കൈലാസ് മാനസരോവർ യാത്രഭാഗം-1
(2007 ൽ നടത്തിയ യാത്ര)
യാത്രകളുടെ ലോകം അതൊന്നു വേറെയാണ്. അഹോരാത്രം അദ്ധ്വാനിച്ചും ശേഷിക്കുന്ന സമയം ഉണ്ടും ഉറങ്ങിയും ന
മ്മളുടെ ദിവസങ്ങൾ ഉരുണ്ടു നീങ്ങുമ്പോൾ വിരസത എന്ന വികാരം എല്ലാവർക്കും ഉണ്ടാ കാം . എന്നാൽ ചാർജ്ജു തീരാറാകുന്ന
ബാറ്ററി ഒന്നു മുഴുവൻ റീ ചാർജ്ജു ചെയ്യുന്ന ഫലമാണ് നാടും വീടും വിട്ട് ഒരുപുതിയസ്ഥല ത്തുകൂടി ഏതാനും ദിവസം മറ്റു ചിന്തകൾ ഇല്ലാതെ കാറ്റത്തിട്ട പഞ്ഞി പോലെ സഞ്ച രിക്കുമ്പോൾ ഉണ്ടാകുന്നത്.
മറ്റൊന്നു കൂടി അതിലുണ്ട് അത് അതിപ്രധാനവും ആണ്. യാത്രപോയആളല്ല തിരിച്ചു വരുന്നത്.വിവിധതരംആളുകളുമായി ഇടപഴകി പങ്കം കളഞ്ഞ തങ്കം പോലെ ശുദ്ധീ കരിക്കപ്പെട്ട ഒരാളാണ് തൽസ്ഥാനത്തു തിരി ച്ചെത്തുക. നാട്ടിലെ ജീവിതം മാത്രം കണ്ട് ഇതാണ് ശരി അല്ലെങ്കിൽ ഇതാണ് എല്ലാം എന്നു ധരിച്ച് അതിനനുസൃതമായഒരുജീവിത രീതിയെ പുൽകിയ ആൾക്കുണ്ടാകുന്ന മാറ്റം സൂക്ഷ്മനിരീക്ഷണത്തിൽ കൂടിയെ തിരിച്ച റിയാനാകു.
വരൂ നമുക്കൊരുമിച്ച് ഒരു യാത്ര പോകാം. മാനസികോല്ലാസത്തിനായാലും തീർത്ഥയാത്രയായാലും യാത്ര യാത്ര തന്നെ
യാണ് അതിൽ വേർതിരിവുകളോ വ്യത്യാസ ങ്ങളോ കാണേണ്ടതില്ല. നിത്യവുമുള്ള ജീവിത രീതിക്ക് അടിമുടി വ്യത്യാസംവരുന്നു.ചെയ്തു ശീലിച്ചവ ,കഴിച്ചു ശീലിച്ചവ ഇതൊന്നും എനി ക്ക് അത്ര നിർബന്ധമുള്ളവ ഒന്നുമായിരുന്നി ല്ല എന്ന ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. അത് നമ്മളെ തുടർന്നുള്ള ജീവിതത്തിൽ സാഹച ര്യങ്ങളെ നേരിട്ട് അതിനനുസരിച്ച മുന്നേറ്റ ത്തിനു കൂടി സഹായിക്കുന്നു.
ഒരു പുൽനാമ്പു കൂടി മുളക്കാത്ത പ്രദേശം എല്ലാവരും കണ്ടിട്ടുണ്ടാകും എന്നാ ൽ കാസർഗോഡു മുതൽ കന്യാകുമാരിവരെ യുള്ള , അതിലും അധികം ദൂരമുള്ള ഒരു പ്രദേശത്ത് ഒരു മരം പോലുമില്ലാത്ത ഒരു പ്രദേശം കണ്ടിട്ടുണ്ടോ . അങ്ങനെഒരുസ്ഥലം ഒരു മലയാളിക്ക് സങ്കൽപ്പിക്കാനാകുമോ. കിലോമീറ്ററുകളോളം പുൽനാമ്പു പോലും ഇല്ലാത്ത ശീത മരുഭൂമി സങ്കൽപ്പിക്കാനാ കുന്നുണ്ടോ . നാട്ടിലെ പ്രമുഖന്റെ മകനായിട്ടു പോലും ഒരു ഇംഗ്ലീഷ് പുസ്തകത്തിനായി ആഗ്രഹിക്കുന്ന ഒരു പതിനേഴു വയസ്സുകാ രനായ ഏഴാം ക്ലാസുകാരന് അരികിലേക്ക്
ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുകയാ ണ്.
ദാരിദ്രത്തിന്റെ പടുകുഴിയിൽ ഉടുതുണി ക്ക് മറുതുണിയും ഒരു നേരത്തെ അന്നവും ഇല്ലാത്തപ്പോഴും നിങ്ങളെ നോക്കി പുഞ്ചിരി ക്കുന്ന ആളുകൾ ഉണ്ട് .അവരെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം . ബുദ്ധഭിക്ഷു ണി ആയിട്ടും നിത്യച്ചിലവിന് ചുമടേറ്റുന്ന സഹോദരിമാരെ കാണിച്ചു തരാം.
രാത്രി പത്തുമണി വരെ സാധാരണ സൂര്യ വെളിച്ചം കിട്ടുന്ന ഒരു സ്ഥലം . ഇലട്രി സിറ്റിക്കായി ജനറേറ്റർ രാത്രി പത്തുമണിക്ക്
ഓണാക്കാനും കുറച്ചു കഴിഞ്ഞ് ഓഫാക്കാ നും പറ്റും . അപാര വലുപ്പമുള്ള ക്യാബേജ്,
ഉപ്പുപുരട്ടി തട്ടിൽ നിന്നു തൂക്കി ഇട്ട താറാവു
കൾ , വീടിന്റെ തുറന്ന വരാന്തകളിൽ തൂക്കിയിട്ട പുറം പോളകൾ കളഞ്ഞ ചോള
ക്കുലകൾ. മൂക്കിൽ നിന്ന് സദാ ചീരാപ്പ് ഒലി
ഇതെല്ലാം എവിടെയാണെന്നല്ലേ. നമുക്ക് ഹിമാലയ പർവ്വത നിരകൾ അഭേദ്യ മായി നിൽക്കുന്ന അതിർത്തിക്കു മേലെ ഒരു പക്ഷിയേപ്പോലെ പറന്നു പോകാം. പണ്ടു പണ്ട് മഹാകവി കാളിദാസൻ എഴുതിയ വരി കളിലെ "അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ: നഗാധിരാജ : എന്ന ആ
മഹത്തായ പർവ്വത നിരകളുടെ ഭാഗമാണെ ങ്കിലും ഒന്നു വ്യത്യസ്തമായി നിൽക്കുന്ന ആ
ഈ യാത്രയിൽ മനസ്സു വെള്ളക്കടലാ സാക്കി എന്നോടൊപ്പം വരൂ . നമുക്ക് കാണു ന്ന കാഴ്ചകൾ ഒപ്പി എടുക്കണ്ടേ .നേപ്പാളിലെ ഇടുങ്ങിയ തമൽ മാർക്കറ്റിൽ പോയി പർവ്വ താരോഹണ സാമഗ്രികൾ കാണാം.പൈക്കു സോ തടാകത്തിന്റെ നീലിമയും ആകാശ നീലിമയും കണ്ട് അത്ഭുതപ്പെടാം ഒന്ന് ഒന്നി നോടു കലരുന്ന കാഴ്ച കാണാം.
മഞ്ഞുമൂടിയ കൊടുമുടികൾ മാടി വിളിക്കുന്നതു കാണാം , മനോഹരമായ അനന്തമായ ചക്രവാളം വരെ നീണ്ടു കിടക്കുന്ന പുൽത്തകിടി കാണാം . അവിടെ മേയുന്ന ആട്ടിൻ പറ്റത്തേയും ഊർന്നു പോകുന്ന ട്രൗസർ കയർ കൊണ്ട് അരയി ലുറപ്പിച്ച കൗമാരക്കാരായ ആട്ടിടയൻ മാരെയും കാണാം . പ്രസിദ്ധമായ നൂറു കുറ്റി കളുടെ ടെന്റിൽ തൈർ കടയുന്ന ഇടയ സ്ത്രീയെയും അവരുടെ റോസ് പൂ പോലെ ചുവന്ന പിഞ്ചോമനയേയും കാണാം.
ബ്രഹ്മപുത്രയുടെ ഉത്‌ഭവത്തിനടുത്തായി നദിയെ മറി കടക്കാം . ചൈനീസ് പട്ടാള ക്യാമ്പിന്റെ ചിട്ടകൾ കാണാം. ചെക്കു പോസ്റ്റു കളിൽ കാത്തു കിടക്കാം . മൂന്നു പാളികളുള്ള ടെന്റിൽ സ്ലീപ്പിങ്ങ് ബാഗിനകത്ത് ഇറങ്ങി കിടന്നുറങ്ങാം. മാനസരസ്സിലെ പൂജ്യം ഡിഗ്രി
ഊഷ്മാവിൽ മുങ്ങാം.
കാംഗ്രി റിൻ ബോക് അഥവാ ഗാംഗ് റിൻ പോച്ചേ എന്ന് തിബത്തുകാരും , കാംഗ്രി റിൻ പോച്ചേ എന്ന് തിബത്തൻ ബുദ്ധമതക്കാരും വിളിക്കുന്ന , ബോൺ മതക്കാർ ലോകത്തി ന്റെ പൊക്കിൾ എന്നു വിളിക്കുന്ന , ഹിന്ദുക്ക ളും ജൈനരും കൈലാസം എന്നു വിളിക്കുന്ന ആ മഹാമേരു പർവ്വതത്തെ വലം വെക്കാം. ഹിന്ദുക്കളും ബുദ്ധമതക്കാരും പ്രദക്ഷിണം വെക്കുന്നഈ പർവ്വതത്തെ ജൈനരും ബോൺ മതക്കാരും അപ്രദിക്ഷണമായി ചുറ്റുന്നു.
ഹിന്ദുക്കൾ ശിവന്റെ ആസ്ഥാനമായി ഇവിടത്തെ വിവക്ഷിക്കുമ്പോൾ ജൈനർ
അവരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭദേവ ന് നിർവ്വാണം അഥവാ മോക്ഷം കിട്ടിയ ഇടമായി കൈലാസത്തെ കാണുന്നു. പദ്മ
സംഭവന്റെ ഇരിപ്പിടമായി വജ്രായന ബുദ്ധ മതക്കാർ കാണുന്ന ഇവിടം ബോൺ മത ക്കാരെ സംബന്ധിച്ചിടത്തോളം ലോകത്തി ന്റെ തന്നെ പൊക്കിൾ അഥവാ ഉത്ഭവസ്ഥാന മത്രെ .
പണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട ഗുരു ഭാസ്കർജിമാഷ് പറയും സാധാരണക്കാരാ യ ഗ്രാമീണരുടെ സ്ഥല ധാരണകളെപ്പറ്റി.
" വടക്കോട്ട് പോയാൽ എന്താ - വടക്കോട്ട് പോയാൽ കാശി, അവിടെ നിന്നും വടക്കോട്ട് പോയാലോ - അടിടെ നിന്ന് വടക്കോട്ട് പോയാൽ വടകാശി (ഉത്തര കാശി) , പിന്നേയും വടക്കോട്ട് പോയാലോ - പിന്നേയും വടക്കോട്ട് പോയാൽ പിന്നെ ഒന്നും ഇല്ല " . ഇത്രയേ അറിയൂ.
അതിനും വടക്കോട്ട് ചിലത് ഉണ്ട് എന്ന് നമ്മൾ അറിയുന്നത് നമുക്കു മുമ്പ് കാര്യമായ സൗകര്യങ്ങൾ ഇല്ലാതെ തന്നെ ദുർഘടമാർഗ്ഗ ങ്ങളിൽ ഇത്തരംസ്ഥലങ്ങളിൽഎത്തിപ്പെടുക യും , പിന്നീട് അതിനെക്കുറിച്ച് ഉള്ള അറിവ്
നമുക്കായി പങ്കുവെക്കുകയും ചെയ്ത പൂർവ്വ സൂരികൾകളിൽ നിന്നാണ്. അവർക്കു മുന്നി ൽ വിനീതമായ നമസ്ക്കാരം.
താമരയുടെ ആ കൃതി പ്രാപിച്ച ആറു പർവ്വത നിരകൾക്കു മദ്ധ്യത്തിലായി ഒരു സ്തൂപംപോലെ സ്ഥിതിചെയ്യുന്നതായി ട്ടാണ് കൈലാസത്തെ പറയുക. "എ മൗണ്ടൻ
ഇൻ തിബറ്റ് " എന്ന പുസ്തകം എഴുതിയ ചാൾസ് അല്ലൻ എന്ന ബ്രിട്ടീഷുകാരൻ നിരവധി നിരീക്ഷണങ്ങൾ കൈലാസത്തെ കുറിച്ചും അവിടെ നിന്നും ഉത്ഭവിക്കുന്ന ഇന്ത്യയിലെ സിന്ധു ബ്രഹ്മപുത്ര മുതലായ നദികളെക്കുറിച്ചും ഉണ്ട്. 1950 കളിലാണ്
ക്രിസ്റ്റൽ അഥവാ സ്ഫടികം, മാണിക്യമെന്ന ചുവന്ന രത്നകല്ല്, സ്വർണ്ണം, ഇന്ദ്രനീലമെന്ന നീലക്കല്ല് ഇവയാണ് കൈലാ സത്തിന്റെ നാലു വശങ്ങൾ എന്നു പറഞ്ഞിട്ടു ണ്ട് അദ്ദേഹം . എന്തായാലും ഇതിന്റെ ഉയര മായ 21778 അടിയിലും ഉയരം കൂടിയ നിരവധി ഗിരി ശിഖരങ്ങളിൽ കയറിപ്പറ്റിയ മനുഷ്യന് ഇതു വരെ ഇതു കയറാനായിട്ടില്ല എന്നതും ഒരു പ്രഹേളികയായി നമുക്കു മുന്നിൽ ഉണ്ട്. എവറസ്റ്റ് 29029 അടി ഉയര മാണ് എന്നോർക്കുക.
തിലോപ്പ , നരോപ്പ മാർപ്പ എന്നീ പ്രാചീന
ബുദ്ധസന്യാസിമാർ തങ്ങളുടെ വജ്രായന
ബുദ്ധിസം വളർത്തിയ നാടാണ് തിബത്ത്.
അതിനുശേഷം മിലരേപ എന്ന വജ്റായന ബുദ്ധ ഗുരു ബോൺ മതത്തിലെ വലിയ പ്രചാരകനായിരുന്ന നാരോ ബോൺചുങ്ങു മായി ഒരു ബലാബലപരീക്ഷണത്തിനായി എത്തുകയുണ്ടായി യത്രെ. അവർ പരസ് പരം ദുർമന്ത്രവാദം വരെ പയറ്റിയിട്ടും ആരും പരാജിതർ ആയില്ലത്രെ
അവസാന അടവായി ആദ്യം കൈലാസ പർവ്വതത്തിനുമുകളിൽ കയറുന്നവർ വിജയി ച്ചതായി കണക്കാക്കാം എന്ന തീരുമാനത്തി ൽ അവർ എത്തിച്ചേർന്നു. ഉടനെ തന്നെ നാരോ ബോൺചുങ്ങ് അയാളുടെ ചെണ്ട ക്കകത്തു കയറി അതിവേഗത്തിൽ പർവ്വത പ്രാന്തത്തിലൂടെ മുകളിലേക്ക് ഉരുണ്ടു നീങ്ങി. മിലരേപയുടെ ശിഷ്യർ നോക്കുമ്പോൾ അദ്ദേഹം ധ്യാനത്തിൽ ഇരിക്കുകയാണ്.
നാരോ ബോൺചുങ്ങ് ഏകദേശം പർവ്വത
മുകളിൽ എത്താറായപ്പോൾ സൂര്യപ്രകാശ ത്തിൽ കയറി മിലരേപ കൈലാസത്തിൽ ആദ്യം എത്തി . എത്തിയതോടെകുറച്ച്മഞ്ഞ് കൈയ്യിലെടുത്ത് തൊട്ടടുത്ത പർവ്വതത്തിലേ ക്ക് എറിഞ്ഞു. ആ മല ബോൺറി എന്നറിയ പ്പെടുന്നു. ബോൺ മതക്കാരുടെ പുണ്യകേന്ദ്ര മാണത്. മിലരേപ മാത്രമേ കൈലാസത്തിൽ കയറിയിട്ടുള്ളു എന്നാണ് പറയുന്നത്. നേപ്പാളിൽ നിന്ന് കൈലാസത്തിൽ പോകുന്ന വഴിയിലാണ് മിലരേപയുടെ ഗുഹ.
പുറപ്പാട്
കാലാവധി കഴിഞ്ഞ് പുതുക്കിയ എന്റെ പാസ്പോർട്ട് കിട്ടിയിട്ട് മുന്നാംദിവസംവൈകി ട്ട് ടി.വിയിൽ ന്യൂസ് കാണുന്നതിനിടക്ക് പരസ്യത്തിലാണ് അതു കണ്ടത്. കൈലാസ മാനസരോവർ യാത്ര താല്പര്യമുള്ളവർ സ്കൂൾ ഓഫ് ഭഗവദ്ഗീത തിരുവനന്തപുരവു മായി ബന്ധപ്പെടുക എന്ന് അവരുടെഫോൺ നമ്പറും തന്നിട്ടുണ്ട് .
ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് മനോരമ സപ്ലിമെന്റിൽ തിരുവനന്ത പുരം MP ആയിരുന്ന ശ്രീകെ.വി. സുരേന്ദ്രനാ ഥ് എഴുതിയ മാനസരസ്സിനെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ മുതൽ ഉള്ള ഒരു ആഗ്രഹമാണ് അവിടെ പോകണം എന്നുള്ള ത്. പിന്നീട് പൂജനീയ സ്വാമി തപോവനത്തി ന്റെ ഹിമഗിരി വിഹാരം വായിച്ചപ്പോഴും ശ്രീ എം.കെ. രാമചന്ദ്രന്റെ കൈലാസ യാത്ര വായിച്ചപ്പോഴും ആ ആഗ്രഹം കൂടുതൽ ശക്തമായി തീർന്നതേ ഉള്ളു.
വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഭാര്യ ചെറുതായി തടസ്സം പറഞ്ഞെങ്കിലും മകൾ അനുകൂല മറുപടിയാണ് തന്നത്. പിറ്റേന്നു തന്നെ വിളിച്ച് അന്വേഷിച്ചു .രജിസ്ട്രേഷനും മറ്റുമായി 5000 രൂപ ഡി ഡി അയക്കാൻ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അവർ ഒരു ലഘുലേഖയും രശീതിയും അയച്ചു തന്നു.
പിന്നീട് 35000 രൂപ അയച്ചു .കൊച്ചി യിൽ വച്ച് യാത്രയെപ്പറ്റി ഒരു മീറ്റിങ്ങ് നടത്തു ന്നു വരണം എന്നറിയിച്ചു കൊണ്ടുള്ളഅവരു ടെ കത്തു വന്നുചേർന്നു.അവിടെ വച്ച് സംഘ ത്തലവനായ സ്വാമി സന്ദീപ് ചൈതന്യ യാത്ര യെപ്പറ്റി വിവരിച്ചു .
യാത്രക്ക് മുമ്പ് വീണ്ടും ഒരിക്കൽ കൂടി ഒത്തുകൂടും എന്ന് അദ്ദേഹം പറഞ്ഞു. അവർ പറഞ്ഞത് യാത്രക്ക് ഒരു ലക്ഷം രൂപ 3 ഗഡുക്കളായി നൽകണം എന്നാണ്. കൂടാതെ സ്വന്തം ആവശ്യങ്ങൾക്ക് കുറച്ചു പണം വേറേയും കരുതണമത്രെ .
ചൂടു ലഭിക്കുന്ന അടി വസ്ത്രം, സ്വെററർ, മലയിൽ നടക്കാനുതകുന്ന ബൂട്ട് , കമ്പിളി കൊണ്ടുള്ള തൊപ്പി,ഗ്ലൗസ്,സോക്സ് ഇവയും വാങ്ങേണ്ടതുണ്ട്. പ്രൊവിഡന്റ്ഫണ്ടി ൽ നിന്ന് ലോൺ എടുക്കാനുള്ള അപേക്ഷ കൊടുത്തു.
ജൂലായ് 20 മുതൽ ആഗസ്റ്റ് 6 വരെ യാണ് യാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമാർഗ്ഗം ആദ്യം ഡൽഹിയിലും അവിടെ നിന്ന് അടുത്ത ദിവസം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലും എത്തി അവിടെ നിന്ന് റോഡു മാർഗ്ഗം തിബത്തിൽ കൂടി സഞ്ചരിച്ച് കൈലാസത്തിൽ എത്താനാ ണ് പരിപാടി.
പറഞ്ഞ സമയത്ത് പാസ്പോർട്ട് പണം ഇവ ഏൽപ്പിച്ചു.ഗ്രൂപ്പ് വിസ ചൈനീസ് എംബ സ്സി വഴി വാങ്ങണം. 35000 രൂപ ചൈനീസ് ഗവൺമെന്റിനു അടക്കേണ്ട തുകയാണ്. രണ്ടാം മീറ്റിങ്ങ് ജൂലായ് ആദ്യവാരത്തിൽ എറണാകുളത്ത് വെച്ച് നടന്നു.
അന്ന് കൂടെ യാത്ര ചെയ്യുന്ന വരിൽ എറണാകുളത്തുകാരും വടക്കോ ട്ട് കാസർ ഗോഡു വരെ ഉള്ളവരും ഉണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തലും മറ്റുമായി കുറെ സമയം എടുത്തു.ഐ ഡി കാർഡും കിറ്റും മറ്റും അന്നു തന്നെ കിട്ടി. നെടുമ്പാശ്ശേരിയിൽ 20ന് കാലത്ത് എത്താൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
പാലക്കാടു നിന്ന് 4 പേർ യാത്രക്ക്ഉണ്ട്. അതിൽ ഗോപാലകൃഷ്ണൻ സാറുമായി പരിചയപ്പെട്ടു. യാത്രക്കുമുമ്പ് വീണ്ടും തമ്മി ൽ കാണണമെന്ന് ഞങ്ങൾ തീരുമാനിച്ചു മറ്റു രണ്ടുപേർ സ്ത്രീകൾ ആണ്. അതിനിടെ
ഓഫീസിൽ വെച്ച് കൃഷ്ണൻ കുട്ടി ഡോക്ടറു ടെ കാര്യം കുമാരൻ സാർ പറഞ്ഞു അദ്ദേഹം കൈലാസ യാത്ര നടത്തിയ ആളാണത്രെ.
കൊല്ലങ്കോട് ഊട്ടറയിൽ ക്ലിനിക്കിൽ ചെന്ന് ഡോക്ടറെക്കണ്ടു. കൈലാസ യാത്ര യെക്കുറിച്ച് കുറെ ഏറെ സംസാരിച്ചു. യാത്ര
യിലെ ഉപയോഗത്തിന് രണ്ടു മാസ്ക്കും തന്നാണ് അദ്ദേഹം എന്നെ യാത്രയാക്കിത്.
അടുത്തൊരു ദിവസം തൃശൂർ പോയി
കല്യാൺ സിൽക്സിനു താഴെ എഴുത്തശ്ശൻ സമാജത്തിന്റെ ഓഫീസിൽ വെച്ച് ശ്രീ. എം. കെ . രാമചന്ദ്രനെ കണ്ടു. യാത്രയെ കുറിച്ചു ള്ള കാര്യങ്ങൾ സംസാരിച്ചു മടങ്ങി.
കുതിരാൻ റോഡ്തകർന്ന സമയാണ് .
ജൂലായ് 20 ന് കാലത്ത്ഞങ്ങൾ ചേലക്കര വഴി പറഞ്ഞ സമയത്ത്നെടുമ്പാശ്ശേരി എത്തി. ഉദ്ദേശം 45 പേർ എത്തിയിട്ടുണ്ട് തിരുവനന്തപുരത്തു നിന്ന് ബാക്കിയുള്ളവർ വേറെ വിമാനത്തിൽ വരുമത്രെ. സ്വാമി ഞങ്ങളോടൊപ്പം ആണ് യാത്ര.
ആദ്യ വിമാനയാത്ര ആയതു കൊണ്ട് കുറച്ച് പരിഭ്രമം ഉണ്ട്. സുഹൃത്ത് വിദേശത്ത് പലയിടത്തും ജോലി നോക്കിയതിനാൽ അദ്ദേഹം ധാരാളം യാത്രകൾ ചെയ്തിരി ക്കുന്നു. എയർപോർട്ടിന്റെ ചിട്ടകൾ വേഗം തന്നെ പരിചയപ്പെട്ടു.
11.45ന് എയർ ഇന്ത്യ വിമാനത്തിൽ ബോംബേ വഴി ഡൽഹിക്കാണ് ടിക്കറ്റ്. 2 നിരകളായി 6 സീറ്റുകൾ .വിമാനം പറന്നു പൊങ്ങുന്നത് വളരെ സുഗമം ആയി തോന്നി. ടേക്ക് ഓഫ് കഴിഞ്ഞതും ഭക്ഷണം അവർ വിതരണം ചെയ്തു.
എല്ലാം പുതുമ നിറഞ്ഞ അനുഭവങ്ങൾ രണ്ടു മണിക്കൂർ സമയമെടുത്തതായി തോന്നി ബോംബേയിലേക്ക്. അവിടെ നിന്ന് ക്ലീനിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കായി ഒരു മണിക്കൂർ എടുത്ത് എല്ലാം വൃത്തിയാക്കി .
അവർ ഞങ്ങളെ ഉള്ളിൽ ഇരുത്തി തന്നെ
യാണ് ഫ്ലൈറ്റ് ക്ലീൻ ചെയ്തത്.
തുടർന്ന് ഡൽഹിയിലേക്ക്. ഉയര ത്തിൽ പറക്കുമ്പോൾ ചെവിക്ക് അസഹ്യ മായ വേദന തോന്നി. മർദ്ദവ്യത്യാസംകൊണ്ടാ ണത് .പഞ്ഞിക്കെട്ടുകൾക്കു മുകളിൽ കൂടി യുള്ള യാത്ര പോലെമേഘങ്ങൾക്കുമുകളിലാ ണ് വിമാനം . പണ്ട് സിനിമയിൽ നാരദൻ വീണയും മീട്ടി ആകാശത്തു നടക്കുന്ന സിനിമാ സീൻ ആണ് ഓർമ്മ വന്നത്. പറക്കുന്നു എന്നത് ഉള്ളിൽ അറിയുന്നത്. എയർ പോക്കറ്റിൽ പെട്ട് കുലുങ്ങുമ്പോൾ
മാത്രമാണ്.
നാലു മണിയോടെ ഡൽഹി യിലെ ആകാശത്തു വട്ടമിട്ട ഫ്ലൈറ്റിൽ നിന്ന് ഡൽഹിയുടെ ആകാശവീക്ഷണം രസകരം ആയിരുന്നു. ഇന്ദിരാ ഗാന്ധി വിമാന താവള ത്തിൽ എത്തി.അര മണിക്കൂർ സമയം ലഗ്ഗേ ജ് കിട്ടാനും മറ്റുമായി വേണ്ടി വന്നു. ഞങ്ങ ളെക്കാത്ത് പണിക്കർ ട്രാവത്സിന്റെ വോൾ വോ ബസ് വന്നു നിൽക്കുന്നുണ്ടായിരുന്നു.
കരോൾബാഗിലെ ഒരു ഹോട്ടലിൽ ആണ് താമസം ഏർപ്പാടു ചെയ്തിരിക്കു ന്നത്. ഹോട്ടൽ അർപിത് പാലസ് . എല്ലാ ഹോട്ടലിനും പേരിനോടൊപ്പം പാലസ് എന്നും ചേർത്തി പറയുന്നുണ്ട് ഇവർ. ഭക്ഷണവും മറ്റും പണിക്കർ ട്രാവത്സിൽ നിന്ന് കൊണ്ടു വരും എന്നാണ് പറഞ്ഞത്. കരോൾബാഗി ലെ കടകളിൽ കമ്പിളി വന്നത്രങ്ങൾതിരഞ്ഞ് ഞങ്ങൾ നിരാശരായി.
അവിടങ്ങളിൽ തണുപ്പ് സീസൺ കഴിഞ്ഞാൽ പിന്നെകമ്പിളി വസ്ത്രങ്ങൾകിട്ടി ല്ലത്രെ. ഭക്ഷണം താമസിക്കുന്ന സ്ഥലത്തി ന്റെ മുകൾ നിലയിൽ വച്ച് വിതരണംനടത്തി. കഴിച്ചു കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു സുഹൃ ത്ത് അന്ന് ഡൽഹിയിൽ ഉള്ളതുകൊണ്ട് എന്നെ കാണാൻ ഹോട്ടലിൽ വന്നു.
രഘു തൊട്ടയൽപക്കമാണ് മോട്ടോ റോളയിൽ ദുബായിൽ ഉദ്യോഗസ്ഥൻ ആണ് .ഔദ്യോഗികാവശ്യത്തിന് വന്നതാണ് ഡൽഹി
യിൽ . ഞങ്ങൾ കുറെ സംസാരിച്ച് ഇരുന്നു. എന്റെ ചെവിയുടെ പ്രശ്നം പറഞ്ഞപ്പോൾ കയ്യിലുള്ള ആസ്പിരിൻ ഗുളികകളുടെ ഒരു സ്ട്രിപ്പ് എനിക്കു തന്നു .
കാലത്ത് പ്ലയിനിൽ കയറുന്നതിന് മുമ്പാ യി ഒരെണ്ണം കഴിക്കാനും പറഞ്ഞു. അദ്ദേഹം താമസിക്കുന്ന ഹോട്ടൽ അടുത്തു തന്നെ ആയിരുന്നു. വെറുതെ അതു വരെ ഒന്ന് നടന്ന് തിരിച്ചെത്തി. എനിക്കും സുഹൃത്തിനും ഒരു മുറിയാണ്കിട്ടിയത്.
കാലത്ത് നാലു മണിക്കു മുൻപ് എഴു നേൽക്കണം.ഇൻറർനാഷണൽ ഫ്ലൈറ്റിൽ 3 മണിക്കൂർ മുൻപ് റിപ്പോർട്ടു ചെയ്യണമെന്നാ ണ് നിയമം.അലാറംവെച്ചു.അന്നത്തെയാത്രാ ക്ഷീണം കാരണം അതിവേഗം ഉറക്കത്തിലേ ക്ക് വഴുതി വീണു. (തുടരും) by Sankaranarayanan Sambhu
( ഫോട്ടോ കടപ്പാട്)
Comments
Post a Comment