കൈലാസ് മാനസരോവർ ഭാഗം -2
കൈലാസ് മാനസരോവർ ഭാഗം -2
ഉണർന്നതും ഒരുങ്ങിയതുമൊക്കെ ത്ധടി പിടി എന്നായിരുന്നു.കാലത്ത് 3 മണി ക്കു തന്നെ പണിക്കർ ട്രാവത്സിന്റെ ബസ്സ് എത്തി .അർപിത് പാലസ് ഹോട്ട ലിനോട് വിട പറഞ്ഞ് ബസ്സിൽ ഇന്റർ നാഷണൽ ടെർമിനലിലേക്ക് .
ഡൽഹിയിലെ മരങ്ങളുടെ സമൃദ്ധി എന്നെ ആകർഷിച്ചു , വനവൽക്കരണം കാര്യമായി നടത്തപ്പെട്ടിട്ടുണ്ട് ഈ പട്ടണ ത്തിൽ . പട്ടാള ക്യാമ്പുകളാണ് എയർ പോർട്ടിലേക്കുള്ള വഴി യുടെ ഇരുവശ ത്തും . ഞങ്ങൾ എത്തിയ സമയത്തും പിറ്റേന്നും കാര്യമായി ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.
ഡൽഹിയിലെ റോഡുകളിൽക്കൂടി
നിരവധി പേർ ചുമലിൽ ഏറ്റിയ കാവടി കളുമായി നടന്നുനീങ്ങുന്നു. വിവിധ സ്ഥല ങ്ങളിൽ ഇവർക്കു വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിക്കാണുന്നു. കുങ്കുമ നിറത്തിലുള്ള വസ്ത്രങ്ങൾ ആണ്അവർ ഉപയോഗിക്കുന്നത്.
കാവടി കെട്ടി കുംഭം നിറച്ചു പോകുന്ന വരെ പറ്റി ഞാനന്വേഷിച്ചു . കൻവരിയമാ രാണ് ആ പോകുന്നത്. ചുമലിൽ കാവടി ഏറ്റിയവരെയാണ് കൻവരിയ എന്നുവിളി ക്കുന്നത്.
ഇത് പാലാഴി മഥനവുമായി ബന്ധ പ്പെട്ടതാണത്രെ . അമൃതിനു വേണ്ടി മന്ദര പർവ്വതത്തെ കടകോലാക്കിയുംവാസുകി യെ കയറാക്കിയും ദേവൻമാർ ഒരു വശ ത്തും അസുരന്മാർ മറു വശത്തുമായി പാലാഴി കടഞ്ഞു . അമൃതിനു മുമ്പായി പൊങ്ങി വന്നത് ഹലാഹലം എന്ന ഉഗ്ര വിഷമായിരുന്നു.
വിഷജ്വാലയിൽ ഭൂമി ചുട്ടു പഴുത്തു ആർക്കും ഒന്നും സഹിക്കാനും സാധി ക്കാതെ പ്രതിവിധിയും അറിയാതെ നിൽക്കുമ്പോൾ മഹാദേവൻ ആ വിഷം സ്വീകരിച്ച് പാനം ചെയ്തു.
നീലനിറത്തിലുള്ള അത് കഴുത്തിൽ നിന്ന് ഇറക്കുന്നതിനു മുമ്പായി പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം ശരീര ത്തിന്റെ ഉള്ളിലേക്ക് വ്യാപിക്കുന്നതു തട ഞ്ഞുവത്രെ.
ആ വിഷം കഴുത്തിൽ ലയിച്ചതു കാരണം ശിവൻ നീലകണ്ഠനായി. വിഷ ത്തിന്റെ ശക്തി മൂലമുള്ള ദോഷങ്ങൾ
അറിഞ്ഞ് അത് ഭഗവാനിൽ നിന്ന് ഒഴിവാക്കാനായി ശിവഭക്തനായ രാവണൻ ത്രേതായുഗത്തിൽ കാവടി കെട്ടി ഗംഗാജലം കൊണ്ടുവന്ന് ശിവന് അഭി ഷേകം ചെയ്ത് വിഷം മൂലമുള്ള കഷ്ടതകൾമാറ്റി എന്നു കഥ .
അതിന്റെ ഓർമ്മക്കായി ശ്രാവണ മാസത്തെ കൻവരിയ യാത്ര നടന്നു വരു ന്നു. കോടിക്കണക്കിന് കൻവരിയ യാത്രി കരാണ് ഡൽഹിയിലും പരിസരത്തുമാ യി കടന്നു പോകുക.
അവർ ഉത്തരാഖണ്ഡ് , രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഡൽഹി, യു.പി , മദ്ധ്യപ്രദേശ് , ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആളു കളാണ്.
ശ്രാവണ മാസത്തെ (ജൂലായ് - ആഗസ്റ്റ് )
ഈ പ്രക്രിയ ഏതാനും ദിവസങ്ങൾ നീളു ന്നതാണ്. 210 കിലോമീറ്റർ ദൂരം ഡൽഹി യിൽ നിന്ന് റോഡു മാർഗ്ഗം ഹരിദ്വാറിലേ ക്ക് ഉണ്ട്. സ്വന്തം നാട്ടിൽ നിന്ന് ഡൽഹി ക്കുള്ള ദൂരം അതിനു പുറമേയാണ്. ഇത്ര യും നടന്നാണ് കാവടിക്കാർ ഗംഗാ ജലം കൊണ്ടു പോകുക.
ആദ്യമായി അവർ ഹരിദ്വാറിലെ ഹർകിപൗഡി എന്ന സ്ഥലത്ത് എത്തുന്നു. ഗരുഡൻ അമൃതകുംഭവുമായി പറന്നു പോകുമ്പോൾ അമൃത ബിന്ദുക്കൾ വീണ ഇടമാണത്രെ ഹരിയുടെ പാദം എന്ന ഹർ കി പൗഡി. ഇവിടെ ഗംഗയിൽ മുങ്ങിയ ശേഷം അവർ കുംഭങ്ങ ളിൽ ഗംഗാജലം സംഭരിക്കുന്നു.
ഒരുനീളമുള്ള വടിയുടെ രണ്ടറ്റത്തും ഉറിയിലെപ്പോലെ കലശങ്ങൾ തൂക്കി ഇടു ന്നു. വർണ്ണാഭമായി അലങ്കരിച്ച് ഈ കാവ ടി ചുമ ലിൽ ഏറ്റിസ്വദേശത്തേക്കുനടക്കു ന്നു. പലപ്പോഴും ഇതൊരു മത്സര ഭാവം കൈവരിക്കാറുണ്ട് .
നാട്ടിലെത്തി അവിടത്തെ ശിവക്ഷേത്ര ത്തിൽ അഭിഷേകം ചെയ്യാൻ ആദ്യമെ ത്തണമെന്ന മത്സരം. ഇവരുടെ തിരക്കു പേടിച്ച് ഡൽഹിയിലെ കോളേജ് സ്ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കാറാണ് പതിവ്.
കൂടാതെ സന്നദ്ധ സംഘടനകൾ ഇവർക്കായി വഴി നീളെ വിശ്രമ കേന്ദ്രങ്ങ ൾ ഒരുക്കാറുണ്ട് . ഭക്ഷണം,വിശ്രമം,ചികി ത്സ ഇവ സൗജന്യമാണ് കൻവരിയമാർ ക്ക്. സന്നദ്ധ സംഘടനകൾ വളരെ വലിയ കാര്യമാണ് ചെയ്യുന്നത്.
ജയ് ഭോലേ വിളികളാൽ ഡൽഹി മുഖരിതമാകും. ബം ബം ഭോലേ എന്ന ത് ,ദക്ഷയാഗ സമയത്ത് വീരഭദ്രൻ ദക്ഷന്റെ തലയറുത്ത് ഹോമകുണ്ഡത്തിലിട്ടതിനാ ൽ ദക്ഷന് ജീവൻ നഷ്ടപ്പെട്ടു. കോപമട ങ്ങിയ ശിവൻ ദക്ഷൻ്റെ കഴുത്തിൽ ഒരു ആട്ടിൻ തല വെച്ചു പിടിപ്പിച്ചപ്പോൾ നന്ദി സൂചകമായി ദക്ഷൻ ആദ്യമുണ്ടാക്കിയ ശബ്ദമാണത്രെ ബം ബം എന്നത് .ഭോലേ എന്നത്ശിവനെവിളിക്കുന്നതുമാണ്.
ട്രാഫിക് കാര്യമായി ഇല്ലാത്തതു
കൊണ്ട് വളരെ വേഗം എയർപോർട്ടിലെ ഇന്റർ നാഷണൽ ടെർമിനലിൽ എത്താ ൻ കഴിഞ്ഞു. ടിക്കറ്റുംപാസ്പോർട്ടുംഅവ രവർ കൈയ്യിൽ തന്നെ വെച്ചിട്ടുണ്ട്. എമി ഗ്രേഷൻ ഫോo പൂരിപ്പിച്ച് ക്യൂവിൽ നിൽ ക്കുകയാണ്.
അപ്പോഴേക്കും തിരുവനന്തപുരം, ബാംഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിൽനിന്നു പുറപ്പെട്ട് ഞങ്ങളോടൊപ്പം തന്നെ ഈ യാത്രയിൽ ചേരേണ്ടവരും എത്തിക്കഴി ഞ്ഞിരുന്നു. 101 പേരാണ് ഉള്ളത്. വിമാ നത്താവളത്തിലെ ചടങ്ങുകൾ കഴിഞ്ഞ് കാത്തിരിപ്പ് തുടങ്ങി.
റോയൽ ഭൂട്ടാൻ , ഡ്രക് എയർലൈൻ സിന്റെ ഫ്ലൈറ്റിലാണ് യാത്ര. പുതിയ വിമാനം നല്ല വൃത്തിയുള്ളത് ആണ്.എയ ർ ഹോസ്റ്റസ്സുമാരുടെ നല്ല പെരുമാറ്റം ആണ് . 7മണിക്ക് ഫ്ലൈറ്റ് പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞതും പ്രാതൽ എത്തി . രുചികരമായ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ചായപ്പോൾ സീറ്റുബെൽട്ട് ഇടാനുള്ള നിർദ്ദേശം വന്നു.
ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് നേപ്പാൾ തലസ്ഥാനമായകാഠ്മണ്ഡുവിൽ എത്തിയിരിക്കുന്നു. തൃഭുവൻ എന്നാണ് ഇവിടെ എയർപോർട്ടിന്ന് പേര്കൊടുത്തി രിക്കുന്നത്. പ്രത്യേക മാതൃകയിൽ ഉള്ള കെട്ടിടം. പഴയ കാല ചെങ്കൽ കെട്ടുകളു ടെ മാതൃക. ലഗ്ഗേജ് എമിഗ്രേഷൻ മുതലാ യ കാര്യങ്ങൾ കഴിഞ്ഞ് ഞങ്ങളെ കാത്ത് നില്കുന്ന ബസ്സുകളിലേക്ക് നടന്നു .
6 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടെ നിന്ന് സിറ്റിയിലേക്ക് അര മണിക്കൂറിനു ള്ളിൽ പ്രൗഢ ഗംഭീരമായ ഹോട്ടൽ ശങ്ക റിൽ എത്തിച്ചേർന്നു. ഒരു പഴയ കൊട്ടാര ത്തെ രൂപമാറ്റം വരുത്തിയതാണ്ഹോട്ടൽ കെട്ടിടം. ട്രാവൽഏജൻസിക്കാർരുദ്രാക്ഷ മാല അണിയിച്ച് ഞങ്ങളെ സ്വീകരിച്ചു.
9 മണി ആയിട്ടേ ഉള്ളു. 2 പേർ വീത മുള്ള മുറികൾ . എനിക്കും കൂട്ടുകാരനും കിട്ടിയ മുറി താഴത്തെ നിലയിൽ ആണ്. എന്നു പറഞ്ഞാ ൽ മുൻവശത്തു നിന്നു പോയാൽ വീണ്ടും താഴേക്ക് ഇറങ്ങണം. മുറിക്കകത്ത് 2 കട്ടിലുകൾ ഉണ്ട് .
ഒന്ന് സാധാരണ പോലെ തന്നെതറയി ലും ,രണ്ടാമത്തേത് മുറിയുടെ പകുതി യോളം വരുന്ന 7 അടി ഉയരമുള്ള ഒരുതട്ടി നു മുകളിലും .ഇതാദ്യമായാണ് ഇത്തരം ഏർപ്പാ ടുകൾ കാണുന്നത്.
പഴയ കൊട്ടാരത്തിന്റെ കൗതുകകര മായ പല അലങ്കാര പണികളും അതു പോലെ ഇന്നും നിലനിർത്തി ക്കൊണ്ടു തന്നെയാണ് ഈ കെട്ടിടെത്തെ ഹോട്ടൽ ആയി മാറ്റിയിട്ടുള്ളത്.
കുറച്ച് വിശ്രമിച്ച് ഒന്നു പുറത്തേക്കിറ ങ്ങി.ഞങ്ങളുടെസംഘത്തിലുള്ളവർഹോട്ടലിനു മുന്നിലെ പാർക്കിലും മറ്റുമായി നട ക്കുന്നു. പുൽത്തകിടിയിൽ ഒരു നീന്തൽ കുളവും ഉണ്ട്. ഉച്ചഭക്ഷണ സമയം വരെ അവിടെ പലരേയുംപരിചയപ്പെട്ടുംയാത്രാ കാര്യങ്ങൾ തമ്മിൽ സംസാരിച്ചും ചിലവ ഴിച്ചു .
ഉച്ചഭക്ഷണം ബുഫെ ആയിരുന്നു. നല്ല ഭക്ഷണം. 3 മണിയോടെ ഞങ്ങൾ 4 പേർ പുറത്തേക്കിറങ്ങി. ചില സാധനങ്ങ ൾവാങ്ങാ നുണ്ട്. തമൽ എന്ന മാർക്ക റ്റിൽ എല്ലാം കിട്ടു മത്രെ.ഒരു ടാക്സി വിളിച്ച് തമലിലേക്ക് പുറ പ്പെട്ടു. പണം നമ്മുടെ രൂപയിൽ കൊടുത്താൽ മതി. നമ്മുടെ ഒരു രൂപക്ക് നേപ്പാളി രൂപ 1.60 കിട്ടും.
ധാരാളം കടകൾ ഉള്ള ഒരു മാർക്കറ്റ് ആണ് തമൽ .മൂന്നര നാലുകിലോമീറ്റർ നീളത്തിൽ ഒരു തെരുവ് ഇരുവശത്തു മായി കടകൾ . എവറസ്റ്റ് കയറാൻപോകു ന്നവർക്ക് വേണ്ട എല്ലാ സാധനങ്ങളും അതായത് ഡ്രസ്സുകൾ ,ആയുധങ്ങൾ ,ഉപകരണങ്ങൾ ,കയർ എല്ലാം ഇവിടെ കിട്ടും.
ഞങ്ങൾ അത്തരം ഒരു കടയിൽ നിന്ന് അത്യാവശ്യം വേണ്ട മഴക്കോട്ട് കൈയ്യുറ കൾ ഇവവാങ്ങി.ധാരാളംകൗതുകവസ്തു ക്കൾ ഇവിടെ തെരുവോരത്ത് വിൽപ്പന
ഖുക്രി എന്ന ഗൂർഖ കത്തികൾ വാളുകൾ ഇവയും വിൽപ്പനക്കുണ്ട്. വിശേഷപ്പെട്ട ഒരു സംഗതി പ്രാർത്ഥനാ മണിയും ഒരു പാത്രത്തിനു ചുറ്റും ചെറിയ ദണ്ഡു കൊണ്ട് ചുറ്റുമ്പോൾ ഓംകാരം പുറ പ്പെടുവിക്കുന്ന പാത്രവും ആണ്. തമലിലെ കടകളിൽ നല്ല തിരക്കുണ്ട് .
തെരുവ് ഇടുങ്ങിയതാണ് അതിനാൽ ചെറിയ വാഹനങ്ങൾക്കു മാത്രമേ ഇവി
ടേക്ക് പ്രവേശനം ഉള്ളു. 2001ൽ കൊട്ടാര ത്തിലെ കൂട്ടക്കുരുതിക്കു ശേഷംനേപ്പാൾ
നിരന്തര സമരങ്ങളും ലഹളകളും കാരണം കലുഷിതമായ അന്തരീക്ഷമായ തിനാൽ യന്ത്ര തോക്കുകൾ ഏന്തിയപട്ടാ ളക്കാരെ ധാരാളം കാണാനുണ്ട്. പർവ്വത പ്രദേശം ആയതുകൊണ്ട്കുളിർമ്മയുള്ള അന്തരീക്ഷം മാറി ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങി .
അപ്പോൾ ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. അതിനകം ചെറിയ പൂട്ടുകൾ, പൈജാമ തുടങ്ങി യാത്രക്ക് വേണ്ട ചില വസ്തുക്കൾ കൂടിവാങ്ങി ശേഖരിക്കാൻ കഴിഞ്ഞു.
ഹോട്ടലിൽ എത്തിയ ഉടനെ എല്ലാവ രും മുകൾ നിലയിലെ ഹാളിൽ മീറ്റിങ്ങിന് എത്താ നുള്ള നിർദ്ദേശം കിട്ടി. കൊട്ടാര ത്തിലെ വലിയ ഡർബാർ ഹാളിൽ തന്നെ
മനോഹരമായി നിറം കൊടുത്ത
ചുമരുകളും മച്ചും മേൽക്കൂരയുടെ അകത്തെ തട്ടും തിളങ്ങുന്നു. പറ്റിയ ലൈറ്റ് സംവിധാനവും കൂടിയായപ്പോൾ ഒരത്ഭുതലോകം പോലെ. കൊട്ടാരം അതിൻ്റെ പ്രതാപ കാലത്ത് എന്തെല്ലാം ചടങ്ങുകൾ ഇവിടെ നടന്നു കാണും, വളരെ പ്രൗഢമായ ഒരിടം .
പഴയ രീതിയിൽ ഒരു പാട് നല്ല കൊത്തുപണികളും ചിത്രങ്ങളും ആ തള ത്തി ൽ സംരക്ഷിച്ചിരിക്കുന്നു. മീറ്റിംഗിൽ സ്വാമിയോടൊപ്പം ട്രാവൽഏജൻസിയുടെ ഉദ്യോഗസ്ഥരും ഉണ്ട് .അവർ യാത്രയിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് വ്യക്ത മായും വിശദമായും സംസാരിച്ചു.
സ്ലീപ്പിങ്ങ് ബാഗ് കാണിച്ചുതന്ന്അത് പായ്ക്കററിൽനിന്നെടുത്ത്അതിനകത്തു കയറി കിടക്കേണ്ട വിധവും കാണിച്ചതു കൂടാതെ ചില എമർജൻസികളിൽ ഉപയോഗിക്കേണ്ട രക്ഷക്കുള്ള മററാരു സംവിധാനവും കാണിച്ചു . ഇവയെക്കു റിച്ച് പറഞ്ഞു തന്നതു കൂടാതെ അത് കണ്ടും ഉപയോഗിച്ചും മനസ്സിലാക്കാനും ഉള്ള ഏർപ്പാട് ചെയ്തിരുന്നു.
പരിചയസമ്പന്നനായ കിഷൻ എന്ന ഗൈഡും ഷേർപ്പമാരും ഭക്ഷണം പാകം ചെയ്യുന്നവരും കൂടെ ഉണ്ടാകും എന്നും അവർ പറഞ്ഞു. നാളെ ഒരു ദിവസം കൊ ണ്ട് കാഠ്മണ്ഡുവിൽ സാധിക്കുന്നത്ര സ്ഥലങ്ങൾ കാണാമെന്നും കാലത്ത് നേരത്തെപുറപ്പെടണമെന്നുംധാരണയായി.
രാത്രി ഭക്ഷണവും സ്വയം എടുത്തു കഴിക്കൽ തന്നെ . 3 നക്ഷത്ര പദവിയാണ ത്രെ ഹോട്ടൽ ശങ്കറിന് ഇതിനകം നൂറ്റി ഒന്നിലെ കുറെപ്പേരെ പരിചയപ്പെട്ടിരുന്നു. പിറ്റേന്ന് കാണാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് ഞങ്ങൾ കുറച്ചു സമയംസംസാരി ച്ച് ഉറങ്ങാനായി സ്വന്തം മുറികളിലേക്ക് നടന്നു.
(തുടരും ) by Sankaranarayanan Sambhu
(ഫോട്ടോ കടപ്പാട്)
Comments
Post a Comment