിർമ്മിത മായ അതിർത്തികൾ ഉണ്ടെങ്കിൽ അത് രാജ്യ സുരക്ഷക്ക് ഏറ്റവും വലിയ മുതൽ ക്കൂട്ടാണ്. ഇന്ത്യക്ക് 95 ശതമാനത്തിലധി കം ഭാഗവും അത്തരം അതിർത്തിയാണ്. മൂന്നു ഭാഗവും സമുദ്രം അതിരായപ്പോൾ ഏറ്റവും പ്രാധാന്യമേറിയ വടക്കുഭാഗം ഹിമാലയ പർവ്വതമായത് നമ്മളുടെ ഭാഗ്യ മല്ലെങ്കിൽ മറ്റെന്താണ്. 

        ഉദ്ദേശം 2400 കിലോമീറ്റർ നീളത്തിൽ വടക്കുപടിഞ്ഞാറ് നിന്ന് തെക്കു കിഴക്കി ലേക്ക് നീണ്ടുകിടക്കുന്ന ഹിമാലയം . പടി ഞ്ഞാറ് പാക്കിസ്ഥാൻ ഭാഗത്ത്300കിലോ മീറ്റർ വീതിയും , കിഴക്ക് അരുണാചൽപ്ര ദേശ് ഭാഗത്ത് 150 കിലോമീറ്റർ വീതിയും ഉണ്ട്.സിന്ധു ഗംഗ ബ്രഹ്മപുത്ര നദികളുടെ ഉത്ഭവ സ്ഥാനവുമാണ് ഹിമാലയം. 

             ഈ നദീതടങ്ങളിൽ അറുപത് കോടിയിലധികം ജനങ്ങൾ വസിക്കുന്നു ണ്ട്. ഹിമാലയത്തിലാകട്ടെ ആറു കോടി യിലധികം ജനങ്ങളും ഉണ്ട് ഇവർ അഞ്ചു രാജ്യങ്ങളിൽ അതായത് ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, വാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭാഗമായ ഹിമാലയൻ പ്രദേശത്താണ് വസിക്കുന്നത്.

        പർവ്വത നിരയുടെ  പടിഞ്ഞാറെ അതിരിൽ സിന്ധു നദിയും കിഴക്കേ അതിരിൽ ബ്രഹ്മപുത്രയും ആണ്. നമ്മു ടെ രാജ്യത്തി ന്റെ മഴ, കാലാവസ്ഥ എല്ലാം ഹിമാലയവു മായി ബന്ധപ്പട്ടിരിക്കുന്നു. ഹിന്ദു , ബുദ്ധ, ജൈന മതക്കാരുടെപുണ്യ സ്ഥലമായി ഹിമാലയം കണക്കാക്കപ്പെ ടുന്നു.

         ഇങ്ങനെയുള്ള ഹിമാലയത്തിൽ ഏറ്റവും ഉയരമേറിയ എവറസ്റ്റിനെ കൂടാതെ 23600 അടിയിൽ കൂടുതൽ ഉരമുള്ള അമ്പതോളം കൊടുമുടികൾ ഉള്ളതിൽ പത്തെണ്ണം 26220 അടിയിൽ കൂടുതൽ ഉയരമുള്ളവയാണ്.

        എവറസ്റ്റ് നേപ്പാളികൾ സാഗർ മാത എന്നു വിളിക്കുന്ന,തിബറ്റുകാർക്വമലോഗ്‌ മാഎന്നു വിളിക്കുന്ന 29029 അടി ഉയരമു ള്ളഭൂമിയിലെ ഏറ്റവും ഉരം കൂടിയ കൊടു മുടി കാഠ്മണ്ഡുവിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരത്ത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു.

                  റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റിയിലെ സർവ്വർ ജനറൽ ആയിരുന്ന സർ ജോർജ്ജ് എവറസ്റ്റിന്റെ പേരിലാണ് ഈകൊടുമുടി ലോകത്തിൽ അറിപ്പെടുന്നത്.പർവ്വതാരോഹകരുടെയും പര്യവേക്ഷണക്കാരുടേയും സ്വപ്നമാ ണ് എവറസ്റ്റ് . 
     ഇതിന്റെ മുകൾത്തട്ടിൽ ആദ്യമായി കാലൂ ന്നിയത് 1953 മെയ് 29 ന് എഡ്മണ്ട് ഹിലാരിയും ടെൻസിങ്ങ് നോർഗേയും ആണ്. ഈചിലവേറിയപർവ്വതാരോഹണ ത്തിന് ദശല ക്ഷങ്ങളുടെ ചിലവ് വരുന്ന തായി പറയുന്നു. താഴ്ന്ന ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽപഠിച്ച എവറസ്റ്റിനെ സ്വന്തം കണ്ണുകളാൽ ഒരിക്കൽ കാണാൻ കഴിയും എന്ന് സ്വപ്നേപി കരുതിയിട്ടില്ല. എന്നാൽ ആ മുഹൂർത്തവും വന്നു ചേർന്നു.

     കാലത്ത് 4.45ന് എഴുന്നേറ്റ് കുളി കഴി ച്ച് കുറച്ച് ശ്വസന വ്യായാമങ്ങൾ ചെയ്ത തിനു ശേഷം 6.30ന് ബസ്സിൽഎയർപോർ ട്ടിലേക്ക് പുറപ്പെട്ടു .ഇന്ന് ആദ്യം തന്നെ പോകുന്നത്. വിശ്വ വിഖ്യാതമായ  എവറ സ്റ്റ്കൊടുമുടി കാണാൻ ആണ് . 

        7മണിക്കു മുമ്പായി തൃഭുവൻ വിമാന ത്താവളത്തിൽ  എത്തി.  ചെന്ന ഉടനെ ബോർഡിംഗ് പാസ്സ് കിട്ടിയ ഞങ്ങളെ ലോ ഞ്ചി ൽ ഇരുത്തി. പാസിനൊപ്പം കൊടുമു ടികളെക്കുറിച്ച് വിവരിക്കുന്ന ഒരു ലഘു ലേഖയുംതന്നിരുന്നു.ചെറിയവിമാനങ്ങൾ ആയതു കൊണ്ട് . പല ട്രിപ്പുകളായേ പോകാൻ കഴിയൂ.

    
             ആദ്യത്തെ വിമാനത്തിൽ ഇടം കിട്ടിയില്ല. അര മണിക്കൂർ കാത്തു നിന്ന പ്പോഴേക്കും യതി എയർ ലൈൻസിന്റെ വിമാനത്തിനടു ത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി . 21 പേർ കയറുന്ന ചെറി യ വിമാനമാണത്. മുൻ നിരസീററുതന്നെ കിട്ടി. കോ പൈലറ്റ് ഒരു വനിതയായിരു ന്നു. 
 
      പറന്നുയർന്ന ഉടൻ കാഠ്മണ്ഡുവിന്റെ ആകാശ കാഴ്ച കിട്ടി. തുടർന്ന്മേഘങ്ങ ൾക്ക് ഉള്ളിലായി വിമാനം. ഉദ്ദേശം 15 മിനിറ്റുകൾക്കുള്ളിൽ മേഘങ്ങളുടെ തട സ്സമില്ലാതെ ദൂരെ ഏതാനും കൊടുമുടി കൾ ജനാലയിലൂടെ കാണാൻ തുടങ്ങി. 

      അതിൽ ഏറ്റവും വലിയ കൊടുമുടി യാണ് എവറസ്റ്റ് എന്നു ഗൈഡ് ചൂണ്ടി ക്കാണിച്ചു തന്നു. ആ പ്രദേശം നോക്കെ ത്താ ദൂരത്തോളം കൊടുമുടികൾ മാത്രം. പറഞ്ഞു ഫലിപ്പിക്കാനാകാത്ത കാഴ്ച്ച. പ്രകൃതിയുടെ ഇതു വരെ കാണാത്ത ഭാവം.എവിടെ നോക്കിയാലും മഞ്ഞു മൂടിയ കൊടുമുടികൾ മാത്രം.           കൊടുമുടിയുടെ ഒരു വശത്തു 
നിന്നും കാണുന്ന രീതിയിൽ വിമാനം പറന്നു. എല്ലാവർക്കും മനോഹരമായ ആ കാഴച കാണു വാൻ സാധിച്ചു. മടക്കയാത്ര തുടങ്ങുന്നതായി പൈലറ്റ് അനൗൺസ് ചെയ്തു. ഏകദേശം 40 മിനിറ്റ് എടുത്ത യാത്രക്കു ശേഷം ഞങ്ങ ൾ വിമാനത്താവളത്തിൽ എത്തി. 
 
        എവറസ്റ്റ് അത്യത്ഭുതകരമായകാഴ്ച തന്നെ .ബസ്സിൽ വീണ്ടും ഹോട്ടലിലേക്ക് മടങ്ങി. .പ്രാതൽ കഴിച്ചിരുന്നില്ല. കഴിച്ചു കഴിഞ്ഞ് 3 ബസ്സുകളിലും ഒരു വാനിലുമാ യി പ്രസിദ്ധവും പരിപാവനവുമായ കാഠ്മ ണ്ടു വിലെ പശുപതിനാഥ ക്ഷേത്രത്തിലേ ക്ക് ഞങ്ങളെ കൊണ്ടു പോകുകയാണ്.  ബാഗ്മതി നദിക്കരയിലെ പ്രസിദ്ധമായ പശുപതി നാഥ്. 

  നമോ ഹിരണ്യബാഹവേ സേനാന്യേ ദിശാം ച പതയേ നമോ നമോ

വൃക്ഷേഭ്യോ ഹരികേശേഭ്യഃ പശൂനാം പതയേ നമോ നമഃ 
എന്ന് ശ്രീരുദ്രത്തിലും 

നമോഽസ്ത്വഹീനാഭരണായ നിത്യം നമഃ പശൂനാം പതയേ മൃഡായ | 
വേദാന്തവേദ്യായ നമോ നമസ്തേ കൃതാഗസം മാമവ വിശ്വമൂര്ത്തേ ||

     എന്ന് ദക്ഷ വിരചിതമായ വിശ്വ മൂർ ത്തി സ്തോത്രത്തിലും പ്രകീർത്തിപ്പിക്ക പ്പെടുന്ന ശിവന്റെ ഇരിപ്പിടമായ പശുപതി നാഥ്.

        യുനസ്കോയുടെ ലോക പൈതൃക
പട്ടികയിൽ പശുപതി നാഥ്ഉണ്ട്.പശുപതി
എന്നാൽ കേവലം വാക്യാർത്ഥത്തിലെ പശുഅല്ല. ജീവനുള്ള എല്ലാം പശു എന്ന് വിവക്ഷിക്കപ്പെടുന്നു. അതിലെ ഒരു വർ ഗ്ഗം മാത്രമാണ്മനുഷ്യൻ. 

        പൗരാണികതയും ആധുനികതയുo ഇഴുകിച്ചേർന്ന പട്ടണമാണ് കാഠ്മണ്ഡു .പഴയ കാലത്തെ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടകെട്ടിടങ്ങളുംആധുനിക കോൺക്രീറ്റ്കെട്ടിടങ്ങളുംഇവിടെകാണാംപുറത്ത് സിമൻറു തേക്കാത്ത കെട്ടിടങ്ങ ളാണ് പഴയവയിൽ കൂടുതലും. 
 

   കടകളിൽ കച്ചവടത്തിന് സ്ത്രീകളാണ് അധികവും ഇരിക്കുന്നത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം വിൽപ്പനക്ക് വെച്ചിരിക്കുന്നു. ടൗണിൽ നിന്ന് ഉദ്ദേശം 5 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്. ബാഗ് മതി നദിക്കരയിലാണ് ക്ഷേത്രം. 
 

      ഞങ്ങൾ ക്ഷേത്രത്തിന്റെ ഇടതു വശ ത്താണ്ബസ്സിറങ്ങിയത്.പഴയകാല  പ്രൗഢി വിളിച്ചോതുന്ന കെട്ടിട മാതൃക മതിൽക്കെട്ടിനോട് ചേർന്ന് 500ശിവലിംഗ ങ്ങൾ നിരത്തിയ ഒരു ക്ഷേത്രമുണ്ട്. 

               അവിടെ ആദ്യ ദർശനം നടത്തി. വെള്ളി പൊതിഞ്ഞ പ്രധാന വിഗ്രഹത്തി ൽഅർച്ചന നടന്നു കൊണ്ടിരിക്കുന്നു. ഓരോരുത്തരായിശ്രീകോവിലിന്അകത്തെത്തി തൊഴുതു. 
 

        പീഠത്തിൽ നിന്നും വലിയ രുദ്രാക്ഷ ങ്ങളുടെ ഒരു മാല എടുത്ത്പൂജാരിഎന്റെ കഴുത്തിൽ അണിയിച്ചു.അദ്ദേഹത്തിന് ദക്ഷിണ കൊടുത്ത് പശുപതിനാഥനെ ദർശിക്കാൻ ക്ഷേത്രത്തിനുള്ളിലേക്ക് കട ന്നു. ആദ്യം തന്നെ കാണാനായത്  സ്വർ ണ്ണം പൊതിഞ്ഞ കൂറ്റൻനന്ദികേശ്വരപ്രതി മയാണ്.
 

ശില്പചാതുര്യം വിളിച്ചോതുന്ന നിർമ്മാണം .സ്വാമിയുടെ നിർദ്ദേശ പ്രകാരം എല്ലാവ രും വാതിൽമാടത്തിൽ കയറി 2 വരിയാ യി നില ത്ത് വിരിച്ച പായകളിൽ ഇരുന്നു. ഏകാദശ ബ്രാഹ്മണർക്ക് (11 പേർ ) ദക്ഷിണ നൽകി നമസ്ക്കരിക്കലാണ് അവിടെ ഏർപ്പാട് ആക്കിയിരിക്കു ന്നത്. 
 

     എല്ലാവർക്കും ജലം പുഷ്പം എന്നിവ തന്ന് സങ്കല്പം ചൊല്ലി സ്വസ്തി സൂക്തവും യജുർവേദമന്ത്രങ്ങളും ജപിച്ച് അവർ ആശീർവദിച്ചു. യാത്ര ക്ലേശം കൂടാതെ യും മുടക്കങ്ങളില്ലാതെയും ഭംഗിയായി പൂർത്തിയാക്കുക എന്ന ഉദ്ദേശമാണ്. 
 

       64 ഹെക്ടറോളം സ്ഥലത്ത് 518ൽ അധികം ക്ഷേത്രങ്ങളോടുകൂടിയ ഒരു സമുച്ചയമാണ് പശുപതിനാഥ ക്ഷേത്രം. മുഴുവൻ നടന്നു കാണാൻ ദിവസങ്ങൾ വേണ്ടിവരും.

         അതി പുരാതനമായ ഈ ക്ഷേത്രം ജഗദ്ഗുരു ആദിശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയ ഇവിടെ പൂജാ വിധികളും ചിട്ട പ്പെടുത്തിയത് ആചാര്യ സ്വാമികൾതന്നെ യാണ്.
 
             അന്ന് കർണ്ണാടകത്തിൽ നിന്നും വരുത്തിയ പുരോഹിതന്മാരുടെ പിൻമുറ ക്കാരാണ് ഇപ്പോഴുള്ളത് .യജുർവേദിക ളാണ് ഇവർ.മുറ്റത്തു നിന്നും പടവുകൾ കയറി വേണം ശ്രീകോവിലിനു മുന്നിൽ എത്താൻ പ്രധാന വാതിലിൽ നിന്നും 5 അടി ദൂരത്തായി വിഗ്രഹം കാണാം. 

      സദ്യോജാതൻ , വാമദേവൻ, തത്പുരു ഷൻ, അഘോരശിവൻ, ഈശാനൻഎന്നി ങ്ങനെ കൽപ്പിക്കപ്പെട്ട അഞ്ചുമുഖങ്ങൾ ആണ് പ്രധാന പ്രതിഷ്ഠക്ക് . ഇവ യഥാക്ര മം പടിഞ്ഞാറ്, വടക്ക്, കിഴക്ക്,  തെക്ക് , വടക്കു കിഴക്ക്എന്നീ ദിശകളെ നോക്കി യാണ്. പഞ്ചഭൂതങ്ങളുമായി ഇവയുടെ ബന്ധവും ശ്രദ്ധേയമത്രെ.

             കർണ്ണാടകയിലെ ശൃംഗേരി മഠം 
ശങ്കരാചാര്യരുടെ നിർദ്ദേശത്തോടെ വേദ , പുരാണ, ശാസ്ത്രങ്ങളിൽ പണ്ഡിതരായ കർണ്ണാടക ഭട്ട് മാരാണ്ഇവിടെമുഖ്യപൂജാ രിമാർ. ഇവർ നാലു പേർ ഉണ്ടാകും ഇവർ ക്കുമാത്രമേ വിഗ്രഹത്തിൽ സ്പർശിക്കാ ൻ അധികാരമുള്ളു. 

          സഹായികളായ ഭണ്ഡാരിമാർക്ക് ഇവരെ സഹായിക്കുവാനും ഭണ്ഡാര കാ ര്യങ്ങൾ നോക്കുവാനുള്ള ചുമതലയും ഉണ്ട്.  അവരും കർണ്ണാടകയിൽ നിന്നു വന്നവരുടെ പിൻതലമുറക്കാരാണ്. രാജ ഭണ്ഡാരികൾ എന്നും അറിയപ്പെടുന്നു. 
 
        ഒരു മീറ്റർ ഉയരത്തിൽ 5 മുഖങ്ങളോ ടെയുള്ള വിഗ്രഹം തൃക്കണ്ണും രണ്ടു കൈ കളിൽ വലത് കൈയ്യിൽ രുദ്രാക്ഷ മാലക ളും ഇടത് കൈയ്യിൽ കമണ്ഡലുവും അണി ഞ്ഞതായിരുന്നു . 

   അത്കൺകുളിർക്കെ കണ്ട്പ്രാർത്ഥി ച്ചു .വെള്ളി പീഠത്തിലാണ് വിഗ്രഹം ഉറപ്പി ച്ചിരിക്കുന്നത്. അഭിഷേക സമയമല്ലാത്ത പ്പോൾ സ്വർണ്ണ വർണ്ണ ത്തിലുള്ള വസ്ത്രം ഉടുപ്പിച്ചിരിക്കും. അമ്മ യാത്രക്കു മുമ്പ് തന്ന അമ്പത് രൂപ നടക്കൽ സമർപ്പിച്ചു അമ്മയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ചു. കുടുംബത്തിനു വേണ്ടിയും . മറ്റൊന്നും പ്രാർത്ഥിക്കാൻ ഇല്ല. യാത്ര സഫലമാകണം എന്നു മാത്രം. 

         5-ാം നൂറ്റാണ്ടിൽ ലിച്ചവി രാജവംശ ത്തിലെ രാജാവായ പ്രചണ്ഡദേവ് ചിതല രിച്ചു നശിച്ച ക്ഷേത്രത്തെ പുനരുദ്ധരിച്ച തായി AD 735 ൽ ഒരു ലിഖിതം ജയദേവ 11 എന്ന അന്നത്തെ രാജാവ് ഇവിടെ സ്ഥാപിച്ചുകാണു ന്നുണ്ട്. ശേഷം പലകൂട്ടി ചേർക്കലുകളും പൊളിച്ചു പണിയലുക ളും നടന്നു.
         
       ക്ഷേത്രോൽപ്പത്തിക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ ഉണ്ട് എങ്കിലും അതിലൊ ന്നു കൂടി പങ്കുവെക്കാം . ശിവപാർവ്വതി മാർ മൃഗരൂപം പൂണ്ട് ബാഗ് മതി നദിയുടെ കിഴ ക്കേ കരയിലുള്ള വനത്തിൽ ക്രീഡി ച്ചു നടന്നുവത്രെ. 

     അക്കാലത്ത് ശിവന്റെ സാന്നിദ്ധ്യമില്ലാ യ്മകൊണ്ട്ഉണ്ടായബുദ്ധി മുട്ടുകൾ കണ്ട് ദേവന്മാർ ശിവനെ അന്വേഷിച്ച് ഭൂമിയിൽ നടക്കുമ്പോൾ മാൻ രൂപത്തി ലുള്ള ശിവനെക്കണ്ട് പിടിക്കാൻ ഓടു കയും അടുത്തെത്തി കൊമ്പിൽ പിടിക്കു കയും ചെയ്തുവത്രെ.

         ഒരു കൊമ്പ് മുറിഞ്ഞു വരികയും ശിവൻസ്വന്തം രൂപത്തിലേക്കു മടങ്ങു കയും ചെയ്തുവത്രെ. ആളുകൾ ആ കൊമ്പ് ലിംഗ രൂപധാരിയായ പ്രതിഷ്ഠ യായി കരുതി ആരാധിച്ചു വരികയും ചെയ്തു. 

    പിന്നീട് കാലാന്തരത്തിൽ നഷ്ടപ്പെട്ട അത് വർഷങ്ങളോളം കിട്ടിയില്ല. ഒരി ക്കൽ ഒരു ഇടയൻ തന്റെ പശു ഒരു സ്ഥലത്തുചെന്ന് ഭൂമിയിലേക്ക് പാൽ ചുരത്തുന്നതായി കണ്ടു വത്രെ. ഇത് കൂടുതൽ ദിവസങ്ങളിൽ ആവർ ത്തി ച്ചപ്പോൾ ആളുകൾ അറിഞ്ഞ് അവിടം കുഴിച്ചു ചെന്നപ്പോൾ പശുപതി നാഥിന്റെ വിഗ്രഹം വെളിവായി എന്നും ആണ് ഐതിഹ്യം.

          വാസുകീനാഥ്, ഉൻമത്ത ഭൈരവ ക്ഷേത്രം, സൂര്യനാരായണക്ഷേത്രം. കീർ ത്തി മുഖ ഭൈരവ ക്ഷേത്രം. ബുദ്ധനീലക ണ്ഠ, ഹനുമാൻ ക്ഷേത്രം എന്നിവ സമുച്ച യത്തിനകത്തും. ശ്രീരാമ ക്ഷേത്രം.ഗുഹ്യേ ശ്വരി ക്ഷേത്രം, വിരാട് സ്വരൂപ ക്ഷേത്രം എന്നിവ യും ദ്വാദശജ്യോതിർലിംഗക്ഷേത്ര വും പുറത്തുമാണ് ഉള്ളത്. 

           ബാഗ് മതി നദീ തീരത്ത് ഘാട്ടുകളി ൽ ശവദാഹം നടക്കുന്നുണ്ട്. വിറക്കു കത്തിച്ച് ദഹനം നടത്തുന്നു . കാശിയിലെ അത്രയുംഇല്ലെങ്കിലും ഇവിടെയും ധാരാ ളം അന്ത്യക്രിയ നടക്കുന്നുണ്ട്. 

         ഏതൊരു ക്ഷേത്രപരിസരത്തും ഉള്ളതു പോലെ വാണിഭങ്ങൾ കടകൾ എന്നിവ ഇവിടേയും കാണാം. മേലാസക ലം ഭസ്മം പൂശിയവരായും ചിലം വെച്ച് പുക വലിക്കുന്നതായും ഉള്ള നാഗസന്യാ സിമാരേയുംക്ഷേത്രപരിസരത്ത്കാണാൻ കഴിയും. യാചകരും ഭിക്ഷാംദേഹി കളും ധാരാളമായിട്ട് ഉണ്ട് . 

              ക്ഷേത്രത്തിന്റെ പരിസരം കണ്ടു കഴിഞ്ഞ് അവിടെ നിന്ന് നേപ്പാളക്കാർ ബുദ്ധ നീലകണ്ഠ എന്നും സ്ലീപ്പിങ്ങ് ബുദ്ധ എന്നുo വിളിക്കുന്ന അനന്ത ശയനം കാണാൻ പുറപ്പെട്ടു. ശിവപുരിമലയുടെ താഴ്‌വാരത്താണ് ഈ ക്ഷേത്രം ഉള്ളത്. ഒറ്റകരിങ്കല്ലിൽ കൊത്തിയെടുത്ത അന ന്തശയനം ഒരുചെറിയ കുളത്തിൽ വെള്ള ത്തിനാൽ ചുറ്റപ്പെട്ടനിലയിൽആണ് . അതിൻ്റെ കരകൗശല വൈദഗ്ധ്യം നേരി ൽ കണ്ടാലെ അറിയാൻ പറ്റൂ. 
 
            കുളത്തിലേക്ക് പടവുകൾ ഇറങ്ങി അടുത്തെത്തി ദർശിക്കാകുന്ന രീതിയിൽ ആണ് നിർമ്മാണം.നാല്‌പതടിയോളം നീളമുള്ള വിഗ്രഹത്തിൽ ശംഖ് ചക്രം ഗദ പത്മം എന്നിവ  കല്ലിൽ കൊത്തി വെച്ചിട്ടു ണ്ട്. 

          ശിവപുരി മലയെപ്പറ്റി പറയുമ്പോൾ അവിടെ വളരെക്കാലം ഉണ്ടായിരുന്ന ശിവ പുരി ബാബയെ സ്മരിക്കാതിരിക്കു ന്നത് ശരിയല്ല. കുന്നംകുളത്തിനടുത്ത് ഒരുവന്നൂർ പാഴൂരിലെ ജയന്തൻ എന്ന പേരിൽ പൂർവ്വാ ശ്രമം ഉള്ള ഇദ്ദേഹത്തെ മലയാളികൾ അറി യുന്നതിനേക്കാൾ മറു നാട്ടുകാരാണ്അറിയു ക.
 

               1826 സെപ്തമ്പർ 10 ന് ആണ് ജനിച്ചത്. മുത്തശ്ശൻ ആയിരുന്നു മാതൃക .മുത്തശ്ശൻ സംന്യാസാശ്രമത്തിൽ പ്രവേ ശിച്ച് നർമ്മദാ തീരത്തുള്ള അമരാന്തകം വനത്തി ലേക്ക് പോയി. ഏതാനും വർഷ ങ്ങൾക്കു ശേഷം തന്റെ16-ാം വയസ്സിൽ ജയന്തനും അദ്ദേഹത്തെ തേടി അമരാന്ത കത്തിൽ എത്തി .

               മുത്തശ്ശന്റെ നിർദ്ദേശ പ്രകാരം തപസ്സ നുഷ്ഠിച്ചു. ഏതാനും കൊല്ലത്തി നു ശേഷം പലയിടത്തും പരിവ്രാജകനാ യി ചുറ്റി സഞ്ച രിച്ച ശേഷം മുത്തശ്ശന്റെ മരണസമയത്ത് അമരാന്തകത്തിൽ തന്നെ തിരിച്ച് എത്തി . അദ്ദേഹത്തിന്റെ സമാധി ഇരുത്തൽ മുതലായവ നടത്തി.

    തുടർന്ന് അദ്ദേഹത്തിന് ഈശ്വര സാക്ഷാത്കാരം ലഭിക്കുകയും ചെയ്തു വത്രെ. ശൃംഗേരിമoത്തിൽ നിന്നും ഗോവി ന്ദാനന്ദ ഭാരതി എന്ന പേരിൽ സംന്യാസ ദീക്ഷ എടു ക്കുകയും അമരാന്തകത്തിൽ തന്നെ തുടർ ന്ന് താമസിക്കുകയും ചെയ്തു. 

          അതിനു ശേഷം പര്യടനം തുടർന്നു. കൽക്കട്ടയിൽ വച്ച് ശ്രീരാമകൃഷണ പരമ ഹംസരെ സന്ദർശിച്ചു.തുടർന്ന് ഖൈബർ ചുരം വഴി അഘ്ഗാനിലും പിന്നീട് തുർക്കി യിലെ ഇസ്താംബൂളിലും എത്തിയത്രെ. 

     അവിടെ സർവ്വകലാശാലയിൽ ഭാഷ സംസ്ക്കാരം ഇവയുടെ പഠനം നടത്തി. മെക്ക യിൽ സന്ദർശനം നടത്തിയ ഇദ്ദേഹത്തിന്റെ പ്രഭാവം മനസ്സിലാക്കിയ രാജാവ് ഹറം സന്ദർശിക്കാനുള്ള അനുമതി നൽകിയതായി പറയുന്നു. 

       ജർമ്മനിയിൽ പോയി ആ ഭാഷയും പഠിച്ചു.  പിന്നീട് ബ്രിട്ടനിൽ എത്തുകയും നാലു വർഷം അവിടെ താമസിക്കുകയും ഉണ്ടായി. ഇക്കാലത്ത് 18 പ്രാവശ്യം വിക്ടോറിയരാജ്ഞിയുമായി കൂടിക്കാ ഴ്ച നടത്തിയത്രെ. 

   ഇക്കാലത്ത്എഴുത്തുകാരനായബർണാ ഡ്ഷയുമായും ,ശാസ്ത്രജ്ഞന്മാരായ ഐൻസ്റ്റീൻ മാക്രോണി എന്നി വരുമായും ബന്ധപ്പെ ട്ട അദ്ദേഹം തുടർന്ന് റഷ്യയി ലെത്തി ലിയോ ടോൾസ്റ്റോയിയോടൊപ്പം 2 മാസം താമസിച്ച തായി പറയുന്നു. 
          
            അബ്രഹാം ലിങ്കന്റെ നിര്യാണത്തെ ത്തുടർന്ന് അമേരിക്കയിലെത്തുകയും അവി ടെ നിന്ന് തെക്കെ അമേരിക്കയി ലെ പുരാത ന സംസ്ക്കാരകേന്ദ്രങ്ങൾ കണ്ട് സാൻറിയാഗോവിൽ നിന്നും കപ്പൽ കയറി ചൈന വഴി ഇന്ത്യയിൽ തിരിച്ചെ ത്തുകയും ഉണ്ടായി. 

                  കൈലാസ മാനസരോവർ തീർത്ഥാടനം നടത്തിയ ശേഷം നീണ്ട35 വർഷങ്ങൾ അദ്ദേഹം ഹിമാലയത്തിൽ താമസിച്ചു. തുടർന്ന് നേപ്പാളിലെത്തിയ അദ്ദേഹ ത്തിന് റസിഡന്റ് വിൽക്കിൻ സൺ പ്രഭു ശിവപുരിയിൽ സ്ഥലം കൊടു ത്ത് അവി ടെ താമസമാക്കാൻഅഭ്യർത്ഥി ക്കുകയും ചെയ്തു.

       37 വർഷം അദ്ദേഹം ശിവപുരിയിൽ താമസിച്ചു .അവിടത്തുകാരും മറ്റുള്ള വരും അദ്ദേഹത്തെ ശിവപുരി ബാബ എന്ന് വിളിച്ചു വന്നു. 1956 ൽ അന്നത്തെ ഇന്ത്യൻ പ്രസിഡ ന്റായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃ ഷ്ണൻ തന്റെ നേപ്പാൾ സന്ദർശന സമയത്ത് അവിടെ എത്തിയ ഉടൻതന്നെ ശിവപുരി ബാബ യെ കാണാ ൻ പോകുക ഉണ്ടായി. 

       അന്ന് ബാബക്ക് 130 വയസ്സ് പ്രായമാ ണ്. ജോൺ ജെ ബെന്നറ്റ് എന്ന ഇംഗ്ലീഷു കാ രൻ എഴുതിയ എ ലോംഗ് പിൽഗ്രിമേ ജ് എന്ന പുസ്തകത്തിൽ ആമുഖത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശിഷ്യന്മാർ ഇല്ല .

           ഗുരു എന്ന സ്ഥാനം വഹിച്ച്ശിഷ്യ ന്മാരെ പഠിപ്പിക്കലല്ല മറ്റു പല മഹത്തായ പാഠങ്ങളും ലോക ഭരണാധികാരികൾ ക്കും സാമാന്യജനത്തിനും നൽകയായി രുന്നു ശിവപുരി ബാബയുടെ ജന്മ ഉദ്ദേ ശം.

         1963 ജനുവരി 28ന് അദ്ദേഹം സമാധി യായി. ഇവിടെ ഇക്കാര്യങ്ങൾ പറയാൻ കാര ണം ഇത്രയും മഹാനായ ഒരു മലയാളി 137 വർഷം ജീവിച്ചിരുന്നു എന്ന നിങ്ങളെ അറിയി ക്കണം എന്നു തോന്നിയതുകൊണ്ടു മാത്രമാ ണ് .   

     ബുദ്ധ നീലകണ്ഠ കണ്ടതിന്നു ശേഷം ഞങ്ങൾ സമയം ഏറെ ആയതിനാൽ ഹോട്ട ലിലേക്കു മടങ്ങി.കാഠ്മണ്ഡുവിലും പരിസര പ്രദേശങ്ങളിലും ഒട്ടനവധി സ്ഥല ങ്ങൾകാഴ്ച്ച ക്കാരെ കാത്തിരിക്കുന്നതാ യിട്ടുണ്ട്. ഇത്തരം യാത്രകളിൽ ആസന്ദർ ശനങ്ങൾ സാദ്ധ്യമല്ലാത്ത കാര്യമാണ്. 

          അവിടേക്കായി പോകുന്നവർക്ക് 2 ആഴ്ചക്കാലം മതിമറന്ന് കാണാനുള്ള സ്ഥല ങ്ങൾ അവിടെ ഉണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് ചില സാധനങ്ങൾ കൂടി വേണ്ട തിനാൽ തമ ലിലേക്ക് ഒരു യാത്ര കൂടി കൂട്ടുകാരിൽ ചിലരും കൂടെ ഉണ്ട്. 

      അവരിൽ ചിലർ കര  കൗശല വസ്തു ക്കൾ വാങ്ങി. വിലപേശി വാങ്ങാം എന്ന സൗകര്യം ഉണ്ട്. എനിക്ക് ഒരു തോർത്തു കൂടി വാങ്ങണമെന്നു തോന്നി രാത്രിക്ക് ഒരു പൈജാമയും .
        പൈജാമ 2 എണ്ണം വേഗം കിട്ടി. ഇന്ത്യ ൻ ടവൽ എന്ന പേരിൽ ടർക്കി കിട്ടാൻ 3 കിലോമീറ്റർ മാർക്കറ്റിൽ ചുറ്റേണ്ടി വന്നു. ഇവർക്ക് കുളിച്ചാൽ തല തുവർത്തൽ ഇല്ലെന്നു തോന്നുന്നു. ചായക്കടകളും ഇവിടെ കാണാനില്ല. തുടർന്നുള്ള ഞങ്ങ ളുടെ അന്വേഷണത്തിൽ രാംദേവിന്റെ കട കണ്ടുപിടിച്ചു 

          അയാൾ ബീഹാറിയാണ്.  നല്ല ശ്രദ്ധ യോടെ ചായ ഇട്ടു തന്നു. ഒരു ഡിപ്പാർട്ടു മെന്റ് സ്റ്റോറിൽ നിന്നും അത്യാവശ്യം മരുന്നു കൾ ഡ്രൈ ഫ്രൂട്ട്സ് എന്നിവയും കിട്ടി .തിരിച്ച് ഹോട്ടലിൽ എത്തുമ്പോഴേ ക്കും തലേന്നത്തെ ഹാളിൽ യാത്രക്കുള്ള ബാഗ് , സ്ലീപ്പിങ്ങ് ബാഗ് ,     ലോങ്ങ്കോട്ട് എന്നിവയുടെ വിതരണം തുടങ്ങിയിരു ന്നു. 
           യാത്രക്കുള്ള സാധനങ്ങൾ വലിയ ബാഗിലേക്ക് മാറ്റി.  ബാക്കി വന്ന ഡ്രസ്സും മറ്റും നമ്മുടെ ബാഗിൽ ഹോട്ടൽ ക്ലോക്ക് റൂമിൽ ഏല്പിക്കുകയാണ് ചെയ്യുക. അതു പോലെ ഇന്ത്യൻ രൂപ ചൈനീസ് യെൻ ആക്കി മാറ്റുകയും വേണം. 

      ട്രാവൽ ഏജൻസിക്കാർ അതിനുള്ള ആളുകളേയും വരുത്തിയിരുന്നു .നമ്മുടെ 6 രൂപ 75 പൈസക്ക് അവരുടെ ഒരു രൂപ കിട്ടും. ഇന്ത്യൻ പതിനായിരം രൂപ ചൈനീ സ് കറൻസി ആക്കി മാറ്റികൈയ്യിൽവച്ചു. രാത്രി ഭക്ഷണവും കഴിച്ച് നേരത്തെ കിട ന്നു. (തുടരും) by Sankaranarayanan Sambhu ( ഫോട്ടോ കടപ്പാട്)

.

Comments

Popular posts from this blog

കൈലാസ് മാനസരസ്സ് ഭാഗം - 4